Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 49

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 49


സ്വാഹ അർജുൻ പറഞ്ഞത് കേട്ട് മറുപടി പറഞ്ഞു.


“ഒരാഴ്ചത്തേക്ക് ആണ് കമ്പനി സ്വന്തമായി അക്കോമഡേഷൻ നോക്കാൻ പറഞ്ഞിരിക്കുന്നത്. ഒരാഴ്ചക്കാലം ഞാനിവിടെ നിൽക്കുന്നത് കൊണ്ട്...”


അവളെ അധികം പറയിപ്പിക്കാതെ അർജുൻ പറഞ്ഞു.


“സ്വാഹ, താൻ എൻറെ സ്റ്റുഡൻറ് ആണ്. തൻറെ സുരക്ഷ എൻറെ ഉത്തരവാദിത്വം ആണ്. എനിക്ക് ആ ബിൽഡിങ്ങിൽ തന്നെ രണ്ട് ഫ്ലാറ്റ് ഉണ്ട്. ഒന്ന് 7th ഫ്ലോറിലും അടുത്തത് 6th ഫ്ലോറിലും. അതുകൊണ്ട് ഞാൻ പറയുകയാണെങ്കിൽ 6th ഫ്ലോറിലെ ഫ്ലാറ്റ് താൻ internship കഴിയും വരെ യൂസ് ചെയ്തോളൂ.”


“എപ്പോഴും പൂട്ടി കിടക്കുന്നതിലും നല്ലത്, ഇടയ്ക്ക് ഒക്കെ ഫ്ലാറ്റ് യൂസ് ചെയ്യുന്നതല്ലേ?”


അർജുൻ പറയുന്നത് കേട്ട് സ്വാഹ മറുപടിയൊന്നും പറയാതെ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു.


അവൾ ഒന്നും സംസാരിക്കാത്തത് കണ്ട അർജുൻ മനസ്സിൽ പറഞ്ഞു.


എന്താണാവോ അഗ്നി നിൻറെ കാന്താരി മനസ്സിൽ ആലോചിച്ചു കൂട്ടുന്നത്?


അൽപ സമയത്തിനു ശേഷം അവൾ ചോദിച്ചു.


“ഈ ഫ്ലാറ്റ് നിൽക്കുന്ന സ്ഥലം നല്ല പണക്കാരുടെ ഏരിയ ആണല്ലേ?”


“താൻ അതൊന്നും ആലോചിക്കേണ്ട സ്വാഹ. താനവിടെ താമസിക്കുകയാണെങ്കിൽ ബാക്കി അറേഞ്ച്മെൻറ് ഒക്കെ ഞാൻ ചെയ്തു കൊള്ളാം.”


“Ok Sir...”


എന്തോ മനസ്സിൽ കണക്ക് കൂട്ടി അവൾ പറഞ്ഞു.


“സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ ഇവിടെ തന്നെ ഇനിയുള്ള internship കഴിയും വരെ താമസിച്ചു കൊള്ളാം.”


സ്വാഹ മനസ്സിൽ കണക്കുകൂട്ടിയത് മറ്റൊന്നാണ്.


Amen ഏട്ടൻ എന്തായാലും തന്നെ കാണാൻ ഇടയ്ക്കിടയ്ക്ക് ഇവിടേക്ക് വരും. പിന്നെ തനിക്ക് അല്പം സ്വാതന്ത്ര്യം ആവശ്യമാണ്. ഓരോന്നിനു പുറകെ ഇറങ്ങിത്തിരിക്കാൻ തുടങ്ങിയാൽ പിന്നെ സമയവും കാലവും ഒന്നും നോക്കാൻ പറ്റില്ല. അതിന് ഇതു പോലെ ഒരു സെറ്റപ്പ് തന്നെയാണ് തനിക്ക് വേണ്ടത്.


കമ്പനി നൽകുന്ന ഗസ്റ്റ്ഹൗസ് ആണ് എങ്കിൽ സമയത്ത് റൂമിൽ കയറണം, ആരും കാണാൻ വരാൻ പാടില്ല, അങ്ങനെയൊക്കെ ഉണ്ടെങ്കിൽ ബുദ്ധിമുട്ടാകും. എനിക്കാണെങ്കിൽ അമനെട്ടനെ കൊണ്ട് എവിടെയും പോകാൻ പറ്റില്ല. അതുകൊണ്ട് എന്തുകൊണ്ടും ഈ സെറ്റപ്പാണ് നല്ലത്.


അവൾ സമ്മതം അറിയിച്ചതും അർജുന് സമാധാനമായി. ഇനി ബാംഗ്ലൂരിൽ അവളുടെ സംരക്ഷണം വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി.


പിന്നെ ചിരിയോടെ അർജുൻ ഫോൺ അരുണിന് നൽകി.


അവൾ അരുണിനോട് നന്ദി പറഞ്ഞ് കോൾ കട്ട് ചെയ്തു.


അരുണും രാഹുലും അർജ്ജുനോടും നന്ദി പറഞ്ഞു.


അതുകേട്ട് അർജുൻ പറഞ്ഞു.


“നിങ്ങൾ സിസ്റ്റർ ആയി കാണുന്ന സ്വാഹയെ ഞാനും അങ്ങനെ തന്നെ നോക്കി കാണുന്നത്. കൂടാതെ ഞാൻ അവളുടെ ക്ലാസ് ഇൻചാർജ് കൂടിയല്ലേ? എൻറെ സ്റ്റുഡൻറ് കൂടി അല്ലേ അവൾ? എൻറെ സ്റ്റുഡൻറ്ൻറെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് എൻറെ ഉത്തരവാദിത്വം അല്ലേ?”


അർജുൻ പറഞ്ഞത് കേട്ട് അരുണും രാഹുലും ചിരിയോടെ പറഞ്ഞു.


“സുരക്ഷിതത്വം ഒക്കെ provide ചെയ്യുന്നത് നല്ല കാര്യം തന്നെ. സിസ്റ്റർ ആക്കുന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.


ഞങ്ങൾ തന്നെ സ്വയം പ്രഖ്യാപിച്ചതാണ് അവൾ ഞങ്ങളുടെ സിസ്റ്റർ ആണെന്ന്. ആകെ ഉള്ള ഒരു ബലം അവൾ സമ്മതമാണെന്നോ എതിർപ്പാണെന്നോ ഒന്നും ഇതു വരെ പറഞ്ഞിട്ടില്ല എന്നതു മാത്രമാണ്. ഒരു പ്രത്യേക സ്വഭാവമാണ് അവളുടേത്.”


അരുണും രാഹുലും സ്വാഹയെ പറ്റി പറയുമ്പോൾ അർജുൻ പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു. പിന്നെ പറഞ്ഞു.


“എൻറെ ക്ലാസിലെ കുട്ടികൾ ഇനി 9 മാസം കഴിഞ്ഞു മാത്രമാണ് കോളേജിലേക്ക് വരുന്നത്. അതുകൊണ്ട് ഞാനും നാട്ടിൽ പോവുകയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം കുറച്ചു കാലം നിൽക്കണം.”


അർജുൻ പറഞ്ഞത് കേട്ട് Arun പറഞ്ഞു.


“Up to you Arjun.”


“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ ഫോണിൽ കോൺടാക്ട് ചെയ്താൽ മതി. I will be contactable 24/7.”


“അങ്ങനെയാണെങ്കിൽ നോ പ്രോബ്ലം.”


Arun പറഞ്ഞു.


പിന്നെ യാത്ര പറഞ്ഞ് അർജുൻ അവിടെ നിന്നും പുറത്തേക്കിറങ്ങി. അവൻ വേഗം തന്നെ അഗ്നിയെ വിളിച്ചു.


അരുണും, രാഹുലും, സ്വാഹയുമായി ഉണ്ടായ കോൺവെർസേഷൻ അതു പോലെ തന്നെ അർജുൻ അഗ്നിയെ പറഞ്ഞു കേൾപ്പിച്ചു. അവസാനം അവൾ ഫ്ലാറ്റിൽ താമസിക്കാമെന്ന് സമ്മതിച്ചത് അടക്കം എല്ലാ അർജുൻ പറഞ്ഞു കേൾപ്പിച്ചു.


എല്ലാം ശ്രദ്ധയോടെ കേട്ട് ശ്രീഹരി ചോദിച്ചു.


“അർജുൻ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ നിൻറെ ആ ഫ്ലാറ്റിൽ സിസിടിവി വയ്ക്കാൻ സാധിക്കുമോ?”


“എൻട്രൻസ് ലും മെയിൻ ഹോളിലും സിസിടിവി ഉണ്ടെടാ...”


അതുകേട്ട് അഗ്നി ചോദിച്ചു.


“ബെഡ്റൂമിൽ?”


“അതെന്തിനാടാ?”


“അവിടെയും ഉണ്ടോ എന്നാണ് ചോദിച്ചത്?”


“ഒന്നു പോടാ...”


അർജുൻ പറയുന്നത് കേട്ട് അഗ്നിയും ശ്രീഹരിയും പൊട്ടിച്ചിരിച്ചു.


പിന്നെ ശ്രീഹരി പറഞ്ഞു.


“അഗ്നിയുടെയും എൻറെയും ഫോണിലേക്ക് CCTV കണക്ഷൻ സെറ്റ് ചെയ്യാൻ നിൻറെ ആൾക്കാരോട് പറയൂ.”


ശ്രീഹരി പറഞ്ഞത് കേട്ട് അർജുൻ ചോദിച്ചു.


“നിനക്കെന്തിനാടാ അവൻറെ പെണ്ണിൻറെ സിസിടിവി കണക്ഷൻ?”


“അതോ... അത് അഗ്നി എത്ര പ്രാവശ്യം എൻറെ പെങ്ങളെ കാണാൻ പോകും എന്ന് അന്വേഷിക്കേണ്ടടാ? ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ ഏട്ടൻ അല്ലേ?”


അതും പറഞ്ഞു അവരെല്ലാവരും പൊട്ടിച്ചിരിച്ചു.


പിന്നെ ശ്രീ പറഞ്ഞു.


“അഗ്നി നോക്കും അവളെ. എന്നാലും അവൾ സ്വാഹയാണ്. അവൻറെ കണ്ണു വെട്ടിച്ച് അവൾ പുറത്തു പോയാൽ എപ്പോഴും ഒരു സെക്കൻഡ് ഓപ്ഷൻ ഇവളുടെ കാര്യത്തിൽ ആവശ്യമാണ് അർജുൻ.”


“അത് നീ പറഞ്ഞത് വളരെ ശരിയാണ്. കാന്താരിയെ സൂക്ഷിക്കണം.”


അർജുൻ സമ്മതിച്ചു.


“പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി. അവളോട് ആ ഫ്ലാറ്റിൽ internship കഴിയും വരെ താമസിച്ചു കൊള്ളാൻ പറഞ്ഞപ്പോൾ നിൻറെ കാന്താരി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്നു.”


“അത് വേറെ ഒന്നും ആകില്ല. അവൾക്ക് ഇപ്പോൾ ഫ്രീഡം ആവശ്യമാണ്. അത് മനസ്സിലാക്കി തന്നെയാണ് അവൾ നിൻറെ ഓഫർ സമ്മതിച്ചത്. ഹോസ്റ്റൽ അല്ലെങ്കിൽ പിജി സെൻറർ ആണെങ്കിൽ time restrictions ഉണ്ടായിരിക്കും.


അവൾക്കാണെങ്കിൽ പലതും അന്വേഷിച്ചു ഇറങ്ങാൻ മനസ്സിൽ plan ചെയ്തിട്ട് ആയിരിക്കും ബാംഗ്ലൂരിൽ വന്നിരിക്കുന്നത് തന്നെ.


അത് മനസ്സിൽ വെച്ച് തന്നെയായിരിക്കും നിൻറെ ഓഫർ അവൾ ഇത്ര ഈസിയായി agree ചെയ്യാൻ കാരണം.”


അഗ്നി പറഞ്ഞത് തന്നെയായിരിക്കും സ്വാഹയുടെ മനസ്സിലൂടെ ആ സമയത്ത് കടന്നു പോയ ചിന്തകൾ എന്ന കാര്യത്തിൽ അർജുനും ശ്രീഹരിക്കും ഒട്ടും സംശയമുണ്ടായിരുന്നില്ല.


xxxxxxxxxxxxxxxxxxxxx


അന്നത്തെ ഓഫീസ് സമയം കഴിഞ്ഞ് സ്വാഹ അരുൺ തന്ന അഡ്രസ്സിൽ ഉള്ള ഫ്ലാറ്റിലേക്ക് ഓട്ടോ പിടിച്ചാണ് പോയത്.


അവൾ ഓഫീസിൽ നിന്നും ഇറങ്ങുന്നത് കണ്ടു അരവിന്ദ് ശ്രുതിയോട് പറഞ്ഞു.


“നീ വേഗം ഫ്ലാറ്റിലേക്ക് ചെല്ല്. അവൾ വരും എന്ന് തോന്നുന്നില്ല, എന്നാലും നീ ചെല്ല്. അല്ലെങ്കിൽ വേണ്ട ഞാനും വരാം. നോക്കട്ടെ എന്താണ് അവൾ ചെയ്യാൻ പോകുന്നത് എന്ന്.”


അങ്ങനെ പറഞ്ഞ് അരവിന്ദും ശ്രുതിയും അവൾക്കു പുറകെ ഓഫീസിൽ നിന്നും ഇറങ്ങി. എന്നാൽ അവർ ഫ്ലാറ്റിലെത്തി മണിക്കൂറുകൾ കാത്തിരുന്നിട്ടും സ്വാഹയെ കണ്ടില്ല.


ശ്രുതിക്കു അതിശയം ആണെങ്കിൽ അരവിന്ദന് തൻറെ സംശയം സത്യമായതിലായിരുന്നു ദേഷ്യം.


അത് കണ്ടു ശ്രുതി ചോദിച്ചു.


“അരവിന്ദ്, നീ എന്തിനാണ് ടെൻഷൻ ആകുന്നത്?


അവൾ നിനക്കുള്ളത് തന്നെയാണ്... അവളുടെ കാര്യം നീ എനിക്ക് വിട്ടിട്ട് വേഗം ദേവിയെ കണ്ടെത്താൻ ശ്രമിക്കു. സ്വാഹ ഓഫീസിൽ നമുക്കു മുന്നിൽ തന്നെയല്ലേ?


അവളെ പോലൊരു പെണ്ണ് ഞാൻ ഫ്ലാറ്റ് ഷെയർ ചെയ്യാൻ വിളിച്ചാൽ തലയും കുത്തി വീഴും എന്നാണ് കരുതിയത്. നാളെ ആകട്ടെ. അവളെ ഒന്ന് കാണട്ടെ.”


ശ്രുതി അത്രയും പറഞ്ഞിട്ടും അരവിന്ദ് ദേഷ്യത്തിൽ തന്നെയായിരുന്നു.


“നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാണ് അവളെ ഹാൻഡ് ചെയ്യുന്നത് ഈസി അല്ലെന്ന്.”


അവൻറെ ദേഷ്യം കണ്ട ശ്രുതിക്കും സ്വാഹയോട് ദേഷ്യം തോന്നി. അവൾ എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി. പിന്നെ ഒന്നും പറയാതെ സ്വന്തം ഫ്ലാറ്റിലേക്ക് പോയി.


xxxxxxxxxxxxxxxxxxxxx


സ്വാഹ നേരെ ചെന്ന് റിക്ഷ ഇറങ്ങിയത് ബാംഗ്ലൂരിലെ തന്നെ സമ്പന്നർ താമസിക്കുന്ന ഏരിയയിൽ ഉള്ള ഒരു ബിൽഡിംഗിന് മുൻപിലാണ്.


അവൾ 6th ഫ്ലോറിൽ ഉള്ള ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ കയറി. അവിടെ ചെന്നപ്പോൾ ഫ്ലാറ്റിൻറെ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നു. എന്നാലും അവൾ അവിടെ ഡോർ ബെൽ അടിച്ചു.


വയസ്സായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. വാതിലിൽ നിൽക്കുന്ന സ്വാഹയെ നോക്കി ചോദിച്ചു.


“Arjun പറഞ്ഞ കുട്ടി?”


“അതെ അമ്മേ... അർജുൻ സാർ പറഞ്ഞിട്ടാണ് ഞാൻ വന്നത്.”


“കുട്ടി കയറി വായോ. ഞാൻ വീടൊക്കെ ഒന്ന് ക്ലീൻ ചെയ്യിച്ചതാണ്.”


സ്വാഹ അവർക്ക് മനോഹരമായ ഒരു പുഞ്ചിരി നൽകി അകത്തേക്ക് കയറി. ചുറ്റുമൊന്നു നോക്കി. രണ്ട് ബെഡ്റൂം ഇൻറെ ഫ്ലാറ്റ് ആണ് അത്. ഫർണിച്ചർ ഒക്കെ ആവശ്യത്തിനു മാത്രം. അവൾ ബാഗ് ഒക്കെ അവിടെ തന്നെ വെച്ച് ചുറ്റും നടന്നു കണ്ടു.


ആ അമ്മ പണിക്ക് വന്ന സ്ത്രീയോട് സംസാരിക്കുകയായിരുന്നു. അവൾ അടുക്കളയിൽ ചെന്നതും അവർ പറഞ്ഞു.


“അത്യാവശ്യം വേണ്ട ഗ്രോസറി ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഇൻഡക്ഷൻ സ്റ്റൗ, പിന്നെ അതിനു പറ്റിയ രണ്ടു മൂന്ന് പാത്രങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. പിന്നെ ഫ്രിഡ്ജിൽ പാലും ആവശ്യത്തിന് ഫ്രൂട്ട്സും അവർ വാങ്ങി വെച്ചിരുന്നു.”


എല്ലാം കണ്ട് സ്വാഹ ആ അമ്മയോട് എന്തോ ചോദിക്കാൻ തുടങ്ങിയതും അവർ പറഞ്ഞു.


“അർജുൻ പറഞ്ഞിട്ടാണ് എല്ലാം സെറ്റ് ആക്കിയത്. കുട്ടിക്ക് ഓഫീസിൽ പോകാൻ ഉള്ളതു കൊണ്ട് ഒന്നിനും സമയം കിട്ടിയില്ല എന്ന് പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു. അത്യാവശ്യം ഒരാഴ്ചക്ക് ഉള്ളതെല്ലാം ഇവിടെയുണ്ട്. പിന്നെ എന്തെങ്കിലും വേണമെങ്കിൽ താഴെ സെക്യൂരിറ്റിയോട് പറഞ്ഞാൽ മതി.”


അവൾ ആ അമ്മ പറയുന്നതെല്ലാം പുഞ്ചിരിയോടെ കേട്ടു നിന്നു. പണി കഴിഞ്ഞ് അവർ പോകുമ്പോൾ അമ്മ പറഞ്ഞു.


“ഇവർ എന്നും വന്ന് ക്ലീനിങ് ചെയ്തു കൊള്ളും. ശമ്പളം... അത് മാസാവസാനം നൽകിയാൽ മതി.”


“ശരി അമ്മേ...”


അവൾ പറയുന്നത് കേട്ട് ആ അമ്മ പുഞ്ചിരിയോടെ തലയാട്ടി അവിടെ നിന്നും ഇറങ്ങി.


സ്വാഹ കുറച്ചു സമയം സോഫയിൽ ചെന്നിരുന്നു. പിന്നെ എന്തൊക്കെയോ ആലോചിച്ചു സമയം പോയി. പിന്നെ കുളിച്ചു വന്നു. അടുക്കളയിൽ ചെന്ന് മാഗി ഉണ്ടാക്കി കഴിച്ചു.


xxxxxxxxxxxxxxxxxxxxxxxx


Amen നാട്ടിൽ എത്തിയതും അച്ഛൻ പറഞ്ഞതനുസരിച്ച് നേരെ ഹോട്ടലിലേക്ക് ആണ് പോയത്. അവിടെ ചെന്നപ്പോൾ കണാരേട്ടൻ ആണ് ഡോർ തുറന്നു തന്നത്. അരുണും അഗ്നിയും ശ്രീയും ഒഴിച്ച് Amey യും Abhay യും അച്ഛനും ഉണ്ടായിരുന്നു അവിടെ.


അമൻ കയറി ഡോർ അടയ്ക്കുമ്പോൾ തന്നെ അരുൺ എത്തി. ഏകദേശം പത്തു മിനിറ്റിനുള്ളിൽ അഗ്നിയും ശ്രീയും എത്തി.


എല്ലാവരും വന്നതും മഹാദേവൻ പറഞ്ഞു.


“വീട്ടിൽ സംസാരിക്കാതെ ഇവിടെ വന്നു എല്ലാവരോടും സംസാരിക്കാൻ ഞാൻ ഉദ്ദേശിച്ചത് ഒരു ഇംപോർട്ട് കാര്യം പറയാൻ വേണ്ടിയാണ്.”


മഹാദേവൻ മക്കളെ എല്ലാവരെയും നോക്കിയ ശേഷം പറഞ്ഞു തുടങ്ങി.


“ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് ആരും അച്ഛനോട് പിണങ്ങാൻ നിൽക്കണ്ട.”


അച്ഛൻ പറയുന്നത് കേട്ട് അമനും അരുണും തല താഴ്ത്തിയിരുന്നു.

അഗ്നിയും ശ്രീഹരിയും അടക്കം എല്ലാവരും ഈ കാര്യം എങ്ങനെ എടുക്കും എന്ന് പേടി അവർക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു.


ഒന്നും അറിയാത്തവർ പരസ്പരം മുഖത്തു നോക്കി അച്ഛൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ ഇരുന്നു.


Abhay ചോദിച്ചു.


“ഇതെന്താ നമുക്കിടയിൽ പതിവില്ലാത്ത രീതിയിലുള്ള ഒരു സംസാരം? ഇങ്ങനെ അച്ഛൻ ഒന്നു പറഞ്ഞു കേട്ടിട്ടില്ലല്ലോ ഇത്രയും കാലമായിട്ടും.”


അതുകേട്ട് കണാരൻ പറഞ്ഞു.


“മോൻ ദേവേട്ടൻ പറയുന്നത് ആദ്യം ക്ഷമയോടെ കേൾക്ക്. എന്നിട്ട് തീരുമാനങ്ങൾ എടുക്കണം. എല്ലാത്തിനും സമയം കുറവാണ്.”


അത് കേട്ട് Amey പറഞ്ഞു.


“അച്ഛൻ എന്തായാലും കാര്യം പറ. അതു കഴിഞ്ഞ് നമുക്ക് തീരുമാനിക്കാം എന്തു വേണമെന്ന്? സൊലൂഷൻ ഇല്ലാത്ത ഒരു problem നമുക്ക് മുന്നിൽ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പാണ്.”


ഇത്രയൊക്കെ എല്ലാവരും പറഞ്ഞിട്ടും അഗ്നിയോ ശ്രീഹരിയോ ഒന്നും പറയാത്തത് കൊണ്ട് മഹാദേവൻ ചോദിച്ചു.


“എന്താ നീ ഒന്നും പറയാത്തത് അഗ്നി? ശ്രീ, നീയും മൗനവ്രതത്തിലാണോ?”


അതുകേട്ട് അഗ്നി പറഞ്ഞു.


“എന്തോ കാര്യമായ ഈ issue വാണ് അച്ഛൻ പറയാൻ പോകുന്നത് എന്ന് മനസ്സിലായി. അതാണല്ലോ ഇങ്ങനെയൊരു കൂടിക്കാഴ്ചയും മുഖവുരയും. Amey ട്ടൻ പറഞ്ഞതു പോലെ നമുക്ക് ഹാൻഡിൽ ചെയ്യാം നന്നായി തന്നെ. “


അഗ്നി പറഞ്ഞത് കേട്ട് മഹാദേവൻ പറയാൻ തുടങ്ങി.


“ദേവി പീഠത്തിലെ എല്ലാവരെയും വേദനിപ്പിക്കുന്ന ഒരു കാര്യമാണ് സ്വാഹ... “


സ്വാഹയുടെ പേരു കേട്ടതും അഗ്നിയും ശ്രീഹരിയും സംശയത്തോടെ പരസ്പരം നോക്കി. അഗ്നിയെ നോക്കി പറയാൻ ബുദ്ധിമുട്ടുന്ന ദേവേട്ടനെ കണ്ടു കണാരൻ പറഞ്ഞു.


“ദേവേട്ടാ, എന്താ ഇങ്ങനെ? നമ്മുടെ മക്കൾ അല്ലേ ഇവരെല്ലാവരും...”


“അറിയാം കണാര, പക്ഷേ എന്തോ പറയാൻ ഒരു പേടി...”


“പേടിയോ? അച്ഛന് ഞങ്ങളോട് സംസാരിക്കാൻ പേടിയോ?”


ശ്രീ ചോദിച്ചു.


“എന്തായാലും അച്ഛൻ പറയ്... എല്ലാം നന്നായി തന്നെ നമുക്ക് അവസാനിപ്പിക്കാം. ആർക്കും ഒരു പ്രശ്നവുമില്ലാതെ അച്ഛൻ പറയാൻ പോകുന്നത് എന്തു തന്നെ ആയാലും നമുക്ക് നോക്കാം.


സ്വാഹയെ കണ്ടു എന്നത് പറയാനാണ് അച്ഛൻ വിളിച്ചതെന്ന് ശ്രീക്കും അഗ്നിക്കും മനസ്സിലായിരുന്നു.

അതാണ് സംസാരിക്കാൻ അച്ഛൻ ഇത്ര ബുദ്ധി മുട്ടുന്നത് എന്നും, അഗ്നി എങ്ങനെ കാര്യങ്ങൾ എടുക്കും എന്നതാണ് അച്ഛൻറെ പേടിയൊന്നും അവൻ ഊഹിച്ചിരുന്നു.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 50

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 50

4.9
10261

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 50 പിന്നെ രണ്ടും കൽപ്പിച്ച് അരുൺ തന്നെ പറഞ്ഞു. “അച്ഛാ, ഞാൻ പറയാം...” “അതാണ് നല്ലത്.” കണാരനും അത് ശരി വെച്ചു. എല്ലാവരെയും ഒന്നു നോക്കിയ ശേഷം അരുൺ പറഞ്ഞു തുടങ്ങിയതും Amen ന് ഒരു കോൾ വന്നു. “അച്ഛാ, ഞാനീ കോൾ എടുക്കട്ടെ. അതിനു ശേഷം സംസാരിക്കാം.” അതും പറഞ്ഞ് അവൻ ഫോൺ അറ്റൻഡ് ചെയ്ത ബാൽക്കണിയിലേക്ക് നീങ്ങുന്നു. സ്വാഹയാണ് വിളിച്ചത്. ഓഫീസിൽ വെച്ച് ഇന്ന് ഉണ്ടായ കാര്യങ്ങളെല്ലാം അവൾ അവനോട് പറഞ്ഞു. കൂട്ടത്തിൽ അക്കോമഡേഷൻ ഇഷ്യു കൂടി പറഞ്ഞതോടെ Amen അല്പം ടെൻഷനിൽ ആയി. അത് മനസ്സിലാക്കിയ പോലെ സ്വാഹ അവനോട് പറഞ്ഞു. “എൻറെ പേടിത്തൊണ്ടൻ ഐപിഎസ് പേടിക്കേണ്ട, അരു