Aksharathalukal

മറുതീരം തേടി 34



\"അതിനെന്താ പോകാല്ലോ... ഞാനും അമ്പലത്തിൽ പോയിട്ട് ഒരുപാട് കാലമായി മായ പോയതിൽപ്പിന്നെ അങ്ങനെയൊന്നുണ്ടായിട്ടില്ല... \"

\"എന്നാൽ രാവിലെ നേരത്തേ ഒരുങ്ങിയിരുന്നോ...\"

എന്നാൽ നാളത്തെ ക്ഷേത്രദർശനം ഭദ്രയുടെ ജീവിതത്തിൽ വരാനിരിക്കുന്ന ദുരിതത്തിനുള്ള തുടക്കമായിരുന്നു... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"സരോജം... ആകെ പ്രശ്നമാകുന്നതുപോലെയാണ് കാര്യങ്ങൾ... നീയും ഞാനുമായുള്ള ബന്ധം നിയമപ്രകാരമല്ലല്ലോ...  ഇന്ന് നമ്മുടെ ശിശുപാലൻ മറ്റൊരു സംഭവം പറഞ്ഞപ്പോഴാണ് ഇതേ കുറിച്ച് ഞാൻ ഓർത്തത്... അവന്റെ വീടിനടുത്ത് നമ്മളെപ്പോലെ കഴിയുന്ന ഒരു വീട്ടുകാരുണ്ട്... അവരുടെ മകൻ പത്തു വർഷമായി ഗൾഫിലായിരുന്നു... നാട്ടിലേക്ക് വരാറില്ലായിരുന്നു... അവിടുന്ന് ഏതോ തലശ്ശേരിക്കാരിയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയായിരുന്നു...ഇപ്പോഴവൻ നാട്ടിൽ വന്നു... വന്നപ്പോഴാണ് അറിയുന്നത്.. അവന്റെ അമ്മ ഏതോ ഒരുത്തനുമായി അവന്റെ വീട്ടിൽ സുഖിച്ചു വാഴുകയാണെന്ന്... പക്ഷേ അവന്റെ അമ്മ അങ്ങനെ ചെതതിലല്ല അവന് പ്രശ്നം... നിയമപ്രകാരം വിവാഹിതരാവാതെ ജീവിക്കുന്നതിലാണ്... അതിനൊരു കാരണവുമുണ്ട്... അതിൽ ആറു വയസ്സായ ഒരു മകളുണ്ട്... അവന്റെ അച്ഛന്റെ സ്വത്ത്  അവന്റെ അമ്മക്കും അവകാശമുള്ളതാണല്ലോ... ഭാവിയിൽ ആ സ്വത്ത് ഇപ്പോഴത്തെ ബന്ധത്തിലെ മകനും അവകാശമുണ്ടാകും..  അത് ഉണ്ടാകാതിരിക്കാൻ അവൻ കേസ് കൊടുത്തിരിക്കുകയാണ്... അത് കേട്ടപ്പോൾ നമ്മുടെ കാര്യമാണ് ഞാനോർത്തത്...\"
പ്രഭാകരൻ പറഞ്ഞു.. 

\"അതിന് നമ്മളിപ്പോൾ എന്തുചെയ്യണം... \"

\"നിയമപ്രകാരം നമ്മൾ വിവാഹിതരല്ല എന്ന് ആരെങ്കിലും ഒരു പെറ്റീഷൻ കൊടുത്താൽ നമ്മൾ രണ്ടും അകത്താവും... \"

\"അതിന് ആരാണ് നമുക്കെതിരെ പെറ്റീഷൻകൊടുക്കാൻ പോകുന്നത്... \"

\"നീ തന്നെ എല്ലാവരേയും ശത്രുക്കളാക്കി മാറ്റിയിട്ടില്ലേ... പോരാത്തതിന് നിനക്കുമുണ്ടല്ലോ ഒരു മകൻ... അവൻ അതുപോലൊരു പെറ്റീഷൻ കൊടുത്താൽ... \"

\"അതിനാണോ നിങ്ങൾ  ഇങ്ങനെ പേടിക്കുന്നത്... നമുക്ക് വിവാഹം റജിസ്റ്റർ ചെയ്യാം... അതോടെ പ്രശ്നങ്ങൾ തീരുമല്ലോ... \"
സരോജിനി പറഞ്ഞു... 

\"നീ എന്ത് മനസ്സിലാക്കിയിട്ടാണ് പറയുന്നത്... നമ്മൾതമ്മിൽ നിയമപ്രകാരം വിവാഹിതരായി ഇപ്പോൾ നിനക്കവകാശപ്പെട്ട ഈ സ്വത്തെല്ലാം നിന്റെ കയ്യിൽനിന്നും നഷ്ടപ്പെടും... \"

\"അതെങ്ങനെയാണ്... ഇതിന് ഇപ്പോൾ എന്റെ മകനും ആ ഒരുമ്പട്ടോൾക്കുമാണ് അവകാശമുള്ളത്... അവൾ ഇതിനൊന്നും വരുമെന്ന് തോന്നുന്നില്ല... പിന്നെ കിച്ചു വരുമ്പോഴല്ലേ... അന്നേരം അവനെ നമുക്ക് പറഞ്ഞ് മനസ്സിലാക്കാമല്ലോ... \"

\"മനസ്സിലാക്കും... അവൻ വന്നാൽ ആ നിമിഷം നമ്മൾ രണ്ടും ഇവിടെനിന്നും ഇറങ്ങേണ്ടിവരും... \"

\"അങ്ങനെയൊരു പ്രശ്നമുണ്ടല്ലേ... എന്നാൽ നമുക്കിത്  വിറ്റാലോ... എന്നിട്ട് മറ്റെവിടെയെങ്കിലും നമുക്ക് നല്ലൊരു വീടും സ്ഥലവും വാങ്ങിക്കാം... \"

\"നീയൊരു മന്തബുദ്ധിതന്നെയാണ്... പ്രായപൂർത്തിയായ രണ്ട് മക്കൾ ശിവദാസനുണ്ട്... അവരുടെ അറിവോടെയല്ലാതെ എങ്ങനെ വിൽക്കാൻ പറ്റും... \"

\"എന്നാൽ നമുക്ക് നിങ്ങളുടെ വീട്ടിലേക്ക് പോകാം... \"

\"എന്റെ വീടോ... അത് എന്നോ എന്റെ അനിയത്തിയുടെ പേരിൽ എഴുതി കൊടുത്തതല്ലേ... അവിടേക്ക് നിന്നെ കൊണ്ടു പോവുന്നത് എങ്ങനെയാണ്... ഭാഗം വച്ചപ്പോൾ കിട്ടിയ സ്ഥലം വിറ്റ് നിന്റെ കയ്യിലല്ലേ ഞാൻ തന്നത്... അത് നീ ദൂർത്തടിച്ച് തീർത്തു... \"

\"എന്തായാലും വേണ്ടില്ല... വിവാഹം റജിസ്റ്റർ ചെയ്യണം... എനിക്ക് ജയിലിൽ കിടക്കാനൊന്നും വയ്യ... ഇവിടെനിന്ന് ഇറങ്ങേണ്ടിവരുമ്പോഴല്ലേ അപ്പോൾ ഒരു വാടകവീടെങ്കിലും കിട്ടും...\"

\"നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്... ഇക്കണ്ട സ്വത്തെല്ലാം വേണ്ടെന്ന് വെക്കുകയോ... \"

\"വേറാർക്കും വേണ്ടിയല്ലല്ലോ വേണ്ടെന്നു വക്കുന്നത്... എന്റെ മോന് വേണ്ടിയല്ലേ... \"

\"അങ്ങനെ വിശ്വസിക്കാൻ വരട്ടെ... നിന്റെ മോന് നിന്നേക്കാളും ഇഷ്ടം ആ പെണ്ണിനോടാണ്... അവളെവിടെ പോയാലും അവൻ കണ്ടെത്തി കൂട്ടിക്കൊണ്ടു വന്ന് ഇതിന്റെ പാതി അവൾക്ക് നൽകില്ലെന്ന് നിനക്കെന്താ ഉറപ്പ്... \"

\"അത് വരുമ്പോഴല്ലേ... അന്നേരം അതിനുള്ള മാർഗ്ഗം എന്താണെന്നുവച്ചാൽ ഞാൻ ചെയ്യും... അതോർത്ത് നിങ്ങൾ ടെൻഷനടിക്കേണ്ട... ഇപ്പോൾ അതല്ലല്ലോ പ്രശ്നം... നമ്മുടെ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്യുന്ന കാര്യമല്ലേ... \"

\"എനിക്ക് അതുതന്നെയാണ് പ്രശ്നം... ഇനിയൊരു കാര്യം ഞാൻ പറയാം... ഈ സ്വത്തും നിന്റെ പേരിലുള്ള നിന്റെ വീട്ടിൽ നിന്ന് കിട്ടിയ ആ സ്വത്തുമെല്ലാം കണ്ടിട്ടാണ് ഞാൻ നിന്നെ മയക്കിയെടുത്തതുതന്നെ... അതിനുവേണ്ടിത്തന്നെയാണ് നിന്നെക്കൊണ്ട് ആ പെണ്ണിനെ ദ്രോഹിക്കാൻ ചുക്കാൻ പിടിച്ചതും... അവൾ നിന്റെ ദ്രോഹം സഹിക്കാൻ വയ്യാതെ വല്ല കടുംകൈ ചെയ്യുമെന്ന് കരുതി... എന്നാൽ അവൾ അതിൽനിന്ന് രക്ഷപ്പെട്ട് അവളുടെ അമ്മാവന്റെ കൂടെ പോയി... അതെനിക്ക്   സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു... അതുകൊണ്ടാണ് മാനസിക രോഗിയായ എന്റെ അനന്തിരവനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഞാൻ മുൻകൈ എടുത്തത്... അവന്റെ ദ്രോഹം സഹിക്കാൻവയ്യാതെയെങ്കിലും അവൾ ജീവിതമവസാനിപ്പിക്കും എന്ന് കരുതി... അതുപോലെ നിന്റെ മോനേയും ഇവിടെനിന്ന് പുകച്ച് നാടുകടത്തിയതും ഞാൻ തന്നെയാണ്... അവർ രണ്ടും ഇല്ലാതായാലാണ് എനിക്ക് ഈ കാണുന്നതെല്ലാം കൈക്കലാക്കാൻ പറ്റുള്ളൂ... എന്നാൽ എല്ലാം തകിടം മറിഞ്ഞ് നിൽക്കുന്ന എന്റെ മുന്നിൽ നീ പുതിയൊരു തീരുമാനവുമായി വന്നിരിക്കുന്നു... ഇല്ല... അതിന് ഞാൻ അനുവദിക്കില്ല... എനിക്ക് വേണം എല്ലാം... അതിന് ആരെ കൊല്ലാനും എനിക്ക് മടിയില്ല... അത് നീയായാൽ പോലും... \"
പ്രഭാകരൻ പറഞ്ഞതു കേട്ട്  തരിച്ചിരിക്കുകയായിരുന്നു സരോജിനി... 

\"ദുഷ്ടാ... അപ്പോൾ നിങ്ങളെന്നെ ഇത്രയും കാലം ചതിക്കുകയായിരുന്നല്ലേ... എന്റെ മോനെ നിങ്ങൾ എന്നിൽ നിന്ന് അകറ്റി... നിങ്ങൾ പറഞ്ഞു പറഞ്ഞ് ഒരു പാവം പെണ്ണിനെ ഞാൻ എന്തുമാത്രം ദ്രോഹിച്ചു... എന്റെ ശിവേട്ടനോടുപോലും ഞാൻ ക്രൂരത കാണിച്ചു... എല്ലാം നിങ്ങളെ വിശ്വസിച്ചു പോയതു കൊണ്ടാണ്... \"

\"പിന്നെ നീയെന്തുകരുതി നിന്റെ മേനിയഴക് കണ്ട്  വീണുപോയതാണെന്നോ... ഇതൊക്കെ കണ്ടിട്ടുതന്നെയാണ് നിന്റെ വഴിയേ കൂടിയത്..... \"

\"അപ്പോൾ നിങ്ങൾ എന്നെ സ്നേഹിക്കുകയല്ല ഇത്രയും കാലം ചെയ്തത്... വഞ്ചക്കുകയായിരുന്നു... നിങ്ങൾ കാരണം തൊട്ടയൽപ്പക്കത്തുള്ളവരുടെ വെറുപ്പും ഞാൻ ക്ഷണിച്ചുവരുത്തി... മതി... ഇനി നിങ്ങൾക്ക് ഇവിടെ കഴിയാനുള്ള യോഗ്യതയില്ല... ഇറങ്ങിക്കോ ഇവിടെനിന്ന്... \"

\"അങ്ങനെ വെറും കയ്യോടെ പോകാനല്ല ഞാൻ വന്നുകയറിയത്... ഞാനാഗ്രഹിച്ചത് അത് സ്വന്തമാക്കിയിട്ടേ ഞാൻ പോവൂ... നാളെ... നാളെ എന്നൊരു ദിവസമുണ്ടെങ്കിൽ ഈ കാണുന്ന സ്വത്ത് എന്റെ പേരിൽ നീയെഴുതിത്തരും... തന്നിരിക്കും... പിന്നെ നിന്റെ മകനും അവളും... രണ്ടിനേയും പരലോകത്തേക്ക് അയക്കാൻ എനിക്ക് അധികം താമസം വേണ്ട... ഏത് പാതാളത്തിൽ പോയി ഒളിച്ചാലും അവരെ ഞാൻ വകവരുത്തിയിരിക്കും... \"

\"നിങ്ങൾ ഒരു ചുക്കും ചെയ്യില്ല... കാരണം അവൻ എന്റെ മോനാണെങ്കിലും ശിവേട്ടന്റെ രക്തത്തിൽ പിറന്നവനാണ്... നിങ്ങളുടെ എല്ലാ കളിയും അവൻ മനസ്സിലാക്കിയിട്ടുണ്ട്... നിങ്ങൾക്ക് ഒരിക്കലും അവനെ കണ്ടെത്താൻ കഴിയില്ല... നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് അവൻ വരും... ഇത്രയുംകാലം നിങ്ങൾ അവനോട് കാണിച്ചുകൂട്ടിയ എല്ലാ ദ്രോഹങ്ങൾക്കും അവൻ പകരംചോദിച്ചിരിക്കും... \"

\"പിന്നേ ഒരു നരുന്തുപോലത്തെ ചെക്കൻ എന്നെ എന്തുചെയ്യാനാണ്... അവൻ വരണമല്ലോ...അതാണ് എനിക്കും വേണ്ടത്... അത് അവന്റെ അവസാന വരവായിരിക്കും... അതുപറഞ്ഞെന്നെ പേടിപ്പിക്കേണ്ട... \"

\"അവൻ തരുന്തു പയ്യൻ തന്നെയാണ്... എന്നാൽ അവന്റെ മുന്നിൽ നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല... നിങ്ങളെപ്പറ്റി അവന് നന്നായി അറിയാം... അവൻ എവിടെയാണെന്നും എനിക്കറിയാം... നിങ്ങളുടെ സ്വഭാവം അവൻ എന്നോട് എന്നോ പറഞ്ഞിട്ടുള്ളതാണ്... പക്ഷേ അന്ന് ഞാനത് വിശ്വസിച്ചില്ല... അവനെ ഞാൻ കുറ്റപ്പെടുത്തി... എന്നാൽ ഇപ്പോഴെങ്കിലും നിങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞത്   മുമ്പെപ്പോഴോ ഞാൻ ചെയ്ത പുണ്യമാണ്... \"

\"നിന്ന് വല്ലാതെ വാചകമടിക്കാതെടീ... ഇന്നൊരു ദിവസം നീ എല്ലാം കെട്ടിപ്പിടിച്ച് സുഖിച്ചോ... നാളെ ഞാൻ തയ്യാറാക്കുന്ന മുദ്രപത്രത്തിൽ നീയൊപ്പിട്ടിരിക്കും... ഇല്ലെങ്കിൽ നിന്റെ പഴയ കെട്ട്യോന്റെ അടുത്തുതന്നെ കുഴി വെട്ടി നിന്നെ ജീവനോടെ കുഴിച്ചു മൂടും ഞാൻ... \"
പ്രഭാകരൻ പെട്ടന്ന് അവിടെനിന്നും ഇറങ്ങിപ്പോയി... സരോജിനി എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിൽക്കുകയായിരുന്നു... 

നേരം ഒരുപാട് വൈകിയാണ് പ്രഭാകരൻ  തിരിച്ചു വന്നത്... വരുമ്പോൾ അത്യാവശ്യം നല്ലോണം മിനുങ്ങിയിട്ടുണ്ടായിരുന്നു... അയാൾ വന്നപ്പോൾ വാതിലെല്ലാം അടച്ച് ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടുണ്ടായിരുന്നു... പ്രഭാകരൻ ബെല്ലടിച്ചു... ഒരുപാട് നേരം അടിച്ചിട്ടും വാതിൽ തുറന്നില്ല... വാതിലിൽ ശക്തിയായി തട്ടി... പ്രതികരണമുണ്ടായില്ല... 

\"നാശം പിടിച്ചുവൾ ചത്തോ...\"
അയാൾ തന്റെ ഫോണെടുത്ത് സരോജിനിയെ വിളിച്ചു... ഫോൺ ഓഫായിരുന്നു... 

\"ഒരുമ്പട്ടവൾ ഒന്നിനായിട്ടാണല്ലോ... എടീ ഇപ്പോൾ നീ സുഖിച്ച് കിടന്നോ... നേരം വെളുത്താൽ നീ തുറക്കുമല്ലോ വാതിൽ... അന്നേരം കാണിച്ചുതരാം ഞാൻ... \"
അയാൾ ഉമ്മറത്ത് തറയിൽ ഉടുത്ത മുണ്ട് അഴിച്ച് അത് വിരിച്ച് അവിടെ കിടന്നു... 



തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 35

മറുതീരം തേടി 35

4.6
4644

\"ഒരുമ്പട്ടവൾ ഒന്നിനായിട്ടാണല്ലോ... എടീ ഇപ്പോൾ നീ സുഖിച്ച് കിടന്നോ... നേരം വെളുത്താൽ നീ തുറക്കുമല്ലോ വാതിൽ... അന്നേരം കാണിച്ചുതരാം ഞാൻ... \"അയാൾ ഉമ്മറത്ത് തറയിൽ ഉടുത്ത മുണ്ട് വിരിച്ച് അവിടെ കിടന്നു... നേരം വെളുത്തപ്പോൾ ഒരുപാട് സമയം കഴിഞ്ഞാണ് പ്രഭാകരൻ ഉണർന്നത്... അയാൾ എന്തോ ഓർത്തപോലെ വാതിൽക്കലേക്ക് നോക്കി... ഇല്ല വാതിൽ തുറന്നിട്ടില്ല... അയാൾ എഴുന്നേറ്റ് തന്റെ മുണ്ട് എടുത്ത് ഉടുത്തു... അതിനുശേഷം വാതിൽ തള്ളി നോക്കി... വാതിൽ അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയാണെന്ന് മനസ്സിലായി... അയാൾ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടന്നു... അടുക്കള വാതിലും തുറന്നിട്ടില്ല... പെട്ടന