Aksharathalukal

സഖീ പാർട്ട്‌ 14

പ്ലസ് ടു നല്ല മാർക്കിൽ ജയിച്ചെങ്കിലും വലിയ സന്തോഷം തോന്നിയില്ല..

വിരസമായ ദിവസങ്ങളുടെ ആവർത്തനം..ഒരു പ്രതീക്ഷയും നൽകാതെ ജീവിതം തള്ളി നീക്കി..
എന്തെന്നില്ലാത്ത ഒരു ശൂന്യത എന്റെ ഓരോ നിമിഷങ്ങളെയും പൊതിഞ്ഞു..
ജീവനെ പച്ചയായി മുറിക്കുമ്പോലെ വേദന ഉള്ളിൽ പടർന്നു കൊണ്ടേ ഇരുന്നു..


ഉള്ളിലെ വേദനകൾക്ക് ശമനം നൽകാൻ ഞാൻ എഴുത്തിനെ കൂട്ടു പിടിച്ചു.. എന്തൊക്കെയോ എഴുതി കൂട്ടി..

എനിക്ക്‌ വേണ്ടി ഷാനി കോളേജിൽ ചേരാൻ വാശി പിടിച്ചു ഓളെ വീട്ടിൽ വാദിച്ചു.. അങ്ങനെ അവസാനം സമ്മതിച്ചു..
ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് ഗവണ്മെന്റ് കോളേജിൽ ബി.എസ്. സി കമ്പ്യൂട്ടർ സയൻസ് എടുത്തു..

ഉള്ളിലെ കനൽക്കട്ട ചാരം പോലും അവശേഷിപ്പിക്കാതെ കാറ്റിൽ പറത്താൻ തീരുമാനിച്ചു.
എന്റെ ചിരിയും .. എന്റെ സന്തോഷവും മറ്റുള്ളവരിൽ നിലാവ് വിരിയിക്കാൻ സങ്കടങ്ങളെ വാക്കുകൾ കൊണ്ട് ഉമ്മ വെച്ച് ചിത്രശലഭങ്ങളായി പറത്തി..

അതിനിടയിൽ വന്ന വിവാഹലോചനകൾ, പ്രണയഭ്യാർത്ഥനകൾ ഒന്നിൽ പോലും മനസ്സോന്നെത്തി പോലും നോക്കിയില്ല..
ഇനിയൊരു പ്രണയം അസാധ്യം എന്ന് ഉള്ളിൽ എരിയുന്ന കനൽ ഓർമിപ്പിച്ചു..

ദിവസങ്ങളും മാസങ്ങളും അടർന്നു വീണു.. ജീവിതത്തിലെ ചൂടും തണുപ്പും തിരികെ വന്നു..

പുതിയ കോളേജും അന്തരീക്ഷവും എന്നെ.. എന്റെ ഉള്ളിനെ നന്നേ തണുപ്പിച്ചു്.. എന്റെ സുഖങ്ങളിലും ദുഖങ്ങളിലും ഒരു പോലെ പങ്കാളി ആയി അന്നും ഷാനി കൂടെ നിന്നു..
വാടി കരിഞ്ഞു പോകുമായിരുന്ന എന്റെ ജീവിതം മനോഹരമാക്കിയതും അവളാണ്..

പല അവസരങ്ങളിലും എന്റെ അരക്ഷിതത്വവും, ആത്മവിശ്വാസക്കുറവും, ആരും കേൾക്കാക്കാത്ത എന്റെ വാക്കുകൾ നിറഞ്ഞ മൗനം പോലും ഒരു നിമിഷം കൊണ്ടു തിരിച്ചറിഞ്ഞു  കൂടെ നിന്നവൾ.. എന്റെ ഷാനി..

ഓളെ സാമിപ്യം ഉള്ളിലെ നോവ് മറക്കാതെ മറന്നു ഞാൻ..
പക്ഷേ കോളേജിലെ മൂന്നാം വർഷ സമയം ആ സമയത്ത് പെട്ടന്നായിരുന്നു ഓളെ കല്യാണം ഉറപ്പിച്ചത്.. പിന്നെ ഒക്കെ പെട്ടന്നായിരുന്നു കല്യാണം കഴിഞ്ഞ് 3 ആഴ്ച കഴിയുമ്പോ ഓളെയും കൊണ്ട് ചെക്കൻ പറന്നു ദുബായിലേക്ക്..

പിന്നീട് ഞാൻ തീർത്തും ഒറ്റപെട്ട അവസ്ഥയിരുന്നു.. പുതിയ സൗഹൃദങ്ങൾ എന്നിലുണ്ടായില്ല.
എന്നാലും ഷാനി എന്നും ചാറ്റ് ചെയ്യുകയും കാൾ ചെയുകയും ഒക്കെ ചെയ്തു.. ദൂരങ്ങൾ ഒരിക്കൽ പോലും ഞങ്ങളുടെ സൗഹൃദത്തിന് മങ്ങൽ ഏൽപിച്ചില്ല..

ഏറെ പ്രതീക്ഷയോടെ വളർത്തിയ ഉമ്മാനേം ഉപ്പാനേം വേദനിപ്പിക്കാതിരിക്കാൻ ഞാൻ നന്നായി പഠിച്ചു..

കോളേജ് കഴിഞ്ഞ് നല്ല മാർക്കോടെ പാസ്സാവാൻ സാധിച്ചു..
പല ഇന്റർവ്യൂകളും പലയിടത്തും അറ്റൻഡ് ചെയ്ത് അവസാനം ബാംഗ്ലൂർ ഒരു ഐ ടി കമ്പനി യിൽ ജോയിൻ  ചെയ്തു..
6 മാസം ട്രെയിനിങ് കഴിഞ്ഞ ശേഷം അവിടെ തന്നെ ജോലിയും കിട്ടി..
സ്വയം വീട് നോക്കാൻ പ്രാപ്തി ആയി എന്ന് തോന്നിയ സമയത്ത് ഉപ്പാനോട് പറഞ്ഞു..
ഇനി ഉമ്മാനേം ഉപ്പാനേം കുഞ്ഞുനേം (അനിയൻ ) ഞാൻ നോയിക്കോളാം ഉപ്പ ഓട്ടോ ഓടിക്കാൻ പോണ്ടാന്ന്.

പക്ഷേ ഉപ്പാക്ക്‌ വെറുതെ ഇരിക്കാൻ ഇഷ്ടല്ലാത്തോണ്ട് വീടിനടുത്തു തന്നെ ചെറിയൊരു പലചരക്കു കട ഇട്ട് കൊടുത്തു.
മാഹിനെ ഓർക്കാതിരിക്കാൻ സ്വയം  തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള ജീവിതമാക്കി മാറ്റി..

ഷാനിയെ പോലെ മറ്റൊരു സൗഹൃദം ഞാൻ പ്രതീക്ഷിച്ചില്ല.. അവളെ പോലെ മറ്റാർക്കും ആവാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു..
എന്നാലും ഓഫിസ് മേറ്റും റൂം മേറ്റും ആയ ഒരു തമിഴ്നാടുക്കാരി പെണ്ണ് കനി എന്നാണ് ഓളെ പേര്.. അവളും എന്റെ സൗഹൃദത്തിന്റെ നല്ല പാതിയായി..

ഈ കാലയളവിൽ ഒരിക്കൽ പോലും മാഹിനെ ഓർക്കാൻ പോലും ഞാൻ ശ്രമിച്ചിരുന്നില്ല..

എന്നിട്ടും ഇന്ന് അനസിനെ കണ്ടപ്പോൾ ഓർമ്മകൾ വീണ്ടും കുത്തി നോവിക്കുന്നു..

ഫോൺ ബെല്ലടിക്കുന്നുണ്ട്..
ഷാനിയാണ്..

\"നീ ഏടെ പോയി കിടക്കുവാടി.. എത്ര നേരായി ഞാൻ വിളിക്കുന്നു... \"

\"ഉറങ്ങി പോയി ടി..\"

\"ഒറക്കമോ.. ഈ സമയത്തോ.. \"

\"ഹാ പറയെടി.. ന്താ വിളിച്ചേ..\"

അങ്ങനെ അങ്ങനെ ഒരുപാട് സംസാരിച്ചിരുന്നെങ്കിലും അനസിനെ കണ്ടത് മാത്രം ഷാനിയോട് പറഞ്ഞില്ല.
മനസ്സിൽ വല്ലാതെ ഓർമ്മകൾ നീറി കൊണ്ടിരുന്നു..

എവിടെയാണെന്നോ എങ്ങനെ ഉണ്ടന്നോ അറിയില്ലാ.. ആ ഓർമകളിൽ പോലും ഇന്നും ഞാൻ ഇല്ലാ എന്നുറപ്പ്..
ഉണ്ടായിരുന്നെങ്കിൽ....  മാഹിന് എന്നെ തേടി വരാതിരിക്കാൻ ആവില്ല

ഇനിയും ഒരിക്കലും തിരിച്ചു കിട്ടാത്തതിനെ മോഹിക്കരുത്.. സ്വയം പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു..
എങ്കിലും മിഴികൾ ഇടതടവില്ലാതെ ഒഴുകി കൊണ്ടേ ഇരുന്നു...
കരഞ്ഞു കരഞ്ഞു എപ്പഴോ ഉറങ്ങി..

അയിശു...

ബാംഗ്ലൂർ ഇൽ പോവാൻ ബാഗ് പാക്ക് ചെയ്യുമ്പോഴാണ് ഉപ്പ വിളിച്ചേ..

ന്താ ഉപ്പാ..

നീ ഇവിടെ ഇരിക്ക്..

ഉപ്പയുടെ മുഖത്തു പതിവില്ലാത്തൊരു ഗൗരവം..

ന്താ ഉപ്പാ..

മോളെ.. ഇത് വരെ ഒരിക്കൽ പോലും കല്യാണത്തിന്റെ പേര് പറഞ്ഞു ഞാൻ മോളെ വിഷമിപ്പിച്ചിട്ടില്ല..
പക്ഷേ ഇന്ന് ഉപ്പ പറയുന്ന കാര്യങ്ങൾ മോള് ഗൗരവത്തോടെ എടുക്കണം..
ന്റെ കുട്ടിക്ക് വയസ്സ് 24 ആയി..
നിന്റെ പ്രായത്തിൽ ഉള്ള എല്ലാരും കല്യാനൊക്കെ കഴിഞ്ഞ് പോകുന്നെ കാണുമ്പോ ഈ ഉപ്പക്കും ഉമ്മാക്കുണ്ട് മോളെ നല്ലൊരാളെ കൈ പിടിച്ചു ഏൽപ്പിക്കണം എന്ന്..

ഉപ്പാ.. ഞാൻ... ഇപ്പൊ..

ഉപ്പ നിർബന്ധിക്കില്ല.. മോൾക് ഇപ്പൊ പഠിപ്പ് കഴിഞ്ഞു.. ജോലിയും ആയി..
കുഞ്ഞിക്കോയ ഒരു നല്ല ആലോചന കൊണ്ട് വന്നിട്ട് ഉണ്ട് മോൾക്ക്‌ ഇഷ്ടായാൽ നമുക്ക് നോക്കാം.. ഇഷ്ടായാൽ മാത്രം..

ഒന്നും പറയാനില്ലാതെ പെട്ടന്ന് ഞാൻ മുറിയിലേക്ക് പോയി..
കണ്ണുകൾ നിറഞ്ഞൊഴുകുന്നു..
കല്യാണം എന്ന് ഉപ്പ പറയുമ്പോൾ ഞാൻ പോലും അറിയാതെ ഉള്ളിൽ നിറയ്യുന്നത് മാഹിന്റെ മുഖമാണ്..

ഒരിക്കലും എന്റേത് ആവാത്ത എന്റെ മാഹിന്റെ....

8 മണിക്കാണ് ബസ്സ് ആദ്യം ഒറ്റക്കുള്ള യാത്ര പേടിയായിരുന്നെങ്കിലും ഇപ്പൊ പലപ്പോഴായി യാത്ര ചെയ്തും മറ്റും ഒറ്റപ്പെടൽ ഒരു വിഷയമല്ലാതായിരിക്കുന്നു..

മോളെ ഇറങ്ങാറായില്ലേ..

ആഹ് ഇറങ്ങാണ് ഉമ്മാ..

യാത്ര പറഞ്ഞിറങ്ങി..

ബസ്സ് സ്റ്റാൻഡ് വരെ ഉപ്പ കൂടെ വരും..
എന്നും എന്തെങ്കിലും ഒക്കെ മിണ്ടി കൊണ്ടൊരിക്കുന്ന ഉപ്പ ഇന്ന് ഒന്നും മിണ്ടാതെ കൂടെ നടക്കുന്നു.. എവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു..

ഉപ്പാ...

മ്മ്..

ന്തേ ഇങ്ങള് ഒന്നും മിണ്ടുന്നീല്ല...

അയിശു.. ഞാൻ ഇന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ഉപ്പാട്..

ന്താ ഉപ്പാ..

നിന്റെ മനസിലിപ്പളും ഉണ്ടോ ആ പഴയ കാര്യങ്ങൾ..

ഒന്നും മിണ്ടാനാവാതെ പകച്ചു നിന്നു..

ഉപ്പാ.. അത്‌..

മോളെ സങ്കടപ്പെടുത്താൻ അല്ലാ.. ഉപ്പ ചോയിച്ചേ.. കല്യാണകാര്യം പറഞ്ഞപ്പോ ഇയ്യ് കരയുന്നെ ഞാൻ കണ്ട് അതോണ്ട് മാത്രാ.. എന്റെ കുട്ടി കരയരുത്..

നിറഞ്ഞു വന്ന കണ്ണുകൾ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ കണ്ട ഉപ്പ പറഞ്ഞു..

ഇല്ലാ ഉപ്പാ.. ഞാൻ ഇപ്പൊ മാഹിനെ ആഗ്രഹിക്കുന്നില്ല.. ആഗ്രഹിച്ചാലും കിട്ടാവുന്നതിനേക്കാൾ എത്രെയോ ദൂരെ ആണ് മാഹിൻ.. ആ മനസ്സിൽ ഞാൻ ഉണ്ടോ എന്നത് പോലും അവ്യക്തം..

ഒന്നും ഒന്നും ഓർക്കാറില്ല ഉപ്പ ഞാൻ.. പക്ഷേ.. എന്നോ കണ്ട സ്വപ്‌നങ്ങൾ അത്‌ അത്ര എളുപ്പം മനസ്സ് വിട്ടു പോവുന്നില്ല..

ഉപ്പ എന്റെ കൈ കോർത്തു പിടിച്ചു നടന്നു..

പിന്നെ ഒന്നും മിണ്ടിയില്ല..
ബസ്സ് സ്റ്റോപ്പ്‌ എത്തിയപ്പോ ബസ്സ് ഉണ്ടായിരുന്നു.. ബസ്സ് കേറും മുമ്പ് ഉപ്പാനോട് പറഞ്ഞു..

ഉപ്പാ.. കുഞ്ഞിക്കോയ കൊണ്ടുവന്ന ആലോചന.. അത്‌ ഇങ്ങള് അന്വേഷിച്ചോളൂ.. നിങ്ങക്ക് ഇഷ്ടാണെങ്കിൽ.. ഈ ആയിശുക്കും സമ്മതാ..

മോളെ.. അയിശു.. ഉപ്പാക് നിന്നെ ഇപ്പ തന്നെ ഈ ആലോചക്കന്നെ കെട്ടിക്കണം എന്ന് ഇല്ലാ മോളെ..
ഉപ്പ ഒന്നും സൂചിപ്പിച്ചൂന്ന് മാത്രം..
നിന്റെ മനസ്സിന് പൂർണ സമ്മതം ഉണ്ടങ്കിലേ ഉപ്പ നടത്തൂ..

ഉപ്പാനെ കെട്ടിപിടിച്ചു സലാം പറഞ്ഞു ബസ്സിൽ കയറി..

നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്..
ഓർമ്മകളെ ആട്ടി പായിച്ചിട്ടും വീണ്ടും വീണ്ടും വന്ന് കണ്ണു നിറച്ചു കൊണ്ടേ ഇരുന്നു.. എപ്പഴോ ഉറങ്ങിപ്പോയി..

പിന്നീട് ഓർമ്മകൾ അലട്ടിയെങ്കിലും കഴിവതും പല കാര്യങ്ങളും ചെയ്ത് കൊണ്ടേ ഇരുന്നു.. ഓർമകൾക്ക് അവസരം നൽകാതെ..

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു..
ഉപ്പയും ഉമ്മയും ഒക്കെ പ്രൊപോസൽസ് നോക്കുന്ന തിരക്കിലാണ്..

അങ്ങനെ ഇരിക്കുമ്പോ ആണ് ഓഫീസ് ടൈമിൽ ഷാനിയുടെ കാൾ..

അയിശു..

ന്താടി.. സുഖാണോ.. ന്റെ കുഞ്ഞിനും കുഞ്ഞിന്റുമ്മയ്ക്കും..

ആണേ.. നിനക്ക് പിന്നെ വിളിക്കാൻ ഒന്നും നേരവില്ലല്ലോ.. തിരക്കല്ലേ..

\"അങ്ങനെ അല്ലേടി.. കൊറച്ചേറേ തിരക്കായിപ്പോയി ഈ രണ്ട് മാസം നാട്ടിൽ പോലും പോയില്ലെടി..\"

പിന്നേ.. അയിശു..നമ്മൾ പഠിച്ച സ്കൂൾ ഇല്ലേ..
അവിടെ പൂർവ്വ വിദ്യാർത്ഥി സംഗമം വച്ചിട്ടുണ്ടേണ്ടി നമുക്ക്  പോവാ നീ വരില്ലേ...
....
...
അയിശു...

ഹാ നമുക്ക് പോവാടി.. എന്തോ ഉൾപ്രേരണയാൽ അങ്ങനെ പറയാനാണ് തോന്നിയത്...

വരാന്ന് പറഞ്ഞിട്ട് നീ വരാതിരിക്കരുത്.. ഈ മാസം 15 ആണ് പരിപാടി.. സ്കൂളിൽ വച്ചു തന്നെയാണ്..
പിന്നേ നമ്മുടെ ക്ലാസിന്റെ മാത്രം അല്ലാ പരിപാടി..

പിന്നേ...

സ്കൂൾ തുടങ്ങിയത് മുതൽ ഇന്ന് വരെ പഠിച്ച എല്ലാ ബാച്ചിന്റെയും..100 വർഷം ഒക്കെ ആയിന്നാ പറയണേ.. രാവിലെ മുതൽ രാത്രി വരെ ഉണ്ട് പരിപാടി..
സ്കൂൾ ഗ്രൂപ്പിൽ ഡീറ്റെയിൽസ് ഒക്കെ വന്നിട്ടുണ്ട്.. നീ പിന്നെ ഗ്രൂപ്പിൽ ഇല്ലല്ലോ.. അതാ ഞാൻ വിളിച്ചേ...

നീ എന്തായാലും വരില്ലേ..

ഓള് ഓരോന്ന് പറയുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ മാഹിന് ആയിരുന്നു.. എല്ലാ ബാച്ചോ.. അപ്പോൾ മാഹിൻ... 
മാഹിൻ വരൂലേ.. വന്നാൽ എന്നെ തിരിച്ചറിയാത്തൊരു മാഹിൻ..
....
.....
.....

അയിശൂ.. ഹെലോ.. അയിശു   കേൾക്കുന്നുണ്ടോ..

പെട്ടന്ന് ചിന്തകൾ മുറിഞ്ഞു..

ഹാ ഷാനി..

നീ എന്തായാലും വരില്ലേ ന്ന്..

അത്.. ഞാൻ.. ഷാനി.. മാഹിൻ..

അയിശു.. നീ ഇപ്പഴും...

ഷാനി ഞാൻ വരണോ.. വീണ്ടുമൊരു കണ്ടുമുട്ടൽ... എന്നെ ഒരിക്കലും തിരിച്ചറിയാത്ത മാഹിൻ..
എനിക്ക്..

ഒന്നും പറയണ്ട.. എന്നോട് നിനക്ക് ആത്മാർത്ഥമായ സൗഹൃദം ഉണ്ടായിരുന്നെങ്കിൽ.. ഇന്നും ഉണ്ടെങ്കിൽ നീ വരണം.. വന്നേ പറ്റു..
എത്ര നാൾ ഈ ഒളിച്ചോട്ടം കൊണ്ട് ജീവിക്കും.. ആരിൽ നിന്നാണ് നീ ഒളിച്ചോടാൻ ശ്രമിക്കുന്നേ.. ആർക്ക് വേണ്ടി ഈ ഒറ്റപെട്ടു ജീവിക്കുന്നെ..

ഷാനി.. ഞാൻ..

വന്നേ പറ്റു.. കുഞ്ഞു കരയുന്നുണ്ട്.. വരുന്നുണ്ടെങ്കിൽ മാത്രം ഇനി എനിക്ക് വിളിച്ച മതി .. വെക്കുവാ..

എന്തെങ്കിലും പറയും മുമ്പേ ഓള് ഫോൺ കട്ട്‌ ചെയ്തു..
കാണുമെന്ന് ഉറപ്പില്ല.. കണ്ടാൽ സ്വയം നിയന്ത്രിക്കാനാവാതെ വന്നാൽ..
ഇല്ലാ എനിക്ക് പറ്റില്ലാ..

പക്ഷേ ഷാനി.. ഓളോട് എന്ത് പറയും.. ഒരിക്കലും കിട്ടാത്ത ഒരു പ്രണയത്തിന്റെ പേരിൽ ഷാനിയെ നഷ്ടപ്പെടാൻ ആവില്ല..

ചിന്തകൾ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു..
പോവണോ..

ഒരുപാട് നേരത്തെ ആലോചനക്കൊടുവിൽ പോവാൻ തന്നെ തീരുമാനിച്ചു...

(തുടരും )

പാർട്ട്‌ 11,12,13 വായിക്കുമ്പോൾ ഇഷ്യൂ നേരിടുന്നുണ്ടെങ്കിൽ കമന്റ്‌ ചെയ്യുക..
കഥ വായിച്ചു അഭിപ്രായം രേഖപ്പെടുത്തുക..


സഖീ പാർട്ട്‌ 15

സഖീ പാർട്ട്‌ 15

4.7
2321

ഒരുപാട് നേരത്തെ ആലോചനക്കൊടുവിൽ പോവാൻ തന്നെ തീരുമാനിച്ചു...ഷാനിയോട് പറഞ്ഞു........ഫോൺ ബെൽ അടിക്കുന്നുണ്ട്..ഷാനിയാണ്..ഹലോ.. അയിശു നീ റെഡി ആയോ...ഇക്കാക്ക കൊണ്ട് വിടാന്ന് പറഞ്ഞിട്ട് ഉണ്ട് ഞാൻ നിന്നെ അവിടുന്ന് കൂട്ടാ..ഇന്നാണ് റിയൂണിയൻ..പോവാം എന്ന് തീരുമാനം എടുത്ത നാൾ മുതൽ ഉള്ളിലൊരു കനൽ എരിയുന്നുണ്ട്..ചിലപ്പോൾ ഇത് ജീവിതത്തിന്റെ തുടക്കമാവാം അല്ലെങ്കിൽ....അയിശു.. ദേ ഷാനിടെ വണ്ടി ഗേറ്റിൻ മുമ്പിൽ വന്നിക്കണ്..പുറത്തേക്കിറങ്ങി കൊണ്ട് ഉമ്മ വിളിച്ചു പറഞ്ഞു..സുഗാണോ മോളെ.. കേറുന്നില്ലേ..സുഖയിരിക്കുന്ന് ഉമ്മാ.. ഇപ്പൊ കേറുന്നില്ല.. തിരിച്ചു വരുമ്പോ ന്തായാലും വരും എനിക്ക് നിങ്ങ