Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 51

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 51


“ശ്രീക്കുട്ടി?... “


മഹാദേവൻ സംശയത്തോടെ ചോദിച്ചു.


അതിനുത്തരം നൽകിയത് അഗ്നിയാണ്.


“അവളെ കാണാതെ ശ്രീക്കുട്ടി ഇവനെ അടുപ്പിക്കില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് അവളെ കാണിച്ചു കൊടുത്തത്.”


“അപ്പോൾ നിങ്ങൾ കാര്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു അല്ലേ?”


“സ്വാഹ എവിടെയുണ്ട് എന്നും, അവളുടെ സെക്യൂരിറ്റിയും മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. അവർക്ക് എന്തു സംഭവിച്ചുവെന്ന് ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നു.


എന്നിരുന്നാലും ഒരു ഊഹം ഉണ്ടായിരുന്നു. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചാണ് അവളുടെ ഒളിച്ചോട്ടം എന്ന്.


പക്ഷേ എൻറെ ദേവി ഇത്രയൊക്കെ മനസ്സിൽ കൊണ്ടു വച്ചാണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു.”


അഗ്നി സങ്കടത്തോടെ പറഞ്ഞു.


എല്ലാം കേട്ട് മഹാദേവൻ പറഞ്ഞു.


“കണാരാ, നിനക്ക് പറയാനുള്ളത് കൂടി പറയൂ... എല്ലാവരും എല്ലാതും അറിയട്ടെ. ഇനിയങ്ങോട്ട് ഒരുമിച്ച് വേണം എല്ലാവരും മുന്നോട്ടു പോകാൻ.”


അതു കേട്ട് എല്ലാവരും കണാരനെ നോക്കി.


കണാരൻ എല്ലാവരെയും ഒന്നു നോക്കി പിന്നെ പറഞ്ഞു തുടങ്ങി.


“അന്ന് ശ്രീക്കുട്ടിയെ കിട്ടിയ ഫാക്ടറി സ്വാഹ പേരിലുള്ളതാണ്. അത് മാത്രമല്ല അവളുടെ പേരിൽ തറവാടും അതിനടുത്തു കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലവും പിന്നെ അവളുടെ മുത്തച്ഛൻറെ പേരിലുള്ള business സ്ഥാപനങ്ങളുമെല്ലാം അവളുടെ പേരിലാണ്.


എന്നാൽ അതെല്ലാം കയ്യിൽ വച്ച് അനുഭവിക്കുന്നത് അവളുടെ രണ്ട് അപ്പച്ചിമാരും കുടുംബവും തന്നെയാണ്.


ഇതൊക്കെ അവൾക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല.”


എന്നാൽ കണാരേട്ടൻ പറയുന്നത് കേട്ട് അഗ്നി പറഞ്ഞു.


“അവൾക്ക് എല്ലാം നല്ല വ്യക്തമായി തന്നെ അറിയുമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”


“അതെന്താ അഗ്നി അങ്ങനെ തോന്നാൻ?”


കണാരൻ ചോദിച്ചപ്പോൾ അതിനവൻ കണാരനെ നോക്കി കണ്ണടച്ചു, പിന്നെ പറഞ്ഞു.


“എൻറെ ദേവി ഇതാ ഇവിടെ ആണ് ജീവിക്കുന്നത്”


എന്നും പറഞ്ഞ് അവൻ അവൻറെ ഹൃദയത്തിൻറെ മുകളിൽ കൈ വെച്ചു.


അത് കേട്ട് എല്ലാവരും ചിരിച്ചു പോയി.


“ഇനി എന്താണ്? ഇപ്പോൾ നമ്മൾ എല്ലാവരും ഒരു പോലെ നമുക്ക് അറിയാവുന്ന എല്ലാ ഇൻഫോർമേഷൻസും പരസ്പരം ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സെയിം പേജിലാണ് ഇപ്പോൾ നിൽക്കുന്നത്. What next?”


Amey ചോദിച്ചപ്പോൾ Amen പറഞ്ഞു.


“എനിക്ക് മനസ്സിലായിടത്തോളം എന്താണ് സ്വാഹ ആലോചിക്കുന്നത് എന്ന് ഞാൻ പറയാം.


അവൾ എന്നോട് പറഞ്ഞത് എത്രയും വേഗം ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫറിനു അപ്ലൈ ചെയ്യാൻ ആണ്. പെട്ടെന്ന് സാധിക്കില്ല എന്ന് എനിക്കറിയാം എന്നാലും ഞാൻ ശ്രമിക്കുന്നുണ്ട്.


അവൾ എന്തൊക്കെയോ ബാംഗ്ലൂരിൽ ചെയ്തു കൂട്ടാൻ പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.”


അതുകേട്ട് ശ്രീഹരി പറഞ്ഞു.


“Don’t worry about Swaha now... Her Agni is in the game with her from now on. He is going to Bangalore tonight or tomorrow morning. For some days he is going to work from the Bangalore office till she is going back to her Pune college.”


{സ്വാഹയെ പറ്റി വിഷമിക്കണ്ട... അവളുടെ അഗ്നി ഇനി മുതൽ അവളുടെ കൂടെ ഉണ്ടാവും. അഗ്നി ഇന്ന് രാത്രിയോ നാളെ രാവിലെയോ ബാംഗ്ലൂരിലേക്ക് പോകും.  കുറച്ച് ദിവ,സത്തേക്ക് അവൻ ബാംഗ്ലൂർ ഓഫീസിൽ നിന്ന് ജോലിക്ക് പോകുന്നു. അവൾ അവളുടെ പൂനെ കോളേജിലേക്ക് മടങ്ങുന്നത് വരെ.}


ശ്രീഹരി പറയുന്നത് കേട്ട് Abhay പറഞ്ഞു.


“അച്ഛാ,നമ്മുടെ കമ്പനിക്ക് പൂനെയിൽ ഒരു ബ്രാഞ്ച് തുടങ്ങാറായി എന്ന് സാരം.”


അതു കേട്ട് എല്ലാവരും അഗ്നിയെ നോക്കി ചിരിച്ചു.


അഗ്നി അല്പം ഗൗരവത്തോടെ പറഞ്ഞു.


“Amey ഏട്ടാ... അരവിന്ദ് ദാസ്, അയാളുടെ കമ്പനിയിലാണ് സ്വാഹ ഇപ്പോൾ ജോലിക്ക് കയറിയിരിക്കുന്നത്. ADG Group... ഗോവൻ ബ്രദേഴ്സും ആയി ഇപ്പോഴും അരവിന്ദ ന് എന്തെങ്കിലും ഡീലിംഗ്സ് ഉണ്ടോ എന്ന് അറിയണം.


പിന്നെ ഒന്നുകൂടി. അരവിന്ദ് നാലുവർഷം മാർട്ടിനോടൊപ്പം ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.


പിന്നെ, ഐപിഎസ്സും, ഐഎഎസ്സും ഒന്നര അല്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ ബാംഗ്ലൂര് സിറ്റിയിൽ ചാർജ് എടുക്കാനുള്ള വഴി നോക്കണം.


പിന്നെ കണാരേട്ടാ... ദേവിയുടെ സ്വത്തു വിവരങ്ങൾ മനസ്സിലാക്കി Abhay യെട്ടനെ അറിയിക്കണം. എല്ലാം ലീഗൽ ആയി അവളുടെ പേരിൽ വേണം. കൂടാതെ എന്തെങ്കിലും ഇല്ലിഗൽ കാര്യങ്ങൾ അവളുടെ പേരിൽ അവർ നടത്തുന്നുണ്ടോ എന്ന് മനസ്സിലാക്കി Abhay യെട്ടനെ അറിയിക്കണം.”


എല്ലാവർക്കും അവരവർ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയായിരുന്നു അഗ്നി.


“ശ്രീക്കുട്ടി ഇനി ഒക്കെ എല്ലാവർക്കും ഒപ്പം അറിഞ്ഞാൽ മതി.”


അഗ്നി ശ്രീയോട് പറഞ്ഞു.


അവനും അതു തന്നെയായിരുന്നു ആലോചിച്ചിരുന്നത്.


എല്ലാം കേട്ട് മഹാദേവൻ ചോദിച്ചു.


“അരവിന്ദ് ദാസ്, അവനെ മാർക്ക് ചെയ്യാൻ എന്താണ് കാരണം അഗ്നി? കാന്താരി അവിടെ ജോലി ചെയ്യാൻ പോകുന്നു എന്ന ഒരു കാരണം കൊണ്ട് മാത്രം നീ അവനെ മാർക്ക് ചെയ്യില്ല എന്ന് എനിക്ക് അറിയാം.”


“അച്ഛൻ പറഞ്ഞത് ശരിയാണ്. വേറെയും കാരണമുണ്ട്. അടുത്ത ഒന്നു രണ്ടു വർഷത്തിനുള്ളിൽ അഗ്നിയുടെ Best businessman അവാർഡിന് അഗ്നിക്ക് എതിരായി കോപീറ്റ് ചെയ്യാൻ പോന്നവൻ ആണ് അരവിന്ദ് ഭാസ്കർ ദാസ് എന്ന അരവിന്ദ് ദാസ്. അതുകൊണ്ട് അവൻറെ നീക്കങ്ങൾ മനസ്സിലാക്കാൻ ആദ്യം തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നതാണ്.”


“ഓ... അതാണോ കാരണം. എന്നാൽ എല്ലാവരും അവരുടെ ജോലി എല്ലാം വേഗം ചെയ്തു തീർത്തു എത്രയും പെട്ടെന്ന് എൻറെ കാന്താരിയെ ദേവി പീഠത്തിൽ എത്തിക്കണം. അതും കണക്കൊക്കെ തീർത്തിട്ട് തന്നെ വേണം എൻറെ കാന്താരിയെ വീട്ടിലോട്ട് കൈ പിടിച്ചു കയറ്റാൻ.”


മഹാദേവൻ എല്ലാവരോടുമായി പറയുന്നത് കേട്ട് ശ്രീഹരി പറഞ്ഞു.


“അച്ഛാ, മോനേ... നാളെ തൊട്ട് എനിക്കൊപ്പം ഓഫീസിൽ വന്നു തുടങ്ങണം.”


ശ്രീ പറയുന്നത് കേട്ട് മഹാദേവൻ അവനെ കൂർപ്പിച്ചു നോക്കി.


പിന്നെ അഗ്നിയെയും.


അത് കണ്ട് അഗ്നി ചിരി കടിച്ചു പിടിച്ചു നിന്നു.


“കണാര... ഇവർ പറയുന്നത് കേട്ടോ?”


അഗ്നിയും ശ്രീഹരിയും ഒരു നിലക്കും തന്നെ സഹായിക്കില്ലെന്ന് മനസ്സിലാക്കി അവസാന ഹോപ്പ് പോലെ കണാരനെ സഹായത്തിനായി നോക്കി മഹാദേവൻ വിളിച്ചു.


അതുകേട്ട് ചിരിയോടെ കണാരൻ മഹാദേവനെ നോക്കി പറഞ്ഞു.


“അഗ്നി ബാംഗ്ലൂരിൽ പോകുന്നതു കൊണ്ട് ശ്രീമോൻ തനിച്ചാകുന്നതുകൊണ്ടല്ലേ ദേവട്ടനോട് അവർ ഒരു സഹായം ചോദിച്ചത് ദേവേട്ടാ...”


“എന്നാൽ നീയും വായോ...”


“അത് ശരിയാവില്ല. എനിക്ക് അമ്പലത്തിൽ ഒന്നു പോകണം. കുറച്ചു നാൾ കഴിഞ്ഞ് മാത്രമേ ഞാൻ ഇനി തിരിച്ച് നാട്ടിലേക്ക് വരു.”


അത് കേട്ട് പിന്നെ മഹാദേവൻ ഒന്നും പറഞ്ഞില്ല.


അഗ്നി പുലർച്ചെ ഫ്ലൈറ്റിൽ ബാംഗ്ലൂരിലെത്തി.


7th ഫ്ലോറിൽ ഉള്ള അർജുൻറെ ഫ്ലാറ്റിലാണ് അഗ്നി താമസിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. അത് വേറെ ഒന്നും കൊണ്ടുമല്ല, സ്വാഹയെ അവൾ അറിയാതെ പ്രൊട്ടക്ട് ചെയ്യണം അതിനാണ്.


അല്ലാതെ നിങ്ങളെല്ലാവരും കരുതുന്ന പോലെ അവളെ എന്നും കാണാനുള്ള കൊതികൊണ്ട് ഒന്നുമല്ല കേട്ടോ... കള്ള കാമുകൻ. എന്തൊക്കെയാകുമോ എന്തോ?


അടുത്ത ദിവസം കൃത്യസമയത്ത് തന്നെ സ്വാഹ ഓഫീസിൽ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ ദിവസത്തെ പോലെ തന്നെ അവൾ ഫയലുകൾ കൃത്യമായി നമ്പറിങ്ങ് ചെയ്യുമ്പോഴാണ് ഒരു ഫയൽ സാഹയുടെ കണ്ണിൽപ്പെട്ടത്.


ആ ഫയലിന് പേരും ഡീറ്റെയിൽസ്സും ഒന്നും ഇല്ലാത്തതു കൊണ്ട് പിന്നീട് സമയം കിട്ടുമ്പോൾ വായിച്ച് സെറ്റ് ആക്കാം എന്ന് കരുതി ഷെൽഫിൽ ഏറ്റവും താഴെ ആരും കാണാത്ത രീതിയിൽ വെച്ചു.


ആ സമയം ഇന്നലെ വന്ന CEO യുടെ PA ദേഷ്യത്തോടെ ചാടിത്തുള്ളി അവൾക്ക് അടുത്തേക്ക് വന്നു. സ്വാഹയെ കണ്ട വശം ശ്രുതി ചോദിച്ചു.


“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്നലെ എൻറെ ഫ്ലാറ്റിൽ വരാൻ...”


അതിന് സ്വാഹ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.


“മാഡം ശ്രുതി, ഗുഡ്മോർണിംഗ്... എൻറെ പേര് ഞാൻ ഇന്നലെ മാഡതിനോട് പറഞ്ഞതായിരുന്നു. മാഡം മറന്നു പോയി എന്നു തോന്നുന്നു.


ഞാൻ സ്വാഹ...


പിന്നെ ഇന്നലെ തന്നെ ഞാൻ പറഞ്ഞതല്ലേ ഞാൻ സ്വന്തമായി സ്ഥലം നോക്കിക്കൊള്ളാമെന്ന്.


അത് മാത്രമല്ല CEO സാറിനോട് പറഞ്ഞു ഞങ്ങളുടെ സ്റ്റൈഫൻ കൂട്ടി തരാൻ റെക്കമെൻറ് ചെയ്യാമെന്ന് പറഞ്ഞല്ലേ മാഡം ഇന്നലെ എൻറെ അടുത്തു നിന്ന് തിരിച്ചു പോയത്.


HR ൽ നിന്നും ഒരു ഇന്ദിമേഷനും എനിക്ക് ഇതുവരെ കിട്ടിയില്ല മാഡം ശ്രുതി.”


അവളുടെ ഒട്ടും കൂസലില്ലാത്ത സംസാരം കേട്ട് ഫൈനാൻസ്സിൽ ഉള്ള എല്ലാവരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി.


എന്നാൽ ശ്രുതി ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ആ സമയം. മാത്രമല്ല എല്ലാവരും തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നത് കണ്ടു അവൾക്ക് ദേഷ്യം വന്നു. എല്ലാവരുടെയും മുന്നിൽ ചെറുതായത് പോലെ അവൾക്ക് തോന്നി. അതുകൊണ്ടു തന്നെ അവൾ തിരിച്ചു ചോദിച്ചു.


“നിന്നോട് ചോദിച്ചതിന് ഉത്തരം പറയടീ?


ഇന്നലെ നീ ആരോടൊപ്പം ആയിരുന്നു? അതാണോ നീ ഫ്ലാറ്റിൽ വരാതിരുന്നത്?”


തന്നെ കൊച്ചാക്കിയ ദേഷ്യത്തിൽ ശ്രുതി അവൾക്ക് മുന്നിൽ നിന്നു കൊണ്ട് വീറോടെ ചോദിച്ചു.


സ്വാഹ ഒന്നും മറുപടി പറയാതെ തിരിഞ്ഞു നിന്ന് അവൾ ചെയ്തു കൊണ്ടിരുന്ന ജോലി ചെയ്യാൻ തുടങ്ങി.

ശ്രുതിയെ അപ്പാടെ ഇഗ്നോർ ചെയ്യുന്ന സ്വാഹയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ശ്രുതിക്ക് അപ്പോൾ.


“എടീ... നിന്നോട് ഞാൻ ചോദിച്ചത് എന്താണ് ഫ്ലാറ്റിൽ വരാതിരുന്നത് എന്ന്?”


എന്നാൽ പെട്ടെന്നായിരുന്നു സ്വാഹ അവൾക്ക് മറുപടി നൽകിയത്.


“നിന്നോട് ഞാൻ വരില്ല എന്ന് ഇന്നലെ തന്നെ പറഞ്ഞതല്ലേ? പിന്നെ നീ എന്തിനാ എന്നോട് ഇത് തന്നെ പിന്നെയും പിന്നെയും ചോദിക്കുന്നത്? 

നിനക്ക് ഞാൻ വന്നാലും ഇല്ലെങ്കിലും ഒരു പോലെയാണ് എന്നല്ലേ നീ ഇന്നലെ പറഞ്ഞത്. പിന്നെ ഇപ്പോൾ നീ കിടന്നു കുരക്കുന്നത് എന്തിനാണ്?”


തന്നെ എടീ എന്ന് വിളിച്ചതിന് തിരിച്ച് നീ, നിന്നെ, നിനക്ക് എന്നൊക്കെ പറഞ്ഞ് തിരിച്ച് വയറു നിറച്ച് സംബോധന ചെയ്യുന്നതാണ് നമ്മുടെ സ്വാഹ.


സ്വാഹയുടെ ആ സംസാരം കേട്ട് ശ്രുതി വല്ലാതെയായി.


പാവം പിടിച്ച ഒരു പെണ്ണാണ്, കുറച്ച് ഒച്ച വെച്ചാൽ വഴിക്ക് വരുത്താം എന്ന് കരുതിയാണ് ഇങ്ങനെയെല്ലാം സംസാരിച്ചത്. എന്നാൽ ഇവൾ വിളഞ്ഞ വിത്താണ്.  ശ്രുതി മനസ്സിൽ പറഞ്ഞു.

എന്നാലും വിട്ടുകൊടുക്കാൻ മനസ്സില്ലാത്തതു കൊണ്ട് ശ്രുതി ചോദിച്ചു.


“നീയെന്താ ആളെ കളിയാക്കുകയാണോ? ഇത്ര സമയം മാഡം എന്നു വിളിച്ച നീ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത്?”


“അതെ... ഞാൻ റെസ്പെക്ട്ഓടു കൂടി തന്നെയാണ് മാഡം എന്ന് ഇത്ര നേരം വിളിച്ചിരുന്നത്.


റെസ്പെക്ട് കൊടുത്താൽ അത് സ്വീകരിക്കാൻ ഒരു മിനിമം സംസ്കാരം സ്വഭാവത്തിൽ ഉണ്ടാകണം.


എന്നാൽ നമ്മുടെ സംസാരത്തിനിടയിൽ പലതവണയായി നിനക്ക് ആ മിനിമം സംസ്കാരം പോലുമില്ല എന്ന് എനിക്ക് കാണിച്ചു തന്നു.

അതുകൊണ്ടു തന്നെ നിന്നെ ഇനി ഞാൻ ഇങ്ങനെ വിളിക്കൂ എന്നങ്ങ് തീരുമാനിച്ചു.


ബുദ്ധിമുട്ടാണെങ്കിൽ നീ അങ്ങ് സഹിച്ചോ... അല്ലെങ്കിൽ നീ എൻറെ മുന്നിൽ വരാതെ ഇരുന്നോ... എന്തായാലും നിനക്ക് എൻറെ മനസ്സിൽ ഇത്രയും റെസ്പെക്ട് തരാൻ മാത്രമേ എനിക്ക് സാധിക്കൂ. അതും എൻറെ ഔദാര്യം മാത്രമാണ്. മനസ്സിലായോടി നിനക്ക്?”


സ്വാഹയുടെ സംസാരം കേട്ട് ഡിപ്പാർട്ട്മെൻറ് ഉള്ള എല്ലാവരും അതിശയിച്ചു പോയി.

സാധാരണ ആരും അവളോട് അങ്ങനെ സംസാരിക്കാറില്ല.


കാരണം മറ്റൊന്നുമല്ല CEO അവൾ പറയുന്നത് അതു പോലെ വിശ്വസിക്കും എന്ന് എല്ലാവർക്കുമറിയാം. അവളെ CEO ക്കു വളരെ കാര്യമാണ്.


എന്നാൽ അതൊന്നും കാര്യമാക്കാതെ അടുത്തു നിൽക്കുന്ന ഒരു പെൺകുട്ടിയെ നോക്കി സ്വാഹ പറഞ്ഞു.


“മാഡം ഞാനൊന്ന് അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുകയാണ്. എനിക്ക് എച്ച് ആറിലൊന്ന് പോകണം.”


ആ കുട്ടി പരിഭ്രമത്തോടെ സ്വാഹയെയും ശ്രുതിയെയും മാറി മാറി ഒന്ന് നോക്കി. പിന്നെ മെല്ലെ തല കുലുക്കി സമ്മതിച്ചു.


അതിനു ശേഷം അവൾ പുറത്തേക്ക് നടന്നതും ശ്രുതി അവളെ പിടിച്ച് തൻറെ മുന്നിൽ നിർത്തി.

പിന്നെ അവളുടെ രണ്ടു കവിളിലും കൂട്ടിപ്പിടിച്ച് ദേഷ്യത്തിൽ വിറച്ച് പറഞ്ഞു.


“എന്നെ ധിക്കരിച്ച് ഇവിടെ നിനക്ക് ഒരു ദിവസം പോലും ജീവിക്കാമെന്ന് കരുതണ്ടാ... “


എന്നാൽ സ്വാഹ ശ്രുതിയുടെ കൈ പിടിച്ചു ഞെക്കി, പിന്നെ ഒന്നുമറിയാത്ത പോലെ മുഖത്തു നിന്നും കൈ പിടിച്ചു താഴെ ആക്കി.

പിന്നെ നന്നായി ഒന്നു പുച്ഛിച്ച ചിരിയോടെ സ്വാഹ ശ്രുതിയെ നോക്കി പറഞ്ഞു.


“നീ എന്താണ് എന്ന് വെച്ചാൽ ചെയ്യടീ... എനിക്ക് പുല്ലാണ്.”


അവളുടെ ഓപ്പണായി ഉള്ള സംസാരം കേട്ട് ശ്രുതി സ്തംഭിച്ചു നിന്നു പോയി.

പിന്നെയും ദേഷ്യം തീരാതെ സ്വാഹ അവളുടെ ദേഹത്തേക്ക് നോക്കി ചോദിച്ചു.


“നീ ഇതൊക്കെ CEO യെ കാണിച്ച് ആയിരിക്കും അധികാരം കാണിക്കാൻ ധൈര്യപ്പെടുന്നത് അല്ലേ?

പെണ്ണിനു തന്നെ അപമാനമാണ് നിന്നെ പോലുള്ളവർ. അല്ല... എനിക്ക് തെറ്റി. ഒരു തരത്തിൽ നല്ലതാണ് നിന്നെ പോലുള്ളവർ ഉണ്ടെങ്കിൽ സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് സമാധാനമായി മാനം മര്യാദയോടെ ജീവിക്കാം.”


സ്വാഹയുടെ സംസാരം കേട്ട് ശ്രുതി ദേഷ്യത്തിൽ വിറക്കുകയായിരുന്നു.


“അതേടി... നീ പറഞ്ഞത് ശരിയാണ്. കാണാൻ ഗുണം ഉള്ളവർ അങ്ങനെയാടി...


എന്തുണ്ടടീ നിനക്കൊക്കെ?”


“മാനം...”


“നിനക്ക് ഇല്ലാത്തതും, അറിയാത്തതുമായ ആ രണ്ടു വാക്കാണ് എനിക്കുള്ളത്.

ഒന്നു പോടീ... പോയി തരത്തിൽ കളിക്കാൻ നോക്ക്. ഇത് ഇനം വേറെയാണ്.”


സ്വാഹ പറഞ്ഞു.


“നീ നോക്കിക്കോ… നീ internship ചെയ്യാൻ വന്നതല്ലേ? ഇവിടെ നിന്ന് നീ വന്ന പോലെ തിരിച്ചു പോകില്ല... പറയുന്നത് ശ്രുതിയാണ്.”


“ആഹാ... വെല്ലുവിളി കേൾക്കാൻ ഒക്കെ രസമാണ്. പക്ഷെ എൻറെ അടുത്ത് വേണ്ട. ശരിയാകില്ല. നിനക്ക് പറ്റിയ ആളല്ല ഞാൻ. നിൻറെ കുട്ടികൾക്ക് എന്നെ കിട്ടില്ല. പോകാൻ നോക്കടീ...”

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 52

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 52

4.9
8516

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 52 അതും പറഞ്ഞ് സ്വാഹ HR department ലേക്ക് തല ഉയർത്തിപ്പിടിച്ചു തന്നെ നടന്നു പോയി. എല്ലാം കണ്ട് അരവിന്ദ് ഇരിക്കുകയായിരുന്നു തൻറെ ക്യാബിനിൽ. സ്വാഹയെ അവൻ കൂടുതൽ അറിയാൻ തുടങ്ങി. അറിയും തോറും അവൾ കൂടെ വേണം എന്ന അവൻറെ തീരുമാനത്തിൽ അവൻ ഉറച്ചു നിന്നു. എന്നാൽ നാണക്കേട് തോന്നി ശ്രുതി വേഗം ഓഫീസിൽ നിന്നും ഇറങ്ങി ഫ്ലാറ്റിലേക്ക് പോയി. ദിവസങ്ങൾ കടന്നു പോയി. ശ്രുതി പറഞ്ഞ പോലെ ഒന്നും ചെയ്തിരുന്നില്ല എന്നത് സ്വാഹ നോട്ട് ചെയ്തിരുന്നു. അഗ്നി സ്വാഹയെ അവളറിയാതെ തന്നെ പ്രൊട്ടക്ട് ചെയ്യുന്നുണ്ടായിരുന്നു. സ്വാഹ വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഫൈനാൻ