Aksharathalukal

വില്ലന്റെ പ്രണയം ♥️07

ഷാഹി രാവിലെ നേരത്തെ എണീറ്റു… കോളേജ് തുറക്കുന്ന ദിവസമാണ്…അവൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയിട്ട് കുളിച്ചു..ഭക്ഷണം കഴിച്ചുവന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു…അമ്മ വിളിച്ചിരുന്നു..അമ്മയുടെ അനുഗ്രഹം അവൾ വാങ്ങി..ബസ്സിൽ അവൾ കോളേജിലെത്തി……
കോളേജ് കവാടത്തിലെത്തിയപ്പോൾ തന്നെ ചന്ദ്രേട്ടനെ അവൾ കണ്ടു..അവൾ അടുത്തേക്ക് ചെന്നു…ചന്ദ്രേട്ടൻ അവളോട് വിശേഷം ചോദിച്ചു…അവൾ എല്ലാം ഒക്കെ ആണെന്ന് പറഞ്ഞു…പെട്ടെന്ന് ഷാഹി ചന്ദ്രേട്ടന്റെ കാലിൽ വീണു…എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു..ചന്ദ്രേട്ടന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നു…അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു…തലയിൽ കൈവെച്ചിട്ട് എന്റെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും നിനക്ക് ഉണ്ടാകും എന്ന് പറഞ്ഞു..ഷാഹി അയാളുടെ മുഖത്തുനോക്കി ചിരിച്ചു…എന്നിട്ട് പോട്ടെ എന്ന് ചോദിച്ചിട്ട് അവൾ നടന്നു നീങ്ങി…ചന്ദ്രേട്ടൻ ഷാഹിയെ നോക്കിനിന്നു…ഗുണത്തിലും ഐശ്വര്യത്തിലും അവളുടെ ഏഴയലത്ത് ഒരു പെണ്ണും എത്തില്ല എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു…



ഷാഹി കോളേജിലേക്ക് നടന്നു..സീനിയേയ്സിന് എക്സാം സമയം ആയതുകൊണ്ട് റാഗിങ്ങ് ഒന്നും കിട്ടിയില്ല…അവൾ വളരെ ഹാപ്പിയായിരുന്നു…ഒരു പച്ചചുരിദാരും വെളുത്ത തട്ടവും ഷാളുമായിരുന്നു അവളുടെ വേഷം… അതിൽ അവൾ വളരെ സുന്ദരിയായിരുന്നു..മറ്റുള്ളവരിൽ നിന്നും അവൾ വേറിട്ടുനിന്നു..എല്ലാവരും അവളെ നോക്കി നിന്നു…ഷാഹി മറ്റുള്ളവരെയെല്ലാം നോക്കി…കാറിലും ബൈകിലുമൊക്കെയായി ഒരുപാട് പേർ വരുന്നുണ്ടായിരുന്നു…എല്ലാവരും നല്ല പണമുള്ള വീട്ടിലെ പിള്ളേർ ആയിരുന്നു…അവൾ മന്ദം നടന്ന് തന്റെ ക്ലാസ്സിലേക്ക് കയറി…



ബെല്ലടിച്ചു…എല്ലാരും പരസ്പരം പരിചയപ്പെട്ടു…ഷാഹിക്ക് നല്ല രണ്ടുകൂട്ടുകാരെ കിട്ടി…ഗായത്രിയും അനുവും…രണ്ടുപേരും മലയാളികൾ ആയിരുന്നു…അല്ലേലും എവിടെ ചെന്നാലും മലയാളിയെ കാണും എന്നാണല്ലോ…ഗായത്രിയുടെ സ്ഥലം പാലക്കാട്…ഒരു നായർകുട്ടി…പണവും പ്രതാപവും ഉള്ള വീട്ടിലെ ഇളമുറക്കാരി…അനു പക്കാ കോട്ടയം അച്ഛായത്തി.. അവളും നല്ല കാശുള്ള വീട്ടിലെയായിരുന്നു…രണ്ടുപേരും സുന്ദരികൾ…ഷാഹിയുടെ അത്ര എത്തില്ലെങ്കിലും…അവർ രണ്ടുപേരും ഹോസ്റ്റലിലായിരുന്നു… അവർ ഷാഹി എവിടെയാ താമസിക്കുന്നെ എന്ന് ചോദിച്ചു..അവൾ ഇവിടെ അടുത്ത് അമ്മായിയുടെ വീട് ഉണ്ടെന്ന് പറഞ്ഞു…അവിടെയാണ് താമസം എന്ന് പറഞ്ഞു…സൂസൻ പണി തന്നത് ഒന്നും അവരോട് അവൾ പറഞ്ഞില്ല…അവർ രണ്ടുപേരും പെയ്ഡ് സീറ്റിൽ ആണ് കയറിയത്…ഷാഹി മെറിറ്റിലാണ് കയറിയത് എന്ന് പറഞ്ഞപ്പോൾ അവർ അവളെ അഭിനന്ദിച്ചു..



ക്ലാസ് തുടങ്ങി..മീര എന്ന ടീച്ചർ ആയിരുന്നു അവരുടെ ക്ലാസ് ടീച്ചർ…മീര ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു..ക്ലാസ് മുന്നോട്ട് നീങ്ങി..ആദ്യം ദിവസം ആയതിനാൽ ഒന്നും പഠിപ്പിക്കുന്നില്ലായിരുന്നു…അവർ പരസ്പരം ഓരോന്ന് പറഞ്ഞിരുന്നു…കുറച്ചുകഴിഞ്ഞപ്പോ പ്യൂൺ ക്ലാസ്സിലേക്ക് കയറിവന്നു ടീച്ചറോട് എന്തോ പറഞ്ഞു…



“ഹൂ ഈസ് ഷഹനാ….”…മീര ചോദിച്ചു



ഷാഹി എണീറ്റ് നിന്നു…



“പ്രിൻസിപ്പൽ വാണ്ട് റ്റു മീറ്റ് യു…(പ്രിന്സിപ്പലിന് ഷാഹിയെ കാണണം)..”..മീര ഷാഹിയെ നോക്കി പറഞ്ഞു..ക്ലാസ്സിലുള്ളവർ എല്ലാം അവളുടെ മുഖത്തേക്ക് നോക്കി..ഷാഹിക്ക് ഇത് പ്പൊ എന്താ സംഗതി എന്ന് പിടികിട്ടിയില്ല…അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പ്രിൻസിപ്പൽ ഓഫീസ് ലക്ഷ്യമാക്കി നടന്നു..



അവൾ തന്നെ എന്തിനാകും വിളിപ്പിച്ചത് എന്ന് ആലോചിച്ചുകൊണ്ട് ഓഫീസിലെത്തി…



“മേ ഐ കം ഇൻ…”…വാതിൽ തുറന്നുകൊണ്ട് അവൾ പ്രിൻസിപ്പലോട് ചോദിച്ചു.



“യെസ് കം ഇൻ…”..പ്രിൻസിപ്പൽ അവൾക്ക് അനുവാദം കൊടുത്തു..അവൾ ഉള്ളിലേക്ക് കയറിവന്നു…പ്രിൻസി പ്യൂണിനെ വിളിച്ചിട്ട് കുറച്ചുനേരത്തേക്ക് ആരെയും അകത്തേക്ക് കടത്തിവിടേണ്ട എന്ന് നിർദേശം കൊടുത്തു…



“സാർ എന്നെ എന്തിനാ വിളിപ്പിച്ചത്…”…അവൾ നിന്നുകൊണ്ട് പ്രിന്സിയോട് ചോദിച്ചു..



പ്രിൻസി അവളോട് ഇരിക്കാൻ പറഞ്ഞു…അവൾ ഇരുന്നു…



“നീ സമറിന്റെ ആരാ…”..പ്രിൻസി തന്റെ പണി ഒതുക്കിവെച്ചിട്ട് അവളോട് ചോദിച്ചു…



“ആരുമല്ല…”…അവൾ മറുപടി കൊടുത്തു



“പിന്നെ എന്തിനാ നീ അവന്റെ വീട്ടിൽ താമസിക്കുന്നത്…”..



“ഇവിടുത്തെ ഹോസ്റ്റലിൽ എനിക്ക് റൂം വാർഡൻ തരാത്തതുകൊണ്ടാണ് ഞാൻ അവിടെ താമസിക്കുന്നെ…ഞാൻ അവിടെ പേയിങ് ഗസ്റ്റ് ആയാണ് താമസിക്കുന്നെ…”..ഷാഹി മറുപടി നൽകി..



“സുസനും ടീനയും കൂടി കാണിച്ച തെണ്ടിത്തരം എനിക്ക് മനസിലാക്കാം…പക്ഷെ ഇത്…”



“അപ്പോൾ സാറിനും അറിയാം അല്ലെ..”…



“ഇവിടെ നടക്കുന്നത് എല്ലാം ഞാൻ അറിയുന്നുണ്ട്…സുസനെയും ടീനയുടെയും കയ്യിൽ നിന്ന് നീ രക്ഷപ്പെട്ടു…പക്ഷെ നീ ശെരിക്കും രക്ഷപ്പെട്ടെന്ന് കരുതുന്നുണ്ടോ…”…പ്രിൻസി അവളോട് ചോദിച്ചു



“എന്താ സാർ അങ്ങനെ പറഞ്ഞെ…”…ഷാഹി ഭയത്തോടെ അയാളോട് ചോദിച്ചു…
“സമർ ആരാണെന്ന് നിനക്കറിയുമോ..”പ്രിൻസി അവളോട് ചോദിച്ചു…



ഇല്ലായെന്ന് അവൾ തലയാട്ടി…



“സുസനെയും ടീനയെയുമൊക്കെ നീ എത്ര ഭയപ്പെടുന്നുണ്ടോ അതിന്റെ ഇരട്ടി നീ അവനെ ഭയക്കണം…”..പ്രിൻസി അവളോട് പറഞ്ഞു.



ഷാഹി ഭയത്തോടെ അയാളെ നോക്കിനിന്നു…..



“അവൻ ഒരു സാധാവിദ്യാര്ഥി അല്ല…അവനിൽ എന്തോ ഉണ്ട്..അത് എനിക്ക് അവനെകണ്ട ആദ്യം ദിവസം തന്നെ മനസ്സിലായതാണ്…”…പ്രിൻസി തുടർന്നു… ഷാഹി ചോദ്യഭാവത്തോടെ അയാളെ നോക്കി…



“രണ്ടുകൊല്ലങ്ങൾക്ക് മുൻപാണ്…അവന്റെ ബാച്ച് പഠിത്തം തുടങ്ങുന്ന ആദ്യദിവസം…അന്ന് ഇവിടത്തെ പ്രധാനപ്പെട്ട ഗ്യാങ് ആയിരുന്നു ലാസ്റ് ഇയർ പഠിക്കുന്ന അർജുനും നവാസും ആൽബിയും അടങ്ങുന്ന ഗ്യാങ്…മൂന്നുപേരും സമൂഹത്തിലെ വളരെ മാന്യന്മാരുടെ മക്കൾ…ഒരുത്തൻ മന്ത്രിയുടെ..ഒരുതൻ കൗണ്സിലറുടെ… ഒരുത്തൻ വില്ലേജ് ഓഫീസറുടെ…പണവും പവറും ഒത്തുവന്നപ്പോൾ അവർ ഇവിടെ കാട്ടിക്കൂട്ടിയ ചെറ്റത്തരങ്ങൾക്ക് കണക്കില്ലായിരുന്നു… എനിക്ക് അവരെ ഒന്നും ചെയ്യാൻ പോലും പറ്റില്ലായിരുന്നു…എന്തേലും ചെയ്താൽ അപ്പൊ തന്നെ പെട്ടിയും കിടക്കയും എടുത്ത് കാശിക്ക് പോകേണ്ട അവസ്ഥ….



ആദ്യദിവസമല്ലേ..റാഗിംഗിന് ഒരു കുറവും ഇല്ലായിരുന്നു…..പുതിയ കുട്ടികളെ അവന്മാർ പലതരത്തിൽ റാഗ് ചെയ്തു…അവിടേക്കാണ് ആനി എന്ന് പേരുള്ള ഒരു കുട്ടി വന്നുകയറിയത്… ഒരു അച്ചായത്തികുട്ടി…ഒരു ചെറിയ സുന്ദരി…അവൾ കോളേജിലേക്ക് നടന്നുവന്നു…അവളെ കണ്ടതും ഇവന്മാർ അവളെ അവരുടെ അടുത്തേക്ക് വിളിച്ചു…



(ഇനി എന്റെ വാക്കുകളിലൂടെ…)



ആനി നടന്ന് അവരുടെ അടുത്തേക്കെത്തി…



“കൊള്ളാമല്ലോ അളിയാ പീസ്…”..നവാസ് ആൽബിയെ നോക്കി പറഞ്ഞു…



“എന്താടി നിന്റെ പേര്…?”..അർജുൻ അവളോട് ചോദിച്ചു..



“ആനി”..അവൾ മറുപടി നൽകി…



അതുവരെ റാഗിങ്ങ് ചെയ്ത സ്റ്റുഡന്റസിനോട് ആൽബി പോകാൻ പറഞ്ഞു…അവർ ഒരു പതിനൊന്ന് പേർ..ആ പതിനൊന്നുപേരുടെ ഇടയിൽ ആനി ഒറ്റയ്ക്ക് വിറച്ചുനിന്നു…പതിനൊന്നുപേരും അവളെ സൂം ചെയ്ത് സുഗിച്ചുനിന്നു…
“മോളൂസ് ഇവിടെ എന്താ പഠിക്കാൻ വന്നിട്ടുള്ളത്…”..നവാസ് ചോദിച്ചു



“സിവിൽ എഞ്ചിനീയറിംഗ്…”..അവൾ പേടിച്ചു മറുപടി നൽകി…



“പിന്നെ…ഞങ്ങളാണ് ഇവിടുത്തെ തലമൂത്ത കാരണവന്മാർ..അപ്പൊ ഞങ്ങൾ പറയുന്നതെല്ലാം അനുസരിക്കണം…കേട്ടോ…”..അർജുൻ അവളോട് പറഞ്ഞു..



“ഹമ്..”..അവൾ മൂളി



“എന്താടി നിന്റെ തൊള്ളയിൽ നാവില്ലേ..”..അർജുൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു…



“ശരി..” അവൾ മറുപടി നൽകി



“ഹാ അങ്ങനെ വേണം മറുപടി പറയാൻ ട്ടോ…”



“അല്ലാ ഇവളെകൊണ്ട് പ്പൊ എന്താ ചെയ്യിപ്പിക്കുക…ഡാൻസ് കളിപ്പിച്ചാലോ…മോള് രണ്ട് സ്റ്റെപ് ഡാൻസ് കളിക്ക്…”



“എനിക്ക് ഡാൻസ് കളിയ്ക്കാൻ അറിയില്ല…”.അവൾ പേടിച്ചു മറുപടി നൽകി..



“അച്ചോടാ…ന്നാ പിന്നെ പാട്ടായാലോ…”



അവൾ ഇല്ലായെന്ന് തലയാട്ടി…



നവാസ് അവളുടെ അടുത്തേക്ക് വന്നു..



“ടീ മറ്റവളെ പറയുന്നത് ചെയ്താൽ നിനക്ക് ഇവിടെ നിന്ന് വേഗം പോവാം… അല്ലെങ്കി നിന്റെ ഇവിടുന്നുള്ള പോക്ക് കണക്കാക്കും…കേട്ടോടി…”..നവാസ് അവളോട് ഒരു മുറൽച്ചയോടെ പറഞ്ഞു…



അവൾ ഭയന്ന് വിയർത്തു…



“അയ്യോട.. കൊച്ച് ആകെ വിയർത്തല്ലോ…ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ടാ… കുറച്ചു ഡ്രെസ്സൊക്കെ ഇട്ടാൽപോരെ മോളെ…”..അർജുൻ അവളോട് പറഞ്ഞു



“മോള് മോളുടെ ഷാൾ ഇങ്ങു തന്നെ…”..ആൽബി പറഞ്ഞു…



അവൾ ഇല്ലായെന്ന് തലയാട്ടി…
“ഇങ്ങ് താടീ മൈരേ..”..ആൽബി ബലമായി അവളുടെ ഷാൾ വാങ്ങി…അവൾ രണ്ട് കൈകൾ കൊണ്ട് മേലുമറച്ചു…



അവൾ ആകെ പേടിച്ചു…



“മോൾക്ക് പാട്ടുപാടാൻ അറിയില്ല ഡാൻസ് കളിയ്ക്കാൻ അറിയില്ല..എന്താ പിന്നെ മോളെകൊണ്ട് ചെയ്യിപ്പിക്കുക…ഉമ്മയായാലോ… എന്താ നവാസ് നിന്റെ വിലയേറിയ അഭിപ്രായം…”…അർജുൻ ചിരിച്ചുകൊണ്ട് നാവാസിനെ നോക്കി ചോദിച്ചു…



“വളരെ നല്ല അഭിപ്രായമാണ്..”..നവാസ് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…



ആനി അരുത് എന്ന രീതിയിൽ തലയാട്ടി…



“ആരെക്കൊണ്ടാ ഇപ്പോ കൊടുപ്പിക്കുക…”..അർജുൻ ചുറ്റും നോക്കി…



ആൽബി കോളേജ് കവാടത്തിലേക്ക് ചൂണ്ടിക്കാണിച്ചു…



“ദാ വരുന്നു നമ്മൾ അന്വേഷിച്ച ആൾ..”..ആൽബി പറഞ്ഞു…



അവരെല്ലാവരും അവനെ നോക്കി…



സമർ ആയിരുന്നു അത്..സമർ ഒരു ചെറിയ ബാഗും ഇട്ട് കോളേജ് കവാടത്തിന്റെ അടുത്തുനിന്ന് നടന്നുവരികയായിരുന്നു…



സമർ..ആറടി ഉയരത്തിൽ ഉള്ള വെളുത്ത ശരീരം…അവന്റെ ഉയരത്തിന് അനുസരിച്ചു നല്ല തടിയും അവന് ഉണ്ടായിരുന്നു…കരുത്തുറ്റവൻ…ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡി അല്ല…മസിലുകൾ ഒക്കെ നല്ല കട്ടിയിൽ വിരിഞ്ഞുനിന്നു…നല്ലവെളുത്ത മുഖം..ചൊറുക്കുള്ള മുഖം എന്നതിലുപരി ഹാൻഡ്‌സം…നല്ല കട്ടിമീശ… ചെറുതായി ട്രിം ചെയ്ത് നിർത്തിയ കുറ്റിത്താടി…നല്ല ഇടതൂർന്ന മുടി…നീളന്മുടി …സൈഡ് കുറ്റിയാക്കിയിട്ടിരുന്നു…അവന്റെ ഇടത്തെ പുരികത്തിന്മേൽ ചെറിയ ഒരു വെട്ടുണ്ടായിരുന്നു…മൂർച്ചയേറിയ കണ്ണുകൾ…



അവൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു….



“ഡാ മോനെ…ഇങ്ങ് വന്നേ…”…നവാസ് അവനെ വിളിച്ചു



സമർ അവരുടെ ഇടയിലേക്ക് ചെന്നു…



“ജൂനിയറാണോ…”..അർജുൻ ചോദിച്ചു..സമർ അതെയെന്ന് തലയാട്ടി…
“നീ ഈ ചുന്ദരികുട്ടിയെ കണ്ടോ…”…എന്ന് പറഞ്ഞിട്ട് ആൽബി ആനിയെ സമറിന്റെ മുന്നിലേക്ക് തള്ളി…



“ഇവൾക്ക് നിന്നെ ചുംബിക്കണം എന്ന് വല്ലാത്ത ആശ…”..അർജുൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു…സമർ ആനിയെ നോക്കി..ആനി സമറിനെ നോക്കി വേണ്ടായെന്ന അർത്ഥത്തിൽ തലയാട്ടി…



“എന്നാ തുടങ്ങിക്കോ…”…നവാസ് അവളെ ഒന്നുകൂടെ അവന്റെ മുന്നിലേക്ക് തള്ളി…



“വേണ്ട..ഒന്നും ചെയ്യല്ലേ…”..ആനി അവരോട് അപേക്ഷിച്ചു…സമർ ഇതൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്നതെ ഒള്ളൂ…



“വേണ്ടയെന്നോ…ഓകെ… എന്നാൽ നീ ഉമ്മ വെക്കണ്ടാ… നിന്റെ ഡ്രസ്സ് മൊത്തമായി ഒന്ന് അഴിച്ചാൽ മതി…”…നവാസ് ഒരു വളിച്ച ചിരിയോടെ അവളോട് പറഞ്ഞു…എല്ലാവരും അത് കേട്ട് അവനെ സപ്പോർട്ട് ചെയ്തു കയ്യടിച്ചു…



“പ്ളീസ്…എന്നെ ഒന്നും ചെയ്യല്ലേ…”..ആനി കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു…



നവാസ് അവളുടെ തുണിയഴിക്കാൻ അവളുടെ അടുത്തേക്ക് ചെന്നു…മറ്റുള്ളവർ അവനെ ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചു…ആനി അവനെ പിന്നിലേക്ക് മാറി…നവാസ് അവളുടെ മുൻപിൽ എത്തി…അവൾ കൈകൂപ്പിക്കൊണ്ട് അവളെ ഒന്നും ചെയ്യാതിരിക്കാൻ അവനോട് അപേക്ഷിച്ചു…നവാസ് അവളുടെ ശരീരത്തിലേക്ക് തന്റെ കൈനീട്ടി..നവാസിന്റെ കൈ അവളുടെ ശരീരം ലക്ഷ്യമാക്കി നീങ്ങി…പെട്ടെന്ന് ഒരു കൈ നവാസിന്റെ കയ്യിന്മേൽ പിടിച്ചു…നവാസ് തന്റെ കയ്യിന്മേൽ പിടിച്ചവനെ നോക്കി…സമറായിരുന്നു അത്…നവാസ് ചോദ്യഭാവത്തോടെ സമറിനെ നോക്കി…..



“വേണ്ട…”..സമർ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ അവനോട് പറഞ്ഞു…



“എന്താ മോനുസെ…ഇവൾ ആരാ നിന്റെ കാമുകിയാണോ…”..നവാസ് അവനോട് ചോദിച്ചു…



അല്ലായെന്ന് സമർ തലയാട്ടി…



“നിന്റെ പെങ്ങളാണോ…”നവാസ് പിന്നെയും ചോദിച്ചു…



അതിനും സമർ അല്ലായെന്ന് തലയാട്ടി…



“പിന്നെന്ത് മൈരിനാടാ നായെ നീ എന്റെ കയ്യിൽ പിടിച്ചത്..”..നവാസ് അവനോട് ആക്രോശിച്ചു…സമർ ഒന്നും പറയാതെ അവന്റെ കണ്ണിലേക്ക് നോക്കി നിന്നു…
“ഞാൻ വേണമെങ്കിൽ ഇവളുടെ തുണി അഴിക്കും നിന്റെ തള്ളയുടെ തുണിയും അഴിക്കും… തന്റെ വാക്കുകൾ മുഴുമിക്കാൻ നവാസിന് സമയം കിട്ടിയില്ല…അപ്പോഴേക്കും നവാസിന്റെ തല അർജുൻ ഇരുന്ന ബുള്ളെറ്റിന്റെ ടാങ്കിന്മേൽ പതിച്ചിരുന്നു… അല്ലാ പതിപ്പിച്ചിരുന്നു… സമർ…അര്ജുന് എന്താ നടന്നത് എന്നുപോലും മനസ്സിലായില്ല…ടാങ്കിന്മേലേക്ക് നോക്കുമ്പോൾ നവാസിന്റെ തലയുടെ ഷെയ്പ്പിൽ വണ്ടിയുടെ ടാങ്ക് ഞളുങ്ങിയിരുന്നു…അർജുൻ ബൈക്കിന്മേൽ നിന്ന് ഇറങ്ങിയിട്ട് ഡാ മൈരേ എന്ന് വിളിച്ചു സമറിന്റെ നേരെ ആഞ്ഞടുത്തു..സമർ അവന്റെ നെഞ്ച് നോക്കി ചവിട്ടി…അർജുൻ ബൈക്കിന്മേലേക്ക് പറന്നു വീണു…അവനും ബൈക്കും കൂടെ അതിനുപിന്നിൽ നിന്ന ആൾക്കാരുടെ ദേഹത്തേക്ക് വീണു…സമറിന്റെ ഇടത്തെ ഭാഗത്തു നിന്നിരുന്ന ആൽബി സമറിന്റെ കരണം നോക്കി അവന്റെ കൈവീശി..സമർ അവന്റെ നേരെ വന്ന കൈ പിടിച്ചു…സമർ ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി…ശേഷം അവന്റെ മുഖത്തിനുനേരെ തന്റെ മുഷ്ടിചുരുട്ടി ഒന്ന് കൊടുത്തു…ആൽബിയുടെ മൂക്കിന്റെ പാലം തകർന്നുപോയി…അവന്റെ മുഖത്തുനിന്നും ചോര ഒലിച്ചു…അവൻ മൂക്കുപോത്തി സമറിനെ നോക്കി…സമറിന്റെ കൈ പെട്ടെന്ന് ശക്തിയിൽ ആൽബിയുടെ ചെവികളിൽ പതിച്ചു…ആൽബിക്ക് തന്റെ സൈറൺ മുഴങ്ങുന്നതുപോലെ തോന്നി…ആൽബി ഒരു കൈ കൊണ്ട് തന്റെ മൂക്കും ഒരു കൈകൊണ്ട് തന്റെ ചെവിയും പിടിച്ചു…അവന് അവന്റെ കണ്ണിലൂടെ ഇരുട്ട് കയറുന്നതുപോലെ തോന്നി…ആൽബി ബോധം പോയി നിലത്തേക്ക് വീണു…അർജുനും ബാക്കിയുള്ളവരും തങ്ങളുടെ മേലിലേക്ക് വീണ ബൈക് മാറ്റി എണീക്കുമ്പോൾ കാണുന്ന കാഴ്ച സമറിന്റെ കയ്യിൽ അടികിട്ടി ബോധം പോയി നിലത്തുവീഴുന്ന ആൽബിയെയാണ്…



അവർ പകച്ചുപോയി…ഭയം കൊണ്ട് അവർ കിടുകിടാ വിറച്ചു…അർജുൻ തന്റെ നെഞ്ചിന്മേൽ കൈവെച്ചു നിന്നു ചുമച്ചു…ആനിയും കോളേജിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഈ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു…



മൂന്നുപേർ സമറിന്റെ നേരെ പാഞ്ഞടുത്തു..ആദ്യം ഓടിയടുത്തവനിൽ നിന്ന് ഒഴിഞ്ഞുമാറി സമർ രണ്ടാമത് വന്നവന്റെ വയറിന്മേൽ സമർ ആഞ്ഞുകുത്തി..അവൻ വിറച്ചു നിന്നുപോയി…



അവൻ കിളിപാറി സമറിന്റെ മുഖത്തേക്ക് നോക്കി…മറ്റു രണ്ടുപേർ അവന്റെ മുഖത്തേക്ക് പേടിയോടെ നോക്കി…അടികിട്ടിയവൻ വായിലൂടെ രക്തം ശർധിച്ചു…അവൻ രക്തം കണ്ട് കൂടുതൽ ഭയന്നു.. അധികം താമസിയാതെ അവനും കുഴഞ്ഞു വീണു..ഓടിവന്ന മറ്റുരണ്ടുപേർ അവനെ തല്ലണോ തല്ലണ്ടയോ എന്ന ആശങ്കയിൽ പരസ്പരം നോക്കി…ഏറ്റവും ബാക്കിൽ വന്നവൻ സമറിന്റെ നേരെ കയ്യൊങ്ങിയപ്പോഴേക്കും സമറിന്റെ കൈ അവന്റെ തലയുടെ സൈഡിൽ പതിച്ചിരുന്നു… അവൻ നിന്നനിൽപ്പിൽ വായുവിൽ കറങ്ങി നിലത്തേക്ക് വീണു…അവന്റെ അനക്കവും നിന്നിരുന്നു..സമർ തന്റെ പിന്നിലുള്ളവനെ നോക്കി..അവൻ പേടിച്ചു പിന്നിലേക്ക് മാറി…സമർ അർജുന്റെ നേരെ നടന്നു…അർജുന്റെ പിന്നിൽ നിന്ന രണ്ടുപേർ പേടിച്ചു കോളേജിലേക്ക് ഓടിപ്പോയി…അർജുൻ അവരെ നോക്കി അന്തംവിട്ടുനിന്നു…ബാക്കിയുണ്ടായിരുന്ന മൂന്നുപേരോട് സമറിനെ നോക്കി തല്ലികൊല്ലെടാ ആ നായിന്റെ മോനെ എന്ന് ആക്രോശിച്ചു…അവർ ഹോക്കി സ്റ്റിക്ക് എടുത്തുകൊണ്ട് സമറിനുനേരെ പാഞ്ഞടുത്തു…ആദ്യം വന്നവൻ സമറിന്റെ തലയ്ക്കുനേരെ സ്റ്റിക്കുകൊണ്ട് ആഞ്ഞടിച്ചു…അത് സമറിന്റെ ദേഹത്തു തട്ടുന്നതിനുമുമ്പ് തന്നെ അവൻ തന്റെ കൈകൊണ്ട് അവൻ വീശിയ ഹോക്കി സ്റ്റിക്കിന്മേൽ അടിച്ചും..സ്റ്റിക് രണ്ടായി ഒടിഞ്ഞു വീണു..അതുകണ്ട് വടികൊണ്ടടിച്ചവൻ ഭയന്നുപോയി…
സമറിന്റെ കാല് അപ്പോയേക്കും അവന്റെ തലയിൽ പതിച്ചു…അവൻ വീണു…സമർ രണ്ടാമതവന്റെ അടുത്തേക്ക് ഓടിയടുത്തിട്ട് അവന്റെ കയ്യിന്മേൽ തന്റെ കൈകൊണ്ട് അടിച്ചു…അവന്റെ കയ്യിലിരുന്ന ഹോക്കിസ്റ്റിക്ക് സമറിന്റെ കയ്യിലായി…സമർ ആ ഹോക്കിസ്റ്റിക്ക് എടുത്ത് പിന്നാലെ വന്നവന്റെ തലനോക്കി അടിച്ചു…അവൻ തലപൊട്ടി ചോര വന്ന് നിലത്തുവീണു…രണ്ടാമത്തവൻ തിരിഞ്ഞുനോക്കിയപ്പോയേക്കും സ്റ്റിക് അവന്റെ തലയിലും പതിച്ചിരുന്നു…സ്റ്റിക് ഒടിഞ്ഞു തൂങ്ങി വീണു…അവനും നിലത്തേക്ക് വീണു…അർജുനും നവാസും മാത്രം ബാക്കിയായി..അർജുൻ നെഞ്ചിൽ കൈവെച്ചു നിൽക്കുകയായിരുന്നു…നവാസ് അവന്റെ തലയിൽ കൈവെച്ചു മറിഞ്ഞുവീണ ബൈക്കിന് അടുത്ത് ഇരിക്കുകയും…രണ്ടുപേരും നടന്നതുകണ്ടു ഭയന്നുവിറച്ചു…സമർ അവരുടെ നേരെ പതിയെ നടന്നുവന്നു… അർജുന്റെ മുൻപിൽ എത്തി…സമർ അവന്റെ നേരെ നോക്കി നിന്നു..അർജുന് പേടികാരണം മുട്ടുവരെ വിറക്കാൻ തുടങ്ങി…അർജുൻ എന്തോ പറയാൻ വായതുറന്നു… അപ്പോഴേക്കും അവന്റെ വായ അടക്കി സമർ അടിച്ചു…അവന്റെ വായിൽ നിന്നും രണ്ടുപല്ല് പൊട്ടിവീണു…അടിയുടെ ശക്തിയിൽ രണ്ടുപല്ലും അവൻ തന്നെ വിഴുങ്ങി…സമർ അവന്റെ മുടിപിടിച്ചു വണ്ടിയുടെ സൈലന്സറിന്മേൽ അവന്റെ തല കൂട്ടി ഇടിച്ചു…അര്ജുന് തന്റെ തല പൊളിഞ്ഞു പോയതുപോലെ തോന്നി…അവൻ അലറിക്കരഞ്ഞു..സമർ അർജുനെ വിട്ട് നവാസിന്റെ അടുത്തേക്ക് നീങ്ങി….



നവാസ് പേടിച്ചു പിന്നിലേക്ക് നീങ്ങി…സമർ അവനെ തന്റെ രണ്ട് കൈകൊണ്ട് അവനെ തൂക്കിയെടുത്തു…അവനെ നേരെപിടിച്ചു നിർത്തി..സമർ അവന്റെ ഇടത്തെ കൈകൊണ്ട് അവന്റെ കോളറിന്മേൽ പിടിച്ചു…നവാസ് കൈകൂപ്പി സോറി പറയാൻ വായതുറന്നു…നവാസ് സമറിൽ നിന്ന് ഒരു മുരൾച്ച കേട്ടു….



“മ്മാനെ പറയാനായോ…”..



നവാസ് അതുകേട്ട് ഭയന്നുവിറച്ചു…അവൻ പിന്നേം ക്ഷമപറയാൻ വായതുറന്നു…പക്ഷെ അത് കേൾക്കാൻ സമറിന് ഒരു മൂഡും ഇല്ലായിരുന്നു…സമർ നവാസിന്റെ മുഖത്തേക്ക് ആഞ്ഞുകുത്തി…ഒരു കുത്തിൽ സമർ നിർത്തിയില്ല…വീണ്ടും വീണ്ടും അവൻ നവാസിന്റെ മുഖം ലക്ഷ്യമാക്കി കുത്തി…നവാസ് ബോധം മറഞ്ഞു സമറിന്റെ കയ്യിൽ തൂങ്ങി നിന്നു… കുറച്ചുകഴിഞ്ഞപ്പോ നവാസിനെ മോചിതനാക്കി…അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു…സമർ ചുറ്റും നോക്കി..തന്നെ നേരത്തെ തല്ലാൻ വന്നവൻ അപ്പോഴും അവന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു…സമർ അവനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു…അവൻ ഒന്നുമില്ല എന്ന് ചുമലുകൊണ്ട് കൂച്ചി കാണിച്ചിട്ട് തിരിഞ്ഞോടി…ബാക്കി പത്തുപേർ ഒരു ബോധവും ഇല്ലാതെ നിലത്തുവീണുകിടക്കുന്നുണ്ടായിരുന്നു…..പ്രിൻസിപ്പൽ കിതപ്പോടെ ഷാഹിയോട് പറഞ്ഞുനിർത്തി…പ്രിൻസി തന്റെ ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു…എന്നിട്ട് വീണ്ടും തുടർന്നു…



“അവൻ അവരെ തല്ലിവീഴ്ത്തിയതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് അവൻ അവൻ അത് ചെയ്തവിധമാണ്..ക്രൂരമായിരുന്നു…പൈശാചികം…എനിക്കും അവരോട് ദേഷ്യം ഉണ്ടായിരുന്നു…പക്ഷെ അവൻ ചെയ്യുന്നതുകൊണ്ട് എനിക്ക് പോലും അവരോട് സഹതാപം തോന്നി…എന്നെ കൂടുതൽ പേടിപ്പിച്ചത് അവന്റെ മുഖമായിരുന്നു…നമ്മൾ ആരെയെങ്കിലും തല്ലുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകില്ലേ…പക്ഷെ അവന്റെ മുഖത്തു ഞാൻ ഒരു ഭാവം പോലും കണ്ടില്ല..അവൻ തല്ലുകയാണ് എന്ന ഒരുഭാവവും അവന്റെ മുഖത്തിലായിരുന്നു…നിസ്സാരമായി ആണ് അവൻ അത്രയും പേരെ തല്ലിയത്.. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ…”…പ്രിൻസി പഴയകാര്യങ്ങൾ ഭയത്തോടെ ഓർത്തെടുത്തു…ഷാഹി ഇതൊക്കെ കേട്ട് ഞെട്ടിത്തരിച്ചു ഇരുന്നു…
“സ്വാധീനമുള്ള വിദ്യാർത്ഥികൾ ആയതുകൊണ്ട് ഞാൻ അവനെ ഡിസ്മിസ്സ് ചെയ്തിട്ടുള്ള ലെറ്റർ തയ്യാറാക്കി…അപ്പോൾ എന്റെ ടേബിളിലിരുന്ന ടെലിഫോൺ ശബ്‌ദിച്ചു…ഞാൻ ഫോണെടുത്തു…അങ്ങേത്തലയ്ക്കൽ സെൻട്രൽ മിനിസ്റ്റർ രാജു സുന്ദരം…



“നീ ഇപ്പോ ആർക്കുവേണ്ടിയാണോ ഡിസ്മിസ്സൽ ലേറ്റർ തയ്യാറാക്കുന്നത്…അത് കീറികളയുക…അത് ചെയ്യാൻ നിനക്ക് എന്തെങ്കിലും മടിയുണ്ടെങ്കിൽ നിന്റെ ഡിസ്മിസ്സൽ ലെറ്റർ ഞാൻ തയ്യാറാക്കാം…”…രാജു സുന്ദരം പറഞ്ഞു…



“വേണ്ട സാർ…ഞാൻ കീറികളഞ്ഞോളാം..”..ഞാൻ പേടിച്ചു പറഞ്ഞു..



ഫോൺ കട്ടായി…ഞാൻ ഫോൺ വെച്ചു… പെട്ടെന്നു ഫോൺ വീണ്ടും ശബ്‌ദിച്ചു…അവരെ കൊണ്ടുപോയ ഹോസ്പിറ്റലിൽ നിന്നായിരുന്നു……



അടികിട്ടിയ പത്തുപേരിൽ ആറുപേർ കോമയിൽ ബാക്കിയുള്ളവർ ഐസിയു വിൽ….എന്റെ ഭയം ഇരട്ടിയായി…പ്രിൻസി ഷാഹിയുടെ നേരെ നോക്കി..അവളും ആകെ ഭയന്നിരുന്നു…



“എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു…സൂക്ഷിക്കുക..നീ അവനെ എങ്ങനെയാണ് കരുതിയിരിക്കുന്നത് എന്ന് എനിക്കറിയില്ല…അവൻ മാലാഖയാവാം അസുരനുമാവാം….പക്ഷെ അവൻ മാലാഖയല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..”…പ്രിൻസി പറഞ്ഞു നിർത്തി…



ഷാഹി ഭയത്തോടെ പ്രിന്സിയുടെ ഓഫീസിൽ നിന്നിറങ്ങി…അവൾക്ക് ആ വീട്ടിലേക്ക് പോകാൻ പോലും പേടി തോന്നി…കോളേജ് വിട്ടിരുന്നു…അവൾ ക്ലാസ്സിൽ ചെന്ന് ബാഗെടുത്തിട്ട് പുറത്തേക്ക് നടന്നു…



അവൾ നടന്നുപോകുന്നത് സുസനും ടീനയും നോക്കി നിൽക്കുന്നുണ്ടായിരുന്നു…



“പൊലയാടിച്ചി..അവൾ നമ്മളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടല്ലോ…”..സൂസൻ അമർഷത്തോടെ പറഞ്ഞു…



“എവിടെ രക്ഷപെടാൻ…അവൾ കൂട്ടിൽ കിടക്കുന്ന കിളിയല്ലേ…എവിടെ പോകാനാ സുസമ്മേ…”..ടീന പറഞ്ഞു..



●●●●●●●●●●●●●●●●●●
ഷാഹി വീട്ടിലെത്തി…അവൾ ശെരിക്കും ഭയന്നിരുന്നു…താൻ വീണ്ടും പ്രശ്നങ്ങളിലേക്ക് തന്നെയാണല്ലോ ചെന്നുവീണത് എന്ന് ഓർത്തു അവൾ സങ്കടപ്പെട്ടു…അവൾ സോഫയിലേക്ക് ഇരുന്നു…പെട്ടെന്നാണവൾ അത് ഓർത്തത്…സമർ വരുന്നത് വരെ രണ്ടാം നിലയിലുള്ള റൂമിലേക്ക് പോകരുത് എന്ന് സമർ പറഞ്ഞത്…അതിനർത്ഥം അവിടെ അവന്റെ രഹസ്യം ഉണ്ട് എന്നല്ലേ…അത് കണ്ടുപിടിക്കുക തന്നെ..



ഷാഹി രണ്ടാംനില ലക്ഷ്യമാക്കി നടന്നു…രണ്ടാംനിലയിലേക്കുള്ള സ്റ്റെപ്പുകൾ അവൾ കയറി…അവൾ മുകളിലെത്തി..ആകെ രണ്ട് റൂമുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ…അവൾ ആദ്യത്തെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി…ഒരു വലിയ ബെഡ്‌റൂം ആയിരുന്നു അത്….കട്ടിലും കിടക്കയും അല്ലാതെ വേറെ ഒന്നും അവിടെ ഇല്ലായിരുന്നു…ഷാഹി ആ മുറിയിൽ നിന്നിറങ്ങി…രണ്ടാമത്തെ റൂമിലേക്ക് കയറി…അത് ബെഡ്‌റൂം അല്ലായിരുന്നു…അവൾ അതിനുള്ളിലേക്ക് കടന്നു…വലിയ ഒരു ഷെൽഫ് ഉണ്ടായിരുന്നു ആ റൂമിൽ…അതിൽ നിറയെ പുസ്തകങ്ങളും…അവൾ ചില പുസ്തകങ്ങൾ എടുത്തുനോക്കി…രണ്ടുചാരുകസേരകളുണ്ടായിരുന്നു അവിടെ…ഷെൽഫിൽ നിന്നും അവൾക്ക് സംശയത്തക്ക ഒന്നും കിട്ടിയില്ല…ഷെല്ഫിനു സൈഡിലായി ഒരു ചെറിയ മേശയുണ്ടായിരുന്നു… ഷാഹി അതിനടുത്തേക്ക് ചെന്നു… മേശ വലിപ്പുകൾ ഓരോന്നായി തുറന്നു…ഏറ്റവും താഴത്തെ വലിപ്പിൽ നിന്നും അവൾക്ക് ഒരു ഡയറി കിട്ടി… ഒരു പഴയ ഡയറി..പഴക്കമുള്ളതാണ് അത് എന്ന് കാഴ്ച്ചയിൽ തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു…അവൾ അതും എടുത്ത് പുറത്തേക്കിറങ്ങി വാതിൽ പൂട്ടി…തന്റെ റൂമിലേക്ക് നടന്നു…റൂമിലെത്തിയപാടെഷാഹി ലൈറ്റ് ഇട്ടു…മേശമേൽ ഡയറി വെച്ചിട്ട് അവൾ കസേര വലിച്ചിട്ട് ഇരുന്നു…പയ്യെ അവൾ ഡയറി തുറന്നു…ആദ്യത്തെ പേജിൽ ഒന്നും എഴുതിയിട്ടില്ലായിരുന്നു…അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു…



സമർ അലി ഖുറേഷി…..💀



ഖുറേഷികളിൽ ഒന്നാമൻ…….☠️




തുടരും..... ♥️


വില്ലന്റെ പ്രണയം 08♥️

വില്ലന്റെ പ്രണയം 08♥️

4.5
23055

അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു… സമർഅലി ഖുറേഷി…..💀ഖുറേഷികളിൽ ഒന്നാമൻ…☠️സമർ അലി ഖുറേഷി…ഖുറേശികളിൽ ഒന്നാമൻ..ഷാഹി സ്വയം മനസ്സിൽ ഉരുവിട്ടു..ഷാഹി പേജ് മറിച്ചു..അതിലെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി..ഞാൻ ആനന്ദ് വെങ്കിട്ടരാമൻ..ഒരു പാലക്കാടൻ പട്ടർ..എല്ലാവരും ഡയറി എഴുതുക സ്വന്തം കഥ എഴുതാനാണ്.. എന്നാൽ ഞാൻ ഇവിടെ എഴുതുന്നത് ഞാൻ കണ്ട ഒരു ജീവിതം ആണ്..ഞാൻ കൺകുളിർക്കെ വീക്ഷിച്ച ഒരു ജീവിതം…അത്ഭുതത്തോടെയും ആകാംഷയോടെയും ഭയത്തോടെയും  കണ്ടു നിന്ന ഒരു ജീവിതം..സമർ അലി ഖുറേഷി…💀അവൻ എന്റെ കഥയിലെ നായകനാണോ അതോ വില്ലനോ…എന്തോ അതിന് എന