വില്ലന്റെ പ്രണയം 09♥️
“ഹാ അങ്ങനാ…അവര് തമ്മിൽ നല്ല കൂട്ടാണ്…”…കുഞ്ഞുട്ടൻ കണ്ണിറുക്കികൊണ്ട് ഷാഹിയോട് പറഞ്ഞു…
“ആര് തമ്മിൽ…?”
“ബർത്ഡേ ഗേളും സമറും തമ്മിൽ…”..കുഞ്ഞുട്ടൻ പിന്നേം കണ്ണിറുക്കികൊണ്ട് പറഞ്ഞു..
“മ്മ്…”..ഷാഹി അതിനൊന്ന് മൂളി..പക്ഷെ കുഞ്ഞുട്ടന്റെ വാക്കുകൾ അവളിൽ ചെറുതായി ഒരു വേദനയോ നിരാശയോ കൊത്തിയിട്ടിരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കി ജീപ്പിൽ ഇരുന്നു..ഷാഹി പെട്ടെന്ന് സൈലന്റ് ആയത് കുഞ്ഞുട്ടനും ശ്രദ്ധിച്ചു..അവന്റെ മുഖത്തു ചെറിയ ഒരു സ്മിതം വിരിഞ്ഞു പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ലാ…ശാന്തയുടെ വീട് എത്തുന്ന വരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല..
കുഞ്ഞുട്ടൻ ജീപ്പ് ഒരു ചെറിയ ടെറസിട്ട വീട്ടിലേക്ക് കയറ്റി..കയറ്റിയ പാടെ വാതിൽ തുറന്ന് ശാന്തേച്ചി പുറത്തേക്ക് വന്നു…ശാന്തേച്ചി ഷാഹിയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു…
“സുഖമല്ലേ മോളെ….”
“സുഖം തന്നെ ചേച്ചി…”
“മോളെ ഞാൻ കോളേജിൽ കുറെ നോക്കി..കണ്ടില്ല…പിന്നെയാ ഇവന് വിളിച്ചു പറഞ്ഞത്..”..ശാന്ത കുഞ്ഞുട്ടനെ ചൂണ്ടിപറഞ്ഞു..
“അത് സാരമില്ല ചേച്ചി…ഞാൻ പ്രിൻസിപ്പൽ ഓഫീസിൽ ആയിരുന്നു…”…ഷാഹി പറഞ്ഞു.
“അകത്തേക്ക് വാ മോളെ..ഡാ വാ…”..കുഞ്ഞുട്ടനെയും ഷാഹിയെയും ശാന്ത വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു…
“ആ അങ്ങനെ വിളിക്ക്..എന്താ വിളിക്കാൻ ഇത്ര മടി…”..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു…
“നീ ഇവിടത്തെ വാല് അല്ലെടാ…കേട്ടോ മോളേ..ഇവൻ ഇടയ്ക്ക് ഇങ്ങോട്ട് വരും…വന്നുകേറിയ പാടെ അടുക്കളയിലേക്ക് ഒരു പോക്ക് അങ്ങ് പോകും..എന്നിട്ട് അവന്റെ മൃഷ്ടാന്നഭോജനം എല്ലാം കഴിഞ്ഞിട്ടേ അവൻ നമ്മോട് ഒരു വാക്ക് മിണ്ടൂ…”…ശാന്ത കുഞ്ഞുട്ടനെ കളിയാക്കി…ഷാഹി അത് കേട്ട് കുഞ്ഞുട്ടനെ നോക്കി കളിയാക്കിച്ചിരിച്ചു..
“വേണ്ട മോളെ വേണ്ട മോളെ(സ്വപ്നക്കൂടിലെ പാട്ടിന്റെ താളത്തിൽ)”…അവരുടെ അടുത്ത് ചെന്ന് പാടിയിട്ട് ഉള്ളിലേക്ക് കയറിപ്പോയി..അവരും ഉള്ളിലേക്ക് കയറി…ശാന്ത അകത്തേക്ക് പോയി…കയറിയപാടെ ഒരു യുവതിയെ ഷാഹി കണ്ടു…ഒരു കൊച്ചുസുന്ദരി…പ്രായം ഒരു 20-22 വരും…ഇത് തന്നെ കുഞ്ഞുട്ടൻ പറഞ്ഞ ആൾ..അവൾ പിറന്നാളാഘോഷത്തിന്റെ ഓരോ തിരക്കുകളിൽ വ്യാപൃതയായിരുന്നു…ഷാഹി അവളെ ലേശം അസൂയയോടെ നോക്കി..
കുറച്ചുകഴിഞ്ഞു ശാന്ത ഷാഹിയുടെ അടുത്തേക്ക് വന്നു..
“വാ മോളെ ഒരാളെ കാണിച്ചു തരാം…”…ശാന്ത ഷാഹിയുടെ കൈപിടിച്ച് ഒരു റൂമിലേക്ക് കയറി..
“അഞ്ചൂ…”..ശാന്ത വിളിച്ചു…ഒരു ഒന്പതുവയസ്സുകാരി പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു..ശാന്ത അവളെ പിടിച്ചിട്ട്..
“ഇതാണ് എന്റെ ഏറ്റവും ഇളയമകൾ അഞ്ചു..”..ശാന്ത പറഞ്ഞു..ഷാഹിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു..അവൾക്ക് കുറെ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..അവൾ തിരിഞ്ഞു കുഞ്ഞുട്ടനെ നോക്കി…കുഞ്ഞുട്ടൻ അത് കണ്ടു…അവനും കാര്യം മനസ്സിലായി..
അവൻ ഒരു ആക്കിയ ചിരി ചിരിച്ചു…ഷാഹി അത് കണ്ട് കണ്ണുരുട്ടിയിട്ട് തരാട്ടോ എന്ന് പറഞ്ഞു….
ഷാഹി തിരിച്ചു അഞ്ജുവിനെ നോക്കി…
“ഹായ് അഞ്ചൂ…”…ഷാഹി പറഞ്ഞു..
“ഹായ് ചേച്ചി…”..അഞ്ചു തിരിച്ചും മറുപടി പറഞ്ഞു..
“മോൾക്ക് ഇതാരാണ് എന്ന് മനസ്സിലായോ..”..ശാന്ത അഞ്ജുവിനോട് ചോദിച്ചു..ഇല്ലായെന്ന് അവൾ തലയാട്ടി..
“ഞാൻ പറഞ്ഞില്ലേ ഞാൻ ഈയടുത്ത് നല്ലൊരു ചേച്ചിയെ പരിചയപെട്ടൂ എന്ന്…”..ശാന്ത അഞ്ജുവിനോട് പറഞ്ഞു…
“ഹാ ഷാഹി താത്ത…”…അഞ്ചു പെട്ടെന്ന് ഓർത്തെടുത്തു പറഞ്ഞു..
“ഹാ അത് തന്നെ…”..ശാന്തേച്ചി പറഞ്ഞു…അഞ്ചു ഷാഹിയെ കെട്ടിപിടിച്ചു..ഷാഹിയും…കുഞ്ഞുട്ടൻ ഗിഫ്റ്റ് എടുത്തോണ്ട് വന്നു..ഷാഹിയും കുഞ്ഞുട്ടനും കൂടി അത് അവൾക്ക് കൊടുത്തു…അഞ്ചു ഗിഫ്റ്റ് പൊതിഞ്ഞത് പൊളിച്ചുനോക്കി..ഒരു വയലിൻ ആയിരുന്നു അതിന്റെയുള്ളിൽ…അഞ്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി…
“സമറിക്ക എവിടെ കുഞ്ഞുട്ടേട്ടാ…”..അഞ്ചു കുഞ്ഞുട്ടനോട് ചോദിച്ചു…
“അവൻ നാട്ടിലില്ലല്ലോ മോളേ…”..കുഞ്ഞുട്ടൻ പറഞ്ഞു…അഞ്ജുവിന്റെ മുഖം വിഷാദമായി… സമറിന്റെ പേര് കേട്ടപ്പോൾ ഷാഹിക്ക് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു…അവളുടെ മുഖവും മ്ലാനമായി..ശാന്ത അത് ശ്രദ്ധിച്ചു…
“അവൻ നാട്ടിൽ വന്നാൽ ആദ്യം മോളുടെ അടുത്തേക്ക് കുഞ്ഞുട്ടേട്ടൻ കൊണ്ടുവരാം ട്ടോ..”…കുഞ്ഞുട്ടൻ അഞ്ജുവിനോട് പറഞ്ഞു…അതുകേട്ടപ്പോൾ അവൾ വീണ്ടും ഹാപ്പിയായി…കുഞ്ഞുട്ടൻ അഞ്ജുവിനേം കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി…
“എന്തുപറ്റി മോളെ…”..ശാന്ത ഷാഹിയുടെ അടുത്ത് വന്നു ചോദിച്ചു…ഷാഹി പ്രിൻസിപ്പൽ പറഞ്ഞകാര്യങ്ങൾ ശാന്തയോട് പറഞ്ഞു…
“ഇതിൽ വല്ല സത്യവും ഉണ്ടോ ചേച്ചി…”…ഷാഹി ശാന്തയോട് ചോദിച്ചു…
“അത് മുഴുവനും സത്യമാണ്..”…ശാന്ത അവളോട് പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖത്ത് ഭീതി പരന്നു…
“മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട…അവൻ ഒരിക്കലും നിന്റെ മാനത്തിന് വിലപറയില്ല…”…ശാന്ത അതുകണ്ടിട്ട് പറഞ്ഞു…
“പക്ഷെ ചേച്ചി…”..ഷാഹിയുടെ വാക്കുകൾ മുഴുമിക്കാൻ ശാന്ത സമ്മതിച്ചില്ല..
“നീ അന്ന് ഉദ്യാനത്തിൽ ഇരുന്നില്ലേ..ഇനിയെന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും ഇല്ലാതെ…അതുപോലെ ഒരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്…അന്ന് അവനാ എന്നെ രക്ഷിച്ചത്…”…ശാന്ത പറഞ്ഞു…ഷാഹി ചോദ്യഭാവത്തിൽ ശാന്തയെ നോക്കി…ശാന്ത തുടർന്നു…
“ഒരു കൊല്ലം മുൻപാണ്…ഈ സംഭവം…എനിക്ക് മൂന്ന് മക്കളാണ് അഞ്ജുവിനെയും കൂട്ടി…ഏറ്റവും മൂത്തത് അച്ചു(അശ്വതി),രണ്ടാമത്തവൾ അനു(അനുപമ) പിന്നെ അഞ്ചുവും(അഞ്ജലി)…മൂത്തവൾ പഠിക്കാൻ നല്ല മിടുക്കിയാണ്…പ്ലസ് ടൂ കഴിഞ്ഞ് അവൾക്ക് എൻട്രൻസ് എഴുതി സീറ്റ് കിട്ടി.. ഡോക്ടർ പഠിത്തത്തിന്..നമ്മളെക്കൊണ്ടുണ്ടോ അതൊക്കെ കൂട്ടിയാൽ കൂടുന്ന്.. പക്ഷെ അവൾ കുറെ വാശിപിടിച്ചു…എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പണം ഇല്ലായിരുന്നു..അപ്പൊ അവൾ എഡ്യൂക്കേഷൻ ലോൺ ഒക്കെ കിട്ടും ആധാരം ഒന്ന് വെച്ചാൽ മാത്രം മതിയെന്നൊക്കെ പറഞ്ഞപ്പോ ഞാൻ സമ്മതം മൂളി..അപ്പോഴും ഒരു പ്രശ്നം കിടപ്പുണ്ടായിരുന്നു..ആധാരം രാജൻ ഫൈനാൻസിയേഴ്സിൽ ആയിരുന്നു…ഒരു ഇരുപതിയാറായിരം രൂപ കൂടി കടം ബാക്കിയുണ്ടായിരുന്നു…ഞാൻ അത് കണ്ടവന്റെ ഒക്കെ കാല്‌പിടിച്ചു ഉണ്ടാക്കിയിട്ട് മോളെയും കൂട്ടി രാജന്റെ അടുത്തേക്ക് പോയി..
(ഇനി എന്റെ കണ്ണിലൂടെ)
“എന്താ ശാന്തേ ഈ വഴിക്കൊക്കെ…”..രാജൻ ശാന്തയെയും അച്ചുവിനെയും കണ്ടിട്ട് ശാന്തയോട് ചോദിച്ചു..രാജന്റെ കണ്ണുകൾ അച്ചുവിന്റെ ശരീരത്തിൽ കൊത്തിവലിച്ചു… അവന്റെ കണ്ണുകൾ അവളുടെ മുലയിലും ചുണ്ടുകളും ഒക്കെ പാറിനടന്നു…
“ആധാരം വേണമായിരുന്നു സാറേ…ബാക്കി പൈസ കൊണ്ടുവന്നിട്ടുണ്ട്…”
“എന്താ ശാന്തേ പെട്ടെന്ന് ഒരു അത്യാവശ്യം…”..രാജൻ ചോദിച്ചു…
“അത് വേറൊന്നുമല്ല സാറേ ഇവളുടെ പഠിപ്പിനാണ്.. ആധാരം വെച്ചാൽ വിദ്യാഭ്യാസ ലോൺ കിട്ടും അത് വെച്ചു ഇവളെ അങ്ങ് പഠിപ്പിക്കാം എന്ന് കരുതി…”…ശാന്ത പറഞ്ഞു…രാജൻ അച്ചുവിനെ നോക്കി..രാജന്റെ വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു…അച്ചുവിന് അയാളുടെ നോട്ടം ഇഷ്ടമായില്ല..
“എന്താ മോളുടെ പേര്..”..രാജൻ അച്ചുവിനോട് ചോദിച്ചു….
“അശ്വതി..”..അവൾ മറുപടി കൊടുത്തു…
“മോൾ എന്താ പഠിക്കാൻ പോണേ…”
“MBBS…”…
“ഓഹോ കൊച്ചു ഡോക്ടർ ആവാൻ പോണല്ലേ…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…പക്ഷെ അയാളുടെ മനസ്സിൽ നിന്നെ ഞാൻ ഡോക്ടർ ആക്കില്ലെടി…നിന്നെ ഞാൻ എന്റെ വെപ്പാട്ടിയാക്കും…എന്തൊരു സൈസ് ആണ് മോളേ… എന്നൊക്കെയായിരുന്നു….
രാജൻ ശാന്തയുടെ കണക്ക് പുസ്തകം തുറന്നു…അതിൽ കാര്യമായിട്ട് നോക്കുന്നപോലെ അഭിനയിച്ചു…അച്ചുവിനെ എങ്ങനെ സ്വന്തമാക്കാം എന്നായിരുന്നു അയാളുടെ മനസ്സിൽ…അയാൾ ഓരോ കുരുട്ടുബുദ്ധികൾ ആലോചിച്ചു…
“അപ്പൊ ബാക്കി ഒരു എണ്പത്തിയാറായിരം രൂപ അടച്ചാൽ ശാന്തയ്ക്ക് ആധാരം കൊണ്ടുപോകാം..”..രാജൻ ശാന്തയോട് പറഞ്ഞു..
“എണ്പത്തിയാറായിരം രൂപയോ…”..ശാന്ത കണ്ണുംതള്ളി ചോദിച്ചു…
“അതെ…”…രാജൻ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…
“അത്രയൊന്നും ഇല്ല സാറേ ഇരുപത്തിയാറായിരം രൂപയെ ബാക്കിയുള്ളൂ….”…ശാന്ത പറഞ്ഞു…
“ആര് പറഞ്ഞു…”
“ഇവിടുന്ന് തന്നെ…കഴിഞ്ഞതവണത്തെ അടവ് അടച്ചപ്പോൾ പറഞ്ഞതാണ്….”
“അത് അപ്പോഴത്തെ കണക്ക്..ഇത് ഇപ്പോഴത്തെ കണക്ക്…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
“മനസ്സിലായില്ലാ….”…ശാന്ത പറഞ്ഞു…
“ഇതാണ്..ഞാൻ ഒരു കാര്യം കാര്യപ്പെട്ട് പറയുമ്പോൾ ആർക്കും മനസ്സിലാകില്ല…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…ശാന്തയും അച്ചുവും ചോദ്യഭാവത്തോടെ അയാളെ നോക്കി…
“അതായത്…കൂടുതൽ വന്ന അറുപതിനായിരം രൂപ ഞാൻ ഇവൾക്ക് ഇട്ട വിലയാണ്…”…രാജൻ അച്ചുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“അവളെ എനിക്ക് ഒരു രാത്രി തന്നാൽ ഞാൻ ആ അറുപതിനായിരം രൂപയങ്ങ് മറന്നേക്കാം..അല്ലെങ്കി നീ ഇവളെ ഡോക്ടർ ആക്കുന്ന കാര്യം അങ്ങ് മറന്നേക്ക്…”…രാജന്റെ ശബ്ദം കട്ടിയായി..
“ഇത് ചതിയാണ്….”…ശാന്ത പറഞ്ഞു…
“ചതിയാണല്ലോ…നമ്മളെ ഭരിക്കുന്നവരും രക്ഷിക്കുകയാണെന്ന് പറയുന്ന നമ്മുടെ സ്വന്തം ഭരണാധികാരികൾ വരെ എത്രയോ വലിയ ചതികൾ ചെയ്യുന്നു…ഇത് ചതിയന്മാരുടെ ലോകമാണ്…ഇത് ഈ ലോകത്തിലെ ഒരു ചെറിയ കുന്നിക്കുരുവോളം വലിപ്പമുള്ള ചതി മാത്രമാണ്…”…രാജൻ അവരെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞങ്ങൾ പോലീസിൽ പരാതി കൊടുക്കും….”…അച്ചു രാജനോട് ദേഷ്യത്തോടെ പറഞ്ഞു…
“ടീ കൊച്ചുപെണ്ണേ… നീ എവിടെ പോയി പരാതിപ്പെടാനാണ്.. സ്ഥലം എസ് ഐ രാജീവൻ എന്റെ സ്വന്തം അനിയനാണ്… അവിടെ പോയി പരാതിപറഞ്ഞാൽ ആദ്യം അവൻ നിന്റെ ടേസ്റ്റ് നോക്കും എന്നിട്ടെ എനിക്ക് കിട്ടൂ…അത് വേണോ…വെറുതെ എന്തിനാ എന്നെ സെക്കന്റ് ഹാൻഡ്ലേർ ആക്കുന്നെ..”…രാജൻ അവളോട് പറഞ്ഞു..അച്ചു അത് കേട്ട് പേടിച്ചു ശാന്തയുടെ പിറകിലേക്ക് പോയി…
“ശാന്തേ…നീ രണ്ട് വലിയ പൊട്ടത്തരം കാണിച്ചു…ഒന്നാമത്തേത് എന്റെ കമ്പനിയിൽ ആധാരം പണയം വെച്ചു… രണ്ടാമത്തേത് എന്നെപ്പോലൊരു വേട്ടനായയുടെ മുന്നിലേക്ക് ആധാരം തിരിച്ചെടുക്കാൻ ഇവളെയും കൂട്ടി വന്നു…ഇങ്ങനെയൊക്കെ പൊട്ടത്തരം കാണിക്കാമോ ശാന്തേ..”…രാജൻ ചിരിച്ചുകൊണ്ട് ശാന്തയുടെ നേരെ തിരിഞ്ഞു ചോദിച്ചു…
“സാർ ഞങ്ങൾ പാവങ്ങളാ… ഞങ്ങളെ ഉപദ്രവിക്കരുത്…ന്റെ മോൾ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പറഞ്ഞിട്ടില്ല…ഒരു ഡോക്ടറാവണം എന്ന് അവൾ വല്ലാതെ കൊതിച്ചുപോയി…ചതിക്കരുത് ഞങ്ങളെ…”…ശാന്ത കരഞ്ഞുകൊണ്ട് കൈകൂപ്പി രാജനോട് അപേക്ഷിച്ചു…
“അത് തന്നെയല്ലേ ശാന്തേ ഞാനും പറഞ്ഞെ…ഇവളെ നമുക്ക് ഡോക്ടറാക്കാം അതിനുമുമ്പ് ഇവളെ എന്റെയാക്കണം അത്രയേ ഒള്ളൂ…”…രാജൻ പറഞ്ഞു…
“വാ മോളേ…”…ശാന്ത അച്ചുവിന്റെ കൈപിടിച്ച് പുറത്തേക്ക് പോകാൻ ഒരുങ്ങി…
“നീ ഇവളെയും കൊണ്ടുപോകുന്നതൊന്നും കുഴപ്പമില്ല…പക്ഷെ ഇവൾ എന്റേതായിരിക്കും..ഒരു നായയ്ക്കും എന്നെ അതിൽനിന്ന് തടയാനാകില്ല…”…രാജൻ അച്ചുവിനെ നോക്കി കോപത്തോടെ പറഞ്ഞു..
“ആരും ഇല്ലാത്തോർക്ക് ദൈവം ഉണ്ടാകും സാറേ…ദൈവം…”..ശാന്ത അച്ചുവിനെയും കൊണ്ട് പുറത്തേക്കിറങ്ങി…അവൾക്ക് എന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയില്ലായിരുന്നു….
“ചേച്ചി എന്താ ചെയ്തത് എന്നിട്ട്…”…ഷാഹി ശാന്തയോട് ചോദിച്ചു..
“എന്ത്ചെയ്യാൻ…ഇരുപത്തിയാറായിരം രൂപ തന്നെ ഞാൻ കണ്ടെത്തിയത് കണ്ടവരുടെയൊക്കെ കയ്യും കാലും പിടിച്ചിട്ടാണ്…പക്ഷെ എനിക്ക് എന്റെ മോളെ കരച്ചിൽ കണ്ട് നില്ക്കാൻ പറ്റില്ലായിരുന്നു…ഞാൻ അയാളോട് പറഞ്ഞത് സത്യമാ..അവൾ എന്നോട് ഒരു ആഗ്രഹവും പറഞ്ഞിട്ടില്ലായിരുന്നു…അവളുടെ അച്ഛൻ പോയതിനുശേഷം ഞാൻ അവരെ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് അവൾക്ക് അറിയാമായിരുന്നു…അതുകൊണ്ട് തന്നെ ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിട്ടില്ല…പത്തിൽ നിന്നും പ്ലസ് ടൂവിൽ നിന്നും ഒക്കെ ക്ലാസ്സിലെ കുട്ടികളെല്ലാം ടൂർ പോയപ്പോളും അവൾ പോയിരുന്നില്ല..അതിന് അവൾ ഒരിക്കലും എന്നോട് പരാതി പറഞ്ഞിട്ടില്ല..ഒരു വാക്ക് പോലും മുഖം വീർപ്പിച്ചു സംസാരിച്ചിട്ടില്ല..അവൾക് ഞാൻ എന്ത് വാങ്ങി കൊടുക്കുന്നോ അതായിരുന്നു അവളുടെ ഓണാപ്പുടവയും വിഷുപ്പുടവയും ഒക്കെ…
ഒരിക്കലും അത് വേണം ഇത് വേണം എന്ന് പറഞ്ഞു അവൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല..ഞാൻ അവളോട് സെലക്ട് ചെയ്യാൻ പറഞ്ഞാൽ അവൾ ആരും കാണാതെ പ്രൈസ് ടാഗ് നോക്കും…എന്നിട്ട് അതിൽ ഏറ്റവും വിലക്കുറവുള്ളത് ചൂണ്ടിക്കാണിക്കും… ഒരു ആശയും ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിരുന്നില്ല..അത്രയ്ക്ക് നല്ല പെണ്ണാണവൾ…വേണ്ടപ്പെട്ടവരുടെ മനസ്സ് നോക്കിയേ അവൾ ഒരു കാര്യം ചെയ്യൂ…അവൾ ആദ്യമായിട്ട് ഒരു ആശ പറഞ്ഞപ്പോ എനിക്ക് അത് സാധിച്ചുകൊടുക്കാണ്ടിരിക്കാൻ പറ്റുമോ…പറ്റില്ലാ… ഞെരങ്ങി ഞാൻ പിന്നേം..വീണു…പിന്നെയും വീണു…മറ്റുള്ളവരുടെ കാലുകളിൽ…ഒരു ചിന്തയെ എന്റെ മനസ്സിൽ ഉണ്ടായൊള്ളു… എന്റെ അച്ചുവിന്റെ സന്തോഷം…അവളുടെ ആഗ്രഹം നടത്തിക്കൊടുക്കുമ്പോഴുള്ള അവളുടെ ചിരി കാണാൻ…സന്തോഷം കാണാൻ..എനിക്ക് ഒരു മടിയും തോന്നിയില്ല മറ്റുള്ളവരുടെ കാലിൽ വീഴാൻ…പക്ഷെ….. ഒന്നും നടന്നില്ല..ഒരാൾ പോലും പൈസ തന്നില്ല…അവസാന പ്രതീക്ഷയെന്നവണ്ണം സുസനോടും പോയി ഞാൻ ചോദിച്ചു…അതിന് അവൾ മറുപടി പറഞ്ഞത് എന്താണെന്ന് അറിയുമോ…
നിന്നെപ്പോലുള്ളവരെന്തിനാ വലിയ സ്വപ്‌നങ്ങൾ കാണുന്നെ..അതൊന്നും നിന്നെപോലെയുള്ള കൊടിച്ചിപട്ടികൾക്ക് വിധിച്ചിട്ടുള്ളതല്ല…അടിച്ചുതെളിക്കാരിയുടെ മകൾ അടിച്ചുതെളിക്കാരിയായാൽ മതി…ഡോക്ടറാവണ്ട… അതിന് യോഗ്യതയുള്ളവർ വേറെയുണ്ട്…നീ വേണമെങ്കിൽ നിന്റെ മകൾക്ക് ഹോസ്റ്റലിലെ അടിച്ചുതെളിക്ക് താല്പര്യം ഉണ്ടെങ്കിൽ പറ..അത് ഞാൻ ചേർത്തി തരാം.. ഒരു കമ്മീഷനും വാങ്ങാതെ…സൂസൻ എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു…എന്റെ മനസ്സാകെ മരവിച്ചിരുന്നു..ഞാൻ പുറത്തേക്ക് നടന്നു…അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു..എങ്ങനെ ഞാൻ എന്റെ മോളെ ഡോക്ടർ ആക്കും…അവളെ ഞാൻ എങ്ങനെ ഫേസ് ചെയ്യും..ഞാൻ ഡോക്ടറാവും എന്ന വാക്ക് കേൾക്കാൻ കൊതിക്കുന്ന എന്റെ പൊന്നുമൊളോട് ഞാൻ എങ്ങനെ പറയും നീ ഒരു ഡോക്ടർ ആകില്ലെന്ന്…എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ഞാൻ പോലും അറിയാതെ…എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല…ഇരുന്ന ഇരുപ്പിൽ മരിച്ചുപോകണേ എന്നുപോലും ഞാൻ പ്രാര്ഥിച്ചുപോയി…”…ശാന്ത ഷാഹിയോട് പറഞ്ഞു…
“എന്നിട്ട്..”…ഷാഹി ശാന്തയോട് ചോദിച്ചു…
“എന്നിട്ടെന്താ മോളെ ഞാൻ ആ വരാന്തയിൽ കുറെ നേരം ഇരുന്നു..എന്റെ കണ്ണുകൾ ആകെ കലങ്ങി കണ്ണിൽ നിന്ന് വെള്ളമൊക്കെ വരുന്നുണ്ടായിരുന്നു…ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവിടെ ഇരുന്നു..കുറെ പേർ വരാന്തയിലൂടെ കടന്നുപോയി…എന്റെ മോളുടെ കഷ്ടതയോർത്ത് ദൈവത്തിനോട് ഞാൻ കുറെ പരാതി പറഞ്ഞു…എവിടുന്ന് ഉത്തരം കിട്ടാൻ..അവന് നമ്മളെ സഹായിക്കലല്ലേ പണി..അവൻ നമ്മളുടെ കരച്ചിലും പ്രാർത്ഥനയും ഒന്നും കേൾക്കില്ല..അങ്ങനെയൊരോന്ന് ആലോചിച്ചു ഞാൻ അവിടെ ഇരുന്നു…കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്നോട്…എന്താ ചേച്ചി ഇവിടെ ഇരുക്കുന്നെ എന്ന് ചോദിച്ചു..ഞാൻ തിരിഞ്ഞുനോക്കി…സമറായിരുന്നു അത്…ആദ്യ ദിവസം തന്നെ അവൻ ഉണ്ടാക്കിയ പുകിൽ കാരണം എനിക്ക് അവനോട് ഒരു ഭയമുണ്ടായിരുന്നു…മാത്രമല്ല നല്ല കാശുള്ള വീട്ടിലെ ചെറുക്കനാണെന്ന സംസാരവും എന്നെ ഭയപ്പെടുത്തി..കാരണം അവർക്ക് എല്ലാം കുട്ടിക്കളിയാണല്ലോ…ഞാൻ അവനോട് ഒന്നുമില്ലായെന്ന് പറഞ്ഞു..”
(ഇനി എന്റെ കണ്ണിലൂടെ അല്ലെങ്കി കുറച്ചു ബോർ ആകും)
“വെറുതെ ആരെങ്കിലും കരയുമോ…”… സമർ ശാന്തയോട് ചോദിച്ചു..
“മനുഷ്യന് ഓരോ പ്രശ്നങ്ങൾ ഉണ്ടാകും…അപ്പോൾ കരഞ്ഞു എന്നൊക്കെ വരും…”
“എന്താ ചേച്ചിയുടെ പ്രശ്നം..”…സമർ ശാന്തയോട് ചോദിച്ചു…
“അത് പറഞ്ഞുതരാൻ നീയാരാ എന്റെ..”..ശാന്ത സമറിനോട് ദേഷ്യത്തോടെ ചോദിച്ചു…
“ശെരിയാ…ഞാൻ നിങ്ങളുടെ ആരും അല്ലാ…പക്ഷെ ഒരാൾ കരയുമ്പോ അവരുടെ കണ്ണീർ തുടക്കാനാ എന്നെ പഠിപ്പിച്ചിട്ടുള്ളത്.. അല്ലാതെ കണ്ടുകൊണ്ട് പോകാനല്ല… അതുകൊണ്ടാ ചോദിച്ചത്….ഐയാം സോറി…”….സമർ ശാന്തയോട് ഇത്രയും പറഞ്ഞിട്ട് പോകാനൊരുങ്ങി…ശാന്ത പെട്ടെന്ന് അവനെ തടഞ്ഞു…
“ക്ഷമിക്കണം മോനേ…എന്റെയോരോ വിഷമങ്ങൾ കൊണ്ട് പറഞ്ഞുപോയതാ… ക്ഷേമിക്ക് നീ…”…ശാന്ത കരഞ്ഞുകൊണ്ട് സമറിനോട് പറഞ്ഞു…
“ചേച്ചി…ആദ്യം കരച്ചിൽ നിർത്തൂ… നിങ്ങൾ എന്താ പ്രശ്നം എന്ന് പറയൂ… എന്നെ ഒരു മോനായി നിങ്ങൾക്ക് കരുതാം…ഞാൻ ഒരിക്കലും നിങ്ങളെ വഞ്ചിക്കില്ല…”…സമർ ശാന്തയുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…ആ വാക്കുകൾ ശാന്തയിൽ അവനിൽ വിശ്വാസം ഉണ്ടാക്കി…അവൾ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു…സമറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“എനിക്കിനി എന്ത് ചെയ്യണം എന്നറിയില്ല മോനെ…ചോദിക്കാവുന്നവരോടൊക്കെ ഞാൻ ചോദിച്ചു…എന്റെ മകളുടെ കരച്ചിൽ കണ്ടിട്ടാണെങ്കി എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല…”…ശാന്ത സമറിനോട് പറഞ്ഞു…
“പൈസ കൊടുത്താലും അയാൾ അച്ചുവിനെ ഒഴിവാക്കും എന്ന് തോന്നുന്നുണ്ടോ…”…സമർ ശാന്തയോട് ചോദിച്ചു…അതിനവൾക്ക് ഉത്തരമില്ലായിരുന്നു…
ഒരു നിശബ്ദത അവർക്കിടയിൽ പടർന്നു..സമർ ഫോൺ എടുത്തു…അവൻ എന്തോ തീരുമാണിച്ചുറപ്പിച്ച മട്ടിൽ ആയിരുന്നു…അവൻ ഒരാളെ വിളിച്ചു…
“കുഞ്ഞുട്ടാ…വണ്ടിയും കൊണ്ട് കോളേജിന്റെ മുൻപിലേക്ക് വാ…”…സമർ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു…എന്നിട്ട് ശാന്തയ്ക്ക് നേരെ തിരിഞ്ഞിട്ട്…
“ചേച്ചി വാ പോകാം…”..അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു…
“എങ്ങോട്ടാ മോനെ..”…ശാന്ത ചോദിച്ചു..
“അതൊക്കെയുണ്ട്… വാ..”
സമർ അവരുമായി കോളേജിന് മുൻപിലേക്ക് നടന്നു…കുഞ്ഞുട്ടൻ ജീപ്പുമായി അവിടെ എത്തിയിരുന്നു…
“ചേച്ചി കയറ്…ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞുതരണെ…”…സമർ ശാന്തയോട് പറഞ്ഞു…അവൾ വഴി പറഞ്ഞുകൊടുത്തു…അവർ ശാന്തയുടെ വീട്ടിലെത്തി…
“ചേച്ചി അച്ചുവിനെ വിളിക്ക്…”…സമർ ശാന്തയോട് പറഞ്ഞു..ശാന്ത വീട്ടിനുള്ളിലേക്ക് കയറി…സമർ കുഞ്ഞുട്ടനോട് കാര്യങ്ങൾ ധരിപ്പിച്ചു അവർ വരുന്നതിനുമുമ്പ്…ശാന്ത മകളുമായി പുറത്തേക്ക് വന്നു…
“ചേച്ചിയുടെ കയ്യിൽ അയാളുടെ നമ്പർ ഉണ്ടോ…”…സമർ ശാന്തയോട് ചോദിച്ചു…ശാന്ത അതെയെന്ന് തലയാട്ടി…
“എന്നാ ചേച്ചി അയാളെ വിളിച്ചിട്ട് അച്ചുവിനേം കൂട്ടി വരാം എന്ന് പറ…”..സമർ പറഞ്ഞു…ഇത് കേട്ട് അച്ചു പേടിച്ചു…
“മോനെ..ഇവൾക്ക് വല്ലതും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല…”..ശാന്ത പറഞ്ഞു..
“എന്നെയിപ്പോ മോനെ എന്നല്ലേ വിളിച്ചത്…അപ്പൊ ഇവൾ എന്റെ പെങ്ങളാണ്…പെങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ആങ്ങള നോക്കി നിക്കുമോ…ആ പ്രശ്നം ഇന്നത്തോടെ തീരും…ചേച്ചി വിളിക്ക്..”..സമർ കട്ടിയായി പറഞ്ഞു…അച്ചുവിനും ശാന്തയ്ക്കും അവന്റെ വാക്കുകൾ ധൈര്യം നൽകി…ശാന്ത അയാളെ വിളിച്ചു സംസാരിച്ചു…എന്നിട്ട്..
“അച്ചുവിനെ അയാളുടെ ഗോഡൗണിലേക്ക് കൊണ്ട് ചെല്ലാനാ പറഞ്ഞെ…അയാൾ അവിടെ ഉണ്ടത്രേ..”…ശാന്ത സമറിനോട് പറഞ്ഞു…
“ചേച്ചി ആ ന്യൂസ് ചാനൽ ഒന്ന് കണ്ടോണ്ടിരിക്കണേ…”…കുഞ്ഞുട്ടൻ ശാന്തയോട് പറഞ്ഞു..
“എന്തിനാ മോനെ…”…ശാന്ത അവനോട് ചോദിച്ചു…
“അതൊക്കെയുണ്ട്…ചുമ്മാ കണ്ടോണ്ടിരിക്കൂ…”..കുഞ്ഞുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
“അച്ചു…കയറ്… ചേച്ചി തല്ക്കാലം വരണ്ടാ… ഞങ്ങൾ പെട്ടെന്ന് വരാം…”…സമർ പറഞ്ഞു..അച്ചു ജീപ്പിൽ കയറി…സമറും കുഞ്ഞുട്ടനും കയറി…
കുഞ്ഞുട്ടൻ വണ്ടിയെടുത്തു…റോഡിലേക്കിറങ്ങി..ഗോഡൗൺ ലക്ഷ്യമാക്കി കുതിച്ചു…
“അച്ചു പേടിയുണ്ടോ…”…സമർ തിരിഞ്ഞിട്ട് അച്ചുവിനോട് ചോദിച്ചു….
“എന്റെ ആങ്ങള എന്റെയൊപ്പം ഉള്ളപ്പോ ഞാനെന്തിനാ പേടിക്കുന്നെ…”..അച്ചു തിരിച്ചു ചോദിച്ചു….അത് കേട്ട് സമറിന്റേം കുഞ്ഞുട്ടന്റേം മുഖത്ത് ഒരു പുഞ്ചിരി വന്നു…
ജീപ്പ് ഗോഡൗണിന്റെ ഗേറ്റും കടന്ന് ഉള്ളിലേക്ക് കയറി…..
തുടരും.... ♥️
വില്ലന്റെ പ്രണയം 10♥️
ജീപ്പ് ഗോഡൗണിന്റെ ഗേറ്റും കടന്ന് ഉള്ളിലേക്ക് കയറി…ഏഴെട്ടുപേർ അവിടെ നിൽക്കുന്നത് അവർ കണ്ടു…ഏഴെട്ടുപേർ എന്ന് പറഞ്ഞാൽപോരാ ഏഴെട്ട് ഫയൽവാന്മാർ…അവർ മസിലും പെരുപ്പിച്ചു ഞങ്ങൾ വരുന്നത് നോക്കി നിന്നു… കൂടെ അച്ചുവിനെ കണ്ടപ്പോ അവർക്ക് കാര്യം പിടികിട്ടി…പക്ഷെ അവർ അവരുടെ അടുത്തേക്ക് വന്നതൊന്നുമില്ല… കുഞ്ഞുട്ടൻ ജീപ്പ് നടുക്ക് തന്നെ ചവിട്ടി നിർത്തി…സമറും കുഞ്ഞുട്ടനും വണ്ടിയിൽ നിന്നിറങ്ങി…കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് നടന്നു…“സേട്ടന്മാരെ രാജൻ മൊയലാളി എവിടെ…”..വളരെ വിനീതത്തോടെ തോളിന്മേൽ രണ്ടും കയ്യും പിണഞ്ഞു വെച്ച് ഒന്നാക്കിയ പോലെ കുഞ്ഞുട്ടൻ ആ ഗുണ്ട