Aksharathalukal

വില്ലന്റെ പ്രണയം 13♥️

പെട്ടെന്ന്….



അവൻ ഞെട്ടി ഉണർന്നു…അവൻ ഇരുന്ന് കിതച്ചു…ഇമ്മച്ചീ… ഇമ്മച്ചീ…ആ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു…അവന്റെ ശ്വാസം ക്രമാതീതമായി ഉയർന്നു…അവൻ എണീറ്റ് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…



കരുത്തുറ്റ യുവാവ്…അവന്റെ ശരീരത്തിന്റെ പിന്നിൽ ഒരു ഫാൽക്കൻ പക്ഷിയുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടായിരുന്നു…അതിനടിയിൽ എന്തോ എഴുതിയിട്ടുണ്ട് പക്ഷെ അത് വെളിവായില്ല…അവൻ ബാൽകണിയിലേക്ക് നടന്നു…അവന്റെ ചിന്തകൾക്ക് മുറിവേറ്റിരുന്നു… ഓർമ്മകൾ പലതും അവനിലേക്ക് ഇരച്ചെത്തി…അവന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി…അവനിൽ ആകെ കോപവും പ്രതികാരവും നിറഞ്ഞുകഴിഞ്ഞു…അവനിലെ ഓരോ ഞരമ്പും തുടുത്തെണീറ്റു…



“ആആആആആആആആആ……”…അവൻ ദേഷ്യത്താൽ അലറിവിളിച്ചു….സകലചരാചരങ്ങളും നടുങ്ങിപ്പോയി ആ അലർച്ചയിൽ… ഓരോ നന്മശക്തികളും പേടിച്ചൊളിച്ചു…ദൈവം പോലും കിടുങ്ങിപ്പോയി… ഒരുത്തരം നല്കാനാവാതെ…..



●●●●●●●●●●●●●●●●●●●●●●●●



ഇതേസമയം….ദൂരെ മറ്റൊരിടത്ത്….

“അശോകാ… രണ്ട് കൊടുത്തപ്പോ കിളവന് കാര്യം പിടികിട്ടി…അവന്റെ അമ്മൂമ്മേടെ ഒരു സെന്റിമെൻസ്… ഒറ്റ അടിയിൽ പറന്നു പോയി അതൊക്കെ…പന്നപൂറിമോൻ…”…അസീസ് ഫോണിലൂടെ പറഞ്ഞു..



“അത് കലക്കി…ഇനിയെന്താ അടുത്ത പരിപാടി… വീടണയാൻ ആയോ…അതോ…”..അശോകൻ തിരിച്ചു ചോദിച്ചു…



“വീട്ടിലേക്ക് കേറാൻ ആയിട്ടില്ല…നിനക്ക് ഓർമ്മ ഉണ്ടോ…നമ്മുടെ ആ എയർപോർട്ടിന് അടുത്തുള്ള ആ കെട്ടിടം…”…അസീസ് പറഞ്ഞു..



“ഹാ…ഓർമ്മയുണ്ട്…നീ കൊറേ കാലം അതിനുപിന്നാലെ മണപ്പിച്ചു നടന്നതല്ലേ…”…അശോകൻ പറഞ്ഞു…



“അതെ…പക്ഷെ അത് ഒരു പന്നമോൻ ഗാപിലൂടെ കയറിക്കളിച്ചു സ്വന്തമാക്കി…അവനുമായി ഒരു മീറ്റിംഗ് ഉണ്ട്..ആ കെട്ടിടത്തിൽ വെച്ച്…..”…അസീസ് പറഞ്ഞു…



“അപ്പൊ അവന്റെ കട്ടയും പണവും പൂട്ടാനുള്ള പരിപാടി ആണെന്ന് ചുരുക്കം…”…



“കാര്യം നമ്മൾ കള്ള നായി  ആണെങ്കിലും ഒരു തവണ കാര്യം മുഖത്തുനോക്കി പറയും…അതിന് സമ്മതിക്കാത്തവന്മാരെയെ ഞാൻ സ്നേഹിക്കാറുള്ളൂ…ഏത്…”…അസീസ് ചിരിച്ചുകൊണ്ട് പറഞ്ഞു…



“അപ്പോ നിന്റെ പരിപാടി നടക്കട്ടെ…കണ്ണായ സ്ഥലവും ബോണസിന് ഒരു പതിനൊന്ന് നില കെട്ടിടവും…അടിച്ചുവാരെന്റെ മുത്തേ…”…അശോകൻ പറഞ്ഞു…



“ഹ ഹാ…അപ്പൊ ഞാൻ ഡീൽ കഴിഞ്ഞിട്ടു വിളിക്കാം…ശെരി ന്നാ”…അസീസ് ഫോൺ കട്ട് ചെയ്തു…



“ബോയ്സ് ഗെറ്റ് ഇൻ”…അസീസ് തൻറെ ഒപ്പം ഉള്ള നാല് ബോഡിഗാർട്സിനോട് വണ്ടിയിൽ കയറാൻ പറഞ്ഞു…എന്നിട്ട് അവർ ആ സ്ഥലത്തേക്ക് നീങ്ങി…



നഗരവീഥികളിലൂടെ ആ വണ്ടി പാഞ്ഞു…ഒടുവിൽ അത് അതിന്റെ ലക്ഷ്യസ്ഥാനത്ത് വന്നെത്തി…അവർ പുറത്തിറങ്ങി…ആ പതിനൊന്ന്നില കെട്ടിടത്തെ നോക്കി… ഏറ്റവും മുകളിലെ നിലയിൽ വെളിച്ചം കണ്ടു അവർ…
“ഇതെന്താ പ്രേതാലയമാണോ…മൈരന് രണ്ടാംനിലയിൽ വല്ലോം മീറ്റിംഗ് വെച്ചാൽ പോരെ…”…അസീസ് സ്വയം പറഞ്ഞു…



“കമോൺ ഗയ്സ്…”…അസീസ് ബോഡിഗാർഡ്സിനെ വിളിച്ചിട്ട് മുന്നിൽ നടന്നു…പെട്ടെന്ന് അസീസിന്റെ ഫോൺ ശബ്‌ദിച്ചു…അവന്റെ ഭാര്യ ആയിരുന്നു കാളിൽ…



“എന്താടീ…”…അസീസ് കാൾ അറ്റൻഡ് ചെയ്തിട്ട് അവളോട് ചോദിച്ചു കൊണ്ട് കെട്ടിടത്തിലേക്ക് നടന്നു…



“നിങ്ങൾ ഇത് എവിടെയാ…”…അവൾ തിരിച്ചു ചോദിച്ചു…അസീസ് കെട്ടിടത്തിന് ഉള്ളിൽ എത്തിയിരുന്നു…ലിഫ്റ്റ് ന് വേണ്ടി നോക്കിയപ്പോ അത് ഇല്ലായിരുന്നു…



“മലര്…ലിഫ്റ്റും ഇല്ലേ…പണ്ടാരമടങ്ങാൻ…”…അസീസ് പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു…അവർ സ്റ്റെപ് വഴി മുകളിലേക്ക് നടക്കാൻ തുടങ്ങി



“നിങ്ങൾ ഇതെവിടാ മനുഷ്യാ..”…അവൾ പിന്നേം ചോദിച്ചു…



“ഞാൻ ചത്തുപോയ നിന്റെ തന്ത ബീരാന്റെ അടുത്തുണ്ട്… എന്തെ അയാൾക്ക് ഫോൺ കൊടുക്കണോ…”…അസീസ് ദേഷ്യത്തോടെ ചോദിച്ചു…ഓരോ നിലകൾ അവർ കേറിക്കൊണ്ടിരുന്നു…ലക്ഷ്യം പതിനൊന്ന്….



“വേണ്ടാ…”..അവൾ മറുപടി പറഞ്ഞു…



“നീ വിളിച്ചത് എന്തിനാന്ന് പറ…”…അസീസ് ചോദിച്ചു…



“നിങ്ങൾ കഴിക്കാൻ വരുന്നില്ലേ…”…അവൾ ചോദിച്ചു…



“എന്ത് ഭക്ഷണമോ അതോ നിന്നെയോ…”…അസീസ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു…



“ഒന്ന് പോ ഇക്കാ…എപ്പളും ആ വിചാരം തന്നെ മനസ്സിലുള്ളൂ…”…അവൾ ഇളകിച്ചിരിച്ചുകൊണ്ട് മറുപടി നൽകി…



“എടീ ഞാൻ വരാൻ കുറച്ചു സമയം എടുക്കും…നീ വേണേൽ കഴിച്ചിട്ട് കിടന്നോ…”…അസീസ് അപ്പോഴേക്കും പതിനൊന്നാം നിലയിൽ എത്തിയിരുന്നു…അവൻ അവിടെ ഒരു തൂക്കിയിട്ട ലാംപ് കത്തുന്നത് കണ്ടു…അതിന്റെ അടുത്തേക്ക് നടന്നു…
“ഇക്ക ഇപ്പൊ എവിടാ…”…അവൾ ചോദിച്ചു…ലാമ്പിന് താഴെ ഒരു മേശ ഇട്ടിരുന്നു…രണ്ട് സൈഡിലും ഓരോ കസേരയും…അപ്പുറത്തെ സൈഡിലെ കസേരയിൽ ഒരാൾ ഇരിക്കുന്നത് അസീസ് കണ്ടു…പക്ഷെ അവന്റെ മുഖം വെളിവായില്ല…അവൻ ഇരുട്ടിൽ ഇരിക്കുകയായിരുന്നു…



“ഞാൻ ഇവിടെ അടുത്തുണ്ട്… നീ ഫോൺ വെക്ക്…ഞാൻ ഒരു മീറ്റിംഗിൽ ആണ്…”..എന്ന് പറഞ്ഞു അസീസ് ഫോൺ കട്ട് ചെയ്ത് മറ്റേ കസേരയിൽ ഇരുന്നു…അപ്പോഴും അവൻ വെളിച്ചത്തിലേക്ക് അവന്റെ മുഖം കൊടുന്നില്ല…ഇരുട്ടിൽ തന്നെ അവൻ ഇരുന്നു…



“അപ്പോ ബിസിനസ്സ് തുടങ്ങല്ലേ…”…അസീസ് അപ്പുറത്തിരിക്കുന്ന ആളോട് ചോദിച്ചു…



“നീ വന്ന സ്ഥിതിക്ക് തുടങ്ങിയേക്കാം…”…ഇരുട്ടിലുള്ളവൻ പറഞ്ഞു…



അസീസിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി..അവൻ ആകെ ഞെട്ടി…ആ വാക്കുകൾ… അല്ലാ…ആ ശബ്ദം..അത് താൻ എവിടെയോ കേട്ടിട്ടുണ്ട്…അസീസിന്റെ ശ്വാസക്രമം ചടുലമായി… അവൻ വിയർക്കാൻ തുടങ്ങി…

“നിങ്ങൾ ആരാ…”…അസീസ് വിറച്ചുകൊണ്ട് ചോദിച്ചു…പക്ഷെ അവിടെ നിന്നും മറുപടി ഒന്നും വന്നില്ല…നിശബ്ദത…അസീസിന്റെ പാതി ജീവൻ ചോർന്നൊലിച്ചുപോയി ആ നിശബ്ദതയിൽ…



പെട്ടെന്ന് ഇരുട്ടിൽ നിന്ന് ആ ശരീരം അനങ്ങി…മെല്ലെ അവൻ മുന്നോട്ട് വന്നു…പതിയെ..പതിയെ…അവൻ അവന്റെ മുഖം വെളിച്ചതിനുമുന്നിൽ കൊണ്ട് വന്നു…ആ മുഖം കണ്ട മാത്രയിൽ അസീസിന്റെ ശ്വാസം നിലച്ചു…അവന്റെ എല്ലാ ഇന്ദ്രിയങ്ങളും നിലച്ചുപോയി…പക്ഷെ അവന്റെ ചുണ്ടുകൾ ചെറുതായി പ്രവർത്തിച്ചു…ഒരു പേര് അവനിൽ നിന്ന് അറിയാതെ പുറത്തുവന്നു…



“സമർ?…”



“സമർ അലി ഖുറേഷി☠️☠️…”
സമർ അവനൊരു പുഞ്ചിരി നൽകി…അസീസിൽ ബാക്കിയുണ്ടായിരുന്ന പാതി ജീവൻ ഒലിച്ചുപോയി…അസീസ് അവനെ തന്നെ നോക്കിനിന്നു…



“സുഖമല്ലേ അസീസ്…”…സമർ അവനോട് ചോദിച്ചു…അസീസ് അതിനുത്തരമായി പേടിച്ചിട്ട് നാലുവഴിക്ക് തലയാട്ടി…സമർ അത് കണ്ട് പുഞ്ചിരിച്ചു…അസീസിന് കുറച്ചു സ്ഥലകാലബോധം വന്നു…അവൻ പെട്ടെന്ന് തിരിഞ്ഞുനോക്കി…



“ബോയ്സ്… കിൽ ഹിം…”…എന്ന് അസീസ് പിന്നിലെ ഇരുട്ടിൽ നോക്കി പറഞ്ഞു..പക്ഷെ അവിടെ ആരും ഇല്ലായിരുന്നു…അസീസ് നിസ്സഹായനായി സമറിന്റെ മുഖത്തേക്ക് നോക്കി…അവർ എവിടെ പോയി എന്ന് അസീസിന് മനസ്സിലായില്ല…താൻ തീർത്തും നിസ്സഹായൻ ആണെന്ന് അസീസിന് മനസ്സിലായി…



സമർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി…അസീസിനെ നോക്കി പൊട്ടിച്ചിരിച്ചു…ഒരു ഒന്നൊന്നര കൊലചിരി..എന്നിട്ട് അവൻ രണ്ടുകയ്യും കൂടി ഒന്ന് കൈകൊട്ടി…സമർ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നതിനുമുന്നേ അസീസിന്റെ നാലു ബോഡിഗാർഡ്സ് ആ മേശയുടെ രണ്ട് സൈഡിലൂടെ മുകളിൽ തൂങ്ങിനിന്നു…ചോരയൊലിപ്പിച്ചു നാലുപേരും തൂങ്ങി നിന്നു…



ഒരാളിലും അനക്കമില്ലായിരുന്നു…നാലുപേരും എപ്പോഴേ മരണത്തെ പുൽകി കഴിഞ്ഞു…അസീസ് ആ കാഴ്ച കണ്ട് കിടുകിടാ വിറച്ചു…അവൻ ആ നാലുപേരെയും പേടിയോടെ നോക്കിയതിനുശേഷം ഇതെങ്ങനെ എന്ന ഭാവത്തിൽ സമറിനെ നോക്കി…സമർ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു…



“പെണ്ണുമ്പിള്ളയോട് സംസാരിക്കുമ്പോ ചുറ്റും എന്താ നടക്കുന്നത് എന്ന് ശ്രദ്ധിക്കണ്ടേ അസീസെ…”…സമർ അസീസിനോട് പറഞ്ഞു…അവൻ പേടിച്ചു തലതാഴ്ത്തി…ഭയം അവനിൽ നിറഞ്ഞുനിന്നു…നിശബ്ദത…ഇടയ്ക്ക് അസീസ് സമറിനെ നോക്കിയപ്പോൾ അവൻ അസീസിനെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് അസീസ് കണ്ടു…അവൻ പേടിച്ചു പിന്നെയും തലതാഴ്ത്തി…സമറിനെ നോക്കാൻ പോലും അസീസ് ഭയന്നു…നിശബ്ദത ഭേദിച്ചുകൊണ്ട് സമർ സംസാരിച്ചു തുടങ്ങി…



“ബിസിനസ്സ് എന്ന് പറഞ്ഞു വിളിച്ചപ്പോ നിനക്ക് മനസ്സിലായില്ല അല്ലെ…”…സമർ പറഞ്ഞു നിർത്തി…



അസീസ് ചോദ്യഭാവത്തിൽ അവനെ നോക്കി…
“ദിസ് ബിസിനസ്സ് ഈസ് വിത്ത് ദി ഡെവിൾ…(ഈ കച്ചവടം ചെകുത്താനുമായാണെന്ന്)…”…സമർ അവന്റെ കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു…അതൊരു പേമാരി പോലെ അസീസിന്റെ ചെവിയിൽ വന്നിറങ്ങി…



“സമർ പ്ലീസ്… എന്നെയൊന്നും ചെയ്യരുത്..പ്ലീസ് എന്നെ വെറുതെ വിടണം…”…അസീസ് അവനോട് അപേക്ഷിച്ചു…



ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള ഉത്തരം…സമർ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു…അസീസിന്റെ അടുത്തെത്തി…



“സമർ..പ്ളീസ്…എന്നെ കൊല്ലരുത്…ഞാൻ എന്ത് വേണേലും തരാം..എന്നെ ഒന്നും ചെയ്യരുത്…”…അസീസ് അവനോട് കെഞ്ചി…സമർ അവനെ നോക്കി നിന്നു…



“സമർ പ്ളീസ്…എനിക്ക് ഭാര്യയും മക്കളും ഉണ്ട്…അവരെ ഓർത്തെങ്കിലും എന്നോട് പൊറുക്കണം…എന്നെ വെറുതെ വിടണം…”…അസീസ് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു…



“പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപം പൊറുത്തു നൽകാൻ ഞാൻ ദൈവം അല്ലാ……നിന്റെയൊക്കെ ചോര ഊറ്റിക്കുടിക്കാൻ വന്ന



ചെകുത്താനാണ് ഞാൻ….☠️?☠️”…ഇത്രയും പറഞ്ഞു സമർ തന്റെ കത്തി എടുത്തു…അസീസിന് വാക്കുകൾ ഒന്നും കിട്ടിയില്ല പറയാൻ…ഭയത്തിൽ അവന്റെ സംസാരശേഷി വരെ നഷ്ടപ്പെട്ടുപോയി…സമർ അസീസിന്റെ കോളർ കൂട്ടിപിടിച്ചു അടുത്തേക്ക് പൊക്കിവലിച്ചു…



“വിൽ മീറ്റ് ഇൻ ഹെൽ…”…സമർ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു…



പറഞ്ഞുതീർന്നതും കത്തി അവന്റെ നെഞ്ചിൽ തുളച്ചുകയറി…അസീസിന്റെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞു…സമർ അവനെ തന്നെ നോക്കി നിന്നു…അവനിലെ ജീവൻ കൂടൊഴിയുന്നതും നോക്കി നിന്നു….



(ഇനി അസീസിന്റെ ഭാര്യയുടെ വാക്കുകളിലേക്ക്…)



“പിന്നെ ഞാൻ എന്റെ ഇക്കാനെ കാണുന്നത് ഒരു വലിയ കെട്ടിടത്തിനുമുകളിൽ വെച്ചാണ്…ആ വലിയ കെട്ടിടം…അത് കാരണം…ഡൽഹി മുഴുവൻ ആ കൊലപാതകം നേരിൽ കണ്ടു…എന്റെ ഇക്കാനെ ഇഞ്ചിഞ്ചായി കൊന്നു ആരോ…ഇക്കാന്റെ ശരീരം ആ കെട്ടിടത്തിന് മുകളിൽ നിന്ന് അഴിച്ചെടുക്കുമ്പോൾ പോലും ഒരിറ്റ് ജീവൻ ഇക്കാന്റെ നെഞ്ചിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്…ഇക്കാനെ കൊടൂരമായി ആണ് കൊന്നത്…മരണത്തിന്റെ എല്ലാ വേദനയും അറിയിച്ചിട്ടാണ് എന്റെ ഇക്കാനെ മരണം പുൽകിയതെന്ന്…”….അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…



“മോളെ…എങ്ങനെയാണ് മരണം സംഭവിച്ചത്…അതായത് കൊലപാതകരീതി..മോൾക്ക് ബുദ്ധിമുട്ടാകില്ലെങ്കി പറയാമോ…..”…രണ്ടാമൻ ചോദിച്ചു…



“പറയാം…കത്തികൊണ്ടാണ് കൊന്നത്…കത്തികൊണ്ട് ഹൃദയത്തിന്റെ ഒരു സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കിയിട്ട് എന്നിട്ട് അതിലൂടെ ഇഞ്ചിഞ്ചായി രക്തം ഊറ്റിയെടുത്ത്…”…അവൾ കരഞ്ഞുകൊണ്ട് മുഴുമിച്ചു…



“പിന്നൊന്നുകൂടി പറഞ്ഞു…”…അവൾ തുടർന്നു…



“എന്ത്…”…രണ്ടാമൻ ചോദിച്ചു…



“കൊല്ലപ്പെട്ടവനെ കുറിച്ചല്ല…കൊന്നവനെക്കുറിച്ച്….”..അവൾ പറഞ്ഞു…



“എന്താ പറഞ്ഞത്…”..മൂന്നാമൻ പെട്ടെന്ന് ചോദിച്ചു…



“കൊലപാതകി…അവൻ ഒരു സാധാരണ മനുഷ്യൻ അല്ലാ…അവൻ ഒരു പോർവീരനാണ്…അവനെ കീഴ്പ്പെടുത്തുക അസാധ്യം…പക്ഷെ….”…അവൾ പറഞ്ഞുനിർത്തി..



“എന്താ മോളേ…”…മൂന്നാമൻ ചോദിച്ചു…



“എനിക്കവന്റെ മരണം കാണണം…”…അവൾ വാശിയോടെ പറഞ്ഞു…



“കാണിച്ചുതന്നിരിക്കും…”…എന്നുംപറഞ്ഞ് മൂന്നാമൻ ഫോൺ കട്ട് ചെയ്തു…അവരിൽ ഒരു നിശബ്ദത പടർന്നു…അസീസിനുംകൂടി വന്ന ഗതിയിൽ അവർ ശെരിക്കും ഭയന്നു…കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം…



“അപ്പോൾ അവൻ യുദ്ധം തുടങ്ങി…”…രണ്ടാമൻ പറഞ്ഞു…അവർ അവനെ നോക്കി…
“യുദ്ധം അല്ലാ… വേട്ട എന്ന് പറയുന്നതാകും ശെരി…”…മൂന്നാമൻ രണ്ടാമനെ തിരുത്തി…രണ്ടാമൻ ചോദ്യഭാവത്തിൽ മൂന്നാമനെ നോക്കി…



“യുദ്ധത്തിൽ തിരഞ്ഞെടുത്തു കൊല്ലുന്ന പതിവില്ല…എതിരുനിൽക്കുന്നവർ ഓരോരുത്തരുടെയും തല കൊയ്യാനുള്ളതാണ്…പക്ഷെ ഇവിടെ അവൻ ഓരോരുത്തരെയും തിരഞ്ഞെടുത്ത് ഫിൽറ്റർ ചെയ്താണ് കൊല്ലുന്നത്…”…മൂന്നാമൻ അമർഷത്തോടെ തുടർന്നു…



“ഇത് യുദ്ധം അല്ലാ…അവന്റെ വേട്ടയാണ്…അല്ലെങ്കി ഇവനെ കണ്മുന്നിൽ കിട്ടിയിട്ടും അവൻ ഒഴിവാക്കിയത് എന്തിനാണ്…”…അജയനെ ചൂണ്ടിക്കൊണ്ട് മൂന്നാമൻ പറഞ്ഞു…



“ഇത് വേട്ടയാണ്…സമർ അലി ഖുറേഷിയുടെ മരണവേട്ട…വേട്ടയിൽ അവൻ അഗ്രഗണ്യനാണ്… അതുകൊണ്ട് അവന്റെ കത്തിയുടെ മുന്നിൽ ചെന്ന് പെടേണ്ട എന്ന് അറിയിച്ചോ അറിയിക്കേണ്ടവരെ എല്ലാം…”…മൂന്നാമൻ അജയന് നിർദ്ദേശം നൽകി…



“അവൻ അങ്ങനെ കൊല്ലാനായി തുനിഞ്ഞിറങ്ങിയിട്ടുണ്ടെങ്കിൽ ചിലപ്പോ ദൈവം പോലും നമ്മുടെ കൂടെയുണ്ടെങ്കിലും മതിയാകാതെ വരും…”..അജയൻ പറഞ്ഞു…അവർ അതിനെ എതിർത്ത് ഒന്നും പറഞ്ഞില്ല…അവരിൽ എല്ലാവരിലും പേടി നിറഞ്ഞുനിൽക്കുകയായിരുന്നു…അവരിലെ ആ പേടിയുടെ പുതിയ നാമം…



സമർ അലി ഖുറേഷി☠️?☠️



■■■■■■■■■■■■■■■


തുടരും...... ♥️


വില്ലന്റെ പ്രണയം 14♥️

വില്ലന്റെ പ്രണയം 14♥️

4.5
17929

ഷാഹിയും ഗായത്രിയും അനുവും രാവിലെ കോളേജിലേക്ക് കവാടത്തിൽ നിന്നും നടക്കുകയായിരുന്നു…ഓരോ സൊറകൾ പറഞ്ഞുചിരിച്ചു അവർ മുന്നോട്ട് നീങ്ങി…റോഡിന് സൈഡിൽ ഉള്ള കോൺക്രീറ്റ് റോഡിലൂടെ ആയിരുന്നു അവരുടെ നടത്തം…ഓരോ തമാശകളിൽ മുഴുകി അവർ മുന്നോട്ട് നടന്നു…പെട്ടെന്ന് അവർ മൂന്നുപേരും റോഡിലേക്ക് കടന്നു…ഷാഹിയായിരുന്നു റോഡിൻറെ സൈഡിൽ…അവർ റോഡിലേക്ക് ഇറങ്ങിയതും ഒരു ബൈക്ക് ബ്രേക്കും പിടിച്ചു ഷാഹിയുടെ മുന്നിൽ ഞരങ്ങി നിന്നതും ഒരുമിച്ചായിരുന്നു…അവർ മൂന്നുപേരും പേടിച്ചു…ഷാഹി പേടിച്ച് തല താഴ്ത്തി…ഒന്നും പറ്റിയില്ല എന്ന് മനസ്സിലായപ്പോൾ അവൾ തിരഞ്ഞു ബൈക്കിന്മേലേക്ക് ന