Aksharathalukal

വില്ലന്റെ പ്രണയം 18♥️

പെട്ടെന്ന് ഒരു കൈ ടീനയുടെ കയ്യിന്മേൽ പിടുത്തം ഇട്ടു..ടീന തന്റെ കയ്യിന്മേൽ കൈ വെച്ച ആളെ നോക്കി…അവളുടെ ഉള്ളിൽ ഭയം പെട്ടെന്ന് വന്നുനിറഞ്ഞു…അവൻ…

സമർ…?

ടീനയുടെ ഗാങ്ങും സമർ വന്നത് കണ്ടിരുന്നു..അവരുടെ ഉള്ളിലും ഭയത്തിന്റെ ഉറവകൾ പ്രവഹിക്കാൻ തുടങ്ങി..
ടീന പേടിച്ചു കൈ ഷാഹിയുടെ മുടിക്കുത്തിൽ നിന്നും വിട്ടു..അവൾ നേരെ നിന്നു… തന്റെ മുടിക്കുത്തിൽ നിന്നും കൈ വേർപ്പെട്ടത് അറിഞ്ഞു ഷാഹി മെല്ലെ മുകളിലേക്ക് നോക്കി..അവൾ സമറിനെ കണ്ടു…അവൾക്ക് ആശ്വാസമായി…പക്ഷെ അവൾ ആ കിടപ്പ് തുടർന്നു…

“സമർ ഒന്നും ചെയ്യല്ലേ…”…ടീന സമറിനോട് കെഞ്ചി…
സമർ അപ്പോഴും കൈ അവളുടെ കൈത്തണ്ടയിൽ നിന്നും വിട്ടിട്ടില്ലായിരുന്നു…സമർ ടീനയെ നോക്കി…ആ നോട്ടം കണ്ട് തന്നെ ടീന ഭയന്നിട്ട് വിയർത്തുകുളിച്ചു…
സമർ അവളെ നോക്കി ഒരു ചിരി ചിരിച്ചു..ശേഷം ചിരിച്ചുകൊണ്ട് തന്നെ അവളുടെ കൈത്തണ്ടയിൽ അവൻ കൈ അമർത്തിയിട്ട് ഒറ്റ തിരി…സമർ പിടിച്ച ഭാഗത്ത് നിന്ന് അവളുടെ കയ്യിന്റെ ബാക്കി ഭാഗം താഴേക്ക് ഒടിഞ്ഞു തൂങ്ങി നിന്നു… ടീന അവന്റെ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു..പെട്ടെന്ന് കയ്യിൽ ഒരു തരിപ്പ് അനുഭവപ്പെട്ടത് പോലെ തോന്നി…അപ്പോഴേക്കും സമർ അവളുടെ കയ്യിൽ നിന്നും കൈ പിൻവലിച്ചിരുന്നു..ഒടിഞ്ഞുതൂങ്ങി കിടക്കുന്ന അവളുടെ കൈ അവൾ കണ്ടു..അവൾ ആർത്തുകരഞ്ഞു…ടീന തന്റെ ഒടിഞ്ഞു തൂങ്ങിയ കയ്യും പിടിച്ച് കരഞ്ഞുവിളിച്ച് തന്റെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി…അവർക്ക് എന്താ സംഗതി എന്ന് മനസ്സിലായില്ല…

സമർ ടീനയുടെ ഗ്യാങിന് നേരെ തിരിഞ്ഞുനിന്നിട്ട് ഷാഹിയെ എണീൽപ്പിച്ചു..അവരാരും അവളുടെ ശരീരം കാണാതിരിക്കാൻ വേണ്ടിയാണ് അവൻ അവരുടെ നേരെ തിരിഞ്ഞുനിന്നത്…തന്റെ കുഞ്ചുണ്ണൂലിയുടെ ശരീരം താൻ മാത്രം കണ്ടാൽ മതിയെന്ന് അവന് ദൃഢനിശ്ചയം ഉണ്ടായിരുന്നു…അവൾ കരഞ്ഞുകൊണ്ട് അവനെ നോക്കി..അവൻ പെട്ടെന്ന് തന്റെ ജാക്കറ്റ് ഊരി അവളെ ഉടുപ്പിച്ചു… അവൾ അവന്റെ മുഖത്തേക്ക് നോക്കി…അവൻ അവളുടെ കവിളിൽ പിടിച്ചിട്ട് പേടിക്കണ്ടാ ട്ടോ എന്ന് പറഞ്ഞു…അടുത്ത നിമിഷം ഷാഹി സമറിന്റെ മേലേക്ക് വീണു..അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…അവൾ വല്ലാണ്ട് പേടിച്ചിരുന്നു..അത് അവന് മനസ്സിലായി..

“താങ്ക്സ്…”..ഷാഹി അവനോട് പറഞ്ഞു..സമർ അവളെ പതിയെ തലോടി…അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു…

“ഡാ…”..ടീനയുടെ ഗ്യാങിൽ ഒരുത്തൻ ആക്രോശിച്ചുകൊണ്ട് സമറിന്റെ അടുത്തേക്ക് വന്നു…അപ്പോഴേക്കും അവർ ടീനയുടെ കൈ ഒടിഞ്ഞത് അറിഞ്ഞിരുന്നു..അവർ അത് കണ്ട് വല്ലാതെ ഭയന്നു…
കാരണം അവൻ അവളെ എന്തെങ്കിലും കാര്യപ്പെട്ട് ചെയ്തതായി അവർ കണ്ടിട്ടില്ല..അവൻ അവളെ നോക്കി ചിരിക്കുന്നതെ അവർ കണ്ടുള്ളൂ…ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് സമർ ടീനയുടെ കൈ ഒടിച്ചത്.. അത് ഒരു ഒന്നൊന്നര ഒടിക്കൽ… അവളുടെ കയ്യിന്റെ അവസ്ഥ കണ്ട് മറിയ ബോധം കെട്ട് വീണു..
സമർ തിരിഞ്ഞുനോക്കി..അവൻ സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു..സമർ ഷാഹിയെ വിടുവിച്ചിട്ട് പിന്നിലേക്ക് മാറ്റി നിർത്തി…എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു..കാര്യം അവന്റെ മുഖം കണ്ടാലാണ് ദേഷ്യം കൂടുതൽ ഉണ്ട് എന്ന് തോന്നുക പക്ഷെ സമറിന്റെ രക്തം തിളച്ചിട്ട് ബോയ്‌ലിംഗ് പോയിന്റും കഴിഞ്ഞു പോയിരുന്നു…സമറിന്റെ മുഖത്ത് കോപമില്ല എന്നെ ഒള്ളൂ പക്ഷെ അവന്റെ ഉള്ളിൽ ഒരു അഗ്നിപർവതം തന്നെ പൊട്ടി പുറപ്പെട്ടിരുന്നു…അവൻ അടുത്തെത്തിയതും സമർ ഉയർന്നുചാടി അവന്റെ മുഖം നോക്കി കുത്തി..അവന്റെ 32 പല്ലിൽ ഒരു 12 എണ്ണമെങ്കിലും തെറിച്ചുപോയിട്ടുണ്ടാവും…അവൻ നിലത്തേക്ക് വീണു..സമർ അവനെ നിലത്തിട്ടും മുഖത്ത് കുത്തി…ബാക്കി 20 പല്ലിന്റെ കാര്യവും തീരുമാനമായി…പക്ഷെ സമറിന്റെ ദേഷ്യം അടങ്ങിയില്ല..ഇത് കണ്ട ടീനയും കൂട്ടരും ആർത്തുകരഞ്ഞു…അത് കേട്ട് അനുവും ഗായത്രിയും അവിടേക്ക് വന്നു..അവർക്ക് അവിടെ എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ല..അവർ ഷാഹിയുടെ അടുത്തേക്ക് ചെന്നു..അവൾ അവരുടെ മേലേക്ക് വീണ് പൊട്ടിക്കരഞ്ഞു കാര്യം പറഞ്ഞു…അവർ അവളെ സമാധാനിപ്പിച്ചു…സമർ അപ്പോഴും കോപത്തിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു…വീണ് കിടക്കുന്ന അവനെ സമറിൽ കഴുത്തിൽ പിടിച്ചു വലിച്ചിട്ട് ഉദ്യാനത്തിന്റെ കമ്പിവേലികൾക്കിടയിലേക്ക് എറിഞ്ഞു…സമർ തിരിച്ചു ഷാഹിയുടെ അടുത്തെത്തി..ടീനയുടെ കൂട്ടുകാർ അവനെ എറിഞ്ഞ അവിടേക്ക് പാഞ്ഞു…സമർ ഷാഹിയുടെ കയ്യിൽ പിടിച്ചു വാ എന്ന് പറഞ്ഞു…അവൾ അവനെ അനുഗമിച്ചു…

സമർ ഷാഹിയെയും കൊണ്ട് അവന്റെ ബുള്ളെറ്റിന്റെ അടുത്തെത്തി…സമർ വണ്ടിയിൽ കയറി ബുള്ളറ്റ് സ്റ്റാർട്ടാക്കി… അവളോട് കയറാൻ പറഞ്ഞു…അവൾ അവനെ നോക്കി…അവളുടെ വലിയ ഒരു ആഗ്രഹമായിരുന്നു അവനോടൊപ്പം ആ ബുള്ളറ്റിൽ കയറുക എന്നത്…അവൾക്ക് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല..ഇത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ അവൾ കുഴങ്ങി…സമർ അവളെ നോക്കി…അവനെ എന്തെ എന്ന് പുരികമുയർത്തി ചോദിച്ചു..അവൾ ഒന്നുമില്ല എന്ന് പറഞ്ഞു…

“എന്നാ കയറ്…”…സമർ ഷാഹിയോട് പറഞ്ഞു…
അവൾ അവന്റെ തോളിൽ പിടിച്ചിട്ട് പതിയെ ബുള്ളെറ്റിന്മേൽ കയറി ഇരുന്നു…

“പോവല്ലേ…”..സമർ അവളോട് ചോദിച്ചു…അവൾ തലയാട്ടി…സമർ വണ്ടി മുന്നോട്ട് എടുത്തു…ഷാഹി പിന്നോട്ട് നോക്കി അനുവിനും ഗായത്രിക്കും ടാറ്റാ കൊടുത്തു..വണ്ടി മുന്നോട്ട് നീങ്ങി..സത്യം പറഞ്ഞാൽ ഷാഹിക്ക് അവൻ തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നത് എന്ന് അറിയില്ലായിരുന്നു..പക്ഷെ അവൾക്ക് ഈ യാത്ര ഭയങ്കര ഇഷ്ടപ്പെട്ടു…സമറിന്റെ ദേഷ്യം പോയിട്ടില്ലായിരുന്നു…അവൻ ഭയങ്കര സ്പീഡിൽ ആയിരുന്നു വണ്ടി ഓടിച്ചത്.. ഷാഹിക്ക് ചെറുതായി പേടി ആയി തുടങ്ങി…അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു..

“മെല്ലെ പോവാം..പേടിയാകുന്നു…”..ഷാഹി പതിയെ സമറിനോട് പറഞ്ഞു..അപ്പോളാണ് ഷാഹി പിന്നിൽ ഉണ്ട് എന്ന കാര്യം അവൻ ബോധവാനായത്… സമർ വണ്ടിയുടെ സ്പീഡ് കുറച്ചു…മെല്ലെ ഓടിക്കാൻ തുടങ്ങി…

“സോറി…”..സമർ പറഞ്ഞു..

“താങ്ക്സ്…”…ഷാഹി തിരിച്ചു മറുപടി നൽകി…

“എന്തിന്…”..സമർ ചോദിച്ചു…

“എന്റെ മാനം കാത്തതിന്…”..ഷാഹി മറുപടി നൽകി…സമർ അതിന് ഒന്നും പറഞ്ഞില്ല…
ഷാഹിയും പിന്നെ ഒന്നും മിണ്ടിയില്ല…അവൾ ശരിക്കും ആ യാത്ര ആസ്വദിക്കുക ആയിരുന്നു…സമറിന്റെ മുടിയിഴകൾ കാറ്റത്ത് പാറികളിക്കുന്നത് അവൾ ആസ്വധിച്ചുകണ്ടു…വണ്ടിയിൽ പോകുന്നവരും നടന്നുപോകുന്നവരുമൊക്കെ ഞങ്ങൾ രണ്ടുപേരെയും അസൂയയോടെ നോക്കുന്നത് കണ്ടു ഞാൻ പുളകം കൊണ്ടു.. ഞാൻ വളരെ സന്തോഷത്തിൽ ആയി…എല്ലാറ്റിനുമുപരി സമർ തന്നെ രക്ഷിച്ച ഓരോ നിമിഷവും അവളിൽ കൂടി കടന്നുപോയി..അവളിൽ അവനോട് അളവറ്റാത്ത അത്ര സ്നേഹം തോന്നി..തന്നെ ഉപദ്രവിച്ചവരെ അവൻ ശിക്ഷിക്കുന്നത് കണ്ടപ്പോൾ അവൾക്കും ചോദിക്കാൻ ആളുണ്ട് എന്ന് തോന്നിത്തുടങ്ങി…അതിനേക്കാൾ ഉപരി തന്നെയൊന്ന് വേദനിപ്പിച്ചപ്പോഴേക്കും സമറിൽ വന്ന ദേഷ്യം അവനിൽ വന്ന കോപം അത് അവളെ വളരെയധികം സന്തോഷിപ്പിച്ചു…അവൾ സ്വയം മനസ്സിൽ ചിരിച്ചുകൊണ്ടേയിരുന്നു…
സമർ അവളെ കൊണ്ടുപോയത് വീട്ടിലേക്ക് ആയിരുന്നു…സമർ പോർച്ചിൽ വണ്ടി നിർത്തി…ഷാഹിയും സമറും വണ്ടിയിൽ നിന്നിറങ്ങി…

“പോയി വേറെ ഏതെങ്കിലും ഡ്രസ്സ് ഉടുത്തിട്ട് പെട്ടെന്ന് വാ..നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”..സമർ ഷാഹിയോട് പറഞ്ഞു…
ഷാഹി ഉള്ളിലേക്ക് പോയി…എങ്ങോട്ടാ ഇനി പോകുന്നെ…അവൾക്ക് ഒരു ഐഡിയയും കിട്ടിയില്ല…അവൾ ജാക്കറ്റ് അഴിച്ചു…അവൾ സമറിന്റെ ജാക്കറ്റ് ഒന്ന് എടുത്ത് നോക്കി…എന്നിട്ട് ഒന്ന് മണത്തു…സമറിന്റെ മണം അവൾക്ക് അതിൽ നിന്ന് കിട്ടി…അവൾ ജാക്കറ്റ് കുറച്ചുനേരം കെട്ടിപ്പിടിച്ചു…അവൾക്ക് പെട്ടെന്ന് സമർ പറഞ്ഞത് ഓര്മ വന്നു..അവൾ പെട്ടെന്ന് വേറെ നല്ല ഒരു ഡ്രസ്സ് ധരിച്ചു പുറത്തേക്കിറങ്ങി..പോർച്ചിൽ പക്ഷെ സമറോ ബൈക്കോ ഉണ്ടായിരുന്നില്ല…പെട്ടെന്ന് അവൾ ഒരു ഹോണടി ശബ്ദം കേട്ടു.. ഷാഹി ഗേറ്റ് ന്റെ അവിടേക്ക് നോക്കി…ഒരു കാർ അവിടേക്ക് കയറി വന്നു..കാർ എന്നുപറഞ്ഞാൽ ഒരൊന്നൊന്നര കാർ…ഷാഹി അതിലേക്ക് അന്തം വിട്ട് നോക്കി നിന്നു…സമർ അതിൽനിന്നും ഇറങ്ങി…ഒരു വിന്റേജ് സ്റ്റൈൽ കാറായിരുന്നു അത്..ഷാഹി അന്തം വിട്ട് അതിലേക്ക് നോക്കുന്നത് സമർ കണ്ടു…

“Mustang Boss 429.. അതാണിവന്റെ പേര്..ഫോർഡിന്റെ വണ്ടിയാണ്…1969 മോഡൽ…”..സമർ ഷാഹിയോട് പറഞ്ഞു…അവൾക്കൊന്നും മനസ്സിലായില്ലെങ്കിലും കണ്ട ആപ്പകൂപ്പ വണ്ടിയല്ല അതെന്ന് അവൾക്ക് മനസ്സിലായി…

“വാ കയറ്…”..ഷാഹിയോട് സമർ പറഞ്ഞു…

“എവിടേക്കാ പോകുന്നെ…”..അവൾ സമറിനോട് ചോദിച്ചു…

“അതൊക്കെയുണ്ട്.. നീ വാ…”..സമർ പറഞ്ഞു…ഷാഹി വണ്ടിയിൽ കയറി…സമറും കയറി..ഡോർ അടച്ചു..സമർ വണ്ടി സ്റ്റാർട്ടാക്കി…
..ബൂം ബൂം..വണ്ടി ചീറി…അവൾ അവന്റെ മുഖത്തേക്ക് നോക്കി…സമർ കണ്ണടച്ച് കാണിച്ചു…സമർ വണ്ടി മുന്നോട്ടെടുത്തു…എവിടേക്കാണ് പോകുന്നത് എന്ന് ഒരു പിടിയും ഇല്ലാതെ ഷാഹി ഇരുന്നു…

സമർ വണ്ടി നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ ഷോപ്പിൽ കയറ്റി…അവളോട് ഇറങ്ങാൻ പറഞ്ഞു…ആ വണ്ടി കണ്ട് അവിടെ നിന്നവരൊക്കെ അന്തം വിട്ടിരുന്നു..സമർ കീ എംപ്ലോയീക്ക് കൊടുത്തു…സമർ ഷാഹിയെയും കൊണ്ട് ഉള്ളിലേക്ക് കയറി…

“ലേഡീസ് സെക്ഷൻ എവിടെയാ..”..സമർ അവിടെ വർക്ക് ചെയ്യുന്ന ഒരാളോട് ചോദിച്ചു…

“തേർഡ് ഫ്ലോർ…”..അയാൾ മറുപടി കൊടുത്തു..
സമർ ഷാഹിയെയും കൊണ്ട് ലിഫ്റ്റിൽ കയറി…

“എനിക്ക് ഡ്രസ്സ് വേണ്ട..”…ഷാഹി അവനോട് പറഞ്ഞു…

“അതിന് നിനക്കാണ് ഡ്രസ്സ് എടുക്കുന്നത് എന്ന് ആരാ പറഞ്ഞെ…”..സമർ ചോദിച്ചു…ഷാഹിയുടെ മുഖം താണു…

“പിന്നെയാർക്കാ ഡ്രസ്സ് എടുക്കുന്നെ…”…ഷാഹി ചോദിച്ചു…

“എന്റെ ഒരു ഫ്രണ്ട് ന്…”..സമർ പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖം ഇരുണ്ടു..അത് കണ്ടിട്ട് സമർ പറഞ്ഞു…

“കാമുകിക്ക് അല്ലാ എന്തായാലും…”…

അത് കേട്ടപ്പോൾ ഷാഹിയുടെ മുഖം തെളിഞ്ഞു…അത് കണ്ടു സമർ ചിരിച്ചു…അവർ തേർഡ് ഫ്ലോറിലെത്തി…അവർ ചുരിദാർ സെക്ഷനിലേക്ക് പോയി…

“നീ എനിക്ക് വേണ്ടി ഒരു ഡ്രസ്സ് സെലക്ട് ചെയ്തു താ…”..സമർ ഷാഹിയോട് പറഞ്ഞു..

“ഓക്കേ…”…ഷാഹി കുറച്ചു ഗമയിൽ അവനോട് പറഞ്ഞു…

എന്നിട്ട് അവൾ ഓരോ ചുരിദാറും നോക്കാൻ തുടങ്ങി…
“അവളെ കാണാൻ എങ്ങനെയാ…”..ഷാഹി ചോദിച്ചു…

“ഏറെക്കുറെ നിന്റെ പോലെയാണ്…”..സമർ കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു…

“നിറം എങ്ങനെയാ..”..അവൾ ചോദിച്ചു…

“ഹ്മ്..നിന്റെ അതേപോലെ നല്ല വെളുത്ത നിറമാണ്…”..സമർ പറഞ്ഞു…

“നല്ല തടിയുണ്ടോ…”..ഷാഹി ചോദിച്ചു…

“ഹേയ് നിന്നെപ്പോലെ ഒതുങ്ങിയ ശരീരം ആണ്…”..സമർ പറഞ്ഞു…

“മുഖം കാണാനെങ്ങനെയാ…”..ഷാഹി ചോദിച്ചു…

“ഹ്മ്..നിന്റെ അതേപോലെ വട്ടമുഖം ആണ്…”..സമർ ആലോചിച്ചിട്ട് പറഞ്ഞു…ഷാഹി അത് കേട്ട് അവനെ ഒന്ന് നോക്കി…

“സെലക്ട് ചെയ്യ്…”…സമർ അവളോട് പറഞ്ഞു…
അവൾ തിരിഞ്ഞു ഓരോ ചുരിദാറുകളും നോക്കാൻ തുടങ്ങി…സെയിൽസ് ഗേളിനോട് ഓരോന്ന് എടുത്ത് കാണിക്കാൻ പറഞ്ഞു…കുറച്ചുനേരത്തെ തിരഞ്ഞെടുപ്പിന് ശേഷം അവൾ ഒരു ചുരിദാറുമായി സമറിന്റെ അടുത്തെത്തി…

“ഇത് സൂപ്പർ ആയിരിക്കും അവൾ ഇട്ടാൽ…”…ഷാഹി ആ ചുരിദാർ കാണിച്ചുകൊണ്ട് അവനോട് പറഞ്ഞു…

“എന്നാൽ ഇതൊന്ന് പോയി ഇട്ടു വാ…”..സമർ അവളോട് പറഞ്ഞു…

“ഞാനെന്തിനാ ഇത് ഇടുന്നെ…”..അവൾ അവനോട് ചോദിച്ചു…

“ഇത് നീ നിനക്ക് വേണ്ടി സെലക്ട് ചെയ്തതല്ലേ…”..സമർ അവളോട് പറഞ്ഞു…

“അപ്പൊ ഏതോ ഫ്രണ്ട്…”…ഷാഹി നിന്ന് പരുങ്ങി…

“ഏത് ഫ്രണ്ട്…”..സമർ ചോദിച്ചു…

“അതല്ല…ഇയാളുടെ ഏതോ ഫ്രണ്ട് ന് വേണ്ടിയല്ലേ സെലക്ട് ചെയ്യാൻ പറഞ്ഞത്..”…ഷാഹി അവനോട് പറഞ്ഞു…

“അങ്ങനെയൊരു ഫ്രണ്ട് ഒന്നുമില്ല…ഇത് നിനക്ക് വേണ്ടിയാ…ഇനി എടുക്കുന്നതും നിനക്ക് വേണ്ടിയാ…”..സമർ പറഞ്ഞു..

“അത് വേണ്ട…”..ഷാഹി പറഞ്ഞു…

“അത് വേണം…”..സമർ അവളെ ഉന്തിതള്ളി ഡ്രസിങ് റൂമിലേക്ക് വിട്ടു…അവൾ ഉള്ളിലേക്ക് പോയി…ഞാൻ പുറത്തു വെയിറ്റ് ചെയ്തു…സെയിൽസ് ഗേൾ ഞങ്ങളുടെ വർത്തമാനം കണ്ട് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

കുറച്ചുകഴിഞ്ഞു അവൾ ആ ഡ്രസ്സ് ഇട്ടു പുറത്തേക്ക് വന്നു…ഓഹ്… ഒരു രക്ഷയുമില്ല…ഇവൾ ആകാശത്ത്നിന്ന് ഇറങ്ങി വന്ന ദേവതയാണോ എന്നുപോലും എനിക്ക് തോന്നി…അത്രയ്ക്ക് ഭംഗി ആയിരുന്നു അവളെ അതിൽ കാണാൻ..ഞാൻ അവളെ തന്നെ ഇമവെട്ടാതെ നോക്കിനിന്നു…അവൾ എന്നോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്..ഞാൻ അവൾക്ക് തള്ളവിരൽ പൊക്കികാണിച്ചു സൂപ്പർ എന്ന് പറഞ്ഞു..സെയിൽസ് ഗേളും അവളെ ആ വേഷത്തിൽ കണ്ടു അതിശയിച്ചു നിന്നു.. അത് കണ്ട് എന്തോ എനിക്ക് ഒരു കാരണമില്ലാത്ത അഭിമാനം തോന്നി…

“ഓക്കേ അല്ലെ..”..അവൾ ഡ്രസ്സ് ഒന്ന് ശരിയാക്കി എന്നോട് ചോദിച്ചു…

“സൂപ്പർ ആണ്.. നല്ല ചോറുക്കുണ്ട് ഈ ഡ്രെസ്സിൽ കാണാൻ…”..ഞാൻ അവളോട് പറഞ്ഞു…
അവൾ നാണിച്ചു ഒരു ചിരി പാസാക്കി…

ഞാൻ പിന്നെ കുറച്ചു ഭംഗിയുള്ള ഡ്രെസ് സെലക്ട് ചെയ്തിട്ട് അവൾക്ക് നേരെ നീട്ടി…

“ഇതെങ്ങനെയുണ്ട് നോക്ക്…”..ഞാൻ അവളോട് പറഞ്ഞു..
അവൾ എന്തോ നോക്കിയിട്ട് വേണ്ടാ അത് പോരാ എന്ന് പറഞ്ഞു…
ഞാൻ പിന്നെയും രണ്ടുമൂന്നെണ്ണം കാണിച്ചുകൊടുത്തു…പിന്നെയും ഇതുതന്നെ സ്ഥിതി..ഇവൾ എന്താ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല…ഷാഹി എന്താ നോക്കുന്നത് എന്നറിയാൻ വേണ്ടി ഒരു ചുരിദാർ കൂടി സെലക്ട് ചെയ്ത് അവൾക്ക് കൊടുത്തു..അവൾ അതും വാങ്ങി..അവൾ ഞാൻ കാണാതെ പതിയെ പ്രൈസ് ടാഗ് നോക്കുന്നു…അത് ഞാൻ കണ്ടു..വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ വേണ്ട എന്ന് പറഞ്ഞു എനിക്ക് നീട്ടി…
ഞാൻ ഇത്രയും നേരം സെലക്ട് ചെയ്തതിൽ ഒന്ന് രണ്ടെണ്ണം സെയിൽസ് ഗേളിന് നേരെ നീട്ടിയിട്ട് അതെടുക്കാൻ പറഞ്ഞു…അപ്പൊ ഷാഹി എന്നെ തടഞ്ഞു…

“അതോന്നും വേണ്ട…രസമില്ല…”..ഷാഹി എന്നോട് പറഞ്ഞു…

ഞാൻ പെട്ടെന്ന് ആ ഡ്രസ്സ് എടുത്തിട്ട് അവളെയും കൊണ്ട് ഡ്രസിങ് റൂമിൽ കയറി..സെയിൽസ്‌ഗേൾ ഇത് കണ്ടു അന്തം വിട്ടു നിന്നു…

“നീ എന്താ നോക്കിയത് എന്ന് എനിക്ക് മനസ്സിലായി..”…ഞാൻ ഷാഹിയോട് പറഞ്ഞു…
“അത് പിന്നെ…”..ഷാഹി വാക്കുകൾ കിട്ടാതെ തപ്പിതടഞ്ഞു…

“അത് പിന്നെ…?..”..സമർ അവളോട് ചോദിച്ചു…

“അതിനൊക്കെ നല്ല വിലയാണ്..വില കുറവുള്ളത് വാങ്ങാം…”…ഷാഹി പറഞ്ഞു…

“എന്നിട്ടെന്തിനാ ഒറ്റ വലിക്ക് കീറാനോ..”..ഞാൻ അവളോട് ചോദിച്ചു…

“എന്റെ കയ്യിൽ ഇതിനുമാത്രം പൈസയൊന്നുമില്ല…”..അവൾ പറഞ്ഞു…

“നിന്നോട് ഞാൻ പൈസ ചോദിച്ചോ..”..ഞാൻ അവളോട് ചോദിച്ചു..
അവൾ അതിന് മറുപടിയൊന്നും പറയാതെ നിന്നു…

“ഷാഹീ..നീ ഞാൻ വാങ്ങിത്തരുന്നതിന്റെ വിലവിവരപട്ടിക നോക്കണ്ടാ…ഞാൻ വാങ്ങി തരുന്നു അത് നീ ധരിക്കുന്നു…നീ എന്റെ വീട്ടിലെ ഒരംഗം ആണിപ്പോ… സൊ ഇനി നീ പ്രൈസ് ടാഗ് നോക്കിയാൽ നല്ല അടി കിട്ടും..മനസ്സിലായോ..”..ഞാൻ അവളോട് ചോദിച്ചു…
അവൾ അതെയെന്ന് തലയാട്ടി…

“എന്നാ ഇത് ഇട്ടിട്ട് പുറത്തേക്ക് വാ..”..ഞാൻ ഡ്രസ്സ് അവൾക്ക് കൊടുത്തിട്ട് പുറത്തേക്കിറങ്ങി…

ആ സെയിൽസ്‌ഗേൾ ഞങ്ങള് കയറിയ ഡ്രസിങ് റൂമിലേക്ക് തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു…ഞാൻ പുറത്തിറങ്ങിയപ്പോൾ അത് കണ്ടു..ഞാൻ അവളെ പറ്റിക്കാൻ പുറത്തിറങ്ങിയപ്പോ ചുണ്ടിൽ ഒന്ന് ചെറുതായി തടവി..ഞാനും അവളും ഉള്ളിൽ നല്ല കിസ്സ് ചെയ്യുകയായിരുന്നെന്ന് അവൾ കരുതിക്കോട്ടെ… അവൾ മുഖം പൊത്തി നാണത്തോടെ ഒരു ചിരി ചിരിച്ചു…




തുടരും....... ♥️



വില്ലന്റെ പ്രണയം 19♥️

വില്ലന്റെ പ്രണയം 19♥️

4.6
20913

കുറച്ചുകഴിഞ്ഞു ഷാഹി ഡ്രസ്സ് അണിഞ്ഞു പുറത്തേക്ക് വന്നു…പിന്നെയും അതെ ഫീലിംഗ്…എന്താ ചോറുക്ക് എന്റെ കുഞ്ചുണ്ണൂലിയെ കാണാൻ…ഞാൻ ആ സെയിൽസ്‌ഗേൾ നെ മൂപ്പിക്കാൻ ഷാഹിയോട് ചുണ്ടിൽ എന്തോ ഉണ്ടെന്ന് കാണിച്ചു…അവൾ ചുണ്ടിൽ തടവി…സെയിൽസ്‌ഗേൾ ഇത് കണ്ടു..അവൾ പിന്നെയും നാണിച്ചു ചിരിച്ചു..ഞാൻ സെലക്ട് ചെയ്ത ഡ്രെസ്സിലും എന്റെ കുഞ്ചുണ്ണൂലി ഒരു ദേവതയെ പോലെ തോന്നി..ഞങ്ങൾ പിന്നെയും ഡ്രസ്സ് സെലക്ട് ചെയ്തു..പഴയപോലെ അവൾ മടി കാണിച്ചില്ല..അവൾക്ക് ഡ്രസ്സ് തിരഞ്ഞെടുക്കാൻ ഒപ്പം കൂടി…അങ്ങനെ ഡ്രസ്സ് കുറെ എടുത്തു…ഞാൻ അവളോട് ഉള്ളിൽ ഇടനുള്ളതൊക്കെ എടുക്കണ്ടേ എന്ന് ചോദിച്ചു…അവൾ നാണി