Aksharathalukal

വില്ലന്റെ പ്രണയം 19♥️

കുറച്ചുകഴിഞ്ഞു ഷാഹി ഡ്രസ്സ് അണിഞ്ഞു പുറത്തേക്ക് വന്നു…പിന്നെയും അതെ ഫീലിംഗ്…എന്താ ചോറുക്ക് എന്റെ കുഞ്ചുണ്ണൂലിയെ കാണാൻ…ഞാൻ ആ സെയിൽസ്‌ഗേൾ നെ മൂപ്പിക്കാൻ ഷാഹിയോട് ചുണ്ടിൽ എന്തോ ഉണ്ടെന്ന് കാണിച്ചു…അവൾ ചുണ്ടിൽ തടവി…സെയിൽസ്‌ഗേൾ ഇത് കണ്ടു..അവൾ പിന്നെയും നാണിച്ചു ചിരിച്ചു..ഞാൻ സെലക്ട് ചെയ്ത ഡ്രെസ്സിലും എന്റെ കുഞ്ചുണ്ണൂലി ഒരു ദേവതയെ പോലെ തോന്നി..ഞങ്ങൾ പിന്നെയും ഡ്രസ്സ് സെലക്ട് ചെയ്തു..പഴയപോലെ അവൾ മടി കാണിച്ചില്ല..അവൾക്ക് ഡ്രസ്സ് തിരഞ്ഞെടുക്കാൻ ഒപ്പം കൂടി…
അങ്ങനെ ഡ്രസ്സ് കുറെ എടുത്തു…ഞാൻ അവളോട് ഉള്ളിൽ ഇടനുള്ളതൊക്കെ എടുക്കണ്ടേ എന്ന് ചോദിച്ചു…അവൾ നാണിച്ചിട്ട് വേണ്ടാ എന്ന് പറഞ്ഞു..പോയി എടുക്കെടി എന്ന് ഞാൻ കപടകോപത്തോടെ പറഞ്ഞു…സെയിൽസ് ഗേളിനെ വിളിച്ചിട്ട്
“ക്വാളിറ്റി സാധനം മാത്രം എടുത്താൽ മതി..നല്ലത് നോക്കി കൊടുക്കണം കേട്ടോ…”..ഞാൻ ഷാഹിയുടെ മുൻപിൽ വെച്ച് സെയിൽസ് ഗേളിനോട് പറഞ്ഞു…ഷാഹി എന്നെ കാണാതെ കോക്രി കാണിച്ചു…ഞാൻ കയ്യൊങ്ങിയപ്പോഴേക്കും അവൾ സെയിൽസ്‌ഗേളിനെയും കൂട്ടി ഓടി…ഞാൻ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തു…
ഷാഹിയും സെയിൽസ്‌ഗേളും കൂടി സെലക്ട് ചെയ്യാൻ തുടങ്ങി..
“ഹസ് ആണല്ലേ ഒപ്പമുള്ളത്…”..സെയിൽസ്‌ഗേൾ ഷാഹിയോട് ചോദിച്ചു…
“അതെ…”..ഷാഹിയും വിട്ടുകൊടുക്കാൻ പോയില്ല…അല്ലെങ്കി തന്നെ ഇത്രയും ചൊറുക്കുള്ള ഒരുത്തൻ ഹസ് അല്ലെ എന്ന് ചോദിക്കുമ്പോ എന്തിനാ സത്യം പറയുന്നേ..അവൾ അസൂയ പിടിച്ചു ചാവട്ടെ എന്ന്…
“രണ്ടും നല്ല റൊമാൻസ് ആണല്ലോ…”..സെയിൽസ്‌ഗേൾ പറഞ്ഞു…
“അത് പിന്നെ…”…ഷാഹി വിക്കി…
“ഞാൻ കണ്ടു…”..സെയിൽസ്‌ഗേൾ പറഞ്ഞു. .
“എന്ത് കണ്ടു…”..ഷാഹി ചോദിച്ചു…
“ഡ്രസിങ് റൂമിൽ പോയി രണ്ടാളും ഉമ്മ വെച്ചത്…”..സെയിൽസ് ഗേൾ പറഞ്ഞു…
“ങേ…”…അതെപ്പോ എന്ന ഭാവത്തിൽ ഷാഹി അവളെ നോക്കി…
“ഡ്രസിങ് റൂമിൽ നിന്ന് ആദ്യം ഹസ് ഇറങ്ങി വന്നപ്പോളും ചുണ്ട് തുടച്ചു പിന്നെ താൻ ഇറങ്ങി വന്നപ്പോളും ചുണ്ട് തുടച്ചു…ഞങ്ങളിതൊക്കെ എത്ര കണ്ടതാ…”…അവൾ ഷാഹിയോട് പറഞ്ഞു…അപ്പോളാണ് നേരത്തെ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിവന്നപ്പോൾ സമർ ചുണ്ടിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായത്…ദുഷ്ടൻ…അവൾ മനസ്സിൽ കരുതി…
അവർ പെട്ടെന്ന് ഷോപ്പിംഗ് തീർത്തു…ഷാഹി സമറിന്റെ അടുത്തെത്തി…ഷാഹി ഒരു കുറുമ്പത്തി നോട്ടവുമായി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.. സെയിൽസ്‌ഗേൾ അസൂയപ്പെടാൻ വേണ്ടി അവൾ അവന് ക്ലോസ് ആയി നിന്നു…
“കഴിഞ്ഞോ…”..സമർ അവളോട് ചോദിച്ചു…അവൾ അതെയെന്ന് തലയാട്ടി…സമർ സെയിൽസ്‌ഗേളിനോട് എല്ലാം പായ്ക്ക് ചെയ്യാൻ പറഞ്ഞു…എന്നിട്ട് സമർ അവളെയും കൊണ്ട് ആണുങ്ങളുടെ സെക്ഷനിലേക്ക് പോയി…
“ഞാൻ ആണുങ്ങളെ ഡ്രസ്സ് ഒന്നും ഇടില്ല…”..ഷാഹി ഷർട്ടും പാന്റുമൊക്കെ കണ്ടപ്പോൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…സമർ അവളുടെ തലയിൽ ഒന്ന് കിഴുക്കിയിട്ട്

“ഇത് ആണുങ്ങളുടെ സെക്ഷൻ ആണ് പൊത്തേ..”..എന്ന് പറഞ്ഞു…

“ഓ…”…അവൾ മുഖം കോട്ടിക്കൊണ്ട് സമറിനോട് പറഞ്ഞു…സമറിന് അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ചിരി വന്നു…

“വാ എനിക്ക് ഒരു ഷർട്ട് എടുക്കണം..”..സമർ അവളോട് പറഞ്ഞു…അവൾ അവനോടൊപ്പം ചെന്നു…
സമർ അവിടെ ഉള്ള സെയിൽസ് ബോയ് നോട് ഷർട്ട് എടുക്കാൻ പറഞ്ഞു..അവൻ ഓരോന്നായി കാണിക്കാൻ തുടങ്ങി…

“ഒന്ന് സെലക്ട് ചെയ്തു താ…”..ഞാൻ ഷാഹിയോട് പറഞ്ഞു…അവൾ ഓരോന്നും നോക്കാൻ തുടങ്ങി…ചിലത് എടുത്ത് എന്റെ നെഞ്ചിൽ വെച്ചുനോക്കും ഇഷ്ടപ്പെട്ടില്ല എന്നുണ്ടെൽ വേറെ ഷർട്ട് നോക്കും…ആ സെക്ഷനിൽ ഭാര്യയുമായി ഷർട്ട് എടുക്കാൻ വന്ന ഓരോരുത്തന്മാരും അവളുടെ പ്രവൃത്തി കണ്ടു കൊതിയോടെ എന്നെ നോക്കാൻ തുടങ്ങി…എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര അഭിമാനം തോന്നി..സുരാജിന്റെ ഡയലോഗ് ആണ് പെട്ടെന്ന് എനിക്ക് ഓർമ വന്നത്…

“ഇതിനെയൊക്കെ കാണുമ്പോളാണ് നമ്മളുടേതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ…”

ഞാൻ അത് ഓർത്തൊന്നു ചിരിച്ചു…ഞാൻ ചിരിക്കുന്നത് കണ്ട് എന്തെ എന്ന് ഷാഹി എന്നോട് ചോദിച്ചു…ഞാൻ ഒന്നുമില്ല കണ്ണടച്ചുകാണിച്ചു…അവൾ എന്നെ നോക്കി വട്ടാണോ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു..ഞാൻ അവളോട് ചെറുതായി ദേഷ്യം അഭിനയിച്ചു ഷർട്ട് സെലക്ട് ചെയ്യാൻ പറഞ്ഞു…അവസാനം അവൾ ഒന്ന് സെലക്ട് ചെയ്തു…ഞാൻ അതും എടുത്ത് ഡ്രസിങ് റൂമിൽ കയറി…

ഞാൻ ഷർട്ട് ഇട്ടുനോക്കുന്ന ഗ്യാപ്പിൽ ഒരു മൊയന്തൻ വന്ന് ഷാഹിയെ വെറുപ്പിക്കാൻ തുടങ്ങി…അവൻ അവളുടെ ക്ലോസ് ആയി വന്ന് നിക്കാനും അവളോട് കണ്ണടച്ച് കാണിക്കാനും തുടങ്ങി…സഹികെട്ടപ്പോൾ അവൾ ഞാൻ കയറിയ റൂമിന്റെ വാതിലിൽ മുട്ടി…ഞാനപ്പോൾ ഷർട്ടിന്റെ ബട്ടൺ ഇട്ടിട്ടില്ലായിരുന്നു… ഞാൻ തുറന്നിട്ട് അവളോട് എന്തെ എന്ന് ചോദിച്ചു…
അവൾ അവനെ കാണിച്ചു തന്നു..ഞാൻ അവനോട് ദേഷ്യത്തോടെ എന്താടോ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു..അത് കണ്ടതും അവൻ സ്കൂട്ട് ആയി…ഞാൻ വാതിൽ അടച്ചു..പിന്നെ എനിക്ക് തോന്നി അവളെ ഒറ്റയ്ക്ക് പുറത്ത് നിർത്തണ്ട എന്ന്… ഞാൻ വാതിൽ തുറന്ന് അവളെ ഉള്ളിലേക്ക് കയറ്റി…എന്നിട്ട് ബട്ടൺ ഇടാൻ തുടങ്ങി…അവൾ കണ്ണുപൊത്തി… എനിക്ക് അതുകണ്ട് ചിരി വന്നു…
ബട്ടൺ മുഴുവനും ഇട്ടിട്ട് ഞാൻ അവളോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു…
“ബട്ടണിട്ടോ…”..അവൾ കണ്ണുംപൊത്തി ചോദിച്ചു…

“ആ ടീ…”..ഞാൻ പറഞ്ഞു..
അവൾ പതിയെ കണ്ണുതുറന്ന് നോക്കി…

“എങ്ങനുണ്ട്…”..ഞാൻ അവളോട് ചോദിച്ചു..അവളെന്നെയൊന്ന് നോക്കിയിട്ട്..

“എന്റെ സെലക്ഷൻ അല്ലെ…സൂപ്പർ ആകാതെ എങ്ങോട്ട് പോവാൻ..”..അവൾ ഗമായോടെ പറഞ്ഞു…
ഞാൻ അവളെ കണ്ണുരുട്ടിയൊന്ന് നോക്കി..അവൾ അതിന് ഒരു വളിച്ച ചിരി മറുപടി തന്നു..ഞാൻ അത് കണ്ടു ചിരിച്ചു…ഞാൻ അവളെ നോക്കി…അവൾ ആകെ മാറിയിരുന്നു..ഇതിനുമുൻപ് കണ്ട ഷാഹി അല്ലായിരുന്നു അവൾ..അവൾ മാറി തുടങ്ങി..അവളുടെ കുറുമ്പുകളും കുസൃതികളും ഒക്കെ തിരികെ വന്നുതുടങ്ങി..നിഷ്കളങ്കമായ ചിരി അവളിൽ വന്നുതുടങ്ങി..അവൾ എന്റെ കുഞ്ചുണ്ണൂലിയായി മാറി തുടങ്ങി…കുസൃതിയും കുറുമ്പും കൈമുതലായ എന്റെ സ്വന്തം കുഞ്ചുണ്ണൂലി…ഞങ്ങൾ സാധനങ്ങൾ വാങ്ങി ഇറങ്ങി..എല്ലാം കാറിന്റെ പിൻസീറ്റിൽ ഇട്ടു…എന്നിട്ട് കാറിൽ കയറി…

“എനിക്ക് ഗ്യാപ്പിൽ ഒരു പണി തന്നു അല്ലെ…”..ഷാഹി എന്നോട് പറഞ്ഞു…
ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി…അവൾ ചുണ്ടിൽ ഒന്ന് തടവി കാണിച്ചു..എനിക്ക് കാര്യം പിടികിട്ടി..ഞാൻ ഒന്ന് ചിരിച്ചു അതിന്…അവൾ എന്റെ കാലിൽ നുള്ളി…ഞാൻ പിന്നെയും ചിരിച്ചു…

“പോവല്ലേ…”…ഞാൻ അവളോട് ചോദിച്ചു…അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…മനു അവന്റെ കുഞ്ചുണ്ണൂലിയുമായി യാത്ര തുടർന്നു…

★★★★★★★★★★★★★★

സൂര്യൻ അസ്തമിക്കാനായി തുടങ്ങി…ആകാശം ചുവപ്പ് പരന്നു… കിളികൾ അവരുടെ വാസസ്ഥലത്തേക്ക് കൂട്ടമായി തിരിച്ചു പറന്നു…സൂര്യനെ മലനിരകൾ ഏറ്റുവാങ്ങാനായി കാത്തുനിന്നു..
അന്തരീക്ഷമാകെ ചുവന്നു തുടുത്തു…സൂര്യന്റെ അവസാനത്തെ രശ്മികളെ മരങ്ങൾ തടഞ്ഞു…അവർക്ക് തടയാൻ പറ്റാത്തത് മനുഷ്യൻ ഏറ്റുവാങ്ങി…
ആദിവാസി ഗോത്രക്കാരുടെ ഇടം…അവരും അവരുടെ ജനങ്ങളും പ്രകൃതിയുമായി ലയിച്ചുപോകുന്ന അവരുടെ വാസസ്ഥലം…ദൂരെ…ഒരു ആൽമരം…അവിടെ അവരെ കാക്കുന്ന പരദേവത കുടികൊള്ളുന്നു…അതിനടുത്തായി ഒരു വലിയ നീണ്ട മൺകുടം…വലിയ ഭരണി പോലെ…

അവിടേക്ക് തൊണ്ണൂറും പിന്നിട്ട ഒരു വൃദ്ധൻ കണ്ണുംനട്ടിരുന്നു…കുറേ നേരം…അയാളുടെ അടുത്ത് ഒരു ഇരുപതുവയസുകാരൻ വന്നിരുന്നു…അവർ രണ്ടുപേരും കുറച്ചുനേരം അവിടേക്ക് തന്നെ നോക്കി ഇരുന്നു…

“എന്നയ്യാ…അങ്കയെ പാക്കിറേൻ…(എന്താ അയ്യാ അവിടേക്ക് തന്നെ നോക്കി ഇരിക്കുന്നെ…)..”..ആ പയ്യൻ ആ വൃദ്ധനോട് ചോദിച്ചു…വൃദ്ധൻ മറുപടി നൽകിയില്ല…അവൻ കാത്തുനിന്നു…നിശബ്ദത…

“അന്ത നാട്കൾ… അന്ത നാട്കൾ എൻ വാഴ്ക്കയിൽ ഒരു മുറൈകൂടെ പാക്ക എനക്ക് ആയുൾ കിടയ്ക്കും എന്ന് നാൻ നിനൈക്കവില്ലൈ…(ആ നാളുകൾ…ആ നാളുകൾ എന്റെ ജീവിതത്തിൽ ഒരിക്കൽ കൂടി കാണാൻ എനിക്ക് ആയുസ്സ് കിട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…)…”…വൃദ്ധൻ അവനോട് പറഞ്ഞു…
അവൻ അത് കേട്ടു… അവൻ ഒന്നും മിണ്ടിയില്ല…പിന്നെയും അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു…

“അന്ത നാട്കൾ..അത് എപ്പടി ഇരുക്കും അയ്യാ…(ആ നാളുകൾ…അത് എങ്ങനെയുണ്ടാവും അയ്യാ…)..”..ആ പയ്യൻ ചോദിച്ചു…

“നീ കടവുൾ ഇരിക്കാൻ ന്ന് നമ്പ്റിയാ..(നീ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ..)..”..വൃദ്ധൻ അവനോട് ചോദിച്ചു…
അവൻ അതിന് അതെയെന്ന് തലയാട്ടി…”എന്നാ…നിശ്ചയമാ ചെകുത്താനും ഇരുക്കാൻ എന്ന് നീ നമ്പി താൻ ആകണും…(അങ്ങനെയാണെങ്കിൽ തീർച്ചയായും ചെകുത്താനും ഉണ്ടെന്ന് നീ വിശ്വസിക്കണം…)..”..വൃദ്ധൻ പറഞ്ഞു…ഒരു നിശ്ശബ്ദതയ്ക്കു ശേഷം…”നീ അവനെ പാക്കപോറേൻ…അവനെ..ചെകുത്താനെ…അവനോടെ രുദ്രതാണ്ഡവത്തെ നീ അനുഭവിക്ക പോറേൻ…(നീ അവനെ കാണാൻ പോകുന്നു…അവനെ…ചെകുത്താനെ…അവന്റെ രുദ്രതാണ്ഡവത്തെ നീ അറിയാൻ പോകുന്നു…)..”..വൃദ്ധൻ പറഞ്ഞു…പിന്നെയും നിശബ്ദത…
“നീ കടവുളെ മറക്ക പോറേൻ..(നീ ദൈവത്തെ മറക്കാൻ പോകുന്നു…)..”..വൃദ്ധൻ പറഞ്ഞു നിർത്തി…

“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…

“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക് നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…
അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു…

“ഖുറേഷികളിൽ ഒന്നാമൻ…”☠️?☠️



തുടരും....... ♥️


(ഇനി ഈ കഥ മുന്നോട്ട് കൊണ്ടുപോകണോ എന്നുള്ളത് നിങ്ങളുടെ താല്പര്യം പോലെയാണ്…

മറക്കാതെ അഭിപ്രായം അറിയിക്കുക…)


വില്ലന്റെ പ്രണയം 20♥️

വില്ലന്റെ പ്രണയം 20♥️

4.6
16280

“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക് നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മര