Aksharathalukal

വില്ലന്റെ പ്രണയം 27♥️

വെള്ളച്ചാട്ടം കമ്പിവേലിക്ക് അപ്പുറമായിരുന്നു…..കമ്പിവേലിക്ക് അപ്പുറം കൊക്കയും…….ആ നിലാവത്ത്‌ വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇരട്ടിച്ചിരുന്നു……..മടങ്ങ് മടങ്ങായി വീഴുന്ന വെള്ളം വളരെ മനോഹരമായിരുന്നു കാണാൻ…….ആ നിലാവത്ത് വെള്ളം ഒരു നീല കളർ പോലെ തോന്നി…….വെള്ളച്ചാട്ടത്തിന് പിന്നിൽ ചന്ദ്രൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു…….. വളരെ മനോഹരം………
ഞങ്ങൾ കമ്പിവേലിയുടെ അടുത്തെത്തി……..അവിടെ വേറെ ഒരു ഫാമിലിയും ഉണ്ടായിരുന്നു….ഒപ്പം കുറേ കുട്ടികളും……ഞാനും ഷാഹിയും കമ്പിവേലിയിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു……..
ഞാൻ വെള്ളച്ചാട്ടത്തിൽ നിന്ന് കണ്ണെടുത്ത് പതിയെ ഷാഹിയുടെ മുഖത്തേക്ക് നോക്കി…….വെള്ളച്ചാട്ടത്തിന്റെ ഭംഗിയിൽ അവൾ മതിമറന്നു നിൽക്കുകയായിരുന്നു……..അവൾ വെള്ളച്ചാട്ടത്തെ തന്നെ നോക്കി നിന്നു…….വെള്ളച്ചാട്ടത്തിന്റെ നീലകളർ വെളിച്ചത്തിൽ ഷാഹിയുടെ മുഖം ഞാൻ കണ്ടു………വളരെ അടുത്ത്……എന്തൊരു സൗന്ദര്യമാണ് ഇവൾക്ക്……..പടച്ചോൻ പടച്ച ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഇവൾ മുൻപന്തിയിൽ തന്നെ ഉണ്ടാകും…….അത്രയ്ക്ക് മനോഹരമാണ് അവളെ കാണാൻ……എനിക്ക് നല്ല കൺട്രോൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി…….അല്ലെങ്കി എപ്പോഴേ ഞാൻ ഇവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തേനെ…….ആ പവിഴചുണ്ടുകളിലെ തേൻ ഞാൻ എന്നെ നുകർന്നേനെ…….എന്തൊരു മനോഹരിയാണിവൾ……..
പെട്ടെന്ന് ഒരു മഴ പെയ്തു…..ഞാനും അവളും കൂടി റോഡിന്റെ എതിർദിശയിൽ ഉള്ള ഒരു അടച്ച കടയിലേക്ക് ഓടി…..അവിടെ ഓടിയെത്തിയപ്പോഴേക്കും ഞങ്ങൾ കുറച്ചു നനഞ്ഞിരുന്നു……..അവൾ മുടിയിലെ വെള്ളം കളഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു……….ഞാനും അവളെ നോക്കി പുഞ്ചിരിച്ചു……മറ്റുള്ളവരും വേറെ ഒരു കടയിലേക്ക് ഓടി കയറിയിരുന്നു…..ഞങ്ങൾ പുറത്തേക്ക് നോക്കി……അവൾ പുറത്തേക്ക് കയ്യിട്ടുകൊണ്ട് മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു കളിച്ചുകൊണ്ടേയിരുന്നു…….അവൾ അത് ഇടയ്ക്ക് എന്റെ മുഖത്തേക്ക് തട്ടിത്തെറിപ്പിച്ചു…….ഞാൻചിരിച്ചുകൊണ്ട് അവളെ നോക്കി…….അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ആ പ്രവൃത്തി തുടർന്നു…….അവൾ വളരെ സന്തോഷത്തിൽ ആയിരുന്നു……പാർട്ടിയും പബ്ബും ഒന്നും അവൾക്ക് ചേരില്ല……അവൾക്ക് അതൊന്നും ശരിയാകില്ല……..അവൾ അവിടെ ഒന്നും ഹാപ്പിയാകില്ല…….അവൾക്കിതാണ് ഇഷ്ടം……പ്രകൃതിയോടാണ് അവൾക്ക് താല്പര്യം…..ഇങ്ങനെയുള്ള ചെറുയാത്രകളെ അവളെ കൂടുതൽ സന്തോഷിപ്പിക്കൂ…….അവളുടെ ആ ദൈവത്തിന്റെ വരമായ ആ മനോഹരമായ ചിരിയുടെ ഭംഗി ഇതൊക്കെയെ വർധിപ്പിക്കൂ………

മഴ നല്ലപോലെ പെയ്തുകൊണ്ടിരുന്നു…..പെട്ടെന്ന് ആ കുട്ടികൾ മഴത്തേക്കിറങ്ങി ചാടികളിക്കാൻ തുടങ്ങി………ഞാൻ അത് രസത്തോടെ കണ്ടുനിന്നു……പെട്ടെന്ന് ജാക്കറ്റൂരി ഷാഹിയും മഴത്തേക്കിറങ്ങി…….അവൾ ആ കുട്ടികളുടെ അടുത്തേക്ക് ഓടി……..അവരെ അടുത്തെത്തി അവരോടൊപ്പം ചാടി കളിയ്ക്കാൻ തുടങ്ങി…….അവളുടെ കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതം കണ്ടു എനിക്ക് ചിരിവന്നു…….അവളോട് കൂടുതൽ പ്രണയവും…….

അവൾ എന്നെ മഴയത്തുനിന്ന് വിളിച്ചു……..ഡാൻസ് കളിയ്ക്കാൻ അവൾ വിളിച്ചു……..ഞാനും ഇറങ്ങി ആ മഴയത്തേക്ക്…….ഷാഹിയുടെ അടുത്തേക്ക്……..ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു……അവൾ അപ്പോഴും കുട്ടികളോടൊപ്പം ചാടികളിച്ചുകൊണ്ടിരുന്നു…….ഞാൻ അവളെ നോക്കിനിന്നു……..മഴത്തുള്ളികൾ അവളുടെ മുടിയിഴകളിലൂടെ ഒഴുകി അവളുടെ മുഖത്തിലൂടെ തഴുകി പോകുന്നത് ഞാൻ നോക്കിനിന്നു…….

അവൾ എന്നോട് ഡാൻസ് കളിയ്ക്കാൻ പറഞ്ഞു……ഞാൻ ചിരിച്ചുകൊണ്ട് അവളോടൊപ്പം ചാടാൻ തുടങ്ങി…….കുട്ടികളും ഒപ്പം ചാടുന്നുണ്ടായിരുന്നു……അവൾ തലമുടിയാട്ടിക്കൊണ്ട് എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു…..എന്നിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു……ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……അവളുടെ മുഖം എന്റെ കയ്യിലെടുത്തു……അവൾ ചാടികളിക്കുന്നത് നിർത്തി പെട്ടെന്നുള്ള എന്റെ പ്രവൃത്തിയിൽ……..ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കിനിന്നു……..ഞാൻ എന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചിട്ട് എന്റെ തല കുലുക്കി……എന്റെ തലമുടിയിൽ ഉണ്ടായിരുന്ന മുഴുവൻ വെള്ളവും അവളുടെ മുഖത്തേക്ക്………എന്നിട്ട് ഞാൻ ചിരിച്ചിട്ട് അവളുടെ മുഖം വിടുവിച്ചു………ഞാൻ ചെറിയ ഒരു നിരാശ അവളുടെ മുഖത്തുകണ്ടു……ചിലപ്പോൾ അവൾ പ്രതീക്ഷിച്ചത് വേറെ എന്തോ ആയിരുന്നു……അത് കിട്ടാഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു നിരാശ കടന്നുവന്നു……..ഞാൻ അവളെ നോക്കി ചിരിച്ചു……അവൾ എന്നെ നോക്കി ചിരിച്ചു……..അവൾ പിന്നെം ചാടികളിക്കാൻ തുടങ്ങി………
പെട്ടെന്ന് ഒരു ഇടി വെട്ടി……..ഷാഹി പേടിച്ചു പിന്നിലേക്ക് ചാടി…….ഞാൻ അവളെ മുഖത്തേക്ക് നോക്കി……..അവളുടെ പേടിച്ചരണ്ട മുഖം ഞാൻ കണ്ടു…….ഞാൻ കരുതി അപ്രതീക്ഷിതമായി ഇടി വെട്ടിയതിൽ ഞെട്ടിയതാണെന്ന്……. പക്ഷെ പിന്നെയും പിന്നെയും അവൾ ഞെട്ടിവിറക്കാൻ തുടങ്ങി ഓരോ ഇടി വെട്ടലിലും……… അവൾ ഞങ്ങൾ മഴ പെയ്തപ്പോൾ ഓടിക്കയറിയ കടയിലേക്ക് ഓടി……..അവൾ കടയ്ക്ക് ഉള്ളിൽ കയറി ചെവി പൊത്തി നിന്നു……. ഞാൻ അവിടേക്ക് ചെന്നു…….

ഞാൻ ചെല്ലുമ്പോൾ അവൾ പേടിച്ചു ചെവിയും പൊത്തിപ്പിടിച്ചു നിലത്തേക്ക് കുനിഞ്ഞിരിക്കുന്നുണ്ട്……. പെട്ടെന്ന് ഒരു ഇടി വെട്ടി……..അവൾ പേടിച്ചു…..

“മ്മാ……”…….എന്ന് വിളിച്ചു…….

ഞാൻ അവളുടെ അടുത്ത് ചെന്നു…….

“ഹേയ്…… എന്തുപറ്റി……”…….ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…….അവൾ എന്നെ പേടിച്ചരണ്ട മുഖത്തോടെ എന്നെ നോക്കി…….

“എനിക്ക്…….ഇടിമിന്നൽ…… വളരെ പേടിയാണ്…….”……അവൾ പേടിച്ചു വിക്കിക്കൊണ്ട് പറഞ്ഞു……..

“ഇപ്പോളും……”……ഞാൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു……..പെട്ടെന്ന് ഒരു ഇടി വെട്ടി……അവൾ പേടിച്ചു….”മ്മാ…..”…..എന്ന് വിളിച്ചു കരഞ്ഞു………അവൾ കാര്യമായിട്ട് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി……..

“ഹേയ്…… പേടിക്കണ്ട……..”…..ഞാൻ അവളുടെ തലയിൽ തലോടി……..അവളെ മെല്ലെ എഴുന്നേൽപ്പിച്ചു……..

“പേടിക്കണ്ടാ……ഒന്നും പറ്റില്ല……”…..ഞാൻ അവളോട് പറഞ്ഞു…….അവൾ എന്നെ പറ്റിനിന്നു…. അവൾ തല കുമ്പിട്ടു നിന്നു….. പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി……അവൾ പിന്നേം പേടിച്ചു കരഞ്ഞു……..ഞാൻ അവളെ മെല്ലെ എന്നിലേക്ക് ചേർത്തു……. അവൾ എന്നെ കെട്ടിപ്പിടിച്ചു…….ഞാൻ മെല്ലെ അവളെ തലോടിക്കൊണ്ടിരുന്നു…….

“പേടിക്കണ്ടാ……ഒന്നും പറ്റില്ല……”…..എന്ന് ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നു…….അവളെ ഞാൻ എന്റെ നെഞ്ചിൽ ചേർത്തു….. എന്റെ കൈകൾ കൊണ്ട് അവളെ വരിഞ്ഞു……അവൾ പിന്നെയും ഇടി വെട്ടുന്നത് അനുസരിച്ചു പേടിച്ചു ചാടിക്കൊണ്ടിരുന്നു…….

ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു……കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി……എന്റെ നെഞ്ചിനുള്ളിൽ അവളുടെ മുഖം ഞാൻ പൂട്ടി…..ഞാൻ മെല്ലെ അവളെ കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി…….അവൾ എന്റെ നെഞ്ചിൽ മുഖം കുത്തിനിന്നു…….. ഞാൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ആ കടയിൽ നിന്നു…… ഞാൻ കൈ പൊത്തിപ്പിടിച്ച കാരണം അവൾക്ക് ഇടിവെട്ടുന്ന ശബ്ദം കേൾക്കുന്നില്ലായിരുന്നു…….അവൾ എന്നെ ചുറ്റിപ്പിടിച്ചു എന്റെ കൈകൾക്കിടയിൽ കിടന്നു…….ഇടിവെട്ടൽ നിന്നു……മഴ മെല്ലെ ചോർന്ന് തുടങ്ങി…….പക്ഷെ ഞാൻ അവളോട് പറഞ്ഞില്ല……ഞാൻ കുറേ നേരം കൂടി അവളെ കെട്ടിപ്പിടിച്ചു അവിടെ നിന്നു…….. അവളെ ഇങ്ങനെ എന്നും എന്റെ നെഞ്ചിൽ തന്നെ നിർത്തിയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു…….

കുറച്ചുകഴിഞ്ഞു ഞാൻ അവളോട് പോവല്ലേ എന്ന് ചോദിച്ചു……അവൾ എന്റെ നെഞ്ചിൽ കിടന്നു തന്നെ എന്റെ കണ്ണിലേക്ക് നോക്കി…….ഞാനവളുടെ കണ്ണിലേക്കും നോക്കി…….കരഞ്ഞു കണ്ണ് കലങ്ങിയിരുന്നു പാവത്തിന്റെ…….കണ്ണിലെഴുതിയ കണ്മഷി അവളുടെ കണ്ണിന് ചുറ്റും പടർന്നു കിടന്നു……….അവൾ എന്നിൽ നിന്നും വിട്ടുമാറി……..

അവൾ പുറത്തേക്ക് നോക്കി……ഞാൻ പുറത്തേക്കിറങ്ങി……അവൾ ജാക്കറ്റ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വന്നു……വണ്ടിയുടെ അടുത്തെത്തി…….ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…..അവൾ കയറി……ഞങ്ങൾ തിരിച്ചു പോന്നു………

പോരുന്ന വഴി പിന്നെയും ചെറുതായി മഴ പെയ്യാൻ തുടങ്ങി……..ഞാൻ വണ്ടി നിർത്തി വണ്ടിയുടെ സൈഡിൽ തൂക്കി ഇട്ടിരുന്ന ഹെൽമെറ്റ് എടുത്ത് ഷാഹിയുടെ തലയിൽ വെച്ചുകൊടുത്തു……അവൾ എന്നെ നോക്കി…….ഞാൻ കണ്ണടച്ച് പേടിക്കണ്ടാ എന്ന് പറഞ്ഞു……..ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടെടുത്തു………

മഴയുടെ സ്പീഡ് ചെറുതായി കൂടാൻ തുടങ്ങി…….പക്ഷെ ഞാൻ വണ്ടി നിർത്തിയില്ല……മഴ നനഞ്ഞുകൊണ്ട് എന്റെ പെണ്ണിനേയും കൊണ്ട് ഞാൻ യാത്ര തുടർന്നു……പിന്നെയും ചെറുതായി ഇടി വെട്ടാൻ തുടങ്ങി……അവൾ പിന്നേം ഞെട്ടി ചാടാൻ തുടങ്ങി……ഞാൻ അവളുടെ കൈകൾ എന്റെ വയറിന് ചുറ്റും ഇറുക്കിപിടിപ്പിച്ചു….. അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു…….എന്റെ മുതുകിൽ അവൾ മുഖം കുനിച്ചിരുന്നു……..ഞാൻ വണ്ടി സ്പീഡിൽ ഓടിക്കാൻ തുടങ്ങി……അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു………പാവം ഇടയ്ക്ക് ഇടിയുടെ എഫക്ടിൽ ഞെട്ടി ചാടുന്നുണ്ടായിരുന്നു……ഞാൻ വണ്ടി പറപ്പിച്ചു…….

ഞങ്ങൾ വീട്ടിലെത്തി……അപ്പൊഴേക്കും മഴ ചോർന്നിരുന്നു……ഇടിയും പോയി…….ഞങ്ങൾ രണ്ടുപേരും നല്ലപോലെ നനഞ്ഞിരുന്നു………ഞങ്ങൾ അകത്തേക്ക് കയറി……..അവൾ എന്നെ നോക്കി……..

“ഗുഡ് നൈറ്റ്……പോയി പേടിക്കാതെ കിടന്നുറങ്ങ്……”…..ഞാൻ അവളോട് പറഞ്ഞു…….
അവളിൽ നല്ലപോലെ പേടി തങ്ങി നിന്നിരുന്നു…..അവൾ റൂമിലേക്ക് പോയി……ഞാനും റൂമിലേക്ക് വെച്ചുപിടിച്ചു…….
ഞാൻ റൂമിൽ കയറി ഡ്രസ്സ് അഴിച്ചു ഷവറിൽ കയറി…….വെള്ളം എന്റെ മേലേക്ക് വീണുത്തുടങ്ങി…….ഇന്നത്തെ ഓരോ നിമിഷങ്ങളും അവനിലേക്ക് ഓടി വന്നു…..പ്രത്യേകിച്ച് ഷാഹിയെ താൻ ആ കടയിൽ കെട്ടിപ്പിടിച്ചു നിന്നത്…….അവളുടെ മണം പറ്റി നിന്നത്……..അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് വീണുകിടന്നത്……ജാക്കറ്റിന് ഉള്ളിൽ ഞാനും അവളും കൂടി കെട്ടിപ്പിടിച്ചു ഇരുന്നത്……അങ്ങനെ എല്ലാം…..എല്ലാം…..എല്ലാ ഓർമകളും എന്റെ മനസ്സിലേക് ഓടി വന്നു…….ഞാൻ അതും ഓർത്തുകൊണ്ട് ചെറുതായി കുളിച്ചു…….
കെട്ടിപ്പിടിച്ചു……അവൾ എന്നിലേക്ക് ഇഴുകിച്ചേർന്നു……..അവൾ അവളുടെ തല കടയിൽ നിന്നതുപോലെ എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി……..എന്നെ കെട്ടിപ്പിടിച്ചു……..ഞാൻ അവളെ ഇറുക്കിക്കെട്ടിപ്പിടിച്ചു…… എന്റെ കൈകൾ കൊണ്ട് അവളെ ഞാൻ വരിഞ്ഞുമുറുക്കി…….എന്റെ കൈപ്പത്തി അവളുടെ ചെവികളെ മൂടി……..ഞാൻ പെട്ടെന്ന് കയ്യെടുത്ത് പുതപ്പെടുത്ത് ഞങ്ങളുടെ മേലേക്ക് ഇട്ടു……ഞാനും ഷാഹിയും ആ പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്നു…….

“ഷാഹി……പേടിക്കണ്ടാ…….ഞാനുണ്ട്……എന്നെ കടന്നല്ലാതെ ഒരു ആപത്തും നിന്റെ അടുക്കലേക്ക് വരില്ല……പേടിക്കല്ലേ……..”……

ഞാൻ അവളുടെ ചെവിയിൽ മൂളി……..അവൾ അതുകേട്ടു……. ഞാൻ പതിയെ എന്റെ കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി…അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞു………അതൊരു താളത്തിൽ എന്റെ നെഞ്ചിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നുന്നു…….അവളുടെ കൈ വിരലുകൾ എന്റെ മുതുകിൽ എന്റെ ടി ഷർട്ടിൽ മുറുക്കെ പിടിച്ചുകൊണ്ടിരുന്നു…….അവളുടെ വിരലുകൾ വിറയ്ക്കുന്നത് എന്റെ മുതുകിൽ ഞാൻ അറിഞ്ഞു…..അവളുടെ മുടിയിഴകൾ കാറ്റത്ത് എന്റെ മുഖത്തിൽ വീണുകൊണ്ടിരുന്നു…….അവളുടെ കാലുകൾ എന്റെ കാലുകൾക്ക് ഇടയിലായിരുന്നു…….അവളുടെ പാദം എന്റെ കാൽപാദത്തിനുമുകളിലും………….അവളെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ കിടന്നു……കുറച്ചുകഴിഞ്ഞപ്പോൾ ഷാഹി ഉറക്കത്തിലേക്ക് ഊളിയിട്ടു…..ഞാൻ മനസ്സിൽ സന്തോഷിച്ചു…….എന്റെ പെണ്ണ് എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നു…..ഇതിൽപ്പരം എന്ത് വേണം…..പതിയെ ഞാനും ഉറക്കത്തിലേക്ക് വീണു…….

പെട്ടെന്ന് മഴ ഓടിയൊളിച്ചു…… തകർത്തു പെയ്തിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു……മഴ ഓടി ഒളിച്ചപോലെ ഇടിയും മിന്നലും എവിടേക്കെന്നറിയാതെ ഭയന്ന് ഓടി………പെട്ടെന്ന് നിലാവ് അവിടമാകെ പരന്നു…… പക്ഷെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു…….എന്തിനെയോ ഭയന്ന്………നിലാവ് ജനലിൽക്കൂടി ഉള്ളിലേക്ക് കടന്നുവന്നു………പെട്ടെന്ന് അവിടമാകെ തണുപ്പ് പടർന്നു……സഹിക്കാൻ പറ്റാത്ത അത്ര തണുപ്പ്…..സമർ പുറത്തേക്ക് നോക്കി……ആകെ അന്ധകാരം……പക്ഷെ ആ അന്ധകാരം അവനെ കാണിക്കണം എന്ന ദൃഢനിശ്ചയം ഉള്ളപോലെ ചന്ദ്രന്റെ നിലാവിൽ ആ അന്ധകാരം അവനുമുന്നിൽ വെളിപ്പെട്ടു……

നിശബ്ദത……….

നിശബ്ദത……….

വാക്കുകളും ശബ്ദവും അല്ല ഏറ്റവും കൂടുതൽ ഭയാനകം…….അത്……അത് നിശ്ശബ്ദതയാണ്……..നിശ്ശബ്ദത……….

ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കാൻ കൊതിച്ചുപോകും ആ അവസ്ഥയിൽ…….

നിശബ്ദത അവിടെ തളം കെട്ടി നിന്നു…….

പ്രകൃതിയിലെ ഓരോ ചരാചരങ്ങളും നിശ്ശബ്ദതയ്ക്കുമുന്നിൽ അടിമപ്പെട്ടു…….അവരെല്ലാം പേടിച്ചു വിറച്ചു നിന്നു…….. അവർ ഓരോരുത്തരും കാത്തിരുന്നു……അവന്റെ രംഗപ്രവേശനത്തിനായി………. അവന്റെ……..അവന്റെ രംഗപ്രവേശനത്തിന്…….

സമർ നിലാവിലേക്ക് നോക്കി……ചന്ദ്രനെ കണ്ടു അവൻ……കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ചന്ദ്രനെ അവൻ കണ്ടു……..പെട്ടെന്ന് ഒരു രൂപം കണ്ടു സമർ……ചന്ദ്രനുമുന്നിൽ……..ഒരു കറുത്തതുണി പുതച്ച രൂപം……അതിന് മുഖമില്ല……അതിന് കാലുകളില്ല…….അത് ആകാശത്തിൽ ഒഴുകി നടക്കുന്നു…… അത് അതാ ഒഴുകി വരുന്നു…
എന്റെ അടുത്തേക്ക്…..അതെ അവൻ വരുന്നത് എന്റെ അടുത്തേക്കാണ്………

ആ രൂപം തന്റെ അടുത്തേക്ക് ഒഴുകി വരുന്നത് സമർ കണ്ടു…….അത് ജനലിന് മുന്നിലെത്തി…..തന്നെ നോക്കി…..ഇരയെ കണ്ടതെന്ന് പോലെ അതെന്നെ നോക്കി നിന്നു……ജനലും കടന്ന് അവൻ ഉള്ളിലേക്കെത്തി…….

ആ രൂപം എന്നെ തന്നെ നോക്കിനിന്നു…..പതിയെ അത് എന്റെ അടുക്കലേക്ക് വന്നു……അത് എന്റെ മുഖത്തിന് തൊട്ടുമുന്നിൽ വന്നെത്തി…….പാലപ്പൂവിന്റെ മണം അവനിൽ നിന്നും എനിക്ക് കിട്ടി…….അത് എന്നെ തന്നെ നോക്കി നിൽക്കുവാണ് വായുവിൽ……എന്നെയല്ല….. എന്റെ കണ്ണുകളെ……… അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു……അത് തിരിഞ്ഞു പിന്നിലേക്ക് പോയി………പിന്നെയും തിരിഞ്ഞു എന്നെ തന്നെ നോക്കി……….അത് അതിന്റെ ഭീകരമായ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി…….

“”സമർ………..💀
സമർ അലി ഖുറേഷി…….☠️

ഖുറേഷിയുടെ ഈ പരമ്പരയിൽ ഇല്ലാത്തൊരു കാര്യം ഞാൻ നിന്നിൽ കാണുന്നില്ല……….ഭയം……..മരണഭയം……..
നിനക്ക് മരണത്തെ പേടിയില്ല……….
ഹ ഹ ഹാ……….”…….ആ രൂപം അവനെ നോക്കി പൊട്ടിച്ചിരിച്ചു…….പെട്ടെന്ന് ആ രൂപം അവന്റെ അടുക്കലേക്ക് വന്നു……..

“പക്ഷെ മരണത്തെക്കാൾ ഭീകരമെന്താണെന്നോ………നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്നവരുടെ മരണം………..
ഹ ഹ ഹാ………”…….സമറിന്റെ നെഞ്ചിൽ കിടക്കുന്ന ഷാഹിയെ നോക്കിക്കൊണ്ട് ആ രൂപം പൊട്ടിച്ചിരിച്ചു………

“നിന്റെ മരണം നിന്നെ വേദനിപ്പിക്കില്ല സമർ……പക്ഷെ………….
ഇവളുടെ മരണം……..അത് നിന്നെ ഇല്ലാതാക്കും………”………ഷാഹിയെ ചൂണ്ടിക്കൊണ്ട് ആ രൂപം പറഞ്ഞു…….സമർ ഷാഹിയെ ഒന്നുകൂടെ ഇറുക്കി കെട്ടിപ്പിടിച്ചു……..

“മരണമാണ് ഇവളെ കാത്തിരിക്കുന്നത്……….നിനക്ക് അതിനെ തടുക്കാൻ സാധിക്കില്ല സമർ അലി ഖുറേഷീ……………”……..ആ രൂപം അവനോട് പറഞ്ഞു……..

“നീ കാണും……..ഇവളുടെ മരണം…….നിനക്കിഷ്ടപ്പെട്ടവരുടെ മരണം……..കൺകുളിർക്കെ……….”………

സമർ പെട്ടെന്ന് കണ്ണുതുറന്നു…….ചുറ്റും നോക്കി…….സൂര്യവെളിച്ചം അവന്റെ കണ്ണിലടിച്ചു…….അവിടെയാരും ഇല്ലായിരുന്നു……നേരം വെളുത്തിരിക്കുന്നു………ആ രൂപം പറഞ്ഞത് അവന്റെ മനസ്സിലൂടെ ഓടിക്കളിച്ചു………

സമർ ഷാഹിയെ നോക്കി……അവൾ എണീറ്റിട്ടില്ലായിരുന്നു……. അവൾ സമറിനെയും കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു…….അവളുടെ മുഖം സമറിന്റെ മുന്നിൽ തന്നെയായിരുന്നു……..
സമർ അവളെ നോക്കി……അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൻ നോക്കി…….ഒന്നുമറിയാതെ ഉറങ്ങുകയാണ് പാവം…..ഇന്നലെ പാവം കുറെ പേടിച്ചുകരഞ്ഞു……ആകെ ക്ഷീണിച്ചിരുന്നു അവൾ………ഞാൻ അവളെ നോക്കി…….രണ്ടുമൂന്ന് മുടിയിഴകൾ അവളുടെ മുഖത്ത് വീണുകിടപ്പുണ്ടായിരുന്നു……ഞാൻ അത് എന്റെ വിരലുകൾ കൊണ്ട് എടുത്ത് അവളുടെ ചെവിയിലേക്ക് വെച്ചു….. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……..ഉറങ്ങുന്ന പെണ്ണുങ്ങളെ കാണാൻ അല്ലേലും നല്ല ഭംഗിയാണ്……..അത് എന്റെ കുഞ്ചുണ്ണൂലി കൂടിയാകുമ്പോൾ…….ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു അവളെ തന്നെ നോക്കി കിടന്നു…….അവൾ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു……അവൾ ഒരു താളത്തിൽ ശ്വാസം എടുത്തുകൊണ്ട് കിടന്നു……ഞാൻ അവളെ തന്നെ നോക്കിനിന്നു…….

ഞാൻ പതിയെ എന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു……പതിയെ……അവളുടെ നെറ്റിയിൽ ഞാൻ പതുക്കെ ചുണ്ടുകൾ ചേർത്തു……അവിടെ ഒരു സ്നേഹചുംബനം നൽകി……

പതിയെ ഞാൻ മുഖം തിരികെ കൊണ്ടുവന്നു…….അവൾ ഒന്നും അറിഞ്ഞിട്ടില്ല……ഞാൻ വീണ്ടും മുഖം അവളുടെ മുഖത്തോടടുപ്പിച്ചു……..എന്റെ ചുടുശ്വാസം അവളുടെ മുഖത്തുചെന്ന് തട്ടി…….. ഞാൻ പതിയെ അവളുടെ കവിളിൽ ഉമ്മ വെച്ചു……പിന്നെയും തിരികെ മുഖം കൊണ്ടുവന്നു……അവളെ നോക്കി………അവൾ ഒന്നുമറിയാതെ ഉറങ്ങിക്കൊണ്ടിരുന്നു……ഞാൻ പതിയെ മുഖം പിന്നെയും കൊണ്ടുപോയി അവളുടെ മറ്റേ കവിളിൽ മുത്തം വെച്ചു…….. പെട്ടെന്ന് അവൾ ഒന്ന് ഞരങ്ങി…….ഞാൻ പെട്ടെന്ന് മുഖം തിരികെ കൊണ്ടുവന്ന് തലയണയിൽ ചായ്ച്ചിട്ട് കണ്ണടച്ചു………

അവളിൽ ഒരു അനക്കവും കേൾക്കാതായപ്പോൾ ഞാൻ പതിയെ കണ്ണുതുറന്നു…….അവൾ ഒന്നും അറിഞ്ഞിട്ടില്ല……..അവൾ അതേ കിടപ്പ് തന്നെ കിടക്കുകയാണ്…….ഞാൻ അവളെ നോക്കി കിടന്നു……അവളുടെ ചുണ്ടുകളിലേക്ക് ഞാൻ നോക്കി……തത്തമ്മ ചുണ്ടുകൾ……ഒരു തുള്ളി ലിപ്സ്റ്റിക് പോലും അവൾ ഉപയോഗിക്കാറില്ല……എന്നിട്ട് എന്തൊരു ചുവപ്പ് അവളുടെ ചുണ്ടുകൾക്ക്…….അതിൽ നിന്നും തേൻ കിനിയുന്ന പോലെ തോന്നി എനിക്ക്……ഞാൻ പതിയെ മുഖം ഉയർത്തി…..അവളുടെ മുഖത്തോടടുപ്പിച്ചു……ഞാൻ അവളെ ഒന്ന് നോക്കി…….അവൾ ഉറങ്ങുക തന്നെയാണ്……..

ഞാൻ പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന് അടുത്തേക്ക് കൊണ്ടുവന്നു…….പതിയെ……പതിയെ ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു….. എന്റെ ചുണ്ട് കൊണ്ട് ഒരു ചെറു ചുടുചുംബനം ഞാൻ അവളുടെ ചുണ്ടുകളിൽ കൊടുത്തു……കുറച്ചുനിമിഷം……..ആ നിമിഷങ്ങളിൽ ഞാൻ സ്വർഗത്തിൽ പ്രവേശിച്ചപോലെ തോന്നി എനിക്ക്…….ഞാൻ പതിയെ അവളിൽ നിന്നും എന്റെ ചുണ്ട് വിടുവിച്ചു……..തിരികെ വന്നുകിടന്നു……ഞാൻ അവളെ നോക്കി……എന്റെ മനസ്സിൽ സന്തോഷത്തിന്റെ മൂന്നാം ലോകമഹായുദ്ധം പുറപ്പെട്ടു…….

ഞാൻ പെട്ടെന്ന് എണീറ്റു….. ഇനി അവിടെ കിടന്നാൽ ചിലപ്പോ പണിയാകും എന്ന് എനിക്ക് തോന്നി……ഞാൻ മെല്ലെ അവളെ എന്നിൽ നിന്നും വേർപ്പെടുത്തിയിട്ട് ഞാൻ കിടക്കയിൽ നിന്നും എണീറ്റു പുറത്തേക്ക് നടന്നു……..



തുടരും..... ♥️


വില്ലന്റെ പ്രണയം 28♥️

വില്ലന്റെ പ്രണയം 28♥️

4.6
14848

വാതിൽ തുറന്ന് പുറത്തുചാടിയതും ചെന്നുപെട്ടത് കുഞ്ഞുട്ടന്റെ മുന്നിൽ……..ഞാൻ അവനെ കണ്ടു ഒരു വളിച്ചചിരി ചിരിച്ചു……അവൻ എന്റെ അടുത്തേക്ക് വന്നു…….“എന്തായിരുന്നു മോനെ…..ഷാഹിയുടെ റൂമിൽ പരിപാടി…….”……അവൻ എന്നോട് ചോദിച്ചു……..ഞാൻ ഒന്നുമില്ല എന്ന് ചുമലനക്കി കാണിച്ചുകൊടുത്തു……..“നല്ല പെണ്ണാണ്……പിഴപ്പിക്കരുത്……..”…….അവൻ എന്നെ ഉപദേശിച്ചു……..“പോടാ ചെറ്റെ……അതെന്റെ പെണ്ണാണ്……”…..ഞാൻ അവനോട് പറഞ്ഞു……..“പിന്നെ നിനക്കെന്തായിരുന്നു അവിടെ പണി……”…..അവൻ എന്നെ വിടുന്ന ലക്ഷണം ഇല്ലാ……“അവൾക്ക് പേടിയായിട്ട് ഒപ്പം കിടന്നതാണ്……”……ഞാൻ അവനോട് പറഞ്ഞു……“പേടിയോ……എന്തിനെ പാറ്റ