Aksharathalukal

മായാമൊഴി 💖🔞03

“പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……”

വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം .

മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല.

“ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ….
എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,”

ഡ്രിപ്പിന്റെനിഡിൽ പതുക്കെ ഊരിയെടുക്കുന്നതിനിടയിലാണ് അവർ വീണ്ടും പറഞ്ഞത്.

എന്തുപറയണമെന്നു ആലോചിക്കുന്നതിനിടയിലാണ് വാതിൽ തള്ളിതുറന്നുകൊണ്ടു ഒരുകയ്യിൽ എന്തൊക്കെയോ സാധനങ്ങളടങ്ങിയ സഞ്ചിയും മറുകയ്യിൽപുതിയ സ്റ്റീലിന്റെ തൂക്കുപാത്രവുമായി ഒരു കാറ്റുപോലെ മായ അകത്തേക്ക്‌ വന്നത്…….!

“ഓ മരുന്നു തീർന്നുപോയെന്നു ഞാൻ പേടിച്ചുപോയി അതുകൊണ്ട്‌ സിസ്റ്റർമാരുടെ മുറിയിലേക്ക് ഞാൻ ഓടിക്കൊണ്ടാണ് വന്നത്…..”

കിതപ്പോടെ പറഞ്ഞുകൊണ്ടാണ് അവൾ മുറിയിലേക്ക് കയറിയത്.

“കഞ്ഞിവാങ്ങുവാൻ പോയതാണോ….
ഈ ചേട്ടനോട് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല….”

നഴ്‌സുമാർ ചിരിയോടെ തിരക്കി.

“ഞാൻ പോകുമ്പോൾ നല്ല ഉറക്കമായിരുന്നു….
വേഗത്തിൽ വരാമെന്നുകരുതിയാണ് പോയത് പക്ഷെ…..
ഇവിടുത്തെ കാന്റീനിൽ ചോദിച്ചപ്പോൾ സാധാരണ കഞ്ഞിമാത്രമേയുള്ളൂ അതുകൊണ്ട് പുറത്തുപോയി പൊടിയരി കഞ്ഞിവാങ്ങി അതാണിത്ര വൈകിപ്പോയത്…..”

സംതൃപ്തമായ മുഖഭാവത്തോടെ സന്തോഷത്തിൽ അവൾ വിശദീകരിക്കുന്നത് കേട്ടു.

“അയ്യോ ഒത്തിരി നടന്നുകാണുമല്ലോ അല്ലെ…..
അങ്ങനെയാണ് സ്നേഹമുള്ള ഭാര്യമാർ….”

ചിരിയോടെയുള്ള നഴ്സുമാരുടെ മറുപടികേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു നിമിഷം ഒരു പിടച്ചിലുണ്ടാകുന്നതും തന്റെ മുഖത്തേക്ക് പാളിനോക്കിയശേഷം മിഴികൾ താഴ്ത്തുന്നതും കണ്ടു.

“എന്നാൽ വേഗം കഞ്ഞികൊടുത്താട്ടെ എന്നിട്ടുവേണം ഞങ്ങൾക്ക് മരുന്നുകൊടുക്കുവാൻ…..”

മരുന്നുകളും സിറിഞ്ചുകളുമടങ്ങിയ ട്രേയുമെടുത്തു മുറിക്കു പുറത്തേക്കിറങ്ങുമ്പോഴാണ് നഴ്‌സുമാർ അവളോട് പറഞ്ഞത്.

“ഇവിടത്തെ കഞ്ഞി വിൽക്കുന്ന കടയിലൊക്കെ എന്തൊരു തിരക്കാണ്……
അതുകൊണ്ട് കച്ചവടക്കാർക്കൊക്കെ വലിയ ഗമയാണ്…..”

സ്വയം പിറുപിറുക്കുന്നത് കേട്ടു.

“പിന്നെ ഇവിടെയൊക്കെ അപ്പടി കള്ളന്മാരാണ് കണ്ണുതെറ്റിയാൽ എന്തെങ്കിലും അടിച്ചുമാറ്റും അതുകൊണ്ടാണ് ഞാൻ കഞ്ഞി വാങ്ങാൻ പോകുമ്പോൾ നിങ്ങളുടെ പേഴ്സും ഫോണും കൊണ്ടുപോയത് കെട്ടോ……
അതിൽനിന്നും സാധനങ്ങൾ വാങ്ങുവാൻ 350 രൂപ ചെലവാക്കിയിട്ടുണ്ട് ബാക്കിയുള്ള പൈസ എണ്ണിനോക്കിക്കോ……”

കഞ്ഞിപാത്രവും കയ്യിലെ സഞ്ചിയും മേശപ്പുറത്ത് തന്നെ വച്ചശേഷം മൊബൈലും പേഴ്സും തലയിണക്കിടയിൽ യഥാസ്ഥാനത്ത് വച്ചുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്.

“മരുന്നു കഴിഞ്ഞുടനെ തനിക്കു നൽകുവാൻ കഞ്ഞി വാങ്ങുവാൻ ഓടിയ ഇവളെ ആണല്ലോ ഈശ്വരാ ഞാൻ സംശയിച്ചു പോയത്…..”

അവളുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാതെ കുറ്റബോധത്താൽ മൻസുനീറുന്നുണ്ടായിരുന്നു.മനസ്സിന്റെ നീറ്റൽ കണ്ണുകളിലേക്കെത്തിയപ്പോൾ അവൾ കാണാതിരിക്കുവാൻ തലചരിച്ചുപിടിച്ചു പുതപ്പിന്റെ തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു.

” ഇവിടെ എല്ലാറ്റിനും കഴുത്തറക്കുന്ന വിലയാണ് ….”

വീണ്ടും അവൾ വീണ്ടും സ്വയം പിറുപിറുക്കുന്നത് കേട്ടപ്പോൾ വീണ്ടുമൊരിക്കൽ കൂടെ അവൾ കാണാതെ പുതപ്പിൽ കണ്ണുകൾ തുടച്ചശേഷം അവളുടെ മുഖത്തേക്ക് നോക്കി.

ഇന്നലെ രാത്രിയിൽ റൂംബോയിയുടെ പിറകെ അറച്ചറച്ച് പേടിയോടെ വേട്ടക്കാരന്റെ മുറിയിലേക്ക് വന്നിരുന്ന മാൻ്പേടയല്ല ……!

താൻ വേശ്യയെന്ന് വിളിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്തപ്പോൾ ആത്മരോഷത്തോടെയും അതിലേറെ ആത്മനിന്ദയോടെയും പൊട്ടിത്തെറിച്ച ഗതികേടുകൊണ്ടു വേശ്യാവൃത്തിയിലേർപ്പെട്ട അഭിമാനിയായ പെണ്കുട്ടിയല്ല……!
ഇന്നലെ രാത്രിയിൽ സാരിയിൽ എളിയിൽ തിരുകിക്കൊണ്ട് തന്നെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചിരുന്ന നർത്തകിയായ ഭാര്യയുമല്ല……..!

കാമുകിയെപ്പോലെ കൊതിപ്പിച്ചും ഭാര്യയെപ്പോലെ മോഹിപ്പിച്ചും തന്റെ ഇന്ദ്രീയങ്ങളെ ഉണർത്തുകയും പട്ടുമെത്തയിൽ കൊഞ്ചിക്കുഴഞ്ഞു രതിയുടെ കടലാഴങ്ങൾ ഒരുമിച്ചു താണ്ടുകയും ……
അനുഭൂതിയുടെ ആഴക്കയങ്ങളിൽ ഒരുമിച്ച് മുങ്ങിനിവരുകയും …..
അവസാനം ആടിത്തിമിർത്തു കുഴഞ്ഞുമയങ്ങി വീഴുകയും ചെയ്തിരുന്ന വേശ്യയുമല്ല…..!

പനിച്ചു വിറച്ചു കിടന്നിരുന്ന തന്നെ നിർബന്ധ പൂർവ്വം ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്ന കർക്കശക്കാരിയായ അമ്മയുമല്ല…..!

ഹൃദയം പകുത്ത് സ്നേഹിക്കുന്ന രോഗാതുരനായ ഭർത്താവിന്റെ കിടക്കയ്ക്ക് അരികിൽ പ്രാർത്ഥനയോടെയിരുന്ന ഭാര്യയുമല്ല…. !

ഇത് വേറെ ഏതോ ഒരു സ്ത്രീയാണ് ഇളംചുവപ്പ് ചുവപ്പ് നിറമുള്ള വിലകുറഞ്ഞ കോട്ടൻസാരിയുടെ മുന്താണിയുടെ തുമ്പുയർത്തി ചുമലിലൂടെ പുതച്ചിരിക്കുന്ന ഏതോ ഒരു സന്യാസിനി…….!

നീണ്ട നിതംബം വരെ എത്തുന്ന നീണ്ട മുടിയിഴകൾ ഭംഗിയായി മെടഞ്ഞു കെട്ടിയിട്ട
ശാന്തമായ കണ്ണുകളും സൗമ്യമായ മുഖഭാവവുമുള്ള ഏതോ സന്യാസിനി……!

അതോ ഏതോ പള്ളിമേടയിൽ എന്നോ പരിചയപ്പെട്ടിരുന്ന കണ്ടിരുന്ന സ്നേഹമയിയായ കന്യാസ്ത്രീയോ….!

ഏതായാലും ഒരുകാര്യം ഉറപ്പാണ് വീടിനടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലെ രൂപക്കൂടിനുള്ളിലെ കന്യാമറിയത്തിന്റെ പ്രതിമയുടെ കണ്ണുകളിലുള്ള കാരുണ്യം ഇപ്പോഴവളുടെ കണ്ണുകളിൽ കാണുന്നുണ്ട്…….!

മിക്കവാറും സന്ദർശിക്കുന്ന ദേവീക്ഷേത്രത്തിന്റെ ഗോപുരനടയിലുള്ള തലമേന്തിയ സാലഭഞ്ജിക പ്രതിമയുടെ ശില്പ ചാരുത അവളുടെ മേനിയഴകിൽ ഇപ്പോഴുമുണ്ട്……..!

കുട്ടിക്കാലത്തെന്നോ വായിച്ചുമറന്നുപോയ മാലാഖയുടെ കഥയിലെ മാലാഖയുടെ സ്നേഹവാത്സല്യങ്ങൾ അവളുടെ ഓരോ പ്രവർത്തിയിലും നിഴലിക്കുന്നുണ്ട്…..!

” നിങ്ങളുടെ വീട്ടിൽ വിവരം പറയേണ്ടേ….”

കൈയിലെ സഞ്ചിയിൽ നിന്നും വിലകുറഞ്ഞ തുവർത്ത് , സാമ്പിൾ പായ്ക്കറ്റ് പേസ്റ്റ് ,സാമ്പിൾ പായ്ക്കറ്റ് സോപ്പ്, സാമ്പിൾ ഡബ്ബപൗഡർ, ടൂത്ത് ബ്രഷ് ,ടഗ്ക്ലീനർ ,പ്ലേറ്റ് ,ഗ്ലാസ് ,,സ്പൂൺ , കടുംനിറത്തിലുള്ള പ്ലാസ്റ്റിക് മഗ്‌ എന്നിവയൊക്കെ എടുത്ത് മേശമേൽ വായ്ക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം .

അവൾ തനിക്കു വേണ്ടി വാങ്ങിയ വിലകുറഞ്ഞ ടൂത്ത് ബ്രഷ് കണ്ടപ്പോൾ കരച്ചിൽ വന്നുപോയി.!
കാരണം അതു കൊണ്ട് പല്ലു തേക്കുകയാണെങ്കിൽ ചിലപ്പോൾ പല്ലുകൾ തന്നെ അടർന്നു പോകുമായിരുന്നു ……!

“ഫ്‌ളാസ്ക്കിനോക്കെ വലിയ വിലയാണ് അതുകൊണ്ട് ഞാൻ ഫ്‌ളാസ്‌ക്ക് വാങ്ങിയിട്ടില്ല…. വീട്ടിൽ നിന്നും ആരെങ്കിലും വരുമ്പോൾ ഫ്‌ളാസ്‌ക്ക് എടുക്കുവാൻ പറയണം കേട്ടോ…. ”

അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനും അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

“കഞ്ഞി തരട്ടെ അത് കഴിഞ്ഞു മരുന്നു കഴിക്കാനുണ്ട് …….”

ചോദ്യത്തിന് സമ്മതഭാവത്തിൽ തലയാട്ടിയപ്പോൾ അവൾ ചുമലിലെ സാരിത്തലപ്പ് വലിച്ചെടുത്തു കൊണ്ട് എളിയിൽ തിരുകികൊണ്ട് പ്ലാസ്റ്റിക് കപ്പ് പ്ലേറ്റും ഗ്ലാസുമൊക്കെയായി വാഷ്ബെയ്സിന്റെ അടുത്തേക്ക് നടക്കുന്നതുകണ്ടു.

സാരി എളിയിൽ തിരുകുന്നത് അവളുടെയൊരു ശൈലീയാണെന്നു തോന്നുന്നു .
അതോടെ എത്ര പെട്ടെന്നാണ് അവളുടെ ഭാവം മാറിയത് ചുവന്ന പൊട്ടു കൂടെയുണ്ടെങ്കിൽ തലേരാത്രിയിൽ ഭക്ഷണം വിളമ്പിത്തന്ന അതേ മായതെന്നെയാകും…..!
ആർക്കും ഇഷ്ടവും കൊതിയും തോന്നുന്ന നർത്തകിയെ പോലുള്ള മായ …..!
ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെ സുഗന്ധം പ്രസരിക്കുന്ന മായ ….. !
സിരകളിൽ രക്തപ്രവാഹാം വർദ്ധിപ്പിക്കുന്ന മായ…….!

പാത്രം കഴുകി തൂക്കുപാത്രത്തിലെ കഞ്ഞി പ്ലേറ്റിലേക്ക് പകർന്നു നല്ലപോലെ ഇളക്കിയ ശേഷമാണ് തലയണ എടുത്തു കട്ടിലിൽ ക്രാസിയിൽ ചാരിവെച്ചശേഷം അയാളെ താങ്ങിയെഴുന്നേൽപ്പിച്ചു അതിൽ ചാരിയിരുത്തിയത്.

“ഇപ്പോൾ ഇത്തിരി കുറവുണ്ട്ല്ലേ …….”

പ്ലാസ്റ്റിക് കപ്പിലെ വെള്ളം കൊണ്ടു മുഖം കഴുകിച്ചു തുവർത്തുകൊണ്ടു പതിയെ തുടയ്ക്കുന്നതിനിടയിലാണ് കരുണയോടെ അവളുടെ ചോദ്യം.

അയാൾ അവളുടെ കണ്ണുകളിലേക്കും കണ്ണുകളിൽ നിറഞ്ഞൊഴുകുന്ന കാരുണ്യത്തിലേക്കും അവിശ്വാസനീയതയോടെ നോക്കിക്കൊണ്ട് കിടന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .

“ഇതു മുഴുവൻ കഴിക്കണം കേട്ടോ ഇല്ലെങ്കിൽ മരുന്നു കഴിക്കുമ്പോൾ ക്ഷീണം കൂടും……”

ഇടത്തുകയ്യിൽ പിടിച്ചിരുന്ന പ്ലെയിറ്റിൽ നിന്നും കഞ്ഞിക്കോരി വായിലേക്ക് നീട്ടുന്നതിനിടയിൽ ചെറിയ കുട്ടിയോടെന്നപോലെ അവൾ ഉപദേശിക്കുന്നതുകേട്ടപ്പോൾ അയാൾ ക്ഷീണം കലർന്ന ചിരിയോടെ സമ്മതഭാവത്തിൽ തലകുലുക്കി.

കഞ്ഞികോരിയ സ്പൂണ് ഓരോ തവണ തന്റെ നേരെ നീട്ടുമ്പോഴും അവളെന്തിനാണ് തന്നെപ്പോലെതന്നെ വായ തുറക്കുന്നതെന്ന് കൗതുകത്തോടെ നോക്കിക്കൊണ്ടു അവൾ കോരിനല്കുന്ന കഞ്ഞികുടിച്ചുകൊണ്ടിരിക്കുമ്പോഴും അയാൾ ഓർത്തുകൊണ്ടിരുന്നത് അവളെക്കുറിച്ചു തന്നെയായിരുന്നു മായയെ കുറിച്ചുമാത്രം….!

എന്റെ ആരാണിവൾ……..
ഈ മായ……?
ഒരു രാത്രിയിലെ ആവശ്യം തീർക്കുവാൻവേണ്ടിമാത്രം താൻ വടകയ്ക്കെടുത്തിരിക്കുന്ന വെറുമൊരു പെൺശരീരമോ…….?
അല്ലെങ്കിൽ ജീവിതകാലം മുഴുവനും പ്രണയിക്കുവാനും കാമിക്കുവാനും തന്റെ ഉള്ളിന്റെയുള്ളിൽ ആഗ്രഹമുള്ള കാമുകിയാണോ….?
അതുമല്ലെങ്കിൽ ജീവിതകാലം മുഴുവനും താൻ ചേർത്തുപിടിച്ചു കൊണ്ടു നടക്കുവാൻ ആഗ്രഹിക്കുന്ന ഭാര്യയോ….?

“എന്താണ് ആലോചിക്കുന്നത് വേഗം കഞ്ഞി കുടിച്ചു തീർക്കൂ….”

കഞ്ഞിക്കോരിതരുന്നതിനിടയിൽ കഴുത്തിലും നെഞ്ചിലും ഇറ്റുവീഴുന്ന കഞ്ഞിവെള്ളം അപ്പപ്പോൾതന്നെ ശുഷ്‌കാന്തിയോടെ ചുമലിലുള്ള തുവർത്തുകൊണ്ടു പതുക്കെ ഒപ്പിമാറ്റുന്നതിനിടയിൽ കുസൃതിയോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയിൽനിന്നും ഉണർന്നത്.

ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണടച്ചുകാണിച്ചുകൊണ്ടു അവളുടെ മുഖത്തെ കുസൃതി യിലേക്ക് നോക്കിയപ്പോൾ തലേരാത്രിയിൽ അവൾ സമ്മാനിച്ചിരുന്ന അനുഭൂതിയിലേക്കും സീൽക്കാരങ്ങളിലേക്കും ഇക്കിളിപൂണ്ട ചിരികളിലേക്കും കുതിപ്പിലേക്കും കിതപ്പിലേക്കും അയാളുടെ മനസ് അറിയാതെ തെന്നിവീണുപോയി……!

അതോടെ മുഖത്തേയ്ക്കുള്ള നോട്ടം കഴുത്തിലേക്കും മാറിടത്തിലേക്കും വയറിലേക്കും പൊക്കിൽചുഴിയിലേക്കും പതുക്കെ ഒഴുകിയിറങ്ങുവാൻ തുടങ്ങിയപ്പോൾ അവൾ കൈയിലെ പ്ളേറ്റ് മേശമേൽ വയ്ക്കുകയും വേഗത്തിൽ മാറിടത്തിനും വയറിനും മുകളിലലേക്ക് സാരിതലപ്പുവലിച്ചു വിടർത്തിയിടുന്നതും കണ്ടപ്പോൾ ജാള്യതയോടെ മിഴികൾ പിൻവലിച്ചു.

“കുറുക്കൻ ചത്താലും കണ്ണുകൾ കോഴിക്കൂടിൽ തന്നെ………..!”

അരിശത്തോടെ പിറുപിറുത്തുകൊണ്ടാണ് കഞ്ഞികോരിയ സ്പൂൺ വീണ്ടും അയാൾക്ക്‌ നേരെ നീട്ടിയത്.

“മായ വല്ലതും കഴിച്ചോ…….”

പാത്രത്തിലെ കഞ്ഞിമുഴുവനും നിബന്ധിച്ചു കഴിപ്പിച്ചശേഷം പാത്രങ്ങൾ കഴുകിത്തുടച്ചു മേശമേൽ വയ്ക്കുന്നതിനിടയിലാണ് പെട്ടെന്നെന്തോ ഓർത്തുകൊണ്ടു കുറ്റബോധത്തോടെ അയാൾ തിരക്കിയത്.

“ഭാഗ്യം…….ഇപ്പോഴെങ്കിലും ചോദിച്ചല്ലോ..ഞാൻ കരുതി ചോദിക്കില്ലെന്നു……..”

ചിരിച്ചുകൊണ്ടാണവൾ പറഞ്ഞതെങ്കിലും പരിഭാവമാണോ പരിഹാസമാണോ തമാശയാണോയെന്നൊന്നും മനസിലായില്ല.

“സോറി മായേ…….
ഞാൻ നേരത്തെ ചോദിക്കേണ്ടതായിരുന്നു……”

സങ്കടത്തോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടു ക്ഷമാപണം നടത്തി.

“അയ്യോ……..ചീത്ത പെണ്കുട്ടിയായ എന്നോട് സോറിയൊന്നും പറയരുത്……..
ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ്…..
ഇന്നലെ രാത്രിയിൽ നിങ്ങൾ കൂലിയായി തന്നിരിക്കുന്ന ബിരിയാണി ഞാൻ കൊണ്ടുവന്നിരുന്നു നിങ്ങൾ ഉറങ്ങുമ്പോൾ ഞാനത് കഴിച്ചു……….
നല്ല ടേസ്റ്റുണ്ടു സൂപ്പർ ബിരിയാണി…….”

പ്രത്യേക ആംഗ്യചലനങ്ങളോടെ കുട്ടികളെപ്പോലെ അവൾ വിശദീകരിക്കുന്നത് കാണുവാൻ നല്ല രസമുണ്ടായിരുന്നെങ്കിലും
“കൂലിയായി നൽകിയ ബിരിയാണി”എന്നവൾ എടുത്തുപറഞ്ഞത് തന്നെയെന്നു കുത്തുവാൻതന്നെയെണെന്നു മനസിലായി.

“ഇനി നിങ്ങളെനിക്ക് ഒന്നും വാങ്ങിതന്നില്ലെങ്കിലും ഞാൻ ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല……
മായ കഴിച്ചോ എന്നൊരു ചോദ്യത്തില്തന്നെ എന്റെ വയറും മനസും നിറഞ്ഞുപോയി………
നീ കഴിച്ചോ………
കഴിക്കുന്നില്ലേ തുടങ്ങിയ സ്നേഹത്തോടെയുള്ള ചോദ്യം കെട്ടിട്ടുതന്നെ ഒരുപാട് നാളുകളായി…….”

വിതുമ്പലിന്റെ ചിലമ്പിയ ശബ്ദത്തിൽ പറഞ്ഞുകഴിഞ്ഞതും തുടച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് കണ്ണുനീർ അടർന്നുവീണു ചിതറിത്തെറിക്കുന്നതും കണ്ടപ്പോൾ അയാൾ വല്ലായ്മയോടെ കണ്ണുകൾ ഇറുക്കിയടച്ചു.

ഇന്നലെ രാത്രിയിൽ നെറ്റിയിലുണ്ടായിരുന്ന വലിയ ചുവന്ന വട്ടപ്പൊട്ടില്ലാതെ മായയെ കാണുവാൻ ഒരു സുഖമില്ല…’

അവളോട് എന്തെങ്കിലും പറയണമല്ലോ എന്നുകരുതിയാണ് പറഞ്ഞത്.

“അതിനു നിങ്ങൾ ഇന്നലെ രാത്രിയിൽ ആദ്യമായല്ലേ എന്നെ കാണുന്നത്…..
മായയുടെ പൊട്ടുമാഞ്ഞുപോയിട്ടിപ്പോൾ രണ്ടുവർഷം കഴിഞ്ഞല്ലോ....
ഇപ്പോൾ രാത്രിയിൽ ഈ ഹോട്ടലിൽ കയറുമ്പോൾ മാത്രമാണ് മായ പൊട്ടുതൊടുന്നത്…….
ഇവിടംവിട്ടു പുറത്തെവിടെയെങ്കിലുംപോകുമ്പോൾ ചിലപ്പോൾ പൊട്ടുമായ്ച്ചു തട്ടമണിയും……
അല്ലെങ്കിൽ കൊന്ത ധരിക്കും…..
ഇപ്പോൾ മായയ്ക്ക് ഇഷ്ടമൊന്നുമില്ല എല്ലാം വാടക നൽകുന്നവരുടെ ഇഷ്ടം മാത്രം….”

സ്വയം പരിഹസിക്കുന്നതുപോലെ ചിരിച്ചു ആത്മനിന്ദയോടെയാണവൾ പറഞ്ഞു നിർത്തിയശേഷം.
എന്തോ തമാശ കേട്ടതുപോലെ കുടുകൂടാ ചിരിച്ചുകൊണ്ടു അവസാനം ചുമലിലേ തുവർത്തെടുത്തു മുഖംമൂടിയത് കരയുന്നത് താൻ കാണാതിരിക്കാനും കണ്ണുനീർ തുടയ്ക്ക്‌വാനുമാണെന്നു വ്യക്തമായിരുന്നു

അതൊക്കെ കണ്ടപ്പോൾ അയാൾക്കവളെ ചേർത്തുകിടത്തി പൊതിഞ്ഞുപിടിച്ചുകൊണ്ടു ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു.

“മായയെന്തിനാണ് അവിടെ നിൽക്കുന്നത്……
ഇവിടെ വന്നിരിക്കൂ……”

തന്റെ അരികിലിരിക്കുവാൻ വേണ്ടി ക്ഷീണിച്ച സ്വരത്തിൽ അയാളവളെ ക്ഷണിച്ചു.

“വേണ്ട…ഞാനിവിടെ നിന്നുകൊള്ളാം…..
നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും വരുന്നതിനുമുന്നേ എനിക്കു സ്ഥലം കാലിയാക്കേണ്ടതാണ്……”

തനിക്കു തിരിച്ചുപോകുവാനുള്ള സമയമായെന്ന ധ്വനിയിലുള്ള അവളുടെ മറുപടി കേട്ടപ്പോൾ അയാളുടെ മുഖവും മനസും മ്ലാനമായി.

“പ്ളീസ് മായേ…….
അതുവരെയെങ്കിലും…
ഇനിയൊരിക്കലും നമ്മൾ കണ്ടില്ലെങ്കിലോ…..
അല്ലെങ്കിൽ ഇവിടെ ഈ കിടക്കയിൽ മരിച്ചുപോയെങ്കിലോ…..
പ്ളീസ് മായേ…….”

കെഞ്ചിയപ്പോഴാണ് അവൾ കിടക്കയിൽ അയാൾക്കരികിൽ ചെന്നിരുന്നത്....



തുടരും....... ♥️



മായാമൊഴി 💖🔞04

മായാമൊഴി 💖🔞04

4.4
17509

“അങ്ങനെയൊന്നും മരിച്ചുപോകുകയൊന്നുമില്ല പേടിക്കണ്ട കേട്ടൊ…..”അയാളുടെ തലമുടിയിൽ അരുമയോടെ തഴുകി കണ്ണുകളിൽ ഉറ്റുനോക്കികൊണ്ട് കാറ്റിന്റെ ശബ്ദത്തിൽ അവൾ അശ്വസിപ്പിച്ചപ്പോൾ ഒരു തൂവൽ സ്പർശം ഏൽക്കുന്നതുപോലെയുള്ള സുഖത്തിൽ അയാൾ കണ്ണുകൾ അടച്ചു.“ഓഹോ……ഭാര്യയും ഭർത്താവും ഒരു കട്ടിലീൽ താമസം തുടങ്ങിയോ ……പെഷ്യന്റിന്റെ കൂടെ ആരും കട്ടിലിൽ ഇരിക്കുകയും കിടക്കുകയും ചെയ്യരുതെന്ന് പറഞ്ഞാൽ ഒരാളും അനുസരിക്കില്ല…….”നഴ്സുമാരുടെ ശാസന കേട്ടു ഭാരമുള്ള കൺപോളകൾ തുറന്നു നോക്കിയപ്പോൾഒരു ഇളഭ്യചിരിയോടെ മായ ചുമരും ചാരിനിൽക്കുന്നുണ്ടായിരുന്നു.“പനി ചെറുതായി കുറഞ്ഞതേയുള്