Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 53

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 53

അപ്പോൾ അഗ്നി ദോശ ചുടുക ആയിരുന്നു. അഞ്ചെണ്ണം ചുട്ടതും അവൻ സ്റ്റൗ ഓഫ് ചെയ്തു. പിന്നെ ചുട്ടു വച്ച ദോശയും ആയി തിരിഞ്ഞപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന സ്വാഹയെയാണ് കണ്ടത്.

അവളുടെ വേഷം കണ്ട് അവൻ ചോദിച്ചു.

“നീ എവിടെ പോവുകയാണ് ഈ രാത്രിയിൽ?”

“ഞാൻ എവിടെ പോകാൻ? ഇത് എൻറെ ഫ്ലാറ്റാണ്. അഗ്നി വേഗം ഇറങ്ങി പോകാൻ നോക്ക്. താനെന്താ ഇത് തൻറെ ഫ്ലാറ്റ് പോലെയാണല്ലോ പെരുമാറുന്നത്?”

എന്നാൽ അവൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ മെല്ലെ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.

“നീ എന്തിനാണ് ഇത്ര നേരം ഇട്ടിരുന്ന ഡ്രസ്സ് മാറിയത്? ഇതിലും നന്നായി നിനക്ക് ചേരുന്നത് അതാണ്. എനിക്കു മാത്രം നിന്നെ അങ്ങനെയാണ് കാണാൻ ഇഷ്ടം.”

“അഗ്നി, വെറുതെ വഷളത്തരം സംസാരിക്കാൻ നിൽക്കാതെ ഇറങ്ങി പോകാൻ നോക്ക്...”

സ്വാഹ പറയുന്നതുകേട്ട് അഗ്നി പറഞ്ഞു.

“നീ വാ... ഇപ്പോൾ ദോശ കഴിക്കു... നിനക്കു വേണ്ടി ആണ് ഞാൻ ഉണ്ടാക്കിയത്.”

“അഗ്നി നിനക്ക് പറഞ്ഞാൽ എന്താ മനസ്സിലാകാത്തത്?”

എന്നാൽ അഗ്നി അവൾ പറയുന്നതൊന്നും കാര്യമാക്കാതെ ദോശ ടേബിളിൽ വച്ച് തിരിഞ്ഞു അവളുടെ കൈ പിടിച്ച് ഒരു വലി ആയിരുന്നു. സ്വാഹ നേരെ അവൻറെ അടുത്ത് വന്നിരുന്നതും അവൻ ഒരു പ്ലേറ്റ് അവൾക്കു മുൻപിൽ വെച്ചു.

അവൾ ഒന്നും പറയാതെ ദോശ കഴിച്ചു. മൂന്നു ദോശ അവൾ കഴിച്ചതും, അവൻ ബാക്കി രണ്ടു ദോശ തീർത്തിരുന്നു.

അവരുടെ ഭക്ഷണം കഴിഞ്ഞതും അവൾ പാത്രങ്ങൾ എല്ലാം എടുത്ത് അടുക്കളയിൽ വെച്ച് അടുക്കള clean ചെയ്തു പുറത്തേക്ക് വന്നു.

അതെല്ലാം നോക്കി അടുക്കളയുടെ വാതിൽക്കൽ അഗ്നി നിൽക്കുന്നുണ്ടായിരുന്നു. അവൾ കിച്ചണിലെ ലൈറ്റ് ഓഫ് ആക്കി സോഫയിൽ ചെന്നിരുന്നു.

അഗ്നി ഒരു ചെറുചിരിയോടെ അവൾക്ക് അടുത്തായി വന്നിരുന്നു.

അതുകണ്ട് സ്വാഹ അവനോട് ചോദിച്ചു.

“നിനക്ക് എന്താണ് വേണ്ടത് എന്നു വെച്ചാൽ വേഗം ചോദിക്ക്. നിൻറെ ചോദ്യവും പറച്ചിലും കഴിഞ്ഞിട്ട് വേണം എനിക്ക് കിടക്കാൻ.”

അവൾ പറയുന്നത് കേട്ട് അഗ്നി കുസൃതിയോടെ പറഞ്ഞു.

“ചോദിക്കട്ടെ എനിക്ക് വേണ്ടത്... “

“നിനക്ക് എന്തും ചോദിക്കാം അഗ്നി. അതിനു മറുപടി എന്താണ് തരേണ്ടത് എന്ന് എൻറെ ഇഷ്ടമാണ്.”

“ശരി സമ്മതിച്ചിരിക്കുന്നു. എനിക്കിവിടെ കിടക്കണം... ഇപ്പൊ ഈ നിമിഷം.”

അവളുടെ നെഞ്ചിൽ നോക്കി കണ്ണുകൊണ്ട് കാണിച്ച് അവൻ പറയുന്നത് കേട്ട് സ്വാഹ ഒന്നും പറയാതെ അവനെ തന്നെ നോക്കിയിരുന്നു.

“കഴിഞ്ഞോ? അതു മാത്രം മതിയോ?”

അവൾ ഒരു ഭാവഭേദമില്ലാതെയാണ് അവനോട് ചോദിച്ചത്.

അതുകണ്ട് അഗ്നി മതി എന്ന് തലയാട്ടി.

“അഗ്നി, കളി കളഞ്ഞു എഴുന്നേറ്റ് പോകാൻ നോക്ക്. എനിക്ക് കിടക്കണം.”
“എനിക്കും...”

എന്നു പറഞ്ഞതും അഗ്നി എഴുന്നേറ്റ് സ്വഹായെ കോരിയെടുത്തു.

“ശ്രീക്കുട്ടി പറഞ്ഞ അറിയാം തനിക്ക് അഭ്യാസങ്ങൾ ഒക്കെ അറിയാം എന്ന്. ഒന്നും ആലോചിക്കാതെ എന്തെങ്കിലും ചെയ്ത് എൻറെ മക്കളുടെ കാര്യത്തിൽ തീരുമാനം ആക്കുമോടി എൻറെ കാന്താരി നീ?”

അഗ്നി പറയുന്നതെല്ലാം കേട്ട് വണ്ടറടിച്ചു കിടക്കുന്ന സ്വാഹയെ നെഞ്ചോടടക്കി പിടിച്ചാണ് അഗ്നി ബെഡ്റൂമിൽ ചെന്നത്.

അവളെ ബെഡിൽ കിടത്തി അവൻ തിരിഞ്ഞു ഡോർ ലോക്ക് ചെയ്തു.

അവൾ ആലോചിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് അഗ്നിയെ ഒട്ടും പേടി തോന്നാത്തത്? അഗ്നി തൻറെ ദേഹത്തു തൊട്ടിട്ടും താൻ എന്താണ് പ്രതികരിക്കാതിരിക്കുന്നത്? തനിക്ക് എന്താണ് പറ്റിയത്?

അങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുന്ന സ്വാഹകരയിൽ അഗ്നി വന്നു കിടന്നു.

അവൾ പിടഞ്ഞു എഴുന്നേൽക്കാൻ നോക്കിയതും അഗ്നി തൻറെ മുഖം അവളുടെ നെഞ്ചിലേക്ക് പൂഴ്ത്തി കഴിഞ്ഞിരുന്നു.

ഷോക്ക് അടിച്ച പോലെ ആയിരുന്നു സ്വാഹ.

അഗ്നി ആണെങ്കിൽ വേറെ ഏതോ ലോകത്തായിരുന്നു.

സ്വാഹയുടെ പിടച്ചിൽ പെട്ടെന്നു നിന്നു. തൻറെ മാറി നനവ് വന്നത് കണ്ട് സ്വാഹ വല്ലാതെ ആയി. അവൾ പിന്നെ ഒന്നും മിണ്ടാതെ അനങ്ങാതെ കിടന്നു.

അഗ്നി ആണെങ്കിൽ തൻറെ ദേവിയോട് തൻറെ ഇത്ര നാളത്തെ സങ്കടവും, പരിഭവവും, പരാതിയും എല്ലാം മൗനമായി കണ്ണീരോടെ പറഞ്ഞു തീർക്കുന്ന തിരക്കിലായിരുന്നു.

അവളുടെ മാറിൽ മുഖം പൂഴ്ത്തിയതൊഴിച്ചാൽ അവൻ അവളെ വേറെ ഒന്നും ചെയ്തിരുന്നില്ല. ഒരു ഉമ്മ പോലും അറിയാതെ അഗ്നിയിൽ നിന്നും ഉണ്ടായിട്ടില്ല. അത് അവളെ വല്ലാതെ അതിശയിപ്പിച്ചു.

കുറച്ചു കഴിഞ്ഞതും അങ്ങനെ കിടന്ന് അഗ്നി ഉറങ്ങി.

അവൻ ഉറങ്ങി എന്ന് തോന്നിയതും അവൾ കുറച്ചു സമയത്തെ പരിശ്രമഫലമായി അഗ്നിയിൽ നിന്നും സ്വാഹ എഴുന്നേറ്റു മാറി.

പിന്നെ കബോർഡിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് അവൾ അടുത്ത മുറിയിൽ പോയി ഡ്രസ്സ് മാറി.

പിന്നെ സോഫയിൽ വന്നിരുന്നു.

എന്തൊക്കെയാണ് ഇന്ന് ഒരു ദിവസത്തിൽ സംഭവിച്ചത്?

അവൾ ആലോചിച്ചു.

ഇന്നത്തെ പാർട്ടിക്ക് പോയത് മുതൽ ഇതു വരെ ഉണ്ടായതെല്ലാം മനസ്സിൽ ഒന്നു കൂടി റീവൈൻഡ് ചെയ്തു നോക്കി.

പാർട്ടി ഹാളിൽ എത്തിയപ്പോൾ തൊട്ട് തനിക്ക് ഒരു അൺഈസിനസ് ഉണ്ടായിരുന്നത് അവൾ ഓർത്തു.

പിന്നെ അഗ്നിയും ശ്രീഹരിയും തന്നെ കണ്ടതും വളരെ തണുത്ത പ്രതികരണമാണ് അവർ കാണിച്ചത് എന്ന് അവൾ ഓർത്തെടുത്തു.

എന്താണ് അതിനർത്ഥം? അതുമാത്രമല്ല, തന്നെ നേരിൽ കണ്ടതിനു ശേഷം ഇത്ര സമയത്തിനുള്ളിൽ എൻറെ ബെഡ്റൂമിൽ എൻറെ ബെഡിൽ ഉറങ്ങാൻ സാധാരണ പറ്റുന്ന കാര്യമല്ല. എന്താണ് ഇതിനെല്ലാം അർത്ഥം?

അഗ്നിക്ക് ഒരു പക്ഷെ എന്നെ മുൻപേ അറിയാമായിരുന്നു. എന്നെ അഗ്നി ഈ പാർട്ടിയിൽ expect ചെയ്തിരുന്നു എന്നാണ് എങ്കിൽ ഞാൻ ഇനി എങ്ങനെ അഗ്നിയിൽ നിന്നും ഒളിച്ചോടും? എന്താണ് ഇനി ഞാൻ ചെയ്യേണ്ടത്?

എന്തായാലും ഇവിടെ നിന്ന് ഇറങ്ങാൻ സമയമായിരിക്കുന്നു. ഇനി ആരും സ്വാഹയുടെ ജീവിതത്തിൽ വേണ്ട. സ്വാഹ തനിച്ച് ആകുന്നതാണ് എല്ലാവർക്കും നല്ലത്.

അങ്ങനെ ഇനി എന്ത് ചെയ്യണം എന്നതിനെ പറ്റി ഏകദേശം ഒരു ധാരണ അവളുടെ മനസ്സിലുണ്ടാക്കിയെടുത്ത ശേഷം അവൾ ഒന്ന് ശ്വാസം വിട്ടു.

പിന്നെ മെല്ലെ എഴുന്നേറ്റ് അകത്തു കയറി ഒട്ടും ശബ്ദമുണ്ടാക്കാതെ അവളുടെ ബാഗ് എടുത്ത് അവൾക്ക് അത്യാവശ്യമായ കുറച്ച് സാധനങ്ങൾ അതിൽ എടുത്തു വെക്കുകയായിരുന്നു സ്വാഹ.

അപ്പോഴാണ് പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത്.

അവൾ തിരിഞ്ഞു നോക്കിയപ്പോൾ അഗ്നി അവളെ നോക്കി നിൽക്കുകയാണ്.

“സ്വാഹ നിൻറെ പാക്കിംഗ് കഴിഞ്ഞാൽ എൻറെ കൂടെ ബാഗ് പാക്ക് ചെയ്യണേ... അല്ല ചോദിക്കാൻ വിട്ടു പോയി... നമ്മൾ എവിടെയാണ് പോകാൻ തീരുമാനിച്ചത്?”

സ്വാഹ, സ്വന്തം നെഞ്ചിൽ രണ്ട് കൈയും പിണച്ചു വെച്ച് തന്നെ നോക്കി നിൽക്കുന്ന അഗ്നിയെ സംശയത്തോടെ നോക്കി.

അവൻ ചോദിച്ചത് മനസ്സിലാകാതെ സ്വാഹ അഗ്നിയെ നോക്കി നിന്നു പോയി.

അവളുടെ ആ നിൽപ്പ് കണ്ട് അഗ്നി ചിരിയോടെ അവൾക്ക് അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

“എന്താടി കാന്താരി, ഓടിയത് മതിയായില്ലേ നിനക്ക്? നീ ആരിൽ നിന്നാണ് ഒളിച്ചോടുന്നത്? ഈ അഗ്നിയിൽ നിന്നോ?
എൻറെ ദേവി, അത് ഇനി എന്തായാലും സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്. നിനക്ക് എന്നിൽ നിന്നും ഇനി ഒരു മോചനമില്ല ദേവി. അത് നീ എത്രയും പെട്ടെന്ന് മനസ്സിലാക്ക്.

പക്ഷെ അതിനർത്ഥം നിൻറെ ലക്ഷ്യങ്ങൾ പകുതിക്ക് വെച്ച് മതിയാക്കണമെന്നല്ല. നിൻറെ ലക്ഷ്യങ്ങൾ അത് എന്തു തന്നെയായാലും നീ തന്നെ ചെയ്തു തീർക്കണം.

അങ്ങനെ നീ നിൻറെ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ നിനക്ക് കാവലായി ഞാനും നമ്മുടെ കുടുംബവും ഉണ്ടാകും. പക്ഷേ അത് നിനക്ക് ഒന്നിനും തടസ്സമായിട്ടില്ല. നിനക്ക് നിൻറെ മനസ്സിലുള്ള എന്തും നേടിയെടുക്കാൻ ഞാൻ തടസ്സമാകില്ല.

പക്ഷേ എന്ന് നിൻറെ ലക്ഷ്യം നീ നേടുന്നുവോ അന്നു തൊട്ട് നമ്മൾ ജീവിച്ചു തുടങ്ങും.

ഞാൻ നിന്നെ ഒന്നും ചോദിച്ച് ശല്യപ്പെടുത്തുകയില്ല. എന്നെങ്കിലും നിനക്ക് തോന്നുകയാണെങ്കിൽ... തോന്നുകയാണെങ്കിൽ മാത്രം നീ പറഞ്ഞാൽ മതി.

നിൻറെ മനസ്സിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് എന്നോട് ഷെയർ ചെയ്യണം എന്ന് നിനക്ക് തോന്നുകയാണെങ്കിൽ മാത്രം നീ എന്നോട് നിൻറെ മനസ്സ് തുറന്നാൽ മതി.

അല്ലെങ്കിൽ വേണ്ടി... നീ എല്ലാ രഹസ്യങ്ങളും നിൻറെ മനസ്സിൽ വെച്ച് നടന്നോ... “

അഗ്നി പറയുന്നത് കേട്ട് സ്വാഹ ഒന്നും പറയാതെ അവനെ തന്നെ നോക്കി അല്പ നേരം നിന്നു. പിന്നെ പറഞ്ഞു.

“അഗ്നി, പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ എൻറെ ജീവിതം. എൻറെ ലക്ഷ്യങ്ങൾ പലതാണ്. എന്നെങ്കിലും എനിക്ക് ആ ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കണം എന്ന് മാത്രമാണ് എൻറെ ഇപ്പോഴത്തെ ആഗ്രഹം. അതിനിടയിൽ എനിക്ക് പുതിയ ബന്ധങ്ങൾ ശരിയാകില്ല. അത് വേണ്ട അഗ്നി...”

“എന്തുകൊണ്ട്?”

“അത് അഗ്നി, എന്നെ സ്നേഹിച്ചവരാരും എന്നോടൊപ്പം ഇന്നില്ല. ഇനിയും ഞാൻ കാരണം ആരും ജീവൻ വെടിയുന്നത് കാണാൻ എനിക്ക് സാധിക്കില്ല.”

“അത് എങ്ങനെ ശരിയാകും ദേവി?”

സ്വാഹ പറയുന്നത് കേട്ട് അഗ്നി പുഞ്ചിരിയോടെ ചോദിച്ചു.

അഗ്നി ചോദിച്ചത് എന്താണ് എന്ന് സ്വാഹക്ക് മനസ്സിലായില്ല.

“What?”

“ദേവി ഇപ്പോൾ പറഞ്ഞല്ലോ നിന്നെ സ്നേഹിച്ചവരാരും ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല എന്ന്. അതെങ്ങനെ ശരിയാകും എന്നാണ് എൻറെ ചോദ്യം.”

“ഓ... അതാണോ? അഗ്നി, എനിക്ക് എൻറെ അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും എല്ലാം നഷ്ടമായി.”

“അത് നീ പറഞ്ഞത് ഞാൻ സമ്മതിച്ചു. പക്ഷേ നിന്നെ സ്നേഹിക്കുന്ന ഞാനും എൻറെ കുടുംബവും ഇന്നും ജീവനോടെ തന്നെയുണ്ട് ദേവി... അതെന്താണ് ആണ് നീ മനസ്സിലാക്കാത്തത്?”

“അതെ... ജീവനോടെ ഇപ്പോഴുമുണ്ട്. ഇനിയും തുടർന്നും ഉണ്ടാകണം എന്നാണ് എൻറെ ആഗ്രഹം. അതിനാണ് ഞാൻ പറയുന്നത് എന്നിൽ നിന്നും അകന്നു നിൽക്കാൻ.”

“ഓ... അങ്ങനെ... അപ്പോൾ അതാണ് കാന്താരിയുടെ ഒളിച്ചോട്ടത്തിന് കാരണം.”

“അതെ, അതും ഒരു കാരണമാണ്. മാത്രമല്ല ബാധ്യതകൾ ഒന്നും തന്നെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ശരിയാകില്ല.”

“ദേവി, ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കു.

നമുക്ക് ഒരു മിച്ച് സന്തോഷത്തോടെ ജീവിക്കണം. എൻറെ പ്രാണനാണ് നീ. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷേ ആണ്.

അതുകൊണ്ട് ആരോടൊക്കെ എന്തൊക്കെ പറയാനും ചെയ്യാനും ഉണ്ടോ അതെല്ലാം നന്നായി തന്നെ ചെയ്ത ശേഷം നമുക്ക് ജീവിച്ചു തുടങ്ങണം.

എനിക്ക് മിനിമം നിന്നെ പോലെ ഒരു നാലഞ്ചു കാന്താരി കുട്ടികളെയെങ്കിലും വേണം.”

“അഗ്നി, നീ എന്താണ് എല്ലാം തമാശയായി എടുക്കുന്നത്?

ശ്രീക്കുട്ടിയെ വരെ എന്നിൽ നിന്നും മാറ്റി നിർത്തിയത് എൻറെ ലക്ഷ്യങ്ങളിൽ എത്താൻ അവൾ എനിക്കൊരു തടസ്സം ആകാതിരിക്കാൻ ആണ്.”

“ഇതാണ് ഇപ്പോൾ കാര്യമായത്. ഞാൻ എന്ത് തമാശയാണ് ദേവി നിന്നോട് പറഞ്ഞത്? എൻറെ മനസ്സ് ഒരിക്കൽ നിൻറെ മുന്നിൽ ഞാൻ തുറന്നു കാണിച്ചതാണ്. അന്നും നീ അത് കാര്യമായി എടുത്തില്ല. എല്ലാം എൻറെ ടൈം പാസ് ആയി അന്ന് നീ കണ്ടു, അല്ലെങ്കിൽ അന്ന് നീ അങ്ങനെ വിശ്വസിച്ചു. അതൊക്കെ എന്തെങ്കിലുമാകട്ടെ... കഴിഞ്ഞ കാര്യങ്ങൾ അല്ലേ?”

അഗ്നി കുറച്ചു കൂടി അവൾക്കടുത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ നോക്കി അവളോട് പറഞ്ഞു.

“ദേവി, നീ ഇല്ലാതെ ഞാൻ ഇല്ല. ഇപ്പോൾ അത് നിനക്കും അറിയാം എനിക്കും അറിയാം.

അതല്ലേ നീ എന്നെ സ്വകാര്യമായി നിൻറെ ദേഹത്ത് ചേർത്തു നിർത്തിയിരിക്കുന്നത്?”

അഗ്നി പറയുന്നത് കേട്ട് സ്വാഹ ദേഷ്യത്താൽ തല കുടഞ്ഞു കൊണ്ട് പറഞ്ഞു.

“മനസ്സിലായില്ല… അഗ്നി നിനക്ക് എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ടെന്നു തോന്നുന്നു. ഞാൻ എപ്പോഴാണ് നിന്നെ എൻറെ ദേഹത്ത് ചേർത്തു നിർത്തിയിരിക്കുന്നത്? അങ്ങനെയൊന്നും...”

അവളെ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ അഗ്നി അവളുടെ അരയിലെ അരഞ്ഞാണത്തിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.

“എന്താടി ഇത്?”

“അരഞ്ഞാണം...”

ഒട്ടും മടിയില്ലാതെ സ്വാഹ പറഞ്ഞു.

“അതല്ല ഞാൻ ചോദിച്ചത്... ഇതിലെ ഈ ഞാന്നു കിടക്കുന്ന താലി ആരാണ് കെട്ടിയത്?”

“ഞാൻ... ഞാനാണ് ഇത് എൻറെ അരയിൽ കെട്ടിയത്.”

അവളുടെ കൂസലില്ലാത്ത സംസാരം കേട്ട് അഗ്നി പറഞ്ഞു.

“ഇവളെ ഞാൻ ഇന്ന്... “

അതും പറഞ്ഞ് അവൻ വീണ്ടും ചോദിച്ചു.

“എടി കാന്താരി... ഇതാരാടി നിൻറെ കഴുത്തിൽ കെട്ടിയത്?”

“അറിയില്ല... ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ ഇത് എൻറെ കഴുത്തിൽ ഉണ്ടായിരുന്നു.”

അവൾ ഒട്ടും കൂസലില്ലാതെ ഉറച്ച സ്വരത്തിൽ പറഞ്ഞു.

“ഓ... അങ്ങനെ... അപ്പോൾ ഇതിലെ അഗ്നി എന്ന പേര് ആരുടേതാണെന്ന് നിനക്കറിയില്ല അല്ലേ?

അങ്ങനെയാണെങ്കിൽ അത് ഒന്ന് തെളിയിച്ചു തരേണ്ടത് ഇത് കെട്ടിയവൻ ആയ എൻറെ ആവശ്യം ആയി പോയി.”

അവൻ പറയുന്നത് കേട്ട് സ്വാഹ വേഗം തന്നെ പറഞ്ഞു.

“ഓ... ഇനി അതിൻറെ ആവശ്യമൊന്നുമില്ല.”

സ്വാഹ വേഗം തന്നെ ചെറിയ പരിഭ്രമത്തോടെ പറഞ്ഞു.

അതുകേട്ട് അഗ്നി അവളെ തൻറെ ദേഹത്ത് ചേർത്തു പിടിച്ച് കിടക്കയിലേക്ക് ഇരുന്നു.

“ദേവി, എനിക്കറിയാം... ഞാൻ തന്നോട് ഒരുപാട് വേണ്ടാതീനങ്ങൾ കാണിച്ചു കൂട്ടിയിട്ടുണ്ട്. എന്നാൽ അതെല്ലാം ഏറ്റു പറയാനും ക്ഷമ ചോദിക്കാനും ഞാൻ തയ്യാറല്ല. കാരണം മറ്റൊന്നുമല്ല...

എൻറെതാണ് എന്ന ഉറപ്പ് അന്നും ഇന്നും എൻറെ മനസ്സിൽ ഒരു പോലെയുണ്ട്. അതുകൊണ്ട് ഒരു ഏറ്റുപറച്ചിൽ ഒന്നും നമുക്കിടയിൽ വേണ്ട.”

ഇത്രയും പറഞ്ഞ് അഗ്നി അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു.

“എടി കാന്താരി, ഇനി ഞാൻ ഉറങ്ങിയാൽ നീ എഴുന്നേറ്റ് ഓടാൻ നിൽക്കണ്ട. അത് ശരിയാകില്ല.

പിന്നെ വേറൊരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ, ഞാൻ സെവൻത് ഫ്ലോറിൽ ആണ് താമസിക്കുന്നത്.”

അഗ്നി പറയുന്നത് കേട്ട് സ്വാഹ വായും തുറന്ന് കണ്ണും പുറത്തു തള്ളിയിരുന്നു.

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 54

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 54

4.9
8157

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 54 അവളുടെ മുഖത്ത് വരുന്ന ഓരോ ഭാവവും നോക്കി അഗ്നി പുഞ്ചിരിയോടെ കിടന്നു. “അപ്പോൾ അഗ്നിക്ക് എന്നെ...” “അറിയാടി കാന്താരി... നീയും Amen ഏട്ടനും ഒളിപ്പിച്ചാലും എൻറെ കാന്താരിയെ കണ്ടുപിടിക്കാതെ ഞാൻ സ്വസ്ഥമായി ഇരിക്കുമോ?” അതിന് അവൾ ഒന്നും തന്നെ മറുപടി പറഞ്ഞില്ല. അഗ്നി തുടർന്നു. “നമുക്കിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ട ദേവി... എന്തെങ്കിലും ഞാൻ അറിയേണ്ടത് ഉണ്ടെങ്കിൽ എന്നെ അറിയിക്കണം. ഞാൻ നിന്നെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല.” “ഓ... അത്രയും സമാധാനം.” അവൾ വേറെ ആരോടോ എന്ന രീതിയിൽ തല ചരിച്ചു പിടിച്ച് കൊണ്ട് പറഞ്ഞു. അവള