Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 54

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 54

അവളുടെ മുഖത്ത് വരുന്ന ഓരോ ഭാവവും നോക്കി അഗ്നി പുഞ്ചിരിയോടെ കിടന്നു.

“അപ്പോൾ അഗ്നിക്ക് എന്നെ...”

“അറിയാടി കാന്താരി... നീയും Amen ഏട്ടനും ഒളിപ്പിച്ചാലും എൻറെ കാന്താരിയെ കണ്ടുപിടിക്കാതെ ഞാൻ സ്വസ്ഥമായി ഇരിക്കുമോ?”

അതിന് അവൾ ഒന്നും തന്നെ മറുപടി പറഞ്ഞില്ല.

അഗ്നി തുടർന്നു.

“നമുക്കിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ട ദേവി... എന്തെങ്കിലും ഞാൻ അറിയേണ്ടത് ഉണ്ടെങ്കിൽ എന്നെ അറിയിക്കണം. ഞാൻ നിന്നെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല.”

“ഓ... അത്രയും സമാധാനം.”

അവൾ വേറെ ആരോടോ എന്ന രീതിയിൽ തല ചരിച്ചു പിടിച്ച് കൊണ്ട് പറഞ്ഞു.

അവളുടെ കുറുമ്പുകൾ കണ്ടു അഗ്നി പുഞ്ചിരിച്ചു.

“നീ വാ കാന്താരി... നേരം പുലരാൻ അധിക സമയമില്ല. വന്നു കിടക്കു.”

അവൻ പറയുന്നത് കേട്ട് അവൾ ഒന്നു മടിച്ചെങ്കിലും പിന്നെ എന്തോ ആലോചിച്ചു ഒന്നും പറയാതെ ബെഡിൽ കയറി കിടന്നു.

അഗ്നി വേഗം തന്നെ അവളുടെ മാറിൽ മുഖം പൂഴ്ത്തി.

അത് കണ്ട് സ്വാഹ പറഞ്ഞു.

“ഞാൻ നിങ്ങൾ വന്നതിനു ശേഷം ഓൾറെഡി രണ്ടു പ്രാവശ്യം ഡ്രസ്സ് മാറി കഴിഞ്ഞു. ഇനി എനിക്ക് പറ്റില്ല.”

അത് കേട്ട് അഗ്നി പറഞ്ഞു.

“ഇല്ലെടി കാന്താരി, മനസ്സ് ക്ലിയറായി. ഒരുപാട് വേദനയും സങ്കടവും നിസ്സഹായതയും എല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ മനസ്സ് നിറയെ സന്തോഷമാണ്. അത് ഇനി എന്നും കൂടുകയുള്ളൂ. കാരണം എൻറെ ദേവി എൻറെ അരികിലുണ്ട്.”

അങ്ങനെ എന്തൊക്കെയോ പറഞ്ഞ് രണ്ടുപേരും ഉറങ്ങി. കാലത്ത് അഗ്നി വിളിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് സ്വാഹ എഴുന്നേറ്റത് തന്നെ.

അവൾ എഴുന്നേറ്റതും അഗ്നി അവളുടെ നെറുകയിൽ ഒന്നു മുത്തിയ ശേഷം അവളെ ഒന്നു നോക്കി.

പിന്നെ ഒന്നും പറയാതെ ഏഴാം നിലയിലുള്ള തൻറെ ഫ്ലാറ്റിലേക്ക് പോയി.

സ്വാഹ എന്തൊക്കെയാണ് ഇന്നലെ സംഭവിച്ചത് എന്ന് ആലോചിച്ചു കുറച്ചു സമയം അവിടെ തന്നെ ഇരുന്നു. പിന്നെ സാവധാനം എഴുന്നേറ്റ് ഫ്രഷായി വന്നു കോഫി ഉണ്ടാക്കി കുടിച്ചു.

പിന്നെ കുളിച്ചു ഡ്രസ്സ് മാറി ഓഫീസിൽ പോകാൻ തയ്യാറായി പുറത്തു ലിഫ്റ്റിൽ കയറിയപ്പോൾ അഗ്നിയും ശ്രീഹരിയും ലിഫ്റ്റിൽ ഉണ്ടായിരുന്നു. സ്വാഹയെ കണ്ടു പരിചയം പോലും ഇല്ലാത്ത രീതിയിലാണ് രണ്ടുപേരും നിന്നത്. അവർക്കൊപ്പം വേറെ രണ്ടു മൂന്നു ആൾക്കാർ കൂടി ലിഫ്റ്റിൽ ഉണ്ടായിരുന്നു.

ശ്രീഹരി പറഞ്ഞു.

“അഗ്നി, ഞാൻ നാട്ടിൽ പോവുകയാണ്. അരവിന്ദ്, അവനെ സൂക്ഷിക്കണം. പിന്നെ നിൻറെ അച്ഛൻറെ അനിയൻറെ മകൾ ശ്രുതിയേയും. അവരുടെ ടാർഗെറ്റ് എന്താണെന്ന് അറിയാൻ ശ്രമിക്കണം. You should be very careful. They are really dangerous people. Handle them very carefully.”

ശ്രീഹരി അഗ്നിയെ നോക്കി ആണ് പറയുന്നത് എങ്കിലും സ്വാഹ കേൾക്കാനാണ് ഇതൊക്കെ പറയുന്നത് എന്ന് അവൾക്ക് മനസ്സിലായിരുന്നു.

അവളുടെ മുഖത്തെ പുഞ്ചിരി നിന്നും ശ്രീ പറഞ്ഞത് സ്വഹാക്ക് മനസ്സിലായി എന്ന് അവർക്കും പിടി കിട്ടിയിരുന്നു.

ലിഫ്റ്റിൽ താഴെ എത്തിയതും അഗ്നി പറഞ്ഞു.

“അമൻ ഏട്ടനെ വെറുതെ കുടഞ്ഞ് സമയം കളയണ്ട. ഏട്ടൻ ഒന്നും അറിഞ്ഞിട്ടില്ല... പാവമാണ് എൻറെ ഏട്ടൻ ശ്രീഹരി.”

അതുകേട്ട് ശ്രീഹരി ചിരിച്ചു.

ഒരു പുഞ്ചിരിയോടെ സ്വാഹ ബസ്റ്റാൻഡിലേക്കും ശ്രീഹരിയും അഗ്നിയും അവരുടെ ഓഫീസിലേക്കും പോയി.

ഉച്ച കഴിഞ്ഞാണ് ശ്രീഹരിയുടെ ഫ്ലൈറ്റ്. ഓഫീസിലെത്തിയ അഗ്നിയോട് ശ്രീഹരി ചോദിച്ചു.

“അഗ്നി, എന്തായിരുന്നു ഇന്നലെ നടന്നത്? എല്ലാം സെറ്റിൽ ആയോ? സ്വാഹ എങ്ങനെയാണ് നിന്നോട് പ്രതികരിച്ചത്? നിൻറെ ബോഡിയിൽ ചതവ് വല്ലതും...”

അല്പം കാര്യമായും കളിയായും ആണ് ശ്രീഹരി ചോദിച്ചത് എങ്കിലും അവൾ എങ്ങനെ പ്രതികരിക്കും എന്ന് ആലോചിച്ചു അവനിൽ അല്പം ഭയമുണ്ടായിരുന്നു. ഇത്ര കാലവും അവനു പരിചയമുള്ള സ്വാഹ നല്ല ഒരു പെൺപുലി ആയിരുന്നു അല്ലോ? അതുകൊണ്ടാണ് ഈ ഭയം...

എന്നാൽ ശ്രീഹരിയുടെ ചോദ്യത്തിന് അഗ്നി പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത്.

“ഇല്ലടാ ഒന്നാമത് അവൾ വല്ലാതെ ഷോക്കിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞതും ചെറുതായി ഒന്ന് ചൊറിഞ്ഞപ്പോൾ ആൾ ഉഷാറായി.

പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും നമുക്കിടയിൽ വേണ്ട എന്ന് പറഞ്ഞ് അവളുടെ നെഞ്ചിൽ തല വച്ച് കിടന്നു.

ഇത്രയും കാലത്തെ സങ്കടവും ഭയവും ആശങ്കയും എല്ലാം അവളുടെ നെഞ്ചിൽ ഇറക്കി വെച്ചപ്പോൾ തന്നെ രണ്ടുപേരും ഒന്ന് റിലാക്സ്സ്ഡ് ആയി.

സത്യം പറഞ്ഞാൽ അവളിൽ തല വെച്ച് കരഞ്ഞു തീർത്തു എന്ന് തന്നെ പറയാം.

നെഞ്ച് ഒക്കെ നനഞ്ഞ് എൻറെ സങ്കടങ്ങൾ എല്ലാം ഏറ്റുവാങ്ങിയെങ്കിലും അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല. അവൾ അവളുടെ സങ്കടങ്ങളും വിഷമങ്ങളും അടക്കി വെക്കുന്നതിനൊപ്പം ഇതും ഏറ്റെടുത്തു എന്ന് ആണ് എനിക്ക് തോന്നുന്നത്.”

“അപ്പോൾ ഇത്രയൊക്കെ നീ ചെയ്തിട്ടും പറഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞില്ല?”

“ഇല്ലടാ... അവൾക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. പുതിയ ബന്ധങ്ങൾ... അവൾ ആഗ്രഹിക്കുന്നില്ല. അവൾക്ക് ലക്ഷ്യത്തിലെത്താൻ തടസ്സമാകുന്നതു കൊണ്ടാണ് ശ്രീക്കുട്ടിയെ പോലും അവളിൽ നിന്നും മാറ്റിയത് എന്നാണ് അവളുടെ പക്ഷം.”

എല്ലാം കേട്ട് ശ്രീഹരി കുറച്ചു സമയം എന്തോ ആലോചനയിലായിരുന്നു. പിന്നെ അഗ്നിയെ നോക്കി പറഞ്ഞു.

“അഗ്നി, എന്തോ വല്ലാത്ത നെഗറ്റീവ് വൈബ് ആണ് അരവിന്ദ് നൽകി ക്കൊണ്ടിരിക്കുന്നത്.”

“അതെ ശ്രീ... നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ അവനിൽ ഉണ്ടെന്നു തോന്നുന്നു. അർജുൻ അന്വേഷിക്കുന്നുണ്ട്.”

“പക്ഷേ സ്വാഹ... അവൾ അവൻറെ തട്ടകത്തിലാണ്.”

“ഓ... അത് കാര്യമാക്കണ്ട. കാരണം അവൾക്ക് നമ്മളുമായി ഒരു വിധത്തിലും കണക്ഷൻ ഇല്ല. പിന്നെ അവളെ നോക്കാൻ അവൾ പ്രാപ്തയുമാണ്.”

“എന്നാലും അഗ്നി, ശ്രുതി അവൾ എന്താണ് അവിടെ? ആ കൂട്ടുകെട്ട് അത് അത്ര നല്ലതല്ല.”

“അതെ എന്തൊക്കെയായാലും കാര്യങ്ങൾ അത്ര വെടിപ്പല്ല എന്ന് എനിക്കും അറിയാം.”

“അടുത്ത വർഷം എന്തെങ്കിലുമൊക്കെ നടക്കും.”

“ശരിയാണ്... ഈ വർഷം ആദ്യം കഴിയട്ടെ. പിന്നെ അടുത്ത വർഷത്തെ കാര്യം. അത് നമുക്ക് വഴിയെ നോക്കാം.”

“ഈ വർഷം ഓപ്പോസിറ്റ് ആയി മാർട്ടിൻ തന്നെയാണ് രംഗത്തുള്ളത്. എന്നാൽ അടുത്ത വർഷം...”

“ശ്രീ, നീ പേടിക്കാതെ... നമുക്ക് നോക്കാം.”

അഗ്നി പറയുന്നത് കേട്ട് ശ്രീഹരി ഒന്ന് മൂളുക മാത്രം ചെയ്തു.

ശ്രീയെ പോലെ തന്നെ അഗ്നിക്കും അറിയാം കാര്യങ്ങളെല്ലാം. എന്നിരുന്നാലും ഇന്ന് അഗ്നി വളരെ കോൺഫിഡൻസ് ആണ്. അതിനൊരു കാരണമേ ഉള്ളൂ.

തൻറെ ദേവി, അവൾ തൻറെ അടുത്തുള്ളതു തന്നെ.

എല്ലാവരെയും പോലെ അഗ്നിക്കും നന്നായി അറിയാം കാര്യങ്ങൾ ഒന്നും അത്ര സ്മൂത്ത് അല്ല. മാത്രമല്ല സ്വാഹ ഡെയിഞ്ചർ ഗെയിമാണ് കളിക്കുന്നത് എന്ന സത്യവും.

എന്നാൽ ഇവിടെ തൻറെ റോൾ ഒന്നു മാത്രമാണ്. തൻറെ ദേവിയുടെ സുരക്ഷ... അവൾക്ക് അവനൊരു സുരക്ഷാ കവചം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കൂട്ടിനായി എല്ലാവരുമുണ്ട്.

പിന്നെ ആകെയുള്ള ഇഷു എന്താണെന്നു വെച്ചാൽ പെണ്ണ് ആരെയും അടുപ്പിക്കില്ല, മനസ്സ് തുറക്കില്ല. എന്നാലും തനിക്ക് ചെയ്യാവുന്നത് ചെയ്യണം.

ഇത്ര നാളും മനസ്സ് പിടിച്ചെടുത്ത് നിൽക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ബിസിനസിൽ ഒരു ശ്രദ്ധ കുറവുണ്ടായിരുന്നു. എന്നാൽ തൻറെ കുറവും സങ്കടങ്ങളും മനസ്സിലാക്കി ഒരു പരാതിയുമില്ലാതെ സ്മൂത്തായി ബിസിനസ് കാര്യങ്ങൾ കൊണ്ടു നടന്നിരുന്നത് ശ്രീഹരി തന്നെയായിരുന്നു. ഇനിയും അത് തുടരാൻ പറ്റില്ല.

ഒന്ന് അരവിന്ദ് ഒരു വലിയ ഭീഷണി ആകാതെ നോക്കണം. പിന്നെ ദേവിയുടെ പ്രശ്നങ്ങൾ കണ്ടു പിടിക്കണം. പിന്നെ അവൾക്ക് നേരെ ഉണ്ടാകാൻ സാധ്യതയുള്ള കുരുക്കുകൾക്ക് ഒരു മുൻകൂർ തട ഇടണം.

ഇതിനെല്ലാം പുറമേ നാട്ടിലെ അവളുടെ അച്ഛൻറെയും അച്ഛച്ഛൻറെയും വിയർപ്പ് അവളുടെ ഈ കൈകളിൽ ഭദ്രം ആക്കണം. അവളുടെ കുടുംബത്തിൽ അവശേഷിക്കുന്നവരെ വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്യണം. അത് അവൾ തന്നെ ചെയ്യും എന്ന് അറിയാമെങ്കിലും എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അത് പൂരിപ്പിക്കാൻ ഞാൻ എപ്പോഴും കൂടെയുണ്ടാകണം. അങ്ങനെ പലതും ഉണ്ട് ചെയ്തു തീർക്കാൻ.

ഓരോന്നാലോചിച്ച് അഗ്നി ഇരുന്നു.

ശ്രീയും ആലോചനയിലായിരുന്നു.

ശ്രീ അഗ്നിയോട് ചോദിച്ചു.

“ശ്രുതി...”

“അതെ അവളെയും നമ്മുടെ ഹിറ്റ്‌ലിസ്റ്റിൽ ചേർക്കണം ശ്രീ. എന്തൊക്കെയോ പൊരുത്തക്കേടുകൾ കാണുന്നുണ്ട്.”

അത് കേട്ട് ശ്രീ പറഞ്ഞു.

“അവളുടെ പ്രശ്നം ആണുങ്ങളാണ്. കൂടെ ഡ്രഗ്സ്സും. അതല്ലാതെ സ്വാഹയുടെ ലക്ഷത്തിൽ അവൾക്ക് പങ്കുണ്ടെന്നു തോന്നുന്നില്ല. എന്തായാലും നീ പറഞ്ഞ പോലെ അവളുടെ പേര് നമ്മുടെ ലിസ്റ്റിൽ കിടക്കട്ടെ. തുടർന്നുള്ള അന്വേഷണത്തിൽ ഒന്നും തെളിഞ്ഞു കണ്ടില്ലെങ്കിൽ ലിസ്റ്റിൽ നിന്നും അവളുടെ പേര് എലിമിനേറ്റ് ചെയ്യാം. എന്നാലും ഒന്നും മിസ്സ് ആകാതിരിക്കാൻ ഈ മുൻകരുതൽ എല്ലാം നല്ലതാണ്.”

അഗ്നിക്കും ശ്രീയുടെ അഭിപ്രായം തന്നെ ആയിരുന്നു. അഗ്നിയും ശ്രീഹരിയും പിന്നെയും സംസാരിച്ചു കൊണ്ടിരുന്നു.

പലതും സംസാരിച്ച കൂട്ടത്തിൽ ശ്രീക്കുട്ടിയുടെ കാര്യവും ഇടയ്ക്കു സംസാരം ഉണ്ടായി.

“സ്വാഹയെ അവളെ കാണിക്കണം എന്ന നിൻറെ ഐഡിയ സമ്മതിച്ചിരിക്കുന്നു.”

ശ്രീ അഗ്നിയോട് കളിയായും കാര്യമായും പറഞ്ഞു.

“എനിക്ക് ആകെയുള്ള ഒരു അനിയത്തി കുട്ടിയാണ് എൻറെ ശ്രീക്കുട്ടി. അതായത് ഈ അഗ്നിദേവ വർമ്മയുടെ ഒരേ ഒരു അനുജത്തി. നീ നോക്കിയും കണ്ടും നിന്നില്ലെങ്കിൽ മോനെ ശ്രീഹരി, നിൻറെ കാര്യം കട്ടപ്പൊകയാണ്.”

തമാശയിൽ അഗ്നി പറഞ്ഞതും ശ്രീഹരി പറഞ്ഞു.

“അയ്യോ അറിയാമേ... ഞാനൊരു പാവം. 5 ആങ്ങളമാരും സ്വാഹ അടക്കം 5 ചേച്ചിമാരും. ഇതൊന്നും പോരാതെ അവൾ തന്നെ ഒരു പുലി കുട്ടിയും. ഒരു കല്യാണം കഴിച്ചത് കൊണ്ട് എനിക്ക് കിട്ടിയ ഗുണം.
നീ പറഞ്ഞത് ശരിയാണ് അഗ്നി... എൻറെ ജീവിതം സ്വാഹ തന്നെ...”

“എടാ... എടാ... എൻറെ പെണ്ണിനെ പറയുന്നോടാ... അതും അവളുടെ കെട്ടിയവൻ ആയ എൻറെ മുന്നിൽ വച്ച്...”

അഗ്നി കപട ദേഷ്യത്തോടെ ശ്രീയോട് ചോദിച്ചു.

“എടാ അഗ്നി... ഞാൻ ഒരു കാര്യം പറയാൻ വിചാരിച്ചിരുന്നു. പിന്നെ തിരക്കിനിടയിൽ മറന്നു. ഇപ്പോൾ നീ കെട്ടിയവൻ എന്ന് പറഞ്ഞപ്പോഴാണ് പിന്നെയും അത് ഓർമ്മ വന്നത്.”

“എന്നാൽ ഇനി മറക്കും മുൻപ് വേഗം തന്നെ പറഞ്ഞോ... നിൻറെ ഓർമ്മയ്ക്ക് എന്തോ പ്രശ്നം ഉണ്ട് എന്നാണ് തോന്നുന്നത്. ശ്രീക്കുട്ടി എങ്ങാനും തലയ്ക്ക് എന്തെങ്കിലും ചെയ്തോ ആവോ?”

അഗ്നി ചിരിയോടെ പറഞ്ഞു.

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“കളി അല്ലടാ... അന്ന് ഉറങ്ങിക്കിടക്കുന്ന സ്വാഹയെ നീ അവൾ പോലുമറിയാതെ കെട്ടി എന്നല്ലാതെ നിങ്ങൾ തമ്മിൽ എന്ത് ബന്ധമാണുള്ളത്?”

അത്രയും നേരം സന്തോഷത്തോടെ ഇരുന്ന അഗ്നി, അവൻ പറയുന്നത് കേട്ട് മുഖം എല്ലാം സങ്കടത്തോടെ ചുവന്നു തുടുത്തു.
അവൻറെ ആ മുഖം കണ്ട ശ്രീഹരിയും വല്ലാതെയായി.

“നമ്മൾ രണ്ടുപേരും അന്ന് ചെയ്തത് ശരിയല്ല എന്ന് നമുക്ക് പൂർണ്ണ അറിവുണ്ടായിരുന്നു. എന്നിട്ടും നമ്മൾ അത് ചെയ്തത് അവരെ ഒരു വിധത്തിലും നഷ്ടപ്പെടുത്താൻ മനസ്സില്ലാത്തതു കൊണ്ടാണ് എന്ന് ആരെക്കാളും നമുക്ക് രണ്ടു പേർക്കും അറിയാം.”

ശ്രീ പറഞ്ഞതിന് അഗ്നി പറഞ്ഞ മറുപടി ഇതാണ്.

“എനിക്ക് എൻറെ ദേവിയെ വേദനിപ്പിക്കേണ്ടി വന്നു എന്നതിൽ സങ്കടം ഉണ്ട്. പക്ഷേ അത് തെറ്റായി എനിക്ക് തോന്നിയിട്ടില്ല. നല്ല മനസ്സോടെ തന്നെ ആണ് അവളെ ഞാൻ എൻറെ ജീവിതത്തിൻറെ ഭാഗം ആക്കിയത്.
പക്ഷേ ഇവിടത്തെ ഇഷ്യു അവൾ എന്നെ എങ്ങനെ കാണുന്നു എന്നതാണ്. അല്ല... ആയിരുന്നു എന്നു വേണം ഇപ്പോൾ പറയാൻ.”

അഗ്നി പറഞ്ഞത് കേട്ട് ശ്രീഹരി ചോദിച്ചു.

“എന്നു വെച്ചാൽ ഇപ്പോൾ അല്ലേ?”

“നിനക്ക് തോന്നുന്നുണ്ടോ അവൾ നിന്നെ ഭർത്താവായി അംഗീകരിച്ചിട്ടില്ല എന്ന്?”

അഗ്നി തിരിച്ചു ചോദിച്ചു.

“അതെന്താ അങ്ങനെ ചോദിച്ചത്?”

“അങ്ങനെ എന്നെ അംഗീകരിച്ചില്ലെങ്കിൽ അവളുടെ കൂടെ ഒരു രാത്രി കഴിച്ചു കൂട്ടാൻ എനിക്ക് സാധിക്കുമായിരുന്നോ? എന്താണ് അതിന് അർത്ഥം?

നമ്മൾ ആഗ്രഹിച്ച പോലെ തന്നെ അവൾ താലിയുടെ അർത്ഥം അറിയുന്നവളാണ്.

ഇനി താലിയുടെ അർത്ഥം ശരിയാകണമെങ്കിൽ അവളുടെ സംരക്ഷണം ഞാൻ ഏറ്റെടുക്കണം. ഞാൻ അത് എന്തായാലും ചെയ്യുന്നുണ്ട്.

പിന്നെ നീ പറയുന്നത് എല്ലാം ലീഗൽ ആക്കുന്നതിനെ പറ്റി അല്ലേ? അതിനെക്കുറിച്ച് എന്തെങ്കിലും അത്യാവശ്യം വന്നാൽ അപ്പോൾ നമുക്ക് നോക്കാം. ഇപ്പോൾ ഒരു ഉറപ്പിനു വേണ്ടി ഞാൻ അവളെ ഒന്നിനും ബന്ധമില്ല.

കാരണം എൻറെ നിർബന്ധത്തിനു വഴങ്ങി അവൾ സമ്മതിച്ചാൽ തന്നെ അത് അവളുടെ ലക്ഷ്യങ്ങൾക്ക് തടസ്സമാകും.
പിന്നെ നമ്മൾ അവൾക്ക് ചുറ്റുമുള്ളത് ആരും അറിയാത്തിടത്തോളം കാലം അതൊരു സ്ട്രോങ്ങ് സെക്യൂരിറ്റി തന്നെയായിരിക്കും അവൾക്ക്.”

അഗ്നി പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് ശ്രീഹരി പറഞ്ഞു.

“നീ പറയുന്നത് എല്ലാം ശരിയാണ്. പക്ഷേ എന്നെങ്കിലും എൻറെ പെങ്ങളെ ആളുകൾ വേണ്ടാത്തത് പറയുകയോ ആ കണ്ണുകൊണ്ട് കാണുകയോ ചെയ്താൽ അഗ്നി ശ്രീഹരിയുടെ ഇന്നു വരെ കാണാത്ത മുഖം കാണാൻ തയ്യാറായിക്കോ നീ...”

ശ്രീഹരി പറയുന്നത് കേട്ട് അഗ്നി കളിയായി പറഞ്ഞു.

“ഉത്തരവ്...”

പിന്നെ രണ്ടുപേരും ചേർന്ന് എയർപോർട്ടിലേക്ക് പുറപ്പെട്ടു. അഗ്നി ശ്രീയെ എയർപോർട്ടിൽ ആക്കി തിരിച്ച് ഓഫീസിലേക്ക് പോയി.

എയർപോർട്ടിൽ വെച്ച് ശ്രീഹരി കണ്ടു മുട്ടിയത് വേറെ ആരെയും അല്ല.

ശ്രുതിയെയും അരവിന്ദിനെയും ആണ്.

രണ്ടുപേരുടെയും ബോഡി ലാംഗ്വേജ് കണ്ട ശ്രീ വേഗം അവരുടെ കണ്ണിൽ പ്പെടാതെ അവരിൽ നിന്നും മാറി നിന്നു.

ഇവർ എവിടേക്കാണ് പോകുന്നത് എന്ന് അറിയാൻ വേണ്ടി തന്നെയാണ് ശ്രീ അങ്ങനെ മാറി നിന്നത്. മാത്രമല്ല അവരുടെ രണ്ടു പേരുടെയും ഇടപഴകലിൽ നിന്നും ശ്രീക്ക് എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി.



സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 55

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 55

4.9
9950

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 55 ഒരു കമ്പനിയുടെ CEO യും PA യും തമ്മിലുള്ള ബന്ധമല്ല അവർ തമ്മിൽ എന്ന് അവരെ കാണുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്തായാലും രണ്ടു പേരും ലിസ്റ്റിൽ സ്ഥാനം പിടിച്ചവർ ആയതു കൊണ്ട് തന്നെ ഒരു കണ്ണ് അവരിൽ ഉണ്ടാകുന്നത് തന്നെയാണ് നല്ലതെന്ന് ശ്രീ മനസ്സിൽ ഉറപ്പിച്ചിരുന്നു. മാത്രമല്ല സ്വാഹ ഇവരുടെ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. Goa flight അനൗൺസ് ചെയ്തപ്പോൾ ശ്രുതിയും അരവിന്ദും ബോട്ടിങ്ങിന് ആയി എഴുന്നേറ്റു. അതേ സമയം തന്നെ ആരോ അരവിന്ദനെ പരിചയമുള്ള ഒരാൾ അവനുമായി സംസാരിച്ചു. അവരുടെ സംസാരത്തിൽ നിന്നും ശ്രീക്ക് മനസ്സിലായി അവർ ഗോവയിൽ എന്തോ ബിസ