Aksharathalukal

വേണി 💙

©നിശാഗന്ധി 🌼

വേണി മുറിയിലേയ്ക്ക് പോയി 10 മിനിറ്റ് കഴിഞ്ഞ് അഭിയും കയറി വന്നു..
വേണി ചോദിച്ചപ്പോൾ ഓഫീസിലെ ഒരു കാൾ വന്നതാണെന്ന് അവൻ പറഞ്ഞു.

പിറ്റേന്നത്തെ ദിവസത്തിനായി കാത്തിരിയ്ക്കുകയായിരുന്നു അഭി..
~~~~~~~~~~~~~~~~~~~~~~~~~~~

രാവിലെ തന്നെ അഭിയും അപ്പുവും ഓഫീസിലേയ്ക്ക് തിരിച്ചു..
ഓഫീസിൽ ചെന്നെങ്കിലും ഒന്നിലും അഭിയ്ക്ക് ശ്രെദ്ധ പതിപ്പിയ്ക്കാനായിരുന്നില്ല..
അവന്റെ കണ്ണുകൾ ഇടയ്ക്കിടെ മൊബൈൽ ഫോണിലേക്ക് പോയിക്കൊണ്ടിരുന്നു..
പതിവില്ലാത്ത അഭിയുടെ വെപ്രാളം അപ്പുവും ശ്രേദ്ധിച്ചിരുന്നു.. അപ്പു ചോദിച്ചിട്ടും അഭി കൂടുതലായൊന്നും പറഞ്ഞില്ല.

മൊബൈൽ സ്‌ക്രീനിൽ കാൾ വന്നപ്പോൾ അവന്റെ മുഖത്ത് ആശ്വാസം നിഴലിച്ചു. അഭി ഫോൺ എടുത്ത് ചെവിയോട് ചേർത്തു.
\"ഹലോ,എത്തിയോ ഞാനിതാ വരുന്നു..

ഒരു ഫയൽ കറക്റ്റ് ചെയ്യാൻ അഭിയുടെ കാബിനിലേയ്ക്ക് അപ്പു വന്നപ്പോൾ അവിടം ശൂന്യമായിരുന്നു..
അഭിയുടെ ഫോണിലേക്ക് ഒരു പാട് തവണ വിളിച്ചെങ്കിലും പ്രതികരിയ്ക്കുന്നുണ്ടായിരുന്നില്ല.
താഴെ വന്നു സെക്യൂരിറ്റിയോട് അന്വേഷിച്ചപ്പോൾ അഭി കാറുമെടുത്ത് പോയിന്നു മാത്രം പറഞ്ഞു..

\'എന്നോട് പറയാതെ ചേട്ടായി അങ്ങനെ പോവില്ല, എന്തോ പ്രശ്നമുണ്ട്..
അപ്പുവിന്റെ സംശയങ്ങൾ ബലപ്പെടുകയായിരുന്നു.

കാർ പാർക്ക് ചെയ്ത് പാർക്കിലേയ്ക്ക് നടക്കുമ്പോഴേ തന്നെ കാത്ത് നിൽക്കുന്നവരെ അഭി കണ്ടിരുന്നു..
വര്ഷങ്ങളായി മൂടി വയ്ക്കപ്പെട്ട രഹസ്യത്തിലേയ്ക്കായിരുന്നു അവന്റെ യാത്ര....

അപ്പു ആകെ അസ്വസ്ഥനായിരുന്നു.. അഭിയെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവനും..

\"എന്നാലും ചേട്ടായി എവിടെയായിരിയ്ക്കും പോയിട്ടുണ്ടാവുക...അവന്റെ ചിന്തകൾ പലവിധത്തിൽ കാട് കയറി...

\"ഹരിയേട്ടാ...\"
അഭിയുടെ യാത്രയെക്കുറിച്ചറിയാനായി അഭിയുടെ കൂട്ട്കാരനും അവിടെ അവരുടെ കമ്പനിയിൽ  തന്നെ വർക്ക്‌ ചെയ്യുന്ന  ഹരിയെ തിരക്കി വന്നതായിരുന്നു അപ്പു..

\"അപ്പു, നിന്നെ നോക്കി വരാൻ ഇരിക്കുകയായിരുന്നു.. അഭിയുടെ സിസ്റ്റത്തിലേയ്ക്ക് അയച്ച മെയിലിന് ഒന്നും റിപ്ലൈ വന്നിട്ടില്ല... നീ ഒന്ന് ചെക്ക് ചെയ്യാമോ..അഭി എങ്ങോട്ടോ പോയിന്നു വീണ പറഞ്ഞു \"

ഹരിയുടെ പറച്ചിലിൽ നിന്ന് അഭി പോയത് ഹരിയ്ക്കും അറിയില്ലെന്ന് അപ്പുവിന് മനസിലായി..
അഭിയുടെ കാബിനിൽ ചെന്ന് സിസ്റ്റം ഓൺ ആക്കി അവൻ ഹരി പറഞ്ഞ മെയിൽ എല്ലാം ചെക്ക് ചെയ്ത് കറക്റ്റ് ചെയ്തു....

അവൻ അഭിയുടെ ലാപ്പിൽ എന്തെങ്കിലും സൂചന കിട്ടുമോ എന്ന് നോക്കിയെങ്കിലും ഒന്നും അവന് കണ്ടെത്താൻ ആയില്ല..
എന്തിനും മടിയ്ക്കാത്തവർ ആണ് ചുറ്റിലും അഭി ഏതെങ്കിലും അപകടത്തിൽ ചെന്ന് ചാടുമോ എന്നായിരുന്നു അപ്പുവിന്റെ പേടി..

............................................

ഉച്ചയ്ക്ക് തോരൻ ഉണ്ടാക്കാനായി അടുക്കള തോട്ടത്തിൽ നിന്ന് പയർ പറിച്ചെടുക്കുകയായിരുന്നു വേണിയും മാധുവും കൂടി..

അൽപ്പം ഉയരത്തിലായിരുന്ന പയർ വള്ളിയിൽ നിന്ന്  കൈ എത്തിച്ചു വളരെ പണിപ്പെട്ടാണ് അവർ പയർ പൊട്ടിച്ചെടുത്തത്..

\"ഇത്രേം മതിയാകുമോ വേണിച്ചേച്ചി\"
കയ്യിലിരുന്ന പയർ വേണിയുടെ കയ്യിലേയ്ക്ക് കൊടുത്തുകൊണ്ട് മാധു ചോദിച്ചു..

\"രണ്ട് മൂന്നെണ്ണം കൂടി എടുത്തോളൂ.... രാത്രിയിലത്തേയ്ക്ക് കൂടി എടുക്കാല്ലോ...\"

പയറൊക്കെ പൊട്ടിച്ചെടുത്ത് തിരികെ നടക്കുമ്പോഴാണ് പെട്ടന്ന് കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ വേണിയ്ക്ക് തോന്നിയത്..
ഒരു ആശ്രയതിനെന്നോണം അവൾ അവിടെയുള്ള അലക്ക് കല്ലിൽ ചാരി നിന്നു.
താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ലന്ന് അറിഞ്ഞു തിരിഞ്ഞ് നോക്കിയതായിരുന്നു മാധു.. അപ്പോഴാണ് രണ്ടു കയ്യും തലയ്ക്കു കൊടുത്ത് അലക്കുകല്ലിൽ ചാരി വേണി നിൽക്കുന്നത് കണ്ടത്..
\"വേണിച്ചേച്ചി.. എന്താ പറ്റിയെ \"
\"കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ \"
അവൾ പറഞ്ഞൊപ്പിച്ചു..
അപ്പോഴേയ്ക്കും അടുക്കളയിൽ നിന്ന് ലതികയും അങ്ങോട്ടേക്കെത്തി..
അവളുടെ മുഖത്തെ ക്ഷീണവും തളർച്ചയും കണ്ട് ഒരു നിമിഷം ലതിക ഒന്ന് ഭയന്നു.. പക്ഷെ പോകുന്നനെ അവരുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു..
ലതികയുടെ ചിരിയുടെ അർത്ഥം മനസിലാക്കിയിട്ടേന്നോണം വേണിയുടെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായി..
പിന്നെ അടുക്കളയിൽ നിൽക്കാൻ ലതിക സമ്മതിച്ചില്ല... അഭിയെ വിളിച്ചു ഹോസ്പിറ്റലിൽ പോയി വിവരം ഉറപ്പിയ്ക്കാനായി അവളെ പറഞ്ഞു വിട്ടു..
പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം അവളെ പൊതിഞ്ഞിരുന്നു..
റൂമിലെത്തി അവൾ അഭിയുടെ നമ്പർ ഡയൽ ചെയ്തു.. റിങ് പോകുന്നുണ്ടെങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല....
നിരാശയോടെ ഫോൺ ബെഡിലേയ്ക്കിട്ട് തിരിഞ്ഞപ്പോഴേയ്ക്കും തിരിച്ചു വിളിച്ചിരുന്നു..
ചിരിയോടെ തന്നെ അവൾ ആൻസർ അമർത്തി ഫോൺ ചെവിയോടടുപ്പിച്ചു..
\"അഭിയേട്ടാ...\"
മറുവശത്തുനിന്ന് കേട്ട വാർത്ത കേട്ട് അവൾ സ്തംബ്ധയായി...
തുടരും 


വേണി ❤

വേണി ❤

4.5
2460

കണ്ണുനീർ മങ്ങിയ കാഴ്ചയിലൂടെ അവൻ കണ്ടു ദൂരെ Icu വിന് മുന്നിൽ തകർന്നിരിയ്ക്കുന്ന തന്റെ കുടുംബത്തെ...\"അച്ഛാ..\"അവിടെ ഒരറ്റത്തായി ഇരിയ്ക്കുന്ന മാധവന്റെ ചുമലിൽ കൈ വച്ച് അപ്പു വിളിച്ചു..അപ്പുവും കരഞ്ഞു പോയിരുന്നു.. വിനു വന്നു അപ്പുവിനെ പിടിച്ചു അടുത്തുള്ള ഒരു കസേരയിലേയ്ക്കിരുത്തി..രണ്ടു കൈ കൊണ്ടും മുഖം പൊത്തി കരയുകയായിരുന്നു അപ്പു.. ഒരു ആശ്വാസത്തിനെന്നോണം വിനു അവന്റെ പുറത്തു പതുക്കെ തടവിക്കൊണ്ടിരുന്നു... കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൻ മുഖമുയർത്തി..\"വേണി..\"\"ലതിക്കാന്റി കുഴഞ്ഞു വീണിരുന്നു... ആന്റിയെ ഡ്രിപ് ഇട്ട് റൂമിലേയ്ക്ക് മാറ്റി.. മാധുരിയും വേണിയും അവിടെയാണ്..\"