Aksharathalukal

മായാമൊഴി 💖 08

കണ്ണുകളിൽ കുസൃതി നിറച്ചുകൊണ്ടു അയാൾ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.

“നേരത്തെ ഞാൻ പറഞ്ഞില്ലേ……
അതൊക്കെ നിങ്ങളോടുകൂടെ പറഞ്ഞിട്ടും നിങ്ങൾ അറിഞ്ഞിട്ടും എനിക്കെന്താ പുണ്യം…..”

പറഞ്ഞശേഷം അവൾ രസക്കേടോടെ എഴുന്നേൽക്കുവാനാഞ്ഞതും….

“മായേ പ്ലീസ്……”

ബാലമില്ലാത്ത കൈകൾകൊണ്ടു അവളുടെ കൈത്തണ്ടയിൽ പിടിച്ചുനിർത്തിയതും ഒരുമിച്ചായിരുന്നു……!

അന്ധാളിപ്പോടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ വീണ്ടും ഒരു പിടച്ചിൽ ഉയർന്നു താഴുന്നത് കണ്ടു.

“എനിക്കിങ്ങനെയൊക്കെ കേൾക്കാൻ ആഗ്രഹമുണ്ടെങ്കിലും എന്നോട് ആരും ഇങ്ങനെയൊന്നും ചോദിക്കാറില്ല സാറേ….

ആരെങ്കിലും വിളിക്കുമ്പോൾ പാതിരാത്രിയിൽ ആരും കാണാതെ അവരുടെകൂടെ മുറിലേക്ക് പോകും…..
അവരുടെ ആവശ്യങ്ങൾ കഴിയുമ്പോൾ പൈസയുംവാങ്ങിക്കൊണ്ടു അതേപോലെ നേരം വെളുക്കുന്നതീന മുൻപ് ആരുംകാണാതെ് അവിടെനിന്നും ഇറങ്ങും…..
അതാണ് ഇതുവരെയുള്ള ശീലം നിങ്ങളെന്താണ് ഇങ്ങനെ…….!”

അയാളുടെ കൈതണ്ടയിലെ പിടുത്തം പതുക്കെ അടർത്തിമാറ്റിക്കൊണ്ടാണ് അവൾ ചോദിച്ചത്.

അതേ ചോദ്യം തന്നെ അവളോടും തിരിച്ചുചോദിക്കണമെന്നു അയാൾക്കും തോന്നി.

“നിന്നെ ഇന്നലെ ആദ്യമായി കണ്ടിരുന്ന മുറിയിൽ ഇതിനുമുന്നേയും നിന്നെപ്പോലുള്ളവർ വന്നിരുന്നു…….!
നീയും ഞാനും ഒന്നിച്ചു ശയിച്ച മെത്തയിൽ അവരുമൊത്തും ഞാനും ശയിച്ചിട്ടുണ്ട് പിന്നെ നീ മാത്രമെന്താണിങ്ങനെ മനസ്സിൽ അള്ളിപ്പിടിച്ചു കിടക്കുന്നത്….? ‘

ചോദ്യം മനസിൽ കിടന്നു തിക്കുമുട്ടിയതല്ലാതെ പക്ഷെ ചോദിച്ചില്ല….!

” നിങ്ങൾ എന്തിനാണ് ഇതൊക്കെ അറിയുന്നത്….
കേട്ടിട്ട് ആസ്വദിക്കാനോ……
അല്ലെങ്കിൽ ചിരിക്കാനോ…..
അതുമല്ലെങ്കിൽ സഹതപിക്കാനോ…..”

അവളുടെ ചോദ്യങ്ങൾക്ക് അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

“സീരിയൽ ആക്കുന്നുണ്ടെങ്കിൽ അഞ്ഞൂറ് എപ്പിസോഡ് വേണ്ടിവരും…..
അല്ലെങ്കിൽ തിരക്കഥ എഴുതുന്നുണ്ടോ…..”

ഇത്തവണ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടു ചിരിയോടെയാണ് ചോദിച്ചത്.

അവസാനത്തെ ചോദ്യത്തിന് …..
” അതേ നിന്റെ ജീവിതംകൊണ്ടു ഞാൻ എന്റെ ജീവിതത്തിനൊരു തിരക്കഥ ഒരുക്കുവാൻ ശ്രമിക്കുകയാണെന്നു പറയുവാൻ ആഞ്ഞെങ്കിലും അവസാന നിമിഷം വേണ്ടെന്നുവച്ചു.

“എന്റെ കാര്യങ്ങളൊന്നും ഞാനിപ്പോൾ ഇതുപോലുള്ള ആരോടും പറയാറില്ല……
അതിന്റെ കാരണം ഞാൻ പറയട്ടെ ….’

ചോദിച്ചുകൊണ്ട് വീണ്ടും അവൾ മുഖാത്തേക്കു നോക്കിയപ്പോൾ കണ്ണുകളടച്ചുകൊണ്ടു സമ്മതമറിയിച്ചു.

“ഞാൻ ഒന്നരലക്ഷം രൂപയുണ്ടാക്കുവാൻ ഒരുമ്പെട്ടവളായി ഇറങ്ങിത്തിരിച്ചതിനു ശേഷം മൂന്നാമത്തെയോ നാലാമത്തെയോ തവണയാണെന്ന് തോന്നുന്നു …..
ഇവിടെയുള്ള വലിയൊരു കച്ചവടക്കാരൻ വിളിച്ചത് കൊണ്ടാണ് ഇങ്ങോട്ട് വന്നത് ……
എനിക്കൊരു അച്ഛനുണ്ടായിരുന്നെങ്കിൽ പുള്ളിക്കാരനു എന്റെ അച്ഛന്റെ പ്രായം കാണും…..!

പറഞ്ഞശേഷം എന്തോ തമാശ പറഞ്ഞതുപോലെ വാപൊത്തി ചിരിക്കുന്നത് കണ്ടു.

“കുറ്റം പറയരുതല്ലോ അയാൾ എന്നെ മോളെയെന്നല്ലാതെ മറ്റൊന്നും വിളിച്ചില്ല കേട്ടൊ……’

“എന്നിട്ടെന്തായി…….’

അയാൾ ആകാംക്ഷയോടെ തിരക്കി.

‘രാത്രിയിൽ അയാൾ എൻറെ കാര്യങ്ങൾ ഒക്കെ ചോദിച്ചപ്പോൾ പൈസയുടെ ആവശ്യങ്ങളടക്കം ഞാൻ എല്ലാം തുറന്നു പറഞ്ഞു …..”

“അയാൾ പൈസ തരാമെന്നു പറഞ്ഞോ”

അവൾ പൂർത്തിയാക്കുന്നതിനുമുന്നേ അയാൾ ഇടയിൽ കയറി ചോദിച്ചു.

“അതല്ലേ രസം….
എല്ലാം കേട്ടത്തിനുശേഷം അവസാനം മൂപ്പിലാൻ പറഞ്ഞു……
മോളെ നിനക്ക് ഇവിടെയുള്ള ഒരു സ്ഥാപനത്തിൽ മാസം 1000 രൂപ ശമ്പളത്തിൽ ജോലി തരാമെന്നും നിനക്ക് ആവശ്യമുള്ള ഒന്നരലക്ഷം രൂപ മുൻകൂറായി തന്നെ സഹായിച്ചുകൊണ്ട് പിന്നെ ശമ്പളത്തിൽ നിന്നും കുറേശ്ശെയായി അതുപിടിച്ചോളാമെന്നും…..’
“എന്നിട്ടോ ….”
അയാൾക്ക് ആകാംക്ഷ അടക്കാനായില്ല.

“അതുകേട്ടപ്പോൾ എനിക്കും വലിയ സന്തോഷമായി കുറ്റബോധത്തോടെയാണ് ഇതുവരെ തെറ്റുചെയ്തുകൊണ്ടിരുന്നത് ഇന്നത്തെ രാത്രികഴിഞ്ഞാൽ അതൊക്കെ അവസാനിക്കുകയാണല്ലോ എന്നൊരു സന്തോഷം…….
കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ മറക്കാം അതുപോലുള്ള തെറ്റുകൾ ഇനി ആവർത്തിക്കാതിരുന്നാൽ മതിയല്ലോ ….
അങ്ങനെയൊക്കെ കരുതിയാണ് അന്നുരാത്രി അയാളോടൊപ്പം തള്ളിനീക്കിയത്…..

പക്ഷെ പിറ്റേന്ന് രാവിലെ ജോലിയുടെ കാര്യം ചോദിച്ചപ്പോൾ അയാൾ എന്താണു പറഞ്ഞതെന്നറിയാമോ ……
എന്നെയും എന്റെ കാര്യങ്ങളും ടൗണിലുള്ള ചിലർക്കൊക്കെ അറിയാം ……
അങ്ങനെയുള്ള എനിക്കു അയാളുടെ സ്ഥാപനത്തിൽ ജോലി തന്നാൽ അയാളുടെ ഫാമിലിയും കൂട്ടുകാരുമൊക്കെ എന്തു കരുതുമെന്ന് ……
സത്യം പറഞ്ഞാൽ സിഗരട്ടുകൊണ്ടു പൊള്ളിച്ചതിനെക്കാൾ ഞാൻ കരഞ്ഞുപോയത് അന്നാണ്. …..
ആ പരട്ട കിളവൻ മറ്റൊന്നുകൂടെ പറഞ്ഞു……
അതൊക്കെ പോട്ടെന്നു വയ്ക്കാം പക്ഷേ…..
അയാൾക്ക് വിവാഹം കഴിഞ്ഞതും അല്ലാത്തതുമായ ആണ്മക്കളുണ്ട് അവരെയെങ്ങനെ ധൈര്യമായി കടയിൽ അയക്കും…….!
ഞാൻ കാരണം അവരുടെ കുടുംബജീവിതം തകർന്നുപോയാലോയെന്നു……!

അന്നാണ് ഒരു വേശ്യ എന്താണെന്ന് എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലായത് …..
അതിനുശേഷം രാത്രിയിൽ ആരു നൽകുന്ന വാഗ്ദാനത്തിനും ഞാനൊരു വിലയും കൽപ്പിക്കാറില്ല ……

പിന്നെ അതിരാവിലെ പൈസയും തന്നു യാത്രയാക്കുമ്പോൾ അയാൾ മഹത്തായ വേറൊരു വാഗ്ദാനം നൽകി …..!
അയാൾ മാസത്തിൽ ഒരുതവണയെങ്കിലും എന്നെ ഇവിടെ ക്ഷണിക്കാം അങ്ങനെയെങ്കിലും എൻറെ സാമ്പത്തിക പ്രശ്നങ്ങൾ തീരുമല്ലോയെന്നു…..

അതുപോലെ നിങ്ങളുടെ ഇപ്പോഴുള്ള ഈ സ്നേഹവും സഹതാപവും ഈ ചോദ്യവും വിട്ടുകള സാറെ….
എനിക്കതിലൊന്നും വലിയ താൽപര്യമില്ല…..”

മുഖമടച്ചുള്ള അടികിട്ടിയതുപോലെയാണ് അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക്‌ തോന്നിയത്…..!

പറഞ്ഞു കഴിഞ്ഞശേഷം ഇനിയൊന്നും പറയാനില്ലെന്ന ഭാവത്തിൽ അവൾ ബെഡിൽ നിന്നും വീണ്ടും എഴുന്നേൽക്കുമ്പോൾ അറിയാതെ അറിയാതെ വീണ്ടും അവളുടെ കൈകളിൽ അമർന്നു .

ഇത്തവണ ഞെട്ടലോടെയാണു അവൾ തിരഞ്ഞു നോക്കിയത്.
കണ്ണുകളിൽ വല്ലാത്തൊരു നിസഹായകത…!

“ബ്ലൗസിനിടയിൽ ആസ്ട്രേയാക്കിയവനെയും മൂത്രം കുടിപ്പിച്ചവനെയും പണം മോഷ്ടിച്ചെന്നു പറഞ്ഞുകൊണ്ടു ചെവിടടി്ച്ചു പൊട്ടിച്ചവനെയും ഇപ്പോൾ പറഞ്ഞ വാഗ്ദാനം നൽകി പറ്റിച്ച കിളവനെയും പോലെയാണ് മായ എന്നെയും കാണുന്നതെങ്കിൽ എന്നോടൊന്നും പറയണമെന്നില്ല …….
എന്റെ തലയണക്കടിയിൽ പേഴ്സുണ്ട്…….
ഇന്നലെ ഒരു രാത്രിക്കുവേണ്ടി ഞാൻ തരാമെന്ന് പറഞ്ഞിരിക്കുന്ന പണവും ഇതുവരെ എന്നെ സഹായിച്ചതിനുള്ളകൂലിയും എത്രയാണെന്ന് വിചാരിച്ചാൽ അതിൽനിന്ന് എടുത്തോളൂ……
പിന്നെ തിരിഞ്ഞു നോക്കാതെ പോയിക്കോ നമ്മൾ ഇനിയൊരിക്കലും കണ്ടുമുട്ടരുത്……’

അമർഷത്തോടെ അങ്ങനെ പറഞ്ഞുകൊണ്ടായാൾ വീണ്ടും തലവഴി പുതപ്പെടുത്തു മൂടി.

“ഇതൊക്കെയാണ് നിങ്ങളുടെയോക്കെ തെറ്റിദ്ധാരണ …..
കുറെ പണമുണ്ടെന്ന് കരുതി എല്ലാം വിലയ്ക്ക് വാങ്ങുവാൻ കിട്ടുമെന്ന തെറ്റിദ്ധാരണ……
പണമുണ്ടെങ്കിൽ എല്ലാം വിലയ്ക്കുവാങ്ങാൻ പറ്റുമെന്ന് അഹങ്കരിക്കരുത് സാറേ……
നിങ്ങൾ കുറച്ചു നേരത്തെ എന്താണ് പറഞ്ഞതെന്ന് ഓർമ്മയുണ്ടോ …..
മായയുള്ളതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത് എന്നല്ലേ ……..
അപ്പോൾ സാർ എനിക്ക് തരുന്നത് നിങ്ങളുടെ ജീവൻറെ വിലയും കൂടെയാണ് അല്ലെ…….
അതെത്രയാണ് സാർ……..
ആയിരം…….
അയ്യായിരം……..
പത്തായിരം……..
അതുമല്ലെങ്കിൽ എനിക്ക് അത്യാവശ്യമായ ഒന്നരലക്ഷം രൂപ തരുമായിരിക്കും അല്ലെ …… അങ്ങനെയാണെങ്കിൽ വെറും ഒന്നര ലക്ഷം രൂപ മാത്രമാണോ സാറിൻറെ ജീവൻറെ വില……?

രോഷത്തോടെയുള്ള അവളുടെ ചോദ്യങ്ങൾക്കുമുന്നിൽ അയാൾക്ക് ഉത്തരം മുട്ടിപ്പോയി.

,”അറിഞ്ഞു നല്കുന്നതിനൊന്നും വിലയിട്ടു നശിപ്പിക്കരുത് സാറേ ……
നിങ്ങളുടെ കയ്യിൽ കുറെ പണമുണ്ടെങ്കിലും വിലക്ക് വാങ്ങാൻ പറ്റാത്ത കുറെ സാധനങ്ങളുണ്ടു കെട്ടോ…….
സ്നേഹം …..
സഹതാപം…..
അനുകമ്പ …..
എന്നൊക്കെയാണ് അതിനു പറയുന്നത്…..
വയറ്റിൽ വയറ്റിപ്പിഴപ്പിനുവേണ്ടിയും ഗതികേടുകൊണ്ടും ഞാൻ പണം വാങ്ങി ഞാൻ നിങ്ങളുടെ മുന്നിലടക്കം തുണി അഴിച്ചിട്ടുണ്ടെങ്കിലും എൻറെ ശരീരമല്ലാതെ മനസ്സാക്ഷിയും ചിന്താശക്തിയും വേറെ ആർക്കും ഞാൻ പണയം വയ്ക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്തിട്ടില്ല അതുകൊണ്ടാണ് നിങ്ങളെ ആ അവസ്ഥയിൽ കണ്ടപ്പോൾ നിർബന്ധിച്ചു ഹോസ്പിറ്റലിൽ കൊണ്ടുവന്നത്…….
അതുകൊണ്ടു ദയവുചെയ്ത് അതിനൊന്നും വിലയിടരുത്……!

മുഖം മൂടി പുതപ്പു വലിച്ചുനീക്കി തലയിൽ പതിയെ തഴുകിയും മുഖത്തേക്കു തന്നെ ഉറ്റു നോക്കിയും ഒരു തത്വജ്ഞാനിയെപ്പോലെ ആത്മരോഷത്തോടെയാണ് അവൾ മറുപടി പറഞ്ഞെങ്കിലും ആ കണ്ണുകളിലെ ശാന്തത അയാളെ അത്ഭുതപ്പെടുത്തുകയായിരുന്നു.

“ഞാൻ ആലോചിക്കുന്നത് ഇങ്ങനെയൊക്ക ചിന്തിക്കുന്ന മായയെപ്പോലുള്ള ഒരു പെണ്കുട്ടിയെ ഇത്രയും ചെറിയൊരു പൈസയ്ക്കുവേണ്ടി ആരാണ് ഈ വഴിയിൽ തിരിച്ചു വിട്ടതെന്നാണ്…..”

കുറേനേരം ഉത്തരം മുട്ടിയവനെപ്പോലെ കിടന്നശേഷമാണ് അയാൾ ശബ്ദിച്ചത്.

“അതൊരിക്കലും ഒരു പെണ്ണായിരിക്കില്ലെന്നു നിങ്ങൾക്കും ഉറപ്പല്ലേ അല്ലെ……”

പരിഹാസച്ചിരിയോടെ ഉരുളയ്ക്ക് ഉപ്പേരിപോലെ അവളുടെ മറുപടി കേട്ടെങ്കിലും അതിനു മറുപടിയൊന്നും കൊടുത്തില്ല.
പകരം നേരത്തെ മനസിൽ കരുതി വച്ചിരുന്ന ചോദ്യമാണ് ചോദിച്ചത്.

“അല്ല …..
നേരത്തെ ചോദിക്കണം എന്നു കരുതിയതാണ് ഇത്രയും അത്യാവശ്യമായി മായയ്ക്ക് എന്തിനാണ് ഒന്നരലക്ഷം രൂപ…..”

അതുകേട്ടതും വാപൊത്തി ചിരിച്ചുകൊണ്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു നേരെ പഴയ ജാലകത്തിന് നേരെ നേരെ നടക്കുന്നത് കണ്ടപ്പോൾ അയാൾക്ക് അവളോട് വല്ലാത്ത ഈർഷ്യതോന്നി.

“നിങ്ങളെന്താ ഇങ്ങനെ…….
ആദ്യം ചോദിക്കേണ്ടതൊക്കെ എപ്പോഴും അവസാനമാണല്ലോ ചോദിക്കുന്നത്……”

നീല ജനാലവിരി നീക്കി പുറത്തേക്കു നോക്കിക്കൊണ്ടു അവളുടെ ചോദ്യം കേട്ടു.

“അതെപ്പോഴെങ്കിലുമാകട്ടെ എന്താണ് കാര്യം……
അതു പറയൂ…….”

ഈര്‌ഷ്യയോടെതന്നെ അയാൾ വീണ്ടും ചോദിച്ചു

“അതോ……..
മരിച്ചെന്നു ഇപ്പോൾത്തന്നെ നിങ്ങളൊക്കെ നൂറുവട്ടം പറഞ്ഞിരിക്കുന്ന……
മരിച്ചില്ലെന്നും ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും ഞാൻ വിശ്വസിക്കുന്ന എന്റെ അനിയേട്ടനെ എനിക്കു എന്നെന്നേക്കുമായി നഷ്ട്ടപ്പെടാതിരിക്കുവാനാണ് ഒന്നരലക്ഷം രൂപയുടെ അത്യാവശ്യം…..’

അവളുടെ മറുപടി കേട്ടതും വയ്യാതിരുന്നിട്ടുകൂടെ അറിയാതെ അമ്പരപ്പോടെ അയാൾ തലയുയർത്തിപ്പോയി.

“ഇവൾ പറഞ്ഞതുപോലെ ഇവൾക്കും ശരിക്കും അമ്മയെപ്പോലെ തലയ്ക്ക് സ്ഥിരതയില്ലാതായോ…?.”





തുടരും...... ♥️


മായാമൊഴി 💖 09

മായാമൊഴി 💖 09

4.4
10292

റോഡിലൂടെ ഇടതടവില്ലാതെ നിരനിരയായി ഒഴുകുന്ന വാഹനങ്ങളിലമാത്രമാണ് അവളുടെ ശ്രദ്ധയെന്നുതോന്നി.ആശുപത്രി മുറിയുടെ നീല ജനാല വിരി വകഞ്ഞുമാറ്റി കൊണ്ട് പുറത്തെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന അവളുടെ അപ്പോഴത്തെ രൂപവും ഭാവവും അവസാനനിമിഷംവരെ ദുരൂഹതയുടെ ചുരുളഴിയാതെ നടക്കുന്ന ചില സിനിമകളിലെ യക്ഷിയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്നതായി അയാൾക്കുതോന്നി…!ഭംഗിയായി മുടി ചീകി മെടഞ്ഞു കെട്ടിയ ഇളം ചുവപ്പു സാരി ധരിച്ച യക്ഷി….!” മായ എന്തൊക്കെയാണ് പറയുന്നത്…..അല്ലെങ്കിൽ മായയ്ക്ക് ശരിക്കും വട്ടായോ…..എന്താണ് സംഭവിച്ചത് വ്യക്തമായി പറയൂ…..”നിമിഷങ്ങളോളമുള്ള അസഹ്യമായ നിശ