Aksharathalukal

മായാമൊഴി 💖 13

 “ഈശ്വരനായിരിക്കുമല്ലെ എന്നെക്കൊണ്ട് ഇന്നും ആശുപത്രിയിൽ വരുവാൻ തോന്നിച്ചത് ……”

അവൾ തന്നെ ഉണ്ടാക്കികൊണ്ടു വരികയും അവൾതന്നെ ഉപ്പില്ലെന്നു കുറ്റംപറയുകയും ചെയ്തിരിക്കുന്ന ഉപ്പുമാവു മുഴുവൻ കഴിച്ചശേഷം അവളെ കളിയാക്കുന്നതു പോലെ അവളുടെ മുഖത്തുനോക്കി വിരൽ നക്കിത്തുടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം .

“മായ ഇന്നു വന്നില്ലെങ്കിലും എവിടെയാണെങ്കിലും ഞാൻ തപ്പി പിടിക്കുമായിരുന്നു……”

അയാൾ ചിരിയോടെ മറുപടി കൊടുത്തു.

“അതെങ്ങനെ ……
അതിനു നിങ്ങൾക്കെൻറെ നാടോ….
വീടോ….
മൊബൈൽഫോൺ നമ്പറോ….
ജോലിചെയ്യുന്ന കടയോ
ഒന്നും അറിയില്ലല്ലോ …. പിന്നെങ്ങനെ കണ്ടുപിടിക്കും മോനെ…….”

നേരത്തെ പറഞ്ഞിരിക്കുന്ന അതേ ഈണത്തിൽ തന്നെ ചെറിയ കുട്ടികളെപോലെ അവൾ ചോദിച്ചു .

“മംഗലാപുരത്തെ പോലീസിനെക്കുറിച്ച് നല്ലപോലെ അറിയാമല്ലോ ……
കേരളത്തിലെ പോലീസുകാരെ പോലെയല്ല അമ്പതിനായിരവും ഒരുലക്ഷവുമൊന്നും കൈക്കൂലി കൊടുക്കേണ്ട യാതൊരു കാര്യവുമില്ല ……
വെറും അമ്പതു രൂപയോ അഞ്ഞൂറുരൂപയോ കീശയിൽ നിന്നും ഉയർത്തി കാണിച്ചാൽ മതി….
ആ ഹോട്ടലിലെ മണകുണാഞ്ചൻ റൂംബോയിയെ തൂക്കിയെടുത്തു കൊണ്ടുപോയി തത്ത പറയുന്നതുപോലെ എല്ലാം പറയിക്കും …….
നാടും വീടും അറിയില്ലെങ്കിലും ജോലി ചെയ്യുന്ന സ്ഥലവും മൊബൈൽ നമ്പറും അവനറിയാതിരിക്കില്ലല്ലോ മോളെ ……!

അവൾ പറഞ്ഞിരിക്കുന്ന അതേ അതേ ഈണത്തിൽ തിരിച്ചടിച്ചപ്പോൾ അവളുടെ മുഖം പച്ചപ്പുളി കടിച്ചതുപോലെ ചുളിഞ്ഞു പോയി…..!

അവളുടെ മുഖത്തെ നിൽപ്പും ചമ്മിയ ഭാവവും നോക്കി ആസ്വദിച്ചുകൊണ്ടാണ് കൈ കഴുകുവാനായി എഴുന്നേറ്റത്.

” ഒരുമാസംകൂടെ ഇവിടെ ജോലിചെയ്ത ശേഷം അടുത്ത മാസം മുതൽ പുതിയ ജോലിക്കു പോകാം അല്ലേ ……”

കൈകഴുകി കൊണ്ടിരിക്കുമ്പോഴാണ് പിന്നെയും ചോദ്യം കേട്ടത് .

“എന്തിനാണ് ഇനിയും ഒരു മാസം ഇവിടെ ജോലിചെയ്യുന്നത് …….”

നെറ്റിചുളിച്ചുകൊണ്ടാണ് തിരിഞ്ഞുനോക്കിയാണ് ചോദിച്ചത്.

“അത്…. പിന്നെ …..
ഞാൻ …..
വ്യക്തമായി മറുപടി പറയാനാകാതെ അവൾ നിന്നുപരുങ്ങുന്നത് കണ്ടപ്പോൾതന്നെ ഒരുമാസം കൂടി അവധി ചോദിക്കുന്നത് ബാങ്കിലടക്കാനുള്ള പൈസയെ കുറിച്ചോർത്താണെന്നും….. അതുണ്ടാക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണെന്നും അയാൾ്ക്ക് മനസ്സിലായി.

” മായയുടെ കയ്യിലിപ്പോൾ എത്ര രൂപ കാണും…..”

അതിനിടയിൽ അയാൾ ചോദിച്ചു .

“എല്ലാം കൂടെ ഒരു എഴുപതിനായിരം രൂപ കാണും…..”

അൽപനേരത്തെ മൗനത്തിനു ശേഷമാണ് അവൾ മറുപടി പറഞ്ഞത് .

“ഓഹോ ഇങ്ങനെയൊക്കെയായിട്ടും …..
അത്രയേയുള്ളൂ …….

ചോദ്യം കേട്ടതും അവൾ കുറ്റവാളിയെപ്പോലെ ആദ്യം തലകുനിച്ചു .
പിന്നെ അതെ എന്നർത്ഥത്തിൽ തലയാട്ടി.

” എൻറെ ഈ മാലയും കമ്മലും കൂടെ ഏകദേശം ഒരു പവനോളം കാണുമെന്നാണ് തോന്നുന്നത് ഇതും എവിടെയെങ്കിലും വിൽപ്പന നടത്തിയാൽ ഒരു ഇരുപതിനായിരം രൂപ കിട്ടില്ലേ……”

ദയനീയതയോടെയുള്ള നോട്ടവും അതിനേക്കാൾ മനസലിയിക്കുന്ന ചോദ്യവും കേട്ടപ്പോൾ അയാൾ വല്ലാതെയായി .

മാലയും കമ്മലുമൊന്നും വിൽക്കേണ്ട കയ്യിലുള്ള പൈസ ബാങ്കിൽ അടച്ചശേഷം കുറച്ചു സാവകാശം ചോദിച്ചാൽ മതി …..
ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഞാൻ തന്നെ മായയുടെ മുതലാളിയോടു ഒരു അൻപതിനായിരം രൂപ മുൻകൂറായി നൽകാൻ പറയാം പോരെ ……”

പറഞ്ഞശേഷം പ്രതികരണം അറിയുവാനായി അവളുടെ മുഖത്തേക്ക് നോക്കി.

“അങ്ങനെ ഒരു സൗകര്യം കിട്ടിയാൽ ഞാൻ രക്ഷപ്പെട്ടു ……
അങ്ങനെയാണെങ്കിൽ മാലയും കമ്മലും വിറ്റുകൊണ്ടു അതിൻറെ പൈസയും ഞാനിതിന്റെ കൂടെ ചേർക്കും…..
പക്ഷേ ……
തിരിച്ചടക്കാനുള്ള മുഴുവൻ പൈസയില്ലാതെ അതിൽ നിന്നും ഒരു രൂപ പോലും കുറഞ്ഞാൽ സ്വീകരിക്കില്ലെന്നാണ് ബാങ്കിൽനിന്നും പറഞ്ഞതു്…….”

ടോർച്ചു മിന്നിച്ചു കെടുത്തിയതുപോലെ അവളുടെ മുഖത്ത് പെട്ടെന്നൊരു സന്തോഷം ഉണ്ടാവുകയും അതുപോലെ മങ്ങുകയും ചെയ്തു ……!

“അവർ അങ്ങനെ പലതും പറയും അതവരുടെ ബിസിനസാണ് അതൊന്നും നമ്മൾ സാരമാക്കേണ്ട കാര്യമില്ല ……
മായ നാളെത്തന്നെ കയ്യിലുള്ള പൈസ അവിടെ കൊണ്ടുപോയി അടച്ചുഅടച്ചു നോക്കൂ …..”

അയാൾ സമാധാനിപ്പിച്ചു.
“അയ്യോ……
മുഴുവൻ പൈസയും ഇല്ലാതെ ഞാനങ്ങോട്ടു പോകില്ലേ……!
അവിടെയുള്ള മാനേജർ ഒരു മുശടനാണ് …..!എന്നെ കാണുമ്പോൾ തന്നെ അയാൾ എന്നെ കൊന്നു തിന്നുവാൻ വരും……”

ആ രംഗം ഓർത്തതുകൊണ്ടാകണം ചെറിയ കുട്ടികളെ പോലെ പേടിയോടെ കൈകൾകൊണ്ട് കണ്ണുകൾ മൂടിക്കൊണ്ടാണവൾ പറഞ്ഞത്.

അതുകണ്ടപ്പോൾ മനസ്സിൽ വീണ്ടും അവളോടുള്ള സഹാനുഭൂതി വീണ്ടും വല്ലാതെ കൂടുന്നതായി അയാൾക്ക് തോന്നി.

“ഇങ്ങനെ പേടിച്ചാലെങ്ങനെയാ മായേ….. ”

” അവരുടെയൊക്കെ സ്വഭാവം നിങ്ങൾക്കു അറിയാഞ്ഞിട്ടാണ് അന്നു ജപ്തിയുടെ കാര്യങ്ങൾ പറയുവാൻ വീട്ടിൽ വന്നപ്പോൾ ഞങ്ങലെ എന്തൊക്കെയോ പറഞ്ഞു …..
അതൊക്കെ കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നുപോയിരുന്നു …….”

പരാതിപറയുന്നതുപോലെയാണ് അവൾ പറഞ്ഞത്.

” ഓക്കേ സമ്മതിച്ചു എങ്കിൽ മായ പോകുന്നില്ലെങ്കിൽ പോകേണ്ട ……
ഞാൻ പോയി മാനേജറോട് സംസാരിച്ചാലോ….”

അതുകേട്ടതും അവിശ്വസനീയതയോടെ അയാളെനോക്കി…….!

“ശരിക്കും സത്യമാണോ……
നിങ്ങൾ സംസാരിക്കുമോ…….
നിങ്ങൾക്ക് അവിടെയൊക്കെ അറിയാമോ…… ! ”

തമാശപറയുന്നതാണെന്നാണ് അവളുടെ ധാരണയെന്നു മുഖഭാവത്തില്നിന്നും മനസിലായി.

” എൻറെ പൊന്നു മായേ…..
മായ പറഞ്ഞിരിക്കുന്ന ടൗണിലെ ബാങ്കിൽ തന്നെയാണ് എന്റെയും ചില അക്കൗണ്ടുകളുള്ളത്……
അതുപോലെ മായ പറഞ്ഞതൊക്കെ വെച്ചുനോക്കുമ്പോൾ നമ്മൾ അടുത്തടുത്ത നാട്ടുകാരാകാനാണ് സാധ്യത ……..”

ചിരിച്ചുകൊണ്ടുള്ള മറുപടി കേട്ടതും അവളുടെ കണ്ണുകളിലൂടെ പെട്ടെന്നോരു മിന്നൽപിണർ പുളഞ്ഞിറങ്ങി .
പിന്നാലെ അവളുടെ മുഖം കടലാസുപോലെ വിളറി വെളുത്തു വിവർണ്ണമാവുന്നതും കണ്ടു…..!

“അവിടെ എവിടെയാണ് ……”

പ്രേതത്തെ കണ്ടതുപോലെ വിളറിവെളുത്തമുഖവുമായി വിക്കിവിക്കിയാണ് വിശ്വാസമാകാത്തതുപോലെ ഇടറിയ ശബ്ദത്തിലുള്ള അവളുടെ ചോദ്യം.

അതു് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന സന്തോഷവും ഉത്സാഹവുമൊക്കെ നിമിഷനേരംകൊണ്ട് ആവിയായി മാറിയിരിക്കുന്നതായി അയാൾക്ക് മനസ്സിലായി കണ്ണുകളിൽ നിറയെ ഭീതിയാണ് മുഖം മങ്ങിയിരിക്കുന്നു……!

” എന്നുപറഞ്ഞാൽ മായ പറയുന്ന ബാങ്കിൻറെ നാലഞ്ച് കിലോമീറ്റർ അപ്പുറത്താണ് എൻറെയും വീട് അല്ലാതെ മായയുടെ നാട്ടിൽ തന്നെയൊന്നുമല്ല ……
സത്യത്തിൽ അതിനടുത്തുള്ള ഏതോ ഒരു സ്ഥലമെന്നാണ് ഞാൻ ഊഹിക്കുന്നത് അല്ലാതെ വ്യക്തമായി എനിക്കൊന്നും അറിയില്ല കേട്ടോ…..”

സ്വാഭാവികമായ രീതിയിൽ അയാൾ മറുപടി പറഞ്ഞതും നിലത്തു പാകിയ വെളുത്ത ടൈൽസിലേക്ക് മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർത്തുള്ളികൾ അടർന്നു വീഴുന്നതും കണ്ടു ……!

“ശ്ശോ……
എന്തായിത് മായേ……
കൊച്ചുകുട്ടികളെപ്പോലെ……
ഞാനിതൊക്കെ നാട്ടിൽ പോയി ആരോടെങ്കിലും പറയുമെന്ന പേടികൊണ്ടാണ് മായ കരയുന്നതെങ്കിൽ മായയ്ക്ക് തെറ്റിപ്പോയി….. ഇക്കാര്യങ്ങളൊക്കെ മറ്റാരും അറിയാതിരിക്കേണ്ടത് ഇപ്പോൾ് മായയേക്കാൾ കൂടുതൽ എൻറെയും ആവശ്യമാണ്…… അതുകൊണ്ട് ഞാനായിട്ട് പറഞ്ഞുകൊണ്ടു ഇക്കാര്യം ഭൂമിയിൽ ഒരാൾപോലും ഒരാൾ പോലും അറിയുവാൻ പോകുന്നില്ല കേട്ടോ…….!

തേൻ നുകരുവാൻ വെമ്പുന്ന പൂമ്പാറ്റയെപ്പോലെ അവളുടെ വിതുമ്പുന്ന ചുണ്ടുകളിൽ പറന്നിറങ്ങി തേൻ തുണയുവാനുള്ള സ്വന്തം ചുണ്ടുകളുടെ വെമ്പൽ ഒതുക്കി നിർത്തിയശേഷം അവളുടെ താടി പിടിച്ചുയർത്തി ആരെയും വലിച്ചെടുപ്പിക്കുന്ന കാന്തീകവലയംപോലുള്ള അവളുടെ കണ്ണുകളിലേക്കു നോക്കി സഹതാപത്തോടെയാണ് പറഞ്ഞത്……!

അതുകേട്ടപ്പോൾ അവൾ പതുക്കെ തല കുലുക്കുന്നത് കണ്ടു .

“ആരെങ്കിലും ഇക്കാര്യം അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ഞാൻ മാത്രമല്ല എൻറെ മോളും അമ്മയും ജീവിച്ചിരിക്കില്ല ഉറപ്പാണ്.

ഇത്തവണ തല നിർത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവിടെ കണ്ണുകളിൽ കണ്ണീൽ കണ്ണീരിന്റെ തിളക്കത്തിനിടയിലും നിശ്ചയദാർഢ്യം ഉണ്ടായിരുന്നു

” അങ്ങനെയെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്നെയും എൻറെ മോളെയും അമ്മയെയും അനിയേട്ടന്റെ അടുത്തുതന്നെ കിടത്തണമെന്ന് നിങ്ങൾ ആരോടെങ്കിലും പറയണം കേട്ടോ…..”

സാരിത്തുമ്പു ഉയർത്തി കണ്ണീർ തുടച്ചുകൊണ്ട് അയാളെ നോക്കിയപ്പോൾ അയാൾക്കും വല്ലാതെ സങ്കടം തോന്നി .

“മായേ…..
ഇങ്ങനെ വേണ്ടാതെ കാര്യങ്ങൾ പറയുകയും ചിന്തിക്കുകയും ചെയ്യാതെ ജീവിക്കാൻ നോക്കൂ…..
നമ്മളെ സ്നേഹിക്കുന്ന മരിച്ചുപോയവരുടെ കൂടെ മരിച്ചു കൊണ്ടല്ല നമ്മളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കേണ്ടതും പ്രീതിപ്പെടുത്തേണ്ടതും……
പകരം ജീവിച്ചിരിക്കുമ്പോൾ അവർക്ക് സാധിക്കാത്തത് ജീവിച്ചിരിക്കുന്ന നമ്മൾ സാധിച്ചു കൊടുത്തു കൊണ്ടാണ് മനസ്സിലായോ….
മായ തന്നെ ഓർത്തുനോക്കൂ മരിക്കുമെന്ന് ഉറപ്പായപ്പോൾ മായയെയും മോളെയും നിങ്ങളുടെ ഭാവിയെയും സുരക്ഷിതത്വത്തെയും കുറച്ചൊക്കെ ഓർത്തുകൊണ്ട് മായയുടെ അനിയേട്ടൻ എത്ര വിഷമിച്ചുകാണുമെന്ന്…. അതുകൊണ്ടു എന്തുപ്രശ്നമുണ്ടാകുമ്പോഴും മരിക്കുമെന്ന് ഇങ്ങനെ നാഴികയ്ക്ക് നാല്പത് വട്ടം പറയാതെ അയാൾക്കുവേണ്ടി ജീവിക്കുകയാണ് വേണ്ടത് കേട്ടല്ലോ……
പറയുന്നതൊക്കെ ശ്രദ്ധിച്ചുകേട്ടുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി നോക്കിയതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല.

” മരിച്ചവരാരും ഒരിക്കലും സ്വാർത്ഥന്മാരായിരുന്നില്ല ജീവിക്കുന്നവരാണ് സ്വാർത്ഥൻമാർ…..”

അവൾക്ക് മനസിലാകുന്നുണ്ടെങ്കിൽ മനസ്സിലായിക്കോട്ടെയെന്നു കരുതിയാണ് മനപ്പൂർവം അങ്ങനെ പറഞ്ഞത്.

അവൾക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു അതു കേട്ടയുടനെ തലകുനിക്കുന്നത് കണ്ടു….!

” എപ്പോഴാണ് ബാങ്കിൽ പോകുന്നത് …..”

മുഖം തുടച്ചശേഷം കട്ടിലിൽ ഇരുന്നുകൊണ്ടു ആരെയോ ഫോൺ ചെയ്യാൻ തുടങ്ങുമ്പോഴാണ് അവളുടെ ചോദ്യം .

“ഇന്നു ഡിസ്ചാർജ് ആയിട്ടുണ്ടെങ്കിൽ ഇന്നുതന്നെ അല്ലെങ്കിൽ നാളെ ……”

അങ്ങേ തലയ്ക്കൽ നിന്നും മറുപടിക്ക് കാക്കുന്നന്നതിനിടെ അയാൾ മറുപടി കൊടുത്തു.

” എന്നാൽ പിന്നെ ഇന്നുതന്നെ എന്റെ മാലയും വളയും വിൽക്കാം അല്ലെ…..
അല്ലേ അതിന്റെ പൈസ കൂടി ചേർത്താൽ അത്രയുമാകുമല്ലോ …..”

അവൾ സംസാരിക്കുന്നതിനിടെ അയാൾ ചുണ്ടിൽ വിരൽ ചേർത്തുകൊണ്ട് സംസാരിക്കരുതെന്നു് ആംഗ്യം കാണിച്ചശേഷം ഫോണിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ചെവികൂർപ്പിച്ചെങ്കിലും

” പുറപ്പെട്ടോ……”

എന്നു മലയാളത്തിൽ ചോദിച്ചശേഷം പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖത്തേക്കുനോക്കി ചിരിച്ചുകൊണ്ട് സംസാരം ഇംഗ്ലീഷിലേക്കും മാറ്റിയതോടെ അവൾക്കൊന്നും മനസ്സിലായില്ല…..!


ഫോണിലൂടെയുള്ള സംസാരത്തിനിടെ ഇടയ്ക്കിടെ തന്നെ നോക്കി നോക്കുന്നതും ചിരിക്കുന്നതും കണ്ടപ്പോൾ അയാൾ തന്നെക്കുറിച്ചാണോ സംസാരിക്കുന്നത് എന്നോരു സംശയം……!

പുരികക്കൊടി വില്ലുപോലെ വളച്ചു നെറ്റി ചുളിച്ചുകൊണ്ടു “എന്നെക്കുറിച്ചാണോയെന്നു …..”
കണ്ണുകൾ കൊണ്ടവൾ ഒന്നുരണ്ടുതവണ ചോദിച്ചെങ്കിലും കഥകളിക്കാരിയെപ്പോലെ കണ്ണുകളും പുരികങ്ങളും കൊണ്ടുള്ള ചോദ്യങ്ങൾ കാണുവാൻ ആകർഷണം തോന്നിയതുകൊണ്ടു അതാസ്വദിക്കുവാൻ വേണ്ടിമാത്രം അയാൾ മനപൂർവ്വം അവളുടെ ചോദ്യങ്ങൾ അവഗണിച്ചു ……!

പിന്നെയും സംസാരം നീണ്ടു പോയപ്പോൾ അയാളുടെ കൈകളിൽ തോണ്ടികൊണ്ട് “എന്താണെന്ന് ……”
ചോദിച്ചെങ്കിലും
” ഒന്നുമില്ല….”യെന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചശേഷം അയാൾ സംസാരം തുടർന്നു.

“അതിനിടെ മായയെന്തോ ചോദിച്ചല്ലോ എന്താണത് ……”

ഫോൺവിളി നിർത്തിയശേഷം അയാൾ ചോദിച്ചു.

“ഒന്നുമില്ല നിങ്ങളുടെ എന്നെനോക്കിയുള്ള ചിരിയും നോട്ടവും ഇംഗ്ലീഷിലുള്ള വർത്തമാനവും കേട്ടപ്പോൾ ഞാൻ കരുതി എന്നെക്കുറിച്ച് എന്തെങ്കിലും പറയുകയാണെന്ന് അതാ ചോദിച്ചത് ……”

അതുകേട്ടതും അയാൾ പൊട്ടിച്ചിരിച്ചു.

” ഇതാണ് നിങ്ങളുടെ പെണ്ണുങ്ങളുടെ പ്രശ്നം….. ആരെങ്കിലും നിങ്ങളെനോക്കി സംസാരിക്കുന്നതു കണ്ടുപോയാൽ …..
നിങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നു സംശയിക്കും……
എൻറെ പൊന്നു മായേ ഞാൻ സംസാരിച്ചത് എന്റെ ബിസിനസ് സംബന്ധമായ കാര്യങ്ങളാണ്….
ഇപ്പൊ വിളിച്ചതാകട്ടെ മായയുടെ പുതിയ മുതലാളിയെയും …..
അവൻ പതിനൊന്നു മണിയാവുമ്പോഴേക്കും ഇവിടെയെത്തുമെന്നാണ് പറഞ്ഞത് ….
ബിസിനസ്‌ തട്ടിപ്പുകൾ മായ മനസിലാക്കരുതെന്നു കരുതിയാണ് സംസാരം ഇംഗ്ലീഷിൽ ആക്കിയത് മനസ്സിലായോ…..”

അയാളുടെ മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കിലും അവൾ തലയാട്ടി.

” അതൊന്നുമല്ല വേറെയെന്തോ മായ ചോദിച്ചല്ലോ കമ്മലോ….. മാലയോ…
അങ്ങനെയെന്തോ ……”

അയാൾ വീണ്ടും ചോദിച്ചു.

“ഓ …..അതോ ……
എന്റെ ലോണിന്റെ കാര്യങ്ങൾ സാംസാരിക്കുവാൻ നാളെ നിങ്ങൾ ബാങ്കിൽ പോകുന്നുണ്ടെങ്കിൽ എൻറെ മാലയും കമ്മലും ഇന്നുതന്നെ വിൽക്കാം ആ പൈസകൂടെ ചേർത്ത് അടക്കാമെന്നാണ് ഞാൻ പറഞ്ഞത്….”

ചിരിയോടെ അവൾ മറുപടി കൊടുത്തു.

” അതൊക്കെ നാളെയാവട്ടെ നമുക്കു ആലോചിക്കാം ……
ഇനിയും എനിക്കും മായയുടെ വീടും നാടും മൊബൈൽ ഫോൺ നമ്പറുമൊക്കെ പറഞ്ഞു തരുന്നതിനു വിഷമം ഒന്നുമില്ലല്ലോ അല്ലേ …..”

ഇരുത്തിയുള്ള അയാളുടെ ചോദ്യം കേട്ടതും അവൾ പെട്ടെന്നു തല ഉയർത്തി നോക്കി …..!
ഹൃദയത്തിൻറെ ഉള്ളറകളിലേക്ക് തുളഞ്ഞിറങ്ങിപ്പോകുന്ന നോട്ടം……!
അപ്പോൾ അവളുടെ കണ്ണുകളിലുള്ളത്…..
പ്രണയമാണോ ഇഷ്ടമാണോ……
രാതിമോഹങ്ങളാണോ…..
എന്നൊന്നും തിരിച്ചറിയാനാകാത്ത നോട്ടം….!

അവളുടെ ഇതുപോലുള്ള കുറേ ചേഷ്ടകളാണ് തന്നെ അവളിൽതന്നെ പിടിച്ചു നിർത്തുന്നതെന്നും…..
അതൊക്കെ തന്നെയാണ് താൻ തന്റേതമാത്രമാക്കുവാൻവേണ്ടി വല്ലാതെ മോഹിക്കുന്നതെന്നും…….
അവളിൽനിന്നും മാറിനടക്കാൻ വയ്യാതാക്കിയതെന്നും അയാൾ മനസ്സിലോർത്തു.

” അങ്ങനെയാണെങ്കിൽ എനിക്കൊരു ഉപകാരം ചെയ്യുമോ …….”

അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ പറയൂ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.

“ഞാൻ വിൽക്കുവാൻ കൊണ്ടുപോയാൽ ജ്വല്ലറിക്കാർ പറ്റിക്കും…..
പൊതുവേ പെണ്ണുങ്ങളെ എല്ലാവരും പറ്റിക്കും…..! അതുകൊണ്ട് ഇതൊന്നു വിറ്റു തരുമോ…..”

പറഞ്ഞുകൊണ്ട് അവൾ കമ്മലിനെ പിൻവശം തിരിച്ചുകൊണ്ട് ഊരിയെടുക്കാൻ തുടങ്ങിയതും അയാൾ പെട്ടെന്നു കൈയുയർത്തി വിലക്കി.

“വേണ്ട…. വേണ്ട ….ഇപ്പോഴൊന്നും അതൊന്നും അഴിച്ചെടുക്കേണ്ട…..
നാളെ ബാങ്കിൽ പോയശേഷം അവരെന്താണു പറയുന്നതെന്നു അറിഞ്ഞശേഷം അതിന് അനുസരിച്ച് നമുക്ക് കാര്യങ്ങൾ ചെയ്യാം …..
പോരെ …..!

സംശയത്തോടെ അയാളെയൊന്നു നോക്കിയശേഷം അവൾ സമ്മതഭാവത്തിൽ തലയാട്ടി

അതൊക്കെ പോട്ടെ……
ഇതൊക്കെ വിറ്റുകഴിഞ്ഞാൽ മായക്ക് വേറെ സ്വർണം ഉണ്ടോ …..”

അവളുടെ മുഖത്തേക്കുതന്നെ ഉറ്റുനോക്കിക്കൊണ്ടാണ് അയാൾ ചോദിച്ചത്.

” എനിക്കു പണ്ടേ ഈ ഒരു മാലയും കമ്മലും മാലയും മാത്രമേയുള്ളൂ ……
ഇതുരണ്ടും എന്റെ മുത്തശ്ശൻ വാങ്ങിതന്നതാണ്…..
കല്യാണം കഴിക്കുമ്പോൾ അനിയേട്ടൻ മൂന്നു പവനാണെന്നു തോന്നുന്നു ഒരു താലിയും ചെറിയൊരു മോതിരവും ഇട്ടു തന്നിരുന്നു …..
പിന്നെ എന്തെങ്കിലും ആവശ്യം വരുമ്പോഴൊക്കെ അനിയേട്ടൻ അതു തിരിച്ചുവാങ്ങി പണയം വയ്ക്കും…..
ആദ്യമൊക്കെ അതിലെനിക്ക് ഭയങ്കര സങ്കടമായിരുന്നു…..

“മോളെ ആവശ്യത്തിന് വിൽക്കാനും പണയം വെക്കാനുമുള്ള ഒരു നിക്ഷേപമാണ് സ്വർണം അല്ലാതെ ആഡംബരമോ അലങ്കാരമോ അല്ലന്ന്…..”
അതുകാണുമ്പോൾ അനിയേട്ടൻ പറയും.
” താലിയല്ലേ പണയം വെയ്ക്കുന്നത് മോശമല്ലേ എന്നൊക്കെ ,ഞാൻ പറയുമ്പോൾ ….
” ഈ അമ്പതിനായിരം രൂപയുടെ ഒരു തുണ്ട് സ്വർണത്തിലാണോ നീയും ഞാനും തമ്മിലുള്ള ബന്ധം കിടക്കുന്നതെന്ന് …” തിരിച്ചുചോദിക്കും.കുറേ ആലോചിച്ചപ്പോൾ ശീലമായതുകൊണ്ടാണോ എന്നറിയില്ല എനിക്കും അതു ശരിയാണെന്ന് തോന്നി തുടങ്ങി……
അതുകൊണ്ട് ചോദിക്കുമ്പോഴൊക്കെ ഞാൻ അഴിച്ചുകൊടുക്കും രണ്ടാഴ്ചയോ രണ്ടുമാസമോ കൂടുമ്പോൾ അതേപോലെ തിരിച്ചെടുത്തു തരികയും ചെയ്യും…..
പക്ഷേ മുത്തശ്ശൻ വാങ്ങിത്തന്ന ഈ മാലയ്ക്കോ കമ്മലിനോവേണ്ടി് ഒരിക്കലും അനിയേട്ടൻ ചോദിച്ചിട്ടില്ല കെട്ടോ……

മേശയുടെ വക്കിൽ നഖങ്ങൾ കൊണ്ട് കോറി വരച്ചുകൊണ്ടു അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അനിയേട്ടനെ ഓർത്തതുകൊണ്ടാകണം വീണ്ടും അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു .
” മോളുടെ കഴിത്തിലുണ്ടായിരുന്ന ചെറിയ മാലയാണ് അതിനുശേഷം അനിയേട്ടൻ ആകെ വാങ്ങിയ സ്വർണം. ….. !
ആ മാലയും എനിക്കു മുത്തശ്ശൻ വാങ്ങിതന്നിരുന്ന മാലയും വിൽപ്പന നടത്തിയ പൈസ കൊണ്ടാണ് അനിയേട്ടൻ പോയതിനുശേഷം അഞ്ചാറുമാസം ഞങ്ങൾ ജീവിച്ചത് …..
മരിക്കുമ്പോൾ തന്നെ താലി പണയം വച്ചിട്ടുണ്ടായിരുന്നു പിന്നീട് അടുക്കാനും പറ്റിയില്ല…..
മോതിരമാണെങ്കിൽ അതിനും മുന്നേ എപ്പോഴോ മോൾക്ക് സുഖമില്ലാതായപ്പോൾ വിറ്റിരുന്നു ….
ഞാൻ ജോലിക്ക് വരുവാൻ തുടങ്ങിയ ശേഷം ചിട്ടിപിടിച്ച പൈസ കൊണ്ടാണ് ഈ മാല ഞാൻ വാങ്ങിയത് …..
അതുകൊണ്ട് ……
സ്വർണം ധരിക്കാനുള്ള ഭാഗ്യമുണ്ടായില്ല അതിനു വലിയ ആഗ്രഹവുമില്ല ഈ മാല വാങ്ങിയതുതന്നെ അനിയേട്ടൻ പറഞ്ഞതുപോലെ ആവശ്യത്തിനു പണയം വയ്ക്കുവാനുള്ള ഒരു സാധനമായിട്ടാണ്……”

സാരിയുടെ തുമ്പെടുത്തു മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ട് നിഷ്കളങ്കമായി തുറന്നു പറഞ്ഞശേഷം അവൾ ചിരിച്ചു .
ആ ചിരിയിൽ സങ്കടമോ ദേഷ്യമോ നിരാശയോ ഒന്നുമില്ലെന്ന് അത്ഭുതത്തോടെയാണ് അയാൾ തിരിച്ചറിഞ്ഞത്…..!

“പിന്നെ പറഞ്ഞപോലെ മായയുടെ പുതിയ മുതലാളി പതിനൊന്നുമണിയാവുമ്പോഴേക്കും എവിടെയെത്തും കേട്ടോ ….

എന്തോ ഓർത്തിട്ടെന്നപോലെയാണ് അയാൾ പറഞ്ഞത്.

“അയ്യോ …
അപ്പോൾ ഇന്നും ഞാൻ കടയിൽ പോകേണ്ടേ… ഒമ്പതുമണിക്ക് കട തുറക്കും….. ”

അവളുടെ മുഖത്തു ഭീതിയും വേവലാതിയും നിറഞ്ഞു.

” എവിടേക്ക് …..”

പെട്ടെന്നാണ് അയാളുടെ മുഖഭാവം മാറിയത്.

” മായ ഇന്നെന്നല്ല ഇനി ഒരിക്കലും ജോലിക്കുവേണ്ടി അങ്ങോട്ട് പോകുന്നില്ല മനസ്സിലായോ….”

പറഞ്ഞു കഴിഞ്ഞപ്പോഴാണ് അധികാര സ്വരത്തിലായിപ്പോയോ എന്നയാൾക്ക് സംശയം തോന്നിയത് .

പെട്ടെന്നുള്ള അവിടെ ഗൗരവത്തിലും സംസാരത്തിലും അവളും പേടിച്ചുവിളറിപ്പോയി.

“മറ്റൊന്നുംകൊണ്ടല്ല മായേ….
മായ എന്തുകരുതിയാലും എനിക്കു കുഴപ്പമില്ല മായ ഇനിയും അവൻറെ മുന്നിൽ ഒരു നിമിഷം പോലും ഓച്ചാനിച്ചു നിൽക്കുന്നതും… പറയുന്നതൊക്കെ തലകുനിച്ച് കേൾക്കേണ്ടി വരുന്നതുമൊക്കെ എനിക്ക് സഹിക്കാൻ പറ്റില്ല… അതിനുവേണ്ടിയാണ് ഞാൻ ഇത്രയൊക്കെ ചെയ്തതും ഇനിയും ചെയ്യാമെന്ന് പറഞ്ഞതും മനസിലായോ….. .”

മായ ഇനിയെങ്കിലും ആരുടെ മുന്നിലും തലകുനിക്കരുത് ….
ഒരാളുടെ മുന്നിലും……”

തുടർന്നയാൾ പറഞ്ഞില്ല….

അയാൾ പറഞ്ഞതു് മുഴുവൻ കേട്ടശേഷം നന്ദിയോടെ് അയാളെ നോക്കി….

” ശരി .. ”
എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോഴും അവളുടെ കണ്ണുകളിൽ നിന്നും രണ്ടു നീർമുത്തുകൾ അടർന്നുവീണു ചിന്നിചിതറിതെറിക്കുന്നത് കണ്ടു……



തുടരും..... ♥️


മായാമൊഴി 💖 14

മായാമൊഴി 💖 14

4.5
9864

അയാൾ പ്രാതൽ കഴിച്ചിരുന്ന പാത്രങ്ങൾ കഴുകുന്നതിനിടയിലാണ് അവളുടെ ബാഗിൽ നിന്നും മൊബൈൽഫോൺ കരയുവാൻ തുടങ്ങിയത് …..പാത്രങ്ങളെല്ലാം വാഷ്ബേസിനിൽ തന്നെ തിരികെവച്ചശേഷം സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ടവൾ വേഗത്തിൽ വന്നു ഫോണെടുക്കുന്നത് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നുകൊണ്ട് അയാൾ കാണുന്നുണ്ടായിരുന്നു.ഫോണെടുത്തു നമ്പർ നോക്കിയതും പെട്ടെന്നുതന്നെ അവളുടെ മുഖത്തു പേടിയും ഒരുതരം വിളർച്ചയുമുണ്ടാകുന്നത് അയാൾ ശ്രദ്ധിച്ചു.ഫോണിന്റെ ഡിസ്‌പ്ലൈയിലേക്ക് ഒരുതവണ കൂടെ പേടിയോടെ നോക്കിയശേഷം അയാളുടെ മുഖത്തേക്ക് നോക്കി ….!“എന്തേ ഫോണെടുക്കുന്നില്ലെ…..”ഫോണിലേക്കും അവളുട