Aksharathalukal

മായാമൊഴി 💖17

ഒരു നിസ്സാര കാര്യത്തിന് ഒരാൾക്ക് ഇത്രയും സങ്കടം വരുമോ……!സ്നേഹത്തിനും സ്നേഹിക്കുന്നവർക്കും മുന്നിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ ദുർബല ആണല്ലോ ഈ പാവം പെൺകുട്ടി …….!അതോർത്തപ്പോൾ അയാളുടെ ചങ്ക് പൊടിഞ്ഞു പോയി.
മുഖം കഴുകാനാണെന്നു പറഞ്ഞുകൊണ്ട് സങ്കടത്തോടെ അവൾ ബാത്റൂമിൽ കയറിയിരിക്കുന്നത് കരയാനായിരിക്കുമോ….. ആധിയോടെ കാത്തിരിക്കുന്നതിനിടയിലാണ് പതിവുള്ള റൗണ്ട്സിനായി ഡോക്ടറും ജൂനിയർ ഡോക്ടർമാരും നഴ്സുമാരും പരിവാരങ്ങളുമെത്തിയത്…..!
” ഇപ്പോഴെങ്ങനെയുണ്ട്…..കുഴപ്പമൊന്നുമി്ല്ലല്ലോ അല്ലെ…..ഇന്നലെയുള്ള നിങ്ങളുടെ തലവേദന കണ്ടപ്പോൾ മെനിഞ്ചൈറ്റിസ് ആയിരിക്കുമോയെന്ന് ഞാൻ ഭയന്നുപോയിരുന്നു …..ഇനിയേതായാലും കുഴപ്പമില്ല ……ഇഞ്ചക്ഷൻ കണ്ടിന്യൂ ചെയ്തശേഷം നാളെ രാവിലെ പോയിക്കോളൂ കെട്ടോ…..”
ലാബ് പരിശോധനാ റിപ്പോർട്ടുകളും പ്രോഗ്രസ് റിപ്പോർട്ടുകളും നോക്കിയശേഷം കൺപോളകൾ കൺപോളകൾ പിടിച്ചുയർത്തി പരിശോധിക്കുന്നതിനിടയിലാണ് ചുമലിൽ തട്ടിക്കൊണ്ടു സ്നേഹത്തോടെ ഡോക്ടർ പറഞ്ഞത്
പക്ഷേ…..അതൊന്നും അയാൾ കേട്ടില്ല ….അയാളുടെ കണ്ണുകളും……ചെവികളും…..മനസ്സുംമുഴുവൻ ബാത്റൂമിനുള്ളിലായിരുന്നു ….!
“നല്ല ക്ഷീണമുണ്ടല്ലേ …….ഇഷ്ട്ടമുള്ള ഭക്ഷണം നല്ലപോലെ കഴിച്ചു കൊള്ളൂ കെട്ടോ…. ”
നഴ്സ് നൽകിയ ഫയലിനുള്ളിലെ കടലാസിൽ മരുന്നു കുറിച്ചു കൊടുക്കുന്നതിനിടയിൽ കണ്ണടക്കിടയിലൂടെ അയാളെ നോക്കികൊണ്ടു ഡോക്ടർ പറയുന്നതിനിടയിലാണ് ചാരിയിരുന്ന വാതിൽ തുറന്നുകൊണ്ട് കുളിമുറിയിൽ നിന്നും അവൾ പുറത്തിറങ്ങിയത് .

ചുവന്നു തുടുത്തമുഖവും വീർത്ത കണ്പോളകളുമൊക്കെ കണ്ടപ്പോൾതന്നെ ആവശ്യത്തിനു കരഞ്ഞു തീർത്ത ശേഷമാണ് പുറത്തിറങ്ങിയതെന്ന് മനസ്സിലായി …..!

“വെറുതെ കണ്ണിൽ നിന്നും വെള്ളം ചാടുന്നതിനെന്തെങ്കിലും മരുന്നുണ്ടോ ഡോക്ടർ…..”

ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയശേഷം ഡോക്ടറോട് ചോദിക്കുന്നതു കേട്ടപ്പോൾ അദ്ദേഹത്തിനൊന്നും മനസ്സിലായില്ലെങ്കിലും അവൾക്ക് മനസ്സിലായെന്നു ഡോക്ടറുടെ അരികിൽ അയാൾക്ക്‌ മുഖം കൊടുക്കാതെ ഒരുവശം ചരിഞ്ഞു നിൽക്കുന്നതിനിടയിൽ ഇടതുകണ്ണുകൊണ്ടുമാത്രം നോക്കിയ രൂക്ഷമായ നോട്ടത്തിലൂടെയും ആരോ വെട്ടിയതുപോലെ മറുവശത്തേക്കു പെട്ടെന്നു കഴുത്തുവെട്ടിച്ചപ്പോഴും അയാൾക്കു മനസ്സിലായി…..!

” തലവേദനയ്ക്കു ശേഷമാണോ കണ്ണിൽനിന്നും വെള്ളം ചാടുവാൻ തുടങ്ങിയത്……”

ഡോക്ടർ സീരിയസായി ചോദിച്ചു.

” തലവേദനയ്ക്കു ശേഷമാണ് അങ്ങനെയൊക്കെ കാണുന്നത് …..
അതിനുശേഷം പല വേദനകളും തുടങ്ങിയിട്ടുണ്ട്…”

വീണ്ടും അയാൾ പറയുന്നത് കേട്ടപ്പോൾ അവൾ ചുമരിലേക്ക് നോട്ടം തിരിച്ചു .

“ഐ സ്പെഷലിസ്റ്റിനെ കാൻസൾട്ടു ചെയ്യണമെന്നുണ്ടോ …..
അല്ലെങ്കിൽ തലവേദനയുടെ എഫക്റ്റാ കുവാനും സാധ്യതയുണ്ട് …..
അങ്ങനെയാണെങ്കിൽ തലവേദന മാറുമ്പോൾ അതും ശരിയായിക്കൊള്ളും …..”

ഡോക്ടർ നിർദ്ദേശിച്ചു .

“”മുമ്പൊന്നും ഉണ്ടായിരുന്നില്ല ഡോക്ടർ…. തലവേദനയുടെ എഫക്റ്റാകുവാൻ തന്നെയാണ് സാധ്യത…..
അങ്ങനെയാണെങ്കിൽ തലവേദനയാകുമ്പോൾ അതും ശരിയാകുമായിരിക്കും അല്ലേ…..
ഈ തലവേദനയൊന്നു മാറി കിട്ടിയാൽ മതിയായിരുന്നു ……’

ഫാനിന്റെ കാറ്റിൻറെ ശക്തിയിൽ പറക്കുവാനും നിൽക്കുവാനുമാകാതെ ചുമരിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന ഒരു കൊതുകിന്റെ നിസ്സഹായാവസ്ഥ ആസ്വദിച്ചു നിൽക്കുന്ന അവളെ നോക്കിയാണ് വീണ്ടും പറഞ്ഞത്.

” ഓക്കേ ….
എങ്കിൽ പിന്നെ ഐ സ്പെഷ്യലിസ്റ്റിനെ പിന്നീട് കൺസൾട്ട് ചെയ്താൽ മതി ……”

പറഞ്ഞുകൊണ്ടു ഡോക്ടർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പെട്ടെന്നു എന്തോ ഓർത്തതു പോലെ അയാൾ ചോദിച്ചത്.

” നാളെ രാവിലെതന്നെ ഡിസ്ചാർജ് ചെയ്തു കിട്ടിയ വലിയ ഉപകാരമാവും ഡോക്ടർ…..
നാട്ടിൽ പോയിട്ടു ചില അത്യാവശ്യങ്ങൾ ഉണ്ടായിരുന്നു ……”

“അതിനെന്താ ….
കുഴപ്പമില്ല രാവിലെത്തന്നെ ഡിസ്ചാർജ് ചെയ്യാമല്ലോ….
അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻറിലെ സ്റ്റാഫ് ഒക്കെ എട്ടുമണിയാവുമ്പോഴേക്കും വരും …..
ഞാൻ വൈകുന്നേരംതന്നെ ഡിസ്ചാർജ്എഴുതിവെക്കാം …..
എങ്കിൽ പിന്നെ രാവിലെ എട്ടരമണിയാകുമ്പോഴേക്കും നിങ്ങൾക്ക് പോകുവാൻ സാധിക്കും …..”

ഡോക്ടർ പറഞ്ഞതിന് അയാൾ സമ്മതത്തോടെ തലയാട്ടിയപ്പോൾ അദ്ദേഹം നേഴ്സുമാരോട് ഇംഗ്ലീഷിൽ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി .

“ഇന്നും കഞ്ഞിയാണോ ഡോക്ടർ കൊടുക്കേണ്ടത് ……”

മുരിക്കുപുറത്തേക്ക് ഇറങ്ങുവാനായി ഡോക്ടർ വാതിൽ തുറക്കുവാൻ ആഞ്ഞപ്പോഴാണ് അതുവരെ വയലിലെ കൊക്കിനെപോലെ ദൂരെ ദൂരെ മാറി നടന്നിരുന്ന അവൾ പിറകിൽ നിന്നും ചോദിച്ചത് ……!

“ഇല്ല കുഴപ്പമില്ല ……
ഇഷ്ട്ടപ്പെട്ട ഭക്ഷണം ഏതുവേണമെങ്കിലും നല്ലപോലെ കൊടുത്തോളൂ ……
പക്ഷേ ഫ്രൂട്ട്സ് കൂടുതൽ കൊടുക്കാൻ മറക്കേണ്ട …..”

തിരിഞ്ഞുനോക്കി ചിരിയോടെ മറുപടി പറഞ്ഞശേഷം് ഡോക്ടറും പരിവാരങ്ങളും പുറത്തിറങ്ങി.

ഡോക്ടറും പരിവാരങ്ങളും പോയയുടനെ അയാളുടെ മുഖത്തു പോലും നോക്കാതെ മേശപ്പുറത്തുനിന്നും അവൾ സ്വന്തം വാനിറ്റി ബാഗുംവലിച്ചെടുക്കുന്നതു കണ്ടപ്പോൾ അയാളുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പുളഞ്ഞുപോയി

പക്ഷേ…… ബാഗുതുറന്നു അതിനുള്ളിലെ ചെറിയ അറയിൽ നിന്നും എന്തോ തിരയുന്നതു കണ്ടപ്പോൾ ആശ്വാസമായി .
എന്തെങ്കിലും ചോദിച്ചുകൊണ്ട് പിണക്കവും സങ്കടവും തീർക്കാമെന്നു കരുതുമ്പോഴേക്കും ബാഗിൽനിന്നും എന്തോ കൈവെള്ളയിൽ ചുരുട്ടിയെടുത്തുകൊണ്ട് നേരെ കണ്ണാടിയുടെ മുന്നിലേക്കു പോകുകയും പറന്നുകളിക്കുന്ന മുടിനാരുുകൾ കൈകൾകൊണ്ട് തടവിയൊതുക്കിയശേഷം അയാളെ തിരിഞ്ഞുപോലും നോക്കാതെ വതിൽതുറന്നു മുറിയില്നിന്നും പുറത്തിറങ്ങി
പോവുകയും ചെയ്തു ……!

ബാഗെടുക്കാതെ പോയതുകൊണ്ട് വീട്ടിലേക്ക് പോകില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു…. വേറെ എവിടെ പോയതായിരിക്കും ……!
ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കയ്യിലൊരു സഞ്ചിയുമായി അവൾ മടങ്ങിയെത്തിയിരുന്നു.

സഞ്ചി കണ്ടപ്പോൾതന്നെ അതിനുള്ളിൽ ആപ്പിളോ ഓറഞ്ചോ ആയിരിക്കുമെന്ന് അയാൾ ഊഹിച്ചു ……!

“പാവം ഫ്രൂട്ട്സ് കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞയുടനെ ബാഗിലെ പൈസയെടുത്തു വാങ്ങുവാൻ. പോയതാണ്……”

അതോർത്തപ്പോൾ അവളെ കളിയാക്കിയതിൽ വല്ലാതെ സങ്കടവും കുറ്റബോധവും തോന്നി….! കളിയാക്കാൻ പാടില്ലായിരുന്നു…..
എന്തെങ്കിലും നല്ല ആശ്വാസവാക്കുകൾ പറഞ്ഞാൽ മതിയായിരുന്നു ……!

സഞ്ചി തുറന്നു അതിനുള്ളിൽനിന്നും ഓറഞ്ചേടുത്തു തൊലിയും നാരുകളുമൊക്കെ കളഞ്ഞുക്കൊണ്ടിരിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു മൂളിപ്പാട്ട് തത്തികളിക്കുന്ന ഉണ്ടോ എന്നൊരു സംശയം…..!

കാതോർത്തപ്പോൾ തോന്നിയതല്ല സത്യമാണ്…..!

തനിക്കു മുഖം നൽകാതെ ചുമരിനഭിമുഖമായി തിരഞ്ഞിരുന്നുകൊണ്ട് ഓറഞ്ചുവൃത്തിയാക്കുന്നതിനൊപ്പം നേർത്ത ശബ്ദത്തിൽ എന്തോ പാട്ടുമൂളുന്നമുണ്ട് …..!

രണ്ട് ഓറഞ്ചുകൾ മുഴുവനും വൃത്തിയാക്കി തൊലിയും നാരുകളുമൊക്കെ വേസ്റ്റ് ബക്കറ്റിൽ കളഞ്ഞശേഷം ഓറഞ്ചല്ലികൾ അടങ്ങിയ പ്ലേറ്റുമായി അവൾ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ തന്നെ അയാൾ പുതപ്പെടുത്തു മുഖംമൂടി…..!

“വെറുതെ കള്ളയുറക്കം അഭിനയിക്കേണ്ട…. ഞാനിപ്പോൾ ഓറഞ്ചും വാങ്ങിവരുമ്പോൾ പോലും മൊട്ടകണ്ണുമിഴിച്ചു കിടക്കുന്നത് ഞാൻ കണ്ടതാണല്ലൊ് ….
വേഗം എഴുന്നേറ്റു കഴിച്ചോ……
തലവേദന കുറച്ചുകഴിയുമ്പോൾ പോകും…..
പിന്നെ ഒന്നും വാങ്ങിത്തരാതെ പോയെന്ന് തോന്നരുത്……”

സംസാരം കേട്ടപ്പോൾ തന്നെ അവളുടെ മൂഡ്‌ മാറിയിട്ടുണ്ടെന്നും പക്ഷേ ഡോക്ടറോട് അവളെ തലവേദനയേന്ന് പറഞ്ഞതിൽ് പരിഭവമുണ്ടെന്നും മനസ്സിലായെങ്കിലും അയാൾ പുതപ്പു നീക്കുകയോ കണ്ണുതുറക്കുകയും ചെയ്തില്ല ……!

“ഇതു വേഗം കഴിക്കൂ ചോറുകഴിക്കാനുള്ള സമയമായി ………”

അയാളുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ മുഖത്തെ പുതപ്പു വലിച്ചുനീക്കി കൊണ്ടാണ് അവൾ പറഞ്ഞത്.

എന്നിട്ടും അയാൾ പ്രതികരിച്ചില്ല ……!

“വെറുതെ കളിക്കല്ലെ എനിക്കു വിഷമമാകും…..”

പറഞ്ഞുകൊണ്ട് പുതപ്പുമുഴുവൻ വലിച്ചു താഴെയിട്ടു അയാളെ ഇക്കിളിയിട്ടു നോക്കിയെങ്കിലും അയാൾ ബലം പിടിച്ചുതന്നെ നിന്നു …..!

“നിങ്ങൾക്കെന്നോടു ഇത്രവേഗം ദേഷ്യമാണല്ലേ…. അല്ലെങ്കിലും മായയ്ക്ക് അതിനൊന്നും ഭാഗ്യമില്ല ആരെങ്കിലും മായയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടിയായി ഞാൻ തന്നെ അവരെക്കൊണ്ട് വെറുപ്പിക്കും അതെന്റെ തലയിലെഴുത്താണ്…….!
ഞാൻ നിങ്ങളോടു അത്രയും സ്നേഹത്തോടെ ചോദിച്ചിട്ടും നിങ്ങളൊന്നും മിണ്ടാത്തത് കൊണ്ടല്ലേ എനിക്കു വിഷമവും സങ്കടവും വന്നത് ……
അല്ലാതെ എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല….
അല്ലെങ്കിലും നിങ്ങളോടു ഞാൻ എങ്ങനെയാണ് ദേഷ്യപ്പെടുക……!”

ഉരുട്ടി വിളിക്കുന്നതിനിടയിൽ കരൾ പിളർക്കുന്ന വാക്കുകൾക്കൊപ്പം രണ്ടുതുള്ളി ചൂടുകണ്ണുനീർ കണങ്ങൾകൂടെ നെഞ്ചിലേക്കു പതിച്ചപ്പോൾ ഹൃദയം പൊള്ളിപ്പിടയുകയാണെന്നു അയാൾക്ക് തോന്നി……!

” എനിക്കു് മായയോട് ഒരു ദോഷവുമില്ല …..
മായയല്ലേ വെറുതെ കരഞ്ഞുകൊണ്ടിരുന്നത്…. ഉരുട്ടിക്കൊണ്ടിരുന്ന അവളുടെ കൈകൾ പിടിച്ചെടുത്തു വിരലുകൾക്കിടയിൽ വിരലുകൾ കോർത്തുകൊണ്ടു സ്നേഹത്തോടെ പറയുമ്പോൾ അയാളുടെ കണ്ണുകളും അറിയാതെ നിറഞ്ഞുതുളുമ്പിപ്പോയി….!

“എനിക്ക് ഇഷ്ടമുള്ളവർ എന്നോട് മിണ്ടാതിരിക്കുമ്പോൾ എനിക്ക് വേഗം സങ്കടം വരും…….
അങ്ങനെ ആരെങ്കിലും മിണ്ടാതിരുന്നാൽ എനിക്കു ചത്തുകളയണം എന്നുപോലും തോന്നും…..
ഇതുപോലെതന്നെ എൻറെ അനിയേട്ടനും ജീവിച്ചിരിക്കുമ്പോൾ ഞാൻ എപ്പോഴും സ്വൈര്യം കൊടുക്കില്ല …..
നീയിങ്ങനെ സ്നേഹിച്ചു കെട്ടിയിടല്ലേ മായേ നിന്റെസ്നേഹം ഭയങ്കര തലവേദനയാണെന്ന് ഇടയ്ക്കിടെ പറയും……”

പറഞ്ഞശേഷം സാരിത്തലപ്പുയർത്തി അവൾ കണ്ണുകൾ തുടച്ചു .

“നിങ്ങളെന്നെ വഴക്കുപറഞ്ഞോളൂ…..
അല്ലെങ്കിൽ തല്ലിക്കോ…..
വേണ്ടിവന്നാൽ വേശ്യയെന്നുപോലും വിളിച്ചോളൂ എന്നാലും എന്നോടു മിണ്ടാതിരിക്കരുത് കേട്ടോ….”

അരികിൽ ഇരുന്നുകൊണ്ട് കയ്യിലെ പാത്രത്തിൽ നിന്നും ഒരു ഓറഞ്ച് അല്ലിയെടുത്തു അയാളുടെ വായയ്ക്കു നേരെ നീട്ടി തുടർന്നു പറയുന്നത് കേട്ടപ്പോൾ അയാളുടെ നെഞ്ചുരുകി പോയി…..!

കുറ്റബോധത്തോടെ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ടാണ് വായ തുറന്നു കൊടുത്തത്……!
അവൾ വായിൽ വച്ചുകൊടുത്ത നാരങ്ങയുടെ അല്ലി ചവയ്ക്കുവാനും ഇറക്കുവാനും വയ്യ …..!
തൊണ്ടയിൽ എന്തോ ഒരു തടസ്സം…..!

അതോ ചങ്കിനുള്ളിലോ ……!

എത്ര ആലോചിച്ചിട്ടും അയാൾക്കൊന്നും മനസ്സിലായില്ല.

എനിക്കു മായയോടു പിണക്കമൊന്നുമില്ല ദേഷ്യവുമില്ല ……
മാത്രമല്ല മായ എപ്പോഴും എൻറെ കൂടെ വേണമെന്നാണ് ആഗ്രഹവും…..
പക്ഷെ മായയല്ലേ …….”

നാരങ്ങയുടെ ഒരുഅല്ലിയെടുത്ത് അവളുടെ ചുണ്ടുകൾക്കു നേരെ നീട്ടിക്കൊണ്ടാണ് അയാൾ പറഞ്ഞത് .

“ബന്ധങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞതു മനസ്സിലാവുന്നില്ലെങ്കിൽ ഒരു പെണ്ണിന് പേരെ ഒരേ സമയംരണ്ടുപേരെ മനസിൽകൊണ്ടുനടക്കാൻ പറ്റില്ലെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കൂ…..
പ്ലീസ് ….
എനിക്കാണെങ്കിൽ എന്റെ അനിയേട്ടനെ ഒരിക്കലും മറക്കാൻ പറ്റി്ല്ലെന്നു നിങ്ങൾ മനസ്സിലാക്കണം …..പ്ലീസ്….”

കെഞ്ചുന്നതുപോലെയാണ് അവൾ പറഞ്ഞത്….!

” അതിനു ഞാൻ മായയോട് ഇന്നോ നാളെയോ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലല്ലോ……
മായ ആവശ്യമായ സമയം എടുത്തോളൂ….. പക്ഷെ…..
തീരുമാനം എനിക്ക് അനുകൂലമാകണം എന്നുമാത്രം…..
അതുപോലെ അനിയേട്ടനെ മറന്നുകൊണ്ട് എൻറെ കൂടെ വരണമെന്നും ജീവിക്കണമെന്നും ഞാൻ പറയുന്നില്ല …..

അതിനൊന്നും അടുത്തകാലത്തൊന്നും മായയ്ക്ക് സാധിക്കില്ലെന്ന് എനിക്കുറപ്പാണ്…… മരിച്ചുപോയ അനിയേട്ടനെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ……
മായയുടെ ജീവിതത്തിൽ എനിക്കൊരു സ്ഥാനം അങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന എന്റെ കുത്തഴിഞ്ഞ ജീവിതത്തിനു ഒരു അർത്ഥമുണ്ടാക്കണം …….
അതാണ് എനിക്ക് വേണ്ടത് …….
മായ ഒരു കാര്യം മനസിലാക്കണം എനിക്കു ഇപ്പോൾ മുപ്പത്തിയഞ്ചു വയസു കഴിഞ്ഞു എന്റെ ജീവിതത്തിൽ മായയെ കണ്ടെത്തുന്നതുവരെ സ്വന്തമായി ഒരു ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഞാൻ ഇതുവരെയും ചിന്തിച്ചിട്ടില്ല…….
മായയെ കണ്ടപ്പോൾ മുതലാണ് എനിക്കു ആദ്യമായി അങ്ങനെയൊരു മോഹം തോന്നിയതുതന്നെ……”

അവൾ നൽകിയ ഓറഞ്ചിന്റെ അല്ലി ചവച്ചിറക്കിയ ശേഷമാണ് മുഖാത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞത്.

അതുകേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരുതരം നിസ്സഹായതയും നിരാശയും പടരുന്നത് കണ്ടു.

” ഈ വിഷയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം അനിലേട്ടാ …….
ഞാൻ പറഞ്ഞതു നിങ്ങൾക്കും നിങ്ങൾ പറയുന്നതു എനിക്കും മനസ്സിലാകില്ല…..
പിന്നെ വെറുതെ സംസാരിച്ചിറ്റെന്താണ് പ്രയോജനം…….”

ആദ്യമായി നാവിൻതുമ്പിൽ നിന്നും ” അനിലേട്ടാ…” എന്ന സംബോധന കേട്ടതും അയാൾ അടിമുടി പൂത്തുലഞ്ഞു കോരിത്തരിച്ചുപോയി …….!
തലച്ചോറിൽ നിന്നും പാദം വരെ ഒരുതരം കുളിര്…..!
തൊണ്ടയിൽ വല്ലാത്തൊരു കിരുകിരുപ്പ്…..!

എന്തൊക്കെ പറഞ്ഞാലും അവൾ എത്രതന്നെ നിഷേധിച്ചാലും അവളും താനും തമ്മിലുള്ള അകലം കുറയുകയാണെന്നും തനിക്കും അവൾക്കുമിടയിൽ ഉണ്ടായിരുന്ന അദൃശ്യമായ മതിൽ ആരോ പൊളിച്ചുമാറ്റിയതു പോലെയും അയാൾക്ക് തോന്നി …….!

കേട്ടതു വിശ്വസിക്കാനാകാതെ തന്റെ ചുണ്ടിനുനേരെ നീണ്ടുവരുന്ന ഓറഞ്ചല്ലി പിടിച്ച അവിടെ നേർത്തകൈത്തണ്ടയിൽ പിടിച്ചുകൊണ്ടു കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഒരു പിടച്ചിലോടെ അവൾ പതുക്കെ അയാളുടെ കൈ അടർത്തി മാറ്റിയ ശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റു മേശയ്ക്കടുത്തേക്ക് നടന്നു…..!

ഇവളെന്താ ഇങ്ങനെ …..!
ചിലപ്പോൾ തോന്നും വളരെ വളരെ അടുത്താണെന്ന് ……!
കയ്യെത്തും ദൂരത്തിൽ വാരിപ്പിടിക്കുവാനുള്ള അകലത്തിലാണെന്നു……!

മറ്റു ചിലപ്പോൾ തോന്നുന്നു വളരെ വളരെ അകലെയാണെന്ന് ……
നോക്കെത്താ ദൂരത്ത് …….
ഇരുദിശയിലേക്ക് പറക്കുന്ന പക്ഷികളെപ്പോലെയാണെന്നു…..!

കൈകൾ മാറോടു ചേർത്തു പിണച്ചുകെട്ടിക്കൊണ്ടു മേശയിൽ ചാരി നിൽക്കുന്ന അവളെന്ന പ്രഹേളികയും നോക്കി എന്തൊക്കെയോ ആലോചിക്കുന്നതിനിടയിലാണ് മേശപ്പുറത്തുള്ള കൂട്ടുകാരൻ കൊണ്ടുവന്ന മൊബൈൽ ഷോപ്പിന്റെ പരസ്യം പതിച്ചിരിക്കുന്ന പ്ലാസ്റ്റിക് സഞ്ചി അയാളുടെ ശ്രദ്ധയിൽപെട്ടത് …..!

“ആ സഞ്ചി ഇങ്ങെടുക്കൂ മായേ…..”

പറഞ്ഞയുടനെ അവൾ സഞ്ചിയെടുത്ത് അയാളുടെ നേരെ നീട്ടി .

“ഇത് അയാളുടെതല്ലേ…..
നിങ്ങളുടെ കൂട്ടുകാരൻ ഇവിടെവെച്ചു മറന്നുകൊണ്ടാണോ് പോയത് …..”

അയാളുടെ കയ്യിലേക്ക് സഞ്ചി നീട്ടികൊടുത്തു കൊണ്ടാണ് അവൾ ചോദിച്ചത്.

ഏയ് അവന്റേതൊന്നുമല്ല ഞാൻ പറഞ്ഞതുകൊണ്ടു അവൻ കൊണ്ടുവന്നതാണ്…..”

ചിരിയോടെ അയാൾ മറുപടി നൽകി .

“അല്ല ഒരു കാര്യം ചോദിക്കണമെന്നു നേരത്തെ വിചാരിക്കുന്നു…….”

അയാൾ സഞ്ചി തുറക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം …..!

അയാൾ എന്താണ് എന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി .

“ഇത്രയും ശരിക്കും ഇത്രയും വലിയ കടയുടെ മുതലാളി തന്നെയാണോ ……!
കണ്ടാൽതോന്നുന്നില്ലല്ലോ …….!”

അവളുടെ അപ്രതീക്ഷിതമായ ചോദ്യം അയാളെ അത്ഭുതപ്പെടുത്തി കളഞ്ഞു .

“അതെന്താ അങ്ങനെ പറഞ്ഞത്…..”

അത്ഭുതം മറച്ചുവയ്ക്കാതെയാണ് ചോദിച്ചത്.

” ഒന്നുമില്ല അയാളെ കാണുമ്പോൾ ഇത്രവലിയ മുതലാളിയാണെന്നൊന്നും തോന്നുന്നില്ലല്ലോ….. പിന്നെ നിങ്ങൾ ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യുമ്പോൾ ഒരു പറങ്ങിക്കളിക്കുന്നതുപോലെയും ഉരുണ്ടു കളിക്കുന്നതുപോലെയുമൊക്കെയുള്ള കള്ളലക്ഷണം…….”

സ്ത്രീസഹജമായ വീക്ഷണത്തിലൂടെയാണ് അവളുടെ മറുപടി .

“അതിനെന്താ ഞാൻ വലിയ കടയുടെ മുതലാളിയാണെന്ന്് അവൻ നെറ്റിയിൽ എഴുതിയോട്ടിച്ചു നടക്കണോ ……
ഇതാണ് നിങ്ങൾ പെണ്ണുങ്ങളുടെ പ്രശ്നം ഇഷ്ടമുള്ള ആരെങ്കിലും ചങ്കു മുറിച്ചെടുത്തു കാണിച്ചുതന്നാൽ നിങ്ങൾ പറയും തട്ടിപ്പാണ് അതൊരു ചെമ്പരത്തി പൂവാണെന്ന്….. വേറെയാരെങ്കിലും ചെമ്പരത്തി പൂവെടുത്തു കാണിച്ചു തന്നാൽ നിങ്ങൾ പറയും അതു ചങ്കാണെന്നു……”

അവൾക്ക് കിടെ കൊള്ളുന്ന രീതിയിൽ മറുപടി പറഞ്ഞപ്പോൾ അവൾ തലതാഴ്ത്തി .

“അവൻ അങ്ങനെയാണ് ഒരു തട്ടിപ്പുമില്ല കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലമായി എനിക്കവനെ അറിയാം…..”

അയാൾ തുടർന്നു പറഞ്ഞു .

“പക്ഷേ എനിക്കെന്തോ ഒരു സംശയം …..
എനിക്കയാളെ തീരെ പിടിച്ചില്ല……!

പ്രത്യേക രീതിയിൽ മുഖം ചുളിച്ചുകൊണ്ടാണ് അവളുടെ മറുപടി .

“മായയെന്തിനാണ് അയാളെ ഇഷ്ടപ്പെടുന്നത്…..
അതിനവൻ മായയെകല്യാണം ആലോചിക്കുവാൻ വന്നതോന്നുമല്ലല്ലോ…..
അവന്റെ സ്ഥാപനത്തിൽ ജോലിക്കുപോകുന്നു….
സാലറി വാങ്ങുന്നു…….
ജീവിക്കുന്നു ……
അത്രേയുള്ളൂ .
പറഞ്ഞുകൊണ്ട് അയാൾ ഉറക്കെപൊട്ടിച്ചിരിച്ചു.

” പിന്നെ ലോകത്തിലെ എല്ലാ ആണുങ്ങളും കല്യാണം ആലോചിക്കാൻ ഞാൻ ഭൂമിയിലെ വലിയ അപ്സരസല്ലെ…….”

കളിയാക്കികൊണ്ടുള്ള അയാളുടെ മറുപടി കേട്ടതും അരിശത്തോടെ പറഞ്ഞുകൊണ്ട് അവൾ ഒരു വശത്തേക്ക് കഴുത്ത് വെട്ടിച്ചു.
” ഇതാ മായയ്ക്കുവേണ്ടി വാങ്ങിയതാണ് …..
ഒരു സമ്മാനമാണെന്ന് കൂട്ടിയാൽ മതി ……”

അങ്ങനെ പറഞ്ഞുകൊണ്ട് അല്പസമയത്തിനുശേഷമാണ് പ്ലാസ്റ്റിക് കവർ അവളുടെ നേരെ നീട്ടിയത്.

“എന്താണിത് …….”

അയാളുടെ മുഖത്തേക്കും കയ്യിലെകവറിലേക്കും മാറിമാറി നോക്കി കൊണ്ടാണ് ആശ്ചര്യത്തോടെയുള്ള അവളുടെ ചോദ്യം.

” തുറന്നു നോക്കൂ ……”

പറഞ്ഞതും അവൾ വേഗം കവർ വാങ്ങി തുറന്നു നോക്കിയതും രാവിലെ വിടരുന്ന ആമ്പൽപ്പൂവ്പോലെ അവളുടെ മുഖംവിടർന്നു….!

“അയ്യോ…മൊബൈൽ ഫോണാണല്ലോ …..!”

ആശ്ചര്യത്തോടെ കണ്ണുകൾ മിഴിച്ചുകൊണ്ടാണ് അയാളെനോക്കി പറഞ്ഞത്.

അയാളെ മറുപടിയൊന്നും പറയാതെ ചിരിച്ചതേയുള്ളൂ …….!

“ഇതിനു രണ്ട് ക്യാമറയുണ്ടല്ലേ……!
നാളെ വീട്ടിലെത്തിയയുടനെ മോളുടെ കുറെ ഫോട്ടോ എടുക്കണം……!
ഹായ് ചെവിയിൽ പാകമായ ചെറിയ ഇയർഫോൺ ……”

മൊബൈലിന്റെ ബോക്സ് തുറന്നു ഫോൺ പുറത്തെടുത്ത ശേഷം തിരിച്ചും മറിച്ചും നോക്കിയും ഇയർഫോൺ ചെവിയിൽ തിരുകിയുമൊക്കെയാണ് കൗതുകത്തോടെയുള്ള അവളുടെ അഭിപ്രായപ്രകടനങ്ങൾ……!

അപ്പോഴവർക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയുടെ ഭാവമാണന്നുതോന്നി ….!

“അയ്യോ പാവം ഇതിനോക്കെ ഒരുപാട് പൈസ ആയിട്ടുണ്ടാവും അല്ലെ…….”

ഫോണിൻറെ ബോക്സ് തിരിച്ചും മറിച്ചും നോക്കികൊണ്ടാണു അവൾ വീണ്ടും ചോദിച്ചുകൊണ്ടു അയാളുടെ മുഖാത്തേക്കു നോക്കിയത്.

” ആരെങ്കിലും ഒരു സമ്മാനം ഇഷ്ടപ്പെട്ട തന്നുകഴിഞ്ഞാൽ അവരോടൊരിക്കലും അതിന്റെ വില ചോദിക്കുവാണോ…..
നമ്മൾ ആർക്കെങ്കിലും നൽകുമ്പോൾ അതിന്റെ വില പറയുവാനോ പാടില്ല കെട്ടോ…..”

അയാൾ ചിരിയോടെ കണ്ണടച്ചുകൊണ്ടാണ് പറഞ്ഞത്.

അതുകേട്ടു സമ്മതത്തോടെ തലകുലുക്കിക്കൊണ്ടു നക്ഷത്ര കണ്ണുകളോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഓർത്തത് കൊണ്ടാകണം പെട്ടെന്നു അവളുടെമുഖം മ്ലാനമായി ……!

” എനിക്കിപ്പോൾ അനിയേട്ടന്റെ ഫോണില്ലേ…….
ഈ ഫോൺ വാങ്ങിയ പൈസ എനിക്കു കടമായി തന്നിരുന്നെങ്കിൽ ബാങ്കിലടക്കാൻ അത്രയും പൈസയാകുമായിരുന്നു…..!
ഞാൻ ജോലി ചെയ്തു സാലറി കിട്ടിത്തുടങ്ങിയാൽ കുറേശ്ശെയായി തിരിച്ചു തരുമായിരുന്നു…..!\"

തനിക്ക് ഇതിനൊന്നും അർഹതയില്ല എന്ന രീതിയിലുള്ള ദയനീയമായ ചോദ്യവും….. ചോദിച്ചപ്പോൾ അവളുടെ മുഖത്തെ ഭാവവും കണ്ടപ്പോൾ അയാൾ വല്ലാതായി……
അവൾ സത്യത്തിനു വളരെ അടുത്തെത്തിയിരിക്കുന്നു ….
അവളെ ഇനിയും കുരങ്ങു കളിപ്പിക്കുന്നത് ശരിയാണോ……?
തന്നെക്കുറിച്ചുള്ള കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാലോ……???





തുടരും....... ♥️

മായാമൊഴി 💖 18

മായാമൊഴി 💖 18

4.7
9934

“എനിക്കിതുപോലുള്ള ഫോൺ ഉപയോഗിക്കാനൊന്നുമറിയി്ല്ല……”പുതിയ ഫോണും ചാർജറും ഇയർഫോണുമൊക്കെ തിരിച്ചും മറിച്ചും മണപ്പിച്ചുമൊക്കെ നോക്കിയശേഷം അതിൻറെ ബോക്സെടുത്ത് മുഖത്തിന്റെ് ഒരുവശം മറച്ചു പിടിച്ചുകൊണ്ടാണ് ജാള്യതയോടെ അവൾ പറഞ്ഞത് .“അതിനൊന്നും സാരമില്ല ഞാൻ പഠിപ്പിച്ചു തരാം ഇന്ന് രാത്രി മുഴുവൻ സമയമുണ്ടല്ലോ കേട്ടോ…..ഇപ്പോൾ തൽക്കാലം ഫോണവിടെ ചാർജ്ജ് ചെയ്യുവാൻ വയ്ക്കൂ ……മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷം എടുത്താൽ മതി ……”ചിരിയോടെ അവളെ സമാധാനിപ്പിച്ചു .“ഇപ്പോൾ സമയം പന്ത്രണ്ടര …..ഒന്നര…..രണ്ടര….മൂന്നര …..അപ്പോൾ മൂന്നരയ്ക്ക് എടുക്കാമല്ലോ അല്ലെ…..”പുതിയ ഫോണിൽ എല്ലാം