Aksharathalukal

വില്ലന്റെ പ്രണയം 43♥️

രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരൽ അമർത്തി……………
ബുള്ളറ്റ് സമർ അലി ഖുറേഷിയുടെ നെറ്റി നോക്കി പാഞ്ഞു…………..
ഖുറേഷികളിൽ ഒന്നാമന്റെ ചരിത്രം ഇവിടെ അവസാനിക്കാൻ പോകയായി……………
പക്ഷെ………..
രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരലമർത്തുന്നതിന് പത്ത് സെക്കന്റുകൾ മുൻപ്…………….
തന്റെ അന്ത്യം തൊട്ടടുത്തെത്തി എന്നറിയാതെ സമർ ജീപ്പ് ഓടിച്ചു………….
അവൻ തന്റെ പ്രിയതമയെ വിട്ടുപോകാൻ തുടങ്ങുകയാണെന്ന് അറിയാതെ ഷാഹിക്ക് നേരെ നോക്കി……….
അവൾ ഉറക്കം പിടിച്ചിരുന്നു…………
അവളുടെ മുഖത്തിലൂടെ അവളുടെ മുടിയിഴകൾ വീണു കിടന്നു…………..
സമർ അവളെ നോക്കി ചിരിച്ചു…………
അവളുടെ മുഖത്ത് വീണ മുടിയിഴകൾ നീക്കാനായി സമർ കൈ നീട്ടി……….അതോടൊപ്പം അവൻ ആക്സിലേറ്ററിൽ നിന്ന് പതിയെ കാലെടുത്തു………..
ആ സെക്കന്റ്…………
രവി ട്രിഗറിൽ വിരലമർത്തി………..

ബുള്ളറ്റ് സമറിന്റെ നെറ്റിയെ ലക്ഷ്യസ്ഥാനമാക്കി പാഞ്ഞു…………..
രവിയുടെ കണക്കുകൂട്ടലുകൾ പിഴച്ചു………….
അല്ലാ………..പിഴപ്പിച്ചു…………….
ദൈവമോ………..ചെകുത്താനോ……….. അല്ലാ…………
പ്രണയം…………..
സമറിന് ഷാഹിയോടുള്ള പ്രണയം……………
അവളോടുള്ള കരുതൽ…………..
ബുള്ളെറ്റ് സമറിന്റെ ജീപ്പിന്റെ ബാക്കിലെ ഡോറിൽ തറഞ്ഞുകയറി പുറത്തേക്ക് പോയി…………
ആ ശബ്ദം സമർ കേട്ടു…………..
തിരിഞ്ഞുനോക്കിയ അവൻ ഒരു ബുള്ളെറ്റുണ്ടാക്കിയ ദ്വാരവും കണ്ടു…………..
സമർ തിരിഞ്ഞു…………..
“എന്തായെടാ…………”…………..അക്ഷമനായി മൂന്നാമൻ രവിയോട് ചോദിച്ചു…………..
“മിസ്സ് ആയി അണ്ണാ……………”……….പേടിയോടെ രവി പറഞ്ഞു…………..
“എന്ത് മിസ്സായെന്നോ…………”………….ഭയം മൂന്നാമന്റെ ഉള്ളിലേക്ക് ഇരച്ചുകയറി…………..

രവി ഭയത്തോടെ സമറിനെ സ്നൈപ്പറിലൂടെ നോക്കി…………..
സമർ അവനെ നോക്കി ചിരിക്കുന്നത് രവി ഭയത്തോടെ കണ്ടു………..
“അയ്യാ…………..അവൻ എന്നെ നോക്കി ചിരിക്കുന്നു……………”…………..രവി പേടിയോടെ മൂന്നാമനോട് പറഞ്ഞു…………..
മൂന്നാമൻ പേടിയിൽ മരവിച്ചു നിന്നുപോയി……….ഒരു മറുപടി പോലും നൽകാനാവാതെ………..
രവി ഒന്നുകൂടെ സ്നൈപ്പറിലൂടെ അങ്ങോട്ട് നോക്കി……………..
സമറിനെയോ അവന്റെ വണ്ടിയെയോ രവി കണ്ടില്ല………..
രവി കൂടുതൽ ഭയന്നു………
“അയ്യാ…………..അവനെ കാണുന്നില്ല………….”………ഭയത്തിൽ മുങ്ങി രവി പറഞ്ഞു…………..
പേടിയിൽ മരവിച്ചു നിന്ന മൂന്നാമന് എന്തുകൊണ്ടോ അതിന് മാത്രം മറുപടി നൽകാൻ പറ്റി……………
“രവി…………..ഓടിക്കോ…………അവന്റെ കണ്ണിൽ പെടാതെ സ്ഥലം കാലിയാക്കാൻ നോക്ക്………….”…………മൂന്നാമൻ പറഞ്ഞൊപ്പിച്ചു………………
രവി പേടിച്ചു വിറച്ചു……………..
“രവിക്ക് അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനാവില്ല………….”…………..അജയൻ മൂന്നാമനോട് പറഞ്ഞു…………..

“അതെന്താ……………”……………മൂന്നാമൻ അജയനോട് ചോദിച്ചു…………..
“വേട്ട ആരംഭിച്ചാൽ അവനെക്കാൾ മികച്ച വേട്ടക്കാരനില്ല………….”……………..അജയൻ പറഞ്ഞു……………….

മൂന്നാമന് അതിന് മറുപടി ഇല്ലായിരുന്നു………..
രവി പെട്ടെന്ന് സ്നൈപ്പർ Dissemble ചെയ്തു…………
അത് ബാഗിലാക്കി………..എണീറ്റ് കുന്നിന് താഴേക്ക് നോക്കി………….
കുന്നിൻ താഴെയുള്ള നീണ്ട പുല്ലുകൾ അനങ്ങുന്നത് രവി കണ്ടു…………..
രവി ഭയന്ന് വിറച്ചു………..
രവി തിരിഞ്ഞോടി……………
രവി നിർത്താതെ ഓടി………….ഇടയ്ക്ക് അവൻ തിരിഞ്ഞുനോക്കുമ്പോഴും സമറിനെ കാണാത്തതിൽ ആശ്വാസം കൊണ്ടെങ്കിലും ഭയം അവന്റെ കാലുകളെ നിർത്തിച്ചില്ല………….
അവൻ നിർത്താതെ ഓടി………..
അവന്റെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ ഒഴുകി രവിയുടെ കണ്ണിനെ മറച്ചു…………..
രവി വിയർപ്പ് തുടച്ചു………പിന്നെയും ഓടി……………
“അവനെ കണ്ടോടാ……….”……….അപ്പോഴും അവർ കാളിൽ കണക്ടഡ് ആയിരുന്നു…………
“ഇല്ലയ്യാ………..പക്ഷെ എനിക്ക് പേടിയാകുന്നുണ്ട്………….”………….രവി പറഞ്ഞു………….
“ഓടി രക്ഷപ്പെട്………..നിർത്താതെ ഓടിക്കോ…………”………..മൂന്നാമൻ പറഞ്ഞു…………

രവി നിർത്താതെ ഓടിക്കൊണ്ടിരുന്നു…………..
അല്ലെങ്കിൽ ഭയം അവനെ എവിടെയും നിർത്തിച്ചില്ല………….
കുറേ നേരം ഓടിയ ശേഷം രവി ആകെ തളർന്നു………..
അവൻ പിന്നിലേക്ക് നോക്കി…………
ആരുമില്ല………….അവൻ പുറകെ ഇല്ല……………..
രവി ഒരു കലുങ്കിന്റെ അവിടെ തളർന്നിരുന്നു………….
അവൻ ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു………………
പക്ഷെ സമറിനെ അവൻ കണ്ടില്ല…………..
അവൻ സ്വയം ആശ്വസിച്ചു…………..
“എന്തായെടാ………….”…………മൂന്നാമൻ ചോദിച്ചു…………
“രക്ഷപ്പെട്ടു അയ്യാ…………അവനെ കാണാൻ ഇല്ലാ………….”…………രവി കിതപ്പടക്കിക്കൊണ്ട് പറഞ്ഞു……………
മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനെ നോക്കി…………
“അവൻ രക്ഷപ്പെട്ടെടാ………..നിന്റെ വേട്ടക്കാരൻ തോറ്റുപോയി………….”………….മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനോട് പറഞ്ഞു……………

അതുകേട്ട് അജയന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു……….പക്ഷെ അതൊരിക്കലും രവി സമറിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടായിരിക്കില്ല എന്ന് മൂന്നാമന് അറിയാമായിരുന്നു……………
“അതിന് വേട്ട ഇനിയും തീർന്നിട്ടില്ലല്ലോ………….”…………….ഒരു ഗൂഢസ്മിതം വിടർത്തിക്കൊണ്ട് അജയൻ മൂന്നാമനോട് പറഞ്ഞു…………..
പെട്ടെന്ന് ഒരു കൈ തന്റെ തോളിൽ പതിഞ്ഞത് രവി ഞെട്ടലോടെ അറിഞ്ഞു……………

അവൻ തിരിഞ്ഞുനോക്കി…………..
സമർ……………
അത് സമറാണെന്ന സന്ദേശം തലച്ചോറിലേക്ക് എത്തുന്നതിന് മുൻപ് അവന്റെ മുഖത്ത് ആദ്യ അടി വീണിരുന്നു……………
അവൻ നിലത്തേക്ക് വീണു………….
അവന്റെ കയ്യിലുണ്ടായിരുന്ന ബാഗ് തെറിച്ചു നിലത്ത് വീണു…………..
രവിക്ക് കിട്ടിയ അടിയുടെ സ്ട്രോങ്ങ് ഒരു തരിപ്പ് പോലെ മൂന്നാമന്റെ ചെവിയിലേക്ക് ഒഴുകിയെത്തി…………..
“രവി……………”………..മൂന്നാമൻ രവിയെ വിളിച്ചു………….
പക്ഷെ അതിന് മറുപടി ഇല്ലായിരുന്നു………….
അല്ലെങ്കി തന്നെ ചെകുത്താനെ മുന്നിൽ കാണുമ്പോ കണ്ട എപ്പനാച്ചിയുടെ വിളിക്ക് മറുപടി കൊടുക്കാനുള്ള ആമ്പിയർ അവനുണ്ടാകുമോ………….
“സമർ…………..”………….രവി കൈകൂപ്പി സമറിനെ തൊഴുതു…………..
സമർ വീണുകിടക്കുന്ന ബാഗ് ഒന്ന് കാലുകൊണ്ട് തട്ടി നോക്കി………….
ബാഗിൽ നിന്ന് സ്നൈപ്പറിന്റെ പാർട്സ് നിലത്തേക്ക് വീണു………….

സമർ അതുകണ്ട് രവിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു……………
ചെകുത്താന്റെ ചിരി……………..
രവി പേടിച്ചു വിറച്ചു………..
അവന് ഇനിയും ഓടാനുള്ള കരുത്തോ ധൈര്യമോ ഇല്ലായിരുന്നു…………
“മൈലുകൾക്കപ്പുറം മരണം കാണുന്നതല്ല എന്റെ സ്റ്റൈൽ…………മരണം നേർക്കുനേർ കാണുന്നതാണ് എന്റെ സ്റ്റൈൽ…………”………….സമർ കണ്ണടച്ചുകൊണ്ട് രവിയോട് പറഞ്ഞു…………..
രവി ഭയത്തിൽ കണ്ണും തള്ളി നിന്നു……….
അവൻ എണീക്കാനൊരുങ്ങി……………
അവന്റെ തലയുടെ സൈഡിലായി സമറിന്റെ കാൽ പതിഞ്ഞു…………..
തന്റെ തല കഴുത്തിൽ നിന്ന് തെറിച്ചുപോയതുപോലെ രവിക്ക് തോന്നി………….അവൻ തലയിൽ ഒന്ന് കൈവെച്ചുനോക്കി………..
ഭാഗ്യം……….അവിടെ തന്നെ ഉണ്ട്…..
വീണുകിടന്ന രവിയുടെ ഷർട്ടിൽ പിടിച്ചുകൊണ്ട് സമർ രവിയെ കലുങ്കിൽ കൊണ്ടുപോയി ഇടിച്ചു…………
രവിയുടെ തല പൊളിഞ്ഞു………….
സമർ അവനെ തൂക്കി നേരെ നിർത്തി…………
രവിയുടെ മുഖം ചോരയാൽ കുതിർന്നിരുന്നു………….

സമർ തന്റെ മുഷ്ടി ചുരുട്ടി രവിയുടെ മുഖത്ത് തുടരെ തുടരെ രണ്ടുമൂന്ന് ഇടി ഇടിച്ചു………….
രവിയുടെ മുഖം ഉള്ളിലേക്ക് കുഴിഞ്ഞുപോയി…………
സമർ രവിയുടെ കണ്ണുകളിലേക്ക് നോക്കി…………..
അതിൽ തുള്ളി ജീവൻ ഇപ്പോഴും ബാക്കി കിടക്കുന്നത് സമർ കണ്ടു…………..
ഒരെണ്ണം കൂടി കൊടുത്തു………….
സ്വാഹ………….
രവി നിശ്ചലനായി നിലത്തേക്ക് പതിച്ചു…………..

സമർ അവനെ നോക്കിയതിന് ശേഷം തിരിച്ചുപോകാനൊരുങ്ങി…………….
പെട്ടെന്ന് അവനെ ഒരു ശബ്ദം പിടിച്ചുനിർത്തി…………..
സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി………..
അവൻ ആ കാളിങ് ഡിവൈസ് കണ്ടു………..
അതിൽ നിന്നാണ് ശബ്ദം വരുന്നത്………………
സമർ അത് ചെവിയിൽ വെച്ചു…………..
“രവി……….നീ അവനെ കണ്ടോ…………..രവി നീ അവനെ കണ്ടോ…………..”……….മൂന്നാമന്റെ ശബ്ദം സമർ കേട്ടു……………
സമർ മൗനം പാലിച്ചു………
“രവി……..നീ ഇപ്പൊ എവിടെയാടാ…………നീ എവിടാന്ന്…………..”…………വീണ്ടും മൂന്നാമന്റെ ശബ്ദം അതിൽ മുഴങ്ങി…………..
“രവി ഇപ്പൊ നരകവാതിൽക്കൽ ഉണ്ട്………….കാലന്റെ പെർമിഷനും കാത്ത്…………….”…………….സമർ മൂന്നാമനോട് പറഞ്ഞു……………
സമറിന്റെ ശബ്ദം മൂന്നാമൻ കേട്ടു കൂടെ അജയനും……………
അവർ ഇരുവരുടെയും നെഞ്ചിൽ ഭയം കുന്നുകൂടി………….
കാരണം അവർ കേട്ട ശബ്ദത്തിന് ഉടമയെ ഒരു ചെല്ലപ്പേരിട്ട് വിളിക്കാറുണ്ട്………….
ചെകുത്താന്റെ യഥാർത്ഥ സന്തതി……………….

“സമർ………….”…………മൂന്നാമനിൽ നിന്നും അറിയാതെ വാക്കുകൾ പുറത്തുചാടി…………..അല്ലെങ്കിൽ ഭയം അങ്ങനെ ചെയ്യിച്ചു……………
“വാസിക്ക്…………….”……………സമർ അവനെ വിളിച്ചു…………..
സമർ തന്റെ പേര് പറഞ്ഞത് അവനിലെ ഭയത്തെ കൂട്ടി……………
“സമർ………..”…………വാസിക്ക് വിളിച്ചു…………..
“നീ എന്റെ സുഖവിവരങ്ങൾ ഒക്കെ അന്വേഷിക്കുന്നുണ്ടല്ലേ വാസിക്ക്…………”…………സമർ അവനോട് ചോദിച്ചു……………..
വാസിക്കിന് അതിന് മറുപടി ഇല്ലായിരുന്നു…………..
“റാസിക്കിനും(രണ്ടാമൻ) വാലിദിനും(മൂന്നാമൻ) സുഖം തന്നെ അല്ലേ വാസിക്ക് ………..”……….സമർ അവനോട് ചോദിച്ചു………….
സമർ എന്താ ഉദ്ദേശിച്ചത് എന്ന് വാസിക്കിന് മനസ്സിലായി……………
“സമർ വേണ്ടാ………….”………..വാസിക്ക് അവനോട് പറഞ്ഞു………..
“നീ അല്ലെ സുഖവിവരം ഒക്കെ അന്വേഷിച്ചു തുടക്കം ഇട്ടത്…………അപ്പൊ ഞാനും ആ മര്യാദ കാട്ടണ്ടേ……….വാസിക്ക്…………….”……………സമറിന്റെ ഓരോ വാക്കുകളും അവരിൽ പ്രകമ്പനം സൃഷ്ടിച്ചു………..


തന്റെ അനിയന്മാരെ കുറിച്ചാണ് സമർ പറയുന്നത് എന്നത് വാസിക്കിൽ ഒരേ നിമിഷം ഭയവും ദേഷ്യവും സൃഷ്ടിച്ചു……………
“എന്റെ സുഖവിവര അന്വേഷണം എന്ന് പറഞ്ഞാൽ ഇതുപോലെ കണ്ടപാടെ തിരിഞ്ഞുപോകുക ഒന്നുമായിരിക്കില്ല…….ശരിക്കും സുഖിപ്പിച്ചേ ഞാൻ വിടൂ……………..”……………സമർ അവനെ നൈസ് ആയി ഭീഷണിപ്പെടുത്തി……………
“സമർ വേണ്ട………….”…………..വാസിക്ക് പറഞ്ഞു…………

“അതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്…………അടങ്ങി ഒതുങ്ങി ഒരുഭാഗത്ത് ഇരുന്നോണം…………..ഇല്ലെങ്കി പിന്നേക്ക് വെച്ചിരിക്കുന്ന നിന്റെ ജീവൻ ഞാനിപ്പോ വന്നങ്ങ് എടുത്ത് പോരും…………..”………..സമർ ദേഷ്യത്തോടെ വാസിക്കിനോട് പറഞ്ഞു…………..
വാസിക്ക് അതുകേട്ട് ഭയന്നുവിറച്ചു………….. അവനിൽ നിന്ന് ഒരു അനക്കവും വന്നില്ല…………
സമറിന്റെ ഭീഷണി കേട്ട് ഹാർട്ട് അറ്റാക്ക് വന്ന് ചത്തുപോയോ എന്ന് അജയന് പോലും സംശയം വന്നു………..പിന്നെ ശ്വാസം ഒക്കെ എടുക്കുന്നത് കണ്ടപ്പോൾ ആണ് ആൾ ജീവനോടെ ബാക്കിയുണ്ടെന്ന് അജയന് മനസ്സിലായത്……………..
“അപ്പൊ പറഞ്ഞ പോലെ………..എന്റെ വഴിക്ക് കുറുക്കിട്ട് വരാൻ നിൽക്കരുത്…………വന്നാൽ നിന്റെ കഴുത്തിൽ ഞാൻ കുരുക്കിടും……… അവസാനത്തെ കുരുക്ക്…………..”…………സമർ പറഞ്ഞു…………..
അങ്ങേതലയ്ക്കൽ നിന്നും ഫോൺ കട്ടായ ശബ്ദം അവർ കേട്ടു………….
തന്റെ ഫോൺ വാസിക്കിന് കൊടുക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് അജയൻ സന്തോഷിച്ചു…………..
വാസിക്ക് ആണെങ്കിൽ എന്തിനാ ആ ഫോൺ കയ്യിൽ വാങ്ങിയെ എന്ന് ആലോചിച്ചു സങ്കടപ്പെട്ടു……………

സമർ തിരിച്ചുനടന്നു…………..
സമർ തിരിച്ചെത്തിയപ്പോഴേക്കും ഷാഹി ഉണർന്നിരുന്നു………….
ബുള്ളറ്റ് വന്നത് കണ്ടതും പെട്ടെന്ന് ഒരു മറവിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഓടിയതാണ്………….
“എവിടെ പോയതാ…………”……….ഷാഹി അവനോട് ചോദിച്ചു…………..
സമർ ചെറുവിരൽ ഉയർത്തിക്കാണിച്ചു കൊടുത്തു………….
“ഇത്രയും നേരം………..”……….ഷാഹി ചോദിച്ചു………..
“ഹ്മ്……………”……….സമർ അതിന് മൂളിക്കൊടുത്തു……………
“ഇതെന്താ മുല്ലപ്പെരിയാർ ഡാമോ…………”…………ഷാഹി സമറിനെ കളിയാക്കി…………….
“നിനക്ക് ഇപ്പൊ അത് എന്താണെന്ന് ശരിക്കും അറിയണോ……………”………….സമർ കുസൃതിയോടെ ചോദിച്ചു………….
“അയ്യേ………എനിക്ക് അറിയണ്ടാ…………”…………..ഷാഹി പറഞ്ഞു………..
“എന്നാ പോയാലോ…………”………..സമർ പിന്നെയും കുസൃതി ചിരിയോടെ ചോദിച്ചു………….
“ഈ……….വൃത്തികെട്ടവൻ……………”……………ഷാഹി അവനോട് ഇളിച്ചുകാട്ടിക്കൊണ്ട് പറഞ്ഞു…………..
“ഈ…………”…………സമറും ഇളിച്ചുകാണിച്ചുകൊടുത്തു…………….
സമർ വണ്ടി മുന്നോട്ടെടുത്തു………..


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

അങ്ങനെ ഞങ്ങൾ കൊച്ചിയിലെത്തി……………
ബാംഗ്ലൂർ പോലെ തന്നെ…………….
ബാംഗ്ലൂരിന്റെ അത്ര വരില്ലെങ്കിലും തിരക്കിൽ കൊച്ചി ഒട്ടും പിന്നിലല്ല……………..
ഇടയ്ക്കിടയ്ക്കുള്ള ട്രാഫിക് ജാമുകൾ നല്ലൊരു പണിയായിരുന്നു…………..

ഒടുവിൽ സമർ വണ്ടി കടൽ തീരത്തോട്‌ ചേർന്ന ഹോട്ടലിലേക്ക് കയറ്റി………….
വണ്ടി പാർക്ക് ചെയ്തിട്ട് സമറും ഷാഹിയും ബാഗുകൾ എടുത്ത് ഹോട്ടലിനുള്ളിലേക്ക് നടന്നു…………
ഒരു വമ്പൻ റിസോർട്ട് ആയിരുന്നു അത്………….
എല്ലാവിധ മോഡേൺ സജ്ജീകരണങ്ങളും അവിടെ ഉണ്ടായിരുന്നു……………
സമറും ഷാഹിയും റിസപ്‌ഷനിലേക്ക് നടന്നു………..
“രണ്ടു റൂം വേണം………….”…………സമർ റിസപ്‌ഷനിസ്റ്റിനോട് പറഞ്ഞു…………..
ഒരു യുവാവ് ആയിരുന്നു റിസപ്‌ഷനിൽ……….
“എന്തിനാ രണ്ടു റൂം…………..പൈസ വെറുതെ കളയണ്ട…………….”…………ഷാഹി സമറിനോട് പറഞ്ഞിട്ട് അടുത്തുള്ള സോഫയിൽ പോയിരുന്നു………….
ഷാഹി സമറിനോട് പറഞ്ഞത് റിസപ്‌ഷനിലെ യുവാവ് കേട്ടിരുന്നു………….
“വൺ റൂം………”………..സമർ അവനോട് പറഞ്ഞു…………….
“ഭാര്യയാണോ………….”……………..യുവാവ് സമറിനോട് ചോദിച്ചു……………
“അല്ലാ…………..”…………സമർ മറുപടി കൊടുത്തു……………..

“ഹ്മ്…………മനസ്സിലായി………………”………….യുവാവ് കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…………….
“എന്ത് മനസ്സിലായി…………..”………….സമർ അവനോട് ചോദിച്ചു……………
“സെറ്റപ്പ് ആണല്ലേ…………നല്ല കഴപ്പുള്ള കൂട്ടത്തിൽ ആണല്ലോ…………ഒറ്റ റൂം മതിയെന്നൊക്കെ…………….”………..ഒരു വാട്ട ചിരി ചിരിച്ചുകൊണ്ട് യുവാവ് സമറിനോട് പറഞ്ഞു……………
“എടാ ഒതളകണ്ണാ…………….അവൾക്ക് പൈസയുടെ വില നന്നായിട്ടറിയാം…………..സിംഗിൾ റൂമെടുത്ത് കയറുന്ന ആണും പെണ്ണും പൂശാൻ മാത്രം പോണ ടീംസാണെന്ന് നിന്റെ തള്ളയാണോ നിനക്ക് പറഞ്ഞുതന്നത്………………ഒരു ആണിനും പെണ്ണിനും ഒരു ബെഡിൽ നീ പറഞ്ഞ കഴപ്പില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റും………….. പെണ്ണെന്ന് പറഞ്ഞാൽ പൂശാൻ വേണ്ടി ദൈവം പടച്ചുവിട്ടതല്ല…………..അവരും മനുഷ്യരാണ്………..ഹൃദയവും തലച്ചോറും ഒക്കെ ഉള്ള മനുഷ്യർ…………..ഇനി ഇമ്മാതിരി ഊമ്പിയ ഫിലോസഫിയും ആയി എന്റെ മുന്നിലേക്കെങ്ങാൻ വന്നാൽ നിന്റെ കിടുക്കാമണി അരിഞ്ഞു ഞാൻ പട്ടിക്ക് ഇട്ടുകൊടുക്കും…………..കീ താടാ ഏപ്പനാച്ചിമോറാ……………”……………സമർ കോപത്തോടെ പറഞ്ഞു കീ വാങ്ങി ഷാഹിയുടെ അടുത്തേക്ക് നടന്നു…………..

“എന്തുപറ്റി……………”…………ഷാഹിയുടെ അടുത്തേക്ക് വന്നപ്പോൾ സമറിന്റെ മുഖം ദേഷ്യത്താൽ ചുവന്നത് കണ്ട് ഷാഹി ചോദിച്ചു………….
“ഒന്നുമില്ല……………”…………….സമർ ഒഴിഞ്ഞുമാറി……………..
“എന്തോ ഉണ്ട് പറ………….എന്താണെങ്കിലും പറ…………….”…………..ഷാഹി അവനോട് പറഞ്ഞു…………….
സമർ പിന്നെയും മടിച്ചു……………..
“ഇയാളോടാണോ ഞാൻ എന്റെ ലൈഫിൽ ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളും പറയുന്നത്………….അപ്പൊ ഇത്രയേ ഒള്ളൂ ല്ലേ…………….”…………ഷാഹി സമറിനോട് ചോദിച്ചു…………

“അതുകൊണ്ടല്ല ഷാഹി…………..”…………..
“പിന്നെന്താ…………….”…………
“അത്…………..”…………
.
“പറ…………..”…………ഷാഹി പറഞ്ഞു…………….
ഒടുവിൽ സമർ നടന്നത് പറഞ്ഞുകൊടുത്തു…………..
“ഇതാണോ ഇത്ര വലിയ കാര്യം………..ഇതിനൊക്കെ സിമ്പിളായി മറുപടി കൊടുക്കാനല്ലേ പടച്ചോൻ നമുക്ക് രണ്ടുവിരൽ തന്നിട്ടുള്ളത്………….”…………..ഷാഹി സമറിനോട് പറഞ്ഞു…………….
സമർ മനസ്സിലാകാതെ ഷാഹിയെ നോക്കി…………
“ഇദർ ദേഖോ…………..”…………..ഷാഹി ചിരിച്ചുകൊണ്ട് സമറിനോട് പറഞ്ഞു………….
എന്നിട്ട് അവൾ റിസപ്‌ഷനിലിരുന്ന യുവാവിനെ നോക്കി……………
ആ യുവാവ് അവളെയും നോക്കി………
അവനെയൊന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഷാഹി രണ്ടു നടുവിരലും ഉയർത്തി കാണിച്ചുകൊടുത്തു…………..
സമറിന് അപ്പോഴാണ് അവൾ പറഞ്ഞതിന്റെ അർഥം കിട്ടിയത്…………..

സമർ അവളുടെ പ്രവൃത്തി കണ്ട് ചിരിച്ചു…………..
യുവാവ് ആകെ ഇളിഭ്യനായി……………
സമറും ഷാഹിയും ചിരിച്ചുകൊണ്ട് ബാഗുമെടുത്ത് റൂമിലേക്ക് പോയി…………..
വലിയ റൂം ആയിരുന്നു…………
ഡബിൾ കോട്ട് ബെഡ്…………..
ബീച്ച് വ്യൂ ബാൽക്കണി………….
അങ്ങനെ എല്ലാം കൊണ്ടും ഭംഗിയായ ഒരു റൂം…………..
ഷാഹിയും സമറും കൂടി ബാഗുകൾ എടുത്ത് എല്ലാം ഒന്ന് സെറ്റ് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങി…………….
സമർ ജീപ്പെടുക്കാൻ പോയപ്പോൾ ഷാഹി വിലക്കി……………..
“നമുക്ക് നടന്നുപോകാം………”……..ഷാഹി പറഞ്ഞു…………..
കുറച്ചുനേരം ബീച്ചിലൂടെ അവർ ആദ്യം നടന്നു…………
ഒരു വിൽപ്പനക്കാരൻ പങ്ക വിൽക്കുന്നത് കണ്ടപ്പോൾ സമർ അവൾക്ക് പങ്ക ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് പങ്ക വേണോ എന്ന് ചോദിച്ചു…………..
ഷാഹി അവന് ഇളിച്ചുകാട്ടി കൊടുത്തു…………..

“ഒരു പങ്ക വാങ്ങിയതിന്റെ ക്ഷീണം ഇനിയും മാറീട്ടില്ല……….അപ്പോളാ ഇനിയുമൊരു പങ്ക……………”………..ഷാഹി പതിയെ പിറുപിറുത്തു…………….
ബീച്ചിൽ കുറച്ചുനേരം നടന്നതിന് ശേഷം അവർ റോഡിലേക്കിറങ്ങി……………
വഴിയരികിൽ കണ്ട ഒരു തട്ടുകടയിൽ നിന്ന് നല്ല ചൂട് ചായയും ഉള്ളിവടയും അവർ കഴിച്ചു………….
പിന്നെയും നടത്തം തുടങ്ങി………….
ഷാഹി സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു…………….
സമർ അവൾക്ക് കൃത്യമായി മറുപടി കൊടുക്കുന്നുണ്ടെങ്കിലും സമറിന്റെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല……………

വഴിയരികിൽ കണ്ട ആളുകളെ കുറിച്ചും കാഴ്ചകളെക്കുറിച്ചും അങ്ങനെ പലതിനെകുറിച്ചും ഷാഹി സമറിനോട് വാതോരാതെ പറഞ്ഞു……………
പക്ഷെ ഒന്നിലേക്കും സമറിന്റെ കണ്ണോ മനസ്സോ ചെന്നെത്തിയില്ല……………
അവന്റെ കണ്ണുകൾ അതിന്റെ ലക്‌ഷ്യം തേടിയുള്ള പ്രയാണം തുടർന്നു……………
ഒടുവിൽ സമറിന്റെ കണ്ണ് ചെന്നെത്തി………….
അതിന്റെ ലക്ഷ്യസ്ഥാനത്ത്……………..
കാമിനി ഡിസ്കോ ബാർ……………
സമറിന്റെ കണ്ണ് അതിൽ ചെന്നുടക്കി………….
ഷാഹി സമർ ബാറിലേക്ക് നോക്കുന്നത് കണ്ടു………….
“മോനേ……………”…………ഷാഹി സമറിനെ വിളിച്ചു……………
സമർ അവളെ നോക്കി…………
“കള്ളുകുടിക്കാനാണ് ഉദ്ദേശം എന്നുണ്ടെങ്കിൽ നടക്കൂല ട്ടോ………….എന്റെ കയ്യിൽ നിന്ന് നല്ല മാന്ത് കിട്ടും…………..”………..ഷാഹി അവളുടെ നഖങ്ങളെ കാണിച്ചുകൊണ്ട് പറഞ്ഞു……………….
“അങ്ങനെ ഒരു ഉദ്ദേശവും ഇല്ല മാഡം…………..”…………സമർ ഷാഹിയെ തൊഴുതുകൊണ്ട് പറഞ്ഞു…………..
ഷാഹി നടന്നു…………സമറും……………….അവർ തിരിച്ചു ഹോട്ടലിലെത്തി…………….


😈😈😈😈😈😈😈😈😈😈😈😈


തുടരും........ ♥️

വില്ലന്റെ പ്രണയം 44♥️

വില്ലന്റെ പ്രണയം 44♥️

4.4
11884

ബർമ കോളനി………………ഒരു BMW കാർ ബർമ കോളനിക്ക് പുറത്തു വന്നു നിന്നു…………..പിന്നാലെ ഒരു സ്കോർപിയോയും…………..BMW ൽ നിന്ന് ആത്രേയയും ശിവറാമും പുറത്തേക്കിറങ്ങി……………സ്കോർപിയോയിൽ നിന്ന് നാല് ഗുണ്ടകളും………….ബർമ കോളനിയെ നോക്കിക്കൊണ്ട് ആത്രേയാ ചുരുട്ട് കത്തിച്ചു………….ശിവറാം ഗുണ്ടകളുടെ അടുത്തേക്ക് ചെന്നു…………….“ഞാൻ സിഗ്നൽ തരും………..അപ്പൊ ഉള്ളിലേക്ക് വരിക…………….”………….ശിവറാം അവരോട് പറഞ്ഞു…………..“ശരി സാർ……………”………….ഗുണ്ടകൾ വിനയപൂർവ്വം പറഞ്ഞു…………“ശിവറാം…………”…………ആത്രേയാ അവനെ വിളിച്ചു…………..ശിവറാം തിരിഞ്ഞു നോക്കി……….“മാഞ്ഞാളം കൊഞ്ചാതെ വരുന്നുണ്ടോ നീ………….”………….ആത്രേയാ അതും