Aksharathalukal

വില്ലന്റെ പ്രണയം 44♥️

ബർമ കോളനി………………
ഒരു BMW കാർ ബർമ കോളനിക്ക് പുറത്തു വന്നു നിന്നു…………..
പിന്നാലെ ഒരു സ്കോർപിയോയും…………..
BMW ൽ നിന്ന് ആത്രേയയും ശിവറാമും പുറത്തേക്കിറങ്ങി……………
സ്കോർപിയോയിൽ നിന്ന് നാല് ഗുണ്ടകളും………….
ബർമ കോളനിയെ നോക്കിക്കൊണ്ട് ആത്രേയാ ചുരുട്ട് കത്തിച്ചു………….
ശിവറാം ഗുണ്ടകളുടെ അടുത്തേക്ക് ചെന്നു…………….
“ഞാൻ സിഗ്നൽ തരും………..അപ്പൊ ഉള്ളിലേക്ക് വരിക…………….”………….ശിവറാം അവരോട് പറഞ്ഞു…………..
“ശരി സാർ……………”………….ഗുണ്ടകൾ വിനയപൂർവ്വം പറഞ്ഞു…………
“ശിവറാം…………”…………ആത്രേയാ അവനെ വിളിച്ചു…………..
ശിവറാം തിരിഞ്ഞു നോക്കി……….
“മാഞ്ഞാളം കൊഞ്ചാതെ വരുന്നുണ്ടോ നീ………….”………….ആത്രേയാ അതും പറഞ്ഞു കോളനിക്കുള്ളിലേക്ക് നടന്നു…………..
ബർമ കോളനി………
പിക്ക്പോക്കറ്റുകാരുടെയും ഗുണ്ടകളുടെയും വിഹാരകേന്ദ്രം………….
ആത്രേയാ ചുരുട്ട് വലിച്ചുകൊണ്ട് തന്നെ ബർമ കോളനിയിലേക്ക് നടന്നു……………
ശിവറാം ഒപ്പം ഓടിയെത്തി…………..
അവർ ബർമ കോളനിക്കുള്ളിലേക്ക് കടന്നു……………

നല്ല തിക്കും തിരക്കും ഉള്ള കോളനി………..
കുറേ പച്ചക്കറി കടകളും പാത്രകടയും ഒക്കെ ഉണ്ട് അവിടെ…………..
ടാറിട്ട റോഡൊന്നുമില്ല…….. മൺപാതയാണ്……………
കോളനിക്ക് ഒത്ത നടുവിലായി വലിയ ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്………….
തൊണ്ണൂറുകളിലേക്ക് തിരിച്ചുപോയ ഒരു ഫീൽ ശിവറാമിന് അവിടെ നിന്ന് കിട്ടി……………..
ഇവിടെയൊക്കെ എന്ന് വികസനം വന്നതാണോ എന്തോ………….
ഉള്ളതും കൂടി നശിക്കുകയും ചെയ്യും……………
ആത്രേയയെ നോക്കിക്കൊണ്ട് ശിവറാം വിചാരിച്ചു…………..
പെട്ടെന്ന് ജെയിംസിനെ ശിവറാം കണ്ടു……….
അവൻ ഒരു പച്ചക്കറികടയിൽ നിന്ന് സാധനം വാങ്ങുന്നു……………
ശിവറാം ആത്രേയയെ വിളിച്ചു……………
എന്നിട്ട് ജെയിംസിനെ കാണിച്ചുകൊടുത്തു……………….
ആത്രേയ ചുരുട്ട് ദൂരേക്ക് കളഞ്ഞു………….
എന്നിട്ട് ജയിംസിന്റെ അടുത്തേക്ക് നടന്നു…………..

ആത്രേയാ ജയിംസിന്റെ അടുത്തെത്തി…………
ഒപ്പം ശിവറാമും……………..
ആത്രേയാ ജയിംസിന്റെ അടുത്ത് ചെന്നിട്ട് അവന്റെ കൂടയിലേക്ക് കയ്യിട്ടു…………ഒരു കാരറ്റ് എടുത്തു…………….
അപ്പോഴാണ് ജെയിംസ് ആത്രേയയെ കണ്ടത്………..
ആത്രേയാ കാരറ്റ് ഒന്ന് കടിച്ചു…………..
“കാരറ്റ് ആർക്കാ ജെയിംസ്…………വൈഫിനാണോ…………….”…………ആത്രേയാ ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു………….
“ആത്രേയാ…………..”………….ജെയിംസ് അവനെ വിളിച്ചു………..
Unable to play media.
“ആഹാ………….നിനക്കെന്റെ പേരൊക്കെ ഓർമ ഉണ്ടല്ലേ…………….”………..ആത്രേയാ ചോദിച്ചു……….
ജെയിംസ് മിണ്ടാതെ നിന്നു…………..
ആത്രേയാ അവന്റെ തോളിൽ കൈവെച്ചു…………..
“നീ എനിക്ക് പണി പണിയാനോക്കെ ആയി എന്ന് ശിവറാം പറഞ്ഞു…………ശരിയാണോ ജെയിംസ്…………”………….ആത്രേയാ ജെയിംസിനോട് ചോദിച്ചു………………
ജെയിംസ് ആത്രേയയുടെ അവന്റെ തോളിൽ നിന്ന് ഇറക്കിപ്പിച്ചു…………..

“എന്നോട് കളിയ്ക്കാൻ നിക്കല്ലേ ആത്രേയാ………ഇത് ബർമ കോളനിയാണ്…………….”…………

ജയിംസിന് അത് പറഞ്ഞു മുഴുമിക്കാൻ ഗാപ് കിട്ടിയില്ല…………..
അതിനുമുമ്പ് തന്നെ ജെയിംസ് ഇറക്കിപ്പിച്ച ആത്രേയയുടെ അതേ കൈ ജയിംസിന്റെ തലയുടെ വശത്ത് പതിച്ചു…………….
ജയിംസിന്റെ തല ഭാരം വെക്കുന്ന പാത്രത്തിൽ പോയി ഇടിച്ചു തിരിഞ്ഞു നേരെ അതേ നേരത്തെ നിന്ന പൊസിഷനിൽ തന്നെ വന്നു നിന്നു…………….
ജെയിംസ് കാണ്മിഴിച്ചു ആത്രേയയെ നോക്കി………….
“കാര്യം ചോദിക്കുമ്പോ കണ്ടവന്റെ ആണ്ടി ബലത്തിന്റെ കഥ എന്നൊട് പറയുന്നോടാ വെടലേ………….”………….ജെയിംസിനെ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട് ആത്രേയ ദേഷ്യത്തോടെ ചോദിച്ചു……………
ജയിംസിന്റെ ഒരു പത്തുനൂറ്റമ്പത് കിളി ആദ്യ അടിയിൽ തന്നെ പറന്നുപോയിരുന്നു…………….
പോയ കിളികളിൽ ഒന്ന് പോലും ഇതുവരെയും തിരിച്ചുവരാത്തതുകൊണ്ട് ജെയിംസിന് എന്താ ചെയ്യേണ്ടത് എന്ന് പോലും ഐഡിയ കിട്ടുന്നുണ്ടായിരുന്നില്ല…………….
ആത്രേയ അവന്റെ നെഞ്ചിൻകൂട് നോക്കി ഒരു ചവിട്ട് കൊടുത്തു………..
ജെയിംസ് പറന്ന് ആ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു നിലത്ത് വീണു…………….

സ്ട്രീറ്റ് ലൈറ്റിൻ്റെ ചില്ല് ജയിംസിന്റെ വീഴ്ചയുടെ ആഘാതത്തിൽ പൊട്ടി നിലത്തേക്ക് വീണു………….
ജെയിംസിനെ ആത്രേയ എടുത്തിട്ട് പൂശുന്നത് കണ്ട് ബർമ കോളനിയിലെ ഗുണ്ടകൾ ആത്രേയയ്ക്ക് നേരെ അടുത്തു…………..
ശിവറാം അതുകണ്ട് പുറത്തേക്ക് ഓടി…………..
ശിവറാം ഒപ്പം കൊണ്ടുവന്ന ഗുണ്ടകളെ ഉള്ളിലേക്ക് വിളിച്ചു…………
ഇതേസമയം തന്റെ നേരെ വന്ന ആദ്യ ഗുണ്ടയുടെ നെഞ്ചത്ത് ആത്രേയാ ചവിട്ടിയതും വശത്തിലൂടെ വന്നവന്റെ കരണം ആത്രേയ പൊളിച്ചതും ഒരുമിച്ചായിരുന്നു……………..
രണ്ടും വന്ന അതേ വഴിക്ക് വന്നതിനേക്കാൾ സ്പീഡിൽ തിരിച്ചുപറന്നു…………..
പിന്നീട് വന്നവൻ ആത്രേയയ്ക്ക് നേരെ കൈവീശിയതും അവന്റെ കൈ പിടിച്ചു ആത്രേയാ തിരിച്ചുവിട്ടു……….
എന്നിട്ട് പിന്നിലേക്ക് തിരിഞ്ഞു പിന്നിൽ നിന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…………
അവൻ നെഞ്ചും പൊത്തി പിടിച്ചു അവിടെ ഇരുന്നു……………..
പുറത്തുനിന്ന ഗുണ്ടകൾ ഉള്ളിലേക്ക് വന്നപ്പോൾ കണ്ടത് ആത്രേയയുടെ നേരെ അടുക്കുന്ന ഒരുപാട് ഗുണ്ടകളും അവന്റെ അടി കൊണ്ട് അവരൊക്കെ പറന്നുപോകുന്നതും ആണ്……………

ഇയാൾ ആള് പുലിയാണല്ലോ……………ഗുണ്ടകൾ മനസ്സിൽ കരുതി……………
അവർ ആത്രേയയെ നേരിടുന്ന ഗുണ്ടകളെ നേരിട്ടു……………
ആത്രേയ ആണെങ്കിൽ ഒരു ഉളുപ്പും ഇല്ലാത്ത അടിയിലായിരുന്നു………….
അവന്റെ നേരെ വന്നവർക്കൊക്കെ അവന്റെ കയ്യിന്റെയും കാലിന്റെയും ചൂട് ശരിക്ക് അറിഞ്ഞു…………….
തന്റെ സൈഡിൽ നിന്നവന്റെ കവിൾ നോക്കി ആത്രേയാ ഒന്ന് പൊട്ടിച്ചു……………
അവൻ അവന്റെ കിളികൾ ചുറ്റും പറക്കുന്നതും കണ്ടുനിന്നു……………
കിളിയെയും നോക്കി പ്രകൃതി ആസ്വദിച്ചു നിന്ന അവന്റെ തലയിൽ പിടിച്ചു ആത്രേയ സിമന്റ് തിട്ടയിൽ കൊണ്ടുപോയി ഇടിച്ചു……………
ഗുണ്ടകളും സഹായത്തിന് എത്തിയതോടെ ആത്രേയാ വീണുകിടക്കുന്ന ജെയിംസിന് നേരെ നടന്നു……………
വഴിമുടക്കി വന്നവന്റെ കഴുത്തിന് പിടിച്ചുയർത്തി ആത്രേയാ അവനെ ദൂരേക്ക് എറിഞ്ഞു………….
അടുത്തുള്ള പച്ചക്കറികടയിലാണ് അവൻ വന്ന് വീണത്……………
ആത്രേയാ ജയിംസിന്റെ അടുത്തെത്തി…………..
ഇതേസമയം ശിവറാമിന്റെ ഗുണ്ടകൾ കോളനിയിലെ ഗുണ്ടകളെ അടിച്ചു നിലംപരിശാക്കി കൊണ്ടിരുന്നു…………….
ആത്രേയ ജെയിംസിനെ തൂക്കി എടുത്തു…………..
അവന്റെ കഴുത്തിൽ പിടിമുറുക്കി കൊണ്ട് ആത്രേയാ തിരിഞ്ഞു…………..
പെട്ടെന്ന് ഒരുത്തൻ ആത്രേയയുടെ മുന്നിലേക്ക് വന്നു…………..
അവൻ ആത്രേയയ്ക്ക് നേരെ കൈവീശിയെങ്കിലും ആത്രേയാ ഒഴിഞ്ഞുമാറി…………..
ആത്രേയാ അവന്റെ കാലിന്റെ മടമ്പിൽ കാലുകൊണ്ടടിച്ചു…………..
അവൻ കാല് കവച്ച് നിലത്തിരുന്നുപോയി………………..

അവൻ തലയുയർത്തി ആത്രേയയെ നോക്കി കാണുന്നതിന് മുൻപ് തന്നെ ആത്രേയാ അവന്റെ തലയിൽ ആഞ്ഞുചവിട്ടി…………..
അവൻ മണ്ണിലേക്ക് തലകുത്തി കിടന്നു………….
ആത്രേയാ ജെയിംസിനെ ഒരു കയ്യിൽ പിടിച്ചു നിർത്തിയിട്ട് മറ്റേ കൈ കൊണ്ട് അവനെ തല്ലി…………..
ആത്രേയാ അവനെയും കൊണ്ട് നടന്നു തല്ലാൻ തുടങ്ങി……………
ഇടയ്ക്ക് ഓരോരുത്തന്മാർ വന്നെങ്കിലും അവരെല്ലാം ആത്രേയയുടെ കയ്യിന്റെയും കാലിന്റെയും ടേസ്റ്റ് അറിഞ്ഞുകൊണ്ട് വന്നവഴിയെ തിരിച്ചുപോയി……………
ആത്രേയാ ജെയിംസിനെ പിടിച്ചു ബർമ കോളനി മുഴുവൻ നടത്തിച്ചു തല്ലി…………….
“ഇതാണോ നീ ഇത്ര പൊക്കിപറഞ്ഞ ബർമ കോളനി………………”………….ആത്രേയാ ജെയിംസിനോട് പറഞ്ഞു………..
ആത്രേയയുടെ അടിയും കിട്ടി കവിളും ചുണ്ടുമെല്ലാം വീർത്തതിനാൽ ജെയിംസിന് വായ തുറക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു………………
ആത്രേയാ ജെയിംസിനെയും കൊണ്ട് സ്ട്രീറ്റ് ലൈറ്റിന് അടുത്തേക്ക് വന്നു……………
അപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം അടികിട്ടി അടിയറവ് പറഞ്ഞിരുന്നു……………..
“ഇതാണോ നീ വലുതാക്കി പറഞ്ഞ നിന്റെ സാമ്രാജ്യം…………..”………….വീണുകിടക്കുന്ന ഓരോ ഗുണ്ടയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്രേയാ ജെയിംസിനോട് ചോദിച്ചു………………
ജെയിംസ് ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു…………..
“ആത്രേയാ ഡാ…………..ഏതൊരു സാമ്രാജ്യവും അടിയറവ് പറയും…………..ഞാൻ വരുമ്പോൾ………….ഇല്ലെങ്കി പറയിച്ചിരിക്കും………………”………….ആത്രേയാ ദേഷ്യത്തോടെ ജെയിംസിനോട് പറഞ്ഞു…………….
ആത്രേയാ അവിടെ കൂടി നിന്ന ജനങ്ങൾക്ക് നേരെ തിരിഞ്ഞു………….
“അപ്പൊ ഷോ ഓവർ…………..”………..അതും പറഞ്ഞു ജെയിംസിനെയും കൊണ്ട് ആത്രേയാ കോളനിക്ക് പുറത്തേക്ക് നടന്നു……….
പോകുന്ന വഴിയിൽ ശിവറാം ഒന്ന് തിരിഞ്ഞുനോക്കി…………..

ആ കോളനിയിൽ ഇനി തല്ലി തകർക്കാനായി ഇനി ഒരു സ്ഥലം പോലും ബാക്കി ഇല്ല………….
ഒരു സ്ഥലവും ബാക്കി വെച്ചിട്ടില്ല ആത്രേയാ………….
തൊണ്ണൂറുകളിൽ നിന്ന് ഇപ്പൊ അറുപതുകളിലേക്ക് ആത്രേയാ ആ കോളനിയെ മാറ്റി നട്ടു…………
ആത്രേയാ ജെയിംസിനെ സ്കോർപിയോയുടെ ബോണറ്റിന്മേൽ പൊക്കി എടുത്തിട്ടു………….
ആത്രേയാ അവനിട്ട് പൂശിക്കൊണ്ടിരുന്നു……………..
ജയിംസിന്റെ മേലിൽ നിന്ന് ചോര ഒലിച്ചു………………
പെട്ടെന്ന് ശിവറാമിന്റെ ഫോൺ ശബ്‌ദിച്ചു…………….
ഫോൺ ഡിസ്‌പ്ലേയിൽ വിളിച്ചയാളുടെ പേര് കണ്ടതും ശിവറാമിന്റെ മട്ടുംഭാവവും മാറി…………
അവന്റെ മുഖം ഭയത്തിലേക്ക് വഴിമാറി…………..
കണ്ണുകൾ വികസിച്ചു……………..
നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…………..
ജെയിംസിനെ ഇട്ട് പെരുക്കുന്ന ആത്രേയയെ അവൻ നോക്കി…………
“ആത്രേയാ…………….”……………ശിവറാം വിളിച്ചു…………..
പക്ഷെ അവൻ മൈൻഡ് വെച്ചില്ല……………

“ആത്രേയാ……………”………….ശിവറാം ഒന്നുകൂടെ വിളിച്ചു……………..
“മിണ്ടാതിരിക്ക് ശിവറാം……………”…………ആത്രേയാ അവനോട് പറഞ്ഞു…………..
പെട്ടെന്ന് കാൾ കട്ടായി………….
ശിവറാം കുറച്ചു ആശ്വസിച്ചു……………
പെട്ടെന്ന് ശിവറാമിന്റെ ആശ്വാസത്തെ മുഴുവൻ മായ്ച്ചുകളഞ്ഞുകൊണ്ട് ഫോൺ പിന്നെയും റിങ് ചെയ്യാൻ തുടങ്ങി…………….
ശിവറാമിന് ഭയത്താൽ നിൽക്കക്കള്ളിയില്ലാതായി……………
“ആത്രേയാ……………..”…………..ശിവറാം വീണ്ടും വിളിച്ചു…………….
“എന്താടാ…………”………….ആത്രേയാ ദേഷ്യത്തിൽ തിരിഞ്ഞുനോക്കി…………..
ശിവറാം ഫോൺ ഉയർത്തിക്കാണിച്ചു…………
“അർജന്റ് ആണ്…………….”………….ശിവറാം പറഞ്ഞു…………….
“ആരാണ്…………….”……….താല്പര്യമില്ലാത്ത മട്ടിൽ ആത്രേയാ ചോദിച്ചു……………..
ശിവറാം ഉമിനീർ ഒന്നിറക്കി ശ്വാസം എടുത്തു………
ആത്രേയാ അവനെ തന്നെ നോക്കി……………..
“ജിലാൻ………………”……………..ശിവറാം പറഞ്ഞു…………..

ആത്രേയയുടെ മുഖഭാവം മാറി……………
അവന്റെ മുഖം വലിഞ്ഞുമുറുകി……………..
ആത്രേയാ ഒന്ന് കൂളായി……………
“ഞാൻ വരുവാണെന്ന് പറഞ്ഞേക്ക്………….”…………….ആത്രേയാ പറഞ്ഞു…………..
ശിവറാം ഫോൺ എടുത്ത് സംസാരിച്ചു……………

ആത്രേയാ ജെയിംസിന് നേരെ തിരിഞ്ഞു…………..
“ഇനി എന്നെ തല്ലല്ലേ………….ഞാൻ ചത്തുപോകും……………”…………….ജെയിംസ് കൈകൂപ്പിക്കൊണ്ട് പറഞ്ഞു…………..
“ചാവാനോ………….എനിക്കിട്ട് നീ പണിഞ്ഞപ്പോ എനിക്ക് നഷ്ടം വന്ന പതിനഞ്ച് ലക്ഷം രൂപ വസൂലാക്കാതെ കാലനെ നിന്നെ ഞാൻ കാണിക്കൂല മുത്തേ……………”…………..ആത്രേയാ അവനോട് പറഞ്ഞു……………
“നിന്റെ നഷ്ടം ഞാൻ എന്റെ വീട് വിറ്റെങ്കിലും ഞാൻ നികത്തിക്കോളാം………..”………….ജെയിംസ് കരഞ്ഞുകൊണ്ട് പറഞ്ഞു………….
“നീ ഇത് പറയും എന്ന് എനിക്കറിയാമെടാ………….ശിവറാം ആ പേപ്പഴ്സ് എടുക്ക്………..”…………ആത്രേയാ ശിവറാമിനോട് പറഞ്ഞു…………..
ശിവറാം കാറിൽ നിന്ന് പേപ്പർ എടുത്തിട്ട് ആത്രേയയുടെ അടുത്തേക്ക് വന്നു……………
“ഇതെന്തിനാ………….”…………..ജെയിംസ് അതുകണ്ട് ചോദിച്ചു…………..
“നീ നിന്റെ വീട് എനിക്ക് എഴുതി തരാൻ പോകുവല്ലേ………….”…………….ആത്രേയാ പറഞ്ഞു…………
“ആത്രേയാ വേണ്ടാ……………..”………..ജെയിംസ് കൈകൂപ്പി……………
“വേണം ആത്രേയാ………….”………..ആത്രേയാ പറഞ്ഞു……………
ജെയിംസിനെ ബലമായി ആ പേപ്പഴ്സ് സൈൻ ചെയ്യിപ്പിച്ചു……………
“പതിനഞ്ച് ലക്ഷവുമായി നീ എന്ന് വരുന്നോ അന്ന് നിനക്കിത് തിരിച്ചു തരും…………എത്രയും വേഗം വന്നാൽ പലിശ അത്രയെങ്കിലും കുറയും……….”………..ആത്രേയാ അതും പറഞ്ഞിട്ട് കാറിനടുത്തേക്ക് നടന്നു…………….
പെട്ടെന്ന് ആത്രേയാ തിരിഞ്ഞു…………..
“ഇനി ഇതുപോലെ എന്തെങ്കിലും ഉടായിപ്പ് പണിയുമായി എന്റെ മുന്നിൽ വന്നു പെട്ടാൽ ശവപ്പെട്ടിയിൽ കയറ്റാൻ പോലും ഞാൻ ബാക്കി വെക്കില്ല……………..”…………ആത്രേയാ ദേഷ്യത്തോടെ പറഞ്ഞിട്ട് കാറിൽ കയറി…………..
കലുഷിതമായ മനസ്സോടെ…………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️


“റാംബോ………റാംബോ………..റാംബോ………..”
“റാംബോ………റാംബോ………..റാംബോ………..”
“റാംബോ………റാംബോ………..റാംബോ………..”
ആളുകൾ ആർത്തുവിളിച്ചുകൊണ്ടിരുന്നു……………….

കൈ അടിച്ചുകൊണ്ടിരുന്നു…………..
ചൂളം വിളിച്ചുകൊണ്ടിരുന്നു………………..
ഒരു ഭീമാകാരനായ മനുഷ്യൻ…………..
അയാളുടെ അടുത്തേക്ക് വേറെ ഒരാൾ ഓടി അടുത്തു…………..
ആ ഭീമാകാരനായ മനുഷ്യൻ ഓടി വന്നവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………..
ഓടി വന്നവൻ പറന്നുപോയി……………
അതുകണ്ട് ആളുകൾ പിന്നെയും ആർത്തുവിളിച്ചു…………..
“റാംബോ………റാംബോ………..റാംബോ………..”

വീണവനിൽ നിന്നും ഒരു അനക്കവും കണ്ടില്ല………..
റഫറി വന്ന് ആ ഭീമാകാരനായ മനുഷ്യന്റെ അതായത് റാംബോയുടെ കൈകൾ ഉയർത്തിക്കാണിച്ചു……………
ആളുകൾ ആർത്തുവിളിച്ചു…………..
“റാംബോ………റാംബോ………..റാംബോ………..”
ഒരു ഫൈറ്റിംഗ് റിങ് ആയിരുന്നു അത്…………അതിന് ചുറ്റും കുറേ ആളുകളും……………
ബെറ്റിങ് തകൃതിയായി നടക്കുന്ന സ്ഥലം………….
റാംബോ അവിടുത്തെ ചാമ്പ്യൻ…………
അവനെ കാണുമ്പോൾ തന്നെ പാതി ജീവൻ പോകും…………അത്രയ്ക്ക് ഭീമാകാരനായ മനുഷ്യൻ…………..
“ഇനി ആരുണ്ടെടാ എന്നോട് എതിരിടാൻ……..”………….റാംബോ ആളുകളോട് ആക്രോശിച്ചു………….
ആളുകൾ റാംബോയുടെ പേര് ആർത്തുവിളിച്ചുകൊണ്ടിരുന്നു…………
“എടാ…………ഇത് വേണോ…………..”………….
രണ്ട് യുവാക്കൾ…………അതിലൊരാൾ മറ്റൊരുത്തനോട് ചോദിച്ചു…………..
അവൻ ചോദിച്ചവന്റെ മുഖത്തേക്ക് നോക്കി……….

“വേണം………….എനിക്ക് എവിടുന്നെങ്കിലും തുടങ്ങിയേ പറ്റൂ…………..”………..അവൻ ചോദിച്ചവന് മറുപടി കൊടുത്തു…………….
അത് അവന്റെ മുഖം തൃപ്തമാക്കിയില്ല…………
അത് പറഞ്ഞവൻ കണ്ടു…………..
അവൻ ചോദിച്ചവന്റെ തോളിൽ കൈ വെച്ചു…………….
“നീ ബെറ്റിങ് നടത്തുന്ന അവിടേക്ക് ചെല്ല്……….. സെറ്റാക്ക്……………”………….അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു………….
അത് കേട്ടപ്പോൾ അവൻ കുറച്ചൊക്കെ ഹാപ്പിയായി…………..
അവൻ ബെറ്റിങ് നടത്തുന്ന അവിടേക്ക് നടന്നു………………
മറ്റേ യുവാവ് ഫൈറ്റിംഗ് റിങ്ങിന് അടുത്തേക്കും……………
“ധൈര്യമുള്ളവർ കേറി വരിനെടാ……………”…………..റാംബോ ആളുകളോട് ആക്രോശിച്ചുകൊണ്ടിരുന്നു……………..
പെട്ടെന്ന് ആ യുവാവ് ഫൈറ്റിംഗ് റിങ്ങിലേക്ക് കയറി…………….
അവന്റെ ശരീരത്തിന് പിറകിൽ ഒരു ഫാൾക്കൻ പക്ഷിയെ പച്ചകുത്തിയിട്ടുണ്ടായിരുന്നു………
റാംബോ അവനെ കണ്ടു………….
ആളുകൾ അവനെ നോക്കിച്ചിരിച്ചു…………..

എന്തെന്നാൽ റാംബോയുടെ പകുതിപോലും അവനില്ലായിരുന്നു…………..
ആളുകൾ എല്ലാം റാംബോ എന്ന് ആർത്തുവിളിച്ചു……………
എല്ലാവരും റാംബോയുടെ മേൽ ബെറ്റ് വെച്ചു……….. ഒരാളൊഴികെ……………അവനെ സഹതാപത്തോടെ അവിടുത്തെ സ്റ്റാഫ് നോക്കി……………അവന്റെ ഉള്ളിൽ ഒരു ചിരി മാത്രം വിരിഞ്ഞുനിന്നു…………പിടികൊടുക്കാത്ത ഒരു ചിരി…………….
റിങ്ങിലേക്ക് കടന്നുവന്ന യുവാവിനെ കണ്ട് റാംബോ ചിരിച്ചു………….
ആർത്തുച്ചിരിച്ചു…………..

അവനെ കളിയാക്കി……………
“നീ എന്റെ ചെറുവിരലിന്റെ അത്രപോലും വലുപ്പമില്ലല്ലോടാ…………….”…………റാംബോ അവനെ കളിയാക്കി………..
ആളുകൾ അതുകേട്ട് ആർത്തുച്ചിരിച്ചു…………..
പക്ഷെ ആ യുവാവ് മാത്രം മൗനമായിരുന്നു………..
അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല……………
“എന്താടാ ചെറുക്കാ നിന്റെ പേര്…………..”………….റാംബോ അവനോട് ചോദിച്ചു………..
മൗനമായിരുന്നു ഉത്തരം…………..അവൻ റാംബോയെ നോക്കി തന്നെ നിന്നു………..
“പറയെടാ…………എന്താ നിന്റെ പേര്……………”…………റാംബോ പിന്നെയും ചോദിച്ചു……………..
അവൻ ഉത്തരം നൽകിയില്ല…………….മൗനം വിടാതെ നിന്നു………..അതേ നിൽപ്പ്…………
“അവന് പേടിച്ചിട്ട് വായ തുറക്കാൻ പോലും പറ്റുന്നില്ല…………..”……….പുറത്തുനിന്ന് ഒരാൾ വിളിച്ചുപറഞ്ഞു…………..
അതുകേട്ട് എല്ലാവരും ചിരിച്ചു…………..
റാംബോയും…………

പെട്ടെന്ന് അവൻ തല ചെരിച്ചു ചോദിച്ച ആളുടെ ഭാഗത്തേക്ക് നോക്കി……………
തീക്ഷ്ണമായിരുന്നു അവന്റെ കണ്ണുകൾ……………
ആ കണ്ണുകളിലെ അഗ്നി അവരുടെ ചിരിയിൽ ഭംഗം വരുത്തി…………….
അവൻ റാംബോയെ നോക്കി……………
അവന്റെ ചുണ്ടുകൾ തുറന്നു………….
അതിൽ നിന്ന് വരുന്ന അവന്റെ പേര് കേൾക്കാനായി റാംബോ കാതോർത്തു…………..അവിടെയുള്ളവരും……………
☠️
”……..വില്ലൻ……….”
☠️
അവൻ പറഞ്ഞു…………….
അതുകേട്ട് ആദ്യം അവർ ഒന്ന് പതറിയെങ്കിലും പിന്നെ അത് പൊട്ടിച്ചിരിയിലേക്ക് മാറി……………
എല്ലാവരും അവനെ നോക്കി പൊട്ടിച്ചിരിച്ചു……………
“ഹഹാ…….ദേ ഒരു വില്ലൻ വന്നേക്കുന്നു……..”…………എല്ലാവരും അവനെ കളിയാക്കി ചിരിച്ചു…………
“നീ ആരുടെ വില്ലനാടാ………….”………….റാംബോ അവനോട് ചോദിച്ചു……………
മൗനം മറുപടി…………..

“എന്നാ ഈ വില്ലന്റെ എല്ല് ഞാൻ ഒടിക്കാൻ പോവ്വാണ്………….”…………..റാംബോ ആൾക്കൂട്ടത്തെ നോക്കി ആക്രോശിച്ചു……………
ആളുകൾ ആർത്തുവിളിച്ചു……………..
റാംബോ അവന് നേരെ തിരിഞ്ഞു………….
“റാംബോ………റാംബോ………..റാംബോ………..”……
ആളുകൾ റാംബോയെ സപ്പോർട്ട് ചെയ്തു……………..
റാംബോ അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു……………..
ആളുകൾ ആക്രോശിച്ചു………
റാംബോ അവന്റെ തൊട്ടടുത്തെത്തിയതും അവന്റെ വലത്തേ കാൽ റാംബോയുടെ കഴുത്തിന് മുകളിലായി താടിയിൽ വന്നു പതിച്ചു…………..
റാംബോ വായുവിൽ ഉയർന്ന് പിന്നിലേക്ക് പതിച്ചു…………….
പെട്ടെന്ന് അവിടം നിശബ്ദമായി……………
ആളുകൾ ഒന്നും മിണ്ടാനാകാതെ നിന്നു…………..
ബെറ്റിങ് സ്റ്റാഫുകൾ ഇതുകണ്ട് അമ്പരന്നു…………..
ഒരാൾ മാത്രം പുഞ്ചിരി തൂകി അവിടെ നിന്നു……………
എല്ലാവരും റാംബോയെ നോക്കി…………….
റാംബോയിൽ ഒരു അനക്കവും കണ്ടില്ല……………
റഫറി അവന്റെ അടുത്തേക്ക് പോയി നോക്കി…………….
റാംബോയെ ചെക്ക് ചെയ്തു……………
റഫറിയുടെ കണ്ണ് പുറത്തേക്ക് തള്ളി………. ഭയത്താൽ………….
റഫറി എണീറ്റ് കാണികളെ നോക്കി……………
“റാംബോ ചത്തു……………”………….റഫറി അവരോട് പറഞ്ഞു……………

അവർ ഭയത്തിൽ തലയിൽ കൈവെച്ചു……………
അവർക്ക് വിശ്വസിക്കാനായില്ല……………..
റാംബോയുടെ പകുതി ശരീരവണ്ണം പോലുമില്ലാത്ത ഈ യുവാവ് റാംബോയെ കൊന്നെന്നോ…………….
അതും ഒറ്റയടിക്ക്…………..
അവർ ഭയത്തിൽ മുങ്ങിനിന്നു…………..
അവരുടെ തലയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി…………കണ്ണ് പുറത്തേക്ക് തള്ളി…………….
പേടിച്ചിട്ട് റെഫെറി അവനെ വിജയി ആയി പ്രഖ്യാപിക്കാൻ പോലും മറന്ന് നിന്നു…………..
അവൻ അഥവാ വില്ലൻ ആ ആളുകളുടെ നേരെ തിരിഞ്ഞു…………….
അവരെ നോക്കി……………..
അവർ ഭയത്തോടെ അവനെയും………….
വില്ലൻ അവന്റെ ഇരുകൈകളും വശങ്ങളിലേക്ക് ഉയർത്തി……………
അവിടെ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു………………..
ഒരു പുതിയ തുടക്കം…………….
ഒരു പുതിയ യുഗം……………..
ആളുകളിൽ നിന്ന് ആരവം മുഴങ്ങി തുടങ്ങി…………..

അവർ ആർത്തുവിളിച്ചുതുടങ്ങി………………
സ്നേഹിച്ചു തുടങ്ങി……………….
ആരാധിച്ചു തുടങ്ങി…………
ഭയപ്പെട്ട് തുടങ്ങി……………..
ഒരു നാമത്തെ……………

\"\"  ☠️…..വില്ലൻ….☠️  \"\"



തുടരും...... ♥️








തുടരണോ????



വില്ലന്റെ പ്രണയം 45♥️

വില്ലന്റെ പ്രണയം 45♥️

4.6
14392

രാത്രി…………….ഇരുട്ട്…………….അന്ധകാരം………ചെകുത്താൻ വേലയ്ക്കിറങ്ങുന്ന രാവ്………….സമർ ജീപ്പിൽ നിന്നിറങ്ങി നടന്നു………….ആ ഇരുട്ടിലൂടെ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടവൻ നടന്നു…………..ഒടുവിൽ അവന്റെ കാലുകൾ നിന്നു………….ലൈറ്റുകളാൽ അലങ്കരിച്ച ഒരു പേര് സമർ കണ്ടു………..കാമിനി ഡിസ്കോ ബാർ…………..അതിൽ നിന്ന് കണ്ണെടുത്ത ശേഷം അവൻ ബാറിന്റെ അവിടേക്ക് നോക്കി………….കുറേ ആളുകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു…………..ഉള്ളിലും പിന്നെ പുറത്തും………….സമർ ഒരു നിമിഷം അവിടേക്ക് തന്നെ നോക്കി നിന്നു…………..“ആളുകൾ കൂടുതലാണല്ലോ……………”………….പെട്ടെന്നൊരാൾ സമറിനോട് പറഞ്ഞു………….സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോ