Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 55

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 55


ഒരു കമ്പനിയുടെ CEO യും PA യും തമ്മിലുള്ള ബന്ധമല്ല അവർ തമ്മിൽ എന്ന് അവരെ കാണുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്.


എന്തായാലും രണ്ടു പേരും ലിസ്റ്റിൽ സ്ഥാനം പിടിച്ചവർ ആയതു കൊണ്ട് തന്നെ ഒരു കണ്ണ് അവരിൽ ഉണ്ടാകുന്നത് തന്നെയാണ് നല്ലതെന്ന് ശ്രീ മനസ്സിൽ ഉറപ്പിച്ചിരുന്നു.


മാത്രമല്ല സ്വാഹ ഇവരുടെ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്.


Goa flight അനൗൺസ് ചെയ്തപ്പോൾ ശ്രുതിയും അരവിന്ദും ബോട്ടിങ്ങിന് ആയി എഴുന്നേറ്റു. അതേ സമയം തന്നെ ആരോ അരവിന്ദനെ പരിചയമുള്ള ഒരാൾ അവനുമായി സംസാരിച്ചു.


അവരുടെ സംസാരത്തിൽ നിന്നും ശ്രീക്ക് മനസ്സിലായി അവർ ഗോവയിൽ എന്തോ ബിസിനസ് ഡീൽ നടത്താനാണ് പോകുന്നതെന്ന്. മാത്രമല്ല നാളെ തന്നെ അവർ തിരിച്ച് ബാംഗ്ലൂരിൽ വരുമെന്നും മനസ്സിലായി.


എല്ലാം കേട്ടതും ശ്രീ അർജുനെ വിളിച്ചു. അവർ അൽപ സമയം സംസാരിച്ചതും ശ്രീക്ക് പോകാനുള്ള കൊച്ചിൻ ഫ്ലൈറ്റ് അനൗൺസ്മെൻറ് വന്നു.


ശ്രീ അർജുനനോട് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ബോർഡിങ് ആയി തയ്യാറായി.


xxxxxxxxxxxxxxxxxxxx


പതിവു പോലെ സ്വാഹ ഓഫീസിൽ എത്തിയതും എല്ലാവരും വളരെ ക്യാഷ്വൽ ആയി ആണ് ഉണ്ടായിരുന്നത്.


അല്ലെങ്കിൽ റോബോട്ടുകളെ പോലെ പണിയെടുക്കുന്നവർക്ക് ഇന്ന് എന്താണ് പറ്റിയത് എന്ന് മനസ്സിൽ ആലോചിച്ചു നിൽക്കുകയായിരുന്ന സ്വാഹയുടെ അടുത്തേക്ക് അവളുടെ ഫ്രണ്ട്സ് അവളെ കാണാൻ വന്നു.


നാലു പേരും ഒരുമിച്ചു വന്നതു കണ്ട് സ്വാഹ അവരോട് എന്താണെന്ന് ചോദിച്ചു.


“ഇന്ന് സിഇഒയും പുട്ടിയും സ്ഥലത്തില്ല. നമുക്ക് എല്ലാ ഡിപ്പാർട്ട്മെൻറ് ഹെഡ്നെയും കണ്ടു സിഗ്നേച്ചർ വാങ്ങാൻ പറ്റിയ ദിവസമാണ്. ഇനീ എന്നാണ് ഇതു പോലൊരു അവസരം ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ഇന്ന് എല്ലാവരും കുറച്ചു റിലാക്സ് ആണ്. ഇനി ഇതു പോലെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കണ്ടല്ലോ?”


“അത് ശരി, അപ്പോൾ അതാണ് കാര്യം. ഞാനും കരുതി ഇന്ന് എന്താണ് റോബോട്ടിനെ പോലെ പണിയെടുക്കുന്നവർ ഒരു പേടിയും ഇല്ലാതെ ഇങ്ങനെ നടക്കുന്നതും സംസാരിക്കുന്നതും എന്ന്.


ഇതിനു മാത്രം എല്ലാവരും പേടിക്കാൻ CEO ഇത്ര ടെറർ ആണോ?”


അവളുടെ ചോദ്യം കേട്ട് ഫൈനാൻസ്സിലെ തന്നെ വയസ്സായ സീനിയർ അക്കൗണ്ടൻറ് പറഞ്ഞു.


“സ്വാഹ ചോദിച്ചതിന് ഞാൻ ഉത്തരം പറഞ്ഞാൽ മതിയാകുമോ?\"


അതുകേട്ട് അഞ്ചുപേരും അയാളെ നോക്കി പുഞ്ചിരിയോടെ വിഷ് ചെയ്തു.


“നമ്മുടെ സിഇഒ നല്ല കറകളഞ്ഞ ബിസിനസ് മാൻ ആണ്. അതുകൊണ്ടു തന്നെ കണ്ണിൽ ചോരയില്ലാത്തവൻ, മനസ്സാക്ഷി ഇല്ലാത്തവൻ എന്നൊക്കെ ആളുകൾ പറയും. വെറുതെ പറയുന്നത് ഒന്നുമല്ല. ഏകദേശം 100% ശരിയുമാണ്.


പിന്നെ ദേഷ്യം വല്ലാതെ ഉള്ള ആളാണ്. മാത്രമല്ല ശ്രുതിയെ വല്ലാത്ത വിശ്വാസവുമാണ്. ആ പെണ്ണുമ്പിള്ള പറയുന്നതാണ് സാറിന് മുഴുവനും കാര്യം.


അവർ തമ്മിലുള്ള ബന്ധം തന്നെ എന്താണെന്ന് എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല. മാത്രമല്ല ആ പെണ്ണ് എന്തിനാണ് ഓഫീസിൽ വരുന്നത് എന്നു പോലും ഇവിടെ ആർക്കും അറിയില്ല.


24 മണിക്കൂറും സാറിനോടൊപ്പം ആണ്. പിന്നെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, അവർ അധികമൊന്നും ഓഫീസ് കാര്യങ്ങളിൽ തലയിടാൻ വരാറില്ല. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്നു.”


സാർ പറയുന്നത് മുഴുവനും കേട്ട് സ്വാഹ ചോദിച്ചു.


“എനിക്ക് കുറച്ചു നാളായി മനസ്സിൽ ഉള്ള ഒരു സംശയമാണ്. ആരോട് ചോദിക്കണം എന്ന് പോലും എനിക്ക് അറിയില്ല.”


“എന്താണ് കുട്ടി, കുട്ടിക്ക് അറിയേണ്ടത്? എനിക്കറിയാവുന്നത് ആണെങ്കിൽ പറഞ്ഞു തരാം.”


“നമ്മുടെ കമ്പനി എന്തുകൊണ്ടാണ് മാളു മാത്രം ലക്ഷ്യമാക്കി ബിസിനസ് നടത്തുന്നത്?”


“ആഹാ... കുട്ടിയുടെ ചോദ്യം ഒരു ഒന്നൊന്നര ചോദ്യം ആണല്ലോ? സത്യം പറഞ്ഞാൽ അത് എന്താണെന്ന് എനിക്കും അറിയില്ല. പക്ഷേ എൻറെ നോട്ടത്തിൽ മാൾ ബിസിനസ് മാത്രമാണ് പബ്ലിക്കായി ചെയ്യുന്നത്. വേറെയും എന്തൊക്കെയോ ബിസിനസ് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.”


“ആണോ? എനിക്കറിയില്ലായിരുന്നു. ഞാൻ ഞങ്ങളുടെ ജേണൽ എഴുതുമ്പോൾ ADG Group of കമ്പനിയെക്കുറിച്ച് എന്തെഴുതണം എന്ന് ആലോചിക്കുകയായിരുന്നു?”


“അതാണോ കാര്യം? അത് നിങ്ങൾ മൂന്നു മാസം കഴിയുമ്പോൾ സബ്മിറ്റ് ചെയ്യേണ്ട ജേണലിൻറെ ഫൈനൽ CEO യെ കാണിച്ച സിഗ്നേച്ചർ വാങ്ങണം. ആ സമയം നിങ്ങൾക്ക് സംശയം ഉള്ളതെല്ലാം സാറിനോട് തന്നെ ചോദിക്കാവുന്നതാണ്. എല്ലാ മൂന്നുമാസം കൂടുമ്പോഴും ഇത് വേണം. അങ്ങനെയാണ് നിങ്ങളുടെ കോളേജിൽ നിന്നും ഇൻഫർമേഷൻ വന്നിരിക്കുന്നത്.”


“സാറ് പറഞ്ഞത് വളരെ ശരിയാണ്. അതിനാണ് ഞങ്ങൾ എല്ലാവരും ഇവിടെ നിൽക്കുന്നത് തന്നെ. ഇന്ന് സി ഇ ഓ ഇല്ലാത്തതു കൊണ്ട് എല്ലാ ഡിപ്പാർട്ട്മെൻറ്ൽ നിന്നും സിഗ്നേച്ചർ എടുക്കാമെന്ന് കരുതി നിൽക്കുകയാണ്.”


“അത് എന്തായാലും നിങ്ങളുടെ തീരുമാനം വളരെ നല്ലതാണ്. ഇന്നാണെങ്കിൽ എല്ലാവരും ഒന്ന് റിലാക്സ് മോഡിൽ ആയിരിക്കും. എന്നാൽ നിങ്ങൾ സമയം കളയാതെ വേഗം എല്ലാവരെയും കണ്ടോളൂ. എന്നിട്ട് സാർ നാളെ വരുമ്പോൾ ജേണൽ സബ്മിറ്റ് ചെയ്തോളൂ.”


സാർ പറഞ്ഞത് കേട്ട് അഞ്ചു പേരും സന്തോഷത്തോടെ ജേണലുമായി എല്ലാ ഡിപ്പാർട്ട്മെൻറ് ലും കയറിയിറങ്ങി.

എല്ലാവരും സന്തോഷത്തോടെ തന്നെ അവരോട് സംസാരിച്ചു. ഏകദേശം ഉച്ചയോടെ എല്ലാം റെഡിയായി.


പിന്നെ അഞ്ചു പേരും ഒരുമിച്ചു തന്നെ ലഞ്ച് കഴിച്ച് അവരവരുടെ ഡിപ്പാർട്ട്മെൻറ് കളിലേക്ക് ചെന്നു. അന്ന് സ്വാഹക്ക് അധികം പണിയൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.


അങ്ങനെ ഇരിക്കുമ്പോഴാണ് അവൾക്ക് ആദ്യ ദിവസങ്ങളിൽ ഫയലുകൾ ക്ലീൻ ചെയ്യുമ്പോൾ കണ്ട ഫയലിനെ കുറിച്ച് ഓർമ്മ വന്നത്. അവളാ ഫയൽ തെരഞ്ഞു പിടിച്ച് വായിക്കാൻ തുടങ്ങി.


അന്നത്തെ ദിവസം മുഴുവനും എടുത്താണ് അവൾ ആ ഫയൽ പഠിച്ചു തീർത്തത്.

വേണ്ട നോട്സ്സും, സ്വന്തം ഫോണിൽ ഫയലിലെ പല പേജുകളുടെയും ഫോട്ടോസും അവൾ എടുത്തു സേവ് ചെയ്തു. പിന്നെ ആർക്കും സംശയം വരാത്ത രീതിയിൽ അവൾ ഫയൽ തിരിച്ചു ഭദ്രമായി തന്നെ വച്ചു.


എല്ലാം കഴിഞ്ഞപ്പോൾ അവൾ വല്ലാതെ തളർന്നിരുന്നു. അതുകൊണ്ടു തന്നെ ഒരു റിക്ഷ പിടിച്ചാണ് അവൾ അന്ന് ഫ്ലാറ്റിൽ പോയത്. ബസ്റ്റാൻഡ് വരെ നടക്കാനും, ബസിൽ തല്ലി പിടിച്ചു കയറാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സ്വാഹ.


അവൾ മനസ്സു കൊണ്ടും ശരീരം കൊണ്ടും വളരെയധികം തളർന്നിരുന്നു. ഫ്ലാറ്റിലെത്തി കുളിച്ച് അവൾ കുറച്ചു സമയം കിടന്നു.

മുഴുവൻ സമയവും എന്തൊക്കെയോ ആലോചിക്കുകയായിരുന്നു സ്വാഹ.


ഏതാനും സമയത്തെ ആലോചനയ്ക്ക് ശേഷം അവൾക്ക് അമനെ വിളിക്കാൻ തോന്നി. ഒട്ടും സമയം കളയാതെ അവൾ ഫോൺ എടുത്തു അമനെ വിളിച്ചു.


അവളുടെ ഫോൺ കണ്ട് അവൻ കോൾ അറ്റൻഡ് ചെയ്തു.


“മോളേ, ഏട്ടൻ...”


എന്തോ പറയാൻ വിഷമിക്കുന്ന അമനോട് അവൾക്ക് ദേഷ്യം ഒന്നും തോന്നിയില്ല. അവൾ പറഞ്ഞു.


“സാരമില്ല ഏട്ടാ... ഞാൻ ഏട്ടനെ വിളിച്ചത് ഒരു കാര്യം പറയാൻ ആയിരുന്നു. അഗ്നി ഇന്നലെ രാത്രി എൻറെ ഫ്ലാറ്റിൽ വന്നിരുന്നു.”


ഇന്നലെ ഫംഗ്ഷനിൽ കണ്ടു മുട്ടിയതും രാത്രി ഫ്ലാറ്റിൽ വന്നതും എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു സ്വാഹ.


“ഏട്ടാ... ഞാൻ എത്ര പറഞ്ഞിട്ടും അഗ്നിക്ക് ഒന്നും മനസ്സിലാകുന്നില്ല. അവൻ എല്ലാം ഇപ്പോഴും പണ്ടത്തെ പോലെ കളിയായി തന്നെയാണ് കാര്യങ്ങൾ നോക്കി കാണുന്നത്. എന്തോ എനിക്ക് വല്ലാതെ പേടി തോന്നുന്നു അഗ്നിയുടെ കാര്യത്തിൽ.”


സ്വാഹ അവളുടെ മനസ്സിലുള്ള ആദിയും പേടിയും എല്ലാം അമനോട് പറഞ്ഞു കൊണ്ടിരുന്നു. എല്ലാം ക്ഷമയോടെ കേട്ട ശേഷം അമൻ പറഞ്ഞു.


“നീ പേടിക്കേണ്ട... അഗ്നി, അവൻ മോളെ വിട്ട് എവിടെ പോകാനാണ്? എവിടെയും പോകില്ല. അത് എത്രയും വേഗം മോളാണ് മനസ്സിലാക്കേണ്ടത്.


പിന്നെ മോളുടെ മനസ്സിലുള്ള ഉള്ള പേടി, അത് ആർക്കെങ്കിലും ആപത്ത് അല്ലെങ്കിൽ ഇനിയും എന്തെങ്കിലും നഷ്ടം നമുക്ക് ഉണ്ടാകുമോ എന്നുള്ളതാണ്. അങ്ങനെ ഒന്ന് ആർക്കും ഉണ്ടാകാതിരിക്കാനാണ് ഇപ്പോൾ എല്ലാവരും പരിശ്രമിക്കുന്നത്.


മോളുടെ ലക്ഷ്യം... അതാണ് ഇന്ന് ദേവി പീഠത്തിലെ ഓരോരുത്തരുടെയും ലക്ഷ്യം.”


അതുകേട്ട് സ്വാഹ കുറച്ചു സമയം ഒന്നും പറഞ്ഞില്ല. പിന്നെ ചോദിച്ചു.


“ഏട്ടൻറെ ബാംഗ്ലൂരിലേക്കുള്ള ട്രാൻസ്ഫർ എന്തായി?”


അവളുടെ ചോദ്യം കേട്ട് അവൻ വല്ലാതെ ഞെട്ടിപ്പോയി. പിന്നെ മനസ്സിലെ സംശയം മറച്ചു വെച്ച് അവൻ ചോദിച്ചു.


“എന്താടി കാന്താരി, നിൻറെ ചോദ്യത്തിൽ എന്തോ ഒരു വശപ്പിശക് ഉള്ളതു പോലെ തോന്നുന്നു?”


അതുകേട്ട് സ്വാഹ പറഞ്ഞു.


“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. വെറുതെ കാര്യങ്ങൾ എന്തായി എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്.


ഏട്ടൻറെ മറ്റൊരു ബ്രദർ ഐഎഎസ് ആണ് എന്നല്ലേ പറഞ്ഞത്? ആ സാറിന് ഇപ്പോൾ എവിടെയാണ് പോസ്റ്റിങ്ങ് കിട്ടിയിരിക്കുന്നത്?”


അവളുടെ ചോദ്യം കേട്ട് അമൻ ഉറക്കെ ചിരിച്ചു പോയി.


“അത് ശരി... എൻറെ കാന്താരിക്ക് സ്വന്തം ഏട്ടന്മാരെ പോലും ശരിക്ക് അറിയില്ല അല്ലേ? ഏട്ടൻ പറഞ്ഞു തരാം. ഇനിയും അവർക്കു മുൻപിൽ നിൽക്കുമ്പോൾ ഇങ്ങനെ പറയാൻ ഇടവരരുത്.”


“Arun ഏട്ടനാണ് ദേവി പീഠത്തിലെ മൂത്ത ആൾ. Dr, Arun, വൈഫ് ദച്ചു അരുൺ. ഈ വർഷം എംഡി കഴിയും. അരുൺ ഏട്ടൻ നിങ്ങളുടെ കോളേജിലെ എം ഡി ആണ്. നിനക്കറിയാമല്ലോ?”


“Dr. Arun നെ എനിക്ക് അറിയാം ഏട്ട... “


“ആഹാ, അതാണ് കാര്യം. Dr. Arun മറ്റുള്ളവർക്ക് വിളിക്കാനുള്ള പേര് ആണ്. നീ അങ്ങനെ വിളിക്കരുത്. ഏട്ടന് അത് സങ്കടമാകും. എന്നെ വിളിക്കുന്ന പോലെ തന്നെ അരുൺ ഏട്ടൻ എന്ന് വിളിച്ചാൽ മതി.


അടുത്തത് ഞാൻ. പിന്നെ എൻറെ വൈഫ് അച്ചു. ദച്ചുവും അച്ചുവും സിസ്റ്റേഴ്സ് ആണ്. കൂടാതെ ഞാനും അരുൺ ഏട്ടനും ട്വിൻസ് ആണ്.”


“ആഹാ, അതു കൊള്ളാമല്ലോ... “


സ്വാഹ സന്തോഷത്തോടെ പറഞ്ഞു.


അതുകേട്ട് അവൻ വീണ്ടും ചിരിച്ചു.


“അപ്പോൾ കാന്താരിക്ക് ഇതും അറിയില്ലായിരുന്നു അല്ലേ?”


“ഇല്ല ഏട്ട...”


“ശരി ശരി... സാരമില്ല പിന്നെ Abahy, അഡ്വക്കേറ്റ് ആണ്. ക്രിമിനൽ ലോയർ. ഹൈക്കോട്ടിൽ പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ ലില്ലി. അടുത്തത് Amey ഐഎഎസ് ഭാര്യ റോസ്‌ലിൻ.”


“ലൗ മേരേജ് ആയിരുന്നു ഇവരുടെ?”


സ്വാഹ സംശയത്തോടെ ചോദിച്ചു.


“അല്ല മോളെ... Abhay യും അമയും ട്വിൻസ് ആണ്. പിന്നെ ഞങ്ങളുടെ നാലുപേരുടെയും മേരേജ് അറേഞ്ച്ഡ് തന്നെയായിരുന്നു.


നാരായണൻ, ജോസഫ്, ജോർജ് അച്ഛൻറെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. അവരുടെ മക്കളാണ് ഇവർ നാലുപേരും. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള വിവാഹത്തിലെത്തിയത്.”


“അത് കൊള്ളാമല്ലോ?”


“അവർ നാലുപേരും MD ലാസ്റ്റ് ഇയർ ആണ്. പിന്നെ ശ്രീക്കുട്ടി എംബിബിഎസ് ലാസ്റ്റ് ഇയർ.”


“അപ്പോൾ മൊത്തം ഡോക്ടർമാരാണ് വീട്ടിൽ അല്ലേ?


അമ്മ നല്ല സ്ട്രോങ്ങ് ആണല്ലേ?”


“അതെന്താ കാന്താരി അങ്ങനെ ഒരു ചോദ്യം.”


Amen ചിരിയോടെ ചോദിച്ചു.


“അത് മൂന്ന് ഡെലിവറി 6 ആൺമക്കൾ. റെയർ അല്ലേ ഏട്ടാ...”


“മോള് പറഞ്ഞതിൽ പകുതി ശരിയും പകുതി തെറ്റുമാണ്.”


“അതെന്താ ഏട്ടാ അങ്ങനെ പറയുന്നത്?”


“അമ്മയുടെ മൂന്നാമത്തെ ഡെലിവറിയിൽ ഒരാളാണ് ഉണ്ടായിരുന്നത്. അഗ്നി...”


“അപ്പോൾ ശ്രീഹരി? “


“ശ്രീഹരി അഗ്നിയോടൊപ്പം രണ്ടാം ക്ലാസ്സിൽ വെച്ച് കൂടെ കൂടിയതാണ്. അനാഥനായിരുന്നു. ഇപ്പോൾ ദേവി പീഠത്തിലെ ആറാമത്തെ മകനാണ് ശ്രീഹരി. അച്ഛനും അമ്മയും legally ഞങ്ങൾക്ക് തന്ന ഞങ്ങളുടെ കൊച്ചനിയൻ. ഞങ്ങളിൽ ആറാമൻ.”


“ആഹാ... അതു നന്നായി. ഒരുപാട് സർപ്രൈസുകൾ ആണല്ലോ ഇന്ന് ഏട്ടൻ എനിക്ക് തന്നത്? അല്ലെങ്കിലും ഇന്ന് ഒരുപാട് സർപ്രൈസ് കാണാനും കേൾക്കാനും സാധിച്ചു.


എന്തായാലും അവൾ ശ്രീക്കുട്ടി, ഒരു ഡോക്ടർ ആയി കാണണം എന്നത് എൻറെയും അവളുടെ അച്ഛനമ്മമാരുടെയും വലിയ ആഗ്രഹം ആയിരുന്നു. അതെന്തായാലും സാധിച്ചല്ലോ? സന്തോഷമായി.


പിന്നെ ഏട്ട... ഇന്നലത്തെ പോലെ അഗ്നി കയറി വരുമോ എന്നൊരു പേടി ഉണ്ട് എനിക്ക്.”


“ഇല്ലടാ... അവൻ പണ്ട് നിന്നോട് പറഞ്ഞ പോലെ മാസത്തിൽ ഒരിക്കലേ നിന്നെ കാണാൻ നിൻറെ അടുത്ത് വരുകയുള്ളൂ. മാത്രമല്ല അവൻ നിന്നെ എന്നും കാണുന്നുണ്ടല്ലോ?


അവൻ പറഞ്ഞില്ലേ, എന്തായാലും നിന്നെ ലക്ഷ്യത്തിൽ എത്തും വരെ ഒന്നു കൊണ്ടും ബുദ്ധിമുട്ടിക്കില്ല എന്ന്.”


“അതൊക്കെ ഏട്ടൻ പറഞ്ഞത് ശരി തന്നെ. പക്ഷേ അഗ്നി അല്ലേ? വിശ്വസിക്കാമോ എന്നാണ് എൻറെ പേടി.”


“എടി കാന്താരി... വേണ്ടാട്ടോ…”


“ഇന്നലെ എന്തോ വല്ലാതെ ഇമോഷണൽ ആയിരുന്നു അഗ്നി.”


സ്വാഹ ആലോചനയോടെ പറഞ്ഞു.


“അത് അവൻറെ കുറെ നാളത്തെ സങ്കടവും പരിഭവവും ഭയവും എല്ലാം ഒന്നിച്ചു നിന്നെ കണ്ടപ്പോൾ പുറത്തു വന്നത് ആകും.”


“ശരിയായിരിക്കാം, എന്നാലും...”


“ഒരു എന്നാലും ഇല്ല. നീ എന്തിനാ Amey നെ തിരഞ്ഞത്? സംസാരത്തിനിടയിൽ അത് ചോദിക്കാൻ വിട്ടു പോയി. Amey ഇപ്പോൾ ഡൽഹിയിലാണ്.”


“ആണോ? ഞാൻ വെറുതെ ചോദിച്ചതാണ്. എവിടെയാണെന്ന് അറിയാൻ വേണ്ടി മാത്രം.”


“അതു നീ പറഞ്ഞത് എന്തായാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ എന്താ, എപ്പോഴാ ചെയ്യുക എന്ന് പറയാൻ ഒട്ടും പറ്റില്ല. നിൻറെ മനസ്സ് പിടി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.”


“ഏട്ടാ... വേണ്ട. ഞാൻ വെറുതെ അറിയാൻ ചോദിച്ചതാണ്. അല്ലാതെ ഒന്നും എൻറെ മനസ്സിൽ ഇപ്പോൾ ഇല്ല. ഏട്ടൻ വെറുതെ കാടുകയറി ചിന്തിക്കേണ്ട.”


“ഓക്കേ ഓക്കേ... സമ്മതിച്ചു. അങ്ങനെയാണെങ്കിൽ നല്ലത്.”


“എന്നാൽ ഞാൻ വെക്കട്ടെ. നാളെ CEO യെ കാണണം. ഫസ്റ്റ് അസൈൻമെൻറ് സബ്മിറ്റ് ചെയ്യേണ്ട സമയം ആയി. അതിന് ആദ്യം അയാളുടെ സിഗ്നേച്ചർ വേണം.


അതെ ഒരു കാര്യം പറയാൻ മറന്നു. ഏട്ടൻറെ ശ്രുതി അവിടെയാണ് ജോലി ചെയ്യുന്നത്.”


“ആഹാ... അതു കലക്കി. അതും പറഞ്ഞു Amen പൊട്ടിച്ചിരിച്ചു.


പിന്നെ ചിരി അടക്കി അവൻ പറഞ്ഞു.


എടീ, കാന്താരി... അതേട്ടൻറെ ശ്രുതി അല്ലെടീ...

അഗ്നിയുടെതാ...


 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 56

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 56

4.9
8383

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 56 “അവനെ വിവാഹം കഴിക്കാൻ നടക്കുന്നത് അവളാണ്... ശ്രുതി.” “അതെങ്ങനെ ശരിയാകും? അപ്പോൾ സിഇഒ?” സ്വാഹ വല്ലാത്ത ആലോചനയോടെ പറഞ്ഞു. എന്നാൽ അമൻ പറഞ്ഞത് വേറെ ഒന്നായിരുന്നു. “എനിക്ക് നിൻറെ മുഖം ഒന്ന് ഇപ്പോൾ കാണാൻ വല്ലാതെ ആഗ്രഹം തോന്നുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ നിനക്ക് കുശുമ്പ് ഒക്കെ വരുമോ എന്നറിയേണ്ടേ?” “എൻറെ ഏട്ടാ... എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. എൻറെ മനസ്സിൽ അതൊന്നുമല്ല ഇപ്പോൾ ഉള്ളത്...” അതുകേട്ട് അമൻ ചിരിയോടെ ഇപ്രാവശ്യം തറവാട്ടിൽ ഓണത്തിന് പോയപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സ്