Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 56

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 56

“അവനെ വിവാഹം കഴിക്കാൻ നടക്കുന്നത് അവളാണ്... ശ്രുതി.”

“അതെങ്ങനെ ശരിയാകും? അപ്പോൾ സിഇഒ?”

സ്വാഹ വല്ലാത്ത ആലോചനയോടെ പറഞ്ഞു.

എന്നാൽ അമൻ പറഞ്ഞത് വേറെ ഒന്നായിരുന്നു.

“എനിക്ക് നിൻറെ മുഖം ഒന്ന് ഇപ്പോൾ കാണാൻ വല്ലാതെ ആഗ്രഹം തോന്നുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ നിനക്ക് കുശുമ്പ് ഒക്കെ വരുമോ എന്നറിയേണ്ടേ?”

“എൻറെ ഏട്ടാ... എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. എൻറെ മനസ്സിൽ അതൊന്നുമല്ല ഇപ്പോൾ ഉള്ളത്...”

അതുകേട്ട് അമൻ ചിരിയോടെ ഇപ്രാവശ്യം തറവാട്ടിൽ ഓണത്തിന് പോയപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സ്വാഹ വീണ്ടും കൺഫ്യൂഷനായി.

“ഞാൻ ആണ് അവളുടെ ശത്രുവെന്ന് ശ്രുതിക്ക് സത്യത്തിൽ അറിയില്ല അല്ലേ?”
“അതെ... അതു തന്നെയാണ് സത്യം.”

Amen പറഞ്ഞു.

“അഗ്നിക്ക് ശ്രുതി ഒട്ടും തന്നെ ചേരില്ല ഏട്ടാ... അത് വേണ്ട... She is not clean, and her character is not good. She is not worth... “

സ്വാഹ പറയുന്നത് കേട്ട് Amen വായും പൊളിച്ച് നിന്നു പോയി.

“ആണോ...? എൻറെ പൊന്നു കാന്താരി അവൾ ശരിയല്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. ശ്രീഹരി അത് ആദ്യമേ പറഞ്ഞിരുന്നു.

അതൊക്കെ പോട്ടെ... ഒരു പക്ഷേ അവൾ നല്ലവൾ ആണെങ്കിൽ തന്നെ, അഗ്നി ഒരു പെണ്ണിനെ കുറിച്ച് ആലോചിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇപ്പോൾ നീ എന്നോട് പറഞ്ഞത് പറഞ്ഞു. അഗ്നി എങ്ങാനും നീ ഈ പറഞ്ഞത് അറിഞ്ഞാൽ എപ്പോൾ നിന്നെ കൊന്നു കുഴിച്ചിട്ടു എന്ന് ഓർത്താൽ മതി.”

അതിന് അവൾ ഒന്നും മറുപടി പറഞ്ഞില്ല. പിന്നെ പലതും സംസാരിച്ച ശേഷം അവൾ കോൾ കട്ട് ചെയ്തു.

ആലോചനയോടെ സോഫയിൽ ചെന്നിരുന്നു. മനസ്സിൽ അവൾ പലതും കണക്കു കൂട്ടുന്ന തിരക്കിലായിരുന്നു. അങ്ങനെ ഓരോന്നോർത്ത് അവള് സോഫയിൽ തന്നെ കിടന്നുറങ്ങി.

അടുത്ത ദിവസം വിചാരിച്ച പോലെ അരവിന്ദും ശ്രുതിയും ഓഫീസിൽ വന്നില്ല.

അതിന് അടുത്ത ദിവസം അരവിന്ദൻറെ സിഗ്നേച്ചർ എടുത്തു തരാൻ പറഞ്ഞു അഞ്ചു പേരും തങ്ങളുടെ ജേർണൽ അരവിന്ദൻറെ സെക്രട്ടറിയെ ഏൽപ്പിച്ച് അവരുടെ ഡിപ്പാർട്ട്മെൻറ്ലേക്ക് പോയി.

അന്ന് അരവിന്ദും ശ്രുതിയും ഓഫീസിൽ ഉണ്ടായിരുന്നു. തിരക്കൊക്കെ ഒന്ന് ഒഴിഞ്ഞതും സെക്രട്ടറി 5 അസൈൻമെൻറ്സ്സും സൈൻ ചെയ്യാൻ അരവിന്ദൻറെ ടേബിളിൽ കൊണ്ടു വച്ചു.

“ഇത് internship ന് വന്ന കുട്ടികളുടെ അസൈൻമെൻറ് ആണ്. സാറിൻറെ സൈൻ വേണമെന്ന് അവർ പറഞ്ഞിരുന്നു.”

സെക്രട്ടറി പറയുന്നത് കേട്ട് ലാപ്ടോപ്പിൽ പണിതു കൊണ്ടിരിക്കുന്ന അരവിന്ദൻറെ കണ്ണുകൾ തിളങ്ങി.

ശ്രുതിയും ആ ക്യാബിനിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് ദേഷ്യം കത്തി കയറാൻ തുടങ്ങി. അരവിന്ദ് അത് ശ്രദ്ധിച്ചിരുന്നു.

“അവരോട് ഉച്ച കഴിഞ്ഞ് എന്നെ വന്ന് കാണാൻ പറയൂ.”

ഒരു നല്ല ഷോ പ്രതീക്ഷിച്ചാണ് അരവിന്ദ് സെക്രട്ടറിയോട് അങ്ങനെ പറഞ്ഞത്. മാത്രമല്ല ഇത്ര കാലമായിട്ടും സ്വാഹയെ നേരിട്ട് മുഖാമുഖം കണ്ടിട്ടില്ല.

ഉച്ചക്ക് ലഞ്ച് കഴിഞ്ഞ് തങ്ങളുടെ ഡിപ്പാർട്ട്മെൻറ്ഇൽ ഇൻഫോം ചെയ്ത ശേഷം അഞ്ചുപേരും CEO യുടെ ക്യാബിൻ ലക്ഷ്യം വെച്ച് നടന്നു.

പോകും വഴി കൂട്ടത്തിൽ ഒരുവൻ സ്വാഹയോട് പറഞ്ഞു.

“അയാൾ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളെ ഒന്ന് രക്ഷിക്കണേ സ്വാഹ. ഞങ്ങൾക്ക് നിന്നെപ്പോലെ സംസാരിക്കാൻ അറിയില്ല.”

അതുകേട്ട് സ്വാഹ പറഞ്ഞു.

“നിങ്ങളെ രക്ഷിക്കാൻ പുട്ടി ഉണ്ടാകും അവിടെ. എൻറെ കാര്യമാണ് പ്രശ്നം.”

“അത് നീ പറഞ്ഞത് വളരെ ശരിയാണ്. സ്വാഹ നീ സൂക്ഷിച്ചോളൂ... കാരണം ആ CEO പെൺവിഷയത്തിൽ നല്ല കേമനാണ് എന്നാണ് കേട്ടത്.”

“അത് കലക്കി... അപ്പോൾ രണ്ടും കൂടി ഇന്ന് എന്നെ കുടയും.”

“ഇല്ലെടീ... അയാളുടെ ടേസ്റ്റ് ആ പുട്ടിയെ പോലെ ഉള്ളവരല്ലേ? നിന്നെ അയാൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.”

കൂട്ടത്തിൽ വേറൊരുവൻ പറഞ്ഞു.

“അതല്ലേടാ നല്ലത്. ആ പുട്ടിയെ കൊണ്ട് അത്രയെങ്കിലും ഉപകാരം ഉണ്ടാകട്ടെ.”

സ്വാഹ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു. പിന്നെ അവർ അഞ്ചുപേരും ഓരോന്ന് സംസാരിച്ച് CEO യുടെ ഓഫീസിനു മുന്നിലെത്തി.

സെക്രട്ടറിക്കൊപ്പം കൂടി. പിന്നെ സെക്രട്ടറി അവരെ എല്ലാവരെയും കൂട്ടി അരവിന്ദൻറെ ക്യാബിനിൽ ചെന്നു.

ശ്രുതിയും അരവിന്ദും ഉണ്ടായിരുന്നു ക്യാബിനിൽ. സെക്രട്ടറി പറഞ്ഞു.

“സർ പറഞ്ഞ പോലെ ഇവരാണ് Internship നു വന്ന കുട്ടികൾ. ഇവരുടെ ജേർണൽസ് ആണ് ഞാൻ സാറിന് സൈൻ ചെയ്യാനായി സബ്മിറ്റ് ചെയ്തത്.”

അരവിന്ദ് സെക്രട്ടറി പറയുന്നത് ശ്രദ്ധിച്ചു കേട്ടു. പിന്നെ പറഞ്ഞു.

“Ok, you can go now.”

അതുകേട്ട് സെക്രട്ടറി തിരിച്ചു പോയി.

“ഗുഡ് ആഫ്റ്റർനൂൺ സർ.”

അവർ അഞ്ചുപേരും അരവിന്ദനെ വിഷ് ചെയ്തു.

അരവിന്ദ് സ്വാഹയെ തന്നെയാണ് നോക്കുന്നുണ്ടായിരുന്നു. അവൾ അത് ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ അരവിന്ദ് പിന്നെ അവരുടെ ജേർണൽസ് എടുത്തു നോക്കി. എല്ലാവരും എഴുതിയത് ഒന്ന് ഓടിച്ചു നോക്കി. അതിനിടയിൽ സ്വഹായുടെ ജേർണൽ നോക്കി അരവിന്ദ് ചോദിച്ചു.

“Whose it is? Why is it not completed yet?”

അതുകേട്ട് സ്വാഹ പറഞ്ഞു.

“It\'s my journal sir.”

സ്വാഹയുടെ മറുപടി കേട്ട് ശ്രുതിയുടെ കണ്ണുകൾ തിളങ്ങി.

“ആഹാ... നിനക്ക് സംസാരം മാത്രമാണ് ഉള്ളതല്ലേ? ജോലി ചെയ്യാൻ മടി ആണല്ലേ?”

അവളുടെ ചോദ്യം സ്വാഹ മുഴുവനായും അവോയ്ഡ് ചെയ്തു. അത് മനസ്സിലാക്കി ശ്രുതി പിന്നെയും ചോദിച്ചു.

“എന്താടി, നിനക്ക് ചോദിച്ചതിന് ഉത്തരം ഒന്നുമില്ലേ?”

ശ്രുതി പിന്നെയും ചൊറിയാൻ ചെന്നതും സ്വാഹ തിരിഞ്ഞ് അരവിന്ദനോട് ചോദിച്ചു.

“ഇവരോട് ഞാൻ മറുപടി പറയണോ? അതോ സാർ പറയുമോ?”

അവളുടെ ചോദ്യം മനസ്സിലാകാതെ ക്യാബിനിലുള്ള അരവിന്ദും ശ്രുതിയും അവളുടെ ഫ്രണ്ട്സും സ്വാഹയെ നോക്കി. അതുകണ്ട് സ്വാഹ അരവിന്ദനോട് പറഞ്ഞു.

“ഞങ്ങളെ CEO വിളിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. CEOs എന്നല്ല... ഞങ്ങൾ വന്നത് ADG Group of കമ്പനിയുടെ CEO ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ തയ്യാറായി തന്നെയാണ്.”

അവൾ തനിക്ക് ഇട്ട് താങ്ങുന്നത് ആണ് എന്ന് മനസ്സിലാക്കി ശ്രുതി എന്തോ പറയാൻ തുടങ്ങിയതും അരവിന്ദ് പറഞ്ഞു.

“ശ്രുതി quit.”

അരവിന്ദ് പറഞ്ഞത് കേട്ട് ശ്രുതി മിണ്ടാതെ, ദേഷ്യത്തോടെ ഇരുന്നു.

“Ok... now tell me why you didn’t complete the journal?”

(“ശരി... ഇപ്പോൾ പറയൂ എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ജേണൽ പൂർത്തിയാക്കാത്തതെന്ന്?”)

“Sir, truth is that I am having some difficulties to complete it... I mean I have some doubts to clear before I write anything in the journal. Basically no one is willing to clear to my doubts. I tried with most of our employees and even with our finance head.”

(“സർ, അത് പൂർത്തിയാക്കാൻ എനിക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ട് എന്നതാണ് സത്യം... ജേണലിൽ എന്തെങ്കിലും എഴുതുന്നതിന് മുമ്പ് എനിക്ക് ചില സംശയങ്ങൾ തീർക്കാനുണ്ട്. അടിസ്ഥാനപരമായി എന്റെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ ആരും തയ്യാറല്ല. ഞങ്ങളുടെ മിക്ക ജീവനക്കാരെയും ഞാൻ പരീക്ഷിച്ചു, ഞങ്ങളുടെ ഫിനാൻസ് ഹെഡിന് പോലും ഹെൽപ്പ് ചെയ്യാൻ സാധിച്ചില്ല.)

സ്വാഹ പറയുന്നതു കേട്ട് അരവിന്ദ് ചോദിച്ചു.

“എന്താണ് അങ്ങനെ ഒരു ക്വസ്റ്റ്യൻ? ആർക്കും ആൻസർ പറയാൻ പറ്റാത്ത ആ കൊസ്റ്റ്യൻ എന്താണ്? അതൊന്ന് അറിയണമല്ലോ? താൻ ചോദിക്ക്, ഞാനും ഒന്ന് കേൾക്കട്ടെ ആ കോസ്റ്റ്യൻ.”

“എൻറെ കൊസ്റ്റ്യൻ വളരെ സിമ്പിളായി ആൻസർ ചെയ്യാവുന്നതാണ് സാർ... but...”

“ഹ... എന്താണ് ഇടയ്ക്ക് ഒരു ബട്ട്...”

സ്വാഹ പെട്ടെന്ന് നിർത്തിയത് കണ്ട് അരവിന്ദ് ചോദിച്ചു.

“ഒന്നുമില്ല... എൻറെ ചോദ്യത്തിന് ആൻസർ അറിയാമെങ്കിലും അത് എന്നോട് ഷെയർ ചെയ്യാൻ സാറിന് താല്പര്യം കാണില്ല.”

“അതു കൊള്ളാമല്ലോ... അങ്ങനെ ഒരു ക്വസ്റ്റ്യനോ?”

അരവിന്ദ് തെല്ല് സർപ്രൈസ് ഓടെ തന്നെ ചോദിച്ചു.

സ്വാഹയുടെ സംസാരം കേട്ട് അവളുടെ ഫ്രണ്ട്സ് അവളെ പല വിധത്തിലും തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാൽ അവൾ അതൊന്നും കാര്യമാക്കാതെ തന്നെ സംസാരിച്ചു.

“Let me try to solve your doubts… Fire…”

അരവിന്ദ് പറഞ്ഞതും പിന്നെ ഒന്നും ചിന്തിക്കാതെ സ്വാഹ തൻറെ  ക്വസ്റ്റ്യനുകൾ ചോദിക്കാൻ തുടങ്ങി.

01. എന്താണ് ADG Group of കമ്പനിയിൽ ADG യുടെ എക്സ്പാൻഷൻ?

02. എന്തുകൊണ്ടാണ് ADG Group മാളുകൾ മാത്രം പോയിൻറ് ചെയ്ത് ബിസിനസ് നടത്തുന്നത്?

 03. എന്താണ് ഈ കമ്പനിയുടെ സോഴ്സ് ഓഫ് ക്യാപിറ്റൽ?

04.

അടുത്ത ക്വസ്റ്റ്യൻ ചോദിക്കും മുൻപ് അരവിന്ദ് സീറ്റിൽ നിന്നും എഴുന്നേറ്റിരുന്നു.

മൂട്ടിൽ തീ പിടിച്ച പോലെ ഇരുന്നിരുന്ന ചെയറിൽ നിന്നും ചാടിയെഴുന്നേറ്റ അരവിന്ദനെ ഒട്ടും കൂസാതെ സ്വാഹ നോക്കി നിൽക്കുകയാണ്.

ശ്രുതിയും സ്വാഹയുടെ ഫ്രണ്ട്സും വായും പൊളിച്ച് അവളെ നോക്കി നിൽക്കുന്നുണ്ട്.

സ്വാഹയെ പറ്റി ഒന്നുമറിയാത്ത പോലെയാണ് അരവിന്ദ് ആക്ട് ചെയ്തത്. അരവിന്ദ് അവൾക്ക് അടുത്തേക്ക് വന്ന് അവളോട് ചോദിച്ചു.

“What\'s your name?”

“I am Swaha...”

ഒട്ടും മടിക്കാതെ അവൻറെ കണ്ണുകളിൽ നോക്കി സ്വാഹ പറഞ്ഞു.

“Ok Swaha, താൻ ഇവിടെ നിൽക്ക്.
ശ്രുതി ഇവരെയും കൊണ്ട് ഒന്ന് പുറത്തു പോകൂ.”

ആ പറച്ചിൽ ശ്രുതിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്നും പറയാതെ അവൾ ആ നാല് ആൺകുട്ടികൾക്കൊപ്പം ക്യാമ്പിൽ നിന്നും പുറത്തേക്ക് പോയി.

അവർ പുറത്തു പോയതും അരവിന്ദ് ചെന്നു കാബിനിൻറെ ഡോർ ക്ലോസ് ചെയ്തു.

എന്നാൽ സ്വാഹയിൽ അല്പം പോലും പേടി ഇല്ലായിരുന്നു. കൂളായി തന്നെത്തന്നെ നോക്കി നിൽക്കുന്ന സ്വാഹയെ കണ്ട് അരവിന്ദ് ഒരു നിമിഷം അന്ധാളിച്ചു പോയി.

എങ്കിലും അത് മുഖത്ത് വരാതെ സ്വാഹയെ തന്നെ നോക്കിക്കൊണ്ട് അരവിന്ദ് ചോദിച്ചു.

“ഇത്രയും ഡീപ് ആയ ക്വസ്റ്റ്യൻസ് ഒരു BBA സെക്കൻഡ് ഇയർ സ്റ്റുഡൻറ് ചോദിക്കാൻ... എന്താണ് നിൻറെ ബാഗ്രൗണ്ട്?”

അരവിന്ദൻറെ ചോദ്യം കേട്ട് സ്വാഹ സിമ്പിളായി മറുപടി പറഞ്ഞു.

“ഓ ബാഗ്രൗണ്ട്… അതിലൊന്നും കാര്യമില്ല.
സാറിന് എൻറെ ക്വസ്റ്റ്യൻസ് അല്പം നീരസം വരുത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.

പിന്നെ സാറിന് എൻറെ ക്വസ്റ്റ്യൻസ്സിന് ആൻസർ തരാനും തിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് don\'t be hyper... relax... “

അവൾ പറയുന്നത് കേട്ട് അരവിന്ദ് അവളെ നോക്കി നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അവൾ തുടർന്നു.

“സാറിൻറെ പ്രതികരണം ഞാൻ പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു. It\'s quite natural. ആർക്കും ദേഷ്യം വരുത്തുന്ന ചോദ്യങ്ങളാണ് എപ്പോഴും എൻറെ തലയിൽ പൊട്ടി മുളയ്ക്കാറുള്ളത്.”

“Explain?”

“അതായത് തൻറെ മുന്നിൽ വരുന്ന എന്തിൻറെയും ഉറവിടം തേടുന്ന സ്വഭാവം എനിക്കുണ്ട്. അത് ചിലപ്പോൾ ചെറുപ്പം തൊട്ട് എല്ലാം തനിച്ചു ചെയ്ത് ജീവിച്ചതു കൊണ്ടായിരിക്കും.”

അവൾ പറയുന്നത് ശരിയായ അർത്ഥത്തിൽ അരവിന്ദ് മനസ്സിലാക്കിയില്ല. അതിനു വേണ്ടി തന്നെയാണ് സ്വാഹ അങ്ങനെ പറഞ്ഞത്. കാരണം താൻ ഓർഫൻ ആണെന്ന് അരവിന്ദ് ഉറപ്പിക്കണം എന്ന ആവശ്യം അവളുടേതാണ്.

അരവിന്ദ് ഒന്നും പറയാതെ സ്വാഹയെ തന്നെ നോക്കി നിന്നു.

“സർ ഞാൻ ഒരു ഓർഫൻ ആണ്. അതുകൊണ്ടാകും എല്ലാം നന്നായി തന്നെ, അതായത് ഡീപ് ആയി കാര്യങ്ങൾ തിരക്കുന്ന സ്വഭാവം ഉണ്ടായത്.”

അവൾ പറഞ്ഞത് കേട്ട് അരവിന്ദ് പറഞ്ഞു.

“ഓഹോ... താനൊരു ഓർഫൻ ആണോ? എനിക്കറിയില്ലായിരുന്നു...”

“That\'s ok. Never mind.”

സ്വാഹ പെട്ടെന്നു തന്നെ മറുപടിയും നൽകി.

“തൻറെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ തരുന്നില്ല. താൻ ഇവിടെ അടുത്ത ആറു മാസം കാണുമല്ലോ? അപ്പോഴേക്കും ഈ മൂന്നു ചോദ്യത്തിൽ ഏതെങ്കിലും ഒന്നിന് ആൻസർ തന്നാൽ തനിക്ക് എന്തു വേണമെങ്കിലും എന്നോട് ചോദിക്കാം. അതു കൂടാതെ ഒരു ജോലിയും ഈ കമ്പനിയിൽ ഞാൻ തനിക്ക് പ്രോമിസ് ചെയ്യുന്നു.”

അരവിന്ദ് തൻറെ കുറുക്കൻ കണ്ണുകളോടെ സ്വാഹയെ നോക്കി പറഞ്ഞു.

“Agreed...”

ഒരു സെക്കൻഡ് പോലും ആലോചിക്കാതെ സ്വാഹ മറുപടി പറഞ്ഞു.

Infect she is actually waiting for this question.

“പക്ഷേ സർ... ഈ റൂമിൽ നമ്മൾ രണ്ടുപേർ മാത്രമേയുള്ളൂ ഈ ഡീൽ അറിയാവുന്നവർ ആയി. അതുകൊണ്ട്...”

“മനസ്സിലായി. വേണ്ടതെല്ലാം ഞാൻ ചെയ്യാം.”

സ്വാഹയെ തന്നെ നോക്കി കൊണ്ട് അരവിന്ദ് മറുപടി നൽകി.

“Ok then, can I?”

“Oho sure...”

ആ സംസാരം അവിടെ നിർത്തി സ്വാഹ കാബിനിൽ നിന്നും പുറത്തിറങ്ങി.

സ്വാഹയെ കാത്ത് അവളുടെ നാലു ഫ്രണ്ട്സും പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. സ്വാഹ ക്യാമ്പിനിൽ നിന്നും പുറത്തു വന്നതും അവർ ഓടി ചെന്ന് അവളോട് ചോദിച്ചു.

“Are you ok Swaha?”

“Ya man...”

അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

“ടെൻഷൻ വേണ്ട, ഞാൻ ഒരു ഇടം കോലും ഇട്ടിട്ടില്ല. Afterall, we must complete our internship here without any issue. I know that very well.”

അവൾ പറയുന്നത് കേട്ട് അവരിലൊരാൾ പറഞ്ഞു.

“അതെ… അതെ... അതുകൊണ്ടാണല്ലോ നീ ഈ ചോദ്യങ്ങളുമായി CEO യെ കാണാൻ ചെന്നത്? എൻറെ സ്വാഹ... നമിച്ചിരിക്കുന്നു നിന്നെ.”
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 57

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 57

4.9
8184

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 57 സ്വാഹ പറയുന്നത് കേട്ട് അവരുടെ ഫ്രൻസിൽ ഒരുവൻ പറഞ്ഞു. അതു കേട്ട് എല്ലാവരും ചിരിച്ചു. പിന്നെ അവർ അഞ്ചു പേരും അവരുടെ ഡിപ്പാർട്ട്മെൻറ്കളിലേക്ക് ചെന്നു. ഏകദേശം നാലുമണിയോടെ എല്ലാവരെയും കോൺഫ്രൻസ് റൂമിലേക്ക് വിളിപ്പിച്ചു. എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു മീറ്റിങ്ങിന് കാര്യം എന്ന് ആർക്കും അറിയില്ല എങ്കിലും സ്വാഹക്ക് അറിയാമായിരുന്നു ഈ മീറ്റിങ്ങിൻറെ അജണ്ട. എന്തൊക്കെയാലും അവളുടെ പ്ലാൻ അനുസരിച്ച് തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എന്ന് ഒരു സന്തോഷം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. അവളുടെ മനസ്സിലെ സന്തോഷം അവളുടെ മുഖത്ത് തെളി