Aksharathalukal

മറുതീരം തേടി 37



അവർ ബസ്റ്റാന്റിലേക്ക് നടന്നു... കിച്ചു ചെരുപ്പ് വാങ്ങിച്ചു വന്നു... പിന്നെയവർ ബസ്സ് കയറാനായിട്ട് നടന്നു... പെട്ടന്നാണ് ഭദ്രയത് കണ്ടത്... സ്റ്റാന്റിലേക്ക് കയറിവന്ന ബസ്സിൽ നിന്നും ഇറങ്ങുന്നവരുടെ കൂട്ടത്തിലുള്ള ഒരാളെ കണ്ടപ്പോൾ അവൾ അമ്പരന്നു... 

\"ചെറിയമ്മ... \"
ഭദ്ര പറഞ്ഞതുകേട്ട് അച്ചുവും കിച്ചുവും അവൾ നോക്കുനിൽക്കുന്നിടത്തേക്ക്  നോക്കി... 

\"അമ്മ... \"
ഒരുനിമിഷം കിച്ചുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു... പെട്ടന്ന് ഭദ്ര സരോജിനിയുടെ അടുത്തേക്ക് ഓടിച്ചെന്നു... 

\"ചെറിയമ്മേ\"
ഭദ്രയുടെ വിളികേട്ട്  അവർ തിരിഞ്ഞു നോക്കി... ഭദ്രയെ കണ്ട് ഒരു നിമിഷം അവർ അമ്പരന്നു... പിന്നെ മുഖത്തൊരു ചിരി തെളിഞ്ഞു.. പിന്നെയത് ഒരു കരച്ചിലിന്റെ മാറി... 

\"എന്തായിത് ചെറിയമ്മേ... \"

\"മോളെ നീയെന്നോട് ക്ഷമിക്ക്.... ഒരുപാട് ദ്രോഹങ്ങൾ നിന്നോട് ചെയ്തവരാണ് ഞാൻ... \"

\"അതൊക്കെ നമുക്ക് പിന്നെ പറയാം... അതല്ലാ ചെറിയമ്മയെന്താണ് ഇവിടെ... ആരാണ് ഇവിടെയുള്ളത്... \"

\"എനിക്ക് ആരാണുള്ളത്... ഉള്ളവരെല്ലാം ഞാൻ വെറുപ്പിച്ചില്ലേ... എന്റെ മോനേയും നിന്നെയും വെറുപ്പിച്ചു... ഇത്രയും കാലം സ്വന്തമെന്ന് കരുതി വിശ്വസിച്ചവൻ ഒരു നിമിഷംകൊണ്ട് തന്നെ ചതിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഇത്രയും കാലം കൂടെ കൂടിയത് എന്റേയും നിങ്ങളുടെ അച്ഛന്റെയും സ്വത്ത് കൈവശപ്പെടുത്താൻ വേണ്ടിയാണെന്ന് അറിഞ്ഞപ്പോൾ എല്ലാത്തിന്റേയും പ്രമാണവുമായി രാത്രിക്കു രാത്രി ഇറങ്ങിപ്പോന്നതാണ് ഞാൻ... എവിടേക്കാണ് എന്നൊന്നും അറിയില്ലായിരുന്നു... കിട്ടിയ വണ്ടിക്ക് കയറി അതിവിടെ എന്നെ എത്തിച്ചു... ഇവിടെനിന്നും മറ്റെവിടേക്കെങ്കിലും... അയാളുടെ കണ്ടെത്താത്ത എവിടെയെങ്കിലും എത്തണം... എന്റെ കിച്ചുവും നീയും എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ എനിക്ക് ആരേയും പേടിക്കാതെ ജീവിക്കാമായിരുന്നു... എന്നാൽ എന്റെ ബുദ്ധിമോശംകൊണ്ട് അത് ഞാൻതന്നെ ഇല്ലാതാക്കി... എന്റെ മകൻ എവിടെയാണോ ആവോ... എവിടെയായാലും സുഖമായി ജീവിച്ചാൽ മതി...\"

\"അതിന് നമ്മുടെ കിച്ചു സുഖമായിത്തന്നെയാണല്ലോ ജീവിക്കുന്നത്... \"

\"അത് മോൾക്കെങ്ങനെ അറിയാം... \"

\"ചെറിയമ്മ തിരിഞ്ഞോന്ന് നോക്കിക്കേ... \"
സരോജിനി തിരിഞ്ഞു നോക്കി തന്റെ പുറകിലായി തന്നേയുംനോക്കി നിറകണ്ണുകളോടെ നിൽക്കുന്ന കിച്ചുവിനെ അവർ കണ്ടു... 

\"മോനേ കിച്ചൂ... നീ അമ്മയെ  ഉപേക്ഷിച്ചു പോയല്ലേ... അമ്മ അറിയാതെ എന്തെങ്കിലും പറഞ്ഞെന്നു കരുതി അങ്ങനെയങ്ങ് ഇറങ്ങിപ്പോവുകയാണോ.. എല്ലാം ആ ദുഷ്ടൻ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതാണ്... അതറിയാൻ അമ്മക്ക് ഇത്രയും കാലം വേണ്ടിവന്നു... \"

\"അമ്മയോട് വിരോദമുണ്ടായിട്ടോ സ്നേഹമില്ലായിട്ടോ അല്ല അന്ന് ഞാൻ പോന്നത്... അമ്മയോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു... ചേച്ചിയെ അമ്മ ഓരോന്ന് പറയുകയും ദ്രോഹിക്കുകയും ചെയ്തപ്പോൾ എനിക്ക് അമ്മയോട് ദേഷ്യമുണ്ടായിരുന്നു... ചേച്ചിയോട്  സംസാരിക്കുകയോ കൂട്ടു കൂടുകയോ ചെയ്യുമ്പോൾ അമ്മ എന്നെ തല്ലിയപ്പോൾ എനിക്ക് ദേഷ്യമുണ്ടായിരുന്നു... അത് എന്നെ തല്ലിയതിനോ ചീത്തപറഞ്ഞതിനോ അല്ല... മറിച്ച് ചേച്ചിയെ ഒറ്റപ്പെടുത്തുന്നത് കണ്ടിട്ട്... എന്നാൽ അതൊന്നുമല്ലായിരുന്നു ഞാൻ അവിടെനിന്ന് പോരാൻ കാരണം... ഞാനവിടെ നിന്നാൽ ചിലപ്പോൾ അയാൾ എന്നെ ഇല്ലാതാക്കും എന്നെനിക്കറിയാമായിരുന്നു... അയാൾക്ക് നമ്മുടെ സ്വത്തിലായിരുന്നു കണ്ണ്... അതറിഞ്ഞ അന്ന് ഞാൻ അമ്മയോട് പറയുകയും ചെയ്തു... എന്നാൽ അമ്മയത് വിശ്വസിച്ചില്ല... എന്നെ ഒരുപാട് വഴക്കും പറഞ്ഞു... അമ്മയത് അയാളോട് ചോദിക്കുകയും ചെയ്തു... അന്നുതൊട്ട് അയാളുടെ ദ്രോഹങ്ങൾ ഞാൻ ഒരുപാട് അനുഭവിച്ചു... ഇനിയും അവിടെ നിന്നാൽ എനിക്ക് ഇന്ന് ഇതുപോലെ നിൽക്കാൻ ജീവനുണ്ടാവില്ല എന്ന് മനസ്സിലാക്കി ഞാൻ ആരോടും പറയാതെ പോന്നതാണ്... ബസ്റ്റാന്റിലെത്തി എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് നമ്മുടെ അയൽപക്കത്തെ രവീന്ദ്രനങ്കിളിന്റെ ഏട്ടൻ നരേന്ദ്രനങ്കിളിന്റെ മകൻ അച്ചുവേട്ടൻ എന്നെ കണ്ടത്... അച്ചുവേട്ടന് നമ്മുടെ കാര്യങ്ങൾ അറിയാവുന്നതാണല്ലോ... എന്റെ അവസ്ഥ മനസ്സിലാക്കി അച്ചുവേട്ടൻ എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നു... കഴിഞ്ഞ മൂന്നു വർഷമായി ഞാൻ അച്ചുവേട്ടന്റെ കൂടെയാണ്... ഇവിടെ ഒരു കമ്പിനിയിൽ അച്ചുവേട്ടന്റെകൂടെ എനിക്കും ഒരു ജോലി കിട്ടി... എന്നെ സ്വന്തം അനിയനെപ്പോലെയാണ് അച്ചുവേട്ടൻ കാണുന്നത്... \"

\"അച്ചുവിനെ എനിക്കറിയാം... പണ്ട് രവിന്ദ്രന്റെയടുത്ത് വരുമ്പോൾ നിങ്ങളുടെകൂടെ അവൻ കളിക്കുമായിരുന്നു... ദുഷ്ടത മാത്രം അന്നെന്റെ കൂടപ്പിറപ്പായിരുന്നല്ലോ... നിങ്ങളുടെകൂടെ കളിക്കുമ്പോൾ ഞാൻ അവനെ ഒരുപാട് വഴക്കു പറഞ്ഞിരുന്നു... അതൊന്നും മനസ്സിൽവക്കാതെ അവൻ നിന്നെ സംരക്ഷിച്ചല്ലോ... അത് നിന്റെ മനസ്സിലുള്ള നന്മ ഒന്നു കൊണ്ട് മാത്രമാണ്... ആ പയ്യന്റെ വിവാഹം കഴിഞ്ഞതും ആ പെണ്ണ് മരിച്ചതും അറിഞ്ഞിരുന്നു... എന്റെ ദുഷ്ടത കാരണം ഇവളെ ഒരു മാനസികരോഗിയെക്കൊണ്ട് വിവാഹം ചെയ്യിക്കാൻ മുൻകയ്യെടുത്തു... ആ പയ്യന്റെ മുറപ്പെണ്ണിനെയായിരുന്നു അച്ചു വിവാഹം കഴിച്ചതെന്നും അറിയാം... ഞാൻ മൂലം ഇവൾ ഒരുപാട് അനുഭവിച്ചു... അവസാനം ഇവൾ ഇവിടെയെത്തി... ദൈവം എന്നൊരാൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി... ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കുമോ... പിന്നെ നിങ്ങളെ ഇവിടെ വച്ചെങ്കിലും കണ്ടത് നന്നായി... \"
സരോജിനി തന്റെ ബാഗിൽ നിന്നും ഒരു കവറെടുത്ത് ഭദ്രയുടെ കയ്യിൽ കൊടുത്തു... 

\"ഇത് നിങ്ങൾക്കവകാശപ്പെട്ടതാണ്... നമ്മുടെ വീടിന്റെ ആധാരമാണ്... പിന്നെയിത് എനിക്ക് എന്റെ വീട്ടിൽനിന്നും കിട്ടിയ ഭാഗത്തിന്റെ ആധാരം... ഇതും നിങ്ങൾക്കുള്ളതാണ്... ഏത് നിമിഷവും ആ ദുഷ്ടൻ എന്നെ തേടിയെത്തും... മരിക്കാൻ എനിക്ക് പേടിയില്ല... പക്ഷേ ഇത് അയാളുടെ കയ്യിലെത്തരുത്... എത്രയും പെട്ടന്ന് ഇത് നിങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതണം... 

\"എന്തിനാണ് ഇതൊക്കെ... ഇത് അമ്മയുടെ കയ്യിൽതന്നെയിരിക്കട്ടെ അയാൾ വരുമ്പോഴല്ലേ... അന്നേരം ഞങ്ങളൊക്കെയില്ലേ ഇവിടെ... \"
അവരുടെയടുത്തേക്ക് വന്ന അച്ചു പറഞ്ഞു... സരോജിനി അച്ചുവിനെ നോക്കി... പിന്നെ സംശയത്തോടെ കിച്ചുവിനെ നോക്കി... 

\"അമ്മക്ക് മനസ്സിലായില്ലേ... ഇതാണ് അച്ചുവേട്ടൻ... \"
കിച്ചു പറഞ്ഞു... സരോജിനി അച്ചുവിനെ ദയനീയതയോടെ നോക്കി...  പിന്നെ അവനു നേരെ കൈകൂപ്പി... എന്നാൽ പെട്ടന്ന് ആ കയ്യിൽ അച്ചു പിടിച്ചു... 

\"എന്തായിത് കാണിക്കുന്നത്... കിച്ചുവിന്റെ അമ്മ എനിക്കും അമ്മതന്നെയല്ലേ... അമ്മയെ അയാൾ പറഞ്ഞ് പിരികയറ്റിയതല്ലേ എല്ലാം... അതെല്ലാം മനസ്സിലാക്കി ചെയ്ത തെറ്റിന് പശ്ചാതാപിക്കുന്നില്ലേ... അതുതന്നെയാണ് ഒരു നല്ല മനസ്സുള്ളവർക്ക് ചെയ്യാൻ കഴിയുന്നത്... ഏതായാലും ഇനി ഇവിടെ നിൽക്കേണ്ട... നമുക്ക് വീട്ടിലേക്ക് പോകാം... \"

\"വീട്ടിലേക്ക് ഞാനോ... ഇല്ല... ഇനിയുള്ള കാലം എവിടെയെങ്കിലും പോയി ഭജനയിരിക്കണം... അതുമാത്രമേ എന്റെ മനസ്സിലുള്ളൂ... \"

\"ഭജനയിരിക്കേ... അതും ഞങ്ങൾ ജീവിച്ചിരിക്കുമ്പോഴോ... \"
ഭദ്ര ചോദിച്ചു... 

\"അതെ... അവിടെനിന്നും പോരുമ്പോൾ ഒന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ..അയാളിൽ നിന്നും നമ്മുടെ സ്വത്ത് സംരക്ഷിക്കുക... അതിനുവേണ്ടി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് പോവുകയായിരുന്നു... അയാളുടെ കണ്ണെത്താത്ത ഏതെങ്കിലും ഒരു സ്ഥലത്ത്... എന്നാൽ ദൈവം അതിനൊരു വഴികാണിച്ചു തന്നു... നിങ്ങൾ ഈ സ്റ്റാന്റിംഗ് വരാനും എനിക്ക് ഇവിടേക്കുള്ള ബസ്സ് കിട്ടി ഇവിടെയിറങ്ങാനും കഴിഞ്ഞത് ദൈവത്തിന്റെ കളിയാണ്... ഇതെല്ലാം അവകാശപ്പെട്ടവരുടെ കയ്യിലെത്തി... ഇനിയെനിക്ക് വേണ്ടത് മോക്ഷമാണ്... ഇത്രയുംകാലം ചെയ്തകൂട്ടിയ തെറ്റിന് പാപമോക്ഷം കിട്ടണം... ഗംഗയിൽപോയി മുങ്ങിക്കുളിച്ചാലും ഞാൻ ചെയ്തതിനൊന്നും മോക്ഷം കിട്ടില്ലെന്നറിയാം... എന്നാലും ഇനിയുള്ള കാലം   ദൈവനാമം ജപിച്ച് എവിടെയെങ്കിലും ഭജനയിരിക്കണം... \"

\"ചെറിയമ്മ എവിടേയും പോകുന്നില്ല... ചെറിയമ്മയുടെ മക്കൾ കൂടെയില്ലേ... എന്റെ കൂടെ കഴിയണമെന്ന് പറയുന്നില്ല... ചെറിയമ്മ പത്തുമാസം ചുമന്ന് പ്രസവിച്ച മകന്റെ കൂടെ ഇനിയങ്ങോട്ട് താമസിച്ചാൽ മതി... നിങ്ങളുടെകൂടെ അച്ചുവേട്ടനുമുണ്ടാകും... ചെറിയമ്മ വന്നേ... \"
തന്റെ കയ്യിലുള്ള കവറുകൾ കിച്ചുവിന്റെ കയ്യിൽ കൊടുത്ത് ഭദ്ര സരോജിനിയുടെ ബാഗ് വാങ്ങിച്ച് അവരുടെ കയ്യും പിടിച്ച് നടന്നു... 

\"അച്ചുവേട്ടാ ഒരു വണ്ടി വിളിക്ക്... നമുക്ക് പെട്ടന്ന് വീട്ടിലെത്തണം... \"

\"മോളെ ഞാൻ... \"
സരോജിനി ഭദ്രയുടെ കയ്യിൽ മുറുകെ പിടിച്ചു... 

\"ചെറിയമ്മ ഒന്നും പറയേണ്ട... ഇതുവരെ ചെയ്തതിനുള്ള ശിക്ഷയാണെന്ന് കരുതിയാൽ മതി... \"

അവർ ബസ്റ്റാന്റിൽനിന്നും പുറത്തേക്ക് നടന്നു... അച്ചു പെട്ടന്ന് ടാക്സിസ്റ്റാന്റിൽനിന്നും ഒരു കാർ വിളിച്ചു... അവർ അതിൽ കയറി വീട്ടിലേക്ക് പോന്നു... 

എന്നാൽ ഈ സമയം പ്രഭാകരൻ രാവിലെതൊട്ടേ ദേഷ്യത്തോടെ സരോജിനിയെ തിരയുകയായിരുന്നു... അവരെ എവിടേയും കാണാതായപ്പോൾ അയാൾക്ക്  സഹിക്കാൻ കഴിഞ്ഞില്ല... 


തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 38

മറുതീരം തേടി 38

4.7
4116

എന്നാൽ ഈ സമയം പ്രഭാകരൻ രാവിലെത്തൊട്ടേ ദേഷ്യത്തോടെ സരോജിനിയെ തിരയുകയായിരുന്നു... എവിടേയും കാണാതായപ്പോൾ അയാൾക്ക്  സഹിക്കാൻ കഴിഞ്ഞില്ല... \"നശ്ശൂലം പിടിച്ചവൾ എവിടെപ്പോയി പണ്ടാറമടങ്ങി... ഒരു നിമിഷം എന്റെ ശ്രദ്ധ തെറ്റിയതാണ് പ്രശ്നമായത്... ഇന്നലെ രാത്രി ഞാൻ പുറത്തേക്ക് പോയപ്പോൾ അവൾ മുങ്ങിയതാവും... കൂടെ എല്ലാത്തിന്റേയും പ്രമാണവും കൊണ്ടുപോയിട്ടുണ്ടാവും... അതുണ്ടായിട്ടും കാര്യമില്ല... അവൾ ഒപ്പിട്ടുതരണമല്ലോ... മറ്റു രണ്ടു കിളുന്തുകൾ ചത്തെന്ന രേഖ എങ്ങനെയെങ്കിലുമുണ്ടാക്കാമായിരുന്നു... എന്റെ നാവിൽനിന്നും ഞാൻ ഇത്രയും കാലം എന്തിനാണോ നടന്നത് അത് പുറത്തുവന്നു പോയ