Aksharathalukal

മായാമൊഴി 💖24

” എന്തെങ്കിലും കാര്യം പറഞ്ഞു കൊടുക്കുമ്പോൾ മൊട്ടകണ്ണുകൾ ബൾബുകൾപോലെ മിഴിച്ചുകൊണ്ട് യക്ഷിയെപ്പോലെ മുഖത്തേക്ക് നോക്കും…….
വെറുതെയല്ല യക്ഷിയെന്നു വിളിക്കരുതെന്നു കരുതിയാലും വിളിച്ചു പോകുന്നത് ……”

ടീഷർട്ട് അഴിച്ചുവയ്ക്കുമ്പോൾ തൻറെ മുഖത്തേകുത്തന്നെ ചോദ്യഭാവത്തിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോഴാണ് അയാൾ പിറുപിറുത്തത് .

“ആയിക്കോട്ടെ ഞാൻ യക്ഷി തന്നെയാണ് ആരെയൊക്കെയോ മയക്കിയെടുക്കുന്ന യക്ഷി…..!
അതു ഞാൻ സഹിച്ചോളാം ….
പക്ഷേ നമ്മൾ എവിടെകാണു പോകുന്നതെന്നു പറ…….”

വീണ്ടും അയാളുടെ കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടാണ് അവൾ ചോദിച്ചത്.

“അതൊക്കെ പോകാനിറങ്ങുമ്പോൾ പറയാം….. ഇപ്പോൾ കുളിക്കട്ടെ …..
മായ കൗണ്ടറിൽപോയി ബില്ലൊക്കെ റെഡിയായോയെന്ന് നോക്കിയിട്ടു വരൂ……”

അവൾ ചോദിച്ചതിന് മറുപടി പറയാതെ അയാൾ ഒഴിഞ്ഞുമാറി .

“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ആരുടെയും ജീവിതം നശിപ്പിക്കുന്ന ന്യൂനയോന്നും ഞാൻ ആരോടും പറയില്ല ……
അതിന് കൂട്ടുനിൽക്കുകയുമില്ല …….”

അയാൾ അഴിച്ചു മാറ്റിയിരുന്നു ടീഷർട്ടിനു കൈനീട്ടികൊണ്ടാണ് വീർത്തുകെട്ടിയ മുഖത്തോടെ അവൾ ഉറപ്പിച്ചുപറഞ്ഞത് …..!

“ജീവിതം നശിപ്പിക്കാനോ ആരുടെ……!”

അവളുടെ മറുപടിയിൽ അന്തംവിട്ടു കൊണ്ട് അയാളവളെ നോക്കി .

“അതെ…..
നിങ്ങളുടെ പരിചയക്കാരുടെയടുത്ത് ഇന്നെന്നെ കൊണ്ടുപോയി നിങ്ങൾ കല്യാണം കഴിക്കുന്ന പെണ്ണാണെന്നു പറഞ്ഞതിനുശേഷം നാളെ നിങ്ങൾ ശരിക്കുള്ള ഭാര്യയുമായി അവരുടെ മുന്നിലെത്തിയാൽ അവരെന്താണ് അനിലേട്ടനെക്കുറിച്ചു ചിന്തിക്കുക എന്നോർത്തിട്ടുണ്ടോ ……!
എന്റെ കാര്യം കുഴപ്പമില്ല ഞാനിപ്പോൾ കുറേപ്പേരുടെ ഭാര്യയാണെന്നു ലോഡ്ജിലെ ആൾക്കാർക്കും ചില ഓട്ടോക്കാർക്കുമൊക്കെ അറിയാം……
അതുമാത്രമല്ല എന്റെ ജീവിതമൊക്കെ കഴിഞ്ഞതാണ്
അതുപോലെയാണോ അനിലേട്ടൻ……

പറഞ്ഞശേഷം അവൾ കൂർത്ത മുഖത്തോടെ അയാളെ നോക്കി .

” ഓഹോ അപ്പോൾ അതാണ് കാര്യം …..
അവളെയ ഓർത്തല്ല തൻറെ ഓർത്തുകൊണ്ടാണ് ഓർത്തുകൊണ്ടാണ് അവളുടെ വേവലാതി മുഴുവൻ ……!

അയാൾ മനസ്സിലോർത്തു .

“അതെന്റെ വിഷയമല്ലേ ……
മായയതു കാര്യമാക്കേണ്ട……
അങ്ങനെ ആരെങ്കിലും ചോദിച്ചാൽ വിവാഹം നിശ്ചയത്തിനുശേഷമോ കല്യാണത്തിനു ശേഷമോ മായ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് ഞാൻ തട്ടിവിട്ടോളാം അപ്പോൾ പിന്നെ മായയെ അല്ലാതെ എന്നെയാരും കുറ്റപ്പെടുത്തില്ലല്ലോ ……
അതുപോരെ……”

ചിരിയോടെ അങ്ങനെയാണ് അയാൾ മറുപടി കൊടുത്തത് .

” നിങ്ങളോടൊക്കെ എന്തെങ്കിലും നല്ല കാര്യം പറഞ്ഞുതരുന്ന എനിക്കു നട്ടപ്രാന്താണു……
വെറുതെയല്ല നല്ലകാര്യം വല്ലതും പറഞ്ഞുകൊടുക്കുന്നത്തിനു വേണ്ടി വീട്ടിൽ ആരെങ്കിലും വേണമെന്നു പറയുന്നത്…..
അല്ലെങ്കിൽ ഇങ്ങനെയായിപ്പോകും…..!

കുളിക്കുവാനൊരുങ്ങുന്ന തനിക്കു നൽകുവാൻ വെളിച്ചെണ്ണയും സോപ്പും പേസ്റ്റുപുരട്ടിയ ബ്രഷും തുവർത്തുമൊക്കെ തപ്പിയെടുക്കുന്നതിനിടയിൽ അവൾ ഭയം സ്വയം പിറുപിറുക്കുന്നത് കേട്ടപ്പോൾ താൻ കളിയാക്കിയതാണെന്ന കാര്യം അവൾ മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ അയാൾ ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ പുഞ്ചിരിച്ചു.

“തലയിൽ എണ്ണ തേക്കാറില്ലേ…….?
രണ്ടുദിവസമായി കുളിക്കാതെ കിടക്കുന്നതല്ലേ അതോണ്ട് തലയിൽ നല്ലപോലെ എണ്ണതേച്ചു കുളിച്ചോളൂ ……”

അയാൾക്കു നൽകുവാനുള്ള തുവർത്തും സോപ്പും പേസ്റ്റുപുരട്ടിയ ബ്രഷുമൊക്കെ ഇടതുകൈയിൽ പിടിച്ചുകൊണ്ടു വലുതു് കൈയിലുള്ള പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയകുപ്പി അയാളുടെ നേരെ നീട്ടിയാണ് പറഞ്ഞത്……!

ആർദ്രതയോടെയുള്ള അവളുടെ സംസാരം കേട്ടപ്പോൾ നാളെ മുതൽ ഇതുപോലൊരു കാഴ്ച കാണുവാണോ ഇതുപോലൊരു ചോദ്യം കേൾക്കുവാനോ തനിക്കു സാധിക്കില്ലല്ലോ എന്നോർത്തുകൊണ്ട് സങ്കടത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ……!

പക്ഷെ കണ്ണുകൾ തമ്മിൽ ഉടക്കിയതും അയാൾ നോട്ടത്തെ നേരിടാനാവാത്തതു പോലെ അവൾ മിഴികൾ പിൻവലിച്ചു തലതാഴ്ത്തിയതും ഒരുമിച്ചായിരുന്നു ……!

“ഇതാ …..എണ്ണതേച്ചു കുളിച്ചിട്ടു വാ….
സമയം പോകുന്നു …….”

കൈയിലെ വെളിച്ചെണ്ണ നീട്ടിക്കൊണ്ടു അവൾ വീണ്ടും ധൃതികൂട്ടിയപ്പോഴാണ് അയാളുടെ മനസ്സിലേക്ക് ഒരു കുസൃതി ഓടിയെത്തിയത്…..!

“മായേ എനിക്കു വല്ലാത്തൊരു ആഗ്രഹം…..”

അയാൾ പറയുന്നതു് കേട്ടപ്പോൾ എന്താണെന്ന ഭാവത്തിൽ അവൾ തല ഉയർത്തി നോക്കി.

” ഇന്നലെ മായ പറഞ്ഞതുപോലെ…..
ഇന്നൊരു ദിവസം മാത്രം…….
ഒരേയൊരു ദിവസം ……
മായ എൻറെ തലയിൽ എണ്ണതേച്ചു തരുമോ……”

കള്ളച്ചിരിയോടെയാണ് ചോദിച്ചത് .

“ഒന്നു പോയേ……
വേറെ പണിയൊന്നുമില്ലേ ……
വേണമെങ്കിൽ എണ്ണതേച്ചു കുളിച്ചാൽ മതി. അനിലേട്ടൻ എണ്ണതേച്ചു കുളിക്കണമെന്നു എനിക്കു് യാതൊരു നിർബന്ധവുമില്ല …….”

അവളും ചിരിച്ചുകൊണ്ട് ഒഴിഞ്ഞു ഒഴിഞ്ഞുമാറി.

” ഇന്നു നാട്ടിലെത്തി പിരിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ ജീവിതത്തിലൊരിക്കലും കണ്ടെന്നുവരില്ല ……
അതുകൊണ്ട് പ്ലീസ്…..
എന്റെയൊരു ആശയല്ലേ പ്ലീസ്……

അവളുടെ മറുപടി കേട്ടിട്ടും അയാൾ പിന്മാറിയില്ല …..!

“ഓഹോ…..
ഇപ്പോൾ അങ്ങനെയാണല്ലേ….. .
ഹോസ്പിറ്റലിൽ അഡ്മിറ്റായ ദിവസം വൈകുന്നേരം ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പോകാനിറങ്ങിയപ്പോൾ ഇങ്ങനെയൊന്നുമല്ല പറയുന്നത് കേട്ടത് …..!
ഭൂമി ഉരുണ്ടതാണെന്നും അതുകൊണ്ടു ഭൂമിയുടെ കറക്കത്തിനിടയിൽ നമ്മൾ എവിടെയെങ്കിലും കണ്ടുമുട്ടും എന്നൊക്കെയാണല്ലോ സാഹിത്യം പറഞ്ഞിരുന്നത് ……
അതുകൊണ്ട് ഞാൻ എണ്ണതേച്ചു തരുമെന്ന് കരുതി എന്റെ പൊന്നുമോൻ…….
വെറുതെ ഇരിക്കേണ്ട വേണമെങ്കിൽ സ്വയം തേച്ചു കുളിച്ചു കേട്ടോ ……..’

അല്പം ശുണ്ഠിയോടെ അയാൾ പറഞ്ഞ കാര്യംതന്നെ അതേപോലെ തിരിച്ചടിച്ചുകൊണ്ടു ഒറ്റയടിക്കവൾ അയാളെ നിശബ്ദനാക്കി.

” ഓർമ്മവച്ച കാലംമുതൽ എണ്ണ തേച്ചു കുളിക്കുന്നതാണ് എൻറെ ശീലം …..
എണ്ണ തേക്കാതെ എപ്പോഴെങ്കിലും കുളിച്ചിട്ടുണ്ടെങ്കിൽ അന്നു ഭയങ്കര തലവേദനയായിരിക്കും ഉറപ്പാണ്……
ഇപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്….. അന്നു മായ ഹോട്ടൽമുറിയിലേക്ക് വരുന്ന ദിവസം ധൃതിയിൽ കുളിച്ചപ്പോൾ തലയിൽ എണ്ണ തേക്കുവാൻ ഞാൻ മറന്നുപോയിരുന്നു……! അതുകൊണ്ടാണ് തലവേദനവന്നതെന്നു പോലും എനിക്കിപ്പോൾ സംശയമുണ്ട് ……!
സാരമില്ല ……
എണ്ണ തേക്കാതെതന്നെ ഞാനിന്നും കുളിക്കാം….. എനിക്കു തലവേദന വന്നാലും…..
കടന്നുപോയാലും….
ചിലപ്പോൾ മരിച്ചുപോയാൽപ്പോലും ആർക്കും ചേതമൊന്നുമില്ലല്ലോ……!

സഹതാപത്തിൽ അവൾ വീണുപോകുമെന്നു ഉറപ്പുള്ളതുകൊണ്ടു തന്നെയാണ് ഇടയ്ക്കിടെ അവളെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് അവസാനത്തെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചുകൊണ്ട് കുളിമുറിയിലേക്ക് പോകാൻ എന്ന ഭാവത്തിൽ അവളുടെ ചുമലിൽ നിന്നും തുവർത്ത് വലിച്ചെടുത്തത്.

പ്രതീക്ഷ തെറ്റിയില്ല …..!

“എന്റെ ഈശ്വരന്മാരെ …….
ഇതൊരു വല്ലാത്ത കഷ്ടം തന്നെ …..
പാവമാണെന്നു കരുതി ഒരു മനുഷ്യനെ ചൂഷണം ചെയ്യുന്നതിനും ഒരു പരിധിയൊക്കെയുണ്ട് ……
ഇനി എണ്ണ തേപ്പിച്ചു കഴിഞ്ഞാൽ ചിലപ്പോൾ മായേ കുളിപ്പിക്കുമോയെന്നും ചോദിക്കുമായിരിക്കും……!

അങ്ങനെയൊക്കെ പിറുപിറുത്തുകൊണ്ട് കയ്യിലുള്ള വെളിച്ചെണ്ണയും സോപ്പും ബ്രഷുമൊക്കെ ശക്തിയോടെ മേശമേൽ വച്ചശേഷം സാരിയുടെ മുന്താണി തുമ്പെടുത്തു അരയിൽ തിരുകികൊണ്ട് പതിവുശൈലിയിൽ ഭരതനാട്യകാരിയാകുന്നത് കണ്ടപ്പോൾതന്നെ അവൾ എണ്ണതേച്ചുതരുവാനുള്ള പുറപ്പാടിലാണെന്നും മനസ്സിലായപ്പോൾ പുറമേ ഊറിച്ചിരിച്ചേങ്കിലും സ്നേഹം വിങ്ങുന്ന മനസ്സോടെ ഉള്ളിന്റെയുള്ളിൽ……
“സ്നേഹിക്കുവാൻ എന്റെ പാവം മായയെന്നു…. ആയിരം വട്ടം അയാൾ മനസ്സിൽ മന്ത്രിക്കുന്നുണ്ടായിരുന്നു ……!

രണ്ടുമൂന്നു ദിവസമായില്ലേ….. എണ്ണതേക്കാത്തതു
അതുകൊണ്ട് അതുകൊണ്ട് നല്ലപോലെ തലയിൽ മസാജ് ചെയ്തു തടവണം കേട്ടോ …..
എങ്കിലേ എണ്ണ ശരിക്കും തലയിൽ പിടിക്കുകയുള്ളൂ ……”

പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും വലതു കൈ കുമ്പിളിൽ പകർന്ന വെളിച്ചെണ്ണയുമായി അവൾ അടുത്തേക്ക് വരുന്നതു കണ്ടപ്പോഴാണ് ചിരിയോടെ അയാൾ പറഞ്ഞത് .

“മായേ….
നല്ലോണം മെസ്സേജ് ചെയ്യണമെന്നല്ല …..!സമയത്തിനും സന്ദര്ഭത്തിനും അനുസരിച്ചു ഓരോ കുബുദ്ധി ഉദിക്കുന്ന ഈ തല തന്നെ മുറിച്ചു മാറ്റിയാലോയെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്…….!

താൻ പറഞ്ഞതു കേട്ടതും ദേഷ്യത്തോടെ കൊഞ്ഞനം കുത്തിക്കൊണ്ടുള്ള അവളുടെ മറുപടി കേട്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചുപോയി.

“എന്റെ ഈശ്വരൻമാരെ ……
ഇരുപത്തിയേഴ് വർഷമായി തലയ്ക്കു സ്ഥിരതയില്ലാത്ത എന്റെ അമ്മയുടെ കൂടെ ജീവിക്കുന്നുണ്ടെങ്കിലും എനിക്കും പ്രാന്താകുമെന്ന് ഇതുവരെ തോന്നിയിട്ടില്ല……
ഇവിടെയിപ്പോൾ ഒരു നട്ടപ്രാന്തന്റെ കൂടെ രണ്ടുദിവസം താമസിച്ചപ്പോൾ തന്നെ എനിക്കും പ്രാന്തായി തുടങ്ങിയെന്നാണ് തോന്നുന്നത്…”

അയാളുടെ തല മുന്നോട്ടും പിന്നോട്ടും ആട്ടിക്കൊണ്ടു ദേഷ്യത്തോടെ അമർത്തി എണ്ണതേച്ചു കൊടുക്കുന്നതിനിടയിണ് അവൾ പിറുപിറുത്തത് .

“ങ്ങാഹാ…..ഒറ്റദിവസംകൊണ്ട് പത്തുവയസു കുറഞ്ഞല്ലോ ……
ഇന്നലെയോ മറ്റോ മുപ്പത്തിയേഴ് വയസ്സാണെന്ന് പറയുന്നതു കേട്ടിരുന്നു …..”
അതിനു മറുപടിയായി പിറുപിറുത്തും.

” ഇന്നലെ ഉലക്കയാണ് ഞാൻ പറഞ്ഞത്…..!

ദേഷ്യത്തോടെ പറഞ്ഞുകൊണ്ടു തലയുടെ ഒത്തനടുക്ക് തന്നെ പതുക്കെ കൈപ്പത്തികൊണ്ട് അടിച്ചതും ഒരുമിച്ചായിരുന്നു …..!

തല പരമാവധികുലുക്കികൊണ്ടു ദേഷ്യത്തോടെ എണ്ണതേച്ചു മസാജ് ചെയ്യുന്നതിനിടയിൽ അയാളുടെ മുഖവും അവളുടെ വയറും തമ്മിൽ മുട്ടി….
മുട്ടിയില്ല ….
എന്ന രീതിയിൽ പലപ്പോഴും അടുത്തെത്തുകയും അകന്നുമാറുകയും ചെയ്‌തുകൊണ്ടിരുന്നു….!

പക്ഷെ ……
അബദ്ധത്തിലാണെങ്കിലും ഒരു തവണ അയാളുടെ നെറ്റിത്തടം അവളുടെ മാറിടത്തിന്റെ മാംസളതയുടെ മൃദുലതയിലും നാസിക പൊക്കിളിനു തൊട്ടുമുകളിലും സ്പർശിച്ചപ്പോൾ അയാൾ കോരിത്തരിച്ചുപോയി …..!

വയറിൽ നിന്നും മൂക്കിലൂടെ ഇരമ്പിക്കയറിയ ചന്ദ്രികസോപ്പിന്റെയും ചന്ദനത്തിന്റെയും മാസ്മരിക ഗന്ധവും……
നെറ്റിത്തടത്തിൽ അനുഭവപ്പെട്ട മാംസളതയുടെ മൃദുലതയും ഏതൊക്കെയോ വഴികളിലൂടെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ട് തലച്ചോറിനുള്ളിലെത്തുകയും ……
മല വെള്ളച്ചാട്ടം പോലെ തലച്ചോറിൽനിന്നും ചൂടുപിടിച്ച രക്തം സിരകളിലേക്ക് ഒഴുകിയിറങ്ങുന്നതും അയാൾ അറിയുന്നുണ്ടായിരുന്നു …..!

അവളെ ആദ്യമായി കണ്ടിരുന്ന ഹോട്ടൽ മുറിക്കുള്ളിലെ ഇരുട്ടും……!
ഇരുട്ടിനിടയിൽ നിഴലുകൾ മാത്രം കാണുന്ന ഇൻഡിക്കേറ്ററിന്റെ മങ്ങിയ ചുവന്ന വെളിച്ചവും….!
തലയിണയിലും കിടക്കയിലുമായി ചിതറിക്കിടക്കുന്ന നീണ്ട മുടിയിഴകളും ….!കട്ടിലിലും തറയിലുമായി ഞാന്നു കിടന്നിരുന്ന ഇളം ചുവപ്പുനിറത്തിലുള്ള കോട്ടൺ സാരിയും….! വയലറ്റ് നിറത്തിലുള്ള പതുപതുത്ത കിടക്കവിരിയിൽ കിടന്നുകൊണ്ടു ഒരു സ്വർണ്ണ നാഗത്തെ പോലെ പുളയുന്ന അല്പവസ്ത്രധാരിയായ പെണ്ണുടലുമൊക്കെ വീണ്ടും ഒരിക്കൽ കൂടി അയാളുടെ മനസ്സിലൂടെ കടന്നുപോയി ……!

സിരകൾക്കു തീപിടിച്ച രാത്രിയുടെ ഓർമ്മൾക്കു ചിറകുമുളച്ചപ്പോൾ ചിന്തകൾക്ക് ഭ്രാന്തുപിടിക്കുകയായിരുന്നു ……!

ഇരുന്നയിരുപ്പിൽ അവളുടെ വയറിനു മുകളിൽ മുഖം പൂഴ്ത്തിക്കൊണ്ടു അമർത്തിയൊന്നു കെട്ടിപ്പുണർന്നാലോ……!

അങ്ങനെ ആലോചിച്ചുകൊണ്ടാണു രക്തം ഇരച്ചു കയറിയതു് കാരണം ചുവന്നുപോയ മുഖവും ഭോഗിക്കാനുള്ള ആസക്തിയുമായി ദാഹാദ്രമായ മിഴികളോടെ അവളെ തലയുയർത്തി നോക്കിയത്……..!
പക്ഷേ തന്റെ ശരീരത്തിലും മനസ്സിലും നടന്നുകൊണ്ടിരിക്കുന്ന രാസമാറ്റങ്ങൾ അറിയാതെ സ്വന്തം ശരീരത്തെ മാത്രം അവിടെ നിർത്തിയ ശേഷം മനസ്സിനെ മറ്റെവിടെയോ അലഞ്ഞുതിരിയാൻ അനുവദിച്ചുകൊണ്ടു സ്വന്തം ജോലിയിൽ വ്യാപൃതയായിരിക്കുന്ന അവളെ കണ്ടപ്പോൾ മഴനനഞ്ഞതു പോലെ മനസ്സിലേയും ശരീരത്തിലേയും തീയണയുന്നത് ആശ്ചര്യത്തോടെ അയാൾ അറിഞ്ഞു……!

അരുത് ഈ അവസാനനിമിഷത്തിൽ വിവേകം കൈവിടരുത് …….”
മനസ്സിന്റെയുള്ളിൽ നിന്നും ആരോ മന്ത്രിക്കുന്നതുപോലെ തോന്നിയപ്പോൾ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.

മുടിയിഴകൾക്കിടയിലൂടെ നേർത്ത വിരലുകൾ കോർത്ത് വലിച്ചുകൊണ്ട് അവൾ തലയിൽ എണ്ണ തേച്ചു മസാജ് ചെയ്യുന്നതുമാത്രം ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആവശ്യമില്ലാതെ തൻറെ തലയിൽ കൈപ്പത്തി കൊണ്ടവൾ ഇടയ്ക്കിടെ പതുക്കെ അടിക്കുന്നുണ്ടോയെന്നും…..
ചെവികളടക്കം കൈക്കുള്ളിലാക്കി മുടിയോടൊപ്പം തീരുമ്മുന്നുണ്ടോയെന്നും സംശയം തോന്നിയത് ……!

ശ്രദ്ധിച്ചപ്പോൾ സംശയം തോന്നിയതല്ല സത്യമാണ് ….. !
ഓരോ പ്രാവശ്യം തലയിൽ അടിക്കുകയും ചെവികൾ കൂട്ടിത്തിരുമ്മുകയും ചെയ്തുകൊണ്ടു താൻ ശ്രദ്ധിക്കുന്നുണ്ടോയെന്നു ഒളികണ്ണാലെ നോക്കിയശേഷം അവൾ ചുമരിലേക്ക് നോക്കി ഊറി ചിരിക്കുന്നുണ്ടായിരുന്നു ……!

“ഓഹോ…..
അപ്പോൾ അങ്ങനെയാണല്ലേ കാര്യം…….
വരട്ടെ ……..”

അവൾ മനപൂർവ്വം ചെയ്യുന്നതാണെന്ന് അറഞ്ഞപ്പോൾ അയാളുടെയുള്ളിലെ കുസൃതിക്കാരൻ വീണ്ടും ഉണർന്നു…..!

അടുത്തതവണ അവൾ തലയുടെ പിറകുവശത്ത് മനപൂർവ്വം തട്ടിയപ്പോൾ തട്ടിയതിന്റെ ശക്തിയിലെന്നപോലെ അയാൾ അവളുടെ വയറിനോടു മുഖം ചേർത്തശേഷം പെട്ടെന്നുതന്നെ അകന്നുമാറി ……!

അതിനുശേഷം മുഖത്തേക്കു നോക്കിയപ്പോൾ അവൾക്കു പ്രത്യേകിച്ചു ഭാവഭേദങ്ങളൊന്നും ഇല്ലാത്തത് അത്ഭുതപ്പെടുറത്തുകയും ചെയ്തു…..!

പക്ഷെ……

“ഇതുവരെ കാണാത്ത എണ്ണ തേക്കലും മസാജ് ചെയ്യലുമൊക്കെ ഇതിൻറെ സൂക്കേടുകൊണ്ടാണെന്നു എനിക്ക് നേരത്തെ അറിയാമായിരുന്നു …….”

അബദ്ധത്തിലെന്നപോലെ രണ്ടാമതും ആവർത്തിച്ചപ്പോഴാണ് ഒരു പൂച്ചയെ പിടിക്കുന്നതുപോലെ ചെവിയിൽ അമർത്തിപ്പിടിച്ചുകൊണ്ടു അവൾ എഴുന്നേൽപ്പിച്ചതും സോപ്പും ബ്രഷും തുവർത്തതുമായി കുളിമുറിയിലേക്ക് തള്ളിവിട്ടതും…..!

കുളിച്ചു പുറത്തിറങ്ങുമ്പോഴേക്കും അവൾ കൗണ്ടറിൽ പോയി ബില്ലുമായി മടങ്ങിയെത്തിയിരുന്നു .
അപ്പോഴത്തെ അവളുടെ മുഖത്തെ പ്രസരിപ്പും ഊർജസ്വലതയും തിടുക്കവുമൊക്കെ കണ്ടപ്പോൾ അവൾ കഴിഞ്ഞദിവസങ്ങളിലെക്കാൾ ഒരുപാടു മാറിയിരിക്കുന്നതായി അയാൾക്കു തോന്നി .

‘ഞാൻ പറഞ്ഞില്ലേ ഇവർ കഴുത്തറക്കുമെന്നു…… ഒരു പനിയുമായി വെറും രണ്ടുദിവസം കിടന്നതിനു എട്ടായിരത്തി അഞ്ഞൂറു രൂപയാണ് ബില്ല് …….!
അതിനുമാത്രം എന്ത് ഉലക്കയാണ് ഇവർ ചെയ്തത് അല്ലേ …….’

കണ്ണാടിയിൽ നോക്കി മുടിചീകുന്നതിനിടയിലാണ് ബില്ലെടുത്തു നീട്ടിക്കൊണ്ട് അമർഷത്തോടെ അവൾ പറഞ്ഞത് .

“രണ്ടുമൂന്നുതവണ രക്തം പരിശോധിച്ചു ….
യൂറിൻ പരിശോധിച്ചു …..
ഡ്രിപ്നൽകി …..
ഡോക്ടർമാരുടെ ഫീസ് ….
മുറിവാടക …….
കറണ്ട് ചാർജ് …..
അങ്ങനെ ഒരുപാട് കാര്യമില്ലേ മായേ…..
അവർക്കും ചിലവൊക്കെയുണ്ട് അതും നമ്മൾ നോക്കേണ്ടേ മായേ…….’

ചില ദിവസങ്ങളിൽ താൻ ധൂർത്തടിക്കുന്ന്തിന്റെ പകുതി പൈസപോലും ആശുപത്രിയിലെ ബില്ലിൽ ഇല്ലെന്നു ഓർത്തുകൊണ്ടാണ് ലാഘവത്തോടെ അയാൾ പറഞ്ഞത്.

” ആരും ചോദിക്കാനും പറയാനു ഇല്ലാത്തതുകൊണ്ടാണ് ഇവർ ഇങ്ങനെയൊക്കെ പൈസ വാങ്ങുന്നത് …… ”

അവൾ വീണ്ടും അമർഷത്തോടെ പറഞ്ഞു.

” അതുപോട്ടെ സാരമില്ല ……..
ഇനിയെന്തു ചെയ്യാനാണ്…….
സമയം കളയാതെ മായ എൻറെ പേഴ്സിൽനിന്നും പൈസയേടുത്ത് ബില്ല് ചെയ്തിട്ട് വരൂ…….”

ഇത്തവണ അയാളാണ് ധൃതികൂട്ടിയത് .

“നിങ്ങൾ പൈസ എടുത്തു തന്നാൽ മതി ഞാൻ അടച്ചിട്ടു വരാം…….”

തലയിണക്കടിയിൽ നിന്നും പാഴ്‌സെടുത്തു അയാളുടെ നേരെ നീട്ടിക്കൊണ്ടു മടിയോടെ അവൾ പറഞ്ഞു
“അതെന്താ മായയ്ക്ക് ആ പേഴ്‌സിൽ നിന്നും പൈസയെടുക്കുവാൻ പൊങ്ങില്ലേ…….”

ദേഷ്യത്തോടെയാണ് അയാൾ ചോദിച്ചത്.

അയാളുടെ ശബ്ദവും മുഖഭാവവും മാറിയതു കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവൾ പേഴ്സു തുറന്നുകൊണ്ട് രണ്ടായിരം രൂപയുടെ അഞ്ചു നോട്ടുകൾ വലിച്ചെടുത്തു.

” ഇതാ പത്തായം രൂപ എടുത്തിട്ടുണ്ട് …..
ഒന്നു …..
രണ്ടു…..
മൂന്നു ……
നാല് ……
അഞ്ചു …..
അയാളുടെ അടുത്ത് പോയി നോട്ടുകൾ എണ്ണി കാണിച്ചെങ്കിലും അയാൾ അതു കാണുകയോ കേൾക്കുകയോ ചെയ്യാതെ ഭാവത്തിൽ അവഗണിച്ചുകൊണ്ട് മുഖത്തു പൗഡർ വാരിപൂശുന്ന തിരക്കിലായിരുന്നു ……!

അയാളെയോന്നു നോക്കിയതിനുശേഷം പൈസയുമായി പുറത്തിറങ്ങുന്നതിനിടയിൽ വാതിൽ തുറന്നു അയാളെ തിരിഞ്ഞുനോക്കി ചുണ്ടുകൾ കൊണ്ടും മൂക്കുകൊണ്ടും എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നത് കണ്ണാടിയുടെ കണ്ടെങ്കിലും എന്തെങ്കിലും പറയുന്നതിനു മുന്നേ കുപ്പിച്ചില്ലു ചിതറുന്ന ശബ്ദത്തിൽ ചിരിച്ചുകൊണ്ടവൾ പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു……!!




തുടരും....... ♥️

മായാമൊഴി 💖 25

മായാമൊഴി 💖 25

4.8
8595

പുറത്തിറങ്ങി പോയെന്നു ഉറപ്പാക്കിയശേഷം അയാൾ ധൃതിയിൽ ഫോണെടുത്തു ആരെയോ വിളിച്ചു ഗൗരവത്തിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവൾ മടങ്ങിയെത്തിയത് .“എന്നാൽ ശരി അരമണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെ എത്തും …….”അവളെ കണ്ടയുടനെ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അയാൾ ഫോണിലൂടെയുള്ള സംസാരം അവസാനിപ്പിച്ചു .“എന്തുപറ്റി മായേ……”എന്തോ പറ്റിയതുപോലെ വലതുകാൽ വലിച്ചിഴച്ചുകൊണ്ടു അവൾ അകത്തേക്കു കയറുന്നതു കണ്ടപ്പോഴാണ് പരിഭ്രമത്തോടെ തിരക്കിയത് .“ഇരുനൂറ്റയമ്പതു രൂപ കൊടുടത്തു ഒരു ചെരുപ്പു വാങ്ങിയിട്ട് മൂന്നുമാസം പോലുമായില്ല …….!ദാ ……ഇതുകണ്ടോ …….’സാരിയുയർത്തി വലതുക