Aksharathalukal

മായാമൊഴി 💖 25

പുറത്തിറങ്ങി പോയെന്നു ഉറപ്പാക്കിയശേഷം അയാൾ ധൃതിയിൽ ഫോണെടുത്തു ആരെയോ വിളിച്ചു ഗൗരവത്തിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവൾ മടങ്ങിയെത്തിയത് .

“എന്നാൽ ശരി അരമണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെ എത്തും …….”

അവളെ കണ്ടയുടനെ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അയാൾ ഫോണിലൂടെയുള്ള സംസാരം അവസാനിപ്പിച്ചു .

“എന്തുപറ്റി മായേ……”

എന്തോ പറ്റിയതുപോലെ വലതുകാൽ വലിച്ചിഴച്ചുകൊണ്ടു അവൾ അകത്തേക്കു കയറുന്നതു കണ്ടപ്പോഴാണ് പരിഭ്രമത്തോടെ തിരക്കിയത് .

“ഇരുനൂറ്റയമ്പതു രൂപ കൊടുടത്തു ഒരു ചെരുപ്പു വാങ്ങിയിട്ട് മൂന്നുമാസം പോലുമായില്ല …….!
ദാ ……ഇതുകണ്ടോ …….’

സാരിയുയർത്തി വലതുകാലിൽ ധരിച്ചിരിക്കുന്ന ചുണ്ടു പൊട്ടിയ ചെരിപ്പു കാണിച്ചുകൊണ്ടാണ് നിരാശയോടെ അവൾ പരാതി പറഞ്ഞത് ……!

“കഷ്ടം തന്നെ അല്ലെ……
ഇരുനൂറ്റിയമ്പതുരൂപ കൊടുത്തു വാങ്ങിയ ചെരിപ്പു ചുരുങ്ങിയതു് മൂന്ന് വർഷമെങ്കിലും ഉപയോഗിക്കുവാൻ സാധിക്കണം അല്ലേ …….”

അവൾ പരാതി പറഞ്ഞത്തിന്റെ അതേ രീതിയിൽ തന്നെ അയാൾ കളിയാക്കി .

“ഒന്നു പോയേ…….
അത്രയൊന്നും വേണ്ട ആറുമാസമെങ്കിലും ഉപയോഗിച്ചാൽ മതി ……”

പരിഹസിച്ചതാണെന്ന് മനസ്സിലായപ്പോൾ അവളും തിരുത്തി .

“നമ്മൾ ഓട്ടോയിലാണോ പോകുന്നത്……. അങ്ങനെയാണെങ്കിൽ കുറച്ചു അപ്പുറത്തുനിന്നും ഓട്ടോ പിടിക്കാം കെട്ടോ……
അവിടെയുള്ള മരത്തിനടുത്തു ചെരുപ്പു തുന്നുന്ന ഒരു ചെരുപ്പുകുത്തിയുണ്ട് …….
അവിടെനിന്നും ചെരിപ്പു ശരിയാക്കണം….. ചെരുപ്പില്ലാതെ ഒരടിപോലും നടക്കുവാൻ എനിക്കു വയ്യ……..”

വീണ്ടും അവളുടെ നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾ അവളെ നോക്കി സഹതാപത്തോടെ ചിരിച്ചതല്ലാതെ മറുപടിയോന്നും കൊടുത്തില്ല.

‘ പിന്നെ മായ എനിക്കുവേണ്ടി വാങ്ങിയ …. പ്ലേറ്റ്, …..
ഗ്ലാസ് …..
തുവർത്ത് …..
ചീപ്പ്……
സോപ്പ് …..
പൗഡർ……
പേസ്റ്റ് ബ്രഷ് …..തുടങ്ങിയ എല്ലാ സാധനങ്ങളും വേറൊരു പാക്കറ്റിൽ പായ്ക്ക് ചെയ്യണം കേട്ടോ…..
അതൊക്കെ എനിക്കുതന്നെ വേണം…..”

അവൾ സാധനങ്ങളൊക്കെ പായ്‌ക്ക്‌ചെയ്തു തുടങ്ങിയപ്പോഴാണ് അയാൾ പറഞ്ഞത്…. !

‘അതൊക്കെ ഞാൻ ഫുട്പാത്തിൽ നിന്നും വാങ്ങിയ വിലകുറഞ്ഞ സാധനങ്ങളാണ്… ഇതൊക്കെ നിങ്ങൾക്കെന്തിനാണ് …….’

അത്ഭുതത്തോടെയാണ് അവൾ ചോദിച്ചത്.

” സാധനങ്ങൾക്ക് മാത്രമല്ലേ വിലപറയുവാൻ പറയുവാൻ സാധിക്കുകയുള്ളൂ മായേ…..
അതുവാങ്ങി തന്നിരിക്കുന്നവരുടെ മനസ്സിനും സ്നേഹത്തിനും വില പറയുവാൻ പറ്റുമോ……? ഇനി എപ്പോഴായാലും ഞാൻ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ മായ എനിക്ക് വേണ്ടി വാങ്ങിയ പാത്രത്തിൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കൂ…….!
മായ വാങ്ങിയ ഗ്ലാസിൽ മാത്രമേ ഞാൻ വെള്ളം കുടിക്കൂ……
മായ വാങ്ങിയ തുവർത്തു കീറി മാലയാകുന്നതുവരെ അതുകൊണ്ട് മാത്രമേ ഞാൻ കുളിച്ചു തുവർത്തുകയുള്ളൂ…….
തീരെ ഉപയോഗിക്കുവാൻ പറ്റാതായാൽ അതെടുത്തു ഞാൻ എൻറെ അലമാരിയിൽ സൂക്ഷിക്കും……!
അതുപോലെ മായ വാങ്ങി തന്നിരിക്കുന്ന ബ്രഷ് തേഞ്ഞു തീരുന്നതുവരെ അതുകൊണ്ട് മാത്രമേ ഞാൻ പല്ലുകൾ വൃത്തിയാക്കുകയുള്ളൂ……..!
തേഞ്ഞു കഴിഞ്ഞാൽ മായ വാങ്ങിയ സോപ്പിന്റെയും പേസ്റ്റിന്റെയും കൂടെ അതും ഞാനെൻറെ അലമാരയിൽ സൂക്ഷിക്കും…….!
കാരണം മായയെനിക്കു ഇതുവരെ നൽകിയതെല്ലാം …….
ഈ ഭൂമിയിൽ എനിക്കേറ്റവും വിലപ്പെട്ടതാണ്…..! ഒരിക്കലും വിലമതിക്കാനാകാത്തത്…..! മനസ്സിലായോ ……?

അവസാന വാചകം പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .

“എൻറെ ഈശ്വരന്മാരെ എന്നെ ഇത്രയും പരീക്ഷിക്കുവാൻ മാത്രം ഞാനെന്തു പാവമാണ് നിങ്ങളോടു ചെയ്തത് ……..”

അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവളും ഉറക്കെയാണ് ഉറക്കെയാണ് തേങ്ങിപ്പോയത്…..!

” മായ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ……”

മുറിയിൽ ഒന്നും മറന്നില്ലെന്നു ഉറപ്പുവരുത്തിക്കൊണ്ട് പുറത്തിറങ്ങുവാൻ ഒരുങ്ങുന്നതിനിടയിലാണ് അയാൾ ചോദിച്ചത്.

” എന്താ ……..”
അത്ഭുതത്തോടെ അവൾ ചോദിച്ചു .

മായയുടെ ബാഗിൽ പൊട്ടുണ്ടോ……!
നമ്മളാദ്യം കണ്ടിരുന്ന ദിവസം മായാ തൊട്ടിരുന്നതു പോലുള്ള ചുവന്ന പൊട്ട്……!

അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കികൊണ്ടാണ് അയാൾ ചോദിച്ചത്.
” എൻറെ ബാഗിലുണ്ട് ……”

എന്തിനാണെന്ന് അത്ഭുത ഭാവത്തിൽ നാളെ നോക്കിക്കൊണ്ടാണ് മറുപടി പറഞ്ഞത്.

” അതേപോലെ പൊട്ടുതൊട്ടുകൊണ്ടു മായയെ ഒരിക്കൽ കൂടി കാണണമെന്ന് എനിക്കോരു ആഗ്രഹമുണ്ട് ……
അതുമാത്രമല്ല മായ ഇന്നെൻറെ കൂടെ വരുമ്പോൾ മായയ്ക്ക് ആ ചുവന്ന വലിയ പൊട്ടു കൂടെ നല്ലതാണെന്നും എനിക്കുതോന്നുന്നു…..”

അപേക്ഷ സ്വരത്തിലുള്ള അയാളുടെ മറുപടി കേട്ടപ്പോൾ അവൾ വല്ലാതെയായി….
കണ്ണുകൾ ഈറനനിഞ്ഞു…..!

അതുവേണോ അനിലേട്ടാ ……
കടുത്ത എതിർപ്പാണ് അവളിൽ നിന്നും പ്രതീക്ഷിച്ചതെങ്കിലും ആശങ്കയോടെയുള്ള അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക് അത്ഭുതമാണ് തോന്നിയത് ……!

‘വേണം മായേ……
ഇന്നൊരു ദിവസമല്ലേ…..
അതും എനിക്കുവേണ്ടി ……
പ്ലീസ് …….’

അയാൾ വീണ്ടും പറഞ്ഞു.

“എന്നെപ്പോലുള്ളവർ അങ്ങനെ പൊട്ടു തൊടരുത് അനിലേട്ടാ …….
അതു മോശമാണ് ……
പിന്നെ അന്നു രാത്രിയിൽ ഹോട്ടൽമുറിയിലേക്ക് വരുമ്പോൾ ഞാൻ പൊട്ടുതൊട്ടത് അവൻ ആ റൂംബോയി പറഞ്ഞതുകൊണ്ടാണ്…..
അനിയേട്ടൻ പോയതോടെ എൻറെ പൊട്ടുതൊടുവാനുള്ള അവകാശവും പോയില്ലേ…..”

സങ്കടത്തോടെ അയാളുടെ മുഖത്തേക്കു നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്.

“എൻറെ പൊന്നുമായമ്മേ അതിലൊന്നും യാതൊരു കാര്യവുമില്ല ……
ഭർത്താവ് മറിച്ചുപോയതുകൊണ്ടു മായ ഒരു പൊട്ടു വച്ചത്തിന്റെ പേരിലൊന്നും ഇവിടെ സംഭവിക്കാനില്ല …….

ഇതൊക്കെ വിവരമില്ലാതെ പഴയ ആൾക്കാർ ഉണ്ടാക്കിയ കുറേ നിയമങ്ങളാണ് …..
ആദ്യകാലത്ത് എഴുപതുവയസ്സുകാരനായ ഭർത്താവു മരിച്ചുപോയ പതിനെട്ടുവയസ്സുകാരിയായ അയാളുടെ ഭാര്യയെ അയാളുടെ ചിതയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടു ജീവനോടെ ചുട്ടുകൊല്ലുമായിരുന്നു …….!
അതിനെതിരെ നിയമം വന്നപ്പോൾ ഭർത്താവു മരിച്ച സ്ത്രീകൾ മുടി മൊട്ടയടിച്ചു പുറത്തുള്ള ആരുമായും സമ്പർക്കമില്ലാതെ കന്നുകാലികളെപ്പോലെ അടുക്കളയിൽ പണിയെടുത്ത് ഒതുങ്ങിക്കൊണ്ടു ഒടുങ്ങിയാൽ മതിയെന്നായി ……!
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ തല മൊട്ടയടിക്കണമെന്നില്ല വെള്ള വസ്ത്രങ്ങൾമാത്രം ധരിച്ചുകൊണ്ട് മംഗള കർമ്മങ്ങളിലൊന്നും പങ്കെടുക്കാതെ ജീവിതകാലം മുഴുവൻ വീട്ടിനുള്ളിൽ തന്നെ കഴിച്ചാൽ മതിയെന്നായി …….!
പിന്നെയും കാലങ്ങൾ കഴിഞ്ഞപ്പോൾ പുറത്തിറങ്ങിയാലും കുഴപ്പമില്ല……

ആഭരണങ്ങൾ ധരിക്കരുത് …..
തലയിൽ പൂക്കൾ ചൂടരുത് ……
പൊട്ടു തൊടരുത് ……..
എന്നൊക്കെയാക്കിമാറ്റി …….!
വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഏതു വസ്ത്രവും ധരിക്കാം പക്‌ഷേ…..
പൂക്കൾ ചൂടരുത് പൊട്ടു തൊടരുത് ….
എന്നൊക്കെ മാത്രമായി വീണ്ടും ചുരുക്കി.

അത്രയേയുള്ളൂ അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല ഇത്രയും നിബന്ധനകൾ ഉണ്ടാകുവാൻ തന്നെ കാരണം ഭർത്താവ് മരിച്ച സ്ത്രീകൾ വേറൊരു പുരുഷനെ കല്യാണം കഴിക്കരുത്…..
ഭർത്താവ് മരിച്ച പെണ്ണിനോടു വേറെ ഒരാൾക്കും ആകർഷണം തോന്നരുത് ……
വീണ്ടും ആരും അവളെ വിവാഹം കഴിക്കരുത്….. അവൾ മറ്റുരീതിയിൽ വഴി തെറ്റി പോകരുത്….. എന്നൊക്കെ ചിന്തിച്ചിരുന്നു കുറെ ആൾക്കാരുടെ സ്വാർത്ഥ ചിന്തകളാണ് അവർ ഉണ്ടാക്കിയ നിയമങ്ങളാണ് ഇതൊക്കെ…….!
അല്ലാതെ ഇതിലൊന്നും യാതൊരു കാര്യവുമില്ല…..
ഭാര്യ മരിച്ചു പോയ പുരുഷന്മാരെ ഒറ്റ നോട്ടത്തിൽ മനസിലാക്കുവാനുള്ള എന്തെങ്കിലും അടയാളങ്ങളുണ്ടോ…….
താടിയും മുടിയും നീട്ടിവളർത്തുകയോ അല്ലെങ്കിൽ സ്ഥിരമായി തലമോട്ടയടിക്കുകയോ അങ്ങനെയെന്തെങ്കിലും…..!
ഇല്ലെന്നു തന്നെയാണ് മറുപടി അല്ലെ……!
നമ്മൾ മനുഷ്യർ ആദ്യകാലങ്ങളിൽ പക്ഷികളെയും മൃഗങ്ങളെയുമൊക്കെ വേട്ടയാടി പിടിച്ചുകൊണ്ടു പച്ചയോടെ തിന്നുകയായിരുന്നു ചെയ്തിരുന്നത് പിന്നെ ചുട്ടുതിന്നുവാൻ തുടങ്ങി….
പിന്നെയും കുറെ കഴിഞ്ഞപ്പോൾ ഉപ്പുചേർത്തു ചുട്ടുതിന്നുവാനും മുളകു ചേർക്കുവാനുമൊക്കെ തുടങ്ങി…..
ഇപ്പോഴോ……?

എന്തൊക്കെയോ മസാലകൾ ചേർത്തു കരിച്ചും പൊരിച്ചുമൊക്കെ കഴിക്കുന്നു ഇതൊക്കെ അത്രേയുള്ളൂ……!
കാലത്തിനനുസരിച്ചു നമ്മൾ മാറിക്കൊണ്ടേയിരിക്കുന്നു…….!
ഇനിയും മാറണം…..
മാറുകയും ചെയ്യും മനസിലായോ……

മായയുടെ കാര്യം തന്നെയെടുക്കാം പൊട്ടുതൊട്ടാലും ഇല്ലെങ്കിലും മായായുടെ മനസ്സിൽനിന്നും അനിയേട്ടൻ മാഞ്ഞു പോകില്ലല്ലോ അല്ലേ പിന്നെന്തിനാണ് നാട്യങ്ങളുടെ ആവശ്യം……”

“നിങ്ങൾ കമ്മ്യൂണിസ്റ്റാണോ ……”

അയാൾ പറയുന്നതു മുഴുവൻ സാകൂതത്തോടെ വാപൊളിച്ചു കേട്ടത്തിനു ശേഷമാണ് അവൾ ചോദിച്ചത്

ചോദ്യം കേട്ടപ്പോൾ അയാൾ ചിരിച്ചുപോയി.

” അതെന്താ അങ്ങനെ ചോദിച്ചത് ……”

ചിരിയോടെ അയാൾ തിരക്കി .

“ഒന്നുമില്ല ക……
മ്മ്യൂണിസ്റ്റുകാരല്ലേ സാധാരണ ഇങ്ങനെയൊക്കെ പറയുന്നത് …….”

അവൾ അർധോക്തിയിൽ നിർത്തി .

“അതൊക്കെ മായയ്ക്ക് അറിയാമല്ലേ പക്ഷേ ഞാൻ കമ്മ്യൂണിസ്റ്റൊന്നുമല്ല കേട്ടോ ……
എങ്കിലും കമ്മ്യൂണിസ്റ്റുകാരെ എനിക്കു ഇഷ്ടമാണ് ……”

അയാൾ മറുപടി കൊടുത്തു .

“ഞാൻ പൊട്ടു തൊടാം…..
പക്ഷേ അനിലേട്ടന്റെ ഇവിടത്തെ ആവശ്യങ്ങൾ കഴിഞ്ഞു നാട്ടിലേക്കു് മടങ്ങുമ്പോൾ പൊട്ടുമായ്ച്ചുകളയും കേട്ടോ……!

അയാളെ അത്ഭുതപ്പെടുത്തികൊണ്ടാണ് അവൾ പൊട്ടു തൊടുവാൻ സന്നദ്ധയായത്.

അവളുടെ മറുപടി കേട്ടതോടെ ആരൊക്കെയോ ഭയന്നു മാറി നടക്കുകയാണെങ്കിലും അവളും പൊട്ടുതൊട്ട് അണിഞ്ഞൊരുങ്ങി നടക്കുവാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടി തന്നെയാനിന്നു അയാൾക്ക്‌ ബോധ്യമായി .

വാനിറ്റിബാഗു തുറന്നു അവൾ “Shankar” എന്നു പേരെഴുതിയ മെറൂൺ നിറത്തിലുള്ളചെറിയ ഡബ്ബ പുറത്തെടുക്കുന്നതും അതുമായി കണ്ണാടിക്കടുത്തേക്ക് പോകുന്നതും അയാൾ കൗതുകത്തോടെയാണ് നോക്കിനിന്നത്.

“വേണോ…. അനിലേട്ടാ ……”

കണ്ണാടിക്കടുത്തെത്തി ഡബ്ബയുടെ മൂടിതുറന്നശേഷമാണ് പിന്നിലേക്ക് തിരിഞ്ഞു നോക്കി മേശയിൽ ചാരി നിൽക്കുന്ന അയാളോട് മടിയോടെ ചോദിച്ചത്.

“വേണം…….”

മേശയിൽ ചാരിനിന്നുകൊണ്ട് കൗതുകത്തോടെ അവളുടെ ചെയ്തികൾ വീക്ഷിക്കുകയായിരുന്നു അയാൾ ഉറപ്പിച്ചുപറഞ്ഞു.

‘നിങ്ങളുടെ ഇഷ്ടത്തിനുവേണ്ടിയാണ് പൊട്ടുതൊടുന്നത്……
അനിയേന്റെ ഇവിടെയുള്ള ആവശ്യം കഴിഞ്ഞാൽ ഞാനീതു മായച്ചുകളയും കെട്ടോ…..”

ചൂണ്ടുവിരൽ ഡബ്ബയിലെ ചുവന്ന നിറമുള്ള ചാന്തിൽ മുക്കിയ ശേഷമാണ് അവൾ വീണ്ടും ഓർമ്മപ്പെടുത്തിയത്.

അതിനു മറുപടിയായി അയാൾ ചിരിക്കുക മാത്രം ചെയ്തു.

ചാന്ത് തൊട്ട വിരൽ നെറ്റിയിൽ മുട്ടിച്ചപ്പോഴും അവളുടെ കണ്ണുകൾ കണ്ണാടിയിലൂടെ തന്നെയാണെന്ന് നോക്കുന്നതെന്നു മനസ്സിലായതും അയാൾ കീശയിൽനിന്നും മൊബൈൽ ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്തു …..

ശ്രദ്ധയോടെ ചൂണ്ടുവിരലനക്കികൊണ്ടു നെറ്റിയിലെ പൊട്ടിന്റെ വലിപ്പം കൂട്ടുന്നതിനിടയിൽ “മതിയോ……” എന്ന അർത്ഥത്തിൽ ഓരോതവണയും അവൾ കണ്ണാടിയുടെ അയാളെ നോക്കിക്കൊണ്ടിരുന്നു ……!

കണ്ണാടിയിലൂടെ അവളുടെ കണ്ണുകളുടെ ഭാവചലനങ്ങൾ കണ്ടപ്പോഴാണ് ഒളിച്ചു വച്ചിരിക്കുന്ന പ്രണയവും വിരഹവും സങ്കടവുമൊക്കെ ആ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടെന്ന സത്യം അയാൾ തിരിച്ചറിഞ്ഞത്…….!

” മതിയോ …….”
കണ്ണാടിയിലൂടെ കണ്ണുകൾകൊണ്ടു ചോദിക്കുന്നതിനിടയിൽ അവൾ പോലുമറിയാതെ കണ്ണാടിയിൽനോക്കി അയാൾ മൊബൈൽ ക്ലിക്ക് ചെയ്തു ……!

കിട്ടിയ ഫോട്ടോ കണ്ടതും അയാളുടെ മനസു തുള്ളിത്തുളുമ്പി പോയി …..!
അത്രയും മനോഹരമായിരുന്നു അവളുടെ മുഖത്തെ ഭാവം…….!

“മതി നമുക്കുപോകാം …..”

അയാൾ ചാരിതാർത്ഥ്യത്തോടെ അവളെ വിളിച്ചു.

” ഒരു മിനിറ്റ് അനിലേട്ടാ ……
നിങ്ങളുടെ കൂടെ നിന്നുകൊണ്ടു ഞാനൊരു ഫോട്ടോ എടുക്കട്ടെ ……”

അവൾ വേഗം ബാഗിൽ നിന്നും മൊബൈൽ ഫോൺ തപ്പിയെടുത്തു കൊണ്ടുവന്നു അയാളെയും ചേർത്തുപിടിച്ചുകൊണ്ട് ഒരു സെൽഫി എടുത്തു .

അതേസമയം തന്നെ അയാളുടെ ഫോണിലെയും ഫ്ലാഷ് ലൈറ്റ് മിന്നിമറഞ്ഞിരുന്നു…….!

പിന്നെ അവളെ തനിക്കു അഭിമുഖമായി തിരിച്ചു നിർത്തിയശേഷം കണ്ണുകളിൽ നോക്കാതെ അവളുടെ നെറ്റിയിൽ അമർത്തി ചുണ്ടമർത്തികൊണ്ട് അയാൾ വാതിൽ തുറന്നു പുറത്തിറങ്ങി.....




തുടരും...... ♥️

മായാമൊഴി 💖26

മായാമൊഴി 💖26

4.8
8156

അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനുശേഷം രണ്ടു നിമിഷം കൂടെ അവൾ അവിടെത്തന്നെ തരിച്ചിരുന്നു…..! അപ്രതീക്ഷിതമായി നെറ്റിയിൽ പതിഞ്ഞിരുന്ന അയാളുടെ ചുണ്ടുകളേൽപ്പിച്ച തരിപ്പിലായിരുന്നു അവൾ . ആശുപത്രി മുറിയിലെത്തിയ ശേഷം പലതവണ പല സാഹചര്യങ്ങളിൽ അയാളുടെ ചുണ്ടുകൾ തന്റെ നെറ്റിത്തടത്തേയും മൂർധാവിനെയും തേടിയെത്തിയിരുന്നെങ്കിലും അതൊക്കെ ചുട്ടുപൊള്ളുന്ന തന്റെ മനസ്സിനെ തണുപ്പിക്കുവാനുള്ള യാദൃശ്ചികവും പതുപതുത്തതുമായ മഞ്ഞുകട്ടകൾ പോലെ തണുപ്പുള്ള ചുംബനങ്ങളായിരുന്നു. പക്ഷേ …… ഇന്നു നെറ്റിയിൽ അമർന്നിരിക്കുന്ന ചുണ്ടുകൾക്ക് വല്ലാത്തൊരു ചൂടായിരുന്നു…..! ചുണ്ടി