Aksharathalukal

മായാമൊഴി 💖27

അങ്ങനെ പറഞ്ഞുകൊണ്ടു അയാളുടെ കൈത്തണ്ടയിൽ പിടിച്ചു മുന്നിൽ നിർത്തിയ ശേഷം രണ്ടടി പിറകോട്ടു നടന്നുകൊണ്ടാണ് അവൾ വീർത്തുകെട്ടിയ മുഖത്തോടെ അയാളുടെ പിറകെ നടന്നുതുടങ്ങിയത്.

“പിണങ്ങല്ലേ മായേ…..
ഞാൻ പറഞ്ഞില്ലേ…..
എനിക്കിങ്ങനെയൊക്കെ പറയുവാനും ദേഷ്യം പിടിപ്പിക്കുവാനും മായയല്ലാതെ വേറെയാരുമില്ലെന്നു ….
പിന്നെ ആരോടെങ്കിലും ഇങ്ങനെയൊക്കെ പറയാൻ പറ്റുമോ ……
കുറച്ചു കഴിയുമ്പോൾ നമ്മൾ പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ കാണില്ലല്ലോ…. ഇന്നത്തോടു കൂടി എല്ലാം അവസാനിച്ചില്ലേ അതുകൊണ്ട് പ്ലീസ് ……
മായേ….പിണങ്ങല്ലേ ….”

അയാളുടെ സംസാരം കേട്ടപ്പോൾ അവളുടെ മനസും അയഞ്ഞുതുടങ്ങി.

” ഇനിയും ഇതുപോലെ അക്കാര്യവും പറഞ്ഞുകൊണ്ട് എന്നെഎന്തെങ്കിലും കളിയാക്കിയാൽ സത്യമായും ഞാൻ നിങ്ങളുടെ കൂടെ വരില്ല അനിലേട്ടാ…….’

അയാളുടെ പിന്നാലെ മുഖം വീർപ്പിച്ചുകൊണ്ട് നടക്കുന്നതിനിടയിലാണ് ഒന്നാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങുന്നതിനുള്ള പടിയുടെ മുകളിൽനിന്നും താക്കീതുപോലെ അവൾ ഭീഷണിപ്പെടുത്തിയത് …..!

സമ്മതത്തോടെ തലയാട്ടിയ ശേഷം അയാൾ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഊർജസ്വലതയോടെ പടികൾ ഓടിയിറങ്ങി .

താഴേക്കിറങ്ങിയ ശേഷം മുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴേക്കും അവൾ മുകളിൽ നിന്നും മൂന്നാമത്തെ പടിയിറങ്ങുവാൻ തുടങ്ങിയതേയുള്ളൂ….!

തോളിൽ വാനിറ്റി ബാഗും കൈയിൽ പ്ളാസ്റ്റിക് സഞ്ചിയുമായി ചുണ്ടു പൊട്ടിയ ചെരുപ്പു കാരണം ഏന്തിവലിഞ്ഞു പടിയിറങ്ങുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് കുട്ടിക്കാലടത്തു എല്ലാ ഞായറാഴ്ചയും പതിവായി വീട്ടിൽ ഭിക്ഷ തേടിവരുമായിരുന്ന കൊഞ്ഞത്തി സ്വാമിയെ ഓർമ്മാവന്നു

ചെറിയ മന്ത്രവാദവും…..
കൈനോട്ടവും……
മുറി നാടൻ ചികിത്സയും ഇത്തിരിജ്യോത്സ്യവുമൊക്കെ വശമുള്ളതുകൊണ്ടു തന്റെ അമ്മയുടെ സ്വന്തം ആളായിരുന്നു അവർ….

സ്ഥിരമായിമൂന്നു വിരൽ വീതിയിലും നെറ്റിമുഴുവൻ നീളത്തിലും ഭസ്മക്കുറി്യൊക്കെ വലിച്ചിരുന്ന അവരുടെവലതുകാലിനെക്കാൾ ഇടതുകാലിന് അൽപ്പം നീളം കുറവുള്ളതുകാരണം തോളിൽ ഭിക്ഷാസ്വീകരിക്കുവാനുള്ള തുണിസഞ്ചിയും കൈയിൽ ആരെങ്കിലും നൽകുന്ന പഴയ വസ്ത്രങ്ങൾ ശേഖരിക്കുവാനുള്ള പ്ലാസ്റ്റിക് കവറും തൂക്കിപ്പിടിച്ചുകൊണ്ടു ഇപ്പോൾ മായ നടക്കുന്നതുപോലെ ഒരുകാൽ വലിച്ചുകൊണ്ട് ഏന്തിയേന്തിയാണ് നടന്നിരുന്നത്.

അവളുടെ നെറ്റിയിൽ മൂന്നുവിരൽ നീളത്തിലുള്ള ഭസ്മക്കുറിയും സങ്കല്പിച്ചുകൊണ്ടു ഒരിക്കൽ കൂടി അവളെ നോക്കിയപ്പോൾ അയാൾക്ക് വീണ്ടും ചിരി പൊട്ടിത്തുടങ്ങി …..!

വേഗത്തിൽ വാപൊത്തി ചിരി അമർത്തിയപ്പോഴേക്കും അവൾ താഴെയുള്ള പടിയിലെത്തിയിരുന്നു .

“ഞാനിപ്പോൾ ചിരിച്ചതു് കണ്ടു മായ തെറ്റിദ്ധരിക്കുകയോന്നും വേണ്ട ……
മായയുടെ നടത്തം കണ്ടപ്പോൾ വേറൊരു കാര്യം ഓർത്താണ് ഞാനിപ്പോൾ ചിരിച്ചതു കെട്ടോ….”

അവൾ താഴെയെത്തിയശേഷമാണ് അയാൾ പറഞ്ഞത്.

” ഒരാളെ ഇങ്ങനെ എപ്പോഴും കളിയാക്കരുത് അനിലേട്ടാ … .”

കണ്ണിൽ നിറയെ വെള്ളം നിറച്ചുകൊണ്ടു ഇപ്പോൾ വിതുമ്പി പൊട്ടുമെന്ന രീതിയിലുള്ള അവിടെ സംസാരം കേട്ടപ്പോൾ തന്നെ ചെയ്തു തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു അയാൾക്ക് മനസ്സിലായി .

പറഞ്ഞശേഷം അവൾ നേരെ റിസപ്ഷനിനടുത്തു നിരത്തിട്ടിരിക്കുന്ന ആളൊഴിഞ്ഞ കസേരയിൽ ഇരിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് അതിശയം തോന്നി.

“എന്തുപറ്റി നാട്ടിലേക്ക് പോകുന്നില്ലേ ….”

പതിയെ അടുത്തേക്കുപോയി ചുമലിൽ തട്ടികൊണ്ടാണ് അയാൾ ചോദിച്ചത് .

“ഇനിയും കളിയാക്കാനല്ലേ കൂടെകൊണ്ടുപോകുന്നത് …..
അതുകൊണ്ട് ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല ഞാനൊറ്റയ്ക്ക് നാട്ടിലേക്ക് പോയിക്കൊള്ളാം……’

മുഖത്തേക്കു നോക്കാതെ അവൾ വീറോടെ പറഞ്ഞു .

“ഓഹോ ഇത്ര ചെറിയ പ്രശ്നത്തിന് അങ്ങനെയാണെങ്കിൽ ഞാനും പോവുകയാണ്…
പക്ഷേ …..
നമ്മൾ ഇനിയൊരിക്കലും കാണുകയില്ലെന്നൊന്നും ഇപ്പോൾ ഉറപ്പിച്ചുപറയാൻ പറ്റില്ല…..!
അങ്ങനെ എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ ഒറ്റയ്ക്കാക്കി പോയെന്നുള്ള പരിഭവം മനസിൽ സൂക്ഷിക്കുവാനോ……
നാളെ ആരോടെങ്കിലും പരാതിയായോ പറയരുത് ……”

വാശിയോടെയെന്നപോലെയാണ് അയാളും പറഞ്ഞത് .

“പൊയ്ക്കോളൂ ഞാൻ ആരോടും ഒന്നും പറയുകയില്ല രണ്ടു വർഷമായി ഞാൻ ദിവസവും പോയി വരുന്ന സ്ഥലമാണിത് ……
അതുകൊണ്ട് എനിക്കു പേടിയുമില്ല ……”

അവളും വിട്ടുകൊടുത്തില്ല.

“ശരി…..
അങ്ങനെയാണെങ്കിൽ ഞാൻ പോകുകയാണ്….”

അവളുടെ മറുപടി കേട്ടതും അയാൾ ഇറങ്ങി നടന്നതും ഒരുമിച്ചായിരുന്നു……!

പോകുന്നതു വിശ്വസിക്കാനാവാത്തതു പോലെ അവൾ ഞെട്ടി പിടഞ്ഞു മിഴികൾ ഉയർത്തുമ്പോഴും അയാൾ പടികൾ ചാടിയിറങ്ങി ആശുപത്രിയുടെ മുറ്റത്തിയിരുന്നു …..!

ഒരു നിമിഷം തന്റെ മാറിടത്തിലേക്ക് രണ്ടുതുള്ളി ചുടുകണ്ണീർ കണങ്ങൾ പതിച്ചപ്പോഴാണ് തന്റെ കണ്ണുകൾ ഒരൊറ്റ നിമിഷംകൊണ്ടു നിറഞ്ഞൊഴുകിയിരുന്നു എന്ന സത്യം അവൾ തിരിച്ചറിഞ്ഞത്.

വേവലാതിയോടെ ചാടിയെഴുന്നേറ്റു പുറത്തെക്കെത്തുമ്പോഴേക്കും അയാൾ അവിടെ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു …..!

പേടിപ്പിക്കുവാൻ ഇറങ്ങിയതാണെങ്കിലും അവൾ ഹോസ്പിറ്റലിന്റെ മുറ്റത്തിറങ്ങി വേവലാതിയോടെയും പരിഭ്രമത്തോടെയും ചുറ്റും നോക്കുന്നതും…….

ആശുപത്രി ഭിത്തിയുടെ വലിയ സിമന്റ് തൂണിനിടയിൽ ഒളിച്ചുനിൽക്കുന്നുണ്ടോയെന്ന് അടുത്തുപോയി പരിശോധിക്കുന്നതും……

ഹോസ്പിറ്റലിന്റെ മതിലിന്റെ പുറത്തേക്ക് കഴുത്തുയർത്തി ഏന്തിവലിഞ്ഞ് നോക്കുന്നതും…..

അതിനുശേഷം ഗേറ്റ് വരെ പോയി ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്നതുമൊക്കെ കാർ പാർക്കിങ്ങിൽ തലേദിവസം മാനേജർ പാർക്ക് ചെയ്തിരുന്ന സ്വന്തം കാർ റിവേഴ്സ് എടുക്കുന്നതിനിടയിൽ കണ്ണാടിയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു…..!

പുറത്തൊന്നും കാണാതായപ്പോൾ അവൾ വീണ്ടും ആശുപത്രിയിലേക്കു മടങ്ങിവരുന്നതും വരാന്തയിൽ കയറി ഒന്നുകൂടി തെരഞ്ഞശേഷം പാർക്കിംഗിലേക്ക് വരുന്നതു് കണ്ടപ്പോൾ അയാൾ വേഗം കാറിന്റെ എഞ്ചിൻ ഓഫ് ചെയ്തുകൊണ്ട് സീറ്റ് നിവർത്തി അതിൽ കിടന്നു….!

പക്ഷേ പാർക്കിംഗ് നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ ഇടയിലും പിൻഭാഗത്തും നോക്കിയതല്ലാതെ കാറിനുള്ളിലേക്ക് ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോൾ തനിക്കു കാറുള്ള കാര്യവും മാനേജർ ഇന്നലെയിവിടെ പാർക്ക് ചെയ്തിരിക്കുന്ന വിവരവും അവൾക്ക് അറിയില്ലെന്ന് അയാൾ ഉറപ്പിച്ചു ….!

അവിടെനിന്നും അവൾ നേരെ അതിനടുത്തുള്ള ആംബുലൻസൊക്കെ പാർക്കുചെയ്യുന്ന ഗാരേജിനടുത്തേക്ക് നടക്കുമ്പോൾ പരിഭ്രമവും സങ്കടവും കൊണ്ടു വഴിയിൽ ശ്രദ്ധിക്കാത്തതുകൊണ്ടാകണം ചുണ്ട് പൊട്ടിയ ചെരുപ്പു രണ്ടുമൂന്നുതവണ തറയിൽ തടഞ്ഞതും അവൾ വീഴുവാൻ ആഞ്ഞതും കണ്ടപ്പോൾ സങ്കടം വരികയും ഓടിപ്പോയി അവളെ പിടിക്കണമെന്നുമൊക്കെ വെമ്പൽ തോന്നിയെങ്കിലും മനസിനെ അയാൾ അടക്കിനിർത്തി ……!
അവിടെയും കാണാതായപ്പോൾ അവളുടെ മുഖം ഇപ്പോൾ പൊട്ടിക്കരയും എന്ന നിലയിലായിരുന്നെന്നു…..!
അയാൾ ഇരിക്കുകയായിരുന്ന കാറിനടുത്തുകൂടെ തിരികെ ഹോസ്പിറ്റലിന്റെ മുൻഭാഗത്തേക്ക് നടക്കുന്നതു കണ്ടപ്പോൾ മനസ്സിലായതും ഹൃദയം ആർദ്രമായെങ്കിലും അനങ്ങിയില്ല …..!

തിരികെ ആശുപത്രിയുടെ മുൻവശത്തെത്തിയശേഷം കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയുടെ കൂടെ പൊട്ടിയ ചുണ്ടുപൊട്ടിയ ചെരുപ്പും വരന്തയിലേക്കുള്ള പടിയിൽ അഴിച്ചുവച്ചശേഷം ഗേറ്റുകടന്നു പുറത്തിറങ്ങി പോകുന്നതു കണ്ടതോടെ അതുവഴി അവൾ പോയി കളയുമോയെന്ന വേവലാതി തോന്നിയതുകൊണ്ട് അയാൾ പതിയെ വണ്ടി മുന്നോട്ടെടുത്തു ……!

ആശുപത്രിയുടെ ഗേറ്റ് കടന്നു പുറത്തേക്കിറങ്ങിയ അവൾ അടുത്ത ബേക്കറിയിലും…..
ഐസ്ക്രീം പാർലറിലും …..
മുറുക്കാൻ കടയിലും …..
ഹോട്ടലുകളിലുമൊക്കെ കയറിയിറങ്ങി പരിശോധിക്കുന്നതും അവിടെയുള്ള യാത്രക്കാർ തിങ്ങിനിറഞ്ഞുനിൽക്കുന്ന ബസ് വെയ്റ്റിങ് ഷെഡിലേക്കു കയറി പോകുന്നതുമൊക്കെ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും അയാൾ ശരിക്കും കാണുന്നുണ്ടായിരുന്നു…..!!

അപ്പോഴവൾക്കു കിടാവിനെ കാണാതായ തള്ളപ്പശുവിന്റെ ഭാവമാണെന്നു അയാൾക്ക് തോന്നി.

വെയിറ്റിംഗ് ഷെൽട്ടറിൽ നിന്നും പുറത്തിറങ്ങി അതിനടുത്ത മറ്റൊരു ഹോട്ടലിലേക്ക് നടക്കുന്നതിനിടയിലാണ് ഒരു ഓട്ടോ അവളുടെയടുത്ത് നിർത്തുന്നതും അശ്ലീലച്ചിരിയോടെ ഡ്രൈവർ എന്തോ ചോദിക്കുന്നതും മുഖം വെട്ടിച്ചു ദേഷ്യത്തോടെ അവളെന്തോ മറുപടി പറയുന്നതും കണ്ടത്.

ദേഷ്യം കാരണം അയാൾ അടിമുടി വിറച്ചുപോയി……!
സിരകളിലേക്ക് രക്തം ഇരച്ചുകയറി…..!
ഡ്രൈവറെയും അയാളുടെ ഓട്ടോയും ഇടിച്ചു തകർക്കാനുള്ള പകയോടെ കാർ വീണ്ടും സ്റ്റാർട്ടു ചെയ്തുകൊണ്ട് ആക്സിലേറ്ററിൽ കാലമർത്തുവാൻ തുടങ്ങുമ്പോഴേക്കും സാരിയുടെ സാരിയുടെ മുന്താണി തുമ്പും കടിച്ചുപിടിച്ചുകൊണ്ട് ഓടുകയാണോ…..
അതോ നടക്കുകയാണോ എന്നറിയാത്ത ഭാവത്തിൽ അവൾ തിരിച്ചുവരുന്നതും ആശുപത്രിയുടെ മതിൽ കെട്ടിനകത്തെക്കു കയറിയശേഷം സെക്യൂരിറ്റി കാബിനിനും മതിലിനും ഇടയിലുള്ള മൂലയിലേക്ക് ഓടിക്കയറികൊണ്ടു വായിൽനിന്ന് സാരിത്തുമ്പു വലിച്ചെടുത്തു മുഖം മറച്ചുകൊണ്ടു എങ്ങിയേങ്ങി കരയുന്നതും കണ്ടത്……!

തന്റെ നെഞ്ചകം പിളർന്നു പോകുന്നതുപോലെയാണ് ആ കാഴ്ച കണ്ടപ്പോൾ അയാൾക്ക് തോന്നിയത്…..!

ഡോക്ടർമാരും ജീവനക്കാരും രോഗികളും വരുകയും പോവുകയും രാവിലെയുള്ള തിരക്കിനിടയിൽ അയാൾ വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തു അവളുടെ അടുത്തെത്തി ഗ്ലാസ് താഴ്ത്തിയശേഷം രണ്ടുമൂന്നുതവണ ഹോണടിച്ചെങ്കിലും അവൾ കരച്ചിൽ നിർത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല …….!

പകരം മതിലിന്റെ തിരിഞ്ഞുനിന്നുകൊണ്ട് ഒന്നുകൂടി മതിലിനോട് ചേർന്നുനിന്നു കരച്ചിൽ തുടരുകയാണ് ചെയ്തത്…..!

ഹോസ്പിറ്റലിലെ ഇടുങ്ങിയ ഗേറ്റിനുമുന്നിലായതുകൊണ്ടു വണ്ടിയിൽനിന്നും ഇറങ്ങുവാനോ അവളെ പിടിച്ചുകൊണ്ടു വരുവാനോ സാധിക്കില്ല ….!

വഴി ബ്ലോക്കാകുന്നതുകാരണം പിറകിൽ നിന്നും സെക്യൂരിറ്റിക്കാരൻ ചെവിയടച്ചു പോകുന്ന രീതിയിൽ ഇടതടവില്ലാതെ വിസിലടിച്ചു കൊണ്ടിരിക്കുകയാണ് …..!

അവളെ വിളിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ കരച്ചിൽ കണ്ടതിലുള്ള സങ്കടം കൊണ്ടു തൊണ്ട അടഞ്ഞുപോയതു കാരണം ശബ്ദവും പുറത്തേക്ക് വരുന്നില്ലെന്നു തോന്നി…..!

“മായേ…..
അങ്ങോട്ടേക്ക് വരൂ…..
ഞാനിവിടെയുണ്ട് ……”

കാറിലിരുന്നുകൊണ്ടു ഒരു വിധമാണ് വിളിച്ചുപറഞ്ഞത്.

പക്ഷെ …..
പുറത്തുനിന്നും കേൾക്കുന്നവർക്ക് അതൊരു കൂവലും അലർച്ചയുമായിരുന്നൊന്നും …..! ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും…..! അയാൾ അറിഞ്ഞില്ല …..!
കാരണം അവിടെ കണ്ണിലും മനസ്സിലും അപ്പോൾ അവളും അവളുടെ സങ്കടവും മാത്രമായിരുന്നു…..!

പ്രപഞ്ചത്തിലെ ഏതോ കോണിൽ നിന്നുമെന്നപോലെയാണ് അയാളുടെ ശബ്ദം അവളുടെ കാതുകളിലേക്ക് ഇരമ്പിയെത്തിയത്….!

മുഖത്തുനിന്നും സാരിത്തുമ്പു മാറ്റിക്കൊണ്ടു ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ കാറിനുള്ളിലിരിക്കുന്ന അയാളെ കണ്ടതും …..
താൻ ആരാണെന്നും ……
എന്താണെന്നും …..
പരിസരം ഏതാണെന്നും …..
മറന്നുകൊണ്ടു ഒരു തള്ളപ്പശുവിനെ കണ്ടുകിട്ടിയിരിക്കുന്ന കിടാവിനെപോലെ അയാളുടെ അടുത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു….!

” എന്നോടു ഇനിയിങ്ങനെ ചെയ്യുമോ…..”

കാറിനടുത്തെത്തി ചില്ലുതാഴ്ത്തിയ ജാലകത്തിലൂടെ കൈയ്യിട്ടു അയാളുടെ ഷർട്ടിൽ പിടിച്ചുവലിച്ചുകൊണ്ടു …..
കഴുത്തിലും നെഞ്ചിലും മുഖത്തും വയറിലുമെല്ലാം…..
പിച്ചിയും….
മാന്തിയും ….
അടിച്ചും……
തടയുവാൻ ഒരുങ്ങിയ കൈകളിൽ കടിച്ചുപറിച്ചുകൊണ്ടും ഒരു ഭ്രാന്തിയെപ്പോലെ അവൾ പിന്നെയും പിന്നെയും പുലമ്പിക്കൊണ്ടിരുന്നു ……

“ഇനിയും എന്നോടിങ്ങനെ ചെയ്യുമോ…..”

അകത്തേക്കു കടക്കുവാനും പുറത്തേക്കു ഇറങ്ങുവാനും കഴിയാതെ മുന്നിൽ നിന്നും പിന്നിൽ നിന്നും വാഹനങ്ങൾ നീട്ടി ഹോണടിക്കുവാൻ തുടങ്ങിയപ്പോഴാണ് അയാളും പുറത്തിറങ്ങി സെക്യൂരിറ്റിക്കാരന്റെ ഒപ്പം ചേർന്നു കൊണ്ട് അവളെ കാറിലെ പിൻസീറ്റിൽ പിടിച്ചിരുത്തിയത്……!

വണ്ടി പിറകോട്ടെടുത്തശേഷം ആശുപത്രിയുടെ ചവിട്ടുപടിയിൽ അവൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സഞ്ചിയും ചെരുപ്പുമെടുത്ത് വണ്ടിയിൽ വച്ചശേഷം ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ അവൾ മാന്തിയും പിച്ചിയും പേറലുകൾ ഏൽപ്പിച്ച നെഞ്ചും മുഖവും കഴുത്തുമൊക്കെ വല്ലാതെ നീറുന്നുണ്ടെന്നു അയാൾക്കുതോന്നി .

തടയുവാൻ ശ്രമിച്ചപ്പോൾ കൈത്തണ്ടയിൽ കടിച്ചതു കാരണം അവിടെയും മുറിഞ്ഞില്ലെങ്കിലും പല്ലുകൾ അമർന്ന പാടുണ്ടായിരുന്നു……!

പക്ഷേ …..
ആ പേറലുകളും പാടുകളും വേദനയേക്കാൾ കൂടുതൽ സമ്മാനിക്കുന്നത് ഒരുതരം കുളിമ്മയാണെന്നു അത്ഭുതത്തോടെ അയാൾ തിരിച്ചറിഞ്ഞു…..!

എത്ര നിഷേധിച്ചാലും അവൾക്ക് തന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞതിന്റെ സുഖമുള്ള നോവ്….!

ഇതാണോ താൻ അറിയാതെ പോയ …..
തനിക്ക് അനുഭവിക്കുവാൻ പറ്റാതെ പോയ സ്നേഹത്തിൻറെ നൊമ്പരം…..!

അങ്ങനെ ഓർക്കുന്നതിനിടയിലാണ് കാറിന്റെ പിറകിലെ സീറ്റിൽ തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ഒന്നും മിണ്ടാതെയിരിക്കുകയായിരുന്ന അവളുടെ മുഖം കണ്ണാടിയുടെ ശ്രദ്ധിച്ചത്….

കരഞ്ഞതു കാരണം കണ്മഷി പടർന്നിറങ്ങിയ കവിളുകൾ ……!
നെറ്റിയിലാകെ പരന്നിരുന്ന ചുവന്ന ചാന്തുപൊട്ട്…….!

ഭീതിയോടെ പെട്ടന്നയാളുടെ ഓർമ്മയിലേക്ക് അവളുടെ അമ്മ വന്നു…..!

ഇടയ്ക്കിടെ ചിന്തകളുടെ താളം തെറ്റി ഉന്മാദത്തിലേക്കു വീണുപോകുന്ന അവളുടെ അമ്മയെ…….
പാരമ്പര്യമായി ഉന്മാദം പകർന്നുകിട്ടിയ അമ്മയെ…..!

നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗത്തെത്തിയതിനാൽ റോഡിന്റെ ഓരംചേർത്തു കാർ നിർത്തിയശേഷം അയാൾ തിരിഞ്ഞിരുന്നുകൊണ്ടു പതുക്കെ അവളെ വിളിച്ചു…..

“മായേ……..”



തുടരും....... ♥️


മായാമൊഴി 💖 28

മായാമൊഴി 💖 28

4.8
7807

“മായേ…..” വേപഥുവോടെ അയാൾ വീണ്ടും വിളിച്ചുനോക്കിയെങ്കിലും അവൾ മുഖത്തേക്കു തന്നെ തുറിച്ചുനോക്കിയതല്ലാതെ പ്രതികരിച്ചില്ല….! ” നിനക്കെന്തു പറ്റി മോളെ മായേ……” കയ്യെത്തി അവളുടെ കവിളിൽ അരുമയോടെ തലോടിക്കൊണ്ടു ചോദിക്കുന്നതിടയിൽ അയാളുടെ തൊണ്ടയിടറിയിരുന്നു. ” അനിലേട്ടനെ ഞാൻ നാണം കെടുത്തിയല്ലേ…..” നിർവികാരമായി കാറ്റിനെ സ്വരത്തിലാണ് അവൾ കാറിൻറെ മുന്നിലെ ഗ്ലാസ്സിലൂടെ റോഡിന്റെ വിദൂരതയിലേക്ക് നോക്കികൊണ്ട് ചോദിച്ചത് . “ആരാണ് അങ്ങനെ പറഞ്ഞത്….. എനിക്കങ്ങനെയൊന്നും തോന്നിയില്ലല്ലോ….. ഇന്നത്തെ ഈ ഒരൊറ്റ കരച്ചിൽകൊണ്ട് എന്തൊക്കെ പറഞ്ഞാലും മായ ആരാണെന്നും മായയ്ക്ക