Aksharathalukal

മായാമൊഴി 💖 28

“മായേ…..”

വേപഥുവോടെ അയാൾ വീണ്ടും വിളിച്ചുനോക്കിയെങ്കിലും അവൾ മുഖത്തേക്കു തന്നെ തുറിച്ചുനോക്കിയതല്ലാതെ പ്രതികരിച്ചില്ല….!

” നിനക്കെന്തു പറ്റി മോളെ മായേ……”

കയ്യെത്തി അവളുടെ കവിളിൽ അരുമയോടെ തലോടിക്കൊണ്ടു ചോദിക്കുന്നതിടയിൽ അയാളുടെ തൊണ്ടയിടറിയിരുന്നു.

” അനിലേട്ടനെ ഞാൻ നാണം കെടുത്തിയല്ലേ…..”

നിർവികാരമായി കാറ്റിനെ സ്വരത്തിലാണ് അവൾ കാറിൻറെ മുന്നിലെ ഗ്ലാസ്സിലൂടെ റോഡിന്റെ വിദൂരതയിലേക്ക് നോക്കികൊണ്ട് ചോദിച്ചത് .

“ആരാണ് അങ്ങനെ പറഞ്ഞത്….. എനിക്കങ്ങനെയൊന്നും തോന്നിയില്ലല്ലോ….. ഇന്നത്തെ ഈ ഒരൊറ്റ കരച്ചിൽകൊണ്ട് എന്തൊക്കെ പറഞ്ഞാലും മായ ആരാണെന്നും മായയ്ക്ക് ഞാനാരാണെന്നും എനിക്കു ശരിക്കും മനസ്സിലായി …….
ഇപ്പോൾ അതുമാത്രം മായ മനസ്സിലാക്കിയാൽ മതി ……”

വാത്സല്യത്തോടെ അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്നു അളകങ്ങൾ മാടിയൊതുക്കി ആശ്വാസത്തിന്റെ ദീർഘനിശ്വാസം വിട്ടുകൊണ്ടാണ് അയാൾ പറഞ്ഞത്.

” അനിലേട്ടൻ എന്നോട് പിണങ്ങി പോയതുകൊണ്ടാണ് എനിക്ക് അത്രയും സങ്കടം വന്നത് ……
അതാണ് പരിസരം മറന്നുകൊണ്ട് ഞാൻ കരഞ്ഞുപോയത് ……
നല്ലരീതിയിൽ എന്നോട് യാത്ര പറഞ്ഞിട്ടാണ് പോയതെങ്കിൽ ഞാൻ കരയില്ലായിരുന്നു എനിക്കത് സഹിക്കാൻ പറ്റിയില്ല ……
ഇപ്പോൾ പോലും ഓർക്കാൻ സാധിക്കുന്നില്ല…..!

പറഞ്ഞുകഴിഞ്ഞതും മുടിയിഴകൾ മാടിയൊതുക്കി കൊണ്ടിരുന്ന അയാളുടെ കൈകൾ പിടിച്ചു മാറോട് ചേർത്തുകൊണ്ട് മുളംകമ്പുചീന്തുന്നത് പോലെ പൊട്ടിക്കരഞ്ഞതും ഒന്നിച്ചായിരുന്നു .

“ഞാൻ അനിലേട്ടനോട് ഇന്നലെ പറഞ്ഞിട്ടില്ലേ …..
എനിക്കിപ്പോൾ എന്തോ ഒരു ധൈര്യമുണ്ടെന്നു…. എന്തുവന്നാലും എന്തിനും ഏതിനും എൻറെ കൂടെ ഒരാളുണ്ടെന്ന ധൈര്യമുണ്ടെന്നു…. എനിക്കുവേണ്ടിയും ചോദിക്കാനും പറയാനുമൊക്കെ ആരോ ഉണ്ടെന്ന അഹങ്കാരമുണ്ടെന്നൊക്കെ…..
അതൊക്കെ ഒറ്റനിമിഷം കൊണ്ടു നഷ്ടപ്പെട്ടെന്നു തോന്നിയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല….! അപ്പോൾ അനിയേട്ടൻ സ്ഥാനവും നിലയും വിലയുമൊന്നും ഞാനോർത്തില്ലാ…..

സോറി…..
അനിലേട്ടാ
ആയിരംവട്ടം സോറി ……!

അയാളുടെ കൈപ്പത്തിയുടെ പിറകുവശം ചുണ്ടോടു ചേർത്തുകൊണ്ടാണ് അവൾ വീണ്ടും പറഞ്ഞത് .
പറയുന്നതിനിടയിൽ ഒരു കരച്ചിൽ തൊണ്ടയിൽ കുടുങ്ങിയതുകൊണ്ടാവണം തുടർന്നു പറയാൻ സാധിക്കാതെ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു.

അവളുടെ ചൂടുള്ള കണ്ണീർകണങ്ങൾ കൈപ്പത്തിയിലേക്ക് ഇറ്റുവീണപ്പോൾ കൈപ്പത്തിയോടൊപ്പം ഹൃദയവും ചുട്ടുപൊള്ളുകയായിരുന്നെങ്കിലും അയാൾ കൈകൾ പിൻവലിക്കാതെ ഇടതുകൈ വിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.

” ഞാൻ പിണങ്ങിപ്പോയതല്ലല്ലോ ……
മായയെ കളിപ്പിക്കാൻ വേണ്ടി കാറെടുക്കാൻ പോയതല്ലേ …….
മായ പുറത്തിറങ്ങുമ്പോഴേക്കും കാറെടുത്തു വരാമെന്നു കരുതിയാണ് താഴെയിറങ്ങിയത്……
ഇതയും സീരിയസായി മായ എന്റെ പിറകെ വരുമെന്നു സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയില്ല…….!
അല്ലെങ്കിലും ഞാനങ്ങനെ പോകുമെന്നും എനിക്കങ്ങനെ പോകാൻ പറ്റുമെന്നും കരുതിയ മായയല്ലേ വിഡ്ഢി…….!
എനിക്കങ്ങനെ പോകാൻ പറ്റുമെന്നു മായയ്ക്ക് തോന്നിയെങ്കിൽ അതിന്റെ അർത്ഥം മായയെന്നെ ഇതുവരെ ശരിക്കും മനസ്സിലായിട്ടില്ലെന്നാണ് ……!

പക്ഷേ ഇപ്പോഴത്തെ കരച്ചിലും ബഹളവും കാരണം മായയുടെ ധർമ്മസങ്കടംഎനിക്കും ശരിക്കും മനസ്സിലാകുന്നുണ്ട് ……!

ഒരുഭാഗത്ത് മായയുടെ അനിയേട്ടൻ ……
അനിയേട്ടനോടുള്ള സ്നേഹം…..
അവരെ മറക്കുവാനോ ഒഴിവാക്കുവാനോ മായയ്ക്ക് സാധിക്കില്ല …….
എൻറെ കൂടെ വരികയാണെങ്കിൽ അനിയേട്ടൻ മറക്കേണ്ടി വരുമോ അല്ലെങ്കിൽ മറന്നു പോകുമോ എന്നൊരു പേടിയുമുണ്ട്……!

അതുപോലെയാണ് മായയ്ക്കിപ്പോൾ എൻറെയും പ്രശ്നം …… !
എന്നെ മറക്കാൻ പറ്റില്ല ……!

ഒഴിവാക്കാനും സാധിക്കുന്നില്ല ……!
കൂടെ വരുവാൻ ഒട്ടും കഴിയില്ല……അല്ലെ…..!

അവളുടെ താടിയിൽ പിടിച്ചുയർത്തി മിഴികളിലേക്ക് നോക്കി കൊണ്ടാണ് അയാൾ ചോദിച്ചത് .

ചോദ്യം കേട്ടതും ഒരു പിടച്ചിലോടെ അവളുടെ മിഴികൾ താഴുന്നതും അയാൾ കണ്ടു….!

“ഞാൻ കാരണം മായ ഇങ്ങനെ സങ്കടപ്പെടുന്നത് കാണാൻ എനിക്കും തീരെ ഇഷ്ടമില്ല അതുകൊണ്ട് അക്കാര്യത്തിൽ മായയെ ഇനി നിർബന്ധിക്കുന്നില്ല……!
തീരുമാനമെടുക്കാനുള്ള അവകാശം ഞാൻ മായക്ക് വിട്ടുതന്നിരിക്കുന്നു……!
പിന്തിരിയുകയൊന്നുമല്ല മായയുടെ ധർമ്മസങ്കടം എനിക്കു കാണുവാൻ വയ്യ…..
അതുകൊണ്ടാണ്……!

ഞാൻ അന്നേ പറഞ്ഞില്ലേ ധൃതിയിൽ ഒരു തീരുമാനമെടുക്കുകയൊന്നും വേണ്ട……. സാവകാശം പതിയെ ആലോചിച്ചു തീരുമാനമെടുത്താൽ മതി …….
മായയുടെ അനിയേട്ടനെ മറക്കാതെ തന്നെ എന്നെ മായയുടെ ഭർത്താവായി ഉൾക്കൊള്ളുവാൻ കഴിയുമെന്നു തോന്നുന്ന നിമിഷം മോളെയും അമ്മയെയും കൂട്ടി മായയ്ക്ക് എന്റെ വീട്ടിലേക്ക് വരാം ……!
അല്ലെങ്കിൽ ഒരു ഫോൺകോൾ മതി ഞാൻ വീട്ടിൽ വന്നു നിങ്ങളെ എന്നെ വീട്ടിലേക്ക് കൊണ്ടുപോകും ……
എൻറെ ഹൃദയത്തിൻറെ വീടിനെയും വാതിലുകൾ മായയ്ക്കും മോൾക്കും വേണ്ടി എപ്പോഴും തുറന്നു വച്ചിരിക്കും ……..!

ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് വിഷമമൊന്നും തോന്നണ്ട കെട്ടോ…..

എന്റെ കാര്യമാണ് മായയുടെ കാര്യത്തിൽമാത്രം എനിക്കൊന്നും ഉറപ്പിച്ചു പറയുവാൻ പറ്റില്ല…..!ചിലപ്പോൾ മായയെ കാണണമെന്നെനിക്കു തോന്നുമ്പോൾ ഒരുപക്ഷേ ഇതേ ഞാൻ തന്നെ മായയുടെ വീട്ടിൽ വന്നേക്കാം പക്ഷേ അങ്ങനെ വന്നിട്ടുണ്ടെങ്കിൽ ഒരു കാര്യമുണ്ട് ……..!

അയാൾ അർദ്ധോക്തിയിൽ നിർത്തിയപ്പോൾ അവൾ ആശങ്കയോടെ തലയുയർത്തി അയാളുടെ നേരെ മിഴികൾ പായിച്ചു .

“ഞാൻ എന്നെങ്കിലും അങ്ങനെ വന്നിട്ടുണ്ടെങ്കിൽ അന്നെനിക്ക് മായയുടെ കൈകൊണ്ട് ഒരുപിടി ചോറു വിളമ്പിത്തരണം…..
ഞാൻ കഴിച്ചു തീരുന്നതുവരെ ഹോസ്പിറ്റലിൽ ഇരുന്നതുപോലെ എൻറെ അടുത്തിരിക്കുകയും വേണം എനിക്കത്രയും മതി ……

മായയ്ക്കറിയാമോ മായ കരഞ്ഞതിനെ കൂടുതൽ ഞാനിന്നു മനസ്സിൽ കരഞ്ഞിട്ടുണ്ട്…… എന്തിനാണെന്ന് അറിയാമോ…….
ഇത്രയും കാലം എനിക്കൊരു സങ്കടമുണ്ടായിരുന്നു …..
ഞാൻ എവിടെപ്പോയാലും എങ്ങോട്ടു പോയാലും കുഴപ്പമൊന്നുമില്ല ……
എവിടെപോയെന്നും ഇപ്പോൾ വരുമെന്നും ചോദിക്കുവാനും…….
എനിക്കുവേണ്ടി കാത്തിരിക്കാനും ആരുമില്ലല്ലോയെന്നും എന്നെ കാണാതിരുന്നാൽ ഓർത്തുവിഷമിക്കുവാനും എന്നെ കത്തിരിക്കുവാനും ആരുമില്ലല്ലോ എന്നൊരു സങ്കടം ……..
പക്ഷേ അഞ്ചു നിമിഷം എന്നെ കാണാതിരുന്നപ്പോഴുള്ള മായയുടെ സങ്കടം കണ്ടതോടെ ആ സങ്കടവും മാറികിട്ടി….. മായ പറഞ്ഞതുപോലെതന്നെ എനിക്കുവേണ്ടിയും കാത്തിരിക്കാനും എന്നെ കാണാതിരുന്നാൽ വേവലാതിപ്പെട്ടു കരയാനും ഒരാളുണ്ടെന്നു അറിഞ്ഞപ്പോഴാണ് ഞാനും കറഞ്ഞുപോയത്……
മതി അതുമതി ……”

പറഞ്ഞു കഴിയുമ്പോഴേക്കും അയാളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“എന്തിനാണ് അനിലേട്ടാ വല്ലപ്പോഴുമായേക്കുന്നത് ……..
നിങ്ങൾക്ക് എപ്പോഴും എന്റെ വീട്ടിൽ വന്നു ഭക്ഷണം ഭക്ഷണം കഴികാമല്ലോ……
ആർക്കും ഭക്ഷണം വിളമ്പികൊടുക്കുവാനും അടുത്തിരുന്നു കഴിപ്പിക്കാനും എനിക്കും ഒരുപാടിഷ്ടമാണ് ……..
അതുമാത്രമല്ല എൻറെ അനിമോൾക്കും അതൊരു സന്തോഷമായിരിക്കും….. അടുത്തവീട്ടിലെ അവളുടെ കൂട്ടുകാർക്കൊക്കെ അച്ഛനും അച്ഛച്ചനും മാമന്മാരുമൊക്കെയുണ്ട്…… മോൾക്ക് അങ്ങനെ വിളിക്കാൻ ആരുമില്ലല്ലോ……!
അതിലവൾക്ക് വലിയ സങ്കടമാണ്…..
അവൾക്ക് ആകെയുള്ളത് ഒരു അമ്മയും പൊട്ട മായമ്മയും മാത്രം ……
നിങ്ങൾ വീട്ടിലേക്ക് വന്നാൽ എനിക്കും ഒരു മാമനുണ്ടെന്നു പറഞ്ഞുകൊണ്ട് അവൾ തുള്ളിച്ചാടും…….”

അയാൾ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടുകൊണ്ടു മറുപടി പറയുമ്പോൾ അവളുടെ കണ്ണുകളിലെ ധർമ്മസങ്കടക്കടലിനുളിൽ സന്തോഷത്തിന്റെ തിരയിളക്കം അയാൾ കാണുണ്ടായിരുന്നു .

“വേണ്ട …….ഞാൻ ഇതുവരെ കാണാത്ത അവളെന്നെ മാമനെന്നു വിളിക്കുന്നതു് …..
എനിക്ക് കേൾക്കേണ്ട ……
മാമാണെന്നു പറഞ്ഞുകൊണ്ട് അമ്മയെനിക്കു പരിചയപ്പെടുത്തിയ ഒരാളാണ് എന്റെ വീട്ടിലെ സന്തോഷം തല്ലിക്കെടുത്തിയത്……..
അതിന്റെ വാശിയിലാണ് അച്ഛൻ പിന്നെ ഒരുപാട് ആന്റിമാരുമായി കൂട്ടുകൂടിയയതും …….
അതിനു പ്രതികാരമായി അമ്മ ഒരേയൊരു മകനായ എന്നെപ്പോലും സ്നേഹിക്കുകയോ ശ്രദ്ധിക്കുകായോ ചെയ്യാതെ ദൈവത്തെമാത്രം സ്നേഹിച്ചു തുടങ്ങിയതും……
ഞാൻ കുടുംബ ജീവിതത്തെതന്നെ വെറുത്തുപോയതും……
അതുകൊണ്ട് അനിമോൾ എന്നെ എന്തെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ അത് അച്ഛനെന്നായിരിക്കണം ……
എന്നെ ആദ്യമായി അച്ഛനെന്ന് വിളിക്കുന്നതും അവളായിരിക്കണം….
അതിനുവേണ്ടികൂടെയാണ് എൻറെ കാത്തിരിപ്പ്…..”

ജീവിതത്തിൽ അനുഭവിച്ച കയ്പ്പിന്റെ മുഷിച്ചിലോടെ അയാൾ ഉറപ്പിച്ചു പറയുന്നതു കേട്ടപ്പോൾ മറുപടിയൊന്നും പറയാതെ നിസ്സഹായതയോടെ അവൾ തലതാഴ്ത്തി.

അതൊക്കെ പോട്ടെ രണ്ടു മണിക്ക് മുന്നേ നമുക്ക് ബാങ്കിലെത്തേണ്ടതല്ലേ…..
വേഗം പോകാം ……
കരച്ചിലും കുഴപ്പവും കൊണ്ടു മുഖമൊക്കെ എന്തോപോലെയുണ്ട് ……
ആരെങ്കിലും കണ്ടാൽ മരിച്ച വീട്ടിൽ നിന്നും പോകുന്നത് പോലെതോന്നും……
അതുകൊണ്ട് മുഖമൊക്കെ നല്ലപോലെ കഴുകി തുടയ്ക്കൂ……”

പെട്ടെന്നയാൾ വിഷയം മാറ്റികൊണ്ട് പിറകുവശത്തെ ഗ്ലാസ് താഴ്ത്തിയശേഷം കാറിലുണ്ടായിരുന്ന മിനറൽ വാട്ടറെടുത്ത് അവൾക്കുനേരെ നീട്ടി.
അവൾ കഴുത്തു പുറത്തേക്കിട്ടു മുഖം കഴുകുന്നതിനിടയിൽ അവളുടെ വാനിറ്റിബാഗെടുത്ത് പൊട്ടിനും കണ്മഷിക്കും തിരയുന്നതിനിടയിലാണ് താൻ മാറ്റിയിട്ടിരുന്ന മുഷിഞ്ഞ ടീഷർട്ട് സ്വന്തം ബാഗിൽ അവൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത് അയാളുടെ കണ്ണിൽ പെട്ടത് .

അതു കണ്ടതും അയാളുടെ ഹൃദയത്തിനുള്ളിലൂടെ ഒരു മഞ്ഞു മഴ പെയ്തിറങ്ങി……

അകംപുറം കുളിർപ്പിക്കുന്ന മഞ്ഞുമഴ……!

” ഇപ്പോൾ നമ്മൾ പോകുന്ന സ്ഥലം മായ ഏറ്റവും അന്തസ്സോടെ കയറി പോകേണ്ട സ്ഥലമാണ് ……
ഒരുപക്ഷേ ഇനിയൊരിക്കലും മായ അങ്ങോട്ടു പോകാൻ സാധ്യതയുമില്ല …….
അതുകൊണ്ട് പൊട്ടും കൺമഷിയുമൊക്കെ നിർബന്ധമാണ്…….
അവിടെയുള്ളവർ എപ്പോഴെങ്കിലും മായയെ കുറിച്ചോർക്കുമ്പോൾ അവരുടെ മനസ്സിൽ മായയുടെ ഇന്നത്തെ മുഖമാണ് വരേണ്ടത്……..
ശരിക്കും ഈ അലമ്പു സാരിയൊക്കെമാറ്റി വേറെ നല്ല സാരിയൊക്കെ ധരിക്കേണ്ടതാണ്…..
പക്ഷെ അതിനൊന്നും സമായമില്ലാത്തതുകൊണ്ടാണ് തൽക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്നുവച്ചത്………”

അവളെ അടിമുടിനോക്കിയശേഷം കാറിനുള്ളിലെ കണ്ണാടി അവൾക്കു പൊട്ടുതൊടുവാൻ പാകത്തിൽ തിരിച്ചുവച്ചുകൊണ്ടു പൊട്ടും കൺമഷിയും അവളുടെ നേരെ നീട്ടുന്നതിനിടയിലാണ് അയാളുടെ കൈത്തണ്ടയിലെ കടിയേറ്റു തിണർത്ത പ്ടുകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്……!

” അയ്യോ…….
ഇതെന്താ അനിലേട്ടാ …….
ഞാൻ ഒരുപാടു വേദനിപ്പിച്ചു അല്ലേ…..
അയ്യോ പാവം……
ഞാൻ മനസറിഞ്ഞു കൊണ്ട് ചെയ്തതല്ല കേട്ടോ……
സത്യമായും ഞാൻ ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല ……..”

പല്ലുകൾ അമർന്ന പാടുകളിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടു സങ്കടത്തോടെ അങ്ങനെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിന്റെ കടൽ ആർത്തിരമ്പുന്നുണ്ടെന്നു അയാൾക്ക് തോന്നി.

അവളുടെ മുഖത്തേക്കു തന്നെ നോക്കിനിൽക്കെ കടിച്ച സ്ഥലത്ത് മൃദുവായി തഴുകിയശേഷം അവൾ കൈത്തണ്ട പിടിച്ചെടുത്തു അവിടെ ചുണ്ടുകൾ ചേർക്കുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകളിൽ നിന്നും രണ്ടു നീർത്തുള്ളികൾ അടർന്നുവീണു .

“എനിക്കു പൊട്ടു വയ്ക്കുവാൻ കണ്ണാടിയൊന്നും വേണമെന്നില്ല അയാൾ നല്കിയ കൺമഷിയുടെ ഡബ്ബ തുറക്കുന്നതിനിടയിലാണ് ചിരിയോടെ അവൾ പറഞ്ഞത്.
” പിന്നെ ……”

പിറകുവശത്തേക്ക് തിരിഞ്ഞിരുന്നുകൊണ്ട് അയാൾ അത്ഭുതത്തോടെ തിരക്കി.
“ഇപ്പോൾ കാണിച്ചുതരാം ……”

കുസൃതി ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ കയ്യിലെ കൺമഷിയുടെ ഡബ്ബയിൽ വിരൽ അമർത്തിയശേഷം അയാളുടെ അടുത്തേക്ക് മുഖം കൊണ്ടുവന്ന കണ്ണുകളിൽ മഷി എഴുതുന്നതും അതിനുശേഷം കണ്ണാടിയിൽ നോക്കി തൃപ്തിപ്പെടുന്നതും അയാൾ കൗതുകത്തോടെ നോക്കി ആസ്വദിച്ചു.

കണ്ണെഴുതുമ്പോൾ ബാർബിപാവയുടെതുപോലെ ചിമ്മുകയും തുറക്കുകയും ചെയ്യുന്ന അവളുടെ നീണ്ടു ഇടതൂർന്ന കൺപീലികൾ കാണുവാൻ വല്ലാത്തൊരു ഭംഗിയുണ്ടെന്നും കരയിൽപെട്ടുപോയ മൽസ്യത്തെ പിടയ്ക്കുന്ന കണ്ണുകൾകൾക്ക് ഇതുവരെ ആരിലും കാണാൻ കഴിയാത്ത വശ്യതയുണ്ടെന്നും അയാൾക്കു തോന്നി ….

ഏതു പുരുഷനും സ്വന്തമാക്കാൻ കൊതിക്കുന്ന വശ്യതയാർന്ന സ്ത്രൈണ ഭംഗി ……!

ചൂണ്ടുവിരൽ കയ്യിലെ ചാന്തിൽ മുക്കിയശേഷം മുഖം അയാളുടെ മുഖത്തിനുനേരെ വളരെ അടുപ്പിച്ചു പിടിച്ചശേഷം കണ്ണിലെ കൃഷ്ണമണിയിൽ സൂഷ്മതയോടെ നോക്കിക്കൊണ്ടാണ് അവൾ പൊട്ടുതൊട്ടത്……!

മുട്ടിമുട്ടിയില്ലെന്നമട്ടിൽ അവളുടെ മുഖം മുഖത്തോടു ചേർന്നു ചൂടുള്ള നിശ്വാസം മുഖത്തു തട്ടിയപ്പോൾതന്നെ തന്റെ ശരീരത്തിൽ എവിടെയൊക്കെയോ വീണ്ടും പ്രകമ്പനങ്ങൾ നടക്കുന്നത് വിസ്മയത്തോടെ ഒരിക്കൽ കൂടെ അയാളറിഞ്ഞു. ….!

കണ്ണുകളിലെക്കു നോക്കിയപ്പോൾ കണ്ണുകളുടെ അപ്പോഴത്തെ ഭാവാദികളും കൂടെ കണ്ടപ്പോൾ മനസിന്റെ വെമ്പലിനെ അടക്കിനിർത്താനായില്ല…..!

“ഇത്രയും മതിയോ…..”

മതിയോ കണ്ണാടിയിൽ നോക്കി നെറ്റിയിലെ വട്ടത്തിലുള്ള പൊട്ടിന്റെ വലിപ്പം കൂട്ടികൊണ്ടിരിക്കുന്നതിനിടയിൽ് അവളുടെ ചോദ്യം കേട്ടതും കോരിക്കുടിക്കുന്നതുപോലെ കൈക്കുമ്പിളിൽ മുഖം കോരിയെടുത്തുകൊണ്ടു ഇരു കണ്ണുകളിലും മൃദുവായി ചുണ്ടുകൾ ചേർത്തുകൊണ്ടാണ് അയാൾ മതിയെന്ന് പറഞ്ഞത്.

പെട്ടെന്നു തന്നെ പരിഭ്രമത്തോടെ അയാളുടെ കൈകൾ പിടിച്ചു മാറ്റിക്കൊണ്ട് അവൾ പിൻസീറ്റിന്റെ അരികിലേക്കു മാറിയിരുന്നശേഷം
ഇടയ്ക്കൊന്ന് മിഴികളുയർത്തി അയാളെ നോക്കിയശേഷം തലതാഴ്ത്തി .

“കുറച്ചു മുന്നോട്ടുപോകുമ്പോൾ റോഡുസൈഡിൽ ചെരിപ്പുകൾ വിൽക്കുന്ന സ്ഥലമുണ്ട് അവിടെയോന്ന് വണ്ടി നിർത്തണം കേട്ടോ ……
അനിലേട്ടാ ……”

കാർ പതിയെ മുന്നോട്ടെടുക്കുന്നതിനിടയിലാണ് പിറകിൽ നിന്നും അവൾ പറഞ്ഞത് .

“അതെന്താ ഫുട്പാത്തിലെ ചെരിപ്പുകൾ മാത്രമേ ഉപയോഗിക്കൂ എന്ന വല്ല നേർച്ചയുമുണ്ടോ…..”

കണ്ണാടിയിലൂടെ മുഖത്തേക്കു നോക്കി കൊണ്ടാണ് ചിരിയോടെ അയാൾ ചോദിച്ചത്.

” അതൊന്നുമല്ല ഇവിടെയുള്ള കടയിലൊക്കെ 500 രൂപയിൽ കുറഞ്ഞ ചെരിപ്പു കാണില്ല…..! ഞാനെപ്പോഴും നാട്ടിലെ കൃഷ്ണേട്ടന്റെ കടയിൽ നിന്നുമാണ് ചെരിപ്പും തുണിയുമൊക്കെ വാങ്ങുന്നത് ……
അവിടെയാകുമ്പോൾ പൈസ ഒന്നിച്ചു കൊടുക്കേണ്ട ……
കുറച്ചുകുറച്ചായി കൊടുത്താൽ മതി …..”

പിന്നെ തീരെ നടക്കാൻ പറ്റാത്തതുകൊണ്ടാണ് ഇവിടെ ഫുട്പാത്തിൽ നിന്നും വാങ്ങാമെന്നു പറഞ്ഞത്……”

അവൾ വിശദീകരിച്ചു .

“അതെന്താ കൃഷ്ണേട്ടന്റെ കടയിൽ ഗ്യാരണ്ടിയുള്ള ചെരുപ്പുകളാണോ വിൽക്കുന്നത്….”

അയാൾ കളിയാക്കി.

” അതൊന്നുമല്ല അവിടെനിന്നും വാങ്ങിയ ചെരിപ്പുകൾ വേഗം പൊട്ടിപ്പോവുകയോ മറ്റോ ചെയ്യുകയാണെങ്കിൽ കൃഷ്ണേട്ടനോട് പറഞ്ഞാൽ കൊടുക്കാനുള്ള പൈസയിൽ നിന്നും കുറച്ചു പൈസ ഡിസ്‌കൗണ്ട് തരും …..!
ഇവിടെനിന്നും 500 രൂപയുടെ ചെരുപ്പുവാങ്ങിയ ശേഷം അതുവേഗം പൊട്ടിപ്പോയാൽ ആരോടാണ് പരാതി പറയുക ……!

ഇനി കൃഷ്ണേട്ടന്റെ കടയിൽ പോയിട്ടു വേണം അയാളോട് രണ്ട് വർത്തമാനം പറയുവാൻ……!”

“300 രൂപയ്ക്ക് വാങ്ങിയ ചെരുപ്പു മൂന്നുമാസംകൊണ്ടു പൊട്ടി പോയതിനെപ്പറ്റി പറയാനാണോ……”

രോഷത്തോടെയുള്ള അവളുടെ സംസാരം കേട്ടപ്പോൾ ചിരിയോടെയാണ് അയാൾ ചോദിച്ചത്.

” മൂന്നുമാസമൊന്നുമായില്ല മോനെ….. കഴിഞ്ഞതിന്റെ മുമ്പത്തെമാസം മാസം ശമ്പളം കിട്ടിയപ്പോഴാണ് ഞാൻ ചെരിപ്പു വാങ്ങിയത്….
വാങ്ങുമ്പോൾ 200 രൂപ കൊടുത്തിരുന്നു…… കഴിഞ്ഞ മാസം ശമ്പളം കിട്ടിയപ്പോഴാണ് അതിന്റെ ബാക്കി നൂറുരൂപ കൊടുത്തതു….. അപ്പോൾ രണ്ടു മാസമേ ആയിട്ടുള്ളൂ …..!

ഇങ്ങനെ ആളുകളെ പറ്റിക്കാൻ പാടില്ലല്ലോ……”

ചെരിപ്പു പൊട്ടിയതിന്റെ രോഷം അവൾ വീണ്ടും പ്രകടിപ്പിച്ചു.

” ഓ….. മുന്നൂറുരൂപയുടെ ….
ആ പവിത്ര പാദുകം ഞാൻ കാറിലെടുത്തുവച്ചിട്ടുണ്ട് …..
വേണമെങ്കിൽ അതങ്ങ് തിരിച്ചു കൊടുത്തു വേറെ തരുവാൻ പറഞ്ഞാൽമതി……”

അയാൾ വീണ്ടും കളിയാക്കി .

“ഒരു മിനിറ്റ് മായ വണ്ടിയിലിരിക്കൂ ഞാനൊന്നു എടിഎം കൗണ്ടറിൽ പോയിട്ടുവരാം …….”

തിരക്കൊഴിഞ്ഞ എടിഎം കൗണ്ടർ കണ്ടപ്പോൾ അതിനരികിൽ കാർ ഒതുക്കിയിട്ടുകൊണ്ടാണ് അയാൾ പറഞ്ഞത് .

“ഞാനും വരട്ടെ അനിലേട്ടാ …..
ഞാനിതുവരെ എടിഎമ്മിൽ നിന്നും പൈസ എടുത്തിട്ടില്ല ……
ആരും എടുക്കുന്നത് കണ്ടിട്ടുമില്ല….”

കാറിൽനിന്നിറങ്ങി ഡോർ അടക്കുവാൻ തുനിയുമ്പോഴാണ് മടിച്ചു മടിച്ചുകൊണ്ട് ചെറിയ കുട്ടികളെ പോലെ അവൾ ചോദിച്ചത് ….!

അവളുടെ നിഷ്കളങ്കമായ ചോദ്യവും കൊച്ചുകുട്ടികളുടേതുപോലുള്ള മുഖഭാവവും കണ്ടപ്പോൾ അയാൾക്ക് വല്ലായ്മ തോന്നിപ്പോയി.

” പാവം ……”
മനസ്സിൽ പറഞ്ഞതിനു ശേഷമാണ് കാറിൻറെ വാതിൽ തുറന്നുപിടിച്ചുകൊണ്ട് സൗമനസ്യത്തോടെ അയാൾ വിളിച്ചത്.

“അതിനെന്തിനാ വരൂ…….
ഞാൻ പഠിപ്പിച്ചു തരാം……”

കൗണ്ടറിനകാത്തു കയറി എടിഎം കാർഡ് അവളെ ഏൽപ്പിച്ചശേഷം പാസ്‌വേഡും പിൻവലിക്കുവാനുള്ള തുകയും പറഞ്ഞുകൊടുത്തുകൊണ്ടാണ് ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ചുകൊടുത്തത്.

കാർഡ് മെഷീനിൽ താഴ്ത്തിയശേഷം സ്ക്രീനിൽ എഴുതി കാണിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അവളെല്ലാം ചെയ്യുന്നതു് കണ്ടപ്പോൾ പത്താം ക്ലാസുവരെ മാത്രമേ സ്കൂളിൽ പോയിരുന്നുള്ളൂവെങ്കിലും ഇംഗ്ലീഷ് ഭാഷ വായിക്കുവാനും മനസ്സിലാക്കാനുമുള്ള പ്രാഥമിക ജ്ഞാനം അവൾ നേടിയിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലായി ......


തുടരും...... ♥️


മായാമൊഴി 💖 29

മായാമൊഴി 💖 29

4.8
7830

എടിഎമ്മിൽ നിന്നും പൈസ വരുന്നതും മറ്റും ഉത്സവപ്പറമ്പിലെ അത്ഭുത കാഴ്ചകൾ കാണുന്ന ചെറിയ കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കിനിൽക്കുന്നതകണ്ടപ്പോൾ അയാൾക്ക്‌ ചിരിവരുന്നുണ്ടായിരുന്നു. “പുതിയ കടയിൽ ജോലിക്കുകയറിയാൽ എനിക്കും ഇതുപോലൊരു എടിഎം അക്കൗണ്ടുണ്ടാക്കണം…..”അതിനെത്ര പൈസ വേണ്ടിവരും …..” എടിഎം മെഷീനിൽ നിന്നും പുറത്തുവന്ന രണ്ടായിരം രൂപയുടെ നോട്ടുകൾ നാലോഅഞ്ചോ തവണ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം അയാളുടെ നേരെ നീട്ടികൊണ്ടാണ് ചോദിച്ചത്. “രണ്ടായിരം രൂപയാണെന്ന് തോന്നുന്നു ….പക്ഷേ മായയിനി സ്വന്തം ചെലവിൽ എടിഎം കാർഡൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല…..പുതിയ ഷോറൂമ