Aksharathalukal

മായാമൊഴി 💖 34

ടൈലറിങ് ഷോപ്പിന്റെ ചില്ലുവാതിൽ തുറക്കുന്നതും ചുവന്ന സാരി പ്രത്യക്ഷപ്പെടുന്നതുംനോക്കിക്കൊണ്ടു അക്ഷമയോടെ ഇരിക്കുന്നതിനിടയിലാണ് വാതിൽ തുറന്നുകൊണ്ടു ഒരു മാൻ്പേടയുടെ ഉത്സാഹത്തോടെ അവൾ പടികൾ ഓടിയിറങ്ങി തിരികേവരുന്നതു കണ്ടത്.

“വേഗം നടക്കൂ…..”
എന്ന അർത്ഥത്തിൽ പതിയെ ഹോണടിച്ചപ്പോൾ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയശേഷം മനപ്പൂർവം നടത്തിത്തിന്റെ വേഗത കുറയ്ക്കുന്നതും തന്നെനോക്കി മൂക്കും വായയുംകൊണ്ടു എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നതും കണ്ടപ്പോൾ അയാളുടെ മനസിലേക്ക് ഓടിയെത്തിയത് അന്നുരാത്രിയിൽ അവളെ ആദ്യമായ് കണ്ടപ്പോഴുള്ള രൂപവും ഭാവവുമായിരുന്നു..
പരുക്കൻ ഭാവവും …..!
പേടിച്ചു വിരണ്ട മുഖവും…..!

“സ്ലീവ് ലെസ് ബ്ലൗസാണോ തയ്ക്കുവാൻ പറഞ്ഞത്……’

അവൾ കാറിന്റെ ഡോർ തുറന്നു അകത്തു് കയറിയശേഷമാണ് ചിരിയോടെ അയാൾ തിരക്കിയത്.

“ഒന്നുപോയേ…..
എനിക്കതുപോലുള്ളതൊന്നും ഇഷ്ടമില്ല….
ഞാൻ സാരിയും നെറ്റിയുമല്ലാതെ ചൂരിദാർ പോലും ഉപയോഗിക്കാറില്ല……
സാരിയാണ് എനിക്കേറ്റവും ചേരുന്നതെന്ന് എന്റെ അനിയേട്ടൻ എപ്പോഴും പറയാറുണ്ടല്ലോ…….
പറ്റുമെങ്കിൽ വീട്ടിൽനിന്നും എന്നെ സാരിതന്നെ ഉടുപ്പിക്കുമായിരുന്നു……
അതിനുവേണ്ടി കല്ല്യാണം കഴിഞ്ഞയുടനെ നാലഞ്ച് കോട്ടൻ സാരിയും വാങ്ങിത്തന്നു…….
പക്ഷെ കുറച്ചുനാൾ ഉപയോഗിച്ചശേഷം ഞാൻ നിർത്തി……
പക്ഷേ അനിയേട്ടൻ പോയ ശേഷം മിക്കവാറും വീട്ടിലും സാരിതന്നെയാണ്…..”

ചിരിയോടെയാണ് വിശദമായി പറഞ്ഞതെങ്കിലും അനിയേട്ടന്റെ കാര്യം ഓർമ്മയിൽ തെളിഞ്ഞപ്പോൾ മുഖം വാടുന്നത് അയാൾ ശ്രദ്ധിച്ചു.

“കഴുത്തും മുൻവശവുമൊക്കെ നല്ലപോലെ ഇറക്കിവെട്ടിയ ഫാഷൻ ബ്ലൗസല്ലേ തയ്ക്കുവാൻ പറഞ്ഞത്….”

വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കുസൃതി കലർന്ന ചിരിയോടെയാണ് അയാൾ വീണ്ടും തിരക്കിയത്.

“നിങ്ങളൊന്നു പോയേ……അനിലേട്ടാ……
ഞാൻ പറഞ്ഞില്ലേ അതുപോലുള്ള പൊങ്ങച്ചം എനിക്കിഷ്ടമല്ലെന്നു…….
ഞാൻ ഇതേപോലെയുള്ള ബ്ലൗസ് തയ്ക്കാനാണ് പറഞ്ഞത്……
ദാ….. അര മണിക്കൂർ കഴിഞ്ഞു പോകുവാൻ പറഞ്ഞു…….”

സാരിയുടെ തുമ്പുയർത്തി കഴുത്തും മുഖവും തുടച്ചശേഷം കൈയിലുള്ള ടൈലറിങ് ഷോപ്പിലെ ബില്ല് അയാൾക്ക്‌ നേരെ നീട്ടിക്കൊണ്ടാണ് അവൾ മറുപടി കൊടുത്തത്.

” അതിനെക്കാൾ നല്ലത്…..
ആ തുണികൊണ്ടൊരു പർദ്ദതയ്ക്കുന്നതായിരുന്നു……”

അയാൾ പിറുപിറുത്തു.

“ഇങ്ങനെയുള്ള സൂക്കേട് ഭയങ്കരമാണല്ലോ…..”

പല്ലുകടിച്ചമർത്തി പറഞ്ഞുകൊണ്ടുള്ള കൈവണ്ണയിലെ പതിവു നുള്ളിവലിക്കൽ കിട്ടിബോധിച്ചു സമാധാനമായപ്പോഴാണ് അവളെ കാണുന്നതിനുമുന്നേ പെണ്ണിന്റെ ഉടലിനും മദ്യത്തിനുമാണ് താൻ അടിമയായിരുന്നതെങ്കിൽ ഇവളെ കണ്ടുമുട്ടിയ ശേഷം താനിവളുടെ നോട്ടത്തിനും …..
ഇണക്കത്തിനും …..
പിണക്കത്തിനും……
പരിഭാവങ്ങൾക്കും….
ചിരിക്കും കരച്ചിലിനും …..
സ്നേഹപൂർവ്വം അവളേൽപ്പിക്കുന്ന ഇതുപോലെയുള്ള കുഞ്ഞുകുഞ്ഞു വേദനകൾക്കും മാത്രം അടിമയായി പോയല്ലോയെന്നു അത്ഭുതത്തോടെ അയാൾ ഓർത്തത്.

“.മുകളിലും താഴെയും സേഫ്റ്റിപിൻ കുത്തി ഉറപ്പിക്കാനുള്ള സ്പേസൊന്നും വയ്ക്കാതെ ബ്ലൗസിന്റെ എല്ലാ ഹുക്കുകളും ശരിക്കും തുന്നിപ്പിടിപ്പിക്കുവാൻ പറഞ്ഞിട്ടില്ലെ….
അല്ല ……..
എല്ലാം ബ്ലൗസിനും അതൊരു ബ്രാൻഡ് പോലെ കാണുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്…….
അനുരാത്രിയിലെ സമരത്തിനിടയിൽ ഞാൻ പെട്ടപാട്……..”

അർദ്ധോക്തിയിൽ ചിരിയമർത്തിയുള്ള അയാളുടെ കളിയാക്കി ചോദ്യം കേട്ടതും അവൾ ചൂളിപ്പോയി…..!
ലജ്ജകൊണ്ടു മുഖം ചുവന്നു തുടുത്തു….!

“ഓരോ വൃത്തികേട് പറയാതെ ഒന്നുപോയേ……
ഇനിയെന്നോട് മിണ്ടേണ്ട……..”

അയാൾക്ക് മുഖം കൊടുക്കാതെ സൈഡ് ഗ്ലാസ്സിലൂടെ പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ടു പറയുമ്പോൾ അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ പിടയുന്നതും ചുണ്ടുകളിൽ നാണം കലർന്ന പുഞ്ചിരിയൂറിക്കൂടുന്നതും കാറിനുള്ളിലെ കണ്ണാടിയുടെ അയാൾ വ്യക്തമായി കാണുന്നുണ്ടായിരുന്നു……!

“അതൊക്കെ പോട്ടെ…….
ഞാൻ മായയുടെ കൂടെ തയ്യൽക്കടയുടെ ഉള്ളിൽ വന്നാലെന്താ പ്രശ്നം……”

അവളുടെ മറുപടി കേൾക്കുവാനുള്ള കൗതുകം കൊണ്ടാണ് ചോദിച്ചത്.

“വേണ്ട…..
അതിന്റെ ആവശ്യമില്ല അത്രതന്നെ…..”

പുറത്തേക്ക് നോക്കി മുടിമാടിയൊതുക്കിക്കൊണ്ടാണ് മറുപടി.

“അതെന്താ ഞാൻ വന്നാൽ……”

അയാൾ വീണ്ടും ചോദിച്ചു.

“വേണ്ട ……
എനിക്കിഷ്ട്ടമല്ല…….”

മുഖത്തേക്കു നോക്കാതെതന്നെ അവൾ ഉറപ്പിച്ചു പറഞ്ഞു.

“അതെന്തുകൊണ്ടാണ് ഇഷ്ടമില്ലാത്തതെന്നാണ് ഞാൻ ചോദിച്ചത്…….”

അയാളും വിട്ടില്ല.

“ആദ്യം ഞാൻ പറഞ്ഞപ്പോൾ വന്നില്ലല്ലോ പിന്നെ അവിടെ കുറെ സ്ലീവ്‌ബ്ലൗസിട്ട പൊങ്ങച്ചക്കാരികൾ ഇരിക്കുന്നുണ്ടെന്നു പറഞ്ഞപ്പോഴല്ലേ ……
വിളിക്കാതെ വേഗം വന്നത്……
അതുകൊണ്ട് തന്നെ……”

ഇടങ്കണ്ണിട്ടു അയാളെ നോക്കിക്കൊണ്ടാണ് ഇത്തവണ പറഞ്ഞത്.

“ഓഹോ…..അങ്ങനെ……
ഞാനവരെ കാണുന്നതിന് മായയ്ക്കെന്താ പ്രശ്നം…….
എന്റെ കൂടെ വരുവാൻ മായ തയ്യാറല്ല …..
എന്നെ കല്ല്യാണം കഴിക്കുവാൻ ഒരുക്കവുമല്ല ….
പിന്നെ ഞാൻ എങ്ങനെയായാലും മായയ്ക്കെന്താണ്…….”

ചിരിയോടെ തന്നെയാണ് അയാൾ വീണ്ടും തിരക്കിയത്.

“ഉച്ചയ്ക്ക് ശേഷം ഞാൻ എന്റെ വീട്ടിലേക്ക് പോയതിൽപിന്നെ അനിലേട്ടൻ എന്തുവേണമെങ്കിലും ആയിക്കോ…..
ഇപ്പോൾ എനിക്കിഷ്ടമല്ല……”

വീണ്ടും മുഖം കൊടുക്കാതെയാണ് മറുപടി പറഞ്ഞത്.

“അതെന്തുകൊണ്ടാണെന്നല്ലേ ഞാനും ചോദിക്കുന്നത്……”

അവളുടെ ഭാഗത്തുനിന്നും അയാൾക്കു മനസിൽ ഉദ്ദേശിക്കുന്ന തൃപ്തികരമായ മറുപടി കിട്ടണമായിരുന്നു.

“എനിക്കു ഇഷ്ടമില്ലെന്നു പറഞ്ഞില്ലേ……
പിന്നെന്തിനാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്…….”

മുഖത്തേക്കു നോക്കി ചീറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ട് വീണ്ടും കൈത്തണ്ടയിൽ അമർത്തി നുള്ളിവലിച്ചതോടെ അയാൾക്ക് സമാധാനവും തൃപ്തിയുമായി……!

മായേ …..
ഞാൻ പറഞ്ഞിരുന്ന സ്ഥലത്ത്‌ പോകുന്നതിനുമുന്നേ എനിക്കെന്റെ ഓഫീസിലൊന്നു കയറണം കൂടിയാൽ പതിനഞ്ചു മിനുട്ട് ജോലിയുണ്ട്….
കുറച്ചു പേപ്പറുകളും ചെക്കുകളും സൈൻ ചെയ്യാനുണ്ട്…..
അതിനുമുന്നെ കാര്യമായിട്ടെന്തെങ്കിലും നമുക്കു കഴിക്കാം നല്ല വിശപ്പുണ്ട്……”

കുറെ മുന്നോട്ടു പോയതിനു ശേഷം റോഡരികിലെ വലിയ ഹോട്ടലിനുമുന്നിൽ കാർ ഒതുക്കിയിട്ടുകൊണ്ട് അയാൾ പറഞ്ഞപ്പോൾ അവൾ സമ്മതഭാവത്തിൽ തലയാട്ടി.

താൻ ഇതുവരെ കണ്ടുപരിചയപ്പെട്ടിരുന്ന
തിക്കും തിരക്കും ബഹളങ്ങളും …..
അഴുക്കുപുരണ്ട വസ്ത്രങ്ങൾ ധരിച്ച ജീവനക്കാരും ……
ഈച്ചകൾ ആർത്തു്നടക്കുന്ന വൃത്തിഹീനമായ മേശയും കസേരകളും …..
അഴുക്കുകളും ഭക്ഷണാവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നതു കാരണം വെള്ളം ഒഴുകിപ്പോകാതെ ഉമിനീരും കഫവും പൊങ്ങിനിൽക്കുന്ന വാഷ് വേസിനുകളും….. അടുക്കളഭാഗത്തെ ചെളിയുടെ വാടയുമെക്കെയുള്ള ഹോട്ടലുകളിൽ നിന്നും നേരെ വിപരീതമാണ് തങ്ങൾ കയറിയിരുന്നു ഹോട്ടലല്ലെന്നവൾക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസിലായിരുന്നു…..

നിലത്തുപാകിയ കണ്ണാടിപോലെ തിളക്കമുള്ള ടൈൽസിൽ ചവിട്ടിക്കൊണ്ടു അകത്തേക്ക് കയറുമ്പോൾ തന്നെ നേർത്ത സ്വരത്തിലുള്ള ഇമ്പമാർന്ന സംഗീതം…. !
വെള്ളഷർട്ടുകളും കറുത്ത പാന്റും ധരിച്ചുകൊണ്ടു വിനീത വിധേയരായി നിൽക്കുന്ന ടൈ കെട്ടിയ വൈയിറ്റർമാർ…..!
അവിടവിടെയായി പൂക്കൾകൊണ്ടുള്ള അലങ്കാരങ്ങൾ……!
വരാന്തയിലും ഹാളിലുമെല്ലാം ഭീമൻഅലങ്കാര വിളക്കുകൾ…….
കസേരകളിൽ മെത്തപോലെ പതുപതുത്ത മിനുസമുള്ള വെൽവെറ്റിന്റെ കുഷ്യനുകൾ….
ഭക്ഷണമേശയിൽ വിരിച്ചിട്ടിരിക്കുന്ന തൂവെള്ള വിരികൾ…..!
അവിടവിടെയായി ആളുകളുണ്ടെങ്കിലും ആരുടെയും ഒച്ചയോ അനക്കമോ ഒന്നുമില്ല….!

മൃദുവായ സ്വരത്തിലുള്ള ഹിന്ദി സംഗീതമല്ലാതെ സാധാരണ ഹോട്ടലുകളിലുണ്ടാകുന്ന പ്ളേറ്റുകളും ഗ്ലാസ്സുകളും കലമ്പൽകൂടുന്ന ശബ്ദം പോലും അവിടെയില്ലെന്നത് അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു…!

അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ ചുറ്റുമുള്ള കാഴ്ചകളും നോക്കിക്കൊണ്ടു അന്തംവിട്ടു നടക്കുന്നതിനിടയിൽ അയാൾ മങ്ങിയവെട്ടമുള്ള മറ്റൊരു ഭക്ഷണമുറിയിലേക്ക് കയറിയപ്പോൾ പേടിയോടെ തന്റെ കൈത്തണ്ടയിൽ അവളുടെ പിടുത്തം മുറുകുന്നത് കണ്ടപ്പോൾ അവളുടെ ചുമലിൽ കയ്യിട്ടുകൊണ്ടു അയാളവളെ സ്നേഹത്തോടെ തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു ഫാമിലി കാബിനുകളിലൊന്നിന്റെ വാതിൽ തുറക്കുന്നതിനിടയിൽ ഹോട്ടലായതുകൊണ്ടു

അടുത്തിരുന്നു ഭക്ഷണം വിളമ്പിത്തന്നുകൊണ്ടു ഊട്ടുമ്പോഴുള്ള അവളുടെ ചിട്ടവട്ടങ്ങളും ചേഷ്ടകളും ഭക്ഷണം കഴിച്ചുകഴിഞ്ഞാലുള്ള അവളുടെ കണ്ണുകളിലെ സന്തോഷവും സംതൃപ്തി യും കാണുവാൻ സാധിക്കില്ലല്ലോയെന്നു നിരാശയോടെ അയാൾ ഓർക്കുകയായിരുന്നു.

“എന്തൊരു വൃത്തിയാണ്…….
അല്ലെ അനിലേട്ടാ…….
വാഷ് വെയ്സിനിൽ തുപ്പാൻ പോലും തോന്നുന്നില്ല……
നോക്കിയേ…..
ഒരൊറ്റ ഈച്ചകളെപ്പോലും കാണാനില്ല….
നല്ല സ്‌പ്രേയുടെ മണവും……’

വാഷ് വെയ്സിനിൽ പോയി മുഖം കഴുകി വന്നതിനു ശേഷം മേശയ്ക്കു മുകളിലെ ചില്ലുപാത്രത്തിൽ ആലങ്കാരികമായി അടുക്കിവച്ചിരുന്ന മുഖം തുടയ്ക്കുവാനുള്ള ടിഷ്യൂപേപ്പറിനടുത്ത് നിന്നുകൊണ്ട് ഭിത്തിയിൽ എവിടെയോനിന്നും ഇടയ്ക്കിടെ ചീറ്റിത്തെറിക്കുന്ന എയർ ഫ്രെഷനറിന്റെ സുഗന്ധം മൂക്കിലേക്ക്‌ ആവഹിച്ചെടുത്തുകൊണ്ടു സാരിയുടെ തുമ്പുയർത്തി ചുണ്ടുകളിലെയും കൈകളിലെയും വെള്ളത്തുള്ളികൾ ഒപ്പിയെടുക്കുന്നതിനിടയിൽ പറയുന്നതു കേട്ടപ്പോൾ അയാൾക്ക് ചിരിവന്നുപോയി….!

“ഇതിനേക്കാൾ നല്ല മണമൊന്നും എനിക്കെവിടെ നിന്നും കിട്ടിയിട്ടില്ല…….”

പറഞ്ഞുകഴിഞ്ഞതും തടയുന്നതിനു മുന്നേ സാരിയുടെ തുമ്പുവലിച്ചെടുത്തുകൊണ്ടു അവൾ തുടച്ചതുപോലെ തന്നെ തന്റെ മുഖത്തേയും കൈകളിലെയും വെള്ളത്തുള്ളികൾ ഒപ്പിയെടുത്തതും ഒരുമിച്ചായിരുന്നു……!

അയ്യോ…….എന്താ….ഈ കളിക്കുന്നത്…..
ഈ അനിലേട്ടനു ഒരു പരിസരബോധവുമില്ല…..”

പരിഭ്രമത്തോടെ ചുറ്റും നോക്കിയശേഷം സാരിയിൽ പിടിച്ചു കൈതുടച്ചുകൊണ്ടിരിക്കുന്ന അയാളുടെ കൈത്തണ്ടയിൽ തന്നെ ഒരടികൊടുത്തുകൊണ്ടാണ് അയാളുടെ പിടിയിൽനിന്നും സാരിതുമ്പുവലിച്ചെടുത്തു ചുമലിൽ നേരെയിട്ടത്.

“മായേ ……
ഇനി വീട്ടിൽപ്പോയശേഷം ഉച്ചഭക്ഷണം കഴിച്ചാൽ മതി…..
അതുകൊണ്ടു നമുക്ക് ഹെവിയായിട്ടെന്തെങ്കിലും കഴിക്കാം…..

എന്താ വേണ്ടതെന്നു വച്ചാൽ പറഞ്ഞോളൂ……”

മേശയ്ക്ക് ഇരുവശവുമായി മുഖാമുഖം ഇരുന്നശേഷം മെനുവിന്റെ കാർഡെടുത്ത് അവളുടെ നേരെ നീട്ടിക്കൊണ്ടാണ് അയാൾ ചോദിച്ചത്.

“നിങ്ങൾ കഴിക്കുന്നത്‌ എന്തായാലും എനിക്കും അതുമതി……’

അയാൾ നീട്ടിയ കാർഡിൽ നോക്കുകപോലും ചെയ്യാതെയാണ് മറുപടി..

“ഇവിടുത്തെ ബിരിയാണി സൂപ്പറാണ്……
നമുക്കോരോ ബിരിയാണി തട്ടിയാലോ…….’

അയാൾ പറഞ്ഞു കഴിയുമ്പോഴേക്കും ഓർഡർ എടുക്കുവാനായി വെയ്റ്റർ അകത്തേക്ക് കയറിയിരുന്നു.

“എന്തുപറ്റി മായേ……’

വെയിറ്റർ മുന്നിൽ കൊണ്ടുവച്ചിരിക്കുന്ന കൊതിയൂറുന്ന ഗന്ധമുള്ള ബിരിയാണി രണ്ടുപേരുടെ പ്ളേറ്റിലേക്കും തട്ടിയശേഷം പതിയെ നുള്ളിപ്പൊറുക്കി തിന്നുകൊണ്ടും ഇടയ്ക്കിടെ ഇറച്ചിക്കഷ്ണങ്ങൾ അടർത്തിയെടുത്ത് തന്റെ പ്ളേറ്റിലേക്കിട്ടുകൊണ്ടു തന്നെ തീറ്റിക്കുന്നതിനുമിടയിൽ പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും പ്ളേറ്റിൽ വെറുതെ വിരലിട്ടു ഇളക്കുന്നതും കണ്ടപ്പോഴാണ് വേവലാതിയോടെ അയാൾ ചോദിച്ചത്.

‘ഒന്നുമില്ല……”

അവൾ വിലങ്ങനെ തലയാട്ടി.

“പിന്നെന്താ കണ്ണുകൾ നിറഞ്ഞത്……”
സൗമനസ്യത്തോടെ അയാൾ വീണ്ടും ചോദിച്ചു.

“ഞാനെന്റെ മോളെ ഓർത്തുപോയി……
അവൾക്ക് ബിരിയാണി എന്നു പറഞ്ഞാൽ ജീവനാണ്…….!
പാവം……ഇന്നു രാവിലെ പലഹാരമൊന്നും ഉണ്ടാക്കിയിട്ടുണ്ടാകില്ല…….
ബിസ്ക്കറ്റോ മറ്റോ കഴിച്ചു കാണും….’

പറഞ്ഞുകഴിഞ്ഞതും തടയണ പൊട്ടിയതുപോലെ കണ്ണുനീർത്തുള്ളികൾ അടർന്നു പ്ളേറ്റിലേക്ക് വീണതും ഒന്നിച്ചായിരുന്നു.

“അതിനാണോ…..സങ്കടം…..
സാരമില്ല…….
അനിമോൾക്ക് നമുക്ക് ഇവിടെനിന്നുതന്നെ ബിരിയാണി വാങ്ങാമല്ലോ……..”

അവളുടെ കവിളിൽ അരുമയോടെ തടവി സമാധാനിപ്പിച്ചശേഷം എഴുന്നേറ്റു പോയി പാർസൽ ഭക്ഷണത്തിനു ഓർഡർ കൊടുക്കുന്നതിനുവേണ്ടി ചുവരിലെ ബെല്ലിന്റെ സ്വിച്ചിൽവിരൽ അമർത്തികൊണ്ടാണ് അയാൾ പറഞ്ഞത്...


തുടരും...... ♥️


മായാമൊഴി 💖 35

മായാമൊഴി 💖 35

4.8
8343

“തനിക്കെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്…..!മൂന്നു രാത്രികൾ്ക്ക് മുന്നേവരെ വിലപേശിക്കൊണ്ട് സ്വന്തം ശരീരം വാടകയ്ക്ക് നൽകിയിരുന്നവൾ….!അനിയേട്ടൻ അന്തിയുറങ്ങുന്ന ഒരുതുണ്ടു ഭൂമി ബാങ്കുകാരിൽ നിന്നും വീണ്ടെടുക്കുന്നതിനുവേണ്ടി പറഞ്ഞുറപ്പിച്ച വില നൽകുന്ന ആരുമായും അനിയേട്ടന്റേതെന്നു മാത്രം കരുതിയിരുന്ന ശരീരം വാടകയ്ക്ക് നൽകിക്കൊണ്ട് അന്തിയുറങ്ങുവാൻ സന്നദ്ധയായിരുന്നവൾ….അതിനുവേണ്ടി തയ്യാറായിക്കൊണ്ടു ഇന്നലെ രാവിലെവരെ വീടിന്റെ പടിയിറങ്ങിയവൾ…..വാടകയ്ക്കെടുത്തവൻ കടിച്ചുകുടഞ്ഞാലും പല്ലുകൾ ആഴ്ത്തിയാലും നഖപ്പാടുകൾ വീഴ്ത്തിയാലും പൊള്ളലേൽപ്പിച്ച