മായാമൊഴി 💖 36
അയാളുടെ പിറകെത്തന്നെ ഓഫീസുള്ള ബഹുനില കെട്ടിടത്തിനുള്ളിലേക്കു നടക്കുമ്പോൾ അവളുടെ മനസിൽ നിറയെ ആധിയും ഭയാശങ്കകാലമായിരുന്നു……
ഓഫീസിലുള്ള ആരെയോ അയാൾ ഭയക്കുന്നുണ്ടെന്നു അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്…..
അതാരായിരിക്കും…..?
അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയെന്നും അടുത്ത രക്തബന്ധത്തിപെട്ടവർ ആരുമില്ലെന്നും പറഞ്ഞിരുന്നു…..
ഒരു പക്ഷെ അയാളുടെ ഭാര്യയായിരിക്കുമോ…..
മറ്റുള്ളവരൊക്കെ പറയുന്നതുപോലെ വിവാഹം കഴിച്ചില്ലെന്നു തന്നോട് നുണ പറഞ്ഞതാകുമോ….?
“ഏയ്……ആയിരിക്കില്ല…..
അനിലേട്ടൻ ഒരിക്കലും നുണപറയില്ല……
അഥവാ വിവാഹം കഴിച്ചതാണെങ്കിൽപ്പോലും തന്നെപ്