Aksharathalukal

മായാമൊഴി 💖 36

അയാളുടെ പിറകെത്തന്നെ ഓഫീസുള്ള ബഹുനില കെട്ടിടത്തിനുള്ളിലേക്കു നടക്കുമ്പോൾ അവളുടെ മനസിൽ നിറയെ ആധിയും ഭയാശങ്കകാലമായിരുന്നു……
ഓഫീസിലുള്ള ആരെയോ അയാൾ ഭയക്കുന്നുണ്ടെന്നു അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്…..
അതാരായിരിക്കും…..?
അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയെന്നും അടുത്ത രക്തബന്ധത്തിപെട്ടവർ ആരുമില്ലെന്നും പറഞ്ഞിരുന്നു…..
ഒരു പക്ഷെ അയാളുടെ ഭാര്യയായിരിക്കുമോ…..
മറ്റുള്ളവരൊക്കെ പറയുന്നതുപോലെ വിവാഹം കഴിച്ചില്ലെന്നു തന്നോട് നുണ പറഞ്ഞതാകുമോ….?
“ഏയ്‌……ആയിരിക്കില്ല…..
അനിലേട്ടൻ ഒരിക്കലും നുണപറയില്ല……
അഥവാ വിവാഹം കഴിച്ചതാണെങ്കിൽപ്പോലും തന്നെപ്പോലൊരാളെയും എഴുന്നള്ളിച്ചുകൊണ്ടു ഭാര്യയുടെ മുന്നിലേക്ക് പോകുവാനുള്ള ബുദ്ധിമോശം കാണിക്കുമോ…..
അതുപോലുള്ള ഒരു കാഴ്ച്ച ഏതെങ്കിലും ഭാര്യ സാധിക്കുമോ……!
തന്നോട് തന്നെ അവൾ ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ കണ്ടെത്തുകയും മനസുകൊണ്ട് അംഗീകരിക്കുവാൻ പറ്റാത്ത ഉത്തരങ്ങളെ അതു യാഥാർഥ്യമാകരുതെയെന്നു പ്രാർത്ഥിച്ചു കൊണ്ടു സ്വയം നിഷേധിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇനി ഒരുപക്ഷേ അയാൾ വിവാഹം കഴിച്ചതാണെങ്കിൽ……!
അവൾ വീണ്ടും ചിന്തിച്ചു നോക്കി….!
ഓർത്തപ്പോൾ മനസിൽ എവിടെയോ നീറുന്നതുപോലെ……!

അതെന്തായിരിക്കും അങ്ങനെ തോന്നുന്നത്…..,?
അതിനൊരു ഉത്തരം കണ്ടെത്തുവാനും കഴിയുന്നില്ല…..!

അടക്കാനാകാത്ത ആകാംക്ഷയോടെയും മനസിന്റെ ഏതോ കോണിൽ പൊട്ടിമുളച്ച ആശങ്കയോടെയും അതാരാണെന്നു ചോദിക്കുവാൻ തുടങ്ങുമ്പോഴേക്കും അയാൾ ലഫിറ്റിനടുത്തെത്തി സ്വിച്ചിൽ വിരളമാർത്തിയിരുന്നു……!

“എനിക്കിതിൽ കയറുവാൻ പേടിയാണ് അനിലേട്ടാ…..
മുകളിലേക്ക് പോകുവാൻ പടിയില്ലേ…..
നമുക്കു പടി കയറിപ്പോകാം……”

ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കിയശേഷം അയാളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ടാണ് അവൾ മന്ദ്രിച്ചത്.

“മൂന്നാം നിലയിലേക്കോ…..!
ലൈഫിറ്റുണ്ടായിട്ടും പടികയറി പോകാനോ….!
നല്ല കാര്യമായി….!
മായമ്മയെന്തിനാ പേടിക്കുന്നത്……
വാ ഞാനില്ലേ കൂടെ……!”

അവളെ അനുകരിച്ചുകൊണ്ടു അവൾ പറഞ്ഞതുപോലെതന്നെ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തുകൊണ്ടു പറഞ്ഞപ്പോൾ കട്ടിയുള്ള മേൽമീശ ചെവിയിൽ ഉരസിയതുകാരണം അവൾക്കു ഇക്കിളി തോന്നുന്നുണ്ടായിരുന്നു..

“പോയേ……”

ഒരിക്കൽക്കൂടെ പരിഭ്രമത്തോടെ ചുറ്റും നോക്കിയശേഷം അയാളുടെ മുഖം തള്ളിമാറ്റുമ്പോഴേക്കും മുകളിലുണ്ടായിരുന്ന ലിഫ്റ്റ് താഴെയെത്തി വാതിൽ തുറന്നു കഴിഞ്ഞിരുന്നു.

താഴേക്കു കാലിയായി വന്നതുപോലെതന്നെ മുകളിലേക്കുപോകുവാനും ലിഫ്റ്റിൽ അവരെക്കൂടാതെ വേറെയാരും ഉണ്ടായിരുന്നില്ല…..!

ഉള്ളിൽ കയറിയശേഷം അയാൾ മൂന്നാം നമ്പറിൽ വിരലമർത്തുന്നതും ലിഫ്റ്റിന്റെ വാതിൽ അടയുന്നതും കണ്ണുകളിൽ നിറയെ ഭീതിയുമായി ചെറിയ കുട്ടികളെപ്പോലെ കൗതുകത്തോടെ അവൾ നോക്കിനിൽക്കുന്നതുകണ്ടപ്പോൾ അയാൾക്ക് ചിരിവരുന്നുണ്ടായിരുന്നു.

“”വിമാനമൊന്നുമല്ല ഇതൊരു ചെറിയ ലിഫ്റ്റാണ് കൂടിയാൽ അഞ്ചാം നിലവരെയെപോകൂ…..”

ലിഫ്റ്റിന്റെ വാതിലടഞ്ഞ ശേഷം ചെറുതായൊന്നു ആടിയുലഞ്ഞുകൊണ്ടു വണ്ടിനെപ്പോലെ മൂളിക്കൊണ്ടു ലിഫ്റ്റ് മുകളിലേക്ക് ഉയരുവാൻ തുടങ്ങിയതും മരണഭയത്താലെന്നപോലെ തന്റെകൈതണ്ടയിലുള്ള അവളുടെ പിടുത്തം മുറുകിയത് അറിഞ്ഞപ്പോഴാണ് അയാൾ കളിയാക്കിയത്.
പക്ഷെ അതിനു തിരിച്ചൊന്നും പ്രതികരിക്കാതെയും കളിയാക്കുമ്പോഴുള്ള പതിവു പ്രതിഷേധമായ നുള്ളിവലിക്കൽ ഇല്ലാതെയും ഭീതിയോടെ തന്റെ മുഖത്തേക്ക് നോക്കുന്നതുകണ്ടപ്പോൾ അവളെ നെഞ്ചോടു ചേർത്തുപിടിക്കുവാൻ മനസ്സിനുള്ളിൽ വല്ലാത്ത വെമ്പൽ തോന്നിയെങ്കിലും ലിഫ്റ്റിനുള്ളിലെ cctv കാമറയേ കുറിച്ചോർത്തപ്പോൾ അയാൾ അടക്കി നിർത്തി.
“താഴെക്കിറങ്ങുമ്പോൾ ഞാൻ ഇതിലൊന്നും കയറില്ല……
പടിയിറങ്ങി വന്നോളാം…..”

ലിഫ്റ്റ് മൂന്നാമത്തെ നിലയിലെത്തി വാതിൽ തുറന്നശേഷം ജീവൻ കിട്ടിയതുപോലെ ചാടിയിറങ്ങുന്നതിനിടയിൽ അവൾ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് വീണ്ടും ചിരിവന്നു.

“വേണ്ട……
തിരിച്ചുപോകുമ്പോൾ നമുക്ക് എസ്‌കലേറ്റർ വഴി താഴെയിറങ്ങാം പോരെ…..”

ചിരിച്ചുകൊണ്ടുതന്നെയാണ് അയാൾ സമാധാനിപ്പിച്ചത്.

“അയ്യടാ…..മോനെ…..
പേടികൊണ്ടു ഞാൻ റയിൽവേ സ്റ്റേഷനിൽ നിന്നുവരെ അതിൽ കയാറാറില്ല……”

തന്റെ പിന്നാലെ മുന്നോട്ടേക്കു നടക്കുന്നതിനിടയിൽ ചെറിയ കുട്ടികൾ പറയുന്നതുപോലെ അവളുടെ മറുപടി കേട്ടപ്പോൾ അയാൾ പുഞ്ചിരിയോടെ മുഖത്തേക്ക് നോക്കുകമാത്രം ചെയ്തു.

മുകളിലെത്തിയശേഷം അയാൾ പെട്ടെന്നു ഗൗരവാക്കാരനാകുന്നതും എതിരെ നടന്നുവരുന്നവരിൽ ചിലരും തൊട്ടടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുമൊക്കെ അയാളെ ബഹുമാനത്തോടെ നോക്കുന്നതും അഭിവാദ്യം ചെയ്യുന്നതുമൊക്കെ അവൾ അതിശയത്തോടെ കാണുകയായിരുന്നു……!

കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോൾ ഇടത്തുവശത്തുള്ള വലിയ ചില്ലുവാതിലിൽ വലിയ സ്വർണ്ണ ലീപികളിൽ “ശിവശങ്കറാ ട്രേഡിങ് കമ്പനി “യെന്നു എഴുതിവച്ചിരിക്കുന്നത് കണ്ടതും വീണ്ടും തന്റെ കാലുകളിൽ ആകാരണമായൊരു വിറപടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

“മായ അനിൽകുമാറിനു ശിവശങ്കരാ ട്രേഡിങ് കമ്പനിയിലേക്ക് സ്വാഗതം…..”

ചില്ലുവാതിലിൽ സ്റ്റീലുകൊണ്ടു തീർത്തിരിക്കുന്ന തടിച്ച ഹൻഡിലിൽ പിടിച്ചുതള്ളിക്കൊണ്ടു നാടകീയമായ രീതിയിൽ അയാൾ പറയുന്നതുകേട്ടപ്പോൾ ചിരിവന്നുവെങ്കിലും കാലിൽനിന്നും വിറ ശരീരത്തിലാസകലവും മനസിലേക്കും പടർന്നതുകൊണ്ടു ചുണ്ടിലെത്തുമ്പോഴേക്കും അതു വികൃതമായിപ്പോയി.

ഭംഗിയായി ഫർണിഷ് ചെയ്തിരുന്ന സാമാന്യം വലുപ്പമുള്ള ഓഫീസിൽ നാലുപുരുഷന്മാരെയും ഒരു പെണ്കുട്ടിയെയും കൂടാതെ പ്രത്യേകമുള്ള കാബിനിൽ ഇരിക്കുന്ന മധ്യവയസ്‌ക്കയടക്കം ആറുപേരുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ അവൾക്കു മനസിലായി.
മാനേജർ :ജയലക്ഷ്മി എന്നെഴുതിയ ബോർഡ് തൂക്കിയിട്ടിരിക്കുന്ന കാബിനുള്ളിൽ കറങ്ങുന്ന പതുപതുത്ത കസേരയിൽ ഇരുന്നുകൊണ്ട് ലാൻഡ്‌ഫോൺ റിസീവർ ചുമലിനും തലയ്ക്കുമിടയിൽ തിരുകിക്കൊണ്ടു ആരോടോ സംസാരിക്കുന്നതിനിടയിൽ മുന്നിലുള്ള ലാപ്ടോപ് ന്റെ കീബോർഡിൽ വിരലമർത്തി എന്തോ ചികയുകയും ചെയ്തുകൊണ്ടിരുന്ന സ്ത്രീയെ അവൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കി……!

മുടിയുടെ നടുഭാഗത്തുമാത്രം നരകയറിയ തലമുടി പിൻഭാഗത്ത് ഭംഗിയായി ഒതുക്കി കെട്ടിവച്ചിരിക്കുന്നു….
സീമന്തരേഖയിൽ വാരിവിതറിയപോലെ കുങ്കുമം അണിഞ്ഞിട്ടുണ്ട്…….
കുങ്കുമത്തിന്റെ അതേ നിറത്തിലുള്ള വട്ടപ്പൊട്ടു തൊട്ടിരിക്കുന്ന അവരുടെ മുഖത്തണിഞ്ഞിരിക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണട ഇരുനിറക്കാരിയായ അവരുടെ മുഖത്തിനു നന്നായി ചേരുന്നുണ്ടെന്നു അവൾക്കുതോന്നി……!
ഒറ്റനോട്ടത്തിൽ ആർക്കും ബഹുമാനം തോന്നുന്ന പ്രൗഢയായ മധ്യവയസ്‌ക്ക…..!

അവളുടെ മനസിലേക്ക് പെട്ടെന്നു തന്നെ താൻ പഠിച്ചിരുന്ന ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ഓടിയെത്തി.

ആരെക്കുറിച്ചായിരിക്കും അയാൾ നേരത്തെ സൂചിപ്പിച്ചത്……!
എന്നോർത്തുകൊണ്ടു അയാളുടെ പിറകെ നടക്കുന്നതിനിടയിൽ നാലുപാടും കണ്ണോടിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി കണ്ണുകൾ കാബിനുള്ളിലേക്കെത്തിയപ്പോഴാണ് അതിനുള്ളിലിരിക്കുന്ന സ്ത്രീ തങ്ങളെ കണ്ടെന്ന കാര്യവും കണ്ണടക്കിടയിലൂടെ സംശയദൃഷ്ടിയോടെ തന്നെയവർ ആപാദചൂഡം നോക്കുന്നതും ശ്രദ്ധയിൽപെട്ടത്.

പേടിയോടെ വേഗം കണ്ണുകൾ പിൻവലിച്ചു തലതാഴ്ത്തിക്കൊണ്ടു പതിയെ പിറകോട്ടു നീങ്ങി…….!
അകത്തേക്ക് കയറിയയുടൻ ഇടത്തുവശത്തുള്ള മേശയ്ക്കു പിറകിലുള്ള കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരൻ നീട്ടിയ കടലാസുവാങ്ങി പരിശോധിച്ചശേഷം ജീവനക്കാരന് ഇംഗ്ലീഷിൽ ഗൗരവത്തോടെ എന്തൊക്കെയോ നിർദ്ദേശങ്ങൾ നല്കുകയായിരുന്ന അയാളുടെ മറവിലേക്ക് മറഞ്ഞുനിന്നു…..!

അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും ഒരിക്കൽ കൂടി മറഞ്ഞുനിൽക്കുന്ന അയാളുടെ ചുമലിനിടയിലൂടെ തലയുയർത്തി നോക്കിയപ്പോഴും കൈയിലുള്ള പേന താളാത്മകമായി പതുക്കെ തലയിലടിച്ചുകൊണ്ടു അവർ തന്നെത്തന്നെ നോക്കിയിരിക്കുകയാണ്…!

ഇനിയും അവരുടെ മുഖത്തേക്ക് നോക്കിയാൽ തന്നെയവർ അവരുടെ അടുത്തേക്ക് വിളിച്ചേക്കുമെന്നു തോന്നിയതുകൊണ്ടു വേഗത്തിൽ തലതാഴ്ത്തിയശേഷം ഒന്നുകൂടി അയാളോട്‌ ചേർന്നുനിന്നുകൊണ്ടു സാരിയുടെ മുന്താണിതുമ്പെടുത്തു വിരലിനിടയിൽ തിരുകിക്കൊണ്ടു പിരിക്കുവാനും നിവർത്തുവാനും തുടങ്ങി.

“ഇതുതന്നെയായിരിക്കും അയാൾ പറഞ്ഞിരുന്ന ഭയങ്കരി……!
നോട്ടം കണ്ടാൽതന്നെ മനസിലാകുന്നുണ്ട്…….!”
പക്ഷെ…….ഇവർ അയാളുടെ ആരായിരിക്കും…..!

അവൾ മനസ്സിൽ പിറുപിറുത്തു.

അവരുടെ നേർക്കുനേരെയുള്ള നോട്ടത്തിൽ നിന്നും എത്രയും പെട്ടെന്നു രക്ഷപ്പെടുന്നതിനായി അയാളെ പതിവു സിഗ്നലായി അയാളെ നുള്ളിവലിക്കുവാൻ വേണ്ടി ചുറ്റും ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് മറ്റുജീവനക്കാരുടെയും ശ്രദ്ധമുഴുവൻ അയാൾക്ക് പിറകിലുള്ള തന്നിലാണെന്നു ബോധ്യമായത്…..!
അവൾക്കു വല്ലാത്ത ജാള്യത തോന്നി….!
ധരിച്ചിരുന്ന സാരിക്കു കുഴപ്പമൊന്നുമില്ലെന്നു ഉറപ്പുവരുത്താൻ താണും ചെരിഞ്ഞും നോക്കി….!
ഇല്ല കുഴപ്പമൊന്നുമില്ല….!
ടീച്ചർമാരോക്കെ ഉപയോഗിക്കുന്നതുപോലുള്ള ചെറിയ കൈയുള്ള വലിയ വാനിറ്റി ബാഗെടുത്തതുകൊണ്ടാണോ എല്ലാവരും ഇങ്ങനെ നോക്കുന്നത്…..!
മനസിൽ സംശയം തോന്നുമ്പോഴേക്കും വാനിറ്റി ബാഗ് ചുമലിൽ നിന്നും ഊർന്നിറങ്ങി കൈപ്പത്തിയിലെത്തിയിരുന്നു…..!

“ഇതു മായ……
എന്റെ കൂട്ടുകാരന്റെ പെങ്ങളാണ്……”

അയാളോട് സംസാരിക്കുന്നതിനിടയിൽ ജീവനക്കാരന്റെ കണ്ണുകൾ ഇടയ്ക്കിടെ തന്നിലേക്ക് പാറിവീഴുന്നത് കണ്ടതുകൊണ്ടാകണം എല്ലാവരും കേൾക്കട്ടെ എന്ന ഉദ്ദേശത്തോടെ അയാൾ തെല്ലുറക്കെ പരിചയപ്പെടുത്തുന്നത് കേട്ടപ്പോഴാണ് അവൾക്ക് അൽപ്പം സമാധാനമായത്.

അതിനിടെ കാബിനിൽ ഇരിക്കുന്ന സ്ത്രീ വീണ്ടും തങ്ങളെത്തന്നെ സൂക്ഷിച്ചു നോക്കുന്നതുകണ്ടപ്പോൾ “ഹായ് ആന്റി….”എന്നു വിളിച്ചുകൊണ്ട് കൈകൾ ഉയർത്തിയയുടനെ അവർ കാണാത്തഭാവത്തിൽ അവഗണിച്ചുകൊണ്ടു ലാപ്ടോപ്പിലേക്കു തന്നെ മുഖം പൂഴ്ത്തിയതും ചമ്മിയ മുഖത്തോടെ ചുറ്റും നോക്കിയപ്പോൾ അവൾ വാപൊത്തി ചിരിയമർത്തുന്നതും അയാളും കാണുന്നുണ്ടായിരുന്നു…..!

“ഇപ്പോൾ ചിരിച്ചോ….
നിനക്കു ഞാൻ വച്ചിട്ടുണ്ട്……”

അയാൾ മനസിൽ പറഞ്ഞുകൊണ്ട് അവളെ നോക്കി ചിരിച്ചു…….!
“ഇവിടെയെന്താ ലോട്ടറി വിൽപ്പനക്ക് വന്നതാണോ……”

വാനിറ്റി ബാഗും കക്ഷത്തിൽ ഒതുക്കിപിടിച്ചുകൊണ്ടു അയാളുടെ പിറകെ ആ സ്ത്രീയുടെ കാബിന്റെ വലതുവശത്തുള്ള മറ്റൊരു കാബിനുനേരെ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പതുക്കെയുള്ള അയാളുടെ ചോദ്യംകേട്ടപ്പോൾ ഒന്നും മനസിലാകാതെ അമ്പരപ്പോടെ അവൾ തലയുയർത്തി…..!

“മനുഷ്യനെ നാണം കെടുത്താതെ ആ ബാഗ് ചുമലിലിട്ട് എക്സിക്യൂട്ടീവ് ലുക്കിൽ നടക്കൂ…..”

ജീവനക്കാർ ആരുംതന്നെ ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തിയശേഷം ബാഗ് പിടിച്ചിരുന്ന കൈത്തണ്ടയിൽ പരമാവധി ശക്തിയോടെ നുള്ളിവലിച്ചുകൊണ്ടാണ് മന്ദ്രിക്കുന്നതുപോലെയാണ് അയാൾ പറഞ്ഞത്.

അതുകേട്ടതും വേദനിപ്പിച്ചതിന്റെ പേരിൽ അയാളെയൊന്നു ദേഷ്യത്തോടെ രൂക്ഷമായി നോക്കിയശേഷം അബദ്ധം പിണഞ്ഞമട്ടിൽ വേഗം ബാഗ് ചുമലിൽതന്നെ തൂക്കിയിട്ടുകൊണ്ടു അതേ സ്പീഡിൽ സാരിയുടെ തുമ്പു വലിച്ചെടുത്തു പിരിക്കുവാനും അഴിക്കുവാനും തുടങ്ങുന്നതുകണ്ടപ്പോൾ അയാൾക്കും ചിരിവരുന്നുണ്ടായിരുന്നു…..!

“ഇവിടെയായതുകൊണ്ടു ഭാഗ്യം ഇല്ലെങ്കിൽ മിനിമം മൂന്നെണ്ണമെങ്കിലും തിരികെ കിട്ടുമായിരുന്നു……”

അവളുടെ മാർദ്ദവമുള്ള കൈത്തണ്ടയിൽ പിടിച്ചുവലിച്ച സ്വന്തം കയ്യിലേക്ക് നോക്കി മനസിലോർത്തുകൊണ്ടു അയാൾ ഊറിച്ചിരിച്ചു.

അയാളുടെ പിറകെ കാബിനിന്റെ ഉള്ളിലേക്ക്‌ കടക്കുന്നതിനിടയിലാണ് തുറന്നുവച്ചിരിക്കുന്ന വാതിലിൽ പതിച്ച കറുത്ത സൺഗ്ലാസ്സിനുമുകളിൽ സ്വർണ്ണ ലീപികളിൽ എഴുതിയിരിക്കുന്നത് അവൾ വായിച്ചു നോക്കിയത്
“മാനേജിംഗ് ഡയറക്ടർ : അനിൽകുമാർ ശങ്കർ…”
അതുവായിച്ചപ്പോൾ മനസ്സിനുള്ളിൽ എന്തിനാണെന്നറിയാത്ത വല്ലാത്തൊരു തുടിപ്പുകൾ ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….!

നക്ഷത്രങ്ങൾ മിഴിചിമ്മുന്നതുപോലെ കണ്ണുകളടച്ചു തുറന്നശേഷം ഒന്നുകൂടി വായിച്ചുനോക്കി പേരെഴുതിയ അക്ഷരങ്ങളിൽ അരുമയോടെ വിരലോടിച്ചു കൊണ്ടാണ് അത്മഹർഷത്തോടെ ഉള്ളിലേക്ക്‌ കാലെടുത്തുവച്ചത്.

ഒരു അഥിതിയെപ്പോലെ അവളെ തന്റെ എതിർവശത്തുള്ള കസേരയിൽ ഇരുത്തിയശേഷം സ്വന്തം സീറ്റിലിരുന്നു ഇടവും വലവും കറങ്ങി തിരിഞ്ഞുകൊണ്ടയാൾ അടുത്തുള്ള ഷെൽഫിൽ നിന്നും കബോർഡിൽ നിന്നും മേശവലിപ്പിനുള്ളിൽ നിന്നും ഓരോ പേപ്പറുകളും രജിസ്റ്ററുകളും ഫയലുകളും തപ്പിയെടുത്തു നോക്കുന്നതും ഒപ്പുവയ്ക്കുന്നതും ഗൗരവത്തോടെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ പരിശോധിക്കുന്നതും ജീവനക്കാരിയായ പെണ്കുട്ടിയെ വിളിച്ചു സംശയം ചോദിക്കുന്നതുമൊക്കെ കണ്ടപ്പോൾ നിമിഷങ്ങൾക്കുള്ളിൽതന്നെ അയാൾ തനിക്കു കയ്യെത്താത്ത ദൂരത്തിലുള്ള മു്തലാളിയായി മാറിയിരിക്കുന്നതായി അവൾക്കു തോന്നി…..!
വാതോരാതെ തന്നോട് സംസാരിക്കുകയും അടികൂടുകയും ചെയ്തിരുന്ന അനിലേട്ടനു ഗൗരവത്തിലിരിക്കുന്ന ഈ മനുഷ്യനുമായി യാതൊരു ബന്ധവുമില്ല…..!

മൂന്നുദിവസമായി താൻ കാണുകയും സംസാരിക്കുകയും ഇടപഴകുകയും….. സ്നേഹിക്കുകയും കലഹിക്കുകയും…..
പിണങ്ങുകയും ഇണങ്ങുകയും….
കരയുകയും കരയിക്കുകയും…
കരയുമ്പോൾ ചേർത്തു പിടിക്കുകയും….
നെറ്റിയിൽ ചുണ്ടുകൾ ചേർക്കുകയും ചെയ്തിരുന്ന അനിലേട്ടനല്ല…….!
പകരം വേറേതോ മനുഷ്യൻ…..!

തന്നോട് ഒന്നും സംസാരിക്കാതെ കമ്പ്യൂട്ടറിലും ഫയലുകളിലും മുഴുകിയിരിക്കുന്ന അയാളെ കണ്ടപ്പോൾ എന്തുകൊണ്ടോ അവൾക്കു സങ്കടം വരുന്നുണ്ടായിരുന്നു…….!

കാരണമില്ലാതെ എന്തോയൊരു നഷ്ടബോധം…. !
ഇങ്ങോട്ടു വരേണ്ടിയിരുന്നില്ല അവൾക്കു തോന്നി….!

“മായേ……
കസേരയിൽ മുള്ളൊന്നുമില്ല ശരിക്കു ചാരിയിരുന്നുകൊള്ളൂ…….
അരമണിക്കൂറിനുള്ളിൽ നമുക്ക് ഇവിടെനിന്നും മടങ്ങാം ……
ഞാൻ ഇതൊക്കെ ഒന്നു തീർക്കുന്നതുവരെ ബോറടിക്കുന്നുണ്ടെങ്കിൽ മൊബൈലെടുത്തു മോളെ വിളിക്കുകയോ മറ്റോ ചെയ്‌തോളൂ…..കെട്ടോ……\'”

ലാപ്‌ടോപ്പിൽ ഓരോന്നു നോക്കുന്നതിനിടയിൽ മുളളിന്മേലിരിക്കുന്നതുപോലെ കസേരയിലിരിക്കുന്ന അവളെ നോക്കി ചിരിയോടെ പറയുന്നതുകേട്ടപ്പോഴാണ് അപ്പോഴും അയാൾ തന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നു അവൾക്കു മനസിലായത്.

അതിനിടെ ഇടതുവശത്തെ കാബിനിലിരിക്കുന്ന മധ്യവയസ്‌ക്കയായ മാനേജർ അയാളെയും തന്നെ ഇടയ്ക്കിടെ നോക്കുന്നതുകണ്ടപ്പോൾ ചെറിയ കുട്ടികളെപ്പോലെ അയാൾ ഇടതുകൈപ്പത്തികൊണ്ടു മുഖത്തിന്റെ ഇടതുവശം മറച്ചു പിടിക്കുന്നതും ഫയലെടുത്തു മുഖം മറയ്ക്കുന്നതുമൊക്കെ കണ്ടപ്പോൾ അവരുടെ മുഖത്തെ ഗൗരവം പതിയെ മാഞ്ഞുമാഞ്ഞു ഇല്ലാതായി അവിടെ പുഞ്ചിരി വിടരുവാനും തുടങ്ങിയപ്പോൾ അവളുടെ മനസും തണുത്തു തുടങ്ങി.

” അവരെ പേടിക്കാനൊന്നുമില്ല അമ്മയും മകനും പോലെയുള്ള ബന്ധമാണ് അവർ തമ്മിലുള്ളത്…..
രണ്ടുപേരുടെയും ചേഷ്ടകളിൽ നിന്നും അതു വ്യക്തമാണ്……
ബഹുമാനം കലർന്ന പേടിയാണ് അയാൾക്ക് അവരോടുള്ളത്…….”

അവൾ മനസിലുറപ്പിച്ചു.

അവരോടുള്ള അയാളുടെ ഭാവാഹാതികൾ കണ്ടപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ വികൃതികാണിച്ചശേഷം തന്നെനോക്കുന്ന തന്റെ അനിമോളുടെ മുഖംപെട്ടെന്നു തന്നെ അവളുടെ ഓർമ്മയിൽ തെളിഞ്ഞതും മാതൃസഹജമായ വാത്സല്യം കാരണം തന്റെ മാറിടം ചുരത്തുന്നുണ്ടെന്നു തോന്നിയപ്പോൾ സഹജവാസനയോടെ സാരിതുമ്പെടുത്തു ചുമലിലൂടെ പുതച്ചുകൊണ്ടു ആദ്യമായി കാണുന്നതുപോലെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു……!

അങ്ങനെ നോക്കിയിരിക്കുമ്പോൾ അവൾക്കയാളോട് വല്ലാത്തൊരു ഇഷ്ടവും സഹതാപവും വാത്സല്യവുമൊക്കെ തോന്നുന്നുണ്ടായിരുന്നു…….!

നേരത്തെ മനസിൽതോന്നിയ “ഗൗരവക്കാരനായ മുതലാളിയെന്നത് ഒറ്റ നിമിഷംകൊണ്ടുതന്നെ അവൾ തിരുത്തി…..

“കുട്ടിത്തം വിട്ടുമാറാത്ത വലിയ മുതലാളി……!”

“ഈ ചൂടുകാലത്ത് എ സി മുറിയിലൊന്നും ഇങ്ങനെ സാരിയും മൂടിപ്പൊത്തിയിരുന്നുകൊണ്ടു എന്നെ നാണം കെടുത്തല്ലേ എന്റെ പൊന്നുമായമ്മേ……
ഞാനെവിടെ നിന്നാണ് ഈ വാട്ടുകേസിനെ പിടിച്ചുകൊണ്ടുവന്നിരിക്കുന്നതെന്നു ഇവരൊക്കെ കരുതും….”

സാരിയും മൂടിപ്പുതച്ചിരിക്കുന്നതിനെ സ്വതസിദ്ധമായ രീതിയിൽ കൈകൾ കൂപ്പിക്കൊണ്ടു അയാൾ കളിയാക്കുന്നത് കേട്ടപ്പോഴാണ് ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നുകൊണ്ടു ജാള്യതയോടെ വേഗം സാരിവലിച്ചുകൊണ്ടു യാഥാസ്ഥാനത്തിടുന്നതിനിടയിലാണ് ഓഫീസ് ജീവനക്കാരിയായ പെണ്കുട്ടി അയാളുടെ കാബിനിലേക്ക് വരുന്നത് കണ്ടത്…….

“സർ രേഷ്മാ മാഡം വരുന്നുണ്ട്……..
അത്യാവശ്യമായും സാറിനെ കാണണമെന്നു പറഞ്ഞു……
ഇന്നലെയും വന്നിരുന്നു സാറിനെ കാണുവാൻ സാധിക്കാത്തതുകൊണ്ടു ദേഷ്യപ്പെട്ടാണ് മടങ്ങിയത്…….”

കാബിനിന്റെ വാതിൽ തുറന്നുകൊണ്ടു പെണ്കുട്ടി പറയുന്നതു കേട്ടപ്പോൾ ആരാണ് രേഷ്മയെന്നറിയുവാനുള്ള ആകാക്ഷയോടെ അവൾ ജീവനക്കാരിയായ പെണ്കുട്ടിയുടെയും അയാളുടെയും മുഖങ്ങളിലേക്ക് മാറിമാറിനോക്കി....

തുടരും...... ♥️


മായാമൊഴി 💖 37

മായാമൊഴി 💖 37

4.8
7996

“പെട്ടെന്നു വരുവാൻ പറയൂ……. എനിക്കു വേഗം പോകാനുള്ളതാണ്……..’ തനിക്കെതിരെയുള്ള കസേരയിലിരുന്നുകൊണ്ടു സാരിയുടെ തുമ്പിൽപിടിച്ചു അസ്വസ്ഥതയോടെ കരകൗശല പരീക്ഷണങ്ങൾ നടത്തുകയായിരുന്ന അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയശേഷമാണ് അയാൾ പെണ്കുട്ടിക്ക് അനുമതി നൽകിയത് . അതുകേട്ടപ്പോൾ രേഷ്മ ആരാണെന്നറിയുവാനുള്ള ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കിയെങ്കിലും കാണാത്ത ഭാവത്തിൽ അവഗണിച്ചുകൊണ്ടു കള്ളച്ചിരിയോടെ അയാൾ മുന്നിലുള്ള ലാപ്ടോപ്പിലേക്കു മുഖം പൂഴ്ത്തുന്നതു കണ്ടപ്പോൾ അവൾ വല്ലായ്മയോടെ തലകുനിച്ചു. “വേണ്ടായിരുന്നു…… ചോദിക്കേണ്ടായിരുന്നു …… അതൊക്കെ ചോദി