Aksharathalukal

മറുതീരം തേടി 38

എന്നാൽ ഈ സമയം പ്രഭാകരൻ രാവിലെത്തൊട്ടേ ദേഷ്യത്തോടെ സരോജിനിയെ തിരയുകയായിരുന്നു... എവിടേയും കാണാതായപ്പോൾ അയാൾക്ക്  സഹിക്കാൻ കഴിഞ്ഞില്ല... 

\"നശ്ശൂലം പിടിച്ചവൾ എവിടെപ്പോയി പണ്ടാറമടങ്ങി... ഒരു നിമിഷം എന്റെ ശ്രദ്ധ തെറ്റിയതാണ് പ്രശ്നമായത്... ഇന്നലെ രാത്രി ഞാൻ പുറത്തേക്ക് പോയപ്പോൾ അവൾ മുങ്ങിയതാവും... കൂടെ എല്ലാത്തിന്റേയും പ്രമാണവും കൊണ്ടുപോയിട്ടുണ്ടാവും... അതുണ്ടായിട്ടും കാര്യമില്ല... അവൾ ഒപ്പിട്ടുതരണമല്ലോ... മറ്റു രണ്ടു കിളുന്തുകൾ ചത്തെന്ന രേഖ എങ്ങനെയെങ്കിലുമുണ്ടാക്കാമായിരുന്നു... എന്റെ നാവിൽനിന്നും ഞാൻ ഇത്രയും കാലം എന്തിനാണോ നടന്നത് അത് പുറത്തുവന്നു പോയി... ഇതിനുമുമ്പ് എന്തെങ്കിലും പറഞ്ഞ് അതെല്ലാം കൈക്കലാക്കേണ്ടിയിരുന്നു... അതുണ്ടായില്ല... എടീ നീ എവിടെ വരെ പോകുമെന്ന് എനിക്കറിയാം... എവിടെ പോയാലും എന്റെ കയ്യിൽത്തന്നെ നീ വരും... വരുത്തും ഞാൻ...  അങ്ങനെ ഇതെല്ലാം ഇട്ടെറിഞ്ഞ് നീ പോകില്ലല്ലോ... \"
പ്രഭാകരൻ നേരെ വീട്ടിലേക്ക് നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

പ്രകാശൻ ഗിരീശന്റെ ഭാര്യയുടെ നാട്ടിലെത്തി... അന്ന് ഭദ്രയിറങ്ങിയ ബസ്റ്റോപ്പിനടുത്ത് തന്റെ കാർ നിർത്തി... 

\"ഇവിടെ എവിടെയോ ആണല്ലോ ഗിരീശന്റെ ഭാര്യവീട്... അന്നേരം ഭദ്ര ഇവിടെയെവിടെയെങ്കിലും ഉണ്ടാകും... ഇവിടെയെവിടെയെങ്കിലും വച്ചായിരിക്കും അവനവളെ കണ്ടത്... ആരോടാണ് ചോദിക്കുക... എന്താണ് ചോദിക്കുക... ചിലപ്പോൾ അവൾ യഥാർത്ഥ പേരിലായിരിക്കില്ല ഇവിടെ കഴിയുന്നുണ്ടാവുക... \"
പെട്ടന്ന് അവന് ജിമ്മിച്ചന്റെ കാര്യമോർമ്മവന്നു... ആ നാറി ഇവിടെയാണല്ലോ താമസിക്കുന്നത്... അവന്റെ തലയിൽ കുരുട്ടുബുദ്ധി തെളിഞ്ഞു... പ്രകാശൻ അവിടെ ചായക്കട നടത്തുന്ന ബാലന്റെ കടയിലേക്ക് നടന്നു... 

\"ചേട്ടാ കടുപ്പത്തിലൊരു ചായ... \"
പ്രകാശൻ കടയിലെ ബഞ്ചിലിരുന്നുകൊണ്ട് പറഞ്ഞു... \"
ബാലൻ ചായ പ്രകാശന് കൊടുത്തു... 

\"കഴിക്കാൻ ചെറുകടിയേയുള്ളൂ... എടുക്കട്ടേ.. ? \"

\"ഒരു ബിസ്കറ്റ് തന്നേക്ക്... \"
ബാലൻ ഭരണിയിൽനിന്ന് ഒരു ബിസ്കറ്റെടുത്ത് അവന് കൊടുത്തു... 

\"മോൻ ഇവിടെ പുതിയ ആളാണല്ലേ... ആരെ കാണാനാണ് വന്നത്... ഇതിനുമുമ്പ് ഇവിടെയെവിടേയും കണ്ടിട്ടില്ല... അതുകൊണ്ട് ചോദിച്ചതാണ്... \"

\"ആ.. ഞാനിവിടെ പുതിയതാണ്... ഒരു തവണ ഇവിടെ വന്നിട്ടുണ്ട്... എന്റെ കൂട്ടുകാരൻ ഇവിടെയടുത്തുനിന്നാണ് വിവാഹം കഴിച്ചത്... അവന്റെ വിവാഹത്തിന് വന്നിരുന്നു... \"

\"ആണോ... അത് ആരുടെ മകളാണ്... \"
ബാലൻ ചോദിച്ചു... 

\"അതറിയില്ല... ഇവിടുന്ന് കുറച്ചുകൂടി മുന്നോട്ട് പോയാൽ വലത്തോട്ടൊരു റോഡുണ്ട്... അതുവഴി കുറച്ച് മുന്നോട്ടു പോയാൽ ഒരു വലിയ ഇല്ലം കാണാം... അതിനടുത്താണ് വീട്... ആ പെൺകുട്ടിയുടെ പേര് ശാരിക എന്നാണ്... \"

\"ശാരിക... അപ്പോൾ മോന്റെ നാട്... \"
പ്രകാശൻ തന്റെ നാട് പറഞ്ഞു... 

\"ഓ.. ഇപ്പോൾ മനസ്സിലായി... പുതിയറ മാനുകുട്ടന്റെ മകൾ... ഗിരീശൻ എന്നാണോ കൂട്ടുകാരന്റെ പേര്... \"

\"അതെ അതുതന്നെ... \"

\"അങ്ങനെവരട്ടേ.. അവിടേക്ക് വന്നതാകും മോനല്ലേ... \"

\"അല്ല... ഞാൻ ഇവിടെ ഒരു ജിമ്മിച്ചനെ കാണാൻ വന്നതാണ്...  നാട്ടിലുള്ള അവന്റെ കമ്പനിയിലാണ് എനിക്ക് ജോലി... \"

\"ഏത് നമ്മുടെ കറിയാച്ചൻ മുതലാളിയുടെ മകൻ ജിമ്മിച്ചന്റെ കാര്യമാണ് പറയുന്നത്... \"

\"അതെ.. \"

\"അവരുടെ വീട്ടിലേക്ക്  കുറച്ചുകൂടി പോകണം... നടന്നുപോവുകയാണെങ്കിൽ എളുപ്പത്തിലൊരു വഴിയുണ്ട്... പക്ഷേ മോൻ കാറിലല്ലേ വന്നത്... ആ വഴി കാർ പോകില്ല... റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്... ഇത്തവണ എന്തായാലും റോഡിന്റെ പണി നടക്കുമെന്ന് കറിയാച്ചൻ ഉറപ്പു തന്നിട്ടുണ്ട്... \"

\"അപ്പോൾ ഇനിയും അധികാരം പോകാനുണ്ടോ അവിടേക്ക്... \"

\"കുറച്ച് പോകാനുണ്ട്... ഇതിലെ നേരെ പോയാൽ ഒരു ചെറിയ അങ്ങാടി കാണാം... അവിടുന്ന് ഇടത്തോട്ട് ഒരു റോഡുണ്ട് അതിലെ പോയാൽ മതി... പിന്നെ മോന്റെ നാട്ടിലെ കുറച്ചു പേര് ഇവിടെയുണ്ട്... മോൻ പറഞ്ഞ ജിമ്മിച്ചന്റേയും കറിയാച്ചന്റേയും സഹായത്തോടെ അവരുടെ കമ്പനിയിലും മറ്റുമായി ജോലി ചെയ്യുന്നവർ... ഈ അടുത്ത് അതായത് ഒരു രണ്ടുമൂന്ന് മാസം മുന്നേ മോന്റെ നാട്ടിൽ നിന്നും ഒരു പെൺകൊച്ച് ഇവിടെ വന്നിരുന്നു... ഒരു പാവം കൊച്ച്... മോനറിയുമോ എന്നറിയില്ല... സ്വന്തം ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ നാടുവിട്ടുപോന്നതാണ്... ഇവിടെ വന്നപ്പോഴല്ലേ അറിയുന്നത്...  മൂന്നുവർഷം മുന്നേ നാടുവിട്ടുപോന്ന ആ കൊച്ചിന്റെ അനിയൻ ഇവിടെയുണ്ടായിരുന്നു... പക്ഷേ ആ കൊച്ച് വന്നത് അവളുടെ കൂട്ടുകാരിയുടെ അടുത്തേക്കായിരുന്നു... അതിന്റെ തൊട്ടടുത്താണ് അനിയനും താമസിക്കുന്നത്... കൂടെ നിങ്ങളുടെ അതേ നാട്ടുകാരനായ അച്ചുവും... അർജ്ജുൻ എന്നാണ് അവന്റെ യഥാർത്ഥ പേര്... \"
അതുകേട്ട് പ്രകാശനൊന്ന് ഞെട്ടി... 

\"അച്ചു... ഈ അച്ചുവിന്റെ ഭാര്യ... \"
പ്രകാശൻ സംശയത്തോടെ ചോദിച്ചു... 

\"അത് അതിനേക്കാളും വലിയ കഷ്ടമാണ്... വിവാഹം കഴിഞ്ഞ് അധികനാൾ അവർക്ക് ഒന്നിച്ചു ജീവിക്കാനുള്ള വിധി ദൈവം കൊടുത്തില്ല... നാട്ടിലെ ഏതോ മലയുടെ മുകളിൽനിന്ന് വീണു മരിച്ചു ആ കൊച്ച്... \"
പ്രകാശൻ വീണ്ടും ഞെട്ടി... \"

\"എന്താ മോനേ ഞെട്ടിയത്... അവരെ മോനറിയുമോ... \"

\"അറിയാം... എന്റെ അപ്പച്ചിയുടെ മകളാണ് അന്ന് മരിച്ചത്... അതുപോട്ടെ  ചേട്ടൻ നേരത്തെ പറഞ്ഞില്ലേ രണ്ടുമുന്നുമാസം മുന്നേ ഏതോ ഒരു പെണ്ണ് ഇവിടെ വന്നിട്ടുണ്ടെന്ന്... അവളുടെ പേര് അറിയുമോ... \"

\"പിന്നെ അറിയാതെ... എനിക്കെന്റെ മോളെപ്പോലെയാണ് അവൾ... എന്തു നല്ല പെരുമാറ്റമാണെന്നോ അവൾക്ക്... ഈ പറഞ്ഞ അച്ചുവിനെ അവളുടെ ഏതോ ഒരു മുറച്ചെറുക്കൻ കുത്തി... ഇവിടുത്തെ ഏറ്റവും വലിയ ദുഷ്ടനായ ധർമ്മരാജൻ എന്നുപറയുന്നവന്റെ വലകൈയ്യായ പുതിയേരി ഷാജി എന്നുപറയുന്നവന്റെ കൂടെയാണ് അവൻ താമസിക്കുന്നത്... കുറച്ചായുള്ളൂ ഈ നാട്ടിൽ വന്നിട്ട്... വിനയൻ എന്നോ മറ്റോ ആണ് അവന്റെ പേര്... ഈ കൊച്ചും ഇവളുടെ കൂട്ടുകാരിയും വരുമ്പോൾ ഈ ഷാജി എന്നു പറയുന്നവൻ അവരെ തടഞ്ഞുനിർത്തി എന്തോ വേണ്ടാതീനം പറഞ്ഞു... അതുകണ്ടുവന്ന അച്ചു അവനെ തല്ലി... അന്നേരം ഷാജിയുടെ ജീപ്പിൽനിന്നിറങ്ങിവന്ന അവൻ അച്ചുവിനെ കുത്തുകയായിരുന്നു... ഈ കൊച്ചിന്റെ പരിചരണവും പ്രാർത്ഥനയുമൊന്നുകൊണ്ടുമാത്രമാണ് അച്ചുവിന്ന് ജീവനോടെയിരിക്കുന്നത്... ഭദ്ര എന്നാണ് അവളുടെ പേര്... കറിയാച്ചൻമുതലാളി അവൾക്ക് ഇവിടെയടുത്തുള്ള ബാങ്കിൽ ജോലി വാങ്ങിച്ചു കൊടുത്തിട്ടുണ്ട്... നാളെ മുതൽ ജോലിക്ക് പോവുകയാണ്... \"
അതുകേട്ട് പ്രകാശൻ പലകയുടെ ചിരിച്ചു... 

\"ഇത്രയധികം അവരെപ്പറ്റി അറിയാൻ ചേട്ടന്റെ വീടിനടുത്താണോ അവർ താമസിക്കുന്നത്... \"

\"അതെ... എന്റെ വീടിന് നാല് വീടിന് മേലെയാണ് അവരുടെ വീട്... \"

\"എനിക്കൊന്നു അവരെ കാണാൻ പറ്റുമോ... ഇതുവരെ വന്നിട്ട് സ്വന്തം നാട്ടുകാരെ കാണാതെ പോകുന്നത് ശരിയല്ലല്ലോ... \"

\"അത് ശരിയാണ്... മോനേതായാലും ജിമ്മിച്ചന്റെ വീട്ടിലേക്കല്ലേ പോകുന്നത്... അവിടുന്നു കുറച്ചുകൂടി മുന്നോട്ടു പോയാൽ ഒരമ്പലം കാണാം... അവിടുന്ന് അച്ചു താമസിക്കുന്ന വീട് ആരോട് ചോദിച്ചാലും കാണിച്ചുതരും...അതിന്റെ തൊട്ടടുത്താണ് ആ കൊച്ചും താമസിക്കുന്നത്  ഇന്ന് ഞായറാഴ്ചയായതുകൊണ്ട് അവരൊക്കെ വീട്ടിലുമുണ്ടാകും... \"
പ്രകാശന്റെ ചുണ്ടിൽ ക്രൂരമായൊരു ചിരി തെളിഞ്ഞു... എന്നാൽ ബാലനത് കണ്ടില്ല... അവൻ ചായ കുടിച്ച് എഴുന്നേറ്റ്  ചായയുടെ പണം നൽകി... 

\"വളരെ നന്ദി ചേട്ടാ... എന്നാൽ ഞാൻ നടക്കട്ടെ... \"
പ്രകാശൻ കാറിനടുത്തേക്ക് നടന്നു... കാർ പോകുന്നതും നോക്കി ബാലൻ നിന്നു... 

\"നിങ്ങളെന്ത് പണിയാണ് ചേട്ടാ ചെയ്തത്... അവനേതാണ് എന്താണ് എന്നൊന്നുമറിയാതെ എല്ലാ കാര്യവും വിളിച്ചു പറയുകയാണോ... അത് ചിലപ്പോൾ ആ കൊച്ചിന്റെ ജീവിതം നശിപ്പിച്ചവനാണെങ്കിലോ... അവന്റെ ക്രൂരത സഹിക്കാൻ വയ്യാതെ പോന്നതല്ലേ അവൾ... \"
കടയിലുണ്ടായിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു... 

\"ഏയ് അവനൊന്നുമല്ല അത്... ഇവനൊരു പാവമാണ്... ആ പെരുമാറ്റം കണ്ടാൽ അറിയില്ലേ... \"

\"അത് ചേട്ടന്റെ വിശ്വാസം അങ്ങനെയാവണമെന്ന് നമുക്ക് ആശിക്കാം... \"

\"അല്ല ഇനി അങ്ങനെയാകുമോ... ഈശ്വരാ ഞാൻ പറഞ്ഞത് അബദ്ധമായോ... \"

\"ആരെ കണ്ടാലും എല്ലാം വിളിച്ചു പറയും.. അങ്ങനെ ആവാതിരിക്കട്ടെ... \"

വളരെയേറെ സന്തോഷത്തോടെയാണ് പ്രകാശൻ കാറോടിച്ചത്...
\"ഒരു വെടിക്ക് രണ്ട് പക്ഷി... എന്നെ വെട്ടിച്ച് കടന്നുകളഞ്ഞവളും എന്റെ മായയെ കടത്തിക്കൊണ്ടുപോയവനും ഒരേ സ്ഥലത്ത്... എല്ലാവരും പറയുന്നതുപോലെ ദൈവം എന്നൊന്നുണ്ട് എന്നുപറയുന്നത് വെറുതെയല്ല എന്നെനിക്ക് മനസ്സിലായി... ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമോ... മോനെ ഗിരീശാ നീയെന്നെ സഹായിച്ചില്ലേലും അവളെ ഞാൻ കണ്ടെത്തിയെടാ... ഒരു കണക്കിന് നീതന്നെയാണ് അവളെ കാണിച്ചു തന്നത്...\"
പ്രകാശൻ തന്റെ ഫോണെടുത്ത് ഗിരീശനെ വിളിച്ചു... 



തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
മറുതീരം തേടി 39

മറുതീരം തേടി 39

4.4
4170

വളരെയേറെ സന്തോഷത്തോടെയാണ് പ്രകാശൻ കാറോടിച്ചത്...\"ഒരു വെടിക്ക് രണ്ട് പക്ഷി... എന്നെ വെട്ടിച്ച് കടന്നുകളഞ്ഞവളും എന്റെ മായയെ കടത്തിക്കൊണ്ടുപ്പോയവനും ഒരേ സ്ഥലത്ത്... എല്ലാവരും പറയുന്നതുപോലെ ദൈവം എന്നൊന്നുണ്ട് എന്നുപറയുന്നത് വെറുതെയല്ല എന്നെനിക്ക് മനസ്സിലായി... ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമോ... മോനെ ഗിരീശാ നീയെന്നെ സഹായിച്ചില്ലേലും അവളെ ഞാൻ കണ്ടെത്തിയെടാ... ഒരു കണക്കിന് നീതന്നെയാണ് അവളെ കാണിച്ചു തന്നത്...\"പ്രകാശൻ തന്റെ ഫോണെടുത്ത് ഗിരീശനെ വിളിച്ചു... മറുതലക്കൽ ഗിരീശൻ കോളെടുത്തു... \"എന്താ പ്രകാശാ..  അവളുടെ കാര്യം ചോദിക്കാനാണെങ്കിൽ ഞാൻ പറഞ്ഞല്ലോ എന്നോട് ചോ