സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 59
“ഞാനിത് കുടിക്കണമെങ്കിൽ അഗ്നി വിളിക്കും പോലെ എന്നെ വിളിക്കണം. Sir എന്ന് ഇനി നീ എന്നെ വിളിക്കരുത്. കേട്ടോ ടി കാന്താരി?”
വന്ന ആൾ പറയുന്നത് കേട്ട് അവൾ ഒന്നും പറയാതെ പുഞ്ചിരിയോടെ നിൽക്കുക മാത്രമാണ് ചെയ്തത്.
അത് കണ്ട് അയാൾ പറഞ്ഞു...
“ഞാൻ ഇത് കുടിക്കുകയാണ്...”
“അച്ഛൻ ധൈര്യമായി കുടിച്ചോളൂ... എനിക്ക് അങ്ങനെ വിളിക്കുന്നതിൽ ഒരു വിരോധവുമില്ല.”
അതുകേട്ട് സന്തോഷത്തോടെ മഹാദേവൻ ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു.
“ഇതല്ല അഗ്നിയുടെ ഫ്ലാറ്റ്.”
“അതിന് ഞാൻ അവനെ കാണാൻ അല്ല വന്നത്. എൻറെ കാന്താരിയെ കാണാനാണ്. പിന്നെ വന്നപ്പോൾ എന്നെ അകത്തു കയറ്റുമോ എന്ന പേടി ഉണ്ടായിരുന്നു... അതാണല്ലോ എക്സ്പീരിയൻസ്... ഒന്ന് സംസാരിക്കാൻ കൂടി നിന്നു തരാത്തത് ആണല്ലോ എൻറെ കാന്താരിയുടെ സ്വഭാവം. കൂടെയുണ്ടായിരുന്ന വേറെ ഒരെണ്ണം പൂച്ച കുട്ടിയായി ഇപ്പോൾ ദേവി പീഠത്തിൽ ഉണ്ട്.”
മഹാദേവൻ അത്രയും പറഞ്ഞിട്ടും സ്വാഹ മറുപടിയൊന്നും നൽകിയില്ല. എത്ര നന്നായാണ് അഗ്നിയുടെ അച്ഛൻ തന്നോട് സംസാരിക്കുന്നത്. അവൾ അപ്പോൾ അതാണ് ചിന്തിച്ചത്.
മഹാദേവൻ ഒന്നും പറയാതെ അവളുടെ മുഖത്തു നോക്കി കുറച്ചു സമയം ഇരുന്നു. ചിന്തയെല്ലാം തീർത്ത സ്വാഹ ചോദിച്ചു.
“അഗ്നിയെ കാണാൻ അല്ലെങ്കിൽ പിന്നെ എന്താണ് ഈ വരവിൻറെ ഉദ്ദേശം എന്ന് അച്ഛൻ ഇതു വരെ പറഞ്ഞില്ല.”
“ഞാൻ പറഞ്ഞല്ലോ കാന്താരി, നിന്നെ കാണാനാണ് ഞാൻ വന്നത് എന്ന്.”
“വെറുതെ എന്നെ കാണാൻ വന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അങ്ങനെ എന്നെ കാണാൻ വേണ്ടി മാത്രമായിട്ടാണ് വന്നതെങ്കിൽ അമ്മയെ കൂടെ കൂട്ടാതിരിക്കാൻ ഒരു വഴിയും ഞാൻ കാണുന്നില്ല. അങ്ങനെ അമ്മയില്ലാതെ വന്നിട്ടുണ്ടെങ്കിൽ അതിൽ വേറെ എന്തൊക്കെയോ അജണ്ട ഉണ്ട്.”
സ്വാഹ പറയുന്നത് കേട്ട് മഹാദേവൻ പൊട്ടിച്ചിരിച്ചു. പിന്നെ ചിരിയുടെ അവസാനം പറഞ്ഞു.
“നീ കാന്താരി തന്നെ. പിന്നെ വീട്ടിലെ പെണ്ണുങ്ങൾക്ക് അറിയില്ല ഞങ്ങൾ എൻറെ കാന്താരിയെ കണ്ടു പിടിച്ച വിവരം.”
“അത് കൊള്ളാമല്ലോ?”
സ്വാഹ പറഞ്ഞു. പിന്നെ അല്പം സംശയത്തോടെ ചോദിച്ചു.
“അതെന്താ അച്ഛാ അങ്ങനെ? അത് അവർ നിന്നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അവർ നിന്നെ കണ്ടു കഴിഞ്ഞാൽ പിന്നെ നിന്നെ മാറി നിൽക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. മോൾക്കും മുന്നോട്ടുള്ള ജീവിതത്തിൽ ലക്ഷ്യത്തിലെത്താൻ ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് അവരോട് ഇപ്പോൾ പറയണ്ട എന്ന് തീരുമാനിച്ചത്.”
അവൾ ഒന്നും തന്നെ പറയാതെ മഹാദേവനെ നോക്കി കൊണ്ട് മൗനം പാലിച്ചു. അതുകണ്ട് മഹാദേവൻ പറഞ്ഞു.
“കാന്താരിയുടെ മൗനം പലതും പറയാതെ പറയുന്നുണ്ട്. ദേവി പീഠത്തിൽ സ്ത്രീകൾക്ക് രണ്ടാം സ്ഥാനം അല്ല നൽകുന്നത്. അവരെപ്പോഴും എല്ലാവർക്കും ഒപ്പം തന്നെയാണ്. സംശയമൊന്നും തന്നെ എൻറെ കുട്ടിക്ക് അതിൽ വേണ്ട.”
“അച്ഛൻ എന്നെ അറിയാൻ ശ്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു...”
സ്വാഹ പുഞ്ചിരിയോടെ ചോദിച്ചു.
“അങ്ങനെ അല്ല മോളെ. എൻറെ തറവാട്ടിൽ ആരെയും തരം താഴ്ത്തി കാണരുത് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. ഞങ്ങളും അങ്ങനെ തന്നെയാണ് മക്കളെ വളർത്തി ഇരിക്കുന്നത്. ഒരു പ്രാവശ്യമെങ്കിലും വളർത്തു ദോഷം എന്നു ആരെക്കൊണ്ടും ഇതുവരെ അഗ്നിയോ ശ്രീഹരിയോ പറയിപ്പിച്ചിട്ടില്ല.
നിങ്ങളോട് മാത്രമാണ് അവർ ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടുള്ളത്. അങ്ങനെ ഒരു പ്രവർത്തി അവരിൽ നിന്ന് ഉണ്ടായതിൽ അവർ പറയുന്ന റീസൺ ആർക്കും ഡയജസ്റ്റ് ആകുന്നതും അല്ല. എന്തൊക്കെ പറഞ്ഞാലും അവർ ചെയ്തത് തെറ്റ് തന്നെയാണ്. മാതാപിതാക്കളായ ഞങ്ങൾക്ക് അത് തിരുത്തണം എന്ന് തോന്നിയതു കൊണ്ട് തന്നെയാണ് അവർ ചെയ്ത തെറ്റ് തിരുത്താൻ ഞങ്ങൾ മോളുടെ വീട്ടിൽ ചെന്ന് സംസാരിച്ചത്.”
സംസാരം എൻറെ വീട്ടുകാരിൽ ചെന്നെത്തുന്നത് കണ്ട സ്വാഹ പെട്ടെന്ന് തന്നെ പറഞ്ഞു.
“അതൊക്കെ പോട്ടെ... ഞാൻ ഇവിടെ തനിച്ചാണ് താമസം. അച്ഛൻ അഗ്നിയുടെ അടുത്ത് പോകുന്നുവോ ഡിന്നറിന്?”
സ്വാഹ വിഷയം മാറ്റിയതാണെന്ന് മനസ്സിലാക്കി മഹാദേവൻ പറഞ്ഞു.
“എൻറെ കാന്താരി, ഞാനിന്ന് ഇവിടെയാണ് താമസിക്കുന്നത്. എന്തെങ്കിലും എതിർപ്പുണ്ടോ?”
“എനിക്ക് പ്രശ്നമൊന്നുമില്ല അച്ഛൻ ഇവിടെ താമസിക്കുന്നതിൽ. പക്ഷേ ഈ ഫ്ലാറ്റിൻറെ ഓൺ അറിഞ്ഞു എന്നെ പുറത്താക്കിയാൽ താമസിക്കാൻ സ്ഥലം അച്ഛൻ അറേഞ്ച് ചെയ്തു തരേണ്ടി വരും. അത്ര മാത്രമാണ് എനിക്കുള്ള ഡിമാൻഡ്.”
അവൾ പറയുന്നത് കേട്ട് അയാൾ പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു.
“എൻറെ മോൾക്ക് എന്ത് വേണമെന്ന് പറഞ്ഞാൽ മതി, അത് മോൾക്ക് മുന്നിലുണ്ടാകും. അതൊക്കെ ഇന്ന് അച്ഛനെ കൊണ്ട് ഈസിയായി സാധിക്കും. പക്ഷേ ചോദ്യം റീസണബിൾ ആകണം.”
“ഈ വരം ഞാൻ ആവശ്യം വരുമ്പോൾ ചോദിക്കുന്നത് ആയിരിക്കും.”
സ്വാഹ ചിരിയോടെ പറഞ്ഞു.
“സമ്മതിച്ചു...”
സ്വാഹ പറയുന്നത് കേട്ട് മഹാദേവൻ അവളോടൊപ്പം ചിരിയോടെ പറഞ്ഞു.
“പിന്നെ ആ ബെഡ്റൂമിൽ അച്ഛൻ കിടന്നോളൂ. ഫ്രഷായി വരുമ്പോഴേക്കും ഡിന്നർ ശരിയാക്കാം.”
അവൾ പറയുന്നത് കേട്ട് മഹാദേവൻ സോഫയിൽ നിന്നും എഴുന്നേറ്റു. അവൾ കാണിച്ചു കൊടുത്ത റൂമിലേക്ക് തൻറെ ട്രോളി ബാഗുമായി പോയി. ആ സമയം തന്നെ സ്വാഹ കിച്ചണിലേക്ക് ചെന്നു.
സ്വാഹ, ചപ്പാത്തിയും, പെപ്പർ ചിക്കൻ മസാലയും, സാലഡും ആണ് ഡിന്നറിന് ആയി ഒരുക്കിയത്. മഹാദേവൻ വന്നപ്പോഴേയ്ക്കും ഡിന്നർ ടേബിളിൽ സെറ്റ് ചെയ്തിരുന്നു.
“അച്ഛൻ ചപ്പാത്തി കഴിക്കുമോ, അതോ ബ്രഡ് വേണോ?”
“വേണ്ട മോളെ... ചപ്പാത്തി തന്നെയാണ് രാത്രി ഡിന്നറിന് ദേവി പീഠത്തിൽ. പിന്നെ എല്ലാവർക്കും നോൺവെജ് ഇല്ലാതെ പറ്റില്ല. അതുകൊണ്ട് ലക്ഷ്മിയും ഇതു പോലെ സാലഡ് ഉണ്ടാക്കും. എല്ലാവരുടെ പ്ലേറ്റിലും അവൾ തന്നെ സർവ് ചെയ്യും. അല്ലെങ്കിൽ ആരും കഴിക്കില്ലെന്ന് അറിയാം.”
അതും പറഞ്ഞ് രണ്ടുപേരും ഭക്ഷണം കഴിച്ചു.
അഗ്നി എല്ലാം കാണുന്നുണ്ടായിരുന്നു.
സ്വാഹ അച്ഛനോട് എതിർപ്പ് കാണിക്കുമോ എന്ന പേടി അവനുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞ് രണ്ടു പേരും സോഫയിൽ തന്നെ വന്നിരുന്നു.
“അച്ഛൻ പറയൂ... എന്താണ് അച്ഛന് എന്നോട് പറയാനുള്ളത്?”
“മോളെ... അച്ഛനും നിൻറെ ഏട്ടന്മാരും കൂടി കുറച്ചു കാര്യങ്ങൾ മോളോട് സംസാരിക്കണമെന്ന് തീരുമാനിച്ചിരുന്നു. എല്ലാം മോളെ പറ്റി തന്നെയാണ്. ഞങ്ങൾ അറിഞ്ഞത് ഒക്കെ മോൾ അറിഞ്ഞിരിക്കണം എന്ന് ഞങ്ങൾക്ക് തോന്നി.”
“എന്നെ പറ്റിയോ?”
സ്വാഹ അല്പം അതിശയത്തോടെ ചോദിച്ചു. കൂടുതൽ സംസാരിക്കാൻ മഹാദേവൻ ബുദ്ധിമുട്ടുന്നത് കണ്ടു സ്വാഹ ചോദിച്ചു.
“എന്നോട് സംസാരിക്കാൻ അച്ഛൻ എന്തിനാണ് ബുദ്ധി മുട്ടുന്നത്? എനിക്കറിയാം നിങ്ങൾ എല്ലാവരും ഒരുപാട് കാര്യങ്ങൾ എന്നിൽ നിന്നും ആഗ്രഹിക്കുന്നുണ്ടെന്ന്. പക്ഷേ എൻറെ പോക്ക് എവിടെ ചെന്നെത്തും എന്നു പോലും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.”
“അറിയാം മോളെ... എന്തായാലും ഞങ്ങൾക്ക് പറയാനുള്ളത് മോൾ ഒന്ന് കേൾക്ക്. അതൊക്കെ മോൾക്ക് കൂടുതൽ ക്ലാരിറ്റി കിട്ടുകയേയുള്ളൂ. മോളുടെ ലക്ഷ്യത്തിലെത്താൻ ഇതൊക്കെ ചിലപ്പോൾ മോളെ സഹായിച്ചു എന്നു വരാം. അതുകൊണ്ട്...”
“അച്ഛൻ കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടേണ്ട. എനിക്ക് സമ്മതം. പക്ഷേ ഒന്ന് ഞാൻ ഇപ്പോഴേ പറയാം. ഞാൻ നിങ്ങളുടെ ആരുടെയും ചോദ്യങ്ങൾ നേരിടാൻ ഇപ്പോൾ തയ്യാറല്ല.”
“അച്ഛന് മോളെ മനസ്സിലാകും. മോളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ അല്ല മറിച്ച് ഞങ്ങളെക്കൊണ്ട് സാധിക്കുന്ന ചെറിയ സഹായങ്ങൾ ചെയ്തു മോൾക്ക് കൂട്ട് നിൽക്കാൻ ആണ് ശ്രമിക്കുന്നത്.
നാളെ എല്ലാവരും ബാംഗ്ലൂരിൽ വരും. നമ്മുടെ ഹോട്ടലിൽ കൂടാം. അതാകുമ്പോൾ എല്ലാവർക്കും സൗകര്യപ്രദമാകും.”
“പുറത്തു വെച്ച് ഒരു മീറ്റപ്പ് ഒട്ടും സേഫ് അല്ല. മാത്രമല്ല ഹോട്ടലും വേണ്ട... because it is a public place.”
സ്വാഹ മഹാദേവൻ പറയുന്നത് കേട്ട് മറുപടി പറഞ്ഞു.
“അത് മോള് പറയുന്നത് ശരിയാണ്. എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം. നമ്മുടെ കമ്പനിയുടെ ഗസ്റ്റ് ഉണ്ട്. അവിടെ ആയാലോ?”
“ഞാൻ വന്നോളാം അച്ഛാ. അഡ്രസ്സ് തന്നാൽ മതി.”
“അത് വേണ്ട... എൻറെ കൂടെ വന്നാൽ മതി. ആരും കാണാതെ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.”
സ്വാഹക്ക് മഹാദേവൻ അങ്ങനെയാണ് മറുപടി നൽകിയത്. അവൾ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല. അതുകണ്ട് മഹാദേവൻ പറഞ്ഞു.
“എന്നാൽ ഞാൻ എല്ലാവരോടും നാളെ നമ്മുടെ ഗസ്റ്റ്ഹൗസിൽ വരാൻ പറയാം. കൂടെ ഒരു സർപ്രൈസ് ഉണ്ട് എന്നും അറിയിക്കട്ടെ.”
മഹാദേവൻ പറയുന്നത് കേട്ട് അവൾ പുഞ്ചിരിയോടെ നിന്നതല്ലാതെ മറുപടിയൊന്നും നൽകിയില്ല. മഹാദേവൻ ബാൽക്കണിയിൽ പോയി നിന്ന് കുറച്ചു നേരം ആരോടൊക്കെയോ സംസാരിച്ചു.
പിന്നെ തിരിച്ചു വന്നു. മഹാദേവൻറെ മുഖത്ത് സന്തോഷം നിറഞ്ഞ് നിന്നിരുന്നു. അച്ഛൻ തിരിച്ചു വന്നപ്പോൾ സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു.
“നമുക്ക് കിടക്കാം അച്ഛാ... അച്ഛന് യാത്രാക്ഷീണം കാണും. എന്തെങ്കിലും വേണമെങ്കിൽ പറയണം.
പിന്നെ അച്ഛാ Amen ഏട്ടൻ വരുമോ?”
“അത് എന്ത് ചോദ്യമാണ് മോളെ? നിന്നെ കാണാതെ അവന് ഒട്ടും പറ്റുന്നില്ല എന്ന് അവൻ എപ്പോഴും പറയും.”
അതുകേട്ട് അവൾ മെല്ലെ തലയാട്ടി അവളുടെ റൂമിലേക്ക് നടന്നു.
എല്ലാം കണ്ട് അഗ്നിയും സന്തോഷത്തിലായിരുന്നു.
അടുത്ത ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ ശേഷം അച്ഛനും മകളും വർമ്മ ഗ്രൂപ്പിൻറെ ഗസ്റ്റ് ഹൗസിലേക്ക് ചെന്നു.
മഹാദേവനാണ് ഡോർ ബെൽ അടിച്ചത്. Abhay യാണ് വാതിൽ തുറക്കാൻ വന്നത്.
വാതിൽ തുറന്നപ്പോൾ “നിങ്ങൾ എപ്പോൾ എത്തിയെടാ?” എന്ന് മഹാദേവൻ ചോദിച്ചു.
“പുലർച്ചെ തന്നെ എത്തി എല്ലാവരും. കാന്താരിയെ കാണാൻ എല്ലാവർക്കും തിരക്കാണ്. എങ്ങനെയാണാവോ കാന്താരി എല്ലാവരെയും കാണുമ്പോൾ റിയാക്ട് ചെയ്യാൻ പോകുന്നത്?”
അതും പറഞ്ഞു Abhay മുന്നോട്ടു നടന്നു. Abhay മഹാദേവന് പുറകിൽ നിൽക്കുന്ന സ്വാഹയെ കണ്ടിരുന്നില്ല. എന്നാൽ എല്ലാം കേട്ട് മഹാദേവൻ വാതിൽക്കൽ തന്നെ നിൽക്കുന്നത് കണ്ട് അരുൺ ചോദിച്ചു.
“അച്ഛൻ എന്താണ് അകത്തോട്ട് വരാതെ അവിടെ തന്നെ നിൽക്കുന്നത്?”
അപ്പോഴാണ് Abhay തിരിഞ്ഞു നോക്കിയത്.
“ആഹാ... അച്ഛൻ അവിടെ തന്നെ നിൽക്കുകയായിരുന്നോ? എന്തോ പന്തികേട് ഉണ്ടല്ലോ ഈ നിൽപ്പിൽ? എന്താ അച്ഛാ?”
അഭയ് പറയുന്നത് കേട്ട് എല്ലാവരും ഡോറിന് അടുത്തേക്ക് നിൽക്കുന്ന മഹാദേവനെ തന്നെ നോക്കി.
എന്നാൽ ഇതെല്ലാം കേട്ട് ഒരു കള്ളച്ചിരിയോടെ അഗ്നി മാത്രം ഒന്നും പറയാതെ സോഫയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
മഹാദേവൻ എല്ലാവരെയും നോക്കി പിന്നെ Abhay യോട് പറഞ്ഞു.
“നീ നിൻറെ സംശയം ഒന്നും മനസ്സിൽ വെച്ച് സൂക്ഷിക്കേണ്ട... കാന്താരിയുടെ റിയാക്ഷൻ ആലോചിച്ചു സമയം കളയുകയും വേണ്ട. നേരിട്ട് ഇപ്പോൾ തന്നെ സംശയം തീർത്തു കൊള്ളുക.”
അതും പറഞ്ഞ് തനിക്ക് പിന്നിൽ നിൽക്കുന്ന സ്വാഹയെ പിടിച്ചു മുന്നിലേക്ക് നിർത്തി മഹാദേവൻ.
അവളെ കണ്ട എല്ലാവരും അതിശയത്തോടെ നോക്കി. അവൾ എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ചു.
പിന്നെ ഏട്ടാ… എന്ന് വിളിച്ചു കൊണ്ട് Amen നു അടുത്തേക്ക് ചെന്ന് അവനേ കെട്ടിപ്പിടിച്ചു. Amen അവളെ രണ്ടു കൈ കൊണ്ടും തൻറെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നിന്നു.
അൽപനേരം അങ്ങനെ നിന്നതും മഹാദേവൻ പറഞ്ഞു.
“അവൻ മാത്രമല്ല നിൻറെ ഏട്ടൻ. ഇവരൊക്കെ അഗ്നിയുടെ ഏട്ടന്മാർ തന്നെയാണ്. ഇപ്പോൾ നിൻറെയും.”
അതുകേട്ട് അവൾ എല്ലാവരെയും ഒന്നു നോക്കി മെല്ലെ പുഞ്ചിരിച്ചു.
Amey പറഞ്ഞു.
“അതൊക്കെ എന്തെങ്കിലുമാകട്ടെ. സ്വാഹയുടെ ചിരിക്കുന്ന മുഖം ഒന്നു കാണാൻ സാധിച്ചല്ലോ? ഞങ്ങളൊക്കെ കാന്താരിയുടെ ഇങ്ങനെയൊരു മുഖം ഇത് ആദ്യമായാണ് കാണുന്നത്. എന്തൊക്കെയാണ് ഉണ്ടാവുക എന്ന ഭയത്തോടെയാണ് ഞങ്ങൾ എല്ലാവരും വന്നത്. അച്ഛൻ നേരത്തെ പോന്നത് ഇതിനായിരുന്നു അല്ലേ?”
മഹാദേവൻ പറഞ്ഞു.
“മോളോട് ഒന്ന് സംസാരിച്ചു നോക്കാം എന്ന് കരുതിയാണ് ഞാൻ ഇന്നലെ തന്നെ നാട്ടിൽ നിന്നും തിരിച്ചത്.”
“അത് ഏതായാലും നന്നായി ദേവേട്ടാ...”
അത് പറഞ്ഞത് ആരാണെന്ന് നോക്കിയ സ്വാഹയുടെ കണ്ണുകൾ കുറുകി. അവളുടെ ഭാവമാറ്റം മനസ്സിലാക്കി അഗ്നി വേഗം തന്നെ പറഞ്ഞു.
“ഉണ്ടക്കണ്ണി... നോക്കി പേടിപ്പിക്കാതെടീ... ഇത് ഞങ്ങളുടെ കണാരേട്ടൻ ആണ്. ദേവി പീഠത്തിലെ ഓൾ ഇൻ ഓൾ എന്ന് വേണമെങ്കിൽ പറയാം. അച്ഛൻറെയും അമ്മയുടെയും സന്തത സഹചാരി. ഞങ്ങളുടെ വലിയേട്ടൻ.”
അഗ്നി പറയുന്നത് കേട്ട് സ്വാഹ കണാരനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.
“നിനക്ക് ഇനി ഒരു സർപ്രൈസ് കൂടി...”
അപ്പോഴേക്കും ഡോർ ബെൽ അടിച്ചു. അതുകൊണ്ട് അഗ്നി ചിരിയോടെ പറഞ്ഞു.
“ഇതിനെയാണ് ടൈമിംഗ് എന്ന് പറയുന്നത്... ദേവി, നീ തന്നെ പോയി വാതിൽ തുറക്കു... നിങ്ങൾ രണ്ടുപേർക്കും ഇതൊരു സർപ്രൈസ് ആയിരിക്കും.”
അവൾ എല്ലാവരെയും ഒന്നു നോക്കി, ആ സമയം അഗ്നി അവളെയും കൂട്ടി ഡോറിന് അടുത്തേക്ക് ചെന്നു. പിന്നെ അവളോട് ഡോർ തുറക്കാൻ കണ്ണുകൊണ്ട് കാണിച്ചു. സ്വാഹ അഗ്നിയെ ഒന്നു കൂടി നോക്കിയ ശേഷം ഡോർ തുറന്നു.
അവൾ ഡോർ തുറന്നതും അർജുൻ സ്വഹയെ കണ്ട് ഞെട്ടി.
“സ്വാഹ, നീ... “
ആകെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന അർജുനെ കണ്ട് സ്വാഹയും അല്പം പേടിച്ച് അഗ്നിയെ നോക്കി.
അതുകണ്ട് അഗ്നി അവളുടെ കഴുത്തിൽ കൈയിട്ട് അർജുനെ നോക്കി പറഞ്ഞു.
“കയറി വാടാ വാദ്യാരെ... പുറത്ത് നിൽക്കാതെ.”
അഗ്നി പറയുന്നത് കേട്ടതും അർജ്ജുനൻ അല്പം ആശ്വാസത്തോടെ അകത്തേക്ക് കയറി വന്നു എല്ലാവരെയും ഒന്നു നോക്കി.
എല്ലാവരുടെയും മുഖത്ത് ചിരി കണ്ടതും അർജുൻ സ്വാഹയെ വീണ്ടും നോക്കി. അവിടെ ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. അതുകണ്ട് അഗ്നി പറഞ്ഞു.
“ദേവി, ഇവൻ അർജുൻ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെക്യൂരിറ്റി കമ്പനിയായ ടോപ് സെക്യൂരിറ്റി കമ്പനിയുടെ ഓണർ ആണ്.”
അഗ്നി പറഞ്ഞത് മുഴുവനും മനസ്സിലാകാതെ സ്വാഹ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ശ്രീഹരി സ്വാഹക്ക് അടുത്തേക്ക് വന്നു. പിന്നെ അവളെ അഗ്നിയുടെ അടുത്തു നിന്നും കൂടെ കൂട്ടി സോഫയിൽ ചെന്നിരുന്നു.