Aksharathalukal

ഭൂമിയും സൂര്യനും 63

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 63
✍️@_jífní_
  
*©️copyright work*


-------------------------

 
\"ഋഷി...\" ഒരിടറിയ ശബ്ദത്തിൽ അഭി എന്നെ വിളിച്ചു.

\"മ്മ് എന്ത് പറ്റിയതാടാ ന്റ ഭൂമിക്ക്.\" വാക്കുകൾ സ്വരുകൂട്ടി ഞാൻ ചോദിച്ചു.

അപ്പോൾ അവൻ എനിക്ക് മറുപടി തന്നു. അവൾ സ്റ്റെപ്പിൽ നിന്ന് വീണതും ഉടനെ അവർ ഹോസ്പിറ്റലിൽ എത്തിച്ചതാണെന്നും.
 അത് പറഞ്ഞു കൊണ്ട് അഭിയെന്നെ ചേർത്ത് പിടിച്ചു. ഭൂമിയെ കൊണ്ട്‌പ്പോയ സ്ഥലത്തേക്ക് പോയി ഞങ്ങൾ. ഒരുവട്ടം പോലും അവളെ നോക്കാനുള്ള ശേഷി എന്റെ മനസ്സിനോ ശരീരത്തിനോ ഇല്ല. ഞങ്ങൾ അവൾക്കടുത്തെത്തും മുമ്പ് അവളെ icu വിന്റെ ഉള്ളിലേക്ക് മാറ്റി. ഞാനും മുത്തശ്ശനും അവിടെ ഇട്ടിട്ടുള്ള ബെഞ്ചിൽ ഇരുന്ന്. മനസ്സ് മുഴുവൻ ഒരേ പ്രാർത്ഥനയാണ് എന്റെ ഭൂമിക്ക് ഒന്നും വരുത്തല്ലെന്ന്.
\' എന്റെ ജീവൻ എടുത്തിട്ടാണെങ്കിലും അവൾക്കൊന്നും വരുത്തല്ലേ കർത്താവേ... നിനക്ക് ആരുടെയെങ്കിലും ജീവൻ വേണമെങ്കിൽ എന്റെ എടുത്തോ സന്തോഷത്തോടെ ഞാൻ നിന്നിലേക്ക് മടങ്ങാം. \' മനമുരുകി പ്രാർത്ഥിക്കാം എന്നല്ലാതെ ഒന്നിനും എനിക്കാവുന്നില്ല. ഡോക്ടർമാരും സിസ്റ്റർമാരും അങ്ങോട്ടും ഇങ്ങോട്ടും മുന്നിലൂടെ ഓടുന്നുണ്ട്. രാത്രിയുടെ നിശബ്ദതയിൽ ചില പ്രാർത്ഥനകളും രോഗികളുടെ കരച്ചിലും മനസ്സിൽ വന്നു പതിയുന്ന പോലെ. അന്തരീക്ഷത്തിൽ മരുന്നിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്നു. ഉള്ളിലെന്റെ ഭൂമി എങ്ങനെയാണെന്നറിയാതെ പുറത്തിരുന്നു നീറുകയാണ് ഞാൻ.

___________________________________________

*[ഇനി ഞാൻ കഥ പറയാം.അവരാരും കഥാപറയാനുള്ള അവസ്ഥയിലല്ലോ... (ലെ ജിഫ്‌നി ) ]*

പെട്ടന്ന് ഓപറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. ഭൂമിയെ ഓപ്പറേഷൻ വാർഡിലേക്ക് മാറ്റി. അപ്പോയേക്കും അമ്മയും നന്ദും മുത്തശ്ശിയും അജുവും ഹോസ്പിറ്റലിൽ എത്തിയിരുന്നു ലക്ഷ്മിയപ്പച്ചിയുടെ അരികിൽ അയൽവാസികളെ മീരയും(ആദ്യ പാർട്ടിൽ പറഞ്ഞിരുന്നു മീരയെ കുറിച്ച്. ഭൂമിയുടെ കൂട്ടുകാരി )അമ്മയും ഉണ്ട്.എല്ലാവരും പ്രാർഥനയിൽ മുഴങ്ങി.

മണിക്കൂറുകൾക്ക് ശേഷം ഓപറേഷൻ വാർഡിന്റെ മുന്നിൽ കത്തിയിരുന്ന ബൾബിന്റെ നിറം മാറിയതും എല്ലാവരും എഴുനേറ്റു. ഓപറേഷൻ കഴിഞ്ഞു പുറത്തിറങ്ങുന്ന ഡോക്ടർക്ക് വേണ്ടി വാതിലനടുത്ത് തന്നെ കാത്തുനിന്ന്.
വാതിൽ തുറന്ന് ഡോക്ടറും കൂടെ ഒരു സിസ്റ്ററും പുറത്തിറങ്ങിയ ഉടനെ എല്ലാവരും ഡോക്ടർകടുത്ത് കൂടി നിന്ന്.

\"ഡോക്ടർ... എന്റെ ഭൂമി... എനിക്കവളെ കാണാൻ പറ്റോ.\" മറ്റുള്ളവരെയെല്ലാം തട്ടിമാറ്റി ഋഷി ഡോക്ടറോട് ചോദിച്ചു.

പക്ഷെ അതിന് ഡോക്ടറുടെ മറുപടി മൗനമായിരുന്നു.ഡോക്ടർ ഒരു ദയനീയതയോടെ അവനെ നോക്കി.

\"ഡോക്ടർ ഭൂമി... അവൾക്ക് \"(അഭി )

\"സാർ നിങ്ങളെന്താ ഒന്നും മിണ്ടാത്തെ \"(മുത്തശ്ശൻ )

അമ്മയുടെ കരച്ചിൽ കൂടി.

\"സാർ എന്റെ മോള് അവളെ എനിക്കിപ്പോ കാണണം.\" എന്ന് പറഞ്ഞോണ്ട് ഡോർ പിടിച്ചു ഉന്താൻ തുടങ്ങി.

\"അമ്മേ.. നമ്മളെ ഭൂമിക്ക് ഒന്നും പറ്റില്ല. കരയല്ലേ അമ്മേ..\" നന്ദു അമ്മക്ക് താങ്ങായി തന്നെ കൂടെ നിന്ന്.

എല്ലാവരുടേയും ചോദ്യങ്ങൾക്ക് ശേഷം ഡോക്ടർ സംസാരിച്ചു തുടങ്ങി.

\"നിങ്ങളോട് എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്. നിങ്ങളെല്ലാം അവൾക്ക് ഒത്തിരി വേണ്ടപെട്ടവരാണെന്ന് എനിക്ക് മനസ്സിലായി. അത് കൊണ്ട് തന്നെ രണ്ടാളെ വിളിച്ചു സംസാരിക്കാതെ പറയാനുള്ളത് ഞാൻ എല്ലാവരോടും കൂടി പറയാം.ആരും ടെൻഷൻ അടിക്കുകയോ ശബ്ദം വെക്കുകയോ ചെയ്യരുത്. ഇതൊരു ഹോസ്പിറ്റലാണെന്ന് അറിഞ്ഞു പെരുമാറണം.\"

ഡോക്ടർ കുറച്ചു സീരൈസിൽ സംസാരിച്ചതും എല്ലാവരും ടെൻഷനടിച്ചു. ഡോക്ടർ എന്താണ് പറയാൻ പോകുന്നതെന്നോർത്ത് പേടിച്ചു.

\"ഡോക്ടർ എന്താണെങ്കിലും ഞങ്ങൾ അംഗീകരിച്ചല്ലേ പറ്റൂ... ഡോക്ടർ പറ \" (ഇല്ലാത്ത ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കി ഋഷി പറഞ്ഞു.അവന്റെ ഉള്ളം നിറഞ്ഞൊഴുകുന്നതോടൊപ്പം കണ്ണും നിറഞ്ഞിരുന്നു.ആരും കാണാതെ അവനത് അമർത്തി തുടച്ചു..

\"അത്... ഇത്തിരി മാറി നിൽക്കാം.\" എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ ഓപറേഷൻ വാർഡിന്റെ അടുത്ത് നിന്ന് ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്ന്.

അവരെല്ലാവരും ഡോക്ടർക്ക് പിറകെ ചെന്ന് ഡോക്ടറുടെ വാക്കുകൾക്ക് വേണ്ടി ചെവി കൂർപ്പിച്ചു.

______________________________________

*സൂര്യ*

ഞാൻ അവിടെന്ന് പോന്നയുടനെ കീർത്തിയുടെ അടുത്തേക്കാണ് പോയത്. അപ്പോൾ അവളുടെ വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിലാണ്. കാരണം നമ്മുടെ കീർത്തിയുടെ കല്യാണം നടക്കാൻ പോകാണ്. ചെക്കൻ ഇന്ത്യൻ ആർമിയിൽ work ചെയ്യുന്നു. കാണാൻ നല്ല സുന്ദരൻ വീടും കുടുംബവും വലിയ പേരുകേട്ടവർ തന്നെ. പെണ്ണുകാണൽ കഴിഞ്ഞു രണ്ട് കൂട്ടർക്കും പറ്റി. മറ്റു ചടങ്ങുകൾക്കുള്ള ഒരുക്കത്തിലാണ്. Best ഫ്രണ്ട് എന്ന നിലക്ക് ഞാൻ എല്ലാത്തിനും മുന്നിൽ തന്നെ വേണമെന്നാണ് കീർത്തിയുടെ ഓഡർ. അവിടെ ചെന്ന് ഞാനും അവളും അവളുടെ ഏട്ടന്മാരും കൂടി പുറത്ത് പോയി രാത്രികത്തെ ഭക്ഷണമൊക്കെ പുറത്ത് നിന്നായിരുന്നു. അവരുടെ കൂടെയുള്ള കറക്കമൊക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ നേരം 11 കഴിഞ്ഞിട്ടുണ്ട്.

\"ടാ... സൂര്യ നീ എവിടെയായിരുന്നു ഇത് വരെ.\"(അമ്മ )

\"ഞാൻ കീർത്തിയുടെ വീട്ടിൽ ആയിരുന്നു. അവളുടെ കല്യാണം ഉടനെ ഉണ്ടാകും.\" ഞാൻ വലിയ സന്തോഷത്തിൽ അമ്മയോട് പറഞ്ഞു.

അച്ഛനും അമ്മയും മുത്തശ്ശനുമായുള്ള വഴക്ക് തീർന്നതിന് ശേഷം ഞങ്ങൾ പഴയതിലും സന്തോഷത്തിലാണ്. മുത്തശ്ശി കൂടെയില്ലാ എന്ന സങ്കടമേ ഞങ്ങൾക്കൊള്ളൂ. ചിലരാത്രികൾ മുത്തശ്ശിയുടെ ഓർമകൾ അടങ്ങിയ ആൽബങ്ങൾ നോക്കി ഇരിക്കുന്ന മുത്തശ്ശനേ ഞാൻ കാണാറുണ്ട്. ഇപ്പോൾ രണ്ട് കുടുംബങ്ങളും തമ്മിൽ ഒരു പ്രശ്നവും ഇല്ല. പഴയപോലെ കയ്യെത്തും ദൂരത്തു ഇല്ലാന്നൊള്ളൂ. എങ്കിലും മനസ്സ് കൊണ്ട് ഒപ്പം തന്നെയാണ്. ലക്ഷ്മിയപ്പച്ചിയുടെ കിടപ്പ് കാണുമ്പോയാണ് എല്ലാവരുടെയും ഉള്ളിൽ ഒരു വേദന നിറയൽ. അന്ന് സുധീഷ്ചെറിയച്ഛൻ അപ്പച്ചിയെ വിവാഹം ചെയ്തിരുന്നെങ്കിൽ ഇന്നെന്ത് ഹാപ്പിയാകുമായിരുന്നു. എന്റെ ഭൂമിയെ എനിക്ക് നഷ്ടപ്പെടുകയും ഉണ്ടാവില്ലായിരുന്നു. ചെറിയച്ഛന് ഞങ്ങളുമായി ഇപ്പോൾ ഒരു ബന്ധവും ഇല്ല. അന്നവരുടെ കൂടെ ഉണ്ടായിരുന്ന ആ സ്ത്രീ നന്ദുവിന്റെ അമ്മയാണെന്ന് പറഞ്ഞപ്പോൾ ശരിക്കും നന്ദുവിനോട് സഹദാപമാണ് തോന്നിയത്. മകളെ പോലും ഉപേക്ഷിച്ചു പോകുന്ന ആ സ്ത്രീ മനസാക്ഷി ഇല്ലാത്തവളാണ്.

ഞാൻ കീർത്തിയുടെ കല്യാണമാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തു വലിയ സന്തോഷമൊന്നും കണ്ടില്ല. ഒരു മൂളൽ മാത്രമായിരുന്നു അമ്മ.

\"എന്താ അമ്മ. നല്ല ഒരു കാര്യം പറഞ്ഞിട്ടും വല്യ സന്തോഷം ഇല്ലാത്തേ.\"(ഞാൻ )

\"ഇതോ... ഇതാണോ നല്ല കാര്യം.\"(മുത്തശ്ശൻ )

\"ആ... അവളുടെ കല്യാണമെന്നത് ഒരു നല്ല കാര്യം തന്നെയല്ലേ. ലക്ഷ്മിയപ്പച്ചിയെ പോലെ അനങ്ങാൻ പോലും വെയ്യാതെ ഞാൻ കാരണം കിടപ്പിലായ അവൾ എല്ലാം സുഖപ്പെട്ട് ഇപ്പോ പുതുപ്പെണ്ണാകാൻ ഒരുങ്ങുന്നത് സന്തോഷികേണ്ട കാര്യം തന്നെയല്ലേ.\"(ഞാൻ )

\"പക്ഷെ എന്റെയും നിന്റെ അമ്മയുടേയുമൊക്കെ ഒരു വലിയ ആഗ്രഹത്തിനുമേൽ മണ്ണിട്ടു മൂടുകയാണ് ഈ വിവാഹം.\"(അച്ഛൻ )

\"എന്താഗ്രഹം \"( അവർ പറയുന്നേ മനസിലാകാത്തത് കൊണ്ട് ഞാൻ ചോദിച്ചു.

\"ഞങ്ങൾ നിന്റെയും കീർത്തിയുടേയും കല്യാണം നടത്തണമെന്ന് ഒത്തിരി ആഗ്രഹിച്ചു. അവളെക്കാൾ നിന്നെ മനസിലാക്കാൻ ഒരു പെൺകുട്ടിക്കും പറ്റില്ല.\"(അമ്മ )

\"അമ്മേ.....\" അമ്മ അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം താനേ ഉയർന്നു.

\"നീ ശബ്ദം വെച്ചിട്ടൊന്നും കാര്യമില്ല. എത്ര കാലമെന്ന് വെച്ചിട്ടാ നീ ഇങ്ങനെ ഒറ്റത്തടിയായി ജീവിക്ക.\"(മുത്തശ്ശൻ )

\"എന്റെ മരണം വരെ.\"(ഞാൻ ഉറച്ച ശബ്ദത്തിൽ തന്നേ പറഞ്ഞു.)

\"നീ പറയുന്നേ എന്താന്ന് വല്യപ്പോഴും ചിന്തിച്ചിട്ടുണ്ടോ നീ.നീ വിവാഹം കഴിക്കുന്നതിലൂടെയാണ് ഇനി ഈ കുടുംബത്തിന്റെ വളർച്ച.ഈ കുടുംബപാരമ്പര്യം നിന്നിലൂടെ നിന്ന് പോകേണ്ട ഒന്നല്ല അത് നീ ഓർക്കണം.\"(മുത്തശ്ശൻ )

\"ആരെന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ഈ സൂര്യന് ഇനിയൊരു വിവാഹജീവിതം ഉണ്ടാകില്ല.\"(ഞാൻ )

\"കുഞ്ഞിലേ ഭൂമിയെ പ്രണയിച്ചെന്ന് കരുതി അവൾ മറ്റൊരാളുടെ ഭാര്യയായിട്ടും നീ ജീവിതം അവൾക്കായി മാറ്റിവെക്കുന്നതിൽ എന്താർഥമാണ്. അവൾ നിന്നേയും പ്രണയിച്ചല്ലോ കുഞ്ഞിലേ മുതൽ. പക്ഷേ നിന്റെ ആഭാവത്തിൽ വീട്ടുകാരുടെ നിർബന്ധത്തിനാണെങ്കിലും അവൾ മറ്റൊരു വിവാഹം ചെയ്തില്ലേ. നീയും ഞങളുടെ നിർബന്ധത്തിന് മറ്റൊരു വിവാഹം ചെയ്തേ പറ്റൂ.\" (അമ്മയും ഉറച്ച തീരുമാനത്തിൽ തന്നെ പറഞ്ഞു.)

\"ആരുടെയൊക്കെയോ നിർബന്ധത്തിന് അവൾ അവളുടെ ജീവിതം കൊരുതികൊടുത്ത്. പക്ഷെ അവൾ ഇപ്പോഴും ആ ജീവിതവുമായി പൊരുത്തപ്പെട്ടിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഋഷി ഒരു ഭ്രാന്തനെ പോലെ നടക്കുന്നത്. മറ്റൊരു വിവാഹം അതെന്റെ മരണമാകും.\" എന്ന് പറഞ്ഞോണ്ട് ഞാൻ റൂമിലേക്ക് കയറിപ്പോയി.

 ഫ്രഷായി കിടന്നു. കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല അമ്മ പറഞ്ഞതോരോന്ന് ഓർത്തിട്ട്. അമ്മ ഇനി വിവാഹം കഴിക്കണമെന്ന് വാശി പിടിച്ചാൽ. ആകെ പെടും.അതൊക്കെ ഓർത്ത് ഉള്ള ഉറക്കം പോയി കിട്ടി. അപ്പൊ ഫോൺ കയ്യിലെടുത്തു നോക്കിയപ്പയുണ്ട് നന്ദുവിന്റെയും അജുവിന്റെയും ഒത്തിരി missedcall കൾ.ഒന്നും ഞാൻ കേട്ടിട്ട് പോലുമില്ല ഫോൺ സൈലന്റ് ആയത് ഞാൻ അറിഞ്ഞിട്ടില്ല. അപ്പോൾ തന്നെ ഞാൻ നന്ദുവിന് അടിച്ചു പക്ഷെ ബില്ല് പോകുന്നു എന്നല്ലാതെ ഫോൺ അറ്റന്റ് ചെയ്തില്ല. അജുവിന് അടിച്ചിട്ടും ഇതന്നെ അവസ്ഥ ഫോണെടുക്കുന്നില്ല.

______________________________________

*ഋഷി*

ഡോക്ടറുടെ വാക്കുകൾക്ക് വേണ്ടി ഞങ്ങൾ ചെവികൂർപ്പിച്ചു.

\"ഭൂമി.... അവളുടെ വീഴ്ച്ച ഒരു വലിയ അപകടമായിരുന്നു. ഒരു വീഴ്ചക്കപ്പുറം കുരുതരമായിട്ടുണ്ട്.\"(ഡോക്ടർ )

\"ഡോക്ടർ എന്താ പറയുന്നേ \"(ഞാൻ )

\"Sorry ജീവൻ നിലനിർത്താൻ റിസ്ക്കാണ്.\"

ഡോക്ടറുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്നടിക്കുന്ന പോലെ. കേട്ടത് ഉൾകൊള്ളനാവാതെ മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.നിന്ന നിൽപ്പിൽ ഭൂമി പിളർന്നിരുന്നെകിൽ എന്നാശിച്ചു പോയി ആ നിമിഷം.


തുടരും. ❣️

(Premo part 64)

*ഭൂമയുടെ രണം സൂര്യനേയും ഋഷിയേയും എങ്ങനെ ബാധിക്കും...?*
*ഭൂമി മരണത്തിലേക്കോ...? ജീവിതത്തിലേക്കോ...?*

Nxt part നിങ്ങളുടെ അഭിപ്രായം പോലെ പോസ്റ്റുന്നതാണ്.

ഭൂമിയും സൂര്യനും 63

ഭൂമിയും സൂര്യനും 63

4.8
1517

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 63✍️@_jífní_  *©️copyright work*------------------------- \"ഋഷി...\" ഒരിടറിയ ശബ്ദത്തിൽ അഭി എന്നെ വിളിച്ചു.\"മ്മ് എന്ത് പറ്റിയതാടാ ന്റ ഭൂമിക്ക്.\" വാക്കുകൾ സ്വരുകൂട്ടി ഞാൻ ചോദിച്ചു.അപ്പോൾ അവൻ എനിക്ക് മറുപടി തന്നു. അവൾ സ്റ്റെപ്പിൽ നിന്ന് വീണതും ഉടനെ അവർ ഹോസ്പിറ്റലിൽ എത്തിച്ചതാണെന്നും. അത് പറഞ്ഞു കൊണ്ട് അഭിയെന്നെ ചേർത്ത് പിടിച്ചു. ഭൂമിയെ കൊണ്ട്‌പ്പോയ സ്ഥലത്തേക്ക് പോയി ഞങ്ങൾ. ഒരുവട്ടം പോലും അവളെ നോക്കാനുള്ള ശേഷി എന്റെ മനസ്സിനോ ശരീരത്തിനോ ഇല്ല. ഞങ്ങൾ അവൾക്കടുത്തെത്തും മുമ്പ് അവളെ icu വിന്റെ ഉള്ളിലേക്ക് മാറ്റി. ഞാനും മുത്തശ്ശനും അവിടെ ഇട്ടിട്ടുള്ള ബെഞ്ചിൽ