Aksharathalukal

ഇവിടെയുണ്ട്

ഇവിടെയുണ്ടീ ഞാനും
എന്റെയീ പ്രാണനും,
ഉരുകിയൊലിക്കുന്ന
ചിന്തതൻ സരണിയും,
അന്ധകാരത്തിൽ
മുഴങ്ങുന്ന ധരണിയും,
പരിഭവം താങ്ങാത്ത
പതിരിന്റെ വദനവും,
എരിതീയിൽ മുങ്ങുന്ന
എതിരിന്റെ പുച്ഛവും, 
അതിരുകല്പിച്ച നിൻ
സ്നേഹത്തിൻ വൃത്തവും,
അർത്ഥങ്ങൾ വരവേറ്റ
പകലിന്റെ ബോധവും,
അനർത്ഥങ്ങൾ വിരിയിച്ച
രാത്രിയുടെ വാദവും,
കറപുരണ്ടീ ജീവിതത്തെ 
വലക്കുന്നു..
കരിപുരണ്ടീ ജീവിതത്തെ
വളർത്തുന്നു....
©Vibhoothi R Iyengar