സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 60
അവർക്കു പുറകെ എല്ലാവരും സോഫയിൽ വന്നിരുന്നു. ശ്രീഹരി പതുക്കെ സ്വാഹയോട് ചോദിച്ചു.
“എന്താണ് മോളെ ഒരു അമ്പരപ്പ്?”
“അത്... സാർ...”
“ഓഹോ അതാണോ കാര്യം? അതിന് കാരണമുണ്ട് മോളെ. അർജുൻ VVIP കളുടെ സെക്യൂരിറ്റി ഏറ്റെടുക്കുന്ന കമ്പനിയുടെ ഓണർ ആണെന്ന് പറഞ്ഞത് മനസ്സിലായില്ലേ?”
ശ്രീഹരി ചോദിച്ചത് കേട്ട സ്വാഹ തലയാട്ടി സമ്മതിച്ചു.
“അവൻറെ ജോലിയുടെ ഭാഗമാണ് വാധ്യാർ ആയി തൻറെ കോളേജിലേക്ക് അവൻ വന്നത്.”
അവൾ സംശയത്തോടെ അർജുനെ നോക്കി.
അതെ എന്ന് അവൻ സമ്മതിച്ചു.
ശ്രീഹരി സ്വാഹയോട് ചിരിച്ചു കൊണ്ട് ചോദിച്ചു.
“മോൾക്ക് അറിയേണ്ടേ VVIP യുടെ പേരെന്താണെന്ന്?”
അവൾ എന്താണ് എന്ന് പുരികം പൊക്കി ശ്രീഹരിയോട് ചോദിച്ചു.
“ആ VVIP യുടെ പേരാണ് Mrs. Swaha Agnidev Verma.”
അഗ്നി പറയുന്നത് കേട്ട് സ്വാഹ വല്ലാതെ അതിശയത്തോടെ, അത്ഭുതത്തോടെ എല്ലാവരെയും മാറി മാറി നോക്കി. എല്ലാവരുടെയും മുഖത്തും അവൻ പറഞ്ഞത് ശരിയാണ് എന്ന രീതിയിൽ ഒരു പുഞ്ചിരി കണ്ടു.
അഗ്നി തുടർന്നു പറഞ്ഞു.
“അതു മാത്രമല്ല ദേവി... ഇവൻ ഞങ്ങളുടെ അമ്മയുടെ ഏട്ടൻറെ മകനാണ്.”
“ഹോ... എനിക്ക് സമാധാനമായി. നീ എന്നെ കോളേജിൽ വെച്ച് കുറെ ഇങ്ങനെ നിർത്തിയിട്ടുണ്ട്. ഇപ്പോഴെങ്കിലും നിന്നെ ഇങ്ങനെ കാണാൻ എനിക്ക് സാധിച്ചല്ലോ? എനിക്ക് തൃപ്തിയായി.”
അർജുൻ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.
“മനുഷ്യൻറെ കോൺഫിഡൻസ് കളഞ്ഞ് തോൽവി സമ്മതിച്ചു നിന്നിട്ടുള്ളത് നിൻറെ കാര്യത്തിൽ മാത്രമാണ് സ്വാഹ.”
അർജുൻ പറയുന്നതൊന്നും കേൾക്കാതെ അഗ്നിയെ നോക്കി അവൾ ചോദിച്ചു.
“അപ്പോൾ നിങ്ങൾക്ക് എന്നെ...”
“അറിയാമായിരുന്നു കാന്താരി. നീയും അമൻ ഏട്ടനും ഒളിപ്പിച്ചാലും ഞാൻ നിന്നെ തേടി കണ്ടു പിടിക്കാതിരിക്കുമെന്ന് നീ കരുതിയോ?
ദേവി, ഇത് ഞാൻ നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ? നീ വാ എല്ലാം നിനക്ക് വിശദമാക്കി തരാം. അതിനാണ് നിന്നെ കൊണ്ടു വന്നത്. എന്തായാലും ആദ്യം നമുക്ക് ഈ സംഭവം തന്നെ പറയാം. നിൻറെ സംശയം തീരട്ടെ.”
അവൾ ഒന്നും പറയാതെ എല്ലാവരെയും നോക്കി. അതുകണ്ട് അഗ്നി പറഞ്ഞു തുടങ്ങി.
Amen ൻറെ ഫോണിൽ നാട്ടിൽ ഓണസമയത്ത് താൻ വിളിച്ചപ്പോൾ കാന്താരി എന്ന മിസ്ഡ് കോളിൽ നിന്നും അവളെ അന്വേഷിച്ചു ഇറങ്ങിയതാണ് അഗ്നിയും ശ്രീഹരിയും. കണ്ടു പിടിച്ച കഥയും പിന്നെ അർജുനെ അവിടെ പ്രൊഫസറാക്കി തൻറെ സുരക്ഷ അർജുൻറെയും Amen ൻറെയും കയ്യിൽ ഉറപ്പിച്ചതും അഗ്നി പറയുന്നത് കേട്ട് സ്വാഹ ഒന്നും പറയാതെ കണ്ണുകൾ അടച്ചു പിടിച്ചു കേൾക്കുകയായിരുന്നു.
അവൾ ഓർക്കുകയായിരുന്നു. തൻറെ ബന്ധുക്കൾ തന്നെ വിറ്റ് കാശാക്കാൻ നോക്കുമ്പോൾ അഗ്നിയും കുടുംബവും തൻറെ സുരക്ഷ ഉറപ്പു വരുത്താൻ ശ്രമിക്കുന്നു. ലക്ഷ്യത്തിലെത്താൻ തനിക്ക് സുരക്ഷാ വലയം തീർക്കുന്നു. എന്തൊരു വിരോധാഭാസമാണ് തൻറെ ജീവിതം?
അഗ്നി പറഞ്ഞു കഴിഞ്ഞതും അരുൺ പറഞ്ഞു.
“ഞങ്ങളെല്ലാവരും കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി മോളെ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല.”
Arun പറയുന്നത് കേട്ട് സ്വാഹ ഒന്ന് പുഞ്ചിരിച്ചു.
“ഇവൻ അർജുൻ, നിന്നെ കണ്ടു പിടിക്കാൻ കഴിയാതെ തോൽവി സമ്മതിച്ചതാണ്.”
അത് കേട്ട് സ്വാഹ അർജുനെ ഒന്നു നോക്കി.
“സാരമില്ലെടോ കാന്താരി...”
സ്വാഹ നോക്കുന്നത് കണ്ട് അർജുൻ പറഞ്ഞു.
“നിന്നെ കണ്ടെത്തുക എന്നത് എനിക്കൊരു ജോലി അല്ലായിരുന്നു. എൻറെ കൂട്ടുകാരൻറെ, അഗ്നിയുടെ ഭാര്യ... എൻറെ കുഞ്ഞനിയത്തി കുട്ടി... എടി നിന്നെ കണ്ടെത്തേണ്ടത് എൻറെയും ആവശ്യമായിരുന്നു. കാരണം അഗ്നിയും ശ്രീഹരിയും ശ്രീക്കുട്ടിയും ജീവിതം ഓരോ ദിവസവും തള്ളി നീക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അവരുടെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. കസിൻസ് ആണെങ്കിലും ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു. ഒരേ പ്രായക്കാരും.”
അർജുൻ പറയുന്നത് കേട്ട് സ്വാഹ പുഞ്ചിരിയോടെ അവനെ നോക്കിയിരിക്കുകയായിരുന്നു.
“പിന്നെ Amen ട്ടനിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ശേഷം എല്ലാവരും അവരവരുടെ രീതിയിൽ കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി. എങ്ങനെയും സാഹയുടെ ലക്ഷ്യം നേടാൻ അവരെ സഹായിക്കണം എന്നതാണ് ദേവി പീഠത്തിലെ ഓരോരുത്തരുടെയും ഇപ്പോഴത്തെ ലക്ഷ്യം തന്നെ.”
Amey പറയുന്നത് കേട്ട് സ്വാഹ ഒന്നും പറയാതെ ഇരുന്നു.
“സ്വാഹ Amen നോട് പറഞ്ഞിരുന്ന കാര്യങ്ങൾ അവനെ കൊണ്ട് ഞങ്ങൾ പറയിപ്പിച്ച ഇരുന്നു. അതിൽ ശ്രീക്കുട്ടിയുടെ കാര്യം ഞങ്ങൾ ഒരു പരിധി വരെ ഊഹിച്ചിരുന്നു. പക്ഷേ മോളുടെ വീട്ടുകാരുടെ ഇൻവോൾമെൻറ് ഞങ്ങൾക്ക് ഊഹിക്കാവുന്നതിനുമപ്പുറം ആയിരുന്നു.”
മഹാദേവൻ പറഞ്ഞു.
“ഇനി കണാരേട്ടൻ പറയുന്നത് മോൾ ഒന്ന് കേൾക്കു.”
മഹാദേവൻ പറയുന്നത് കേട്ട് സ്വാഹ കണാരനെ നോക്കി.
അയാൾ തനിക്ക് അടുത്തിരുന്ന ഒരു ഫയൽ എടുത്തു അവളെ കാണിച്ചു.
“ഇതിൽ ഇന്ന് മോളുടെ പേരിലുള്ള സ്വത്തുക്കളുടെ ഡീറ്റെയിൽസ് ആണ്.”
കണാരേട്ടൻ പറയുന്നത് കേട്ട് സ്വാഹയുടെ കണ്ണുകൾ വല്ലാതെ കുറുകി. അവളുടെ മുഖത്തെ ഭാവം മനസ്സിലാക്കി കണാരൻ പറഞ്ഞു.
“മോൾക്ക് അറിയാമോ എന്നറിയില്ല, മോളുടെ അച്ഛനും അച്ഛച്ഛനും അവരുടെ പേരിൽ ഉള്ള എല്ലാ സ്വത്തുക്കൾക്കും ഏക അവകാശിയായി മോളെ ആണ് നോമിനേറ്റ് ചെയ്തിരുന്നത്. അതിൽ നിങ്ങളുടെ കുടുംബ ബിസിനസും ഫാക്ടറിയും തറവാടും ഒരുപാട് സ്ഥലങ്ങളും ഉണ്ട്. ഇന്ന് അതെല്ലാം നോക്കി നടത്തുന്നതും അനുഭവിക്കുന്നതും മോളുടെ അപ്പച്ചിമാരും കുടുംബവുമാണ്.”
എല്ലാം കേട്ട് സ്വാഹ പറഞ്ഞു.
“എനിക്ക് ഇതെല്ലാം അറിയാം കണാരേട്ട...”
“അതെ മോൾക്ക് ഇതെല്ലാം അറിയാൻ സാധ്യതയുണ്ടെന്ന് അഗ്നി മുൻപേ പറഞ്ഞിരുന്നു.”
കണാരൻ സ്വാഹയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
പിന്നെ തുടർന്ന് കാര്യങ്ങൾ പറഞ്ഞത് Abhay ആയിരുന്നു.
“സ്വത്തുക്കളെല്ലാം മോളുടെ പേരിലാണെങ്കിലും എല്ലാം അവരുടെ കൈയിൽ ആണ് ഇപ്പോൾ. അത് വലിയ risk ആണ്. അവർ എന്തായാലും ചെയ്യുന്ന ബിസിനസ് അത്ര നല്ലതല്ലാത്തതു കൊണ്ടു തന്നെ മോള് അതിനെപ്പറ്റി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എന്ത് സഹായത്തിനും ഏട്ടൻ കൂടെ ഉണ്ടായിരിക്കും.”
Abhay പറയുന്നത് കേട്ട് സ്വാഹ അല്പസമയം എന്തോ ആലോചിച്ച് ഇരുന്നു. പിന്നെ അവനെ നോക്കി ചോദിച്ചു.
“ഏട്ടൻറെ മനസ്സിൽ ഇതിന് എന്തെങ്കിലും പ്രതിവിധി പറയാനുണ്ടോ?”
“അത് ഇപ്പോൾ എല്ലാത്തിനും നോമിനി ആണല്ലോ മോള്. എല്ലാം മോളുടെ പേരിൽ ലീഗൽ ആക്കണം. പിന്നെ അവിടെ ഒരു കണ്ണ് എപ്പോഴും വേണം. അതല്ലെങ്കിൽ ആ കമ്പനി മോള് ഏറ്റെടുത്തു നടത്തണം. അല്ലാതെ അവർ എന്തെങ്കിലും illegal business ചെയ്താൽ കമ്പനി മോളുടെ പേരിൽ ആയതു കൊണ്ട് പ്രശ്നങ്ങൾ ഗുരുതരമാവുകയേ ഉള്ളൂ.”
അവൾ എല്ലാവരെയും ഒന്നു നോക്കി.
പിന്നെ അഗ്നിയെ നോക്കി.
അഗ്നി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
സ്വാഹ ഒരു നിമിഷം കണ്ണടച്ച് ശേഷം കണ്ണുകൾ തുറന്നു. എല്ലാവരോടുമായി പറഞ്ഞു.
“Abhay ഏട്ടൻ പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട്.”
അവളുടെ ഉറച്ച സംസാരം കേട്ട് അഗ്നി അടക്കം എല്ലാവരും ഞെട്ടിപ്പോയി.
“എൻറെ അച്ഛൻറെയും അച്ഛച്ഛൻറെയും ഒരു ആയുസ്സിൻറെ വിയർപ്പ് അങ്ങനെ വിട്ടു കൊടുക്കുമോ ഈ സ്വാഹ ജീവിച്ചിരിക്കുമ്പോൾ? ഏട്ടന് എന്നെ ശരിക്കും അറിയാത്തതു കൊണ്ടാണ്. ഞാൻ സ്വാഹയാണ്...”
അവൾ പറയുന്ന ഓരോ വാക്കും കേട്ട് അവിടെ ഉള്ള എല്ലാവരും അമ്പരന്ന് ഇരിക്കുകയായിരുന്നു.
“Abhay ഏട്ടൻ പറഞ്ഞതു പോലെ എല്ലാ സ്വത്തുക്കളും ലീഗൽ ആയി തന്നെ എൻറെ പേരിൽ ആണ് ഇപ്പോഴുള്ളത്. അതിനു വേണ്ടതൊക്കെ ഞാൻ ഓൾറെഡി ചെയ്തിട്ടുണ്ട്.
പിന്നെ എൻറെ ജീവിതത്തിനു ഒരു ഗ്യാരണ്ടിയും ഇല്ലാത്തതു കൊണ്ട് തന്നെ അതിനെല്ലാം നോമിനിയായി ഞാൻ കൊടുത്തിരിക്കുന്നത് ശ്രീലത മാധവൻ നായർ എന്ന എൻറെ ശ്രീ കുട്ടിയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ശ്രീക്കുട്ടി യിൽ വന്നു ചേരും. എൻറെ തറവാട്ടിലെ ഒരു സ്വത്തും അവിടെയുള്ള ഒരാൾക്കും കിട്ടാൻ പോകുന്നില്ല.”
അവൾ പറയുന്ന ഓരോ വാക്കു കേൾക്കുമ്പോഴും അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും തലയിലെ കിളികൾ പറന്നു രാജ്യം വിട്ടു എന്ന് തന്നെ പറയണം.
സ്വാഹ സാധാരണ പെൺകുട്ടികളെ പോലെയല്ല എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട് എങ്കിലും ഇത്രയും ആരും അവളിൽ നിന്ന് പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ആരും ഒന്നും പറയാതെ അവളെ നോക്കി ഇരിക്കുന്നത് കണ്ടു സ്വാഹ പിന്നെയും പറഞ്ഞു.
“ഏട്ടൻറെ രണ്ടാമത്തെ പോയിൻറ്, അവർ അവിടെ എൻറെ പേരിൽ ഇല്ലീഗൽ ആയി എന്തെങ്കിലും ബിസിനസ് ചെയ്യുമോ എന്നതാണ്. അതിന് സാധ്യത വളരെ കുറവാണ്. കാരണം അവർ ചെയ്യുന്ന രണ്ടാം കിട ബിസിനസിൻറെ വരുമാനമെല്ലാം അവർ അവരുടെ സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. കാരണം അത് അവരുടെ പേഴ്സണൽ മണിയാണ്. മാത്രമല്ല അതെല്ലാം ബ്ലാക്ക് മണി ആണ്.
ഇനി അടുത്തത് ഇപ്പോഴും എൻറെ പേരിലുള്ള ബിസിനസിൻറെ ചുക്കാൻ എൻറെ കയ്യിൽ ഭദ്രമാണ്. അവിടത്തെ CA എൻറെ അച്ഛൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഒരു അണു ഇട പാകപ്പിഴ വരില്ല ഒന്നിനും.
അതും കൂടാതെ കമ്പനിയുടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും 50 ലക്ഷത്തിന് മുകളിൽ ഒരു ട്രാൻസ്ലേഷൻ പോലും ഞാനറിയാതെ നടക്കില്ല.
ഇതൊന്നുമല്ലാതെ അവിടെ ജോലി ചെയ്യുന്ന പലർക്കും ഇന്നും അച്ഛനോടും അച്ഛച്ഛനോടും കൂറുള്ളവരാണ്. അവരാണ് സത്യത്തിൽ എൻറെ ബലം.
ശരിക്കും പറഞ്ഞാൽ അവിടെ ബിസിനസ് നടത്തുന്നത് ഞാൻ തന്നെയാണ്. അവർക്കാർക്കും ബിസിനസ് കൊണ്ടു നടക്കാനുള്ള കാര്യപ്രാപ്തിയോ കഴിവോ ഇല്ല. അതുകൊണ്ടു തന്നെ അവർ ബിസിനസ്സിൽ അധികം താല്പര്യം എടുക്കാറില്ല എന്നതും എനിക്ക് കാര്യങ്ങൾ അനുകൂലമാണ്.
ഒന്ന് അവർക്ക് ബിസിനസ്സിൽ അത്ര അറിവില്ല എന്നതും, രണ്ടാമത് ഈ ബിസിനസ് അവർക്ക് അവർ ചെയ്യുന്ന രണ്ടാം കിട ബിസിനസിനു മറയായുള്ളതാണ് എന്നതുമാണ്.”
അവൾ പറഞ്ഞു നിർത്തിയതും എല്ലാവരും അവളെ തന്നെ നോക്കി അത്ഭുതത്തോടെ ഇരിക്കുന്നതാണ് അവൾ കണ്ടത്. അൽപ സമയത്തേക്ക് ആരും തന്നെ സംസാരിച്ചില്ല.
അഗ്നി പോലും അവളെ നോക്കി ഇരിക്കുകയാണ്. ഏകദേശം കുറച്ചു സമയം കഴിഞ്ഞപ്പോൾ പറന്നു പോയ കിളികളിൽ ഒന്നും രണ്ടോ തിരിച്ചു വന്നത് കൊണ്ട് തന്നെ ശ്രീഹരി ചോദിച്ചു.
“അപ്പോൾ മോള് എംബിബിഎസ് നിർത്തി ബിബിഎ ക്ക് ചേർന്നത് ഇതു കൊണ്ടാണ് അല്ലേ?”
“അതെ ഏട്ടാ... ബിസിനസ് നല്ല രീതിയിൽ കൊണ്ടു നടക്കാൻ അതിൻറെ ബേസിക് അറിഞ്ഞിരിക്കണം. Especially സഹായിക്കാൻ ആരും ഇല്ലാത്ത എന്നെപ്പോലെയുള്ളവർ.
എന്താ അഗ്നി... ഞാൻ പറഞ്ഞത് ശരിയല്ലേ?
അച്ഛനും അച്ഛച്ഛനും ഉണ്ടായിരുന്നു എങ്കിൽ അവരുടെ ആഗ്രഹ പ്രകാരം ബിസിനസ് അറിയാവുന്ന, അല്ലെങ്കിൽ താല്പര്യമുള്ള ആരെയെങ്കിലും വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്താണ് എൻറെ ആഗ്രഹം ആയ എംബിബിഎസിന് പഠിക്കാൻ ചേർന്ന് തന്നെ.”
“ഓഹോ, അങ്ങനെയും ഒരു കഥയുണ്ടോ ഇതിനിടയിൽ?”
അരുൺ ചോദിച്ചു.
“അതെ സാ... അല്ല ഏട്ടാ... അവർക്ക് രണ്ടുപേർക്കും ഞാൻ ബിസിനസ് പഠിച്ചു അതെല്ലാം ഏറ്റെടുക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ബിസിനസ്നോട് താല്പര്യമില്ലായ്മ അല്ല, എനിക്ക് മെഡിസിനോട് കൂടുതൽ താല്പര്യം ആയതു കൊണ്ടാണ് മെഡിസിൻ ഞാൻ പഠിക്കാൻ ആയി തിരഞ്ഞെടുത്തത്.”
അവൾ പറയുന്ന ഓരോ വാക്കും എല്ലാവരും ശ്രദ്ധയോടെ കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു. അന്തരീക്ഷം വളരെയധികം മുറുകിയതു കൊണ്ട് അർജുൻ പറഞ്ഞു.
“ഇതിപ്പോൾ എന്താണ് ഇവിടെ നടക്കുന്നത്? നമ്മൾ എന്തൊക്കെയോ വലിയ കാര്യങ്ങൾ കണ്ടു പിടിച്ച ശേഷം അതെല്ലാം കാന്താരിയെ പറഞ്ഞു കേൾപ്പിക്കാനും, അവളുടെ പതറിയ, അത്ഭുതത്തോടെ ഉള്ള മുഖം കാണാനും വന്നിട്ട് ഇപ്പോൾ എന്തായി?
സ്വഹയെ സഹായിക്കാനായി വിളിച്ചു കൊണ്ടു വന്നതാണ് നമ്മളെല്ലാവരും.
ഇപ്പോൾ സ്വന്തം തലയിൽ ഒരു കിളി പോലും ഇല്ലാതെ ഇരിക്കുന്ന ദേവി പീഠത്തിലെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.”
\"
ഈ പറയുന്ന ആളുടെ തലയിലെ കിളികളാണ് ആദ്യം പോയത് എന്ന് ആരും മറക്കരുത്.”
അർജുൻ പറയുന്നത് കേട്ട് ശ്രീഹരി പറഞ്ഞു.
“ഇവിടെ ഇരിക്കുന്നവൾ ഇടിവെട്ട് സാധനം ആണെന്ന് പണ്ടു തന്നെ എനിക്ക് അനുഭവത്തിലൂടെ മനസ്സിലായതാണ്. ഇത്രയൊക്കെ ചെയ്തു വെച്ചിട്ടാണോ ഇവൾ ഒന്നും അറിയാത്തവളെ പോലെ ഇരിക്കുന്നത്?”
അർജുൻ പറഞ്ഞതു കേട്ട് അമൻ പറഞ്ഞു.
“ഒരു വെടിക്കെട്ടിനുള്ളത് ഇവളുടെ കൈയിൽ ഉണ്ടാകും എന്ന് എനിക്കും അറിയാമായിരുന്നു. പക്ഷേ ഇവൾ വാ തുറന്നാൽ അല്ലേ എന്തെങ്കിലും അറിയാൻ പറ്റൂ. പോരാത്തതിന് ഒന്നും ചോദിക്കാൻ പാടില്ല എന്നുള്ള ഒരു promise ഉം.”
Amen പറയുന്നതെല്ലാം കേട്ട് സ്വാഹ ഒരു പുഞ്ചിരിയോടെ ഇരിക്കുക മാത്രമാണ് ചെയ്തത്.
അല്പ്പ സമയത്തെ ആലോചനയ്ക്ക് ശേഷം സ്വാഹ പിന്നെയും പറഞ്ഞു തുടങ്ങി.
“എന്തായാലും നിങ്ങൾ എന്നെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചു. നിങ്ങളാൽ ആവും വിധം നിങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ഇതിനൊരു direction ൻറെ കുറവ് കാണുന്നുണ്ട്. ഏതാണ്ട് ഇരുട്ടിൽ തപ്പുന്ന പോലെ. അത് എന്തു തന്നെയായാലും ഇനി മുന്നോട്ട് അങ്ങനെ വേണ്ട. അച്ഛൻ എന്തു പറയുന്നു?”
അവൾ മഹാദേവനോട് ചോദിച്ചു.
അതുകേട്ട് മഹാദേവൻ പറഞ്ഞു.
“മോളു പറഞ്ഞത് വളരെ ശരിയാണ്. എന്താണ് വേണ്ടത് എന്ന് അറിയാത്തതു കൊണ്ടാണ് ഒന്നിനും ഒരു പൂർണത കാണാത്തത്.”
അവൾ അഗ്നിയെ ഒന്നു നോക്കി. പിന്നെ പറഞ്ഞു തുടങ്ങി.
“അരവിന്ദ് ദാസ്... CEO of ADG Group of Companies. എന്തായി അയാളെ പറ്റിയുള്ള നിങ്ങളുടെ അന്വേഷണം?
നിങ്ങൾ അയാളെ പറ്റി എന്തായാലും ഒരു അന്വേഷണം നടത്തി കാണും എന്ന് എനിക്ക് ഉറപ്പാണ്.”
എല്ലാവരും അത്ഭുതത്തോടെ അഗ്നിയെയും സ്വാഹയെയും മാറി മാറി നോക്കി.
“മോളു പറഞ്ഞത് 100 ശതമാനവും ശരിയാണ്.”
ശ്രീഹരി മറുപടി നൽകി.
“ഞങ്ങൾ അവനെ പറ്റി അന്വേഷിച്ചു എന്നത് നിനക്ക് എങ്ങനെ അറിയാം മോളെ?”