Aksharathalukal

THE DARKNESS NIGHTS 7

രചന : BIBIL T THOMAS

2 ദിവസങ്ങൾക്ക് ശേഷം ഉള്ള ഒരു രാവിലെ സാമൂവലിന്റെ വീടിന്റെ മുമ്പിൽ ഒരു വണ്ടി എത്തി..
                   *********
\" ആഹാ... അഭി.... നീ എപ്പോ വന്നു \"

\" ഞാൻ ഇന്നലെ എത്തി ഇന്ന് രാവിലെ ദേ ഇങ്ങോട്ട് പൊന്നു.... നമ്മൾക്ക് സമയം ഒരുപാട് ഇല്ലന്ന് അറിയാം ഇച്ചായ.... \"

\" ശരിയാണ് അഭി.... നീ വെയിറ്റ് ചെയ്യു... ഞാൻ ഇപ്പൊ ഇറങ്ങാം.... ഫയൽ എല്ലാം ഓഫീസിൽ ആണ്... \"

അൽപ സമയത്തിന് ശേഷം സാമൂവലുമായി അഭിരാം ഓഫീസിലേക്ക് എത്തി.... 

\" അഭി... ഇത് ഷാജോൺ, മാത്യു... രണ്ടാളും എന്റെ കൂടെ ടീംൽ ഉണ്ടായിരുന്നവർ ആണ്.... \" സാമൂവൽ വരെ അഭിക്ക് പരിചയപ്പെടുത്തി....

\" ഇത് കേസിന്റെ ഇതുവരെ ഉള്ള എന്റെ അന്വേഷണ റിപ്പോർട്ട്‌.. പള്ളിയിലെ cctv ദൃശ്യങ്ങളും ആ പയ്യന്റെ വിവരങ്ങളും അതിൽ ഉണ്ട്... \"

\" ഓക്കേ...  പിന്നെ ഒഫീഷ്യൽ ആയിട്ട് ടീമിൽ ഇല്ലെങ്കിലും കേസിന്റെ എല്ലാ ഘടത്തിലും സാമൂവൽ സാറും ഉണ്ടാകണം... \"

അത്രയും പറഞ്ഞ് ആണ് ഫയലുകളുമായി ഓഫിസിൽ നിന്ന് പോകുന്ന അഭിരാമിനെ ശുഭ പ്രതീക്ഷയോടെ സാമൂവൽ നോക്കി...

           *******************
രാത്രിയിൽ കേസ് ഫയലുകൾ എല്ലാം സൂക്ഷ്‌മമായി പരിശോധിക്കുക ആയിരുന്നു അഭിരാം..... അന്വേഷണ റിപ്പോർട്ടിൽ നിന്ന് ഒരു പുരോഗതിക്കും ഉള്ള വിവരങ്ങൾ കിട്ടിയില്ല... പിന്നെയും അവൻ ആ തെളിവുകൾ ഓരോന്ന് വീണ്ടും വീണ്ടും പരിശോധിച്ചു....

പിറ്റേന്ന് രാവിലെ തന്നെ അഭിരാമിന്റെ നിർദ്ദേശപ്രകാരം എല്ലാവരും ഓഫീസിൽ എത്തിയിരുന്നു.... അല്പസമയത്തിന് ശേഷം അഭിരാം വന്നപ്പോൾ അവർ സല്യൂട് ചെയ്തു...

\"ഗുഡ് മോർണിംഗ്... ഇരിക്ക്.... സൊ... നമ്മൾ ഇന്ന് മുതൽ ഒരു മിഷൻ തുടങ്ങുവാണ്..\"

\" പക്ഷേ എങ്ങനെ സാർ .... ഇതുവരെ ഉള്ള അന്വേഷണ റിപ്പോർട്ട്‌  കണ്ടതല്ലേ.... \"

ഷാജോൺ അത് ചോദിച്ചപ്പോൾ അഭിരാം എഴുന്നേറ്റു....

\"കണ്ടു..... തെളിവില്ലാത്ത കേസിൽ നമ്മൾ ഊഹിക്കണം..... ഞാൻ എന്റെ അന്വേഷണം ആരംഭിക്കാൻ പോകുന്നത് ഈ വീഡിയോ ക്ലിപ്പിൽ നിന്നാണ്..... \"

അത്രയും പറഞ്ഞ് പള്ളിയുടെ മുമ്പിൽനിന്ന് ശേഖരിച്ച cctv visuals ഓണാക്കി... ബാക്കിയുള്ളവർ മനസിലാവാതെ അവനെ നോക്കിയപ്പോൾ അഭിരാം തുടർന്നു....

\" ഈ വിഡിയോയിൽ 12 മണി മുതൽ വെളുപ്പിന് 3 മണിവരെ ഉള്ള സമയത്ത് കടന്നു പോകുന്ന ആകെ നാലു വാഹനങ്ങൾ ഒള്ളു അതിൽ ഈ രണ്ട് വാഹനങ്ങൾ....  ഇതിലാണ് നമ്മുടെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ.... \"
അതിന് ശേഷം അഭിരാം മറ്റൊരു വീഡിയോ പ്ലേ ചെയ്തു....
\"ഇത് സംഭവസ്ഥലത്തുനിന്ന് മുന്ന് കിലോമീറ്റർ മാത്രം അകലെ ഉള്ള ദൃശ്യങ്ങൾ ആണ്.... ഈ വീഡിയോയിൽ ഞാൻ നേരത്തെ പറഞ്ഞ രണ്ട് കാറുകൾ ഇല്ല....... രണ്ടു വാഹനങ്ങളിൽ ഒരെണ്ണം ബോഡി കൊണ്ടുപോയി ഇടാൻ ഉപയോഗിച്ചതാണ്..... മറ്റേത് ഒരു വൈറ്റ് കളർ ഓഡിയും.... ഈ ഓഡി കാർ വൈകിട്ട് അങ്ങോട്ട് പോകുന്നതയും കാണുന്നുണ്ട്..... \"

\"സാർ... അപ്പൊ പറഞ്ഞുവരുന്നത്........\"

\"അതെ.... ആ ഓഡി കാറിൽ ഉള്ള ആളാണ് കൊലയാളി.... പക്ഷേ രജിസ്റ്റർ പോലും ചെയ്യാത്ത കാർ ആയതിനാൽ വിവരങ്ങൾ നമ്മൾക്ക് കിട്ടില്ല..... \"

\"അപ്പൊ എന്ത് ചെയ്യും സാർ....\"

\" ഈ മൂന്ന് കിലോമിറ്ററിനുള്ളിൽ എന്തോ ഒരു രഹസ്യമുണ്ട്......... അത് നമ്മൾക്ക് കണ്ടുപിടിക്കണം..... അവിടെനിന്നാണ് നമ്മൾ കുരുക്ക് അഴിക്കാൻ തുടങ്ങുന്നത്.... \"

അത്രയും പറഞ്ഞു അവർ യാത്ര തുടങ്ങി തങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത് മഞ്ഞ് മലയുടെ ഒരു അറ്റം മാത്രം ആണ് എന്ന് അറിയുന്നത്....
         

                    (തുടരും.....)