Aksharathalukal

രാവണ 💞 പ്രണയം

കഴിച്ചു കഴിഞ്ഞ് വസു ഒഴികെ ബാക്കി മൂന്ന് പേരും...
ഫങ്ക്ഷൻ പ്രിപ്പറേഷൻ നടക്കുന്ന ഹാളിലെക്കും  വസു   ശ്രാവണിയുടെയും വൈശാലിയുടെയും റൂമിലേക്കും പോയി


വസു റൂമിലേക്ക് എത്തിയതും അവരെ കൂടാതെ വേറെ രണ്ട് പേരും ഉണ്ടായിരുന്നു ചിത്രയും ദീപയും  മായിരുന്നു അത് ആരതിക്കായി ദീപ ദീപയുടെ കുറച്ചു ആഭരണങ്ങൾ കൊണ്ട് കൊണ്ടുത്തിരുന്നു അതെല്ലാം നോക്കുന്ന തിരക്കിൽ ആയിരുന്നു അവർ

ഇതെന്താ ഇതുവരെ ഷോപ്പിംഗ് ഒന്നും കഴിഞ്ഞില്ലേ

വളരെയധികം പരിചിതമയവളുടെ ശബ്‌ദം കേട്ടതും  വൈഷലിയുടേയും ഷ്രാവണി യുടെയും മുഖത്തു പുഞ്ചിരി  മൊട്ടിട്ടു

വൈശാലി :  അമ്പൽത്തിൽ പോയിട്ട്   വന്നോ നീയ്...

വന്നല്ലൊ അത്കൊണ്ടല്ലെ അമ്മ മാരെ കാണാൻ ഇങ്ങോട്ട് ഓടി വന്നത്.....

ഇതും പറഞ്ഞു കൊണ്ട്  വസു ഓടി പോയി ശ്രവണിയേയും വൈശാലിയേയും കെട്ടിപിടിച്ചു.....


വൈശാലിയും ശ്രവണിയേയും കൂടി വസു വിനെ അടുത്തിരുത്തി ആഭരണങ്ങളിലോരോന്നും അവൾക്കു കാണിച്ചു കൊടുത്തുകൊണ്ടിരുന്നു അതെല്ലാം ഒരു കുഞ്ഞു കുട്ടിയുടെ കൗതുകത്തോടെ അവൾ  നൊക്കികാണുകയായിരുന്നു കാരണം ഈ ഡിസൈനുകൾ ഒന്നും അവൾ ഇതിനുമുൻപ് കണ്ടിട്ടേ യില്ലയിരുന്നു..
പുതിയ ഏത് ഡിസൈൻ ഇറങിയാലും നാലു പേർക്കും അച്ഛൻമാർ വാങ്ങിച്ചു കൊടുക്കുമയിരുന്നു അതുകൊണ്ട്
തന്നെ ഈ ഡിസൈനുകൾ  അവൾക്ക്  പുതിയ കൗതുകം നിറയ്ക്കുന്നതായിരുന്നു

വരുണിന്റെ പെങ്ങൾ ആണ് വസുധ..
അപരിചിത മുഖ ഭാവത്തോടെ ചിത്ര വസുവിനെ നോക്കുന്നത് കണ്ട് ദീപ ചിത്ര യോട് പറഞ്ഞു





വൈശാലി   :   ദേ നിൽക്കുന്നു ധീപെ നീ  തിരക്കി കൊണ്ടിരുന്ന വാനരപടയിലെ  മുഖ്യ കണ്ണി
ബാക്കി രണ്ടെണ്ണം ഇവളുടെ പുറകെ കാണേണ്ടതാണ് .. മൂന്നെണ്ണവും ഒരുമിച്ചാണ് നടപ്പ്
അവള് മാര് എവിടെയാ ......

വസു :  ഫങ്ക്ഷന്റെ പ്രിപ്പറേഷൻ എന്തൊക്കെയായി എന്ന അറിയാൻ അക്കുവിന്റെ കൂടെ  പോയേക്കുവാ

വൈശാലി : അത് നന്നായി നിന്റെ പപ്പ മാർക്ക് ഒരു ഹെല്പ് ആകുമല്ലോ ഇന്നലെ രാത്രി മുതൽക്കേ രണ്ടു പേരും പ്ലാനർ മാരുടെ കൂടെയായിരുന്നു ഇനി അതൊക്കെ അവള്മാര് നൊക്കികൊള്ളുമല്ലൊ...

നിനക്ക് ഇവരെ അറിയാമോ.....

അവൾക്കുമുന്നിൽ ഇരിക്കുന്ന ചിത്രയേയും ദീപയേയും നോക്കി  ശ്രവണി വസു വിനോട് ചോദിച്ചു

മ്മ്......
അറിയാമെന്ന് വസു തലയട്ടി..
അച്ചു ചേച്ചിയുടെയും   സിദ്ധു എട്ടന്റെയും അമ്മ മാരല്ലേ...
ഞങ്ങൾ രാവിലെ പരിജയപെട്ടയിരുന്നു അല്ലേ അമ്മേ..
ദീപയെ നോക്കി  വസു ചിരിച്ചു കൊണ്ട് പറഞ്ഞു...

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പൊഴാണ് അച്ചുവും ആരതിയും കൂടി നിവിയുമയി അവരുടെ
അടുത്തേക്ക് വന്നത്..

ഇപ്പോൾ നാത്തൂനും നാത്തൂനും കൂടിയാണോ നടപ്പ്...

അച്ചു വും ആരതിയും  ദീപ പറയുന്നത് കേട്ട് പരസ്പരമൊന്ന് നൊക്കി ചിരിച്ചു..

നിന്നെ അവളുമാരുടെ അടുത്ത കാണാത്തപ്പോഴെ എനിക്ക് തോന്നി ഇവിടെ കാണുമെന്ന്....

രണ്ട് പേരുടെയും നടുക്ക് ഇരിക്കുന്ന  വസു വിനെ കണ്ടുകൊണ്ട് പറഞ്ഞു ..

നിങ്ങൾക്ക് ആർക്കും ഞങ്ങളുടെ അടുത്ത വരാൻ സമയം ഇല്ലല്ലോ എന്നും ഇന്നും ഞങ്ങൾക്ക് വസു മാത്രമേ യുള്ളൂ.

ശ്രവണി വസുവിനെഅടുത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

  വാസു വിനെ കണ്ടതും അച്ചു വിന്റെ കൈയിൽ നിന്നും നിരങിയിറങി നിവി  വസു വിന്റെ അടുത്തേക്ക് ഓടി...

ചെറിയമ്മെ....

നിവികുട്ടി..എവിടെയായിരുന്നു ഇതുവരെ

വസു അവളെ വാരി എടുത്തു മൂക്കുകൾ തമ്മിൽ ഉരസി കൊണ്ട് പറഞ്ഞു....

ഇതെന്താ സംഭവമെന്ന് അറിയാതെ വസു വിനെയും നിവിയെയും എല്ലാരും നോക്കി നിൽക്കുകയായിരുന്നു

നിവി അറിയാത്ത ആരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമല്ല ജിത്തു ഇല്ലാത്തപ്പോൾ മാത്രമാണ് സിദ്ധു വിന്റെയും  അക്കുവിന്റെയും കൈയിൽ തന്നെ പോകുന്നത് ജിത്തു ഉണ്ടെങ്കിൽ അമ്മയായ അച്ചുവിനെ പോലും അവൾക്ക് വേണ്ട കൂടുതൽ അറിയാവുന്ന   ഹിമയുടേയും  അടുത്ത ഒട്ടും പോകില്ല അ കുറുമ്പിയാണ് കുറച്ചു മുൻപ് പരിചയപ്പെട്ട വസുവിനെ ചെറിയമ്മേ എന്ന് വിളിച്ച് നല്ല കൂട്ടായിട്ട്  കളിക്കുന്നത്

റിച്ചു വസുവിനെ വിളിക്കുന്നത് കേട്ട് പഠിച്ചതാ ഇപ്പൊ വസുവാ അവളുടെ ചെറിയമ്മ...
അച്ചു സന്തോഷ ത്തോടെ എല്ലവരോടുമായി പറഞ്ഞു..

ചിത്ര നിവിയുമായി കളിച്ചു സംസാരിക്കുന്ന വസുവിനെ നോക്കുകയായിരുന്നു നിവിയോട് കൊഞ്ചലോടെ സംസാരിക്കുന്ന  വസു വിന്റെ അ ചിരി മുഖം മുഴുവൻ നിറഞ്ഞു നിന്നിരുന്ന ു  ഓരോ വാക്കുകൾ നിവിയോട് വസു സംസാരിക്കുമ്പോഴും
ആവളുടെ വലിയ കണ്ണുകൾ ചുറ്റുമുള്ള ആരേയും ശ്രദ്ധക്കാതെ നിവിയിൽ മാത്രം ആയിരുന്നു
ആദ്യ കഴ്ചയിൽ തന്നെ ചിത്രയ്ക്ക് വസു വിനെ ഒരുപാട് ഇഷ്ട മായി  ഒരു നിമിഷം തനിക് അവളെ  കിട്ടിരിരുന്നെങ്കിലെന്ന് ചിത്ര ആശിച്ചു..


▪️🔸▪️🔹▪️🔸🔹▪️🔸🔹▪️🔸🔹▪️🔸


വർഗീസും രാജേന്ദ്രനും മനോഹറും   അവർ മൂന്ന് പേരും കൂടി പ്ലാനറോട്     സംസരികുന്നതിന്റെ ഇടയിൽ
യിലാണ് ആദിയും അക്കുവും ചന്തുവും അവരുടെ അടുത്തേക്ക് വന്നത്..

മനോഹർ :  ആഹാ  വന്ന്ലൊ എന്റെ കാന്താരികള്

പക്ഷേ
നിങ്ങളുടെ രണ്ടിന്റെയും തല എവിടെ... ഒരാള് മിസ്സ്‌ ആണല്ലോ...
കൂട്ടതിൽ വസു വിനെ കനത്തു കൊണ്ട് വ്ർഗീസ് ആദി യോടും ചന്തുവിനോടും തിരക്കി

ചന്തു :  ഞങ്ങളുടെ  തല കുറച്ചു പേരെ തല കാണിക്കാൻ പോയേക്കുവാ...

രാജേന്ദ്രൻ : നിന്നെയൊക്കെ കണ്ടത് നന്നായി   ഇതൊക്ക ഒന്ന് അവരെ സെറ്റ് ചെയ്യാൻ ഒന്ന് ഹെല്പ് ചെയ്തേ.....

ചന്തു : പിന്നെന്താ 

ചന്തു നീ അലൊചിചിട്ടാണോ

അതെ ചേച്ചി

ആദി യും അക്കുവും മുഖം ചുളിച്ചുകൊണ്ട് ചന്തുവിനോട് ചോദിച്ചു

ചന്തു : ഇതൊക്കെ ഒരു രസം അല്ലെടി

ചന്തു മനസില്ലാ മനസോടെ   നിൽക്കുന്ന ആദി യെയും അക്കുവിനെയും വിളിച്ചു കൊണ്ട് പ്ലാനറുടെ പുറകെ നടന്നു

പ്ലാനർ  :  ഇതൊക്കയാ നിങ്ങൾ സെറ്റ് ചെയേണ്ടത്......

മുന്നിൽ ഇരിക്കുന്ന ഒരു ലോഡ് ഫങ്ക്ഷൻസ്‌ മെറ്റീരിയൽസ്കണ്ടതും മൂന്ന് പേരുടെയും കണ്ണുതള്ളി..😳😳😳😳

ചന്തുവിന്റെയും ആദിയുടെയും വസുവിന്റെയും ഫ്രണ്ട് ഷിപ്പ് തുടങ്ങുന്നത് തന്നെ  അവരുടെ അച്ഛമാരെയും അമ്മമരെയും കണ്ടാണ് 
വസുവിന്റെ അച്ഛനായ രാജേന്ദ്രനും ചന്തുവിന്റെ അച്ഛനായ  മനോഹറും
ആദിയുടെ അച്ഛനായ ഫിലിപ്പ്  വർഗീസും കുട്ടിക്കാലം മുതൽക്കേ
  ഒരുമിച്ച്  പഠിച്ചു വളർന്ന കട്ട ചുങ്കസായിരുന്നു
വിവാഹം കൂടി മൂന്ന് ഉറ്റ സുഹൃത്തക്കളെ തന്നെ  ആയപ്പോൾ അ ബന്ധങ്ങൾ  ഒന്നുകൂടി ദൃഡം മായി...

പ്ലസ് ടൂ കഴ്ഞ്ഞു രാജേന്ദ്രനും മനോഹറും കൂടി  ഡിഗ്രിക്കു ചേർന്നപ്പൊൾ വർഗീസ്  എംബിബിസിനാണ്  പോയത്
ഇവർ തമ്മിലെ കോഴ്സ് മാത്രമേ മാറ്റം ഉണ്ടായിരുന്നുള്ളു അവർ പഠിച്ചത് ബാംഗ്ലൂരിൽ ഒരുമിച്ച് തന്നെയായിരുന്നു

വർഗീസ്  എംബിബിസ് പഠിച്ചുകൊണ്ടിരിക്കുമ്പൊഴാണ് പലക്കാട്ട് നിന്നുള്ള ഒരു സാധു പട്ടരു കുട്ടിയായ ശ്രവണി അയ്യർ അ കോളേജിൽ പഠിക്കാൻ വന്നത്    ആദ്യ കഴ്ചയിൽ തന്നെ വർഗീസ് ഫ്ലാറ്റ് .. അധികം വൈകാതെ  മെഡിക്കൽ കോളേജിൽ ശ്രാവണിയും വർഗീസ് ന്റെയും പ്ര ണയം പൂത്തുലഞ്ഞു  ഷ്രാവണിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു  വൈശാലിയും പത്മനിയും വർഗീസിന്റെ  ശ്രവണിയുടേയും കൂടികഴ്ചകൾ പലപ്പോഴും അവരും ഉണ്ടായിരുന്നു വർഗീസന്റെ കൂടെ മനോഹറും രാജെന്ദ്രനും
കൂടികഴ്ചൾ  വഴിവെച്ചത് മനൊഹറിനു വൈശാലിയോടും  രാജേന്ദ്രനു പത്മനിയൊടുമുള്ള പ്രണയതിലെക്കായിരുന്നു

ഒരു നസ്രാണിയുമായിട്ടുള്ള മോളുടെ പ്രണയബന്ധം അറിഞ്ഞ വസുദേവ് അയ്യർ  ശ്രവാണിയുടെ പഠിത്തം അവിടെ നിർത്തിച്ചിട്ട് തിരിച്ചു പലക്കാട്ടേക്ക് കൊണ്ടു പോയി വീട്ടി തടങ്കലിൽ ഇട്ടു
ശ്രവണിയുടെ കല്യാണവും ഉറപ്പിച്ചു ശ്രവണിയില്ലാതെ  ജീവികില്ലെന്ന് വർഗീസ് ഒറ്റകാലിൽ തപസു ചെയ്യുന്ന്തുകണ്ട് വൈഷാലിയും പത്മനിയും മനോഹറും രാജേന്ദ്രനും കൂടി   ശ്രവണിയെ അഗ്രഹാരത്തിൽ നിന്നും പൊക്കി  പിന്നെ അവർ പൊങിയത് രജിസ്റ്റർ ഓഫീസിൽ ആയിരുന്ന വൈകിക്കതെ അവരെ നാലുപെരും കൂടി ചേർന്ന് കെട്ടിച്ചു....

അ ഒരു സംഭവം എല്ലാരുടെയും വീട്ടിൽ അറിഞ്ഞു  മനോഹറിനേയും രാജന്ദ്രനെയും വൈശാലിയേയും പത്മനിയുമായുള്ള പ്രണയ ബന്ധവും പറയേണ്ടതായി വന്നു
ആറുപേരുടേയും വീട്ടുകാർ അവരുടെ മക്കളുടെ ആഗ്രഹത്തിനു എതിരയിരുനു
അത്കൊണ്ട് തന്നെ അവർ ആറുപേരും വീട്ടിൽ നിന്നും ഇറങ്ങി

ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്ന് ആറു പേർക്കും വാഷിയയി
സ്വന്തമയി ബിസിനസ് ചെയ്യാൻ മനൊഹറും   രാജേന്ദ്രനും കൂടി  തീരുമാനിച്ചു അവരുടെ കൂടെ കൂടാമെന്ന് വർഗീസും ശ്രവണിയും പറഞ്ഞപ്പോൾ
രണ്ടു പേരെയും തിരിച്ചു ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ തുടർന്ന് പഠിക്കാൻ നിർബന്ധിച്ചാണ് നാലുപേരും പറഞ്ഞുവിട്ടത് ആദ്യ മൊക്കെ മനോഹറിനും രാജേന്ദ്രനും ബിസ്നസിൽ പാളിച്ചകൾ വന്നെങ്കിലും അവരുടെ കൂടെ കട്ട്യ്ക്ക് നിന്ന് സഹായിക്കാൻ വൈശാലിയും   പത്മനി യും കൂടെ ഉണ്ടായിരുന്നു ....
ബിസ്നുസ് എല്ലാം ഒന്ന് പച്ചപിടിച്ചു വന്നപ്പോഴെക്കും വർഗീസും ശ്രവണിയും പഠിത്തം കഴിഞ്ഞു  ജോലിക്ക് കയറിയിരുന്നു

അവരെല്ലാം ഫിനാൻഷ്യലായി  സ്ട്രോങ്ങായ സമയത്താണ് മൂന്ന് പേരും പ്രേഗ്നനറ്റ് ആയത് ..
വൈശാലി ആരതിയെയും ശ്രവണി   ഇഗ്നേഷ്യസിനേയും പത്മനി  വരുണിനെയും പ്രസവിക്കുന്ന്ത്
 പ്ര സവം കഴിഞ്ഞതോടു കൂടി  മൂന്ന് പേരും അടുത്തടുത്ത വില്ലകളിൽ വീട് മേടിച്ചു  താമസിക്കനും തുടങ്ങി....

നാലു വർഷതിനു ശേഷം അവരുടെ ജീവിതത്തിലേക്ക് മൂന്ന് സുന്ദരി കുട്ടികളും വന്നു വസു വും ചന്തുവും ആദിയും ഒരേ വർഷമാണ് ജനിച്ചതെങ്കിലും മാസങ്ങൾ പലതാണ് ആദ്യം ചന്തു പിന്നെ ആദി അവസാനം വസു...
വസു വിന്റെ ജനത്തിൽ ഓവർ ബ്ലീഡിങ് കാരണം പത്മിനി മരണപെട്ടു....
ആ വീടവ് എല്ലാവരെയും  തളർത്തി
വസുവിനു പത്മിനിയില്ലാത്തതിന്റെ ഒരു കുറവും ശ്രവണിയും  വൈശാലിയും അറിയിച്ചിട്ടില്ല അങ്ങനെയാണ് അവളെ രണ്ടു പേരും വളർത്തിയത് ആധിയെക്കാളും ചന്തുവിനെക്കാളു. ഒരു പടി സ്നേഹം അവളോടാണ് എല്ലാവർക്കും  സ്വന്തം അമ്മമാരുടെ സ്നേഹം പകുത്തു പോകുന്നതിൽ അവർക്ക് ആർക്കും വസു വിനോട് യാതൊരു ഏതിർപ്പും ഇല്ലായിരുന്നു .....
 

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

വസു...

കോറിഡോറിലൂടെ ലിഫ്റ്റിന്റെ അടുത്തേക്ക് നടകുമ്പോഴാണ്  ആരോ തന്റെ പേര് വിളികുന്നതു പോലെ വസു വിനു തൊന്നിയതും ഉടനെയവൾ തിരിഞ്ഞു നോക്കിയതും പുറകിൽ നിൽക്കുന്ന ആളെ കണ്ടതും ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു നടന്നു..

എന്നാൽ സഞ്ജയ് വളരെ വേഗത്തിൽ നടന്ന അവളുടെ ഒപ്പം മെതി..

തനിക് ഇതുവരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ..

  സഞ്ജയ് സൗഹൃത സംഭാഷണത്തിനു ഒരുങ്ങിയതാണെങ്കിലും വസു അവൻ പറയുന്ന്തൊന്നും കെട്ടഭാവം പോലുമില്ലാതെ  അവൾ ലിഫ്റ്റ് ബട്ടൺ പ്രെസ്സ് ചെയ്തു ലിഫ്റ്റ്  ഓപ്പൺ ആകാൻ വേണ്ടി വെയിറ്റ് ചെയ്തു..

എനിക്ക് അറിയാം അവൻ ചെയ്തുകൂട്ടിയതിനു  തനിക്കു മാത്രമല്ല ഈ എനിക്കും ദേഷ്യമായടോ   എടോ അതിൽ പിന്നെ ഞങ്ങൾ തമ്മിൽ ഒരു കൂട്ടുമില്ല.

ലിഫ്റ്റ് ഓപ്പൺ ആയതും
അവൾ ലിഫ്റ്റ് അകത്ത് കയറി സഞ്ജയ് വസുവിന്റെ കൂടെ കയറുന്നതിനു മുൻപ് തന്നെ അവൾ ലിഫ്റ്റും ക്ലോസ് ചെയ്തു..

വിചാരിച്ചതൊന്നും നടക്കാത്തതിന്റെ അരിഷത്തിൽ സഞ്ജയ് ഭിത്തിയിൽ കൈകൾ ചുരിട്ടി ഇടിച്ചു...

ഹരി  എന്ത് പറ്റിയെടാ ഒന്നും നടന്നില്ല അല്ലേ.. നീയല്ലേ പറഞ്ഞെ അവളൊരു പൂച്ച കുട്ടിയാണെന്ന് പക്ഷേ നിന്നോട് പറഞ്ഞത് വെച്ച നോക്കുമ്പോൾ അളൊരു   പുലികുട്ടിയുടെ സ്വഭവം ആണല്ലോ

ഹരി : യുടെ പരിഹസത്തോടു കൂടിയ സംസാരം അവനെ കൂടുതൽ ദേഷ്യത്തിലാഴ്തി..
പെട്ടന്ന് തന്നെ അവന്റെ മുഖത്തെ ദേഷ്യം ക്രൂരമായ ചിരിയിലെക്ക് മാറിയത്

സഞ്ജയ് : ഇതാ വസു നിന്റെ ചില സമയതെ ഈ  ബോൾഡനെസ്സ് അതാ എന്നെ കൂടുതൽ  അവളിലേക്ക് ആകർഷിക്കുന്നത്
നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽപൂച്ചക്കുള്ള കെണി ഞാൻ ഒരുക്കിയിരിക്കും...

💮💮💮💮💮💮💮💮💮💮💮💮💮💮💮

കടവുളേ.....

കിചു റൂമിലേക്ക് കയറിയതും നിലവിളിച്ചു കൊണ്ട് ബെഡിലെക്ക് മൂക്കും കുത്തി  വീണതും  ഒരുമിചയിരുന്നു..

വീണ വീഴ്ചയിൽ കുറച്ചു നേരം അതെ കിടത്ത ആയിരുന്നു
തലകുടഞ്ഞ് ബെഡിൽ നിന്നും എഴുനെറ്റ് പുറകിലേക്കു നൊക്കിയപ്പൊഴാണ് ചവിട്ടു വന്ന വഴിഅവൻ കാണുന്നത് മുണ്ടും മടക്കി കുത്തി കണ്ണും ഉരുട്ടി കിച്ചുവിനെ നോക്കി   വാതിൽ നിൽക്കുന്ന ജിത്തു വിനെ കണ്ടത്...

എന്താടാ....  അയ്യൊ എന്റെ പുറം...

നിന്റെ പുറം മാത്രമല്ല പലതും ഇന്ന്
ഞാൻ തന്നെ ഒടിക്കും

ഷ്ർറ്റിന്റെ കൈ മുകളിലേക്ക് ചുരുട്ടി  വെച്ച് കൊണ്ട് കിചു വിന്റെ അടുത്തേക്ക് വന്നു

വസു നിന്നെ നോക്കാത്തതിനു ഞാൻ എന്ത് പിഴച്ചു...അ ദേഷ്യം എന്നോടാണോ തീർകുന്നേ...

കിച്ചു പുറം തടവി കൊണ്ട്  പറഞ്ഞു

ഈ ചവിട്ട് അവൾ എന്നോട് മിണ്ടാത്തതിനല്ല നീ കമന്റ് പറഞ്ഞതിനാ

ഞാൻ  ഇടയ്ക്ക് കമൻറ്റ് പറഞ്ഞെതു കൊണ്ടാ നീ സ്വബോധത്തിലേക്ക് വന്നത് അവളെ കണ്ടപ്പോൾ ആരാടാ പരിസരം മറന്ന് അവളെ നോക്കി കൊണ്ട് നിന്നത്   അതും ചുറ്റും ആൾക്കാർ ഉണ്ടെന്ന് നോക്കാതെ...

ജിത്തു : 😁😁😁😁😁

കിച്ചു  : എന്താ ഒരു ചിരി.....

നീ വല്ലതും കഴിച്ചായിരുന്നൊ..
വിഷയം മറ്റികൊണ്ട് ജിത്തു ചോദിച്ചു

ഹാടാ മൂന്ന് പെഗ് നീ വരുന്നത് വരെ വെയിറ്റ് ചെയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ പറ്റിയില്ല ഇന്നലെ തൊട്ട് ഒരു തുള്ളി അകത്ത് ചെന്നിട്ടില്ല
സൊ അതാ ഞാൻ ഇടുത്തത് കുടിച്ചത്

ജിത്തു : അപ്പോള് നീ ആ കുപ്പിയും തീർത്തു... 😠

കിച്ചു : 🤗🤗🤗

ജിത്തു :  എന്തായാലും എന്റെ കൂടെ വാ  കുടിച്ചതിന്റെ കെട്ടിറങ്ങാൻ ഒരു ചായ കുടിക്കുന്നത് നല്ലതാ..
പിന്നെ നീ വെരുമ്പൊഴേ ഈ ഷർട്ട്‌ കൂടി മറ്റിയെക്ക്
അതിലെ എന്റെ ഫൂട്ട്പ്രിന്റ്സ് ഉണ്ട്..

കിചു :  😤😤😤🤬🤬

🔸🔹🔸🔹🔸🔹🔸🔸🔹🔸🔸🔹🔸🔹🔸

ജിത്തു ചായ ആസ്വദിച്ചൂ കുടിച്ചുകൊണ്ടു രിക്കുകയാണ്
തൊട്ടടുത്ത ് തന്നെ കിചു ഫോണിൽ നൊക്കിയിരിപുണ്ട്..
  ജിത്തുവിനേയും അധർവിനെയും കണ്ടു  കണ്ടുകൊണ്ടാണ് സിദ്ധു അവരുടെ അടുത്തേക്ക് വന്നത്..

ഏട്ടൻ രാവിലേ എവിടെ പോയതായിരുന്നു   കണ്ടതേ ഇല്ലായിരുന്നല്ലോ

ഞാൻ രാവിലെ അച്ചു വിനേയും കൂടി അമ്പലം വേരെ പോയതാ

ശെരിയാ അച്ചുവിനെ കൊണ്ട് തന്നെയാപോയ്ത് പക്ഷേ ഉദ്ദേശം....

പെട്ടെന്നാണ് കുറച്ചു മുൻപ് കിട്ടിയ ചവിട്ടിന്റെ വേദന അവനൊർത്തത് പറഞ്ഞത് മുഴുവിപ്പിക്കാതെ വീണ്ടും  അവൻ ഫോണിലേക്ക് നോകിയിരുന്നു

ഇതാരാടാ സിദ്ധു സഞ്ജയ്‌ കൂടെ പുതിയ ഒരാള്...
ഗാർഡനിൽ സഞ്ജയോട് സംസാരിക്കുന്ന ശരണിനെ കണ്ടുകൊണ്ട് ജിത്തു സിദ്ധാർഥ് നോട്‌ ചോദിച്ചു.. ജിത്തു പറഞപ്പൊഴാണ് അധർവും ഫോണിൽ നിന്നും തല ഉയർത്തി സഞ്ജയ് നിൽകുന്നിടതെക്ക് നോക്കിയത്..

ഇനി അടുത്ത എന്ത് പ്രശ്നത്തിനാണോ ഓരോതരെയും വിലിചുകൊണ്ട് ഈ ചെറുക്കൻ വെരുന്ന്തെന്ന് കിചു മനസ്സിൽ പറഞ്ഞു

അവന്റെ കൂടെ  ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ച ഫ്രണ്ട് ആണെന്നാ പറഞ്ഞാ ഇവിടെ ഉള്ളവരെ പരിജയപെടുത്തിയത് .. എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ

ഹേയ് ഒന്നുമില്ല ടാ അറിയാത്ത ഒരു മുഖം അവന്റെ കൂടി കണാത്തതുകൊണ്ട് ചോദിച്ചതാ.....

ജിത്തുവിന്റെ നോട്ടം തന്നിലേക്കാണെന്ന് അറിഞ്ഞുകൊണ്ടാകണം ശരൺ സഞ്ജയ്യുടെ പുറകിലെക്ക് മാറി നിന്നു

തുടരും......


രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.3
2746

ഏട്ടാ... ദേഷ്യത്തോടെ   ജിത്തു വിന്റെ റൂമിലേക്ക് കയറി വന്ന അശ്വതി വിളിച്ചു ജിത്തു നിവിയെ ഉറക്കി കൊണ്ടിരിക്കുകയായിരുന്നു കിച്ചു ബെഡിലും ജിത്തു :  അച്ചു പതിയെ കുഞ്ഞ് ഉറങ്ങുന്നത് നീ കാണുന്നില്ലേ ഇവൾ എഴുന്നേറ്റാൽ പിന്നെ ഫങ്കഷൻ പോകാൻ പോലും കഴിയില്ല  ഇവൾ ശല്യപെടുത്തികൊണ്ടേയിരിക്കും.. അച്ചു  : അപ്പോൾ അമ്മയെ പോലെ ഏട്ടനും എന്നെ ഫങ്ക്ഷൻ പോകാൻ നിർബന്ധപ്പിക്കുവണോ.. എനിക്കൊന്നും വയ്യ അ പൂട്ടി ഭൂതതിനു മഞ്ഞൾപ്പൊടി വാരി തേക്കാൻ അഥർവ് : പെണ്ണേ മഞ്ഞൾ തേയ്ക്കുന്ന്ത് ഹൽധിക്കാ  മെഹന്ദിക്ക്ല്ല അച്ചു :ഇനി മെഹന്ധി ആണെകിലും ഹൽധി അണെങ്ക്ലും എന്നെ കൂട്ടണ്ട ഞാൻ പോകില്