Aksharathalukal

ബുള്ളറ്റ് (Part 2)

കൃതിക അവളുടെ കണ്ണുകൾ തുറന്നു. അവളുടെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീർ വീണുകൊണ്ടിരുന്നു.അത് അവളുടെ കവിളുകളെ തഴുകി ചുരുട്ടിപിടിച്ചിരുന്ന അവളുടെ കൈകളിൽ വീഴുന്നുണ്ടായിരുന്നു. അവൾ അവളുടെ കൈകൾ തുറന്നു നോക്കി. അതിൽ അവസാനമായി നിരഞ്ജന കൊടുത്ത ഫോട്ടോ ഉണ്ടായിരുന്നു.അത് കണ്ടപ്പോൾ അവൾക്ക് അവളുടെ സങ്കടം അടക്കാൻ സാധിച്ചില്ല. നിരഞ്ജനയെ കുറിച്ചും വരുണിനെ കുറിച്ചും ഉള്ള ഓർമ്മകൾ അവളുടെ കണ്ണിനുമുൻപിലൂടെ ഓടി മറഞ്ഞു.അപ്പോഴാണ് അവൾ നിരഞ്ജന അവളെ ഏല്പിച്ച ക്യാമറയുടെ കാര്യം ഓർത്തത്. കൈയിൽ നിന്ന് താഴെ വീണു പോയെങ്കിലും അതിന്റെ memory card നേരത്തെ ഊരി മാറ്റാൻ അവൾക് സാധിച്ചിരുന്നു. അവൾ അവളുടെ പാന്റിന്റെ പോക്കറ്റിൽ വച്ചിരുന്ന memory card പുറത്തെടുത്തു.
  \"അഞ്ചു... ഇതിലെന്താ ഉള്ളത്?? നിന്റേം വരുണിന്റേം ജീവൻ പണയം വെച്ച് ഇത് ഒളുപ്പിക്കാൻ മാത്രം ഇതിൽ എന്താ ഉള്ളത്...???? ഞാൻ ഇത് വച്ച് എന്ത് ചെയ്യാനാ??അഞ്ചു നീ എവിടെയാ??? Oh god! How could u do this to us..... Help me....... Plz....... എനിക്ക് അവരെ തിരിച്ചു താ....\"
 പെട്ടെന്ന് കാടിനുള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ടു അവൾ ഞെട്ടി. കണ്ണുകൾ തുടച്ചു അവൾ ചുറ്റും നോക്കി. തനിക്കു ചുറ്റും ഭയാനകമായ ഇരുട്ട് പറന്നിരുന്നു എന്ന് അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത്. കാടിനുള്ളിൽ തന്നെ അന്വേഷിച്ചു നടക്കുന്ന മനുഷ്യമൃഗങ്ങളും ഇര അന്വേഷിച്ചു നടക്കുന്ന യഥാർത്ഥ മൃഗങ്ങളും ഉണ്ടെന്നുള്ള സത്യം അവളിൽ ഭയത്തിന്റെ ഒരു വെള്ളപ്പാച്ചിൽ തന്നെ ഉണ്ടാക്കി. അവൾ വേഗം memory card തിരികെ പോക്കറ്റിൽ വച്ചിട്ട് അവിടെ നിന്നും എണീറ്റു. വേഗത്തിൽ അവിടെ നിന്നും പോകാൻ ശ്രമിച്ചു. പക്ഷെ അവിടെയും ദൈവം അവളെ തോൽപിച്ചു. മുൻപിൽ ഉണ്ടായിരുന്ന ഒരു കല്ലിൽ ചവിട്ടിയപ്പോൾ കാൽ തെന്നി അവൾ നിലത്തേക്ക് വീണു. തല ഒരു കല്ലിൽ ഇടിച്ചു സാരമായ മുറിവ് ഉണ്ടായി. നന്നായി ചോര പോകുന്നുണ്ടായിരുന്നു. കണ്ണിൽ ഇരുട്ട് പടരുന്നതായി അവൾക് തോന്നി. പക്ഷെ അതൊന്നും വകവെയ്കാതെ അവൾ എണീക്കാൻ ശ്രമിച്ചു.പക്ഷെ കണ്ണിലെ ഇരുട്ട് കൂടി കൂടി വന്നു.

   [ 3 ദിവസങ്ങൾക്ക് ശേഷം]

കൃതിക പതിയെ തന്റെ കണ്ണുകൾ തുറന്നു. തലയിൽ ചെറിയ ഒരു വേദന തോന്നിയിരുന്നു. അവൾ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തലയ്ക്കുമുകളിൽ കറങ്ങുന്ന fan ആണ് കണ്ടത്. അവൾ ചുറ്റും നോക്കി.  അവൾ ഒരു ഹോസ്പിറ്റലിൽ ആണെന്ന് തിരിച്ചറിയാൻ അവൾക് ഒരുപാട് സമയം വേണ്ടി വന്നില്ല. അവൾ പതിയെ ബെഡിൽ നിന്നും എണീറ്റിരുന്നു.
\"ആ നീ എണീറ്റോ??\"അവളുടെ ബെഡിന്റെ side ൽ ആയി ഇട്ടിരുന്ന കസേരയിൽ ഇരുന്ന പെൺകുട്ടി ചോദിച്ചു.
\"മായ???\"കൃതിക സംശയഭാവത്തിൽ ആ പെൺകുട്ടിയെ നോക്കി.
\"Thank God.... അപ്പം നീ എന്നെ മറന്നിട്ടില്ല. ഞാൻ വിചാരിച്ചു +2 ഒക്കെ കഴിഞ്ഞു പോയപ്പോഴേക്കും നീ എന്നെ മറന്നെന്ന്.... ഭാഗ്യം... ഇപ്പം എങ്ങനെ ഉണ്ട്?? Pain ഉണ്ടോ? Are u alright??\"മായ ചോദിച്ചു.
\"I am fine... ചെറിയ ഒരു pain ഉണ്ട്. But it\'s ok.\"കൃതിക പറഞ്ഞു.
\"3 ദിവസമായില്ലേ ഇങ്ങനെ കിടക്കുന്നു.. അതിന്റെ effect കാണും. സാരമില്ല മാറിക്കോളും.\"മായ പറഞ്ഞു.
\"3....3 ദിവസമോ?\"കൃതിക ചോദിച്ചു.
\"പിന്നല്ലാതെ... നീ ഇങ്ങനെ ഈ കിടപ്പു തുടങ്ങീട്ട് 3 ദിവസമായി. നിന്നെ ഇവിടെ കൊണ്ട് വന്നപ്പോൾ നിനക്ക് ബോധം ഇല്ലായിരുന്നു.\"മായ പറഞ്ഞു.
\"ഞാൻ എങ്ങനെ...... ഇവിടെ......... എന്നെ ആരാ ഇവിടെ കൊണ്ടുവന്നത്?\"കൃതിക ചോദിച്ചു.
\"നീ റോഡിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ട നാട്ടുകാരാ നിന്നെ ഇവിടെ എത്തിച്ചത്.\"മായ പറഞ്ഞു.
\"റോഡിലോ.... അതിന് ഞാൻ...... കാട്ടിൽ...\"കൃതിക എന്താ നടക്കുന്നതെന്നറിയാതെ വിഷമിച്ചു.
\"കാടോ?.... നീ എന്തൊക്കെയാ ഈ പറയുന്നത്? \"മായ ചോദിച്ചു.
കൃതിക നടന്ന കാര്യങ്ങൾ ഓർക്കാൻ ശ്രമിച്ചു. തല കല്ലിൽ ഇടിക്കുന്നതുവരെ അവൾക്ക് ഓർമയുണ്ട്.ബാക്കി ഓർക്കാൻ ശ്രമിച്ചു. പെട്ടന്ന് അവൾക്ക് തലയിലെ മുറിവിൽ വേദനയെടുത്തു.
\"ആ......\"
\"എന്താ കൃതി??? എന്ത് പറ്റി...\"മായ ചോദിച്ചു.
\"തലമുഴുവൻ pain എടുക്കുന്നു. തല പൊട്ടി പോകുന്ന feel.ആ.....\"കൃതി തലയിൽ അമർത്തി പിടിച്ചു.
\"നീ strain കൊടുക്കാതെ..... Relax ചെയ്യ്.... നീ full ആയി റിക്കവർ ആയിട്ടില്ല. Strain കൊടുത്താൽ നിന്റെ condition ഇനിയും മോശമാകുകയേയുള്ളു...ഇപ്പം എങ്ങനെ ഉണ്ട്?? Feel better?\"മായ ചോദിച്ചു.
\"ഉം. കുറവുണ്ട്.... മായ ഞാൻ ഇവിടെയുണ്ട് എന്ന് നീ എങ്ങനെ അറിഞ്ഞു??\"കൃതി ചോദിച്ചു.
\"ആഹാ best.... ഇത് ഞങ്ങളുടെ ഹോസ്പിറ്റൽ അല്ലേ..... എന്റെ അച്ഛനാ നിന്നെ consult ചെയ്യുന്നത്.... പ്രൊജക്റ്റ്‌ സെമിനാർ എന്നൊക്കെ പറഞ്ഞു നീ എന്റെ അച്ഛന്റെ പുറകെ ഒരുപാട് നടന്നതല്ലേ.. അതുകൊണ്ട്  നിന്നെ കണ്ടതെ അച്ഛന്  ആളെ പിടികിട്ടി. അപ്പോഴേ അച്ഛൻ എന്നെ വിളിച്ചു. നീ പണ്ട് തൊട്ടേ അച്ഛന്റെ favourite ആണല്ലോ... അച്ഛൻ റൗണ്ട്സ്ന് പോയിരിക്കുവാ. ഇപ്പം വരും...\"മായ പറഞ്ഞു.
\"ഉം.\"കൃതിക എന്തോ ആലോചനയിൽ മുഴുകി.
\"അല്ല... നിന്റെ വേദളം എവിടെ?? നിഴലുപോലെ കൂടെയുള്ള ആളാണല്ലോ.... നിനക്ക് ഇങ്ങനെ ഒരവസ്ഥ വന്നിട്ട് അവളെ കണ്ടില്ലല്ലോ.... നിന്റെ അഞ്ചുനെ........\"മായ ചോദിച്ചു.
പെട്ടന്ന് കൃതിക അവൾ നിരഞ്ജനയെ അവസാനം കണ്ട നിമിഷങ്ങൾ ഓർത്തു. നിസ്സഹായയായി അപകടം കാത്ത് കിടന്ന അവളുടെ രൂപം കൃതികയുടെ കണ്ണിന്റെ മുൻപിൽ പകൽ വെളിച്ചം പോലെ തെളിഞ്ഞു നിന്നു. കൃതികയുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും ചെയ്യാനാവാതെ അവളെ ആ ചെന്നായ്ക്കളുടെ മുന്നിൽ ഇട്ട് കൊടുത്ത രക്ഷപെട്ടതോർത്തപ്പോൾ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.
\"കൃതി.... കൃതി...\"മായ അവളെ തട്ടി വിളിച്ചു.
\"ഉം....\"കൃതിക ഞെട്ടി...
\"നിനക്കെന്താ പറ്റീത്??നീ ഇടയ്ക്കിടയ്ക്ക് zone out ആവുന്നുണ്ടല്ലോ.... നിന്റെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത്?\"മായ ചോദിച്ചു.
\"ഒന്നുമില്ലടി..\"കൃതിക കണ്ണ് തുടച്ചു.
\"നീ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ലല്ലോ....\"മായ ചോദിച്ചു.
കൃതിക നടന്നതെല്ലാം മയയോട് പറയാൻ തുടങ്ങി. പെട്ടന്ന് നിരഞ്ജനയുടെ \"ആരെയും വിശ്വസിക്കരുതെന്ന് \"എന്ന വാക്കുകൾ അവളെ സത്യം പറയുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.
\"അവൾ...... അവൾ.. വീട്ടിൽ പോയി..\"കൃതിക പറഞ്ഞു.
\"വീട്ടിൽ പോയെന്നോ?? നിന്നെക്കൂട്ടാതെയോ???\"മായ ചോദിച്ചു.
\"അത്... അത് എനിക്ക് പ്രൊജക്റ്റ്‌ ചെയ്യാൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാനാ അവളെ വീട്ടിൽ പറഞ്ഞു വിട്ടത്.\"കൃതിക പറഞ്ഞു.
\"നീ അവളെ ഒറ്റയ്ക്ക് വീട്ടിൽ പറഞ്ഞു വിട്ടന്നോ?? Unbelievable.\"മായ പറഞ്ഞു.
\"ആ എണീറ്റോ??\"മുറിയിലേക്ക് കയറി വന്ന ഡോക്ടർ കൃതികയോട് ചോദിച്ചു.
\"Uncle.....\"കൃതിക അയാളെ നോക്കി.
\"ആ അച്ഛൻ വന്നോ,...... ദേ ഇവൾ ഇപ്പം എണീറ്റതേയുള്ളു.\"മായ പറഞ്ഞു.
\"എങ്ങനെ ഉണ്ട് കൃതി?? Feel better??\"ഡോക്ടർ ചോദിച്ചു.
\"കുഴപ്പമില്ല uncle. ചെറിയ ഒരു pain ഉണ്ട്... Apart from that everything is fine\"കൃതിക മറുപടി കൊടുത്തു.
\"ഏതായാലും രണ്ട് ദിവസത്തെ observation കഴിഞ്ഞിട്ട് പോയ മതി. നല്ല സ്‌ട്രെസ് തലയ്ക്ക് നീ കൊടുത്തിട്ടുണ്ട്.. അതുകൊണ്ട് ഞരമ്പുകൾ ഒക്കെ വീക്ക്‌ ആണ്.\"ഡോക്ടർ പറഞ്ഞു.
\"നീ ബില്ല് ഒന്നും pay ചെയ്യണ്ടാട്ടോ.... നിനക്ക് ഇവിടുത്തെ service തികച്ചും free\"മായ ചിരിച്ചു.
\"രണ്ട് ദിവസം stay ചെയ്യണം എന്ന് നിർബന്ധമാണോ uncle? കൃതിക ചോദിച്ചു.
\"Look കൃതി നീ വിചാരിക്കുന്ന പോലെ അത്ര നിസ്സാരമല്ല നിന്റെ condition. ആവിശ്യമുള്ള care കൊടുത്തില്ലെങ്കിൽ നിന്റെ അവസ്ഥ കൂടതൽ മോശമാകും.\"ഡോക്ടർ പറഞ്ഞു.
\"അല്ല uncle എനിക്ക് അത്യാവശ്യമായി ചെയ്തുതീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു.\"കൃതിക പറഞ്ഞു.
\"എന്താണെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ട്. Ok???\"ഡോക്ടർ ചോദിച്ചു.
\"ഉം... Ok \"കൃതിക മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
\"Ok rest എടുക്ക്.എനിക്ക് ഒരു സർജറി ഉണ്ട്. I am leaving.. നീ എപ്പോഴാ വീട്ടിൽ പോകുന്നത്?\"ഡോക്ടർ മയയോട് ചോദിച്ചു.
\"കുറച്ചു കഴിഞ്ഞേയുള്ളൂ അച്ഛാ.\"മായ പറഞ്ഞു.

\"Ok. Bye then \"ഡോക്ടർ അവിടെനിന്നും പോയി.
പെട്ടെന്ന് ഒരു nurse ഒരു ടവലിൽ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്നു. മായയുടെ കൈയിൽ അത് കൊടുത്തിട്ട് nurse പോയി.
\"എന്താടി അത്?\"കൃതിക ചോദിച്ചു.
\"ഇതോ?? ഇത് നിന്റെ accessories ആ.നിന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ നിന്റെ കയ്യിലും കഴുത്തിലുമൊക്കെ ഉണ്ടായിരുന്നത്. നിന്റെ മാല, കമ്മൽ, വാച്ച്, bracelet, മോതിരം, പിന്നെ..... ദേ ഈ ഫോട്ടോയും.\"അത്രയും പറഞ്ഞിട്ട് മായ അതിലുണ്ടായിരുന്ന ഫോട്ടോ പൊക്കി കൃതികയെ കാണിച്ചു.
\"ആരാടി ഇത്?? Eh??നിന്റെ കാമുകനാണോ?? \"മായ കളിയാക്കുന്ന സ്വരത്തിൽ കൃതികയോട് ചോദിച്ചു.
\"Shut up മായ...... അത് അഞ്ചുന്റെ ചെക്കനാ \"കൃതിക പറഞ്ഞു.
\"അപ്പം മറ്റേതാരാ?? നിന്റെ ചെക്കനാണോ?? \"മായ ചോദിച്ചു.
\"MAYA......\"കൃതിക ദേഷ്യപ്പെട്ടു.
\"Oh sorry sorry...... My fault..... None of my business..... പക്ഷെ നിന്നെ ഇവിടെ കൊണ്ടുവന്ന സമയത്ത് ഇത് നിന്റെ കൈയിൽ ഉണ്ടായിരുന്നു. അതിലെ interesting part എന്താന്ന് വച്ചാൽ നീ ഇത് നിന്റെ കൈയിൽ ഭദ്രമായി മുറുക്കി പിടിച്ചിരിക്കുവായിരുന്നു. Nurse മാർ നിന്റെ കൈയിൽ നിന്ന് ഇതൊന്ന് എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു....\"മായ പറഞ്ഞു.
പെട്ടെന്ന് കൃതിക എന്തോ ഒന്ന് ഓർത്തു...
\"Memory card\"കൃതിക മായയെ നോക്കി.
\"Memory card??\"മായ സംശയഭാവത്തിൽ കൃതികയെ നോക്കി.
\"അതിൽ ഒരു memory card ഉണ്ടോന്ന് നോക്കിക്കേ.\"കൃതിക പറഞ്ഞു.
\"ഇതിൽ memory card ഒന്നും ഇല്ല. നിന്നോട് ഞാൻ ഇപ്പം പറഞ്ഞ സാധനങ്ങൾ മാത്രമേയുള്ളു..\"മായ പറഞ്ഞു.
\"ഇല്ലേ..... നീ ഒന്നുകൂടി നോക്കിക്കേ.\"കൃതിക പറഞ്ഞു.
\"ദേ നീ തന്നെ നോക്ക്.\"മായ അത് കൃതികയുടെ കൈയിൽ കൊടുത്തു.
അവൾ അതുമുഴുവൻ നന്നായിട്ട് പരിശോധിച്ചു. പക്ഷെ അതിൽ അവൾക്ക് memory card മാത്രം കണ്ടെത്താൻ സാധിച്ചില്ല. കൃതികയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
\"കൃതി.... നീ എന്തിനാ കരയുന്നത്? ആ memory card ൽ എന്തായിരുന്നു?? കൃതി.\"മായ ചോദിച്ചു.
\"അതിൽ...... അതിൽ എന്റെ പ്രൊജക്റ്റ്‌ ന്റെ കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു.\"കൃതിക പറഞ്ഞു.
\"അതിനാണോ നീ കരയുന്നത്? വേറെ ഒരെണ്ണം വാങ്ങിയപ്പോരേ??\"മായ ചോദിച്ചു.
\"അത് എത്ര വിലപ്പെട്ടതാണെന്ന് നിനക്ക് പറഞ്ഞാ മനസ്സിലാവില്ല. അതിനുവേണ്ടി ഞാൻ പലതും ഉപേക്ഷിച്ചു......അത് എനിക്ക് അങ്ങനെ നഷ്ടപ്പെടുത്താൻ പറ്റില്ല.\"കൃതിക പറഞ്ഞു.
\"ഇനി ഇപ്പം നഷ്ടപ്പെട്ടതിനെ ഓർത്തു സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമില്ല. നീ അത് വിട്.\"മായ പറഞ്ഞു.
മായ പറയുന്ന ലാഘവത്തിൽ അത് ഉപേക്ഷിക്കാൻ കൃതികയ്ക്ക് കഴിയുമായിരുന്നില്ല. അവൾ അത് അവസാനമായി കൈയിൽ ഉണ്ടായിരുന്ന നിമിഷങ്ങൾ ഓർത്തു. തന്റെ തല കല്ലിൽ തട്ടുന്നതിന് തൊട്ടുമുൻപ് അവൾ അത് തന്റെ പാന്റിന്റെ പോക്കറ്റിൽ ഇട്ടതായി അവൾ ഓർക്കുന്നുണ്ടായിരുന്നു. അതിനുശേഷം എന്ത് സംഭവിച്ചു എന്ന് അവൾക്ക് എത്ര ആലോജിച്ചിട്ടും ഓർത്തെടുക്കാൻ സാധിച്ചില്ല.
\"ആ.........\"കൃതിക അവളുടെ രണ്ട് കൈകൾക്കൊണ്ടും തല പൊത്തി പിടിച്ചു.
\"എന്താടി......???\"മായ ചോദിച്ചു.
\"വേദനിക്കുന്നു..\"കൃതിക മറുപടി കൊടുത്തു.
\"നിന്നോട് strain എടുക്കരുതെന്ന് പറഞ്ഞില്ലേ..നീ strain ഇങ്ങനെ കൊടുത്തോണ്ടിരുന്നാൽ തല വേദനിച്ചുകൊണ്ടേയിരിക്കും... So just relax... Ok???\"മായ ചോദിച്ചു
\"Ok\"കൃതിക മറുപടി കൊടുത്തു.
\"നീ rest എടുക്ക്. നീ ഇട്ടിരുന്ന ഡ്രസ്സ്‌ ആകെ ചീത്തയായായിരുന്നു. ഞാൻ നിനക്ക് പുതിയ ഡ്രസ്സ്‌ കൊണ്ടുവന്നിട്ടുണ്ട്. ആ table ൽ ഉണ്ട്. നിനക്ക് ഈ hospital വേഷം മാറ്റാൻ തോന്നുമ്പോൾ എടുത്തിട്ടോണം. Medicines കഴിക്കണം. ഞാൻ വീട്ടിൽ പോയിട്ട് വൈകിട്ട് വരാം. അമ്മ അവിടെ ഒറ്റയ്‌ക്കെ ഉള്ളു. Rest എടുത്തോണം. പിന്നെ തലയ്ക്ക് ഒരുപാട് സ്‌ട്രെസ്സും കൊടുക്കരുത്. Do you understand ??\"മായ ചോദിച്ചു.
\"Ok. നീ പൊയ്ക്കോ.\"കൃതിക പറഞ്ഞു.
\"Bye ഡീ.\"മായ മുറിയിൽ നിന്നും പോയി.

\"ഇനി ഇവിടെ നിന്ന ശെരിയാവില്ല. ആ memory card എവിടെ പോയിന്നു അന്വേഷിക്കണം. അത് ആ ഗുണ്ടകൾക്ക് കിട്ടിക്കാണുമോ??? ഇല്ല അങ്ങനെ സംഭവിക്കാൻ പാടില്ല. എങ്ങനെയെങ്കിലും വരുണിനേം അഞ്ചുനേം കണ്ടെത്തണം. Guys wait for me\"കൃതിക അവളോട് തന്നെ പറഞ്ഞു.അവൾ കട്ടിലിൽ നിന്നും എണീറ്റ് മായ വച്ചിരുന്ന ഡ്രസ്സ്‌ എടുത്ത് ഇട്ടു. അവളുടെ സാധനങ്ങൾ എല്ലാം എടുത്തു. ആ ഫോട്ടോയും കൈയിൽ എടുത്തു. പുറത്തേയ്ക്ക് പോകാനായി അവൾ വാതിൽക്കലെത്തി. പുറത്ത് മായായോ അവളുടെ അച്ഛനോ ഉണ്ടോന്ന് അറിയാൻ അവൾ പതിയെ പുറത്തേക്ക് നോക്കി. അവിടെ അവരാരും ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടന്ന് അവൾ ഒരു കാഴ്ച കണ്ടു. അവളെ പിടിക്കാനായി പുറകെ വന്ന ഗുണ്ടകൾ ദൂരെ നിന്നും വരുന്നത്. ഒരു നിമിഷത്തേക്ക് അവൾ ഞെട്ടി തരിച്ചു നിന്നുപോയി. അവൾ പെട്ടന്ന് റൂമിന്റെ വാതിൽ അടച്ചു. കുറച്ചുനേരത്തെ കാത്തിരിപ്പിനവസാനം ആ ഗുണ്ടകൾ അവളുടെ വാതിലിനു മുൻപിൽ എത്തിയിട്ട് നിന്നു.
\"ശ്ശേ... അവൾ ഇവിടെയും ഇല്ലന്ന് തോന്നുന്നു.\"അവരുടെ ബോസ്സ് പറഞ്ഞു.
\"ഇനി നമ്മൾ എന്താ ചെയ്യുക. അവളെ എത്രയും വേഗം കണ്ടുപിടിക്കാൻ അല്ലേ സാർ പറഞ്ഞത്.\"ഒരു ഗുണ്ട പറഞ്ഞു.
\"അവളെ റോഡിൽ നിന്ന് അബോധാവസ്ഥയിൽ നാട്ടുകാർ എടുത്തോണ്ട് പോകുന്നത് കണ്ടുവെന്നല്ലേ നീ പറഞ്ഞത്???\"ബോസ്സ് ഒരു ഗുണ്ടയോട് ചോദിച്ചു.
\"അതെ ബോസ്സ്. അന്നത്തെ ആ രാത്രി തന്നെയാ ഞാൻ അത് കണ്ടത്. അത് അവൾ തന്നെയായിരുന്നു. എനിക്ക് നല്ല ഉറപ്പുണ്ട്.\"ആ ഗുണ്ട പറഞ്ഞു.
\"അങ്ങനെ ആണെങ്കിൽ ഉറപ്പായും അവളെ ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാനെ അവർ ശ്രമിക്കൂ.\"അതിൽ ഒരു ഗുണ്ട പറഞ്ഞു.
\"അന്ന് മുതൽ നമ്മൾ ഇവിടെയുള്ള എല്ലാ ഹോസ്പിറ്റലിലും അന്വേഷിക്കുന്നതല്ലേ.... ഇതുവരെ അവളെ കണ്ടെത്താൻ നമ്മുക്ക് പറ്റിയില്ലല്ലോ.....3 ദിവസമായി നമ്മൾ ഈ അലച്ചിൽ തുടങ്ങിയിട്ട്.\"വേറൊരു ഗുണ്ട പറഞ്ഞു.
\"എന്തൊക്കെ സംഭവിച്ചാലും അവളെ കണ്ടെത്തിയെ പറ്റു. ആ memory card അവളുടെ കൈയിൽ ഇരിക്കുന്നിടത്തോളം നമുക്ക് എല്ലാവർക്കും ആപത്താ.... അവളെ കണ്ടുകിട്ടിയാൽ അവളെ കൊന്നിട്ടാണെങ്കിലും ആ memory card കൊണ്ടുവരണമെന്നാ ഓർഡർ.. അറിയാലോ.... നമ്മുടെ സാർ ഉദ്ദേശിച്ചകാര്യം നടന്നില്ലെങ്കിൽ നമ്മളെ എല്ലാരേം പുള്ളി കൊല്ലും.\"ബോസ്സ് പറഞ്ഞു.
\"ബോസ്സ് ഇനി അവൾ പിറ്റേന്ന് തന്നെ ഡിസ്ചാർജ് ആയതാണെങ്കിലോ.???\"അതിലൊരു ഗുണ്ട ചോദിച്ചു.
\"എന്തായാലും അവളെ കണ്ടുപിടിച്ചേ പറ്റു.... വാ.... ഒരു ഹോസ്പിറ്റലും കൂടി ലിസ്റ്റിൽ ബാക്കി ഇല്ലേ... അവിടെയും കൂടി നോക്കാം.\"ബോസ്സ് പറഞ്ഞു.
അവരെല്ലാം പുറത്തേക്ക് നടന്നു.

ഈ സമയം അവരുടെ സംസാരമെല്ലാം കേട്ടുകൊണ്ട് മുറിയിൽ കൃതിക നിക്കുന്നുണ്ടായിരുന്നു.
\"അവർ എന്നെ അന്വേഷിച്ചു വന്നതാണ്. Oh god..... എന്തൊരു അവസ്ഥയാണിത്.??? അവർക്ക് ആ memory card കിട്ടിയിട്ടില്ല... പിന്നെ അത് എവിടെ പോയി.??? ഈശ്വരാ എനിക്ക് ഒന്നും ഓർക്കാനും പറ്റുന്നില്ലല്ലോ....... ഞാൻ ഇനി എന്ത്‌ ചെയ്യും..... അഞ്ചുനേം വരുണിനേം എങ്ങനെ കണ്ടുപിടിക്കും??? ആരാ എന്നെ ഒന്ന് സഹായിക്കുക......\"അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി. അവൾ മുഖം തുടയ്ക്കാൻ വേണ്ടി കൈ ഉയർത്തി. അപ്പോഴാണ് കൈയിൽ ചുരുട്ടി പിടിച്ചിരുന്ന ഫോട്ടോ അവൾ കണ്ടത്. അവൾ നിരഞ്ജന പറഞ്ഞാ കാര്യങ്ങൾ ഓർത്തു.
\" വരുണിന്റെ ചേട്ടന് മാത്രമേ നമ്മളെ രക്ഷിക്കാൻ പറ്റു...\"
അവൾ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചു. കണ്ണുകൾ തുടച്ചിട്ട് അവൾ പുറത്തേയ്ക്ക് നടന്നു.

      *       *       *       *      *      *      *      *

ആരുടെയും കണ്ണിൽ പെടാതെ hospital പരിസരത്തുനിന്ന് രക്ഷപെട്ടു അവൾ വേറെ ഒരു സ്ഥലത്തെത്തി.
\"അഞ്ചു പറഞ്ഞതനുസരിച്ചു ഇതുവഴിയാണ് വരുണിന്റെ വീട്ടിലേക്ക് പോകുന്നത്. പക്ഷെ അടുത്തുള്ള കടകളിൽ ഒന്നും ഈ ഫോട്ടോ കാണിച്ചിട്ട് ആരും അവരെ തിരിച്ചറിയുന്നില്ലല്ലോ..... \" അവൾ ആകെ വിയർത്തുകുളിച്ചിരുന്നു.അവൾ ചുറ്റും നോക്കി. പെട്ടെന്ന് അവളുടെ മുൻപിലായി  മുട്ടോളം നീളമുള്ള കറുത്ത coat ധരിച്ച നല്ല പൊക്കവും ഉള്ള ഒരാൾ നിൽക്കുന്നതായി അവൾ കണ്ടു.
\"അയാളോട് ചോദിച്ചാലോ?? ഒരുപക്ഷെ അയാൾക്ക് എന്തെങ്കിലും രീതിയിൽ എന്നെ സഹായിക്കാൻ കഴിഞ്ഞെങ്കിലോ??\"അവൾ പതിയെ അയാളുടെ അടുത്തേക്ക് നടന്നു.
\"Excuse me..\" അവൾ ചോദിച്ചു.
പെട്ടന്ന് അയാൾ തിരിഞ്ഞു. അയാൾ mask വച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ കണ്ണുകൾ മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞൊള്ളൂ. Mask വച്ചിരുന്നതുകൊണ്ട് തന്നെ അയാളോട് സംസാരിക്കണോ വേണ്ടയോ എന്നുള്ള സംശയം അവൾക്കുണ്ടായി. അവൾ ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ നിന്നു. അവൾ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ഉള്ളിൽ എവിടെയോ ഒരു കടൽ ഇരമ്പുംന്നതായി അവൾക്ക് തോന്നി. കാരണം അത്രയ്ക്ക് മൂർച്ചയേറിയതായിരുന്നു അയാളുടെ നോട്ടം.
\"Yes???\"അയാൾ സംശയഭാവത്തിൽ അവളെ നോക്കി.
അയാളുടെ ശബ്ദവും അയാളുടെ നോട്ടം പോലെ തന്നെ deep ആയിരുന്നു.അവൾ അയാളെ സൂക്ഷിച്ചു നോക്കി നിന്നു പോയി.
\"You have a deep voice....\" അവളുടെ വായിൽ നിന്ന് അറിയാതെ ആ വാക്കുകൾ വെളിയിൽ വന്നു.
\"What???\"അയാൾ കൃതികയോട് ചോദിച്ചു.
\"Your gaze is so intense...\"അവൾ വീണ്ടും ഏതോ സ്വപ്നലോകത്തു അകപ്പെട്ട ആളെ പോലെ സംസാരിച്ചു.
\"Are you mad???\"അയാൾ അല്പം കടുപ്പിച്ചു തന്നെ അവളോട് സംസാരിച്ചു.
അയാളുടെ ആ ചോദ്യം അവളെ അവളുടെ മറ്റുചിന്തകളിൽ നിന്നും തിരികെ എത്തിച്ചു.
\"Wait. What??? No. I am not.\" കൃതിക അയാളോട് അല്പം ദേഷ്യപ്പെട്ടു സംസാരിക്കാൻ തുടങ്ങി.
\"I was giving you compliments. And is this a way to react to those who gives u compliments??\"കൃതിക ചോദിച്ചു.
\"Excuse me???\"അയാൾ ദേഷ്യഭാവത്തിൽ അവളെ നോക്കി.
\"Shame on you\"കൃതിക പറഞ്ഞു.
\"Ok. Look I think you should see a doctor\"അയാൾ അവളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
\"How dare you to talk to me like that\" അവൾ ശബ്ദം ഉയർത്തി.
\"I think you are crazy... You are wasting my time. So leave.....\"അയാൾ കൃതികയോട് പറഞ്ഞു.
അതിനുള്ള മറുപടി കൊടുക്കാൻ വേണ്ടി അയാളെ നോക്കിയപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്. അവളുടെ നേരെ മുൻപിലായി, അയാളുടെ പുറകിലായി, റേഡിന്റെ മറുവശത്തു ഒരു പഴയ കെട്ടിടത്തിൽ ഒരാൾ തോക്ക്  അവർക്കുനേരെ പിടിച്ചു രണ്ടാം നിലയിൽ നിൽക്കുന്നതവൾ കണ്ടത്. അവളുടെ നെഞ്ചിൽ ഒരു വെള്ളിടി മിന്നി. ഒരു നിമിഷത്തേക്ക്  അവൾ അവിടെ മരവിച്ചു നിന്നുപോയി. പക്ഷെ ആ തോക്ക് പിടിച്ച ആളുടെ ലക്ഷ്യം അവൾ ആയിരുന്നില്ല. അത് അവളുടെ മുൻപിൽ നിന്ന അയാൾ ആയിരുന്നു. അത് മനസ്സിലാക്കിയ അടുത്ത സെക്കന്റിൽ  അവൾ അയാളെ പിടിച്ചു മാറ്റി. രണ്ടു പേരും കൂടി നിലത്തുവീണു. അവൾ താഴെയും അവളുടെ മുകളിൽ അയാളും. അതെ സമയത്തു തന്നെ വെടി പൊട്ടി. കൃത്യ സമയത്ത് തന്നെ കൃതിക അയാളെ പിടിച്ചു മാറ്റിയതുകൊണ്ട് ബുള്ളറ്റ് വന്നു കൊണ്ടത് അവിടെ ഉള്ള ഒരു കടയിലായിരുന്നു. അയാൾ അവളുടെ മുകളിൽ കിടന്നു കൊണ്ട് തന്നെ ബുള്ളറ്റ് വന്ന ദിശയിലേക്ക് നോക്കി. അയാൾ കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ തോക്ക് പിടിച്ചിരുന്ന ആൾ ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോയി.
\"Get off from me\"കൃതിക അയാളെ ഉന്തി മാറ്റി.
അയാൾ അവളുടെ മുകളിൽ നിന്നും എണീറ്റു നിന്നു. എന്നിട്ട് തന്റെ coat ൽ നിന്നും പൊടി തട്ടികളയാൻ തുടങ്ങി. കൃതികയും നിലത്തുനിന്ന് എണീറ്റു. ഇപ്പോൾ അവൾ നിന്നിരുന്നിടത് അയാളും അയാൾ നിന്നിടത് അവളും ആണ് നിൽക്കുന്നത്.
\"You see.. I saved you.. Now you owe me one.\"അവൾ അഹങ്കാരത്തിൽ അയാളോട് സംസാരിച്ചു.
പെട്ടന്ന് അയാൾ തന്റെ വലതു കൈ കൊണ്ട് coat മാറ്റിയിട്ടു പാന്റിന്റെ പുറകിൽ നിന്നും എന്തോ എടുത്തു അവൾക്ക് നേരെ നീട്ടി. അതുകണ്ടു അവൾ ഞെട്ടി. അത് ഒരു തോക്കായിരുന്നു. അവളെ ആകെ വിറയ്ക്കാൻ തുടങ്ങി. ഒരു നിമിഷം അവൾ മരണത്തെ മുന്നിൽ കണ്ടു. അയാൾ ട്രിഗ്ഗ്റിൽ വിരൽ അമർത്തി. അവൾ അവളുടെ കണ്ണുകൾ ഇറുക്കി അടച്ചു. ബുള്ളെറ്റ് തോക്കിൽ നിന്നും ഉതിരുന്ന ശബ്ദം അവൾ കേട്ടു. കുറച്ചു സെക്കന്റുകൾക്ക് ശേഷം അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. ആ ബുള്ളറ്റ് തനിക്കുവേണ്ടി ആയിരുന്നില്ലന്ന് അവൾക്ക് മനസ്സിലായി. അവൾ കണ്ണുകൾ തുറന്നു തനിക്കു മുൻപിൽ തോക്കുമായി നിൽക്കുന്ന അയാളെ നോക്കി. അയാളുടെ നോട്ടം തനിക്കു പുകിലോട്ടാണെന്ന് അവൾക്കു തോന്നി. അവൾ തിരിഞ്ഞു നോക്കി. അതെ കെട്ടിടത്തിൽ തന്നെ മറ്റൊരു കോണിൽ നിന്ന് വേറൊരാൾ അയാൾക്കുനേരെ തോക്ക് പിടിച്ചു  നിന്നിരുന്നതായി അവൾ തിരിച്ചറിഞ്ഞു. എന്നാൽ ആ തോക്കുപിടിച്ചിരുന്ന ആൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനു മുൻപ് തന്നെ ഇയാളുടെ ബുള്ളറ്റ് അയാളുടെ നെഞ്ചിൽ തറച്ചിരുന്നു. തന്റെ മുൻപിൽ ഒരാൾ ജീവൻ നഷ്ടപ്പെട്ടു വീഴുന്നതവൾ കണ്ടു. ഒരിക്കലും ജീവിതത്തിൽ ആരും കാണാൻ ആഗ്രഹിക്കാതെ കാര്യം. അവളുടെ തലയ്ക്കുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നതായി അവൾക്ക് തോന്നി. അവളുടെ ഹൃദയം വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി. ആ ഹൃദയമിടിപ്പ് അവൾക്ക് ചെവികളിൽ കേൾക്കാമായിരുന്നു.അവളുടെ ശരീരം ആകെ മരവിക്കാൻ തുടങ്ങി. നെറ്റിയിൽ നിന്ന് വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു.
\"Now we are even.\"നിസ്സഹായായി നിൽക്കുന്ന അവളെ നോക്കി അയാൾ പറഞ്ഞു.
പെട്ടെന്ന് അടുത്തുള്ള കടയിൽ നിന്ന് കുറെ കറുത്ത വസ്ത്രം ധരിച്ച ആയുധദരികളായ കുറച്ചു ആണുങ്ങൾ അയാളുടെ അടുത്തേക്ക് ഓടി വന്നു.
\"എന്താ AK എന്തുപറ്റി.???\"അയാളുടെ ഒപ്പം പൊക്കമുള്ള ഒരാൾ അയാളോട് ചോദിച്ചു.
AK.... ആ പേര് കേട്ടപ്പോൾ കൃതികയുടെ ഉള്ളിൽ ഒരു വെള്ളിടികൂടി മിന്നി. താൻ ഇത്രയധികം വെറുക്കുന്ന ഒരാൾ വേറെ ഇല്ല. ആ അയാൾ തന്നെ അവളുടെ മുൻപിൽ നിൽക്കുന്നു. നേരിട്ട് കാണുമ്പോൾ ഒരുപാട് ചീത്തപറയണം എന്നൊക്കെ കണക്കുകൂട്ടി വച്ചിരുന്നതാണവൾ. പക്ഷെ അതിനുവേണ്ടി അവളുടെ നാവുയർന്നില്ല. അവളുടെ ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു. AK എന്ന പേര് കേട്ടതോടുകൂടി ചിന്തിക്കാനുള്ള കഴിവും അവൾക്ക് നഷ്ടമായി. അവൾ ഒന്നും ചെയ്യാൻ കഴിയാനാവാതെ അവിടെ തന്നെ മരവിച്ചു നിന്നു.
\"We have some visitors in that building.\"ഇത്രയും അയാൾ പറഞ്ഞു കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന എല്ലാവരും ആ building ലേക്ക് ഓടി. അയാളുടെ ഒപ്പം പൊക്കമുള്ള ആൾ അവിടെ നിന്നു.
\"Are you ok??\"പൊക്കമുള്ള ആൾ അയാളോട് ചോദിച്ചു.
ആ പൊക്കമുള്ള ആളെ ഒന്ന് നോക്കി ചിരിച്ചിട്ട് ആ കെട്ടിടത്തിനെ ലക്ഷ്യം വച്ച് Ak നടന്നു.പുറകെ ആ പൊക്കമുള്ള ആളും. അൽപ സമയത്തിന് ശേഷം ആയാൽ രണ്ടാം നിലയിൽ എത്തി. പെട്ടന്ന് ഒരാൾ ഒരു കമ്പിയുമായി അയാളുടെ അടുത്തേക്ക് ഓടി അടുത്തു. ആ കമ്പിക്കൊണ്ട് ഓടി വന്ന ആൾ Ak യെ അടിക്കാൻ നോക്കി. പക്ഷെ AK കുതറി മാറി.ഒപ്പം ഓടി വന്ന ആൾ അയാളുടെ ബെൽറ്റ്‌ ഊരി കയ്യിലെടുത്തു.അയാൾ പിന്നെയും AK യെ തല്ലാൻ വന്നു. Ak ആ ബെൽറ്റ്‌ അയാളുടെ കയ്യിലുകൂടി ചുറ്റി കഴുത്തിൽ കൂടി ഇട്ട് അയാളെ Ak യുടെ അടുത്തേക്ക് നിർത്തി.
\"ആരാ നിങ്ങളെ അയയ്ച്ചത്??\"Ak ചോദിച്ചു.
\"നിങ്ങൾ എന്നെ കൊന്നാലും ഞാൻ പറയില്ല.\"അയാൾ പറഞ്ഞു.
\"Ok. As you wish.\"Ak അയാളെ വലിച്ചു കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴ്ത്തി. പക്ഷെ അയാൾ താഴേക്ക് വീണില്ല. കാരണം ബെൽറ്റ്‌ Ak യുടെ കൈയിൽ ആയിരുന്നു Ak പിടിവിട്ടാൽ അയാൾ താഴെ വീഴും എന്ന രീതിയിലാണ് ഇപ്പോൾ അയാൾ തൂങ്ങി കിടക്കുന്നത്.
\"ഞാൻ പറയാം.\"അയാൾ പറഞ്ഞു.
\"എന്താ?\"Ak ചോദിച്ചു.
\"എന്നെ അയയ്ച്ചത് ആരാണെന്ന് ഞാൻ പറയാം.plz don\'t drop me.\" അയാൾ പറഞ്ഞു.
\"Oh sorry. ഞാൻ ആദ്യം ചോദിക്കുമ്പോഴേ ഉത്തരം തരുന്നവരെയാണ് എനിക്ക് ഇഷ്ടം. Goodbye \"Ak ബെൽറ്റ്‌ ൽ നിന്നും കൈ വിട്ടു. അയാൾ നിലത്തേക്ക് വീണ് തലയിടിച്ചു മരിച്ചു. ഇതെല്ലാം താഴെ നിന്ന് കൃതിക കാണുന്നുണ്ടായിരുന്നു. ഓരോ തവണ Ak യുടെ ആളുകൾ ഓരോരുത്തരെ കൊല്ലുമ്പോളും കൃതികയുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു. അവൾക്ക് അവിടെനിന്നും ഓടി രക്ഷപ്പെടണം എന്നുണ്ടായിരുന്നു. പക്ഷ അവളുടെ കാലുകൾ അതിനു സമ്മതിച്ചില്ല.
അയാളെ താഴെ ഇട്ടിട്ട് Ak നേരെ നിന്ന് അവന്റെ കോട്ട്  നേ രെയാക്കി മുൻപോട്ട് നോക്കി. ഇതെല്ലാം കണ്ടുകൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ വാളുമായി നിൽക്കുന്ന വേറൊരാളെ Ak കണ്ടു. Ak നോക്കിയപ്പോഴേ പേടിച്ചിട്ട് അയാൾ വാൾ താഴെ ഇട്ടു.
\"എന്നെ ഒന്നും ചെയ്യല്ലേ.... ആരാ ഞങ്ങളെ അയയ്ച്ചതെന്ന് ഞാൻ പറയാം.\"അയാൾ പറഞ്ഞു.
Ak പതിയെ ചിരിച്ചു.
\"വിശ്വാസവഞ്ചന ചെയ്യുന്നോ. Oh man..... I just hate those men who betray their boss. U deserves to die.\"ഇത്രയും പറഞ്ഞിട്ട് Ak നിലത്തുകിടന്ന ഒരു ഇഷ്ടികയെടുത്തു അയാളുടെ തലയ്ക്കടിച്ചു. തലപൊട്ടി അയാൾ അപ്പോൾ തന്നെ നിലത്തു വീണു.കൈയിൽ പറ്റിയ പൊടി Ak അയാളുടെ ഡ്രെസ്സിൽ തൂത്തു.ഇനി ആരും ബാക്കി ഇല്ലന്ന് മനസ്സിലായപ്പോൾ Ak താഴത്തെ നിലയിലേക്ക് വന്നു.
\"എല്ലാരും തീർന്നോ??\"Ak ചോദിച്ചു.
\"ഉം.\"പൊക്കമുള്ള ആൾ മറുപടി കൊടുത്തു.
\"Fine. Let\'s go.\"Ak പറഞ്ഞു.
പെട്ടെന്ന് ആ building ന്റെ രണ്ട് സൈഡിലും രണ്ട് വലിയ ടാങ്കർ ലോറികൾ വന്നു. അതിലെ ആൾകാർ ലോറിയിൽ നിന്നും വെള്ളം പോലെ എന്തോ ഒന്ന് ആ building ലോട്ട് ഒഴിക്കാൻ തുടങ്ങി.ടാങ്കറിൽ ഉള്ള മുഴുവൻ വെള്ളവും കെട്ടിടത്തിൽ ഒഴിച്ചു. എന്നിട്ട് ആ ലോറികൾ അവിടെ നിന്നും പോയി. Ak യും ബാക്കിയുള്ളവരും അവിടെനിന്നും പുറത്തിറങ്ങി. നടന്നുവരുന്ന വഴിക്ക് Ak പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്തു കത്തിച്ച് പുറകോട്ടു എറിഞ്ഞു. നിമിഷനേരംകൊണ്ട് ആ കെട്ടിടം നിന്ന് കത്താൻ തുടങ്ങി. കൃതിക ആ കാഴ്ച കണ്ട് ഞെട്ടി. Ak യും ബാക്കിയുള്ളവരും നടന്ന് കൃതികയുടെ അടുത്തെത്തി. കണ്ണിനുമുൻപിൽ കണ്ടതൊക്കെ സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനാവാതെ കൃതിക Ak യെ നോക്കി. Ak അവളുടെ അടുത്തേയ്ക്ക് വന്നു.
\"നമ്മൾ എന്തോ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നല്ലോ?? എന്തായിരുന്നു അത്??? ബാക്കി സംസാരിക്കാൻ തോന്നുന്നുണ്ടോ??\"Ak അവളെ നോക്കി ചോദിച്ചു.
ഇല്ല എന്നുള്ള രീതിയിൽ അവൾ കണ്ണടച്ചു.
\"Good for you.\"ഇത്രയും പറഞ്ഞിട്ട് Ak തിരിച്ചു നടന്നു.
\"ഏതാ ആ പെൺകുട്ടി??\"പൊക്കമുള്ള ആൾ ചോദിച്ചു.
\"Some crazy girl. \"Ak പറഞ്ഞു.
\"എവിടെയോ കണ്ട് മറന്നത് പോലെ.\"അയാൾ പറഞ്ഞു.
പെട്ടെന്ന് കൃതികയുടെ കരച്ചിൽ കേട്ട് Ak യും ബാക്കിയുള്ളവരും തിരിഞ്ഞു നോക്കി. കൃതികയെ mask ധരിച്ച കുറച്ചാളുകൾ പിടിച്ചു കൊണ്ട് പോകാൻ നോക്കുന്നതാണ് അവർ കണ്ടത്.
\"Help..... Somebody plz help.....\"കൃതിക ഉറക്കെ കരയാൻ തുടങ്ങി.
\"Ak..... ആ പെൺകുട്ടിയെ..... എന്തെങ്കിലും ചെയ്യണ്ടേ?? \"പൊക്കമുള്ള ആൾ ചോദിച്ചു.
Ak ഒരു ദീർഘാനിശ്വാസം വിട്ടു.
\"ഈ പെണ്ണ്......\"Ak അവളുടെ അടുത്തേക്ക് ഓടി. പുറകെ ബാക്കിയുള്ളവരും. എല്ലാവരും കൂടി അവളെ പിടിച്ചുകൊണ്ടുപോയവരെ അടിച്ചു ഓടിച്ചു. അടി നടക്കുന്നതിനിടയിൽ കൃതിക നിലത്തേക്ക്അ വീണിരുന്നു. അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചിരുന്നെങ്കിലും കൈകളും കാലുകളും നേരത്തെ തന്നെ തളർന്നിരുന്നതിനാൽ അവൾക്ക് അതിന് സാധിച്ചില്ല.അവൾ എഴുന്നേൽക്കാൻ കഷ്ടപ്പെടുന്നത് കണ്ട Ak ഒരു നിവർത്തിയുമില്ലാതെ അവൾക്ക് പിടിച്ച് എഴുന്നേൽക്കാൻ വേണ്ടി അവന്റെ കൈ നീട്ടി കൊടുത്തു. കൃതിക ഭയം നിറഞ്ഞ കണ്ണുകളോടുകൂടി Ak യെ നോക്കി. Ak ഒന്നുകൂടി കൈ നീട്ടി. അവൾ പേടിച്ചിട്ട് കൈ Ak യുടെ കൈയിൽ കൊടുത്തു. Ak അവളെ എഴുന്നേൽപ്പിച്ചു.
\"Now you owe me one.\"Ak കൃതികയോട് പറഞ്ഞു.
പെട്ടെന്ന് കൃതികയുടെ കൈയിൽ നിന്നും ആ ഫോട്ടോ നിലത്തുവീണു. പൊക്കമുള്ള ആൾ അത് എടുത്തു നിവർത്തി നോക്കി. അയാൾ ഞെട്ടി.
\"ഈ ഫോട്ടോ.....\"അയാൾ കൃതികയെ നോക്കി.
\"അത് എന്റേതാണ്.\"കൃതിക പേടിച്ച് പേടിച്ച് പറഞ്ഞു.
അയാൾ ആ ഫോട്ടോ Ak യെ കാണിച്ചു.
\"ഈ ഫോട്ടോയിൽ ഉള്ളവരെ നിനക്ക് എങ്ങനെ അറിയാം??\"Ak കൃതികയോട് ചോദിച്ചു.
\"അത്.... അതെന്റെ.... ഫ്രണ്ടും അവന്റെ ബ്രദറും ആ..\"കൃതിക വിക്കി വിക്കി മറുപടി കൊടുത്തു.
\"കൃതി???\"പൊക്കമുള്ള ആൾ അവളുടെ പേര് പറയുന്നത് കേട്ട് അവൾ ഞെട്ടി.
\"എന്നെ.... എങ്ങനെ....???\"കൃതിക ഉത്തരങ്ങൾക്കുവേണ്ടി അവരെ നോക്കി. Ak അവന്റെ മുഖത്ത് വച്ചിരുന്ന mask മാറ്റി. Mask നുള്ളിൽ ഒളുപ്പിച്ചു വച്ചിരുന്ന മുഖം കണ്ട് അവൾ ഞെട്ടി. അത് മാറ്റാരുമായിരുന്നില്ല. അത് അരുൺ ആയിരുന്നു. വരുണിന്റെ ചേട്ടൻ.............
കൃതികയ്ക്ക് അവളുടെ തൊണ്ടയും നാക്കും വരളുന്നതുപോലെ തോന്നി. ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി. മുറിവ് കെട്ടിവച്ചിരുന്നതിന്റെ താഴെ നിന്ന് വിയർപ്പുകണങ്ങൾ ഒലിച്ച് ഇറങ്ങുന്നുണ്ടായിരുന്നു. അവളുടെ മുറിവിൽ അവൾക്ക് വേദനയെടുക്കാൻ തുടങ്ങി. അവൾ രണ്ട് കൈകൾ കൊണ്ടും തല മുറുക്കി പിടിച്ചു. താൻ ഇതുവരെ സഹായത്തിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്ന ആൾ ഒരു ക്രിമിനൽ ആണെന്നുള്ള സത്യം അവളുടെ ഉള്ളിൽ മുറിവുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. പതിയെ അവളുടെ കാഴ്ച മങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു. അധികംവൈകാതെ കണ്ണിൽ മുഴുവൻ ഇരുട്ട് പടർന്നു.
       *        *        *        *        *        *       *
       *        *        *        *        *        *       *


ബുള്ളറ്റ് (Part 4)

ബുള്ളറ്റ് (Part 4)

4.5
1446

[ പിറ്റേന്ന് രാവിലെ ][ ഗോഡൗണിൽ ]വളരെ പഴയ ഒരു ഗോഡൗൺ ആണ് അത്. അവിടെയും ഇവിടെയും ആയി ഒരുപാട് തടികളും കമ്പികളും മറ്റും കിടപ്പുണ്ട്.6 പേരെ 6 കാസരകളിൽ ആയി ഇരുത്തിയിരിക്കുന്നു. എല്ലാവരുടെയും മുഖത്തും ദേഹത്തുമായി ഒരുപാട് മുറിവുകൾ ഉണ്ട്. എല്ലാവരും വളരെ ക്ഷീണിതരാണ്. അവരുടെ എല്ലാവരുടെയും കൈകളും കാലുകളും കസാരകളിൽ കെട്ടിയിട്ടുണ്ട്. അവർക്ക് ചുറ്റുമായി Ak യുടെ കുറെ ഗുണ്ടകളും ഉണ്ട്. കസാരയിൽ ഇരുത്തിയവർക്കു മുൻപിലായി ഇട്ടിരിക്കുന്ന മേശയിൽ Ak തന്റെ തോക്കുമായി വലത്തേകാൽ മുൻപിൽ ഇട്ടിരിക്കുന്ന കാസരയിൽ വച്ച് അവരെ നോക്കിയിരിക്കുന്നു. അവന്റെ കൈയിൽ ആകെ കട്ട പിടിച്ചിരിക്കുന്ന