ഒരു കൗമാര പ്രണയം
ഭാഗം രണ്ട്എന്നെ രൂക്ഷമായി നോക്കുന്ന ഒരു കൂട്ടം കണ്ണുകളാണ് ഞാൻ കണ്ടത്.
"എവിടായിരുന്ന ഡാ ഇതുവരെ..? ഇപ്പഴാണോ കെട്ടിയടുക്കുന്നെ..?" അരുണിന്റെ ചോദ്യം..
ഒരു നിറഞ്ഞ പുച്ഛത്തോടെ ഞാൻ പറഞ്ഞു..
"പിന്നേ നേരത്തെ വന്നാൽ ഫസ്റ്റ് പ്രൈസ് ഒന്നും തരത്തില്ലല്ലോ...!""ഓ.. നീ ഇന്ന് ട്യൂഷൻ വരാഞ്ഞത് എന്താണെന്ന് മനോജ് സാർ ചോദിച്ചു..!!!"അമൽ എന്നെ ഒന്ന് ആക്കി ചിരിച്ചോണ്ട് പറഞ്ഞു.
"എന്നിട്ട് നീ ഒക്കെ എന്തു പറഞ്ഞു..?"
"ഇംഗ്ലീഷ് ആയത് കൊണ്ട് നീ മുങ്ങിയതാണ് എന്ന് പറഞ്ഞു."ഒരു കള്ള ചിരിയോടെ ഹരി പറഞ്ഞു.
"സുബാഷ്, എനിക്ക് തിരിപ്പത്തി ആയി. നൻബൻ ഡാ...."ഇവർ ഒക്കെ ആരാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നെ..?
ഇവരോക്കെ അടിയന്റെ ഫ്രണ്ട്സ് ആണ് രാജാവേ... 😀
അരുൺ ബാബു(നമ്മടെ കൻട്രാക്ടർ ബാബു അണ്ണന്റെയും വീട്ടമ്മയായ രാധ അമ്മയുടെയും ഒരേ ഒരു സന്താനം. ഇതിനു പകരം വാഴ വെച്ചാൽ മതിയായിരുന്നു എന്ന് ഇപ്പൊ ചിന്തിക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല. ഒന്നിൽ അവർ നിർത്തി. ഇതുപോലെ ഒന്നിനെ കൂടി സഹിക്കേണ്ടി വന്നാൽ ഉള്ള അവരുടെ അവസ്‌ഥ. ഹോ ഭയാനകം.)
അമൽ ദേവ്( ദേവൻ മാമന്റെയും സാവിത്രി ആന്റിയുടെയും മൂന്നു മക്കളിൽ രണ്ടാമൻ. ഒരു ചേട്ടനും ഒരു അനിയത്തി കുട്ടിയുമുണ്ട്. അഖിലേട്ടനും അതുല്യ മോളും. അഖിലേട്ടൻ +12 വിലാ. അതുല്യ മോൾ 5 ഇലും. ദേവൻ മാമൻ ഒരു തയ്യൽ കടയാണ്. സാവിത്രി ആന്റി ഞങ്ങടെ സ്കൂളിനടുത്തുള്ള ഒരു ബാങ്കിൽ ആണ്. അതോണ്ട് തന്നെ ഞങ്ങൾ കാണിക്കുന്ന എല്ലാ കുരുത്തകേടും ആദ്യം അറിയും. എന്നാലും നല്ല സപ്പോർട്ട് ആണ്.)
ഇനി ഉള്ളത്
ഹരികുമാർ(അനിൽ മാമന്റെയും സുജാത ആന്റിയുടെയും രണ്ടു മക്കളിൽ മൂത്തവൻ. ഇനി ഒരു അനിയത്തിയാണ്. ഹിമ, അവളും 5 ഇലാണ് പഠിക്കുന്നത്. അനിൽ മാമൻ എന്തൊക്കെയോ ബിസിനസ് ഉണ്ട്. സ്വർണ്ണ കട, ട്രാവൽസ്, അങ്ങനെ ഏതാണ്ടൊക്കെ. സുജാത ആന്റിയും ബിസിനസ് കാര്യങ്ങൾ നോക്കുവാ. ഒരു വല്ലാത്ത സ്ത്രി ആണ്. ഭയങ്കരി.. അനിൽ മാമൻ ആ വീട്ടിൽ വലിയ വോയ്സ് ഒന്നുമില്ല. എല്ലാം തീരുമാനിക്കുന്നത് ആന്റിയാണ്. പണ്ട് പ്രേമിച്ചാണ് അവർ കല്യാണം കഴിച്ചത് എന്ന് ഹരി പറഞ്ഞറിയാം.)
പിന്നെ ഞാനും.
ഞങ്ങൾ 4 പേരാണ് കട്ട ഫ്രണ്ട്‌സ്. ഞാനും അരുണും ആദ്യം ഫ്രണ്ട്സ് ആയി. അരുൺ ഹരിയെ പരിചയ പെടുത്തി. പിന്നെപ്പഴോ അമലും ഞങ്ങടെ കൂടെ കൂടി. ഇതൊക്കെ 8 ഇൽ നടന്ന കാര്യമാണ്. അന്ന് മുതൽ എന്ത് കുരുത്തകേടിനും ആദ്യം ഞങ്ങൾ ഉണ്ടാകും.
ഞങ്ങൾ 4 പേരും ഒരു ട്യൂഷൻ സെന്ററിൽ ആണ് ട്യൂഷൻ പഠിക്കുന്നതും. അമൽ കഴിഞ്ഞ വർഷം ട്യൂഷൻ ഒന്നും പോകുന്നില്ലയിരുന്നു. സ്വന്തം പഠനമായിരുന്നു. ഞങ്ങളുടെ എല്ലാം നിർബന്ധം കാരണം ഈ വർഷം അവനും ട്യൂഷൻ വന്നു.
നമ്മടെ സ്കൂളിലെ മോഹനൻ ചേട്ടൻ കയ്യിൽ ഇരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് ആ ലോഹ പ്രതലത്തിൽ ആവർത്തിച്ച് പ്രഹരിച്ചു.
മനസിലായില്ലേ?
സ്കൂളിൽ ഫസ്റ്റ് ബെൽ അടിച്ചന്ന്.
ജോസഫേ പിള്ളേർക്ക് സാഹിത്യം അറിയതില്ല കെട്ടോ...!!! 😜
ഞങ്ങൾ അങ്ങനെ ക്ലാസിലേക്ക് കയറി.
ഞങ്ങളുടെ സ്കൂളിൽ ഓരോ ക്ലാസ്സിലും 3 ഡിവിഷൻ വെച്ചാണ് ഉള്ളത്.
A - ഇംഗ്ലീഷ് മീഡിയം ആണ്. 90 ശതമാനവും പഠിപ്പിസ്റ്റുകളുടെ കോട്ട.
B - മലയാളം മീഡിയം തന്നെ ആണ്. എന്നാലും ഒരു 50 ശതമാനത്തിൽ കൂടുതൽ പഠിപ്പിസ്റ്റുകളാണ്.
പിന്നെ C - അതായത് ഞങ്ങടെ ക്ലാസ്. എങ്ങനെ വന്നു പെട്ടന്ന് അറിയില്ല. എല്ലാം കണക്കാണ്. തല്ലിപ്പൊളികൾ, കുരുത്തൻകെട്ടവന്മാർ, ഒഴപ്പന്മാർ, വഴക്കളികൾ അങ്ങനെ ഇനിയും പഴികൾ ഏറ്റു വാങ്ങാൻ ഞങ്ങളുടെ ജീവിതം വീണ്ടും ബാക്കി. അങ്ങനെ ഒക്കെ ആയിരുന്നാലും ഞങ്ങടെ കൂട്ടത്തിലും പഠിപ്പിസ്റ്റുകളുൾ ഉണ്ട് കെട്ടോ. 15 ആണ്കുട്ടികളും 7 പെണ്കുട്ടികളും അതാണ് ഞങ്ങടെ ക്ലാസ്.
ക്ലാസ്സിൽ കയറി ഞാൻ ഒന്നു നോക്കി. എല്ലാം എണ്ണവും ഉണ്ട്. 3 പുതിയ മുഖങ്ങളും. പഠിപ്പിസ്റ്റുകൾ എല്ലാം മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചെട്ടുണ്ട്. ഞാൻ പിന്നിലേക്ക് നടന്ന്.
ഇപ്പൊ എല്ലാരും കരുത്തും ഞാൻ ഒരു ബാക്ക് ബെഞ്ചർ ആണ് എന്ന്..
തെറ്റി പിള്ളേച്ചോ തെറ്റി.
ബാക്ക് ബെഞ്ചിനും ഫ്രണ്ട് ബെഞ്ചിനും ഇടയിൽ ഒന്ന് ഉണ്ട്. പഠിപ്പിസ്റ്റിനും ഒഴപ്പനും ഇടയിൽ. എല്ലാ തല്ലി പൊളിത്തരങ്ങൾക്കും മുന്നിൽ നിൽക്കുന്നവർ. എന്നാൽ പഠിക്കുന്നവർ. അതെ... ഞാൻ ആ കൂട്ടത്തിൽ പെട്ടതാ...
എന്താ ആർക്കും വിശ്വാസം ആയില്ലേ?
ആയില്ല അല്ലെ?😢
ചുമ്മാ ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ തള്ളാൻ നോക്കിയതാ.. ഏറ്റില്ല അല്ലെ?
സത്യം പറഞ്ഞാൽ ഞാൻ പുറകിൽ പോയിരുന്ന എന്നെ കാട്ടിൽ നീളം ഉള്ള തെണ്ടികൾ മുന്നിൽ ഇരിപ്പുണ്ട്. അത് കൊണ്ട് മാത്രം എന്നെ കാണാൻ പറ്റില്ല. അത് കൊണ്ട് മാത്രം...
പ്ലീസ് നോട്ട് ദി പോയിന്റ്..
അങ്ങനെ ടീച്ചർ എന്നെ പൊക്കി മുന്നിൽ കൊണ്ടിരിതും. അത് വേണ്ടാ എന്നു കരുതിയാ ഞാൻ ഇങ്ങനെ നടുക്ക് ഇരിക്കുന്നെ.
"ഗുഡ് മോർണിംഗ് ടീച്ചർ.................................."24 എണ്ണത്തിന്റെയും തൊണ്ട പൊട്ടിയുള്ള വിളി കേട്ടാണ് ടീച്ചർ വന്നു എന്ന് ഞാൻ അറിഞ്ഞത്.
സുശീലകുമാരി ടീച്ചർ. പാവമാണ്. എന്തോ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപത്തിന്റെ ഫലം പോലെ ഞങ്ങടെ ക്ലാസ് ടീച്ചറായി വന്നു. അത് മാത്രം ഒഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല. ദിവസവും പകുതി പിരീഡ് ഞങ്ങളെ ഉപദേശിച്ചാണ് കളയുന്നത്. പറഞ്ഞു പറഞ്ഞു ടീച്ചർക്ക് മടുതങ്ങിലും ഞങ്ങൾക്ക് യാതൊരുവിധ മാറ്റവുമില്ല. ഈ വർഷമെങ്കിലും ടീച്ചറിന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായാൽ മതിയാരുന്നു.
ഉപദേശിക്കുന്ന സ്വഭാവത്തിൽ..😀
"എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ വെക്കേഷൻ..?"ടീച്ചറുടെ ആ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി.
"അടിപൊളി ആയിരുന്നു ടീച്ചർ."എല്ലാരും ഒരുപോലെ പറഞ്ഞു..
"ഇനി 9 തിൽ ആണ്. ഈ വർഷം നല്ല കുട്ടികൾ ആയിരിക്കണം. കുരുത്തക്കേട് ഒന്നും കാണിക്കരുത്. ആരെയും കൊണ്ട് ഒന്നും പറയിപ്പിക്കരുത്. കേട്ടോ..."ഞങ്ങൾ അങ്ങനെ ഒക്കെ ചെയ്യുമോ എന്ന രീതിയിൽ. ഇപ്പൊ ജനിച്ചുവീണ കുട്ടിയുടെ നിഷ്കളങ്കതയോടെ ഞങ്ങൾ ടീച്ചർ പറയുന്നതും കേട്ടിരുന്നു.
"നമ്മുടെ ക്ലാസ്സിൽ പുതിയതായി 3 കുട്ടികൾ കൂടി വന്നു. അവരൊന്ന് എഴുനേറ്റെ."ടീച്ചർ പറഞ്ഞു നിർത്തിയതും 2 ആണ്കുട്ടികളും ഒരു പെണ്കുട്ടിയും എഴുനേറ്റു.
"ആ നിങ്ങളുടെ പേരുകൾ ഒന്നു പറഞ്ഞേ.. എല്ലാരും കേൾക്കട്ടെ."ടീച്ചർ പറഞ്ഞു.
പെണ്കുട്ടികൾ ആദ്യം എന്നപോലെ അവൾ തന്നെ ആദ്യം പറഞ്ഞു.
"എന്റെ പേര് അഞ്ജലി അരുൺ."ഞങ്ങൾ 3 പേരും അരുണിനെ ഒന്നു നോക്കി. തലയാട്ടി കൊണ്ട് ആ നടക്കട്ടെ... നടക്കട്ടെ...
എന്നു പറഞ്ഞു.
അവന്റെ മുഖത്ത് ഒരു ചമ്മൽ ഉണ്ട്. അത് മറയ്ക്കാൻ അവൻ നന്നായി പാടുപെടുന്നുമുണ്ട്.
ഇപ്പ നിങ്ങൾക്ക് തോനുന്നുണ്ടാകും ഇവന്മാര് ഇത് എന്ത് തേങ്ങയാ ഈ കാണിക്കുന്നത് എന്ന്.
ഇപ്പൊ കണ്ടതിന്റെ ആദ്യ ഭാഗം കണ്ടാലേ നിങ്ങൾക്ക് കാര്യം കുറച്ചൂടെ വ്യക്തമായി മനസ്സിലാകതൊള്ളു.
അതിന് നമുക്ക് കുറച്ച് ബാക്കിലേക്ക് പോണം.
എന്തോരം എന്ന് ചോദിച്ചാൽ.
ഞങ്ങൾ ക്ലാസ്സിലേക്ക് വന്നു കയറിയത് ഓർമയില്ലേ? അതെന്ന് ഞാൻ വാചാലമായി എന്റെ ക്ലാസ്സിനെ വിവരിച്ച സമയം.
അപ്പൊ രണ്ടു കണ്ണുകൾ തമ്മിൽ ഉടക്കിയന്നെ. അന്നേരം തുടങ്ങിയതാ ചെറുക്കൻ അവളുടെ പേരറിയാൻ ഒരു വല്ലാത്ത വെമ്പൽ. ഇന്റർവെല്ലിന് ചോദിക്കാം എന്നു പറഞ്ഞു ചെറുക്കനെ അടക്കി ഇരുത്തിയേക്കുവായിരുന്നു. അപ്പഴാ ടീച്ചർ പേര് പറയിച്ചത്.
പിന്നെ പേര് കേട്ടപ്പോൾ മനസ്സിലായി കാണുവല്ലോ അവനെ കളിയാക്കാനുള്ള കാരണം.
അഞ്ജലി അരുൺ എന്ന് പോലും.. 😂😂
ഇനി എന്തെല്ലാം കാണണം എന്റെ അള്ളാ...
അങ്ങനെ അതും ഇതു പറഞ്ഞു സുശീലകുമാരി ടീച്ചർ താന്നെ ആ രണ്ടു പിരീഡും ക്ലാസ്സിൽ ഇരുന്നു.
ഇന്റർവെൽ ബെല്ലടിച്ചു. ടീച്ചർ പോയി.
ക്ലാസ് ആകെ ബഹളം. ഒരിടത്തു മാത്രം ശാന്തത. സാധാരണ ക്ലാസ് എടുത്തു തിരിച്ചു വെക്കുന്ന അരുൺ. ഈ ചെക്കൻ ഇതെന്നാ പറ്റിയെന്നു ഞാൻ പോലും അത്ഭുതപ്പെട്ടു പോയി.
ഒരു പെണ്ണ്. അതിനെ കണ്ടിട്ടു തന്നെ മണിക്കൂറുകൾ ആകുന്നതെ ഒള്ളു. അതിന്റെ ഇടക്ക് അവൻ ഇങ്ങനെ മാറിയോ.? എനിക്ക് അവനോട് പുച്ഛം തോന്നി...
കഷ്ടം തന്നെ പിള്ളേച്ചാ... കഷ്ടം തന്നെ.
എന്തായാലും അതൊന്നും ഞാൻ പുറമെ കാണിച്ചില്ല. അവനു വിഷമം ആയാലോ.? അതെനിക്ക് സഹിക്കാൻ പറ്റില്ല.
ഇടക്ക് ഒക്കെ മുടി നേരെ ആക്കുന്നതിന്റെ ഇടയിൽ അവനെ നോക്കുന്നുണ്ട് അവൾ.
മുടി നേരെ ആക്കുമ്പോൾ അറിയാതെ നോക്കുന്നതാണോ അതോ ഇനി നോക്കാൻ വേണ്ടി മുടി നേരെ ആക്കുന്നതാണോ.?
പടച്ചവനറിയാം...
അപ്പഴാ ക്ലാസ്സിൽ കൂട്ടത്തോടെ ഒരു ബെളഹം.
എല്ലാ എണ്ണവും ശർക്കര കണ്ട ഈച്ചയെ പോലെ പുറത്തേക്കു പായുന്നു.
(തുടരും)