Aksharathalukal

കൊലപാതകം

" കൊലപാതകം " അതൊരു സുഖമുള്ള ഏർപ്പാടായി  എനിക്ക് ഇപ്പോൾ മാറിയിരിക്കുന്നു ...

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞാൻ ഓരോത്തരെ കൊന്നു തള്ളി....

ആരുടെയോ പ്രാർത്ഥന കൊണ്ടോ എന്തോ എന്റെ മുന്നിൽ വന്നുപ്പെടുന്ന ചിലർക്ക് നൂലിടാ വ്യത്യാസത്തിൽ ജീവൻ പോവാതെ കൈയും കാലും നഷ്ടമായി നിലത്തു ഇഴഞ്ഞു പോകുന്നത് നോക്കി നിന്നു ഞാൻ ആസ്വദിക്കാറുണ്ട്..

 ക്രൂരതയാണെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും...
എന്റെ സാഹചര്യമാണ് എന്നെ കൊലപാതകിയാക്കിയത്...
..
പണ്ട് ഒരു മഴയുള്ള രാത്രിയിൽ എപ്പോഴോ ഞെട്ടി ഉണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട് മാത്രമാണ് കാണാൻ കഴിഞ്ഞത്. കുറച്ചു സമയമെടുത്തു എന്റെ മുറിയും എന്റെ കട്ടിലിലുമാണ് ഞാൻ ഉള്ളതെന്ന് മനസ്സിലാവാൻ...അതോടൊപ്പം മറ്റൊരു സത്യം കൂടി ഞാൻ തിരിച്ചറിഞ്ഞു..

ഞാൻ അക്രമിക്കപ്പെടിരിക്കുന്നു...
ആരൊക്കയോ ചേർന്നു എന്നെ കൂട്ടമായിട്ടാണ് അക്രമിച്ചത്...
ശരീരത്തിന്റെ പല ഭാഗങ്ങളിൽ നീറ്റലും വേദനയും...

എന്തോ കൂർത്ത വസ്തുവിനാൽ എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റിരിക്കുന്നു..

മെല്ലെ  കട്ടിലിൽ നിന്നും എഴുന്നേറ്റ് ലൈറ്റ് ഓണാക്കി..
ശരീരത്തിലേക്ക് നോക്കി..
പല ഭാഗങ്ങളിലും ചുവന്നു തടിച്ചിരിക്കുന്നു..

എന്നോട് ആരാ ഈ ചതി ചെയ്തത്..
ആരായാലും വെറുതെ വിടില്ല..

എന്റെ ദേഹത്തു കൈ വെച്ചവന്റെ അവസാനം എന്റെ കൈ കൊണ്ടാണ്..

കണ്ടുപിടിക തന്നെ വേണം...

പിന്നെ അങ്ങോട്ടു ഉറക്കമില്ലാതെ രാത്രിയായിരുന്നു...
രാത്രിയിലെ അന്ധക്കാരത്തെ ഭേദിച്ചു കൊണ്ടു കർട്ടന്റെ മറവിൽ നിന്നും  എന്നെ ആക്രമിച്ചു എന്റെ രക്തം ഊറ്റികൂടിക്കാൻ അവരെ എത്തി..

അവരുടെ കുർത്ത ദ്രംഷ്ടകൾ എന്നെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആഴ്ന്നു ഇറങ്ങി..

ചോര കണ്ട് അറപ്പ് മാറാത്തൊരു ജന്മമായിരുന്നു അവരുടേത്..

അതി വിദഗ്ദമായി പലരെയും അവർ  ആക്രമിച്ചു കൊണ്ടിരുന്നു...

അവരുടെ  അടുത്ത ലക്ഷ്യസ്ഥാനം എന്റെ മുഖമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ജാഗ്രത പാലിച്ചു..
 എന്റെ സർവ്വ ശക്തിയും എന്റെ രണ്ടു കൈകളിലും സംഭരിച്ചു പ്രതിരോധിക്കാനായി നിന്നു..

അവരുടെ കൂട്ടത്തിലെ തലമുതിർന്നവൻ എന്റെ നെറ്റി ലക്ഷ്യം വെച്ചു നീങ്ങിയപ്പോൾ ഒറ്റ അടി കൊണ്ടുവനെ നിലം പരിശാക്കി..
കൺമുൻപിൽ പട നയിച്ചവൻ പരാജയം ഏറ്റുവാങ്ങുന്നത് മറ്റുള്ളവർക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല...
അവർ കൂട്ടത്തോടെ എനിക്ക് നേരെ തിരിഞ്ഞു..
ഞാൻ സർവ്വ ശക്തിയുമെടുത്തു പൊരുതി...
ഓരോ കൊതുക്കളെയും അടിച്ചു കൊന്നും മുറിവേൽപ്പിച്ചും  കൈയിൽ പിടിച്ചു അമർത്തി ഞെരിച്ചും ഞാനെന്റെ പക വീട്ടി...

എന്റെ ശത്രുക്കൾ ഓരോത്തരെയും ഈ ഭൂമിയിൽ നിന്നും ഇല്ലാതാകുമ്പോൾ വല്ലാത്തൊരു ഉന്മാദം അനുഭവിക്കുന്നു..

പണ്ട് സ്വയരക്ഷക്ക് ചെയ്തു പോയൊരു കൊലപാതകമായിരുന്നെങ്കിലും പിന്നെ അങ്ങോട്ട് എന്റെ കൈയിൽ രക്തം പുളരാത
ദിവസങ്ങൾ ഇല്ലായിരുന്നു..

ഞാൻ കൊന്നു തള്ളുന്നത് അത്രെയും എന്നെ ആക്രമിച്ച കൊതുക്കളെ ആക്കുമ്പോൾ ദുഃഖത്തെക്കാൾ  എനിക്ക് സന്തോഷം പതി മടങ്ങാണ്....