Aksharathalukal

മറുതീരം തേടി 44



\"രണ്ട് വർഷം കഴിഞ്ഞു ഞങ്ങളുടെ മോൻ പോയിട്ട്... അതിൽപ്പിന്നെ ഞങ്ങൾക്കു വേണ്ടിയാണ് അവൾ ജീവിക്കുന്നത്... വേറെയേതെങ്കിലും പെണ്ണായിരുന്നെങ്കിൽ എന്നേ ഇവിടെനിന്ന് പോകുമായിരുന്നു... ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ടവൾക്ക്... പക്ഷേ അവൾ... ഒരുപാട് പറഞ്ഞതാണ് മറ്റൊരു വിവാഹം കഴിക്കാൻ... എന്നാൽ  അതു പറയുമ്പോൾ അവൾ ഞങ്ങളെ കടിച്ചുകീറാൻ വരുകയാണ്... അവളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നാണ് അവൾ പറയുന്നത്... \"

\"അവളെ കുറ്റം പറയാൻ പറ്റില്ല... സ്വന്തംവീട്ടുകാരെ വെറുപ്പിച്ച് ഇറങ്ങിപ്പോന്നതാണെന്നല്ലേ പറഞ്ഞത്... അവൾ അത്രയേറെ നിങ്ങളുടെ മകനെ സ്നേഹിച്ചിട്ടുണ്ട്... അവൻ പോയെങ്കിലും അവന്റെ ആത്മാവ് ഉറങ്ങുന്ന മണ്ണാണിത് അതുകൊണ്ട് അത്രയെളുപ്പമൊന്നും അവളുടെ മനസ്സിൽ നിന്നും അതൊന്നും പോകില്ല... മാത്രമല്ല അവൻ നൽകിയ ഒരു കുഞ്ഞുമുണ്ട്... ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ പുതിയൊരു ബന്ധത്തിന് അവളെക്കൊണ്ടാവുമോ... എല്ലാം പതിയെ അവളെ പറഞ്ഞു മനസ്സിലാക്കണം... അതിനുമുമ്പ് അവളുടെ കാര്യം അറിയുന്ന അവളെ ജീവനു തുല്യം സ്നേഹിക്കാനറിയാവുന്ന ഒരുത്തൻ വരണം... അവനിലുടെ  അവളുടെ മനസ്സ് മാറ്റിയെടുക്കണം... അതിനവൻകൂടി മുൻകയ്യെടുക്കണം... അങ്ങനെയാരെയെങ്കിലും നിങ്ങൾ കണ്ടുവച്ചിട്ടുണ്ടോ... \"

\"ഇതുവരെയില്ല... അങ്ങനെ  ഏതൊരുത്തനാണ് തയ്യാറാവുക... അഥവാ തയ്യാറായാൽ ആതിരയുടെ വാശിക്കുമുമ്പിൽ പിടിച്ചുനിൽക്കുമോ... \"

\"അവൾക്ക് പുതിയൊരു ജീവിതമുണ്ടാവുമെന്നാണ് ദൈവം തീരുമാനിച്ചെങ്കിലും അത് ഏതുവിധേനയും നടക്കും... അതവൾത്തന്നെ എതിർത്തിട്ടും കാര്യമില്ല... \"
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭദ്രയും ആതിരയുടെ ജോലികഴിഞ്ഞെത്തിയത്.. \"

\"ആഹാ മക്കൾ വന്നോ... എങ്ങനെയുണ്ട് ഭദ്രമോളേ പുതിയ ജോലിയൊക്കെ... \"
ശ്രീധരൻ ചോദിച്ചു

\"കുഴപ്പമില്ല അമ്മാവാ... പിന്നെ തുടക്കമായതുകൊണ്ടുള്ള ചില പ്രശ്നം... ഒരാഴ്ച കഴിയുമ്പോഴേക്കും അതെല്ലാം ശരിയാകും... \"
ഭദ്ര പറഞ്ഞു... 

\"നിങ്ങളെന്താ ഒരു കൂട്ടചർച്ച... ഞങ്ങളെപ്പറ്റിയാണോ... \"
ആതിര ചോദിച്ചു... 

\"ഏയ് ഞങ്ങൾ എന്റെ കാര്യം പറയുകയായിരുന്നു... പിന്നെ ഇവിടെ ആങ്ങളയും പെങ്ങളും അവരവരുടെ ഭാവി ജീവിതം കണ്ടുപിടിച്ച കാര്യവും പറഞ്ഞു... അതൊന്നും എന്നോട് പറയാതിരുന്നതിന്റെ വിഷമം പറഞ്ഞതാണ്...\"

\"അതു ശരി എന്നിട്ട് എന്താണ് ചെറിയമ്മയുടെ അഭിപ്രായം... \"
ആതിര ചോദിച്ചു... 

\"എന്റെ കുട്ടികൾക്ക് ഇനിയൊരബദ്ധം പറ്റില്ലെന്ന്   എനിക്കറിയാം... അതുകൊണ്ട് എനിക്ക് സന്തോഷമേയുള്ളൂ... \"

\"ചെറിയമ്മ ചായ കുടിച്ചോ... \"

\"അയ്യോ സംസാരിച്ചുനിന്ന് അത് മറന്നു... ഏതായാലും മോള് കുറച്ച് ചായയുണ്ടാക്ക്... \"
ശ്രീധരന്റെ ഭാര്യ രമണി പറഞ്ഞു


\"ആ.. അത് പുത്തരിയൊന്നുമല്ലല്ലോ... ആരെങ്കിലുമായി സംസാരിച്ചു തുടങ്ങിയാൽ പിന്നെയൊന്നും ഓർമ്മയുണ്ടാവില്ലല്ലോ... ഏതായാലും ഞാൻ ചായയുണ്ടാക്കാം... അപ്പുമോനെവിടെ ഉറങ്ങുകയാണോ... \"

\'അവൻ കുച്ചുനേരമായി ഉറങ്ങിയിട്ട്... അവന് കളിക്കാനാരുമില്ലാഞ്ഞിട്ട് എന്തോ ഒരൊറ്റപ്പെടൽ... ആ അതെന്റെ കുഞ്ഞിന്റെ യോഗം... \"
അത് തനിക്കുള്ള മറുപടിയാണെന്ന് ആതിരക്ക് മനസ്സിലായി... അവളൊന്നും മിണ്ടാതെ ബാഗ് മേശപ്പുറത്ത് വച്ച് അടുക്കളയിലേക്ക് നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"പ്രകാശൻ എന്തോ ആലോചിച്ച് ഇരിക്കുമ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്... അവൻ ഫോണെടുത്തുനോക്കി... പ്രഭാകരനായിരുന്നു... പ്രകാശൻ കോളെടുത്തു... 

\"എന്താ അമ്മാവാ... \"

\"എടാ നീയെവിടെയാണ്... \"

\"ഞാൻ കുറച്ച് ദൂരെയാണ്... കുറച്ചുദിവസം കഴിയും അവിടെയെത്താൻ... \"

\"നിന്റെ വിവരമൊന്നുമില്ലാതായപ്പോൾ ഞാൻ അമ്മയെ കണ്ട് ചോദിക്കാനിരിക്കുകയായിരുന്നു... പിന്നെ തോന്നി നിന്നെയൊന്നുകൂടി വിളിക്കാമെന്ന്... ഇന്നലെ രാത്രിയും ഇന്ന് രാവിലേയുമൊക്കെ നിന്നെ വിളിച്ചു നോക്കി കിട്ടുന്നില്ല... 

\"അത് ഞാൻ പോരുമ്പോൾ ഫോണിന്റെ ചാർജ്ജർ എടുക്കാൻ മറന്നു... ചാർജ്ജില്ലാതെ ഫോൺ ഓഫായിരുന്നു... പിന്നെ പുതിയതൊരണ്ണം വാങ്ങിച്ച് ചാർജ്ജ് ചെയ്തതാണ്... എന്താ അമ്മാവാ കാര്യം... 
പ്രകാശൻ ഒരു നുണ പറഞ്ഞു... 

\"എടാ ആ സരോജിനി എവിടെയാണെന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല... ഒന്നും രണ്ടുമല്ല അവളുടെ പേരിൽ കിടക്കുന്ന സ്വത്തുക്കൾ... അത് കൈവിട്ടുപോയാൽ ഇത്രയും കാലം ഞാൻ കഷ്ടപ്പെട്ടതിന് കാര്യമില്ലാതെ പോകും... \"

\"അമ്മാവന്റെ ഈ ആർത്തിയാണ് അമ്മാവനെ ഇങ്ങനെയാക്കിയത്... ആ തള്ളയെ കണ്ടുപിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം... ആ സ്വത്തിനൊക്കെ പിന്നേയും രണ്ട് അവകാശികളുണ്ടല്ലോ... അവർ അത് വിട്ടുതരുമോ... \"
പ്രകാശൻ ചോദിച്ചു... 

\"ആര് ആ ഭദ്രയും കിച്ചുവോ... അവരതിന് എവിടെ... അവർ ചത്തെന്ന് ഞാനങ്ങ് സ്ഥാപിക്കും.. \"

\"അതു നല്ല തമാശ... ഭാവിയിൽ അവർ ആ സ്വത്തിനവകാശം പറഞ്ഞ് വന്നാൽ... \"

\"അത് വരുമ്പോഴല്ലേ... അന്നേരം അവരുടെ ആയുസ്സ് അവസാനിച്ചെന്ന് കരുതിയാൽ മതി... \"

\"അപ്പോഴും പ്രശ്നമുണ്ടല്ലോ... ആ സ്വത്ത് അതായത് ഭദ്ര യുടെ ഓഹരി അത് എനിക്കും കൂടി അവകാശപ്പെട്ടതല്ലേ... \"

\"എടാ നീ അന്ന് പറഞ്ഞത് മറന്നോ... ആ സ്വത്തിന് നീ അവകാശം പറയില്ലെന്ന് നീയെനിക്ക് വാക്കുതന്നതാണ്.. \"

\"ഞാൻ വെറുതെ പറഞ്ഞതാണ്... പിന്നെ ആ സ്വത്ത് ഇനി നിങ്ങൾക്ക് കിട്ടുമെന്ന് കരുതേണ്ട... അത് എത്തേണ്ടവരുടെ അടുത്ത് എത്തി... അതുപോലെ നിങ്ങളന്വേഷിക്കുന്ന ആ തള്ളയും... \"

\"നീയെന്തൊക്കെയാണ് പറയുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ല... \"

\"ഞാൻ ഇവിടെ വന്നത് വെറുതെയല്ല അമ്മാവാ... അവളെ ആ ഭദ്രയെ ഞാൻ കണ്ടുപിടിച്ചു... അവളിവിടെയുണ്ട്... അവളെ മാത്രമല്ല... അവളുടെ പൊന്നാങ്ങളയും... ഇപ്പോഴിതാ ആ തള്ളയും ഇവിടെയെത്തി...\"

\"എടാ സരോജിനി അവിടെയുണ്ടെന്നോ... അതും അവരുടെ കൂടെ... \"

\"അതെ... ഇനി ആ സ്വത്തിന് വേണ്ടി അമ്മാവൻ മനക്കോട്ട കെട്ടേണ്ട...\" 

\"ഛെ കഴുവേറി മോൾ... എടാ പ്രകാശാ... എല്ലാവരേയും ഒത്തുകിട്ടിയതല്ലേ... അന്നേരം അവരെ മൂന്നിനേയും അങ്ങട്ട്  തീർക്കാൻ പറ്റുമോ... നീ ചെയ്യണമെന്നില്ല... ആളെ ഞാൻ ഏർപ്പാടിത്തരാം... നീ സ്ഥലം പറഞ്ഞാൽ മതി... പിന്നെ അതു ചെയ്യാൻ വരുന്നവർക്കുവേണ്ടിയുള്ള സഹായവും... \"

\"അവിടുന്ന് ആരേയും പറഞ്ഞയക്കേണ്ട... അപകടമാണ്... അത് കൂടുതൽ ബാധിക്കുക എനിക്കാണ്... ഇവിടെനിന്നുതന്നെ ആളെ കിട്ടും... പെട്ടന്ന് നടക്കില്ല... കുറച്ച് സമയം പിടിക്കും... \"

\"എത്ര പിടിച്ചാലും പ്രശ്നമില്ല... ഇത്രയും കാലം കാത്തിരുന്ന എനിക്ക് കുറച്ചുകൂടി കാത്തിരിക്കാൻ ഒരു മടിയുമില്ല... \"

\"എന്നാൽ ഇനി എന്നെ വിളിക്കേണ്ട... അതപകടമാണ്... എല്ലാം ശരിയായിട്ട് ഞാനവിടേക്ക് വിളിക്കാം... \"

\"എന്നാൽ ശരി... \"
പ്രഭാകരൻ കോൾ കട്ടുചെയ്തു... 

രണ്ടുദിവസം കടന്നുപോയി... ഒരു നല്ല സന്ദർഭത്തിനായി പ്രകാശൻ കാത്തുനിൽക്കുകയായിരുന്നു... എന്നാൽ അതിനുള്ള സന്ദർഭമൊന്നും അവന് കിട്ടിയില്ല... അന്ന് വൈകീട്ട് ആതിര ടൌണിൽ പോകാനുള്ളതുകൊണ്ട് ഭദ്രയോട് വീട്ടിലേക്ക് നടന്നോളാൻ പറഞ്ഞു...  അച്ചു അതുവഴി വരാമെന്നേറ്റു... ആതിര ടൌണിലെത്തി ചില സാധനങ്ങൾ വാങ്ങിച്ച് തിരിച്ച് സ്റ്റാന്റിലേക്ക് വരുമ്പോഴാണ് ഷാജിയുടെ മുന്നിൽ പെട്ടത്... 

\"അല്ലാ ആരിത്... ഒന്ന് ശരിക്കും മിനുങ്ങിയിട്ടുണ്ടല്ലോ... ഇപ്പോൾ കണ്ടാൽ പിടിച്ച് വണ്ടിയിട്ട് കൊണ്ടുപോകാൻ തോന്നുകയാണ്... പക്ഷേ എന്തു ചെയ്യാം നാലാൾ കൂടുന്ന അങ്ങാടിയായിപ്പോയില്ലേ... എന്താ എന്റെ കൂടെ വരുന്നോ... \"

\"ഛി മാറിനിൽക്കടോ.. തന്റെ വീട്ടിലുള്ളവരോട്  പറഞ്ഞാൽ മതി ഇതൊക്കെ... \"

\"അവരൊന്നും നിന്നെപ്പോലെ അത്രക്ക് കൊഴുത്തതല്ല... മര്യാദക്ക് ഞാൻ വിളിക്കുന്നിടത്തേക്ക് വന്നോ... ഇല്ലെങ്കിൽ ഇനിയൊരവസരം വന്നാൽ ഇങ്ങനെയാവില്ല... എടീ നിനക്ക് എന്റെ കൂടെ രാജ്ഞിയായി ജീവിക്കാം... കൈ നിറയേ കാശും തരാം... ഇപ്പോൾ നീയൊന്ന് മനസ്സു വച്ചാൽ ഇനിയുള്ള കാലം ഇതുപോലെ കഷ്ടപ്പെടാതെ രാജകുമാരിയായി ജീവിക്കാം... \"

\"ഫ്ഭാ... ചെറ്റേ... ഇതിനുള്ള മറുപടി എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല... ഇതൊരു ടൌണായിപ്പോയി... \"

\"അല്ലെങ്കിൽ നീയെന്തുചെയ്യുമെടീ... നീ ആരെ കണ്ടിട്ടാണ് ഈ നെഗളിക്കലെന്ന് എനിക്ക് മനസ്സിലായി... ആ ജിമ്മിച്ചനേയും അച്ചുവിനേയും കണ്ടിട്ടല്ലേ...  അവർക്കൊക്കെയും പായ വിരിച്ചു കൊടുത്ത് സ്വന്തമാക്കിയതല്ലേ... അതുപോലെത്തന്നെയാണ് ഞാനും... എന്താ എന്നെ പിടിച്ചില്ലേ നിനക്ക്... \"
പറഞ്ഞുതീരുംമുന്നേ ആതിരയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു... പ്രതിക്ഷിക്കാതെയുള്ള അടിയിൽ അവൻ ഞെട്ടി... അവന്റെ കണ്ണിൽ ഇരുട്ട് കയറി... കുറച്ചു സമയമെടുത്തു അവന് സുബോധം തിരിച്ചു കിട്ടാൻ... അവൻ നോക്കുമ്പോൾ മുന്നിൽ ആതിരയുണ്ടായിരുന്നില്ല... അവൻ ചുറ്റും നോക്കി... അന്നേരം ആതിര ധൃതിയിൽ ബസ്റ്റാന്റ് ലക്ഷ്യമാക്കി നടക്കുന്നത് കണ്ടു... അവനവളുടെ പുറകെ നടന്നു... ആളുകൾ ശ്രദ്ധിക്കുന്നതൊന്നും അവൻ കാര്യമാക്കിയില്ല.. ഷാജി അവളുടെ തൊട്ടുപുറകിലെത്തി... പെട്ടന്ന് ഒരു കാർ വന്ന് അവളുടെ മുന്നിൽ നിന്നു... അതിൽ നിന്നിറങ്ങിയ ആളെ കണ്ട് ഷാജി അവിടെ നിന്നു... പിന്നെ അടുത്തുള്ള കടയിലേക്ക് നടന്നു... തന്റെ മുന്നിൽ നിൽക്കുന്ന കാർത്തിക്കിനെ കണ്ട് അവളൊന്നു വിശ്വസിച്ചു... 

\"എന്താണ് ഇവിടെ... \"
കാർത്തിക്ക് ചോദിച്ചു... 

\"ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങിക്കുവാൻ വന്നതാണ്... \"

\"ഒറ്റക്കാണോ വന്നത്... എവിടെ നിന്റെ കൂട്ടുകാരി... \"

\"അവൾ കൂടെ വരാമെന്ന് പറഞ്ഞായിരുന്നു... ഞാൻ വേണ്ടെന്നു പറഞ്ഞു... \"

\"അത് നന്നായി... ഏതായാലും വാ... ഞാനും നാട്ടിലേക്കാണ്... \"

\"വേണ്ട ഞാൻ ബസ്സിൽ പൊയ്ക്കോളാം... \"

\"അതെന്താ എന്റെ കൂടെ വന്നാൽ ഇയാൾക്ക് എന്തെങ്കിലും സംഭവിക്കുമോ... \"

\"അയ്യോ അതുകൊണ്ടല്ല.. നിങ്ങൾക്കൊരു ബുദ്ധിമുട്ടാവില്ലേ... \"

\"ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം... നീ കയറ്... \"

ആതിര ചുറ്റുമൊന്ന് നോക്കി... പിന്നെ അവന്റെ കാറിൽ കയറി... ഇതെല്ലാം പകയോടെ ഷാജി നോക്കിനിന്നു... 


തുടരും.... 

✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖

മറുതീരം തേടി 45

മറുതീരം തേടി 45

4.7
5114

\"അതെന്താ എന്റെ കൂടെ വന്നാൽ ഇയാൾക്ക് എന്തെങ്കിലും സംഭവിക്കുമോ... \"\"അയ്യോ അതുകൊണ്ടല്ല.. നിങ്ങൾക്കൊരു ബുദ്ധിമുട്ടാവില്ലേ... \"\"ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം... നീ കയറ്... \"ആതിര ചുറ്റുമൊന്ന് നോക്കി... പിന്നെ അവന്റെ കാറിൽ കയറി... \"എന്താണിത്ര പേടി... ഞാനൊരു പോലീസുകാരനാടോ... മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നവൻ...... \"\"അയ്യോ എനിക്ക് പേടിയുണ്ടായിട്ടല്ല... \"\"എന്നാലും മനസ്സിലൊരു  ഭയമല്ലേ... അതിനു തന്നെയാണ് പേടി എന്നു പറയുന്നത്... താനെന്താ കൂട്ടുകാരിയെ പറഞ്ഞുവിട്ട് ഒറ്റക്ക് ഇവിടെ... \"\"മോന് കുറച്ച് ഡ്രസ്സ് എടുക്കാൻ വേണ്ടി വന്നതാണ്... കൂടെ കുറച്ച് സാധനങ്ങളും... \"\"എന്നിട്ട് വാങ