Aksharathalukal

ദേവാരതി 6

മഹി അവന്റെ ജീവിതത്തിൽ സംഭവിച്ചത് സിദ്ദുവിനോട്‌. പറഞ്ഞു തുടങ്ങി.

16 വയസിലാണ്  ഞാൻ എന്റെ identity തിരിച്ചറിഞ്ഞത്. എനിക്ക് എന്റെ കൂട്ട്കാരൻ നിർമലിനോട് ഫ്രണ്ട് എന്നതിൽ കവിഞ്ഞ ഒരു അട്ട്രാക്ഷൻ ഉണ്ടായിരുന്നു. പക്ഷേ 21വയസ് വരെ എല്ലാം മറച്ചു വച്ചു നടന്നു. ഞാൻ BBA 2nd year പഠിക്കുമ്പോൾ ഒരു ബീച്ചിൽ വച്ചാണ് ദേവിനെ കണ്ടത്. ബീച്ചിന്റെ മൂലക്ക് കരഞ്ഞു കൊണ്ടിരുന്ന ഒരു 16കാരൻ. അവൻ താമസിച്ചിരുന്ന orphanagil നിന്നും പുറത്താക്കിയിരുന്നു അവനെ. കാരണം അവനും എന്നെ പോലെ ആയിരുന്നു. ഞാൻ അവനെ കൂടെ കൂട്ടി. എന്റെ പഠന കാലത്ത് അവൻ രഹസ്യമായി എന്റെ കൂടെ താമസിച്ചു. MBA കഴിഞ്ഞ് ഇവിടേക്ക് വന്ന പ്പോൾ ഞാൻ അവനെ എന്റെ ഡ്രൈവർ ആക്കി. അവനൊരു ഫ്ലാറ്റ് എടുത്തു കൊടുത്ത് താമസിപ്പിച്ചു..

അമ്മ എന്നെ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അവനാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത്. ഒരു bussiness ടൂറിന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ഒരു ഹോട്ടലിൽ വച്ചാണ് ആരത്തിയെ കണ്ടത്. ഒരുത്തനിൽ നിന്നും രക്ഷപെടാൻ എന്റെ റൂമിലേക്ക് ഓടികയറി വന്നതാണ് അവൾ. അവളുടെ രണ്ടാനച്ചൻ കാശ് മേടിച്ച ആ മുതലാളിക്ക് ഞാൻ പണം കൊടുത്തു.  ആളുടെ നിസഹായാവസ്ഥ മുതലെടുത്തു എന്റെ ഭാര്യയായി കൂടെ വരാൻ പറഞ്ഞു. അന്ന് തന്നെ അവളോട് എല്ലാം പറഞ്ഞിരുന്നു.

ഏട്ടാ എങ്കിൽ ഏടത്തി യുടെ കുഞ്ഞു?

നീ അവളെ സംശയിക്കരുത് സിദ്ദു. ആ കുഞ്ഞിന്റെ അച്ഛൻ ഞാൻ തന്നെ യാണ്. Artificial insemination വഴി. അന്ന് ആ മുംബൈ trip അതിനും    കൂടി വേണ്ടിയായിരുന്നു.   സിദ്ദു എന്റെ ദേവ്?

അത് ഏട്ടാ....... അവൻ accident സ്പോട്ടിൽ വച്ചു തന്നെ 

No........

മഹിയൊരു മരവിച്ച അവസ്ഥയിൽ ആയിരുന്നു. അവൻ ആരോടും സംസാരിച്ചില്ല. ഒരാഴ്ച കഴിഞ്ഞ് അവനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ട് വന്നു. ആരതി തന്റെ അവസ്ഥ പോലും പരിഗണിക്കാതെ ഭക്ഷണം വാരികൊടുത്തും മറ്റും പരിചരിച്ചു. Oru home നഴ്സിനെ വയ്ക്കാം എന്ന് എല്ലാവരും പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല

സിദ്ദു, അവൻ എന്താ ഇങ്ങനെ. അതിനു മാത്രം ആ മറ്റവൻ അവന്റെ ആരാ?

അങ്കിൾ plz,.... എന്റെ ഒരു friend ഉണ്ട് ഒരു counseler. അവൻ സംസാരിക്കട്ടെ ഏട്ടനോട്. മാറ്റം ഉണ്ടാവും

പിറ്റേന്ന് സിദ്ദു പറഞ്ഞയാൾ വന്ന് മഹിയോട് സംസാരിച്ചു. പക്ഷേ മഹി ആദ്യമൊക്കെ ഒന്നും പ്രതികരിച്ചില്ല.ആഴ്ചയിൽ രണ്ട് തവണ അയാൾ വന്നു. കൗൺസിലിംങും ആരതിയുടെ സ്നേഹപൂർവ്വം ഉള്ള പരിചരണവും അവനെ മാനസികമായി മാറ്റി കൊണ്ടിരുന്നു.അവന്റെ കയ്യിലെയും തലയിലെ യും മുറിവുകൾ എല്ലാം ഭേദമായി.
🍀🍀🍀🍀🍀🍀🍀

ഒരുമാസം കടന്നു പോയി. ഒരു സാറ്റർഡേ വൈകുന്നേരം മഹി സിദ്ദു വിനോട് രണ്ട് bear ആവശ്യപ്പെട്ടു.

എന്തിനാ ഏട്ടാ ഇപ്പൊ?

വേണം എനിക്ക് എല്ലാം മറക്കണം

🍀🍀🍀🍀🍀🍀🍀🍀

പിറ്റേന്ന്  ആരതി ഉണർന്നപ്പോൾ  മഹി ഫ്രഷ് ആവുകയാണ്. അവൻ ചില തീരുമാനങ്ങൾ രാത്രിയിൽ എടുത്തിരുന്നു.

ആരതി. തന്നോട് എനിക്ക് ചിലതു പറയാനുണ്ട്.

എന്താ മഹിയേട്ട?

അത്....... ദേവ് അവൻ 8വർഷമായി എന്റെ എല്ലാമായിരുന്നു. പക്ഷേ ഇപ്പോൾ അവൻ ഇല്ല. ഒരു പെൺകുട്ടിയോടൊത്ത് normal life നയിക്കാൻ എനിക്ക് പറ്റുമോ എന്നുമറിയില്ല. നിന്നോട് ചെയ്തത് എല്ലാം തെറ്റാണ്. നിനക്ക് എന്നെ accept ചെയ്യാൻ പറ്റുമെങ്കിൽ. ഞാൻ എല്ലാം മറക്കാം. നിന്നെ സ്നേഹിക്കാൻ ശ്രമിക്കാം.ആരതി നിനക്ക് എന്നോട് വെറുപ്പുണ്ടോ?p

എന്തൊക്കെയാ മഹി ഏട്ടാ ഈ പറയുന്നെ. എന്റെ ഭർത്താവിനെ എന്റെ കുഞ്ഞിന്റെ അച്ഛനെ ഞാൻ വെറുക്കുകയോ?

നീ fresh ആയി വാ നമുക്ക് താഴേക്ക് പോകാം

അവൻ എല്ലാരോടും ഒപ്പം ഒന്നര മാസത്തിനു ശേഷം ഇരുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. രാമേട്ടനെ കൂട്ടി മഹിയും അന്നയും ക്ഷേത്രത്തിൽ പോയി. ലഞ്ച് സമയത്ത്  അവൻ അച്ഛനോട്  കമ്പനിയിൽ നാളെ മുതൽ വരുന്നുണ്ട് എന്ന് പറഞ്ഞു.എല്ലാവർക്കും സന്തോഷമായി. വേദലക്ഷ്മി ഈശ്വരന് നന്ദി പറഞ്ഞു. 🍀🍀🍀🍀🍀🍀🍀🍀
സിദ്ധുവിനെ തനിച് കിട്ടിയപ്പോൾ ആദിദേവ വർമ സംസാരിച്ചു

സിദ്ദു, എല്ലാം ഒക്കെ അല്ലേ?

ഉവ് അങ്കിൾ, കാവേരിയോട്  ഇന്ന് തന്നെ വരാൻ പറയാം. പിന്നെ. PA post മരിയ ക്കാണ് ചേഞ്ച്‌ ചെയ്തത്

നീ അവനെ ഒന്ന് ശ്രദിച്ചോണം

🍀🍀🍀🍀🍀🍀🍀🍀🍀

പിറ്റേന്ന്  മഹി ഓഫീസിൽ പോവാനിറങ്ങി. കാറിൽ ഡ്രൈവർ സീറ്റിൽ കാവേരി ഉണ്ടായിരുന്നു. ദേവിന്റെ സ്ഥാനത്തു പെട്ടന്ന് ഒരു പെൺകുട്ടിയെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി. അത് ആച്ഛൻ ചെയ്തതാണെന്ന് അവനു മനസിലായി. പെൺകുട്ടികൾ സ്വയം ഡ്രൈവ് ചെയ്യരുണ്ടെങ്കിലും ഇങ്ങനെ ഒരു പോസ്റ്റിൽ പ്രതീക്ഷിച്ചില്ല.

എല്ലാ ദിവസവും അവൻ ഓഫീസിൽ തിരക്കിലായി. ദേവിനെ കുറിച് അവന് ആലോചിക്കാൻ നേരം കിട്ടിയില്ല. ദിവസങ്ങൾ കടന്ന് പോയി. ഞാറാഴ്ച ദിവസങ്ങൾ ആഘോഷ ദിവസങ്ങളായി. അതിനിടക്ക് അവൻ ആരതിക്ക് വേണ്ടത് എല്ലാം ചെയ്തു.4-5 മാസത്തിൽ അവളുടെ നീര് വച്ച കാൽ തിരുമി കൊടുത്തും.അവൾക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുത്തും care ചെയ്തു ഒരു ഫ്രണ്ട് നെ പോലെ .
 

ദേവാരതി 7

ദേവാരതി 7

4.8
1585

ആരതിക്ക് ഇപ്പൊ 7 മാസമായി. വയരെല്ലാം നന്നായി വച്ചു. അവളുടെ ബുദ്ധിമുട്ടുകളെല്ലാം അവൻ ശ്രദ്ദിക്കാറുണ്ട്. നടുവേദനയും അനുബന്ധ ബുദ്ധിമുട്ടുകളും എല്ലാ ഗർഭിണികളെയും പോലെ അവൾക്ക്മുണ്ട്. അവൾ വയറിൽ കൈ വച്ചു കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവനും കുഞ്ഞിനോട്മിണ്ടണം എന്നുണ്ട്. പക്ഷേ എന്തോ അവനെ പിന്തിരിപ്പിക്കുന്നു. അന്ന കുഞ്ഞിന്റെ അനക്കമറിയാൻ അവളുടെ വയറിൽ ചെവി ചേർക്കുമ്പോൾ അവനും അത് പോലെ ഒന്ന് ചെയ്യാൻ കൊതി തോന്നാറുണ്ട്.🍀🍀🍀🍀🍀🍀🍀🍀🍀8ആം മാസം അവസാനിക്കാറായപ്പോൾ ജാനകി മുത്തശ്ശിയുടെ മുത്തശ്ശി യുടെ നിർദേശ പ്രകാരം സീമന്തം എന്ന ചടങ്ങ് നടത്താൻ തീരുമാനിച്ചു (നിറ ഗർഭിണിയ