Aksharathalukal

രാവണ 💞 പ്രണയം









































രാത്രി 7 മണി മുതലാണ്  ഹോട്ടലിലെ ഫങ്ക്ഷൻ ഹാളിൽ ഹൽദി പ്രൊഗാം ക്രമീകരിച്ചിരിക്കുന്നത്
വധു വരന്മർക്ക് ഇരിക്കാനുള്ള സ്റ്റേജ് മുതൽ ഹാൾ മുഴുവനും മഞ്ഞ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു..
യാരൊ യാരോടി എന്ന അലയ്പായുതെ
സിനിമയിലെ പാട്ടും ഹാളിൽ മുഴങി കേട്ടു കൊണ്ടിരുന്നു


🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

വസു ഇതേതാടാ ഡ്രസ്സ്‌..

ഡ്രസിങ് റൂമിൽ നിന്നും ഒരുങ്ങി ഇറങ്ങിവന്ന വസുധ യെ കണ്ടു കൊണ്ട് അമ്പരന്ന് ചന്തു ചോദിച്ചു..

ചന്തുവിന്റെ ചോദ്യം കേട്ടാണ് ആദിയും  വസുവിനെ ശ്രദ്ധക്കുന്നത്
ഇളം മഞ്ഞ നിറത്തിലുള്ള  ലഹങ്കയും  അതിനു ചേർന്ന വൈറ്റ് നെക്ക്ളെയ്സുമാണ് വേഷം ഈ ഡ്രെസ്സിൽ അവൾ
അതി സുന്ദരിയായിരുന്നു


ആദിയുടെയും ചന്തുവിന്റെയും നോട്ടവും ചൊധ്യവും കേട്ട് വസു സ്വയമൊന്ന് നോക്കിയിട്ട് ചന്തുവിനോടായി പറഞ്ഞു..

ഇത് കൊള്ളാം നീ മേടിച്ചു തന്നിട്ട് എന്നോടാണോ ചോദിക്കുന്നത് ...

ചന്തു :   ഞാനോ...

വസു :  പിന്നല്ലാതെ ...ആദി ക്കുള്ളത് ഞാനും എനിക്കുള്ളത് നീയും, നിനക്ക് ഉള്ളത് ആദി യുമല്ലെ പോയി എടുത്തത് എന്നിട്ടാണോ ചന്തു

ചന്തു :  നിനക്ക് ഞാൻ എടുത്തത് ഇതല്ലല്ലോ..വേറെതാ

വസു  :  ആദി നീ അ ഫ്രിഡ്ജിൽ  വൈകിട്ട് അടിക്കാൻ നമ്മൾ പ്ലാൻ ചെയ്ത കുപ്പികൾ എല്ലാം ഉണ്ടോയെന്ന് നോക്കിയേ...

ആദി :  വസു ഇവള് പറയുന്നതിലും കാര്യമുണ്ട് അന്ന് ഡ്രസ്സ്‌ നിനക്ക് ചെറുതാണെന്ന് പറഞ്ഞിട്ട് മാറ്റി മേടിക്കാൻ ഞങ്ങൾ ഒരുമിചല്ലെ പോയത്  അന്ന്  ഞങ്ങൾ സെലക്ട്‌ ചെയ്തത് ഇതല്ല..

ചന്തു  : ചിലപ്പോൾ അവർക്ക് പാക്ക് ചെയ്തപ്പോൾ  തെറ്റ് പറ്റിയതായിരിക്കും..

എന്തായാലും നമ്മൾ  സെലക്ട്‌ ചെയ്ത തിനെക്കാൾ അവൾക്ക് ഇത് നന്നായി ഇണങ്ങുന്നുണ്ട്


( ചന്തുവിന്റെ ഡ്രസ്സ്‌ )



          (ആദി യുടെ ഡ്രസ്സ്‌ )

ഫങ്ക്ഷൻ നടക്കുന്ന ഹാളിലെക്ക് മൂന്ന് പേരും വന്ന്തും
എല്ലാവരുടെയും ശ്രദ്ധ വസുവിലെക്കായി ഹാളിൽ ഉണ്ടായിരുന്ന എല്ലാവരും അവളെ തന്നെ നോക്കുന്നത് കണ്ടിട്ട് വസു ആകെ ചമ്മി ഇരിക്കുക്കയാണ്

എടാ  സഞ്ജു... വസുവിനെ ഒന്ന് നോക്കിയേ..

ഹരി   പറഞ്ഞതു കേട്ടാണ് സഞ്ജയ് വസു വിനെ നോക്കിയത്

   അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ  നുഴഞ്ഞു കൊണ്ടിരുന്നു

ഒരു വഷളൻ ചിരിയൊദെ അവൻ ഹരി യെ നോക്കി

ഇവിടുത് ഇന്നത്തെ താരം നിന്റെ അനിയതിയൊ അർതിയൊ അല്ല ഇവലനു മോനേ..

സഞ്ജയ്യെ തോളിൽ  കുലുക്കി കൊണ്ട്  ഹരി പറഞ്ഞു

ശ്രവണി  : എന്റെ കുട്ടിയെ കാണാൻ ആരും കണ്ണ് വെയ്ക്കതെ ഇരിക്കട്ടെ ഇതും പറഞു കൊണ്ട് ശ്രാവണി കണ്ണിൽ നിന്നും കൈകൾ കൊണ്ട് കരിമഷി തൊട്ട് എടുത്ത് വസു വിന്റെ  ചെവിക്കു പിന്നിൽ തൊട്ടു കൊടുത്തു...

ആദി  & ചന്തു  : ഞങ്ങൾക്കില്ലേ ഇതൊന്നും

ശ്രവണി : ഈ കണ്ണ് വിടാനും വേണം ഒരു കോലം അത് എന്തായാലും എന്റെ മക്കൾക്ക് ഇല്ല

നോക്ക് വൈശുഅമ്മേ കളിയാക്കുന്നേ..

ആദിയും  ചന്തവും തൊട്ടടുത്ത് നിന്ന  വൈശാലിയോട് പരാതി പറഞ്ഞു

വൈശാലി : നീ ഇങ്ങനെ അവളു മാരുടെ മുഖത്തു നോക്കി സത്യങ്ങൾ  പറയാതെ എന്റെ ശ്രാവണി

വൈശാലി കൂടെ അവരെ കളിയാക്കി പറഞ്ഞത് കേട്ട് രണ്ട് പേരും മുഖം വീർപ്പിചു കൊണ്ട് അവിടെ നിന്ന് പോയി

വസു : എന്താ അമ്മ ഇത്.. 😟

വൈശാലി :  ചുമ്മാതല്ലേടാ   രണ്ട് മൂന്ന് ദിവസം ആയില്ലേ അവള് മാരോട് അടിയുണ്ടാക്കിയിട്ട് അതല്ലെടാ....

വസു പിണങ്ങിപോയ ചന്തുവിന്റെയും ആദിയുടെയും അടുക്കല്ലെക്ക് പോയപ്പോൾ
രണ്ട് പേരും കാര്യമായി എന്തോ വീക്ഷിച്ചു കൊണ്ടിരിക്കുക്കയായിരുന്നു..പതിയെ വസുവും അവർ നോക്കുന്നിടത്തേക്ക് നോക്കി
ഹാളിൽ രണ്ട് കോണിൽ ഒരു പരിചയവും ഇല്ലാതെ നിൽക്കുന്ന  പ്രിയയെയും വരുണിനെയും ആണ്..

ചന്തു :  ഇതുവരെ കഴിഞ്ഞില്ലേ......

വസു : ഇവരുടെ പിണക്കം സാധാരണ ഒരു രാത്രി നീളാറില്ലല്ലോ...

ആദി :  ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല എന്താണെന്ന് ചോദിക്കണം അല്ലെങ്കിൽ ഇന്നും ഞാൻ സോഫയിൽ കിടക്കേണ്ടിവരും...

എന്താണ് ഇവരുടെ പിണക്കത്തിന്റെ കാരണമെന്നറിയാൻ   ചന്തുവും വസുവും കൂടി വരുണിന്റെ അടുത്തേക്കും ആദി പ്രിയയുടെ അടുത്തേക്കും പോയി...

ഏട്ടൻ എന്തിനാ ഇന്നലെ എട്ടതിയെ റൂമിൽ നിന്നും  ഇറക്കി വിട്ടത്

ഹാളിൽ ഒരു ഭാഗത്ത് ചെയറിലിരിക്കുന്ന വരുണിനോട് ചന്തു ചോദിച്ചു.

വരുൺ : അവള് നിങ്ങളോട് പറഞ്ഞോ ഞാൻ ഇറക്കി വിട്ടെന്ന്

ചന്തു :  ഇല്ല..

വരുൺ :പിന്നെ

വരുൺ  മുഖവും വീർപ്പിചു കൊണ്ട് തിരിഞിരുന്നു

വസു : ഏട്ടാ എന്തായിത് കൊച്ചു കുട്ടികളെ പോലെ

വസു വരുണിന്റെ അടുത്തിരുന്നു

വരുൺ :  നിന്റെ എട്ടതിക്ക് സംശയ രോഗം അതിനുള്ള മരുന്ന് കണ്ടു പിടിച്ചറ്റില്ല...

ഇതേ സമയം ആദി പ്രിയയുടെ അടുത്ത്..

പ്രിയ :   നിന്റെ ഏട്ടന്റെ കൂടെ  ഇറങ്ങി വന്ന എന്നെ പറഞ്ഞാൽ മതിയല്ലൊ.. എല്ലാം എന്റെ തെറ്റാ പഠിപ്പിക്കാൻ വന്ന സാറിനെ  പ്രേ മിചത് അത് പോയി പറഞ്ഞപ്പോൾ അയാളും ഉടനെ സമ്മ്തിക്കുമെന്ന് ഞാൻ അറിഞ്ഞോ..

ആദി : അല്ലെങ്കിലും വരാൻ ഉള്ളത് ഒന്നും വഴിയിൽ തങിലെന്നല്ലെ..

പ്രിയ :  😠😠😠

ആദി  : 😁😁😁😁

വരുൺ : കവിത...

ചന്തു : അത് ആരാ....

വരുൺ  : ഞാൻ പ്രിയ യുടെ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ  എന്റെ കൂടെ വർക് ചെയ്തിരുന്ന ഒരു പിഷാച് അവൾക്ക് ആണെങ്കിൽ അന്ന് എന്നോട് കടുത്ത പ്രേമമായിരുന്നു അവളെ നമ്മൾ അമ്പലത്തിൽ പോയപ്പോൾ  യധ്രിചികമായി  കണ്ടു ഞാൻ പരമാവധി ഒഴിവാക്കി വിടാൻ നോക്കിയതാ അവളാ  വീണ്ടും സ്ംസരിചു കഴിഞ്ഞാൽ അ ശല്യം പോകുമെന്ന് കരുതിയതാ പക്ഷേ ഞാൻ അവളോട് സംസാരിച്ചുകൊണ്ടു നിൽകുന്നത്
കണ്ടുകൊണ്ടാ പ്രിയ വന്നത് അപ്പോൾ മുതൽ തുടങ്ങിയതാ പ്രിയയ്ക്ക്.... അവൾ ഇപ്പോൾ എന്നോട് മിണ്ടുന്ന പോലും ഇല്ല..

വരുൺ കൊച്ചു കുട്ടികളെ പോലെ വസു വിനോടും ചന്തു വിനോടുംപരാതി പറഞ്ഞു

വസു :അപ്പോൾ എട്ടതിക്ക് ജെലസ്സ് അടിച്ചത് ആണല്ലേ.....

ചന്തു : ഇത് ഞങ്ങൾ ശെരിയാക്കി തരാം ഏട്ടൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട...

❣️❣️

ആദി : അത് ചിലപ്പോൾ  ഏട്ടന്റെ ഫ്രണ്ട് ആരിക്കും..

പ്രിയ : ശെരിയാ അത് നിന്റെ ഏട്ടന്റെ ഫ്രണ്ട് തന്നെയാ ഗേൾ ഫ്രണ്ട് പിന്നെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും അങ്ങനെ എല്ലാത്തിലും അവൾ നിന്റെ ഏട്ടന്റെ ഫ്രണ്ട് തന്നെയാ..
പിന്നെ  രാത്രിയില്

ആദി : രാത്രിയിൽ..

പ്രിയ : ഒന്നുമില്ല...

ആദി : പറ ഏട്ടത്തി....രാത്രിയിൽ

പ്രിയ : രാത്രിയിൽ കുന്തം..ഒന്ന് പോടി..

പ്രിയ ആദി യെ തള്ളി മാറ്റി കൊണ്ട് വൈശാലിയുടെയും  ശ്രാവണിയുടേയും
അടുത്തേക്ക് പോയി

❣️❣️

ആദി : എന്തായി

ചന്തു : ഫൈനൽ അനലിസിസ് പ്രിയേട്ടതി ജെലസിയുടെ നെല്ലിപലകയിൽ ലാണ് ഏതു നിമിഷവും അ നെല്ലിപലക എടുത്ത്
പ്രെഫ്സെർ അടിക്കാനുള്ള ചാൻസ് ഉണ്ട്

വസു : ഇതെങ്ങനെ പരിഹരിക്കും

ചന്തു : നമ്മുക്ക് പരിഹരിക്കാമെടി പരിഹാരം ഇല്ലാത്ത പ്ര ഷ്നങ്ങൾ ഒന്നും ഇല്ലല്ലോ

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

നീ പോകാൻ തീരുമാനിച്ചോ...

ഹൽദി ഫങ്ക്ഷൻ വേണ്ടി ഒരുങ്ങുന്ന  ജിത്തു വിനെ കണ്ടുകൊണ്ട് അധർവ് ചോദിച്ചു...

ജിത്തു :   പോവാതെ പിന്നെ എന്റെ കല്യാണതിന്റെ ഫങ്ക്ഷനാടാ നടക്കുന്നെ അതില് ഞാൻ അല്ലതെ നീ യാണോ ഒരുങേണ്ടത്...

നിനക്കുള്ള ഡ്രസ്സ്‌ ഞാൻ ദെ കബൊർഡിൽ എടുത്തു വെച്ചിട്ടുണ്ട്  ഇട്ടേണ്ട് വാടാ..


     (ജിത്തുവിന്റെ ഡ്രസ്സ് )

ജിത്തുവും അധ്ർവും ഒരുങ്ങി ഹാളിലെക്ക് വന്ന്തും ജിത്തുവിന്റെ കണ്ണുകൾ  വസുവിൽ ഉടക്കി നിന്നു

അഥർവ് : അപ്പോൾ ഇതിനയിരിന്നു മോന്റെ  കയറു പൊട്ടിച്ചുള്ള ഓട്ടം

ജിത്തു :  😁😁

പെട്ടന്ന് വസു വിന്റെ ഡ്രസ്സ്‌ കണ്ടിട്ട് എന്തോ ഓർമ വന്നത് പോലെ അധ്ർവ് ജിത്തു വിനോട് പറഞ്ഞു
എടാ ഇത് നീ അന്ന് ബാംഗ്ലൂർ പോയപ്പോൾ  ആവണി യോട് പറഞ്ഞ് ചെയ്ത ഡ്രസ്സ്‌ അല്ലേ ഇത്..

ജിത്തു :അതേല്ലോ..

അഥർവ് : നീ ഇപ്പോൾ ഇത് അവൾക്ക് കൊടുത്തു..

ജിത്തു : മേടിക്കാൻ അറിയാമെങ്കിലെ എനിക്ക് കൊടുക്കാനും അറിയാം...

അധ്ർവിന്റെ കൂടെ നിൽക്കുന്ന  ജിത്തുവിനെ  കണ്ടതും  ജയശ്രീ സ്റ്റേജിലിരുന്ന ഹിമ യുടെ അടുത്ത് നിന്നും   ജിത്തു വിന്റെ അടുത്തേക്ക് പോയി

മോൻ ഇവിടെ നിൽകുവാണോ ഇങ്ങോട്ട് വന്നേ നമ്മുക്ക് ചടങ്ങ് തുടങ്ങണ്ടേ എല്ലാവരും നിന്നെ കാത്ത് നിൽകുവാ

ജയശ്രീ പറഞ്ഞതിന് ജിത്തു വൊന്ന് മൂളി
എന്നിട്ട് സ്റ്റേജിലെക്ക് നടന്നു

എന്താണ് ജിത്തുവിന്റെ മനസിലുള്ളതെന്ന് മൻസിലാകാതെ അഥർവ് ജിത്തു പോകുന്നതും  നോക്കി നോക്കി നിന്നു പക്ഷേ അവൻ ഒന്ന് അറിയാമായിരുന്നു ജിത്തു അവന്റെ മനസിൽ തീരുമനിച്ചതെ നാളെ നടക്കൂ എന്നുള്ളത്

ചിത്രയും ദീപയും  വൈശാലിയും കൂടി ഹിമയേയും ജിത്തുവിനേയും സിദ്ധു വിനേയും ആരതിയേയും    സോഫയിൽ കൊണ്ടിരുത്തി
വൈകാതെ ചടങ്ങുകൾ ആരംഭിച്ചു
ശിവ ശങ്കറും ഇന്ദിരയും വന്ന് ജിത്തു വിന്റെയും ഹിമ യുടെയും കവിളിലും  കൈ കളിലും കാലുകളിലും മഞ്ഞൾ തൊട്ടു കൊടുത്തു അതുപോലെ ആരതിക്കും സിദ്ധു വിനും അവർക്കു പുറകെ  ചിത്രയും ദീപയും വൈഷാലിയും  മനൊഹറും  ശ്രാവണി യും രാജേന്ദ്രനും വർഗീസും പിന്നെ വരുണും പ്രിയയും മഞ്ഞൾ തൊട്ടു കൊടുത്തു
അവർക്കെല്ലാം ശേഷമാണ്  ചന്തുവും ആദി യും വസുവും അക്കുവും വന്നത്..
ആരതിയും സിദ്ധുവും കൂടി നാലുപേർക്കും മഞ്ഞൾ മുഖത്തു വാരി തേച്ചു വിട്ടു ഹിമയുടെ അടുത്തേക്ക് വന്ന്തും വസു പുഞ്ചിരിയോടെ മഞ്ഞൾ തേച്ചു ഹിമയകട്ടെ പുച്ഛത്തോടെ മുഖം തിരിച്ചു വസു അത് കാര്യമാക്കാതെ അടുത്ത ആൾക്ക് മഞ്ഞൾ തെയ്ക്കാനയി അടുത്തേക്ക് പോകാൻ ഒരുങിയതും അത് ജിത്തു ആണല്ലോ യെന്ന് അവൾ ഓർത്തത്  ജിത്തു വിന്റെ അടുത്തേക് വെരുംന്തൊറും  വസു വിന്റെ ഹൃദയ മിടിപ്പ് കൂടികൊണ്ടേയിരുന്നു ജിത്തു വസുവിന്റെ വിറയും  പരിഭ്രമവും അതുവഴി ഉണ്ടാകുന്ന വിയർപ്പു തുള്ളികളും കണ്ട് രെസിചു കൊണ്ടിരിക്കുകയാണ് ജിത്തു

എന്തിനാ എന്റെ പെണ്ണേ നീ ഇങ്ങനെ എന്നെ ഭയക്കുന്നത്  അതിനു മാത്രം നിന്നെ ഞാൻ എന്താടി ചെയ്തത് (ജിത്തു ആത്മ )

വസുവിനെ കാണുന്തോറും കടിച്ചടുക്കാനാണ് ജിത്തു വിനു തോന്നിയത്
വസു ജിത്തുവിനെ നോക്കിയതും അവളുടെ നൊട്ടതെ ഒരു നിറഞ്ഞ പുഞ്ചിരിയൊടെയാണ് അവൻ വരവേറ്റത്.. വിറയ്ക്കുന്ന കൈകളോടെ അവൾ മഞ്ഞൾ ചെറുതായി ജിത്തു വിനു തൊട്ടു കൊടുത്തു

പെട്ടെന്നാണ് ജിത്തു വിന്റെ രണ്ട് കൈകളും വസുവിന്റെ  കവിളിൽ തൊട്ടുരുമിക്കൊണ്ട് കടന്നു പോയത്
എന്താണ് സ്ംഭവിച്ചതെന്ന് അറിയാതെ കണ്ണുകൾ മിഴിചു കൊണ്ട് വസു ജിത്തു വിനെ നോക്കി

ജിത്തു അപ്പോഴും അവളെ കള്ള ചിരിയോടെ നോക്കി കൊണ്ടിരിക്കുക യായിരുന്നു വസു ഉടനെ തന്നെ പിടച്ചിലോടെ എഴുന്നേറ്റ് സ്റ്റേജിൽ നിന്നും
ഇറങ്ങി..


ചടങ്ങുകൾക്ക് ശേഷം ചന്തുവും ആദി യും വസുവും  അക്കുവും കൂടി സ്റ്റേജിലെക്ക് കയറി..
ചന്തു മൈക്ക് കൈയിൽ എടുത്തു കൊണ്ട് സ്ംസരിക്കാൻ തുടങ്ങി..

ഇനി ഇവിടെ നടക്കാൻ പോകുന്നത് ചെറുക്ക്ൻ വീട്ടുക്കാരുടേയും പെണ്ണ് വീട്ടുകാരുടേയും കലാ പരിപാടികൾ ആണ്
സമയം  പഴക്കാൻ ഒരുപാട് ഉണ്ടായതു കൊണ്ടും   വധൂവരന്മാരെ ബോറടിപ്പിക്കാനും വേണ്ടി
ഫസ്റ്റ് കപ്പിൾ ഡാൻസ് കളിക്കാനായി വരുന്നു

  പ്രഫസ്സറും സ്റ്റുഡന്റും വരുണിനേയും
പ്രിയയേയും ചൂണ്ടിക്കാട്ടി ചന്തു പറഞ്ഞു

വരുണും പ്രിയയും ഞെട്ടി പരസ്പരമൊന്ന് നോക്കി...

എന്നിട്ട് രണ്ടുപേരും ചന്തു വിനെ കൂർപ്പിചൊന്നു നോക്കി അവർക്കു രണ്ടു പേർക്കും പണി തന്നതാണെന്ന് അവർക്കു മനസ്സിലായി
അതിനു ശേഷം വരുൺ പ്രിയയ്ക്കു നേരെ കൈകൾ നീട്ടി പിടിച്ചു ആദ്യം കൈകൾ കൊടുക്കാൻ തയാർ അയില്ലെങ്കിലും വരുൺ പ്രിയയെ പിടിച്ചു തന്നോട് അടുപ്പിച്ചു കൊണ്ട്  സ്റ്റേജിലെക്ക് കയറി...

അല്ലികലിൽ അലകടലൊ എന്നാ ലാലെട്ടന്റെയും  ഐഷ്വ്ര്യയുടെയും സൂപ്പർ ഹിറ്റ് പാട്ടിട്ട് നല്ലൊരു പെയർ ഡാൻസ് എല്ലാരുടെയും ഒന്ന് അംബരപ്പിചു

ചന്തു & ആദി :   ഇവർക്ക് ഡാൻസ് കളിക്കാൻ അറിയാമേന്ന് നീ ഞങ്ങളോട് പറഞ്ഞില്ലല്ലോ...

വസു  : ഞാനും ഇപ്പൊഴാടി അറിയുന്നേ..

അതിനു പുറകേ ആദിയുടെയും  ചന്തുവിന്റെയും അക്കുവിന്റെയും ഗ്രൂപ്പ്‌ ഡാൻസ് വന്നത്..

കുന്നിമണി കൂട്ടിൽ എന്ന  സമ്മറിൻ ബദ്ലഹേം സിനിമ യിലെ
പാട്ടിട്ട്  മൂന്ന് പേരും കൂടി അ സ്റ്റെജ് ഇളക്കി മറിച്ചു.

🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼

ഏട്ടത്തി..ഇവനെ യൊന്ന് പിടിച്ചേ..

  കൈയിലിരുന്ന റിച്ചു വിനെ പ്രിയ യുടെ കൈയിലെക്ക് കൊടുത്തു കൊണ്ട് പറഞ്ഞു

പ്രിയ : വസു നീ ഇതെങൊട്ടാടാ പോകുന്നേ...

വസു : ഇതുനൊക്കിയെ റിച്ചു അവനെ ഇടുത്തു കൊണ്ടിരുന്ന്താ അവന്റെ കൈയിൽ ഉണ്ടായിരുന്ന ഐസ് ക്രീം മുഴുവനും എന്റെ ഡ്രെസ്സിലാക്കി ഞാൻ ഇതൊന്ന് ക്ലീൻ ചെയ്തിട്ട് വരാം

പ്രിയ :  നീ ഒറ്റയ്ക്ക് പോകാതെ ഞാൻ കൂടി വരാം...

വസു : വേണ്ടട്ടേത്തി..   എന്റെ ഈ ഫോണോന്ന് പിടിച്ചേ ഞാൻ ഇത് ക്ലീൻ ചെയ്തിട്ട് ഓടി വരാം പ്രിയൂസെ..

വസു ഹാളിൽ നിന്നും  ഒറ്റയ്ക്ക് പോകുന്നത് കണ്ട് കൊണ്ട് സഞ്ജു ഹരിയുടെ തോളിൽ തട്ടി കൊണ്ട് വരാൻ പറഞ്ഞു

ഹാളിൽ നിന്നും വാഷ് റൂമിന്റെ അടുത്ത് എത്തിയപ്പൊഴെക്കും ആരോ വസു വിന്റെ പിറകിൽ ലുണ്ടെന്ന് തോന്നി
പക്ഷേ തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാൻ ഇല്ലായിരുന്നു..


ഡ്രെസ്സിൽ നിന്നും  ടിഷ്യു ഉപയോഗിച്ച് വസു  ഐസ് ക്രീം തുടച്ചുനീക്കകൊണ്ടിരുന്നു
പെട്ടന്ന് ആരുടയൊക്കയൊ കാലനക്കങ്ങൾ കെട്ടുകൊണ്ട് വസു
തിരിഞ്ഞു നോക്കിയത് 

സഞ്ജയ്‌ നീയോ...

അവളുടെ തോട്ടു പുറകിൽ നിൽക്കുന്ന സഞ്ജയ് കണ്ട് കൊണ്ട്
ഉള്ളിലെ പേടി പുറത്തു കാണിക്കാതെ അവൾ ദേഷ്യത്തോടെ സഞ്ജയ് നോക്കി പറഞ്ഞു...

വസു : നീ എന്താ ഇവിടെ...   ഇത് ലേഡീസ് ഒൺലി ആണെന്ന് അറിയില്ലേ..

സഞ്ജയ് : എന്നോട് ആരും പറഞ്ഞില്ലഡോ താൻ പാർട്ടിയിൽ നിന്നും ഇറങ്ങി ഇങ്ങോട്ട് വരുന്നത് കണ്ടു സൊ തനിക് ഒരു  കമ്പനി തെരാമെന്ന് കരുതി
വസു വിനോട് പറഞ്ഞു കൊണ്ട് അവൻ അടുത്തേക്ക് വന്നു

വസു :  അതിന് താൻ എന്തിനാ അടുതൊട്ട് വെരുന്ന്ത്.. മുൻപിൽ നിന്ന് മാറി നിൽക്ക് എനിക്ക് പൊകണം

വസു സഞ്ജയെ തറപ്പിചൊന്നു നോക്കിയിട്ട് ടിഷ്യു പേപ്പർ വലിച്ചെറിഞ്ഞ് പോകാൻ തുടങ്ങിയതും ഡോർ ലോക്ക് ചെയ്ത് ഡോറിനടുത്ത് നിൽക്കുന്ന മനുവിനെയാണ് അവൾ കണ്ടത്   വസു വിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന പേടി അതിന്റെ സർവ ശക്തി മെടുത്ത് അവളെ കീഴടക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു

ഉടനെത്തന്നെ സഞ്ജയ് ബലമായി വസു വിന്റെ കൈ പിടിച്ചു  പിറകിലെക്ക് വലിച്ചു..

സഞ്ജയ് : പോവാതെ...ഞാനൊന്ന് പറയട്ടെ  ഇപ്പോൾ അവിടേക്ക് പോയിട്ട് എന്താ നിനക്ക് ഇത്ര ചെയ്യാനുള്ളത് ഒന്നും ഇല്ല സൊ കുറച്ചു കഴുഞിട്ടു പൊകമ്മെന്നേ
എന്താ ഇത്രയും ധൃതി
നിന്നെ ഞങ്ങൾ തന്നെ കൊണ്ടാക്കാം..
എന്താടാ...

ഹരി : ശെരിയാ ഞങ്ങൾ തന്നെ നിന്നെ കൊണ്ടാക്കാം...

വസു :എന്റെ കൈയിൽ നിന്ന് വിട് സഞ്ജയ്‌ എനിക്ക് പോണം ...

ഹരി : ഇവിടെ നിന്ന് നീ ഇനി ഇപ്പോൾ  പുറത്തു പോകണമെന്ന് ഞങ്ങൾ തീരുമാനിക്കും

പെട്ടന്നുള്ള സഞ്ജയുടെ പിടി വലിയിൽ ബാലൻസ് കിട്ടാതെ അവൾ നിലത്തേക്ക് വീണു...

..

വസു വീഴുന്ന്തു കണ്ട്
ഹരിയും സഞ്ജയും വഷളൻ ചിരിയോടെ വസു വിന്റെ അടുത്തേക്ക് നടന്നു അവർ അടുത്തേക്ക് വരുന്നതിനനുസരിച്ച് വസു പുറകിലെക്ക് നീങ്ങി കൊണ്ടേയിരുന്നു..
അവസാനം  ഭിത്തിയിലിടിച്ചാണ് അവൾ നിന്നത്..

സഞ്ജയ് :  വേദനിച്ചോ എന്റെ വസുവിന്....
വേദന വെറും ഒരു തുടക്കമല്ലെ  ഇതിലും സുഖമുള്ള വേദന നിനക്ക് ഞങ്ങൾ തെരാൻ പോവാ അപ്പോൾചെറിയ വേധനയൊക്കെ  നീ മറന്നോളും

വസു വിന്റെ ശരീരത്തിലെക്ക്   ഹരിയുടെയും സഞ്ജയുടെയും നോട്ടം കണ്ടതും
ഒരു നിമിഷം അവളുടെ ശരീരത്തിനോട് തന്നെ വസുവിന് വെറുപ്പ്‌ തോന്നി

ഏട്ടാ.....അച്ഛാ...... ഏട്ടാ.....

വസു ഇടറിയ ഷ്ബ്തത്തോടെ അലറി

സഞ്ജയ് :  അലറി വിളിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല ഡി ഇവിടെ നിന്നും നല്ല ധൂരമുണ്ട് ഹാളിലെക്ക് അവിടെ എല്ലാവരുംകൂടെ ഹൽദി ആഘോഷങ്ങളുടെ തിരക്കിലാ അതിന്റെ ഇടയിൽ നിന്നെ ശ്രദ്ധ ക്കാൻ ആർക്കും സമയം കാണില്ല അതുകൊണ്ട് അലറി വിളിച്ചാലും നിന്നെ രെക്ഷിക്കാനയിട്ട് ആരും വരില്ല  എന്ന സത്യം അക്സെപ്റ്റ് ചെയ്യ് നിന്റെ ഏട്ടൻ ഇപ്പോൾ അന്ന് നിന്നെയയിരുന്നു പ്ര തീക്ഷിചത് പക്ഷേ പാവം ചന്തു അവളാ എന്നാൽ ഇന്ന്
നിന്നെ തന്നെ കിട്ടീ

രണ്ടു ചെന്നയ്കൾക്കിടയിൽ അകപ്പെട്ട ഒരു മാൻകുഞ്ഞിനെ പോലെ അവൾ ദയനീയമായി നോക്കി വിറയലോടെ
ചുവരിനോട് ചേർന്നവൾ ചുരുണ്ടു കൂടി
കണ്ണുകളെ ഈറ നണിയിച്ചു കൊണ്ട് കണ്ണുനീർ ഒഴുകി വീണു കൊണ്ടേയിരുന്നു

പ്ലീസ്‌ സഞ്ജയ് എന്നെ വെറുതെ വിട്ടേക്ക് എനിക്ക് എനിക്ക് പൊകണം....

കൈകൾ കൂപികൊണ്ട്  വസു കേണു

സഞ്ജയ് :  ഇത്രയേയുള്ളോ എന്റെ വസു നീ എവിടെപ്പോയി കുറച്ചു മുൻപ് കണ്ട അ തന്റേടമൊക്കെ നിന്റെ അ തന്റേടം അത് എനിക്ക് കൂടുതൽ ഇഷ്ടം.....

നിലത്തു കിടക്കുന്ന വസുവിന്റെ
അടുത്ത് മുട്ടുകുതിയിരുന്നു  കൈകൾ കൊണ്ട് വസു വിന്റെ കവിളിൽ കുത്തി പിടിച്ചു സഞ്ജയുടെ മുഖം അവൾക്കു നേരെ അടുപ്പിച്ചു പിടിച്ചു അവന്റെ
കൈകളിൽ വസു വേദന കൊണ്ട് പിടഞ്ഞു
സഞ്ജയ് ബലമായി വസു വിലെക്ക് അമാരാൻ തുടങ്ങിയ തും വസു സഞ്ജയുടെ കൈയിൽ ആഞ്ഞു കടിച്ചു എന്നിട്ട്

സഞ്ജയെ സർവശക്തി യുമെടുത്ത് വസു പിറകിലെക്ക് തള്ളിമാറ്റി സഞ്ജയ്‌ പുറകിലേക്ക് മറിഞ്ഞു വീണു സഞ്ജയ് വീഴുന്ന്തു കണ്ട് കൊണ്ട് മനുവും അവന്റെ അടുത്തേക്ക് ഓടി അ സമയം പാഴക്കതെ  അവിടെ  പുറത്തേക്ക് വസു ഓടി ആ ഒട്ടതിനിടയിൽ
വസു ആരുടയൊ നെഞ്ചിൽ ഇടിച്ചു നിന്നു..ആരാണെന്നു പോലും നോക്കാതെ വസു അവനെ ഇറുക്കി കെട്ടി പിടിച്ചു 
പേടിക്കൊണ്ട് വിറയ്ക്കുന്ന അവളുടെ ശരീരത്തെ അവൻ തന്റെ കൈകുള്ളിൽ പൊതിഞ്ഞു പിടിച്ചു..
കര വലയതിനുള്ളിൽ അവൾ സുരക്ഷിതമാണെന്ന് അവൾക്ക് തോന്നി
അത് തോന്നൽ അല്ല ഉറപ്പ് തന്നെ ആയിരുന്നു..
വസുവിന്റെ കണ്ണിൽ നിന്നും വീഴുന്ന ചൂട് കണ്ണുന്നീർ അവന്റെ ഉള്ളിലെ രക്തത്തെ തിളപ്പിക്കുന്നതയിരുന്നു..


രാവണ  💞 പ്രണയം

രാവണ 💞 പ്രണയം

4.4
2388

വസു ഡാ.... മോളേ.. കണ്ണ് തുറക്ക്.. ജിത്തു  തന്റെ കൈകളിൽ വാടി തളർന്നു കിടക്കുന്ന പ്രിയപെട്ടവളെ നിറ കണ്ണുകളോടെ നോക്കി കവിളിൽ തട്ടി വിളിച്ചു കൊണ്ടേയിരുന്നു   ജിത്തുവിന്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു കൊണ്ടിരുന്ന സമയതെപ്പോഴോ അവളുടെ ബോധം മറഞ്ഞിരുന്നു ജിത്തു എടാ നീ അവളെ റൂമിലേക്ക് കൊണ്ട് പോ... പേടിച്ചിട്ടായിരിക്കും .... അഥർവിന് എങ്ങനെയെങ്കിലും സഞ്ജയ് യും ഹരിയും  എത്തുന്നതിനു മുൻപ് ജിത്തുവിനെ അവിടെ നിന്ന് പറഞ്ഞു വിടണമെന്നെയുണ്ടായിരുന്നുള്ളൂ എന്നാൽ ജിത്തു വസുവിനെ ഈ അവസ്ഥയിലാക്കിയ അവ്ന്മരെ കാണാതെ അവിടെ നിന്ന് ഒരടി അനങില്ല എന്ന സ്ഥിതിയിലുമായിരുന്നു.