ദേവാരതി 7
ആരതിക്ക് ഇപ്പൊ 7 മാസമായി. വയരെല്ലാം നന്നായി വച്ചു. അവളുടെ ബുദ്ധിമുട്ടുകളെല്ലാം അവൻ ശ്രദ്ദിക്കാറുണ്ട്. നടുവേദനയും അനുബന്ധ ബുദ്ധിമുട്ടുകളും എല്ലാ ഗർഭിണികളെയും പോലെ അവൾക്ക്മുണ്ട്. അവൾ വയറിൽ കൈ വച്ചു കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവനും കുഞ്ഞിനോട്മിണ്ടണം എന്നുണ്ട്. പക്ഷേ എന്തോ അവനെ പിന്തിരിപ്പിക്കുന്നു. അന്ന കുഞ്ഞിന്റെ അനക്കമറിയാൻ അവളുടെ വയറിൽ ചെവി ചേർക്കുമ്പോൾ അവനും അത് പോലെ ഒന്ന് ചെയ്യാൻ കൊതി തോന്നാറുണ്ട്.
🍀🍀🍀🍀🍀🍀🍀🍀🍀
8ആം മാസം അവസാനിക്കാറായപ്പോൾ ജാനകി മുത്തശ്ശിയുടെ മുത്തശ്ശി യുടെ നിർദേശ പ്രകാരം സീമന്തം എന്ന ചടങ്ങ് നടത്താൻ തീരുമാനിച്ചു (നിറ ഗർഭിണിയെ സുഖ പ്രസവത്തിനു അശ്ലീർവദിക്കുന്ന ചടങ്ങാണ് സീമന്തം ). നവീൻ്റെയും നവിതയുടെയും അപ്പച്ചനും അമ്മച്ചിയും റോബിന്റയും മീരയുടെയും വീട്ടുകാരും വന്നു.
പട്ട് വിരിച് വിളക്ക് കത്തിച്ചു വച്ചു. അഷ്ടമംഗല്യവും മധുര പലഹാരങ്ങളും അടുത്ത് വച്ചു. അതിനു പിറകിൽ ആരതിയെ ഇരുത്തി. അന്ന select ചെയ്ത ഇളം ചുവപ്പ് പട്ടു സാരി ചുറ്റി. ആഭരണങ്ങൾ ഇട്ട് മുല്ലപ്പൂവൊക്കെ ചൂടി നാണത്തോടെ ഇരിക്കുന്ന പെണ്ണിനോട് അവന് ആദ്യമായി ഒരു താല്പര്യം തോന്നി. എല്ലാവരും അവൾക്ക് മധുരം കൊടുത്ത് അശ്ലീർവദിക്കുമ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു. ഏറ്റവും അവസാനമാണ് അവൻ അവൾക്ക് മധുരം കൊടുത്തത് എല്ലാവരും അവനെ നിർബന്ധിച്ചപ്പോൾ!.
🍀🍀🍀🍀🍀🍀🍀
പിന്നെയും അഞ്ചെട്ട് ദിവസം കഴിഞ്ഞ് ഒരു രാത്രിയാണ് അവൾക്ക് pain തുടങ്ങിയത്. അമ്മയും അന്നയുമൊപ്പം അവൻ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. Labour room എന്നെഴുതിയ ബോർഡ് ഉള്ള മുറിക്ക് മുൻപിൽ കാത്തു നിൽക്കുമ്പോൾ. ആദ്യമായി അവന് എല്ലാ ഭർത്താക്കന്മാറേയും പോലെ അവളെ ഓർത്തു പ്രണയം കലർന്ന നോവുണ്ടായി. അവളെ ഒന്ന് പെട്ടന്ന് കാണാൻ അവന് തോന്നി.
ആരതിയുടെ?
Husbend ആണോ? പ്രസവിച്ചു. ആൺകുട്ടിയാണ് ഇപ്പം കൊണ്ട് വരാട്ടോ.
അല്പം കഴിഞ്ഞപ്പോൾ ഒരു nurse കുഞ്ഞിനെ കൊണ്ട് വന്ന്. വേദലക്ഷ്മിയാണ് കുഞ്ഞിനെ ആദ്യം വാങ്ങിയത്. ആ വെള്ളതുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങിയപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. നേരം വെളുത്തപ്പോ അവളെ റൂമിലേക്ക് മാറ്റി. അവളെ കണ്ടപ്പോൾ അവൻ മറ്റൊന്നും ഓർക്കാതെ ഓടി ചെന്ന് അവളുടെ നെറ്റിയിൽ ചുംബിച്ചു. പിന്നെ അടുത്തുള്ള കുഞ്ഞിനേയും. എല്ലാവരും അവളെ കാണാൻ വന്നപ്പോൾ ആണ് അവൻ ഒറ്റക്കായത്. അപ്പോഴാണ് നടന്നത് അവൻ ഓർത്തത്. താൻ ഒരു പെൺകുട്ടിയെ പ്രണയത്തോടെ ചുംബിച്ചു എന്ന് അവനു തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
നാലു ദിവസം കഴിഞ്ഞു അവളെ വീട്ടിലേക്ക് കൊണ്ട് വന്നു. രാത്രിയിൽ കുഞ്ഞിനെ നടുക്ക് കിടത്തി രണ്ട് പേരും കുഞ്ഞിനോട് ചേർന്ന് പരസ്പരം നോക്കി കിടന്നു. കാലങ്ങൾ മുന്നോട്ട് പോവുമ്പോൾ അവർക്കിടയിലെ അകലം കുറഞ്ഞു വന്നു.
--------*--*-******------*-*-*---------------**-*--------***------------
7വർഷങ്ങൾക്ക് ശേഷം
സൂര്യാ....രേവൂ എവിടെ?
കുഞ്ഞിടെ കൂടെ ഗാർഡനിൽ കളിക്കുന്നു ആന്റി,
മഹിയുടെയും ആരതിയുടയും മകനാണ് സൂര്യദേവ് വർമ എന്ന സൂര്യ.അവരുടെ പ്രണയ വലരിയിൽ വിരിഞ്ഞ രണ്ടാമത്തെ പുഷ്പം 3വയസുള്ള കുഞ്ഞി എന്ന അശ്വനി വർമ്മ. അന്നയുടെയും സിദ്ധുവിന്റെയും മകളാണ് 5വയസ്സുള്ള രേവതി. ട്രീസയും അവളുടെ boy friend ക്രിസ്റ്റിയും കല്യാണം കഴിഞ്ഞ് free birds ആയി നടക്കുന്നു. ജാനകി മുത്തശ്ശി കൊച്ചുമകന്റെ മകനെയും കണ്ട് സമാദാനമായി സ്വർഗം പൂക്കി. ദേവിനായി വാങ്ങിയ flat മഹി ഹരിക്കും കാവേരിക്കും വിവാഹ സമ്മാനമായി കൊടുത്തു
അവസാനിച്ചു
പുരുഷന്റെ പൂർണത സ്ത്രീയിലാണ് എന്ന traditional ചിന്താഗതിക്കാരിയാണ് ഞാൻ. എന്നാൽ മറ്റോന്നും തെറ്റാണെന്നും പറയുന്നില്ല. അല്ലാത്തവർക്കും ജീവിക്കാൻ അവകാശമുണ്ട്. പക്ഷേ ജീവന്റെ നിലനിൽപ് re-production ൽ ആണ്