Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 77

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 77


“ഈ ലോകത്ത് ഞാൻ മാത്രമേയുള്ളൂ ഒഫീഷ്യലായി ആയി നിങ്ങളെ, നിങ്ങൾ ചെയ്യുന്ന ജോലിക്ക് ഉള്ള പേര് വിളിക്കാൻ അർഹതയും അവകാശവും ഉള്ള ഒരേ ഒരാൾ.”


“നീ എന്താടി പറയുന്നത്? ഞങ്ങൾ ആർക്കാടി മാമാ പണി ചെയ്തു കൊടുത്തിരിക്കുന്നത്?”


“അതാണ്... അതാണ് അവർക്കും അറിയേണ്ടത്. ഇതൊന്നു വിസ്തരിച്ച് ഏമാന്മാരെ പറഞ്ഞു കേൾപ്പിച്ചാൽ പിന്നെ എനിക്ക് ഒന്നും ചെയ്യാനില്ല.”


“അല്ലെങ്കിൽ നീ ഞങ്ങളെ അങ്ങ് ഉലത്തും... ഒന്ന് പോടീ പെ...”


പറഞ്ഞു തീരുന്നതിനു മുൻപ് ജീവൻറെ മുഖമടച്ച് ഒന്ന് കിട്ടി.


“നീ പറയും ഏട്ടാ... നീ മാത്രമല്ല നിൻറെ കൂടെയുള്ള നമ്മുടെ തറവാട്ടിലെ ബാക്കിയുള്ള എല്ലാവരും വായ തുറന്ന് എല്ലാം വിശദമായി തന്നെ പറയും. അല്ലെങ്കിൽ അത് പറയിപ്പിക്കാൻ ആണ് സ്വാഹയുടെ ഇപ്പോഴത്തെ ഈ വരവ് തന്നെ.”


അവളുടെ പ്രവർത്തിയും സംസാരവും കേട്ട് തറവാട്ടിലെ 5 ആണുങ്ങളും വിറക്കാൻ തുടങ്ങി.


“നീ... നീ ആരാണ് എന്നാണ് പറഞ്ഞത്?”


സത്യൻ വിക്കി വിക്കി ചോദിച്ചു.


“അത് ശരി, ഇതുവരെ എന്നെ മനസ്സിലായില്ല എൻറെ കുടുംബക്കാർക്ക് അല്ലേ?


ഞാൻ സ്വാഹ... സ്വാഹ ദേവി നായർ.


നിങ്ങളുടെ മൂന്നുപേരുടെയും മുറപ്പെണ്ണ് തന്നെ... അല്ലേ, അങ്ങനെയല്ലേ വിജയാനന്ദൻ മാമേ, ഗംഗാധരൻ മാമേ? ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് കൃത്യമായി നിങ്ങൾക്ക് പറയാൻ നിങ്ങൾക്ക് രണ്ടുപേർക്കും സാധിക്കും ആയിരിക്കും.”


അതും പറഞ്ഞു തലയിൽ ഉണ്ടായിരുന്നു ഹുഡി അവൾ അഴിച്ചു താഴെ ഇട്ടു.


“നീ... നീ എന്താണ് ഇവിടെ?”


“അപ്പോ എൻറെ മുറച്ചെറുക്കന് പറഞ്ഞതൊന്നും മനസ്സിലായില്ലേ? നിങ്ങളെ എല്ലാവരെയും ഒന്ന് കാണാൻ വന്നതല്ലേ ഞാൻ? അതും ഇത്ര നാളുകൾക്കു ശേഷം. പക്ഷേ ഇങ്ങനെയൊരു കൂടിക്കാഴ്ച തയ്യാറാക്കാൻ കുറച്ചു സമയം എടുത്തു. അതാണ് എൻറെ എൻട്രി കുറച്ചു വൈകിയത്. കുറച്ചു വൈകിയാലും എന്താണ് കുഴപ്പം? കളർ ആയില്ലേ ഇപ്പോൾ? എങ്ങനെയുണ്ട് ഞാൻ നിങ്ങൾക്ക് വേണ്ടി ഒരുക്കിയ സെറ്റപ്പ്? ഇഷ്ടപ്പെട്ടോ എൻറെ കുടുംബക്കാർക്ക് എല്ലാവർക്കും? എന്തെങ്കിലും കുറവുണ്ടെങ്കിൽ ഇപ്പോൾ പറയണം. ഞാൻ വേഗം ശരിയാക്കാം.”


അവളുടെ ചോദ്യവും നിൽപ്പും എല്ലാം കണ്ട് അവർ അഞ്ചുപേരും വിറക്കാൻ തുടങ്ങി. കാരണം അവർക്കെല്ലാം അറിയാം സ്വാഹയെ പറ്റിയും, സ്വാഹക്ക് എന്തൊക്കെ നമ്മളെ പറ്റിയും അറിയാം എന്ന്.


കാരണം അവളെ വീട്ടിൽ കെട്ടിയിട്ടിരുന്ന സമയത്ത് അഹങ്കാരം കൊണ്ട് എല്ലാം അവളുടെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞത് അവർക്ക് അറിയാവുന്നതാണ്.


അവൾ കയ്യിൽ നിന്നും രക്ഷപ്പെടും എന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഒന്നും നോക്കാതെ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ ഒന്നും ചിന്തിക്കാതെ എല്ലാം വിളിച്ചു പറയുക ആയിരുന്നു അന്ന്. അതെല്ലാം ഓർത്തപ്പോൾ അവർ വിറയ്ക്കാൻ തുടങ്ങി. ശ്രീക്കുട്ടിയെ മുന്നിൽ കൊണ്ടു വന്നപ്പോഴും സ്വാഹ തങ്ങളുടെ മുന്നിൽ വരുമെന്ന് അവർ ഒരിക്കലും ഓർത്തില്ലായിരുന്നു.


“അപ്പോൾ എങ്ങനെയാണ് കിരൺ ഏട്ടാ കാര്യങ്ങൾ... എന്നെ നന്നായി അറിയാമല്ലോ എൻറെ കുടുംബക്കാർക്ക്? എന്നെക്കൊണ്ട് കുടുംബക്കാരെ തല്ലി എന്ന പേര് വരുത്തിക്കാതെ കാര്യങ്ങൾ മണി മണിയായി പറയാൻ നോക്ക്.“


“എന്താടി പേടിപ്പിക്കുകയാണോ? 4 പോലീസിനെ കാണിച്ച് ഞങ്ങളെ അങ്ങ് പിടിച്ച് എല്ലാം പറയിപ്പിക്കാം എന്നാണോ, അതോ ഞങ്ങളെ തൂക്കിലേറ്റും എന്നാണോ നീ പറഞ്ഞു വരുന്നത്?”


“അയ്യോ എന്തൊക്കെയാണ് എൻറെ ഈ ഗംഗാധരൻ മാമ പറയുന്നത്? സ്വാഹക്ക് നിങ്ങളെ നേരിടാൻ ഒരു പോലീസും പട്ടാളവും വേണ്ടല്ലോ മാമേ... “


“ഓ... എന്നിട്ട് നീ ഇത്ര നാളും എവിടെയായിരുന്നു? ഞങ്ങളെ പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കുകയല്ലായിരുന്നോ?”


“അയ്യോ ഗംഗാധരൻ മാമേ... നിങ്ങൾക്ക് വളരെയധികം തെറ്റിദ്ധാരണകൾ ഉണ്ട് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. അത് ഊഹിക്കാവുന്നതേയുള്ളൂ. കാരണം നിങ്ങൾക്ക് അത്രയും ബോധമേ ഉള്ളൂ. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ തറവാട്ടു മഹിമ കാണിക്കാതെ പറ്റില്ലല്ലോ അല്ലേ?


അല്ലെങ്കിലും നല്ല വീട്ടിലെ പെൺകുട്ടികളെ, അതായത് എൻറെ കുടുംബത്തിലെ രണ്ടു ബുദ്ധി അശേഷം ഇല്ലാത്ത അപ്പച്ചിമാരെ വളരെ ഈസിയായി പണത്തിനും അംഗീകാരത്തിനും ലക്ഷ്യം വെച്ച് പ്രണയം അഭിനയിച്ച് വീഴ്ത്തിയ വരല്ലേ നിങ്ങൾ രണ്ടുപേരും.


ഇതൊക്കെ മനസ്സിലാക്കി കൊണ്ട് തന്നെയാണ് അച്ഛച്ഛൻ അന്ന് എൻറെ രണ്ട് അപ്പച്ചിമാരെയും നിങ്ങളെ കല്യാണം കഴിപ്പിച്ചു തന്നത്. അച്ഛച്ഛനും അച്ഛമ്മയ്ക്കും എല്ലാം അറിയാമായിരുന്നു എന്നാലും അവർ ഓർത്തത് തങ്ങളുടെ രണ്ട് പെൺമക്കളും നിങ്ങളെ കെട്ടിയാൽ കൺവെട്ടത്ത് തന്നെ ഉണ്ടാകുമല്ലോ എന്നാണ്.


കാരണം അവർക്ക് അവരുടെ മക്കളെ നന്നായി അറിയാം. അവരുടെ ബുദ്ധി ഇല്ലായ്മയും പണത്തോടുള്ള ആർത്തിയും എല്ലാം അവർക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ആണ് കുടുംബത്തിൽ കയറ്റാൻ പറ്റാത്ത രണ്ടുപേരാണ് നിങ്ങൾ എന്ന് അവർക്ക് അറിയാമായിരുന്നു എങ്കിലും അവർ നിങ്ങൾക്ക് അവരെ തന്നത്.”


സ്വാഹ തങ്ങളെ പറ്റി പറയുന്നത് കേട്ട് ദേഷ്യത്തോടെ ഗംഗാധരൻ മാമ ചോദിച്ചു.


“എന്നിട്ട് എവിടെയാണ് എടീ നിൻറെ ഈ അതിബുദ്ധിമാന്മാരായ അച്ഛച്ഛനും അച്ഛമ്മയും?”


അയാളുടെ ആ ചോദ്യം കേട്ട് സ്വാഹ അയാളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.


“ഈ ചോദ്യത്തിൽ എനിക്ക് ഒരു ധ്വനി കൂടി കേൾക്കുന്നുണ്ട് ഗംഗാധരൻ മാമേ...


അതേടി, അവരെ ഇല്ലാതാക്കിയത് പോലെ നിന്നെയും അങ്ങ് യമപുരിയിൽ ഏൽപ്പിക്കും എന്ന്... അത് ശരിയല്ല ഗംഗാധരൻ മാമേ?”


“എന്താടി നിനക്ക് അതിൽ എന്തെങ്കിലും സംശയം ഉണ്ടോ?”


ദേഷ്യത്തിൽ ഗംഗാധരൻ തിരിച്ചു ചോദിച്ചു. അതുകേട്ട് സത്യൻ പറഞ്ഞു.


“എന്തൊക്കെ വെളിവില്ലായ്മയാണ് ഈ മനുഷ്യൻ പറഞ്ഞു കൂട്ടുന്നത്? നിങ്ങൾ ഒന്നു മിണ്ടാതിരിക്കു. അല്ലെങ്കിൽ എല്ലാവരെയും നിങ്ങൾ കൊലയ്ക്ക് കൊടുക്കുമോ?”


സത്യൻ പറയുന്നത് കേട്ട് സ്വാഹ യുടെ മുഖം ദേഷ്യത്താൽ വിറച്ചു. പിന്നെ അവനോട് ചോദിച്ചു.


“അത് എന്ത് വർത്തമാനമാണ് എൻറെ മുറച്ചെറുക്കൻ പറയുന്നത്? അയാൾ എന്തെങ്കിലും പറയട്ടെ, അല്ലെങ്കിൽ വേണ്ട... എൻറെ മൂത്ത മുറച്ചെറുക്കൻ അല്ലേ സത്യൻ ഏട്ടൻ? ഏട്ടൻ… നിങ്ങൾ തന്നെ പറയണം നമ്മുടെ അച്ഛച്ഛനും അച്ഛമ്മയും പിന്നെ എൻറെ അച്ഛനും അമ്മയും മരിച്ചു തലയ്ക്കു മുകളിൽ നിൽക്കാൻ കാരണം എന്താണ് എന്ന്.”


“അതിൽ പറയാൻ എന്തിരിക്കുന്നു. അവരുടെ സമയമായി അവർ പോയി.”


“അതെ അപ്പോൾ സമയമായാൽ അങ്ങ് പോകണം എന്ന് അറിയാമല്ലോ? നിങ്ങളുടെ സമയം ആയത് നിങ്ങൾക്ക് അറിയാമോ എന്തോ?”


“നീ വന്നപ്പോൾ തൊട്ട് ഞങ്ങളെ പേടിപ്പിക്കാൻ നോക്കുകയാണല്ലോ?”


വിജയൻ മാമാ പറഞ്ഞു തീരും മുൻപ് കിരണിൻറെ അലർച്ചയാണ് പിന്നെ അവിടെ മുഴങ്ങിക്കേട്ടത്. അവൻ വേദനയാൽ പുളഞ്ഞു വയറു പൊത്തിപ്പിടിച്ച് തറയിൽ കിടന്ന് ഉരുളാൻ തുടങ്ങി.


അതുകണ്ട് വിജയാനന്ദൻ അവൾക്ക് നേരെ വന്നു.


“എന്താടി നീ എൻറെ മോനെ ചെയ്തത്?”


സ്വാഹ ഒന്നും പറയാതെ വിജയാനന്ദൻറെ പൊക്കിൾ കുഴിയിൽ അവളുടെ രണ്ട് വിരലു കൊണ്ട് നന്നായി ചുഴറ്റി ഇറക്കി ഒന്ന് ഉള്ളിലേക്ക് ഞെക്കിയ ശേഷം റബർബാൻഡ് പോലെ വലിച്ചു വിട്ടു.


മോനേ പോലെ തന്നെ അച്ഛനും നിലത്തു കിടന്ന് പിടയുന്നത് കണ്ടതും ഗംഗാധരൻ വല്ലാതെ പേടിച്ചു പോയി. സത്യനും ജീവനും അച്ഛനെയും അനിയനെയും നോക്കി എന്തു ചെയ്യണമെന്നറിയാതെ പേടിച്ചു വിറച്ചു നിന്നു.


നിമിഷങ്ങൾ നീളും തോറും അവർ വേദനയാൽ പുളഞ്ഞു അവശരാകാൻ തുടങ്ങിയിരുന്നു. എന്നാൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ സ്വാഹ അവർക്ക് അടുത്തു തന്നെ ചുവന്ന അഗ്നി പാറുന്ന കണ്ണുകളോടെ അവിടെ അവരെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.


അവരുടെ അവശത മനസ്സിലാക്കി അമൻ സ്വാഹയുടെ അടുത്തേക്ക് വന്നു.


“സ്വാഹ... അവർക്ക് എന്തെങ്കിലും?”


“അമൻ സാറേ... കൂടി വന്നാൽ ഏകദേശം ഒരു അരമണിക്കൂർ... അവർക്ക് ജീവനോടെ ഈ ഭൂമിയിൽ ഇരിക്കാം. അതിനുള്ളിൽ വയറിനുള്ളിലെ കുടലുകളുടെ ഞാനുണ്ടാക്കിയ കെട്ട് അഴിച്ചില്ലെങ്കിൽ അവർ അങ്ങ് നരകത്തിലേക്ക് യാത്രയാകും അത്ര തന്നെ.”


സ്വാഹ വളരെ സിമ്പിളായി പറയുന്നത് കേട്ട് അമൻ പറഞ്ഞു.


“Ok, എന്നാൽ ചോദ്യോത്തരവേളയിൽ ഇവർ മരിച്ചതായി എഴുതി തള്ളിക്കളയാം അമൻ സാറേ... “


അവർക്ക് അടുത്തു നിന്നിരുന്ന ഒരു ഓഫീസർ വിളിച്ചു പറഞ്ഞു.


“ആർക്കും ഒരു പ്രശ്നവും ഇല്ലാത്ത രീതിയിൽ നമുക്ക് കാര്യങ്ങൾ എല്ലാം ക്ലീൻ ആക്കി തീർക്കാം. ഇവിടെ എന്തൊക്കെ നടന്നാലും അതൊക്കെ അമൻ സാറേ, എൻറെ പെടലിക്ക് വെച്ചോളൂ. പിന്നെ ഇതിൻറെയൊക്കെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നത് സാർ തന്നെയല്ലേ? അപ്പൊ പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ?”


“ശരി... ശരി... എന്നാൽ കാര്യങ്ങളൊക്കെ അങ്ങനെ തന്നെ ആകട്ടെ. തനിക്ക് ഒരു പ്രശ്നവുമില്ലാതെ നോക്കേണ്ടത് എൻറെ കൂടി ഉത്തരവാദിത്വം അല്ലേ?”


അമൻ പറയുന്നത് എല്ലാം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു ഗംഗാധരനും സത്യവും ജീവനും. അവർ പരസ്പരം ഒന്ന് നോക്കി, പിന്നെ താഴെ വേദന കൊണ്ട് പിടയുന്ന അച്ഛനെയും അനിയനെയും. പിന്നെ അമനെ നോക്കി പറഞ്ഞു.


“സാർ, ഇവൾക്ക് മുഴുത്ത ഭ്രാന്താണ്. ഇവൾ പറയുന്നത് കേട്ട് ഇവരെ കൊലയ്ക്ക് കൊടുക്കാതെ സാറേ...”


ഗംഗാധരൻ പറഞ്ഞത് കേൾക്കാതെ അമൻ തൻറെ സീറ്റിലേക്ക് ചെന്നിരുന്നു. അതുകണ്ട് തങ്ങളെ ആരും രക്ഷിക്കാൻ ഇല്ലെന്ന് മനസിലാക്കി അവർ മൂന്നുപേരും സ്വാഹയെ നോക്കി.


അവളുടെ ചുവന്നു തുടുത്ത കണ്ണുകളും ദേഷ്യത്താൽ വിറയ്ക്കുന്ന മുഖവുമായി ക്രൂരതയോടെ കിരണിനെയും ജയാനന്ദിനെയും നോക്കിയിരിക്കുന്ന സ്വാഹയെ കണ്ട് അവർ ശരിക്കും വിരണ്ടു. അവർക്ക് എന്ത് ചെയ്യണം എന്ന് തന്നെ അറിവുണ്ടായിരുന്നില്ല. അവളുടെ ഇപ്പോഴത്തെ ഭാവം കണ്ട് അവളോട് സംസാരിക്കാൻ പോലും അവർക്ക് ഭയം തോന്നിയിരുന്നു.


അല്പനേരം സ്വാഹ അവരെ തന്നെ നോക്കിയിരുന്നു ശേഷം അമനോട് ആയി പറഞ്ഞു.


“സാറേ... എന്ത് നോക്കി ഇരിക്കുകയാണ് നിങ്ങൾ? ഒരു പത്തു പതിനഞ്ചു മിനിറ്റ് മാത്രമേ ഇനി ഇവർക്ക് ജീവൻ കാണൂ. ഇവരുടെ അവസാന പിടച്ചിൽ കാണാൻ അടുത്ത ലോകകപ്പിൽ ഉള്ള മൂന്നുപേരെ കൂടി വേഗം തന്നെ കൂട്ടിക്കൊണ്ടു വായോ... സമയം വളരെ കുറവാണ്...”


Amen അവൾ പറയുന്നത് കേട്ടതും പോലീസുകാരോട് അവരെ കൂട്ടിക്കൊണ്ടു വരുവാൻ ഓർഡർ കൊടുത്തു.


രണ്ട് അപ്പച്ചിമാരെയും ഗീത ചേച്ചിയും അകത്തേക്ക് കൊണ്ടു വന്നു. അകത്തേക്ക് കടന്നു വന്ന ദേവ തൻറെ ഭർത്താവും മകനും വേദനയാൽ പിടയുന്നത് കണ്ടു ഓടി അവർക്ക് അടുത്തേക്ക് ചെന്നിരുന്ന് പേടിയോടെ കരയാൻ തുടങ്ങി.


“എന്താ നിങ്ങൾക്ക് പറ്റിയത്?”


പേടിയോടെ അവരോട് ചോദിച്ചു എങ്കിലും അവർ മറുപടിയൊന്നും നൽകിയില്ല. ദയനീയമായി അവളെ നോക്കുക മാത്രമാണ് ചെയ്തത്. കാരണം മറ്റൊന്നുമല്ല, അവർക്ക് സംസാരിക്കാൻ പോയിട്ട് ഒരു വാക്കു പോലും വായിൽ നിന്നും വരുന്നില്ലായിരുന്നു.


“എന്താണ് സത്യാ ഇവർക്ക് രണ്ടു പേർക്കും പറ്റിയത്? ഇവർ എന്താണ് ഒന്നും പറയാത്തത്? നിങ്ങളെന്തു നോക്കി നിൽക്കുകയാണ്?”


അവർ ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഒന്നിനും ആരും മറുപടി നൽകാതെ നിൽക്കുന്നത് കണ്ടു അവർ വീണ്ടും ചോദിച്ചു.


“ഇവർക്ക് എന്താണ് പറ്റിയത്?”


അതുകണ്ട് സ്വാഹ ചിരിയോടെ ചോദിച്ചു.


“അപ്പച്ചിയുടെ മക്കളോ അപ്പച്ചിക്ക് മറുപടി നൽകുന്നില്ല, പകരം ഞാൻ തന്നാൽ മതിയോ? അതോ കാണിച്ചു തരണോ എന്താണ് അവർക്ക് സംഭവിച്ചത് എന്ന്?”


സ്വാഹ അത് ചോദിച്ചപ്പോഴാണ് റൂമിൽ നിൽക്കുന്ന സ്വാഹയെ അവർ മൂന്നുപേരും ശ്രദ്ധിച്ചത് തന്നെ. എന്നാൽ അവർക്ക് മറുപടി നൽകിയത് സ്വാഹയാണ് എന്ന് മനസ്സിലായതും മൂന്നുപേരും പ്രേതത്തെ കണ്ട പോലെ വിറക്കാൻ തുടങ്ങി.


അവരുടെ അപ്പോഴത്തെ ഭാവം കണ്ട് സ്വാഹ പൊട്ടിച്ചിരിച്ചു പോയി. പിന്നെ ദേഷ്യത്തോടെ ചോദിച്ചു.


“എന്താണ് തറവാട്ടിലെ വീരശൂര പെൺ പട എന്നെ കണ്ടപ്പോൾ വിറക്കുന്നത്?”


“നീ... നീ എന്താണ് ഇവിടെ?”


ഗീത വിക്കി വിക്കി ചോദിച്ചു.


“അത് നല്ല ചോദ്യമാണ്... എന്തൊക്കെ പറഞ്ഞാലും നിങ്ങളെ എല്ലാവരെയും ഒന്ന് കാണാൻ വേണ്ടി വന്നതാണ്. എൻറെ കുടുംബത്തിൽ അവശേഷിക്കുന്ന നിങ്ങളെ ഒന്ന് കാണാൻ വരേണ്ടത് എൻറെ ചുമതല തന്നെയല്ലേ? എന്താണ് എന്നെ കണ്ടിട്ടും ഒരു സന്തോഷവും നിങ്ങളുടെ മുഖത്ത് ഒന്നും കാണാത്തത്? ഒന്നുമില്ലെങ്കിലും ഒത്തിരി നാളുകൾക്കു ശേഷം അല്ലേ നമ്മൾ ഇപ്പോൾ ഒന്നിച്ച് തമ്മിൽ കാണുന്നത്.”


“ഇവിടെയോ?”


ഗീത അതിശയത്തോടെ ചോദിച്ചു.


“എന്താ, എന്തുപറ്റി? ഈ സ്ഥലം എൻറെ ഒരേയൊരു ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.”


സ്വാഹ ഗീതയോട് ചോദിച്ചു. അതുകേട്ട് ഗീത അവളോട് പറഞ്ഞു.


“നോവലുകളിൽ ഉള്ള പോലെ ഒളിച്ചോടി പോയവൾ തിരിച്ചു വന്നപ്പോൾ സ്ഥലത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഒക്കെ ആകും. അതുപോലെ ഒളിച്ചോടിപ്പോയ നീയും പോലീസിൽ ചേർന്നുവോ?”


“ആഹാ... ബെസ്റ്റ്. നീ ഇപ്പോഴും ഇതുപോലുള്ള കഥകളും വായിച്ചു നടക്കുകയാണ് അല്ലേ? നീയൊക്കെ പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളുടെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ ആണ്?”


“എടീ... നായിൻറെ മോളെ... നീ അല്ലേടി എൻറെ ഏട്ടനെയും മോനെയും ഈ നിലയ്ക്ക് ആക്കിയത്?”


പെട്ടെന്നാണ് ദേവ അപ്പച്ചി അവൾക്ക് നേരെ പാഞ്ഞടുത്തു വന്നത്. അവരെ കണ്ടിട്ടും, അവർ പറഞ്ഞതെല്ലാം കേട്ടിട്ടും ഒരു ഭാവഭേദവും മുഖത്ത് ഇല്ലാതെ സ്വാഹ പറഞ്ഞു.


“അതെ... ഞാൻ തന്നെയാണ് ചെയ്തത്.


കണ്ടോ കണ്ടോ... എൻറെ അപ്പച്ചിക്ക് എന്നെ എത്ര നന്നായി അറിയാം എന്ന്. എത്ര പെട്ടെന്നാണ് ഇതിനൊക്കെ കാരണക്കാരി ഞാൻ ആണ് എന്ന് മനസ്സിലാക്കി കളഞ്ഞത്. അവരെ കണ്ടു പഠിക്കടി തേപ്പുകാരി ചേച്ചി... അല്ലാതെ കണ്ട നോവൽ ഒക്കെ വായിച്ച് ഇതു പോലെ പൊട്ടത്തരം വിളിച്ചു പറയുക അല്ല വേണ്ടത്. അല്ലെങ്കിലും നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് തേപ്പ് കഴിഞ്ഞിട്ട് സമയം ഒന്നും കിട്ടില്ലല്ലോ?”


Merry Christmas to all lovely readers... I have to travel again... so need a small break. I don\'t know how the network will be in the place where I am going... but still I will try to upload whenever I am getting network.  I don\'t think i can upload every day morning... when ever i get time i will post... and I will be back by 30th night... then it will be regular...
Thanks for understanding 🙏
Floyo....


സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 78

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 78

4.9
9106

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 78 “അതേടി മൂദേവി... നിന്നെ ഈ വക അടിയും തടയും ഒന്നും പഠിപ്പിക്കേണ്ട എന്ന് ഞാൻ എത്ര തവണ ഏട്ടനോടും അച്ഛനോടും പറഞ്ഞതാണ്. അല്ലെങ്കിലും അവർ എൻറെ വാക്ക് ഒന്നും കേൾക്കാറില്ലല്ലോ? ഇപ്പോൾ കണ്ടില്ലേ, അവൾ കുടുംബത്തിലുള്ളവരെ തന്നെ ഈ നിലക്ക് ആക്കി ഇട്ടിരിക്കുന്നത്? നീ മുടിഞ്ഞു പോവുകയേ ഉള്ളൂ... നിൻറെ എരണം കെട്ട ഈ സ്വഭാവം കാരണം തന്നെയായിരിക്കും എൻറെ അച്ഛനും അമ്മയും ഏട്ടനും ഒക്കെ അകാലത്തിൽ ഞങ്ങളെ വിട്ടു പോയത്.” അങ്ങനെ സ്വാഹയെ വേദനിപ്പിക്കുന്ന വിധത്തിലെല്ലാം അവർ ഓരോന്ന് കുത്തി കുത്തി പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ സ്വാഹ മറുപടിയൊന്നും പറയാതെ എല