ആദി...
ചന്തു...
എഴുനേൽക്കടി പെണ്ണുങ്ങളെ...
കുളിച്ചു തലതുവർത്തി കൊണ്ടിരുന്ന തുവർത്ത് ഇടുത്ത് ബെഡിൽ കൂർക്കം വലിച്ചു ഉറങ്ങുന്ന ആദിയുടെയും ചന്തുവിന്റെയും ദേഹത്തേക്ക് എറിഞ്ഞു കൊണ്ട് വസു രണ്ടു പേരെയും വിളിച്ചു...
രാവിലെ മുതൽക്കേ തന്റെ വിഷമങ്ങൾ എല്ലാം മനസ്സിൽ ഒതുക്കി വെച്ചു സന്തോഷിക്കാൻ ശ്രമിക്കുകയാണ് വസു
ശരീരത്തിലെക്ക് പെട്ടെന്ന് തണുത്തതെന്തോ അനുഭവപ്പെട്ടപ്പോൾ രണ്ട് പേരും ഒരു പോലെ ഞെട്ടി എഴുനേറ്റു ബെഡിൽ ഇരുന്നു വസുവിനെ നോക്കി
വസു അവരുടെ മുകളിലേയ്ക്ക് ഉൽക്കയിട്ട മട്ടിലാണ് രണ്ടു പേരുടെയും നോട്ടം
എന്താടി വസു മനുഷ്യനെ രാത്രിയോ നീ ഉറക്കില്ല ഇപ്പോഴെങ്കിലും കുറച്ചു നേരം ഒന്ന് കണ്ണടയ്ക്കാമെന്ന് കരുതുമ്പോൾ നീ അതിനും സമ്മതിക്കില്ലെ...
ചന്തു വസുവിനോട് ഉറക്ക ചടവോടെ പറഞ്ഞു..
രാത്രിയോ...രാത്രി ഞാൻ നിന്നെയൊക്കെ എന്താടി ചെയ്തേ..
രാത്രിയിൽ നീ ...
ചന്തു ഇന്നലെ രാത്രിയിൽ ഉറക്കത്തിൽനിന്നു പല തവണ വസു ഞെട്ടി എഴുനെറ്റതും പൊട്ടി കരഞ്ഞതുമൊക്കെ പറയാൻ തുടങ്ങിയതും ആദി കണ്ണുകൾ കൊണ്ട് പറയണ്ടേന്ന് അങ്യം കാണിച്ചു
ഇവിടിരുന്നു കാര്യം പറയാതെ പോയി കുളിച്ചിട്ടു വാടി എന്റെ ചന്തൂസെ എനിക്കും കുളിക്കാനുള്ളതാ
ആദി ചന്തുവിനെ കുളിക്കാനായി അവിടെ നിന്ന് പറഞ്ഞു വിട്ടു....
വസു...
മ്മ്മ്... എന്താടി പെണ്ണേ...
ആദിയെ ഒന്ന് ശ്രദ്ധിക്കപ്പോലും ചെയ്യാതെ കണ്ണാടിയിൽ നോക്കി മുടിചീവികൊണ്ട് വസു പറഞ്ഞു....
പേടിയായിരുന്നു വസുവിന് തന്റെ കൃഷ്ണമണിയുടെ ചലനത്തിൽ നിന്നു പോലും മനസ്സിലൊളിച്ചു വെച്ചിരിക്കുന്ന വിഷമത്തെ ആദി തിരിച്ചറിയുമെന്ന് ഭയമാണ് വസുവിനു അതുകൊണ്ടു തന്നെയാണ് വസു ആദിയെ നോക്കാതെയുള്ള ഈ ഒളിച്ചുകളിയും.....
ഹേയ് ഒന്നുമില്ല...
ഇന്നലെ രാത്രിയിൽ വസു കാണിച്ചു കൂട്ടിയതിനെല്ലാമുള്ള വിശദീകരണം ആദിക്ക് വസുവിൽ നിന്നും ലഭിക്കണമായിരുന്നു പക്ഷേ അത് അവളോട് ചോദിച്ചു വിഷമിപ്പിക്കാൻ ആദിക്കും താല്പര്യം ഇല്ലായിരുന്നു
ചന്തു കുളിച്ചെറങ്ങിയതു കണ്ട് ആദി പെട്ടെന്ന് ടവൗലുമെടുത്തു ബാത്രൂമിലെക്ക് പോയി....
അധികം വൈകാതെതന്നെ ആദിയും ഫ്രഷായി ഇറങ്ങിയതും പെട്ടെന്ന് തന്നെ
മൂന്നു പേരും റെഡിയായി റൂമിൽ നിന്നും ഇറങ്ങി

( വസു )

( ആദി )

( ചന്തു )
🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸
മൂന്ന് പേരും റൂമിൽ നിന്നും ഇറങ്ങി നേരെ പോയത് ശ്രാവണിയുടെയും വൈശാലി യുടെയും മുറിയിലെക്കാണ് അവർ പല തവണ വാതിലിൽ മുട്ടിയിട്ടും അകത്തു നിന്ന് യാതൊരു പ്രതികരണവും അവർക്കു കിട്ടിയില്ല ചിലപ്പോൾ അവർ ആരതിയുടെ മുറിയിൽ ഉണ്ടാകുമെന്ന് കരുതി അവർ അവിടെ ചെന്നപ്പൊഴും മുൻപത്തെ അതേ അവസ്ഥയാണ് എത്ര വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല....
ഇനി നമ്മളെ കൂട്ടാതെ എല്ലാവരും പോയി കാണുമോ...
ചന്തു ആരെയും കാണത്തതു കൊണ്ട് സംശയത്തോടെ ആദി യുടെയും വസു വിനെയും നോക്കി പറഞ്ഞു
നമ്മളെ മാത്രമല്ല ദെ പ്രിയേട്ടത്തിയേയും കൊണ്ട് പോയില്ല
അവരുടെ അടുത്തേക്ക് ദൃതി യിൽ നടന്നു വരുന്ന പ്രിയയെ കണ്ടു കൊണ്ട് ആദി പറഞ്ഞു..
നിങ്ങൾ ഇവിടെ നിൽക്കുവാ ഞാൻ എത്ര നേരമായി നിങ്ങളുടെ റൂമിൽ വന്ന് വിളിക്കുന്നു..
മൂന്ന് പേരും എന്റെ കൂടെ വന്നേ...
ഇടറിയ ശബ്ദത്തോടെ പ്രിയ അവരോട് പറഞ്ഞു.
പ്രിയയുടെ മുഖത്തു എന്തൊക്കയോ ആവലതികൾ മൂന്ന് പേർക്കും തെളിഞ്ഞു കാണാമായിരുന്നു
എന്തെങ്കിലും വസുവും ആദിയും ചന്തുവും ചോദിക്കുന്നതിനു മുൻപ് തന്നെ പ്രിയ മുൻപേ നടന്നു പോയിരുന്നു..
തൊട്ടു പിറകെ മൂവർ സംഘവും..
കുറച്ചു നേരത്തിനു ശേഷം പ്രിയ ഒരു റൂം തുറന്ന് അകത്തേക്ക് കയറി പുറകെ ആദിയും ചന്തുവും വസുവും കയറി ..
അ റൂമിൽ
ആദിയേയും വസുവിനെയും ചന്തുവിനെയും കണ്ടതും പെട്ടെന്ന് തന്നെ അവർ നിഷബ്ദരായി....
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ഹിമയുടെ അമ്മ ജയ ഇന്ദിരയുടെ മടിയിൽ കിടന്നുകൊണ്ട് എന്തൊക്കയോ പറഞ്ഞു കൊണ്ട് അവർ കൊച്ചു കുട്ടികളെ പോലെ എങ്ങലടിച്ചു കരയുന്നുണ്ട് അവരെ സമാനിപ്പിക്കാൻ വൈശാലിയും ശ്രവണിയും ചിത്രയും ദീപയും കൂടെയുണ്ടായിരുന്നു ...
അച്ചുവും പ്രിയയും ആരതിയുടെ കൂടെ നിൽകുന്നുണ്ടായിരുന്നു..
റിച്ചുവും നിവിയും ബെഡിലിരുന്നു അവരുടെ കൈയിലെ പൂക്കൾ കൊണ്ട് കളിക്കുകയായിരുന്നു
രഞ്ജനും ശിവ ശങ്കറും കൂടി ഫോണിൽ ആരോടോ കാര്യാമായി സംസാരത്തിലാണ്
ജിത്തു ഒന്നും മിണ്ടാതെ ഭിത്തിയും ചാരി ഫോണിൽ നോക്കി കൊണ്ടിരിക്കുകയാണ് കൂടെ സിദ്ധുവും അഥർവും ഉണ്ട്..
അക്കു ആദിയേയും വസുവിനേയും ചന്തു വിനെയും കണ്ടതും അവൻ അവരുടെ അടുത്തേക്ക് വന്നു അക്കു വെരുന്നതു കണ്ടു കൊണ്ട് ആദി ചോദിച്ചു..
എന്താടാ...എന്താ പറ്റിയേ എല്ലാവരും എന്തിനാ ഇങ്ങനെ മുഖവും വീർപ്പിച്ചിരിക്കുന്നേ..
അക്കു : അത് ചേച്ചി ഹിമ ചേച്ചിയെ ഇന്ന് രാവിലെ മുതല് കാണുന്നില്ല...
ആദി : എന്താ കാണുന്നില്ലന്നോ..😳
ചന്തു : 😳
വസു : 😳
ആദി : അവള് എവിടെ പോവാനാ ബ്യുട്ടി പാർലറിൽ വല്ലതും പോയതായിരിക്കും ഇന്ന് കല്യാണമല്ലേ പുട്ടിയിൽ കുളിക്കണ്ടേ അതായിരിക്കും വൈകുന്നേ....
അക്കു : ഇനി ഹിമ ചേച്ചി ഒളിച്ചോടിയെങ്ങാനും പോയി കാണുമോ..
ചന്തു : എന്റെ വീഷണ കോണകത്തിൽ നിന്നും അവൾ അത് ചെയ്യാനായിരിക്കും സാത്യധ...
എന്തായാലും അവളെ കൊണ്ടുപൊയവന്റെ ഒരവസ്ഥയേ.....
ചന്തു പറഞ്ഞു തീർന്നതിനൊപ്പം ഒരു ദീർഘ നിഷ്വാസമെടുത്തു
അ സമയമാണ് ഹരിയും സഞ്ജയ്യും ശര ണും കൂടി തൃശൂർ മുഴുവൻ ഹിമയെ തിരക്കിയിട്ട് കിട്ടാതെ തിരിച്ചു റൂമിലേക്ക് വന്നത്
ഹരിയെയും സഞ്ജയേയും കണ്ടതോടു കൂടി വസു പേടിച്ച് ആദിയുടെയും ചന്തു വിന്റെയും അടുത്തു നിന്ന് മാറി വരുണിന്റേയും പപ്പമാരുടെയും അടുത്തേക്ക് പോയി
എന്നാൽ അവരെ കണ്ടതും ജിത്തുവിന്റെ
സ്വഭാവം നേരെ തിരിച്ചായിരുന്നു അവന്റെ ഉള്ളിലെ രാവണസ്വഭാവതെ ഏതു നിമിഷവും അതിന്റെ മൂർദ്ധന്യ അവസ്ഥയിലെത്തി അവമാരെ ദഹിപ്പിക്കാനായി ഒരുങ്ങി നിൽക്കുകയായിരുന്നു
ജിത്തുവിന്റെ മാറ്റം കണ്ടതും അഥർവ് ജിത്തു വിന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടു വേണ്ടെന്ന് പറഞ്ഞു...
ജിത്തു കണ്ണുകൾ മുറുക്കെ അടച്ച് തന്നിലെ രാവണനെ വീണ്ടും ഉള്ളിലേക്ക് ആവാഹിച്ചു
ശരൺ ഉടനെ തന്നെ അവിടെ നിന്നും മാറി റൂമിനു വെളിയിലെക്ക് വന്നു
ഹിമയുടെ നമ്പറിൽ ഒരിക്കൽ കൂടി വിളിച്ചു..
ഇപ്പോഴും അത് സ്വിച്ച് ഓഫ് തന്നെയാണ് അവളെ കാണുന്നില്ല എന്ന വിവരം അറിഞ്ഞതു മുതൽ ഇപ്പോൾ വേറെ ഒരു നൂറു തവണ യെങ്കിലും ശരൺ ഹിമയെ വിളിച്ചു കാണും
ഇന്നലെ രാത്രി താൻ തന്നെയാണ് അവളെ റൂമിൽ കൊണ്ടാക്കിയതും എന്നിട്ടും നേരം വെളുത്തപ്പോൾ അവൾ.. ഇതെവിടെ പോയി
എന്ന സംശയം ശരണിനെ വല്ലാതെ വേട്ടയാടി
🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼
വരുൺ ഉടനെ ടേബിളിൽ ഉണ്ടായിരുന്ന ജെഗിൽ നിന്നും വെള്ളം കൈകൾക്കുള്ളിലെടുത്ത് ആരതി യുടെ മുഖത്തേക്ക് തളിച്ചു
ബോധം നഷ്ടപ്പെട്ട അവളുടെ കണ്ണുകളെ വെള്ള തുള്ളികൾ തട്ടി വിളിച്ചു
കണ്ണുകൾ തുറന്നപ്പോഴും ആരതിയുടെ ചെവിയിൽ സിദ്ധു മുൻപ് പറഞ്ഞ വാക്കുകൾ മുഴങ്ങി കേട്ടു കൊണ്ടിരുന്നു
ജിത്തു ഏട്ടനും കൂടി വേണ്ടിയാ ഞാൻ ഈ വിവാഹത്തിനു സമ്മതിച്ചത് ഇനി ഇപ്പോൾ ഏട്ടന് ഇല്ലാത്ത വിവാഹം എനിക്കും വേണ്ട.....
സിദ്ധു മുഖത്തടിച്ചതു പോലെയുള്ള സംസാരം കേട്ടതും ആരതിയുടെ ശരീരത്തെ അവൾക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല ഉടനെത്തന്നെ അവൾ കുഴഞ്ഞു നിലത്തേക്ക് വീണിരുന്നു.....
ആരതിക്ക് ബോധം വന്നതും വരുണിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു അവൻ ബെഡിൽ നിന്നും എഴുനേറ്റ് സിദ്ധുവിന്റെ അടുത്തേക്ക് പോയതും ജിത്തു ഇടയിൽ കയറി നിന്നു..
വിനു... വേണ്ട ഇവിടെ ഒരു പ്രശ്നം നമ്മളായിട്ട് ഉണ്ടാക്കണ്ട ഇവൻ പലതും പറയും ഇന്ന് ഇവരുടെ വിവാഹം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും..
ജിത്തു അവിടെ ഉണ്ടാകാൻ പോകുന്ന വലിയ പ്രശ്നത്തെ എങ്ങനെ എങ്കിലും പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു..
പ്രിയയും ആദിയും വസുവും ചന്തുവും എല്ലാം വരുണിന്റെ ഇങ്ങനെ ഒരു മുഖം ആദ്യമായി കാണുകയായിരുന്നു അത്രയും നേരം കരയാതെ പിടിച്ചു നിർത്തിയ വസുവിന്റെ കണ്ണുനീർ വരുണിന്റെ മാറ്റം കണ്ടതോടെ നിർത്താതെ ഒഴുകി കൊണ്ടിരുന്നു
അപ്പോൾ ഏട്ടന്റെയോ.. നമ്മുടെ വിവാഹം അത് ഒരുമിച്ചല്ലേ തീരുമാനിച്ചത്....ഇപ്പോൾ എന്റെ മാത്രം
വിവാഹം നടക്കണമെന്ന് പറയുന്നത് എങ്ങനെയാ ഏട്ടാ ശെരിയകുന്നേ
ഞാൻ പറഞ്ഞതെല്ലാം ഏട്ടൻ മറന്നു പോയോ ഏട്ടൻ ഹിമയുമായുള്ള വിവാഹതിനു സമ്മതിച്ചതു കൊണ്ട് അല്ലേ ഞാനും ഈ വിവാഹത്തിന് സമ്മതിച്ചത് അപ്പോൾ എന്റെ മാത്രം നടക്കണമെന്ന് പറയുന്നത് എങ്ങനെയാ ഏട്ടാ ശെരിയകുന്നെ..അതുകൊണ്ട് ആരൂ നീ എന്നോട് ഷമിക്കണം
മനസിനെ കല്ലാക്കി
ആരതിയെ കൈകൂപ്പിയിട്ട്
സിദ്ധു ആരതിയെ നോക്കുക പോലും ചെയ്യാതെ ആ മുറിയിൽ നിന്നും ഇറങ്ങി പോയി ..
അത്രയും നേരം കരയാതെ പിടിച്ചു നിൽക്കുകയായിരുന്നു ആരതി സിദ്ധു അ മുറിവിട്ടു പോയതും ശ്രാവണിയെ കെട്ടി പിടിച്ചുകൊണ്ടു ആരതി പൊട്ടി കരഞ്ഞു..
ചൊവ്വാ ദോഷത്താൽ പല വിവാഹ ആലോചനകളും മുടങ്ങി പോയതാണ് ആരതിക്ക് അതു തന്നെയാണ് അവളുടെ ആദ്യത്തെ പ്രണയം പോലും നഷ്ടപെടുത്തിയത് പലരുടേയും മുന്നിൽ ഒന്നും പറയാനാകാതെ നിറകണ്ണുകളോടെ മുഖം കുനിച്ചു നിന്നിട്ടുണ്ടവൾ അതേ ദോഷം തന്നെയാണ് സിദ്ധുവിനെയും അവളെയും ഒരുമിപ്പിച്ചതും വീണ്ടും പുതിയ ഒരു ജീവിതം അവൾ സ്വപ്നം കണ്ടപ്പോൾ വെറും വാക്കുകൾ കൊണ്ടാണ് എല്ലാവരും അത് തകർത്തു കളഞ്ഞത്.ഒരിക്കൽ നഷ്ടപ്പെട്ട അവളുടെ ചിരി തിരികെയെത്തിയത് സിദ്ധു വിലൂദെ ആയിരുന്നു അ ചിരി അവൻ തന്നെ ഇല്ലാതെ ആക്കിയിരിക്കുന്നു പഴയതു പോലെ
ഇനിയും തങ്ങളുടെ മോളെ കണ്ണീരിലെക്ക് തള്ളി വിടാൻ അ അച്ഛനമ്മമർക്കു താല്പര്യം മില്ലയിരുന്നു
എന്തു വിലകൊടുത്തും ഈ വിവാഹം നടത്തണമെന്നുള്ളത് അവരുടെ അഞ്ചു പേരുടെയും ആഗ്രഹം തന്നെയായിരുന്നു
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ജിത്തു സിദ്ധു വിനെ പറഞ്ഞു മനസ്സില്ലാക്കൻ വേണ്ടി സിദ്ധു വിനു പുറകെ പോകാൻ തുടങ്ങിയതും കൂടെ അഥർവും വന്നു...
റൂമിലോ ബൽക്കണിയിലൊ അവർക്ക് സിദ്ധു വിനെ കണ്ടെത്താൻ കഴിഞ്ഞില്ല
കിച്ചു : ജിത്തു നീ എന്നോടങ്കിലും പറ ഹിമ അവള് എന്തിയെ നീ ഏത് കുടത്തിലാ അവളെ ഒളിപ്പിച്ചത്...
ജിത്തു : ഞാൻ അവളെ ഒരു കുടത്തിലും ഗ്ലാസ്സിലും ഒളിപ്പിച്ചല്ല.
കിച്ചു :ജിത്തു നീ അറിയാതെ അവൾ ഇവിടുന്ന് മിസ്സിംഗ് ആവില്ല അത് എനിക്ക് അറിയാം
ഇനി പറ അവള് എന്തിയെ
കിച്ചു : അത് നീ പറഞ്ഞത് ശെരിയാ ഞാൻ അറിയാതെ അല്ല അവൾ ഇവിടുന്ന് മിസിങ് ആയത് പക്ഷേ അവൾ ഇപ്പോൾ എവിടെയാണെന്ന് എനിക്കും അറിയുകയുമില്ല
ഇതും പറഞ്ഞ് കിച്ചുവിനെ ഒന്ന് ഇളിച്ചു കാണിച്ചിട്ട് സിദ്ധുവിനെ തിരക്കി ജിത്തു മുന്നോട്ട് നടന്നു
ജിത്തു എന്താണ് പറഞ്ഞിട്ടു പൊയതെന്ന് അറിയാതെ കിളി പോയ അവസ്ഥയിൽ കിച്ചു ജിത്തു പോകുന്നതും നോക്കി നിന്നു...
തുടരും........