Aksharathalukal

ദേവാഗ്നി ഭാഗം 29

ഊർമിള പറഞ്ഞതിനുശേഷം ദത്തൻ പറഞ്ഞത് കേട്ട് ഗനു ഞെട്ടി....

തുടർന്ന് വായിക്കുക...

\"അച്ഛാ.. അച്ഛൻ എന്താ പറഞ്ഞത്...\"ഗനു തന്റെ അച്ഛനോട് തിരക്കി...

\"ഞാൻ പറഞ്ഞത് നേരാ..ഇന്ത്യയിലെ മോസ്റ്റ്‌ wanted ക്രിമിനൽസിൽ നിന്റെ അനിയനും പ്രവീണും ഉണ്ട്. ഇവർക്കെതിരെ ധാരാളം പല പോലീസ് സ്റ്റേഷനിലുമായി ക്രിമിനൽ കേസുകളുണ്ട്. അതിൽ മാല പൊട്ടിക്കൽ, കൊല്ലപാതകം, പണതട്ടിപ്പ്,ഡ്രഗ്സ് സപ്ലൈ, തുടങ്ങിയ പല കേസുകളും ഇവരുടെ പേരിൽ ഉണ്ട്.ഇതൊക്കെ കൂടാതെ ഇവരുടെ പേരിൽ പെൺ കേസുമുണ്ട്...ഇനി നീ പറ നിന്റെ അനിയനു ഒരു ചാൻസ് കൂടി കൊടുക്കണോ...\" ദത്തൻ

\"ദത്തൻ സാർ പറഞ്ഞതിൽ കാര്യമുണ്ട്. ഗൗതത്തിന് പല തവണ നന്നാവാനുള്ള അവസരം കൊടുത്തത് അല്ലേ..എന്നിട്ട് അവൻ തെറ്റിൽ നിന്നും തെറ്റിലേക്ക് ആണ് അവൻ കടന്നുപോയത്....നിന്റെ അച്ഛൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കും...കാരണം നീ വിചാരിക്കുന്നതിനെക്കാൾ അപകടക്കാരൻ ആണ് ഗൗതം ദത്തൻ ദാസ് എന്ന നിന്റെ സഹോദരൻ...\" അഗ്നി

\"നീ ഗൗതം എന്ന അനിയനെ പറ്റി ചിന്തിക്കുമ്പോ അവന്റെ കാമഭ്രാന്ത്‌ മൂലം ജീവിതം നക്ഷ്ടപ്പെട്ട പാവപെട്ട പെൺകുട്ടികളെ പറ്റി ഓർക്കുന്നത് നല്ലതാണ്...\" രഞ്ജി

\"നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലാവും.. പക്ഷേ എനിക്ക് ഗൗതത്തെ കൊല്ലാൻ പോകുന്നുവെന്ന് പറയുമ്പോ എനിക്ക് എന്തൊകൊണ്ടോ ഉൾകൊള്ളാൻ കഴിയുന്നില്ല... ചിലപ്പോ എന്റെ അനിയനെ ആരെക്കാളും സ്നേഹിക്കുന്നത് കൊണ്ടാവും എനിക്ക് നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയാത്തത്...\" ഗനു

\"ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ഗൗതം എന്ന മകൻ എനിക്ക് ഇല്ല... എന്റെ മൂന്നാമത്തെ മകൻ അപകടത്തിൽ മരിച്ചുവെന്ന് ഞാൻ കരുതിക്കോളാം.. അവന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെടാൻ വരില്ല... കാരണം അവനെ ഞാൻ വെറുക്കുന്നു...\" ദത്തൻ ഇത് പറഞ്ഞ് മൂവരുയുടെയും അടുത്ത് നിന്നും പോയി...

\"നിന്റെ അച്ഛൻ പറഞ്ഞത് തന്നെയാ എന്റെയും അഭിപ്രായം...കാരണം നിന്റെ അനിയൻ ചെയ്യാൻ പാടില്ലാത്ത പല തെറ്റുകളും ചെയ്തു...ഇനിയും അവൻ ആ തെറ്റ് ആവർത്തിക്കുന്നത് നമ്മൾക്ക് നേർ ആണെങ്കിൽ നീ എന്ത് ചെയ്യും... നിന്റെ ചേട്ടന്റെ അവസ്ഥക്ക് ആരെന്ന് മനസിലാക്കുന്നത് നല്ലതാണ്... നിന്റെ അനിയൻ ഗഗനെ കൊല്ലാൻ ഇവിടെ വന്നാൽ
നീ എന്ത് ചെയ്യും...\" ഊർമിള

തന്നോട് അല്ലു പറഞ്ഞ അതേ കാര്യം ഊർമിള ഇപ്പോ പറഞ്ഞത് കേട്ട് അഗ്നിയുടെ മനസിൽ അരുതാത്തത് എന്തോ സംഭവിക്കുമെന്ന് അവന്റെ മനസ് അവനോട് പറഞ്ഞുകൊണ്ടിരുന്നു...

\"എന്റെ അമ്മേ... ഗൗതം ഇവിടേക്ക് വന്ന്
ഗഗനെ കൊല്ലാൻ  എങ്ങനെയാ കഴിയുക...അതും ഹൈ സെക്യൂരിറ്റിയുള്ള ആശുപത്രിയിൽ അവനു കടക്കാൻ കഴിയുക എന്നത് അസാധ്യമാണ്...\" ഗനു

\"ഇനിയെനിക്ക് ഒന്നും പറയാനില്ല..എന്റെ ഊഹം ശരിയാണെങ്കിൽ നിന്റെ സഹോദരൻ
ഇവിടേക്ക് വരും. ഗഗനെ കൊല്ലാനും ശ്രെ
മിക്കും...\" ഊർമിള ഇതുപറഞ്ഞ് പോയി..

എന്നാൽ ആർക്കും മനസിലാക്കാൻ കഴിഞ്ഞില്ല അഗ്നിയുടെ മുഖഭാവം... എന്തോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു....

അപ്പോളും ഗനുവിന്റെ മനസ് തന്റെ അനിയനു ഒരു അവസരം കൂടി കൊടുക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്നു.. അവന്റെ മനസിൽ മരണത്തോട് മലയടിക്കുന്ന
ഗഗന്റെ രൂപം തെളിഞ്ഞു...

ആരെ സപ്പോർട്ട് ചെയ്യുമെന്നറിയാതെ ഗനു ആശുപത്രി വരാന്തയിൽ നിന്നു.

ഇതേസമയം തന്റെ രണ്ടുമക്കളിനെയും തന്നോട് ചേർത്തു പിടിച്ചിരിക്കുക ആണ് ദത്തന്റെ അമ്മ...ഇവരെയും ചേർത്തുപിടിച്ചിട്ടാണ് ഇരിക്കുന്നുവെങ്കിലും
ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

ഇതേസമയം ഗൗതം പ്രവീൺ പറഞ്ഞ മരുന്നിനെ പറ്റി ചിന്തിക്കുക ആണ് ചെയ്തത്....

താൻ ചെയ്യാൻ പോകുന്ന തെറ്റിനെ പറ്റി അവൻ ചിന്തിച്ചില്ല... തന്റെ മരണം തൊട്ട് അരികിൽ എത്തിയെന്നും അവൻ തിരിച്ചറിഞ്ഞില്ല..


പിറ്റേന്ന് രാവിലെ....

നേരത്തെ എണീറ്റ അലോക് നോക്കിയത് തന്റെ ഗസ്റ്റ് ഹൗസിൽ ഗൗതം ഉണ്ടോ എന്നാണ്.. അവനെ കാണാത്തതും ആലുവിന്റെ മനസിൽ ചെറിയ ഭയം തോന്നിയെങ്കിലും വീണ്ടും അവിടെ നോക്കാം എന്ന ചിന്ത വന്നതും അവൻ ആ ഗസ്റ്റ് ഹൗസിന്റെ ചുറ്റിലും നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം...

ചവിട്ട് പടിയിൽ ഇരുന്നപ്പോളാണ് അവന്റെ കണ്ണിൽ ഒരു പേപ്പർ ഇരിക്കുന്നത് കണ്ടത്...
അതിലെ വരികൾ വായിച്ചതും അല്ലുവിന്റെ കണ്ണ് എന്തിന് വേണ്ടിയോ നിറഞ്ഞു....

അവൻ തന്റെ ഫോൺ എടുത്ത് അഗ്നിയെ വിളിച്ചുവെങ്കിലും പരിധിക്ക് പുറത്ത് ആണെന്ന് ആണ്...രഞ്ജിത്തിനെ വിളിച്ചതും അവൻ കട്ട്‌ ചെയ്തു...വീണ്ടും രഞ്ജിത്തിനെ വിളിച്ചുവെങ്കിലും കട്ട്‌ ആകുകയാണ് ചെയ്തത്....

ഒടുവിൽ അല്ലു തന്റെ കാർ എടുത്ത് മനുവിന്റെയും സിദ്ധുവിന്റെയും അടുത്തേക്ക് ആണ്...

\"എന്താ അല്ലു... നീ എന്തിനാ ഇങ്ങനെ കിതയ്ക്കുന്നത്... എന്ത് പറ്റി...\" സിദ്ധു

\"എന്താടാ നിനക്ക് പറ്റിയത്..\" മനു

\"രഞ്ജി... യും..... അഗ്നി.... യും.... എവിടെ.....\" അല്ലു കിതപ്പോടെ ചോദിച്ചു....

\"ഇവരും ഗഗന്റെ അടുത്ത് പോയിരിക്കുക ആണ്...എപ്പോളാ.. വരുക എന്നറിയില്ല\" മനു

\"ഹ്മ്മ്...\" അഗ്നിയും രഞ്ജിയും ആശുപത്രിയിൽ ആണെന്ന് പറഞ്ഞപ്പോളാണ് അല്ലുവിന്റെ മനസിലെ
ഭയം മാറിയത്....

\"നീ എന്താ...അഗ്നിയെയും രഞ്ജിയെയും
അന്വേഷിക്കുന്നത്.. \" മനു

ഒന്നും മറച്ചു വെക്കണ്ട എന്ന് തോന്നിയതും
അല്ലു ഗൗതം വന്നതും ഇന്ന് രാവിലെ കണ്ട ലെറ്ററിന്റെ കാര്യം പറഞ്ഞതും മനുവും സിദ്ധുവും ഞെട്ടി...ഇവരുടെ ഞെട്ടൽ മാറി മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു....

\"അല്ലു... നിന്റെ വീട്ടിൽ നിന്നും നിനക്ക് കിട്ടിയ
കത്ത് ഞാൻ എഴുതിയതാണ്...\" മനു

\"എന്ത്... നീയാണ് എഴുതിയത് എന്നോ... പക്ഷേ നിന്നോട് ആരാ പറഞ്ഞത് അങ്ങനെയൊരു ലെറ്റർ എഴുതാൻ...\"  അല്ലു

\"എന്താ ഇവിടെ നടക്കുന്നത്... ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...\" സിദ്ധു

\"നിങ്ങളുടെ സംശയം നേരാണ്.. പക്ഷേ നിങ്ങൾ ചോദിച്ച ചോദ്യങ്ങളുടെ ബ്രെയിൻ അഗ്നിദേവ് എന്ന എന്റെ ചെകുത്താൻ ആണ്....\" മനു

\"എന്ത്....\" അല്ലുവും സിദ്ധുവും ഒരേ സ്വരത്തിൽ ചോദിച്ചു....

\"ഞാൻ പറഞ്ഞത് നേരാ... നിങ്ങൾക്ക് അറിയാത്തൊരു മറ്റൊരു മുഖമുണ്ട് എന്റെ അഗ്നിക്ക്... \" മനു 

\"ഏത്...മുഖം..\" സിദ്ധു

\"അഗ്നിയുടെ ശാന്തമായ സ്വഭാവത്തേക്കാളും അവന്റെ മൗനം ആണ് ഭയക്കണ്ടേത്...\" മനു

\"നിങ്ങൾക്ക് ഓർമ്മയുണ്ടോ ഞാനും അഗ്നിയും ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്..അന്ന് അവൻ എന്നെ അവരുടെ
അടുത്ത് നിന്നും മാറ്റി നിർത്തി...ഞാൻ നോക്കുമ്പോ ഞങ്ങളെ കൊല്ലാൻ വന്നവരെ മെയ്‌വഴക്കത്തോടെ ഇടിക്കുന്ന അഗ്നിയെ ആണ്...ആ സമയത്തെ അവന്റെ മുഖം കണ്ടാൽ നമ്മൾ പേടിക്കും അതുപോലെ ആയിരുന്നു അവന്റെ മുഖം...അവനു ഇപ്പോളും അറിയില്ല ഞാനവന്റെ അസുരമുഖം കണ്ടത് എന്ന്....\" മനു

\"പിന്നെ ഗൗതത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ നിങ്ങൾക്ക് \" മനു

\"ഹ്മ്മ്മ് \"  സിദ്ധു & അല്ലു

കുറച്ചു മണിക്കൂർ മുമ്പ്.....

പ്രവീണിന്റെ കോൾ വന്നപ്പോളാണ് ഗൗതം അല്ലുവിന്റെ വീട്ടിൽ നിന്നും അവൻ പുറത്തേക്ക് ഇറങ്ങിയതും കണ്ടു റോഡ് അരികിൽ കിടക്കുന്ന പ്രവീണിന്റെ കാർ... ഗൗതത്തെ കണ്ടതും പ്രവീൺ അവനെ കൂട്ടി യാത്രയായി പ്രവീണിന്റെ എസ്റ്റേറ്റിലേക്ക്.
കാറിൽ പോകുമ്പോൾ ഗൗതവും പ്രവീണും സംസാരിച്ചതും മുഴുവൻ ഗഗനെ പറ്റിയാണ്...
എസ്റ്റേറ്റിലെത്തിയതും പ്രവീൺ ഗൗതത്തോട് ഇപ്പോ വരാമെന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങിപോയി... അവിടെയുണ്ടായിരുന്ന ഒരാളോട് എന്തോ പറഞ്ഞശേഷം അവന്റെ കൈയിൽ നിന്നും പൊടി വാങ്ങി കാറിലേക്ക്
തന്നെ മടങ്ങി...

\"ഇതെന്താ.. പൊതി ....\" ഗൗതം തന്റെ കൈയിലെ പൊതി കാണിച്ചുകൊണ്ട് പറഞ്ഞു...

\"ഇതിലുള്ളത് കൊടിയ പാമ്പിൻ വിഷം ആണ്...ഇത് കഴിച്ചാൽ നിമിഷങ്ങളിനുള്ളിൽ കഴിക്കുന്നത് ആര് ആണെങ്കിലും മരിക്കും.....\"

\"ഹ്മ്മ്..\"

\"അല്ല ഇതെങ്ങനെ കൊടുക്കും....\" തന്റെ മനസിലെ സംശയം ചോദിച്ചതും പ്രവീൺ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്...അവൻ പറയാതെ പറഞ്ഞ കാര്യം ഓർത്ത് അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു....

ആശുപത്രിയിലെത്തിയതും പ്രവീൺ ഗൗത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയശേഷം ആശുപത്രിയിൽ നിന്നും കുറച്ചുമാറി കാർ പാർക്ക്‌ ചെയ്തു...

ഗൗതത്തെ കാണാത്തതുകൊണ്ട് പ്രവീൺ കാറിൽ നിന്നും ഇറങ്ങി ആശുപത്രിയിലേക്ക് നടക്കാൻ തുടങ്ങിയതും മുന്നിലെ കാഴ്ച കണ്ട് ഞെട്ടി.....

തുടരും.....



🔥ദേവാഗ്നി ഭാഗം 30🔥

🔥ദേവാഗ്നി ഭാഗം 30🔥

4.7
5791

ഗൗതത്തെ കാണാത്തതുകൊണ്ട് പ്രവീൺ കാറിൽ നിന്നും ഇറങ്ങി ആശുപത്രിയിലേക്ക് നടക്കാൻ തുടങ്ങിയതും മുന്നിലെ കാഴ്ച കണ്ട് ഞെട്ടി..... തുടർന്ന് വായിക്കുക.... അഗ്നിയുടെ കൂടെ ആശുപത്രിയിലേക്ക് വരുന്ന തന്റെ അനിയത്തിയെ കണ്ടതും അവനു വിശ്വസിക്കാനായില്ല...അവൾ പോയ വഴിക്ക് പോയിയെങ്കിലും നിരാശയായിരുന്നു കിട്ടിയത്... ഏറെ നേരമായിട്ടും ഗൗതത്തെ കാണാത്തതുകൊണ്ട് പ്രവീൺ തന്റെ കാർ എടുത്ത് തന്റെ ഗസ്റ്റ് ഹൗസിലേക്ക് പോയി... അവിടെയെത്തിയതും  പ്രവീൺ തന്റെ അനിയത്തിയെ നോക്കി നടന്നു.. അപ്പോളാണ് ഒരു റൂമിൽ കിടക്കുന്ന ഗുണ്ടകളെ കണ്ടത്.. ഗൗതത്തെ കാണാത്തതും സുഖമായി കിടക്കുന്ന ഗുണ്ടകളെ കണ്ടതു