Aksharathalukal

രാവണ 💞 പ്രണയം







































താലി കെട്ട് കഴിഞ്ഞ്‌ ക്ഷേത്രത്തിൽ നിന്നും എല്ലാവരും ഹോട്ടലിലെക്കാണ് എത്തിയത്
അവിടെ നിന്നും വധു വരന്മാർ ചെമ്പകശ്ശേരിയിലേക്ക് പോകാനാണ് തീരുമാനം..

ഹോട്ടലിൽ എത്തിയതും വസു നേരെ പോയത് അവളുടെ പഴയ മുറിയിലേക്ക് ആയിരുന്നു...
അവിടെ ചെന്നതും അ റൂമിൽ ആദിക്കും ചന്തുവിനു മൊപ്പം പ്രിയയും കൂടെ ഉണ്ടായിരുന്നു..

വസുവിനെ കണ്ട ഉടനെ ആദി യും ചന്തുവും ഉടനെ ഓടി പോയി അവളെ മുറുക്കെ കെട്ടി പിടിച്ചു.....

വസു അത്രയും നേരം പിടിച്ചു നിർത്തിയ വിഷമം ഒരു പൊട്ടി കരച്ചിലോടെ അവരിലെക്ക് പെയ്തിരകി..

വസു വിന്റെ കരച്ചിൽ കണ്ടതും എല്ലാവരുടേയും നെഞ്ചൊന്ന് നീറി ഒരിക്കൽ ഒരു തമാശയായി പോലും വിവാഹതെക്കുറിച്ച് പറയാത്ത അവരുടെ വസുവാണ് നിമിഷങ്ങൾക്കു മുൻപ് വിവാഹം കഴിഞ്ഞത് അതും അവളുടെ സ്വമനസിന്റെ സമ്മതം ഇല്ലാതെ ആരു ചേച്ചിക്ക് വേണ്ടി .....

വസു... എന്താടാ ഇത് ..

ആദി വസുവിന്റെ  കണ്ണുനീർ തുടച്ചു കൊണ്ട് ചോദിച്ചു

വസു  :എനിക്ക്... ഞാൻ... വേറെ വഴിയൊന്നും
🥺🥺😭😭

ചന്തു :  ഞങ്ങളുടെ വസുവിനെ മറ്റ് അരെക്കാലും നന്നായി ഞങ്ങൾക്ക് അറിയാം എന്തുകൊണ്ടാ നീ ഈ വിവാഹത്തിനു സമ്മതിച്ചതെന്നും...അതുകൊണ്ട് ഞങ്ങളോടു ഒരു എക്ഷ്പ്ലനെഷന്റെ ആവിശ്യവുമില്ല

ആദിയും ചന്തുവും പ്രിയയും കൂടി വസുവിനെ എത്രത്തോളം കമ്ഫർറ്റ് ആക്കാമോ അത്രത്തോളം കമ്ഫർറ്റ് ആക്കികൊണ്ടേയിരുന്നു കുറച്ചു സമയം ഇടുതെങ്കിലും അതിൽ അവർ വിജയിച്ചു..


💞✨💞✨💞✨💞✨💞✨💞✨💞✨💞

ജിത്തുവിന്റെ റൂമിന്റെ  ഡോറിൽ അഥർവ് പഞ്ചാരിമേളം നടത്തുകയാണ്
ജിത്തു ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞിട്ട് മുരണ്ടു കൊണ്ട് അവിടെ നിന്നും എഴുനെറ്റ് ദേഷ്യത്തോടെ വാതിൽ തുറന്നു കൊണ്ട് ചോദിച്ചു

ജിത്തു  : എന്താടാ കോപ്പേ നിനക്ക് വേണ്ടത്...

അഥർവ്വ് :  😁😁😁😁

അഥർവ്  ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് റൂമിൽ കയറിയതും മുറി മുഴുവൻ കണ്ണോടിച്ചു വസുവിനെ കാണാത്തതു കൊണ്ട് സംശയത്തോടെ കൈ രണ്ടും നെഞ്ചിൽ കെട്ടി വെച്ച് കൊണ്ട് ജിത്തുവിനെ നോക്കി

വസുക്കുട്ടി എന്തിയെടാ  🤨🤨

ആാാ എനിക്കൊന്നും അറിയില്ല 😒😒

ജിത്തു മുഖവും വീർപ്പിച്ചു പില്ലോയും മടിയിൽ വെച്ച് കൊണ്ട് ബെഡിലിരുന്നു
വീണ്ടും ഫോണിൽ

അപ്പോൾ അതാണ് മോൻ നട്ട്ലെസ്സ് അണ്ണനെ പോലെ ഇവിടെ ഇരിക്കന്നതല്ലേ..ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ ഇന്ന് രാത്രി നീ പട്ടിണി ആയിരിക്കുമല്ലോ മോനേ...

ജിത്തു :  🤬🤬😡😡🤬🤬

അഥർവ് : 🤐🤐🤐

അഥർവിനെല്ലാം കിട്ടീ ബോധിപ്പിച്ചതു കൊണ്ട് മറ്റൊന്നും ചോദിക്കാൻ മുതിർന്നതുമില്ല....

💞💫💞💫💞💫💞💫💞💫💞💫💞💫💞

സിദ്ധുവിന് ആരതിയോട് താൻ പറഞ്ഞതിനും പ്രവർത്തിച്ചതിനെല്ലാം മാപ്പ് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ അവർ റൂമിൽ കയറിയത് മുതൽ ആരതി സിദ്ധുവിനെ ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കുന്നില്ലായിരുന്നു 
ആരതിയുടെ മനസ്സിൽ മുഴുവനും വസു വിനെകുറിച്ചുള്ള ചിന്തയായിരുന്നു തനിക്ക് വേണ്ടിയാണ് മുൻപ് പരിചയം പോലും ഇല്ലാത്ത ജിത്തു ഏട്ടനെ വിവാഹം ചെയാൻ അവൾ തീരുമാനിച്ചത്.. അവളെ പോലെ ജിത്തു ഏട്ടനും എല്ലാരുടെയും നിർബന്ധതിനു വഴങ്ങി ആയിരിക്കുമോ  വിവാഹം ചെയ്തിട്ടുണ്ടാവുക ?? ജിത്തു ഏട്ടന് ഹിമയെയാണ് ഇഷ്ട മെങ്കിലൊ അവൾ ഇന്നല്ലങ്കിൽ ഒരിക്കൽ തിരിച്ചു വന്നാൽ  ജിത്തു ഏട്ടൻ വസുവിനെ വേണ്ടെന്ന്   വെയ്ക്കുമൊ  ??  സ്വന്തം അനിയത്തിയുടെ ജീവിതം നശിക്കാൻ താൻ ഒരു കാരണം ആയല്ലോ 
യെന്നല്ലാം അലൊചിച്  ആരതിക്ക് തല ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നിയിരുന്നു...

മോളേ... ആരതി..

ആരതിയുടെ ഗഹനമായ ചിന്തയിൽ നിന്നും ദീപയുടെ ശബ്‌ദമാണ് മോചിപ്പിച്ചത്...

ആഹ് അമ്മാ...

ആരതി ബെഡിൽ നിന്നും എഴുനേറ്റ് ദീപ യുടെ അടുത്തേക്ക്  പോയി

   ഇതുവരെ ഈ സാരിയൊന്നും മാറ്റിയില്ലേ .. ഇറങ്ങാൻ സമയമായി മോളെ ഇപ്പോൾ തിരിച്ചാലെ നിങ്ങൾക്ക് കൃത്യ സമയത്ത് ഗൃഹ പ്രവേഷം  നടത്താൻ കഴിയൂ.. മോള് വേഗം പോയി സാരി മാറ്റിയിട്ട് വാ...

ആരതിയോട് പറഞ്ഞിട്ട് ദീപ അ റൂം വിട്ട് ഇറങ്ങി..

ദീപ പോയതിനുശേഷമാണ്   അവൾ   സിദ്ധുവിനെ മുറിയിൽ മുഴുവൻ തിരഞ്ഞുനോക്കിയത് 
അവൻ അവിടെയില്ലെന്ന് അവൾക്ക് മനസ്സിലായി...
ദീപ റൂമിൽ വന്ന സമയത്ത്  സിദ്ധു അ റൂം വിട്ട് വെളിയിലെക്ക് പോയിരുന്നു..

💞✨💞✨💞✨💞✨💞✨💞✨💞✨💞

ശ്രാവണിയും വൈശാലിയും  പ്രിയയും ചേർന്ന് ആരും കണ്ണു വെയ്ക്കുന്ന രീതിയിൽ   സുന്ദരി കുട്ടികളെ പോലെ ഒരുക്കിയാണ് വസുവിനെയും ആരതിയെയും താഴത്തെ ഫ്ലോറിലേക്ക് കൊണ്ട് വന്നത്

                       (  വസു )


                  ( ആരതി )


അവിടെ എല്ലാവരും അവർക്കായി കാത്തിരിക്കുകയായിരുന്നു എന്നാൽ ചിലരുടെ മുഖം മാത്രം ബലൂൺ വീർപ്പിച്ചതുപോലെ വീർത്തു കെട്ടി ഇരിക്കുകയായിരുന്നു ...
വിവാഹ സമയത്തോ അതിനു ശേഷമൊ ആരും ശരണിനെ കണ്ടതേയില്ലായിരുന്നു അവൻ ഹിമ യ്ക്കായുള്ള തിരചിലായിരുന്നു

ശ്രവണിയും വൈശാലിയും തങ്ങളുടെ രണ്ട് പെൺ മക്കളേയും കൊണ്ടു വരുന്നത് കണ്ട് ചിത്രയും ദീപയും അവരുടെ അടുക്കലേക്ക് പോയി..
അവർ വരുന്നതു കണ്ടപ്പോൾ വൈശാലിയും ശ്രവണിയും
തന്റെ മക്കളുടെ കൈകളിൽ മുറുകെ പിടിച്ചു...
സന്തോഷം കലർന്നൊരു സ്വാർത്ഥത അതിലുണ്ടായിരുന്നു....

മനോഹർ വസുവിനെ  തന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു  നെഞ്ചോട് ചേർത്തു..
അ ഹൃദയം എന്നും അവളോട് കടപെട്ടിരിക്കുന്നു
ആരതിക്കു വേണ്ടി എടുത്ത അവളുടെ തീരുമാനത്തെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് മനോഹറിനു അറിയാമായിരുന്നു ....

മനോഹറും വർഗീസും രാജേന്ദ്രനും കൂടി വസുവിനേയും ആരതിയെയും കൂട്ടി കൊണ്ട് സിദ്ധുവും ജിത്തു വും നിൽക്കുന്ന കാറിനടുതെക്ക് നടന്നു..

പോകുന്ന സമയം ആരതിയുടെയും വസുവിന്റെയും മനസിൽ ഒരേ വിചാരങ്ങൾ ആയിരുന്നു കടന്ന് കൂടിയത്..
ഇനി ഒരിക്കലും സ്വന്തം വീട്ടിലേക്ക് മകളായി   തങ്ങൾക്ക് ഒരു തിരിച്ചു വെരവ് ഉണ്ടാവില്ല ഇനി അ വീട്ടിൽ വെറും അഥിതികൾ മാത്രം ആയിരിക്കുമെന്ന യഥാർത്ഥം അവർക്ക് രണ്ടു പേർക്കും ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു

സിദ്ധുവും ജിത്തുവും അഥർവിനൊപ്പം കാറിന്റെ വെളിയിൽ അവർക്കായുള്ള കാത്തിരിപ്പ് ആയിരുന്നു...
തന്റെ പ്രാണന്റെ കാലനക്കങ്ങൾ അറിഞ്ഞതും  അഥർവിനോട് സംസാരിച്ചു കൊണ്ട് ജിത്തു അവന്റെ ശ്രദ്ധ അവളിലേക്ക് കേന്ദ്രകരിച്ചു

തന്റെ ചുറ്റുമുള്ള വരെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി വസു സന്തോഷത്തിന്റെ മുഖം മൂടി അണിഞ്ഞ രിക്കായാനെന്ന് അവളെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോൾ തന്നെ ജിത്തുവിനു മനസ്സിലായി  ആ സന്തോഷം നിറഞ്ഞ മുഖം മൂടിക്കുള്ളിൽ മറച്ചു വെച്ച കണ്ണീരണിഞ്ഞ വസുവിനെ കുറിച്ച് അലോചിചപ്പോൾ അവന് മനസ്സിന്റെ ഉള്ളിൽ അസ്വസ്ഥത അനുഭവപെട്ടു

അച്ചുവിന്റെയും  തന്റെ അമ്മയുടെ യും മുഖത്തെ സന്തോഷം ജിത്തു നോക്കി കാണുകയായിരുന്നു മുൻപ് ഹിമയുമായി തന്റെ ചടങ്ങുകൾ കഴിഞ്ഞപ്പൊഴൊന്നും
അമ്മയുടെയും അച്ചു വിന്റെയും മുഖത്തുനിന്നും ഈ ഒരു സന്തോഷവും പ്രസന്നതയും ജിത്തുവിനു കാണാൻ കഴിഞ്ഞിരുന്നില്ല തന്റെ ഇഷ്ടം അവരുടെയും ഇഷ്ടമായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവന് ആത്മനിർവൃതിയാണ് ഉണ്ടായത്

രാജേന്ദ്രൻ വസുവിനെ ജിത്തു വിന്റെ കൈകളിലെക്ക് എൽപ്പിക്കുമ്പോൾ
കണ്ണുകൾ എന്തന്നില്ലതെ വെപ്രാള പെടുന്നുണ്ടായിരുന്നു തന്റെ മക്കളുടെ  ജീവിതതെ കുറിച്ച് ഓർത്ത്...

സ്വന്തം മകളെ ജീവന് തുല്യം അത്മർത്വമായി സ്നേഹിക്കുന്നതും മനസില്ലാക്കുകയും സംരിക്ഷിക്കുകയും ചെയുന്ന ഒരേയൊരു പുരുഷൻ അത് അവളുടെ അച്ഛൻ മാത്രമായിരിക്കും  ...

അതേ സ്ഥാന തെക്ക് വിശ്വാസത്തോടെ ഒരാളെ മകൾക്ക് തുണയായി കൂട്ടായി ജിത്തു മാറുമോയെന്ന പേടി രാജേന്ദ്രനെ പിടി കൂടിയിരുന്നു

ഒരു അച്ഛന്റെ മനസിലെ വിഷമങ്ങളെ എല്ലാം തൊട്ടറിഞ്ഞ ഒരു മകനായി ജിത്തു രാജേന്ദ്രന്റെ കൈകൾ മുറുക്കെ പിടിച്ചു..
താൻ എന്നും ഒരു സംരക്ഷണം വലയമായും തണലായും ഈ ഒരു ജന്മം മുഴുവനും വസുവിനൊപ്പം കാണുമെന്ന്  ഉറപ്പു കൂടി ആയിരുന്നു അത്..

  രാജേന്ദ്രൻ വസുവിന്റെ കൈകൾ ജിത്തുവിന്റെ കൈകളിലേക്ക് ഏൽപ്പിച്ചപ്പോൾ ജിത്തുവിന്റെ കൈകളിലെ ചൂട് അവൾ ആദ്യമായി അറിഞ്ഞു ആ ചൂട് അവളുടെ തണുത്തുറഞ്ഞ കൈകളിലെക്ക് പടർന്നു  പിടിച്ചു തുടങ്ങിയിരുനു...
ആ സമയത്തെപ്പൊഴോ അവളിൽ ജിത്തുവിന്റെ കൈകൾ മുറുകിയിരുന്നു
വസു പതിയെ ഏറു കണ്ണിട്ട് ജിത്തുവിനെ നോക്കിയതും അവൾക്കു മുൻപേ തന്നെ അ കണ്ണുകൾ അവളിൽ ലാണെന്ന് അറിഞ്ഞതും അവളുടെ ഹൃദയ മിടിപ്പ് ഹൃദയം  തകർത്തു പുറത്ത് എത്തുമെന്ന അവസ്ഥയിലായിരുന്നു

ഇതേ സമയം മനോഹർ  ആരതിയെ  സിദ്ധു വിനെൽപ്പിചു
നഷ്ടപ്പെട്ടു മെന്ന കരുതിയ തന്റെ മോളുടെ ജീവിതം വീണ്ടും തകരതെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ച പ്പോൾ മനോഹർ കരഞ്ഞു പോയിരുന്നു..
സ്വന്തം അച്ഛന്റെ മിഴികൾ നിരഞതും അവൾ അ നെഞ്ചിലെക്ക് ചാഞ്ഞു...

കാറിൽ കയറുന്നതിനു മുൻപ് രണ്ട് പേരും ഒരുപോലെ നിന്നു പരസ്പരം മൊന്ന് നോക്കിയിട്ട് പറഞ്ഞു..

ആരതി / വസു   :  ഏട്ടൻ....

ഏട്ടൻ എന്തിയേ അച്ഛാ ആരതി മനോഹറിനോട് ആരാഞ്ഞു...

ആരതി പറഞ്ഞതും എല്ലാവരും വരുണിനെ നോക്കി അവിടെയെങും വരുണിനെ കാണാൻ ഇല്ലാത്തതു കൊണ്ട് എല്ലാവരും പ്രിയയെ നോക്കി 

ഇത്രയും നേരം എന്റെ കൂടെ ഉണ്ടായിരുന്നു ഇപ്പോള് കാണുന്നില്ല...

ആദിയും ചന്തുവും കൂടിയാണ് വരുണിനെ തിരക്കി  ഇറങ്ങിയത് 
അവിടെ നിന്നും മാറി ഒരു കോണിൽ നിൽകുകയായിരുന്നു വരുൺ

പ്രഫസർ എവിടെ പോയേക്കുവാ

ദേ നിൽക്കുന്നു..

വരുണിനെ കണ്ടുകൊണ്ട് ആദി പറഞ്ഞു..

ഏട്ടാ...

ചന്തു വിന്റെ ശബ്‌ദം കെട്ടുകൊണ്ടാണ് വരുൺ തിരിഞ്ഞു നോക്കുന്നത്
ഏട്ടൻ ഇവിടെ നിൽകുവാണോ...അവിടെ അവർ ഇറങ്ങാനിരിക്കുവാ വസു വും ആരു ചേച്ചിയും ഏട്ടനെ തിരക്കുവാ..

ഞാൻ..ഇവിടെ വെറുതെ..

ഉള്ളിലെ സങ്കടമെല്ലാം ഉള്ളിൽ ഒതുക്കി
കൊണ്ട് വരുൺ. പറഞ്ഞു

ആദിയുടെയും ചന്തുവിന്റെ കൂടെയും വരുന്ന വരുണിനെ കണ്ടതും ആരതി യുടെയും  വസുവിന്റെയും കണ്ണുകൾ സന്തോഷത്താൽ തിളങ്ങി..

ഏട്ടാ..

എന്ന് വിളിച്ചു ആരതിയും വസുവും വരുണിനെ പോയി കെട്ടി പിടിച്ചു..

അത്രയും നേരം ഉളിൽ ഒതുക്കി വെച്ച വരുൺ ന്റെ സങ്കടം കണ്ണുനീരായി പുറത്തേക്ക് വന്നു..

ഒരേ വയസ്സ് ആണെങ്കിലും ആരതിയെയും ഇഗ്നേഷ്യസും താനും  ആദിയേയും ചന്തുവിനെയും വസുവിനെ പോലെയാണ് കണ്ടിരുന്ന്ത്
അവളെ പിരിയുന്ന വിഷമതോടൊപ്പം ഓർമ വെച്ച നാൾ മുതൽ
ഏട്ടാ യെന്ന് വിളിച്ചു പുറകെ നടന്ന കിലുക്കാംപെട്ടി അനിയത്തിയായ വസുവിനെ  കൂടി പിരിയണമെന്ന് അറിഞ്ഞപ്പോൾ അ ഏട്ടന്റെ മനസിനു താങ്ങാൻ കഴിയുന്നത്തിലും അപ്പുറമായിരുന്നു

വരുണിനൊപ്പം കരയുന്ന തന്റെ രണ്ടു പെങ്ങളു മാരുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു

ദേ... രണ്ടു പേരും നല്ലോരു വഴിക്കു പോകുമ്പോൾ കരയുവാണോ.. കണ്ണു നീരൊക്കെ തുടച്ചേ..

തന്റെ രണ്ടു കൈ കൾ കൊണ്ട് വസു വിന്റെയും ആരതി യുടെയും കവിളിൽ പിടിച്ചു കൊണ്ടു പറഞ്ഞു..

വിവാഹം കഴിഞ്ഞു പോയെന്ന് കരുതി നിങ്ങൾ എന്റെ അനിയത്തി മര അല്ലാതെയാകുന്നില്ല ഈ ഏട്ടൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും പിന്നെ നമ്മുടെ വീട്ടിൽ കാണിക്കുന്ന  വേലതരവും  കുരുത്ത കേടുകളും വസു നീ അവിടെ പോയി കാണിക്കരുത് ആരു ഞാൻ നിന്നെയാ ഇവളെ നോക്കാൻ എൽപ്പിക്കുന്നെ...

ആരതി : ഞാൻ നോക്കികോളാം ഏട്ടാ...

വരുണേ നീ കള്ളന്റെ കൈയിലാണോ താക്കോൽ എൽപ്പിക്കുന്നെ

വർഗീസ് ആരതിയെ  കളിയാക്കി പറഞ്ഞു..

ആരതി :  പപ്പാ...

വിഷമം നിറഞ്ഞ എല്ലാരുടെയും മുഖത്തു  ഒരു നിമിഷം കൊണ്ട് പുഞ്ചിരി നിറഞ്ഞു 
വരുൺ തന്നെയാണ്  ആദിയെയും വസുവിനെയും ജിത്തുവിനും സിദ്ധു വിനൊപ്പം കാറിലെക്ക്  ഇരുത്തിയതും..
എല്ലാവരോടും യാത്ര പറഞ്ഞ്

അവർ നലുപെരും കാറിൽ കയറിയതും അധികം വൈകാതെ  അ ഹോട്ടലിൽ നിന്നും കാർ മുന്നോട്ട് എടുത്തു...

വസു  വിൻഡോ ഗ്ലസ്സിലൂടെ തന്റെ കുടുംബത്ത നോക്കി അവരിൽ നിന്നും താൻ കൊഴിഞ്ഞു പോയതു പോലെ അവൾക്ക് തോന്നി പെതിയെ പെതിയെ കണ്ണുന്നീരാൽ അവൾക്ക് ആരെയും കാണാൻ സാധിക്കാതെ വന്നു

ആദിയും ചന്തുവും കരയാതെ പിടിച്ചു നിന്നെങ്കിലും  അവരിൽ നിന്നും കാർ  അകന്നപ്പോൾ പൊട്ടി കരഞ്ഞു പോയി രണ്ടു പേരും...

                                      തുടരും....

 


രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.7
2763

ഗുരുവായൂരിൽ നിന്നും ചെമ്പകശ്ശേരിയിലേക്കുള്ള യാത്രയിൽ വസു ഒരിക്കൽ പോലും തന്റെ അടുത്ത ഇരിക്കുന്ന ജിത്തു വിനെ നോക്കാനോ സംസാരിക്കാനോ മുതിർന്നില്ല അവൾ കാറിന്റെ വിൻഡോ ഗ്ലാസിൽ തല മുട്ടിച്ചു വെച്ച് പുറത്തെ കാഴ്ചകൾ എല്ലാം നോക്കി കൊണ്ടിരിക്കുകയായിരുന്നു അങ്ങോട്ടേക്കുള്ള വഴികളും കാഴ്ച്ചകളുമെല്ലാം അവൾക്ക് പുതിയത് ആയിരുന്നു.. ഏകദേശം നാലഞ്ചു മണിക്കൂർ യാത്രയുണ്ട് ഗുരുവായൂരിൽ നിന്നും ചെമ്പകശ്ശേരിയിലേക്ക് ... യാത്ര വളരെയധികം കൂടുതൽ ആയതുകൊണ്ടു തന്നെ കാഴ്ച്ചകൾ എല്ലാം കണ്ട് കണ്ട് വസു ചെറുതായി ഒന്ന് മയങ്ങി...കൂടാതെ അവൾക്ക് നല്ല ക്ഷീണവും ഉണ്ടായിരുന്നു.. ചെമ്പക