\"ഹലോ മാഡം... ഞങ്ങൾക്ക് പോകണം... കയറുന്നെങ്കിൽ കയറ് അല്ലെങ്കിൽ ഇവിടെനിന്ന് സ്വപ്നം കാണുകയാണെങ്കിൽ അത് ചെയ്യ്... പെട്ടന്ന് അവൾ ലോറിയിൽ കയറി... പുറകെ കിളിയും കയറി...ഡൈവർ ലോറിയെടുത്തു...
ലോറിയിൽ ധൈര്യത്തോടെ കയറിയെങ്കിലും എന്തോ അവളിൽ ചെറിയ ഭയം ഉടലെടുത്തിരുന്നു.. രണ്ട് പരിചയമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ തനിയെ... അവൾ ഡ്രൈവറേയും കിളിയേയും അവർ ശ്രദ്ധിക്കാതെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു... പെട്ടന്നാണ് ബസ് കയറിയാൽ അച്ഛൻ വിളിക്കാൻ പറഞ്ഞ കാര്യം അവൾ ഓർത്തത്... ശ്രേയ തന്റെ ഫോണെടുത്ത് രാമദാസനെ വിളിച്ചു...
\"ആ അച്ഛാ... ഞാൻ ബസ്സ് കയറി... ഇപ്പോഴാണ് ഇരിക്കാൻ സീറ്റ് കിട്ടിയത്... നല്ല തിരക്കാണ് ബസ്സിൽ... \"
കിട്ടിയോ... അത് നന്നായി.. ഏതായാലും നീ പിന്നെ വിളിക്ക്... എന്റെ അടുത്ത് ശരത്തുണ്ട്... എന്നാൽ ശരിമോളെ... അവിടെ എത്തിയാൽ വിളിക്ക്... അമ്മയേയും വിളിക്കണം ട്ടോ... \"
\"വിളിക്കാമച്ഛാ... എന്നാൽ ശരി...\"
അവൾ കോൾ കട്ടുചെയ്തു...
\"എന്തിനാണ് പെങ്ങളെ അച്ഛനോട് നുണ പറയുന്നത്... \"
അതിലെ കിളി ചോദിച്ചു...
\"വളർത്തു ദോഷം അല്ലാതെ എന്തുപറയാൻ... \"
ഡ്രൈവർ പറഞ്ഞു...
\"അതുകൊണ്ടൊന്നുമല്ല... അച്ഛനോട് ഞാൻ ബസ്സ് കിട്ടിയില്ല തനിച്ച് അറിയാത്ത രണ്ടുപേരുടെ കൂടെ ഒരുലോറിയിലാണ് പോകുന്നതെന്ന് പറയണോ... \"
\"ആരെങ്കിലും നിർബന്ധിച്ചോ ഇതിൽ വലിഞ്ഞു കയറാൻ... ഇപ്പോഴും സമയമുണ്ട്... അധികദൂരമൊന്നും പോന്നിട്ടില്ല... ഇവിടെയിറങ്ങിക്കോ... ഇവിടുന്ന് സ്റ്റാന്റിലേക്ക് ഒരു ഓട്ടോയെങ്കിലും കിട്ടും... \"
ഡ്രൈവർ പറഞ്ഞു... ശ്രേയ ഒന്നും മിണ്ടിയില്ല... ഇനിയെന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഇവർതന്നെ തന്നെ ഇറക്കി വിടുമെന്ന് അവൾക്കറിയാം... അവൾ ഹെഡ്സെറ്റ് ചെവിയിൽ വച്ച് ഫോണിൽ പാട്ടും വച്ച് കണ്ണടച്ച് ചാരിയിരുന്നു... എപ്പോഴോ അവൾ മയക്കത്തിലേക്ക് വീണു...
\"പെട്ടന്ന് മയക്കത്തിൽനിന്ന് ഞെട്ടിയുണർന്ന ശ്രേയ കണ്ണുതുറന്നു... നോക്കുമ്പോൾ വണ്ടിയിൽ ഡ്രൈവറേയും കിളിയേയും കണ്ടില്ല... അവൾ പേടിച്ചു... ചുറ്റുമൊന്ന് നോക്കി... പരിചയമില്ലാത്ത സ്ഥലം... എവിടെയാണ് ഇത്... ഏതോ മലഞ്ചെരുവിലാണ് ലോറി നിർത്തിയത് എന്ന് അവൾക്ക് മനസ്സിലായി... അവൾ ഡ്രൈവറേയും കിളിയേയും തിരഞ്ഞു... അവരെ അവിടെയെവിടേയും കണ്ടില്ല... ശ്രേയ പേടിച്ച് വിറക്കാൻ തുടങ്ങി... തന്റെ ബാഗുമെടുത്ത് അവൾ പതുക്കെ ലോറിയിൽ നിന്നിറങ്ങി ചുറ്റും നോക്കി... കുറച്ചപ്പുറം ഒരു ചെറിയ ചായക്കട അവൾ കണ്ടു... അവൾ അവിടേക്ക് നടക്കാൻ ഒരുങ്ങവേ കിളിയും ഡ്രൈവറും അവിടുന്നിറങ്ങി വരുന്നത് കണ്ടു... അവളൊന്നു ആശ്വാസത്തോടെ നിശ്വസിച്ചു... അവൾ ലോറിക്കടുക്ക് നീങ്ങിനിന്നു...
\"എന്താ പെണ്ണേ ഞങ്ങളെ നാണം കെടുത്താനാണോ വന്നു കൂടിയത്... നിന്നെപ്പോലൊരു പെണ്ണിനെ തനിച്ച് ഞങ്ങളുടെ കൂടെ കണ്ടാൽ അതു മതി നാട്ടുകാർക്ക് പലതും പറഞ്ഞ് നടക്കാൻ... പോയി വണ്ടിയിൽ കയറിയിരിക്ക്... \"
ഡ്രൈവറുടെ ദേഷ്യത്തോടെയുള്ള മുഖം കണ്ട് അവൾ അറിയതെത്തന്നെ ലോറിയിൽ കയറി..
ഹലോ പെങ്ങളെ... എന്തൊരു ഉറക്കമാണിത്... ആരെങ്കിലും വണ്ടിയിൽനിന്നും എടുത്തുകൊണ്ടു പോയാൽ അറിയില്ലല്ലോ... പെണ്ണുങ്ങളായാൽ ഇങ്ങനെ ഉറങ്ങരുത്... എത്രതവണ വിളിച്ചു... ചായയെന്തെങ്കിലും വേണമെങ്കിൽ പറഞ്ഞോളൂ... കൊണ്ടുവന്ന് തരാം\"
കിളി പറഞ്ഞു...
\"വേണ്ട... എന്തോ ഒരു ക്ഷീണം ഒന്നുറങ്ങിപ്പോയി... ഇതേതാണ് സ്ഥലം... ഇനിയും ഒരുപാടുണ്ടോ അവിടേക്ക്... \"
\"ഇത് മുളംകാട്ട് ചെരുവ്... ഇവിടുന്ന് ഒരു അറുപത് കിലോമീറ്റർകൂടി ഇനി പോകാനുണ്ട്.. \"
\"അറുപതോ... അത്രയും ദൂരം ഇനിയും പോകാനുണ്ടോ... എനിക്ക് വിശന്നിട്ടു വയ്യ... \"
\"അതുതന്നെയാണ് മലയാളത്തിൽ പറഞ്ഞത് വല്ലതും വേണമെങ്കിൽ പറയാൻ ... ഇവിടുന്ന് വിട്ടാൽ ഇനി അവിടെയെത്തിയിട്ടേ നിർത്തൂ... \"
ഡ്രൈവർ പറഞ്ഞു...
\"ഇവിടെയതിന് കഴിക്കാൻ വല്ലതും കിട്ടുമോ... \"
\"നല്ല കഞ്ഞിയും കപ്പയും കിട്ടും... \"
\"കഞ്ഞിയും കപ്പയുമോ... വേറൊന്നും കിട്ടില്ലേ... \"
\"ഇത് സ്റ്റാർ ഹോട്ടലല്ല... നിനക്കിഷ്ടപ്പെട്ടത് കിട്ടാൻ... വേണമെങ്കിൽ കഴിച്ചാൽമതി... ഞങ്ങൾക്ക് പോകണം... ഇരുളിനെ മുന്നേ ഞങ്ങൾക്ക് നാടു പിടിക്കണം...
\"വേണ്ട... ഒരു കുപ്പി വെള്ളം കിട്ടുമോ... \"
\"അത് വേണ്ടത് വണ്ടിയിലുണ്ട്... സുധീ അതെടുത്ത് കൊടുക്ക്... അതും പറഞ്ഞ് ഡ്രൈവർ ലോറിയെടുത്തു... പോകുന്ന വഴിയിലെ പ്രകൃതിഭംഗികൾ അവൾ ആസ്വദിച്ചു... ലോറി ഒരു ജംഷനിലെത്തി മറ്റൊരു റോഡിലേക്ക് തിരിയുന്നത് അവൾ കണ്ടു... കുറച്ചു മുന്നോട്ട് പോയപ്പോൾ ഡ്രൈവർ ലോറി നിർത്തി... അയാൾ അതിൽനിന്നിറങ്ങി നടന്നു... കുറച്ചു നടന്നപ്പോൾ കയ്യിലൊരു കവറുമായി അവൻ വന്നു... അത് ശ്രേയയുടെ നേരെ നീട്ടി... ഇതാ... ഇനി സ്റ്റാർ ഹോട്ടലിലെ ഭക്ഷണം കിട്ടതിരുന്നിട്ട് പട്ടിണി കിടക്കേണ്ട... \"
\"അതിന് ഞാൻ വേണമെന്ന് പറഞ്ഞില്ലല്ലോ... \"
ശ്രേയ പറഞ്ഞു...
\"വേണമെങ്കിൽ കഴിച്ചോ... ഇല്ലെങ്കിൽ കളഞ്ഞേക്ക്.. \" വാങ്ങിച്ചുതരേണ്ടത് ഞങ്ങളുടെ മര്യാദ... \"
\"അവൾ ആ കവറിൽനിന്ന് ഭക്ഷണമെടുത്തു... ചപ്പാത്തിയും ചിക്കൻകറിയുമാണ്... അവളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... കാരണം ചിക്കൻകറി അവൾക്ക് അത്രയേറെ ഇഷ്ടപ്പെട്ടതായിരുന്നു...
\" എന്താ കളയുന്നില്ലേ... \"
ഡ്രൈവർ ചോദിച്ചു...
\"കാശ് കൊടുത്ത് വാങ്ങിച്ചതല്ലേ... വെറുതെ കളയണോ... ഞാൻ കഴിച്ചോളാം... \"
അതുകേട്ട് ഡ്രൈവർ കിളി സുധിയെ നോക്കി ചിരിച്ചു...
സന്ധ്യക്കുമുന്നേ അവർ വാസുദേവന്റെ വീടിന്റെ ഗെയ്റ്റിനുമുന്നിലെത്തി... സുധിയും ശ്രേയയും ഇറങ്ങിയതിനു ശേഷം അടുത്തുള്ള പറമ്പിലേക്ക് ലോറി കയറ്റിയിട്ട് ഡ്രൈവർ ഇറങ്ങി വാസുദേവന്റെ മുറ്റത്തെ പൈപ്പിന്റെയടുത്ത് ചെന്ന് മുഖം കഴുകാൻതുടങ്ങി...
\"ഇതാണ് പെങ്ങളെ വീട്... \"
സുധി പറഞ്ഞു... ശ്രേയ വീട് മൊത്തമൊന്ന് നോക്കി... മനോഹരമായ ഇരുനില വീട്... കണ്ടാൽ ചെറിയൊരു കൊട്ടാരം പോലെ തോന്നും... അപ്പോഴാണ് അവൾ ഡ്രൈവർ മുഖം കഴുകുന്നത് കണ്ടത്...
\"ചേട്ടാ ഒരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കരുത്...
എങ്ങനെ സഹിക്കുന്നു ആ ഡ്രൈവർ മരങ്ങോടനെ... എന്തൊരു മൊരട്ടസ്വഭാവമാണ്... ഞാനാണെങ്കിൽ എന്നേ ഇട്ടെറിഞ്ഞ് പോകും...
ശ്രേയ പറഞ്ഞു...
\"അയ്യോ പെങ്ങളെ കേൾക്കേണ്ട അങ്ങേര്... ആള് പാവമാണ്... കുറച്ചു കാലമായി ഇങ്ങനെയാണ്... ഇഷ്ടപ്പെട്ട പെണ്ണ് തേച്ചു... അതിൽപ്പിന്നെ ഇങ്ങനെയാണ് സ്വഭാവം... എന്നാലും എല്ലാവരോടും സ്നേഹമാണ്... പെങ്ങൾ കരുതുന്നതുപോലെ അദ്ദേഹം...\"
അവൻ പറഞ്ഞുതീരുംമുന്നേ ഒരുജുബ്ബയും മുണ്ടുമുടുത്ത് ഒരു മദ്യവയസ്കനും കുടെ സാരിയുടുത്ത് ഒരു മദ്യവയസ്കയും പുറത്തേക്ക് വന്നു... അവർ വരുന്നത് കണ്ട് സുധി സംസാരം നിർത്തി... അവർ ചിരിച്ചുകൊണ്ട് ശ്രേയയുടെ അടുത്തേക്ക് വന്നു...
\"ഇതാണോ എന്റെ രാമദാസന്റെ മോൾ... കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണ്... \"
വാസുദേവൻ ചോദിച്ചു...
\"നമ്മുടെ മോളുടെ പ്രായമാണ് ഇവൾക്ക്... അവളെക്കാളും രണ്ട് മാസം ഇളവൾ... \"
രേഖ പറഞ്ഞു...
\"അതെ... \"
വാസുദേവൻ അവളെ ചേർത്തുപിടിച്ച് തലയിൽ തഴുകി... അപ്പോഴാണ് പൈപ്പിന്റെയടുത്തുനിന്ന് ഡ്രൈവൻ മുഖം കഴുകി തോളിലിട്ട തോർത്തെടുത്ത് മുഖം തുടക്കുന്നത് കണ്ടത്...
\"ഇവനാണോ ലോറിയുമായി പോയത്... അപ്പോൾ സജീവനെവിടെ...
വാസുദേവൻ സുധിയോട് ചോദിച്ചു...
\"സജീവേട്ടന്റെ അച്ഛന് പെട്ടന്ന് വയ്യാതായി... \"
\"അപ്പോൾ ഇവൻ പോന്നല്ലേ... നിങ്ങൾ തമ്മിൽ പരിചയപ്പെട്ടോ...\"
രേഖ ചോദിച്ചു...
\"പരിചയപ്പെടാൻ പറ്റിയ പാർട്ടിയും... എന്തൊരു ദേഷ്യക്കാരനാണ്... \"
അതുകേട്ട് വാസുദേവനും രേഖയും ചിരിച്ചു...
\"ഇവനങ്ങനെയാണ്... അതിന്റെ പിന്നിലൊരു കഥയുണ്ട്... ഇവനാരാണെന്നറിയോ... ഞങ്ങളുടെ മകനാണ്... ഗിരീന്ദ്രൻ... ഗിരിയെന്ന് വിളിക്കും... \"
അതുകേട്ട് ശ്രേയ ഞെട്ടലോടെ അവരേയും അവനെയും മാറിമാറി നോക്കി...
ഗിരി അവളെയൊന്നും നോക്കി അകത്തേക്ക് നടന്നു...
\"നിങ്ങളുടെ മകനോ... എന്നിട്ട് ലോറിയിൽ... \"
\"അവന് പണ്ടേ ഡ്രൈവിങ് താല്പര്യമാണ്... ഇതുപോലെ ഏതെങ്കിലും ഡ്രൈവർമാർ ലീവായാൽ ഇവനാണ് പോകാറ്... മോള് വാ... \"
രേഖ അവളുടെ കയ്യിലെ ബാഗ് വാങ്ങിച്ചു...
\"നാളെ എത്ര മണിക്കാണ് മോൾക്ക് ജോയിൻചെയ്യേണ്ടത്... \"
വാസുദേവൻ ചോദിച്ചു...
\"ഒമ്പതു മണിക്ക്... \"
അവൾ പറഞ്ഞു...
\"മോളുടെ ഭാഗ്യമാണ് ഇതുപോലൊരു ഗ്രൂപ്പിൽ ജോലി കിട്ടുക എന്നത്... മോള് ഏതുവരെ പഠിച്ചു... \"
\"പി ജി വരെ പഠിച്ചു... പിന്നെ എന്തെങ്കിലും ജോലിക്കായി ശ്രമിച്ചു... \"
ശ്രേയ പറഞ്ഞു...
\"ഞങ്ങളുടെ മകൾ ബിയെഡാണ്... പി ജി എടുത്തതിനുശേഷമാണ് എന്നു മാത്രം... നിങ്ങളുടെ നാട്ടിലാണ് പഠിക്കുന്നത്... അവിടെ എന്റെ അനിയന്റെ കൂടെയാണ് താമസം... മോൾ അവളെ കണ്ടിട്ടുണ്ടോ... \"
രേഖ ചോദിച്ചു
\"ഇല്ല... ഇനിയറിയില്ലട്ടോ... ആള് ആരാണെന്ന് അറിയില്ലല്ലോ... \"
\"എന്നാൽ വാ... \"
രേഖ അവളേയും കൂട്ടി മുറിയിലേക്ക് നടന്നു... അവിടെ മേശപ്പുറത്ത് വച്ച ഒരു ഫോട്ടോയെടുത്ത് അവളെ കാണിച്ചു...
\"ഇതാണ് ഞങ്ങളുടെ മകൾ \"
ശ്രേയ ആ ഫോട്ടോയിലേക്ക് നോക്കി... അതിൽ കണ്ട മുഖം അവളെ അമ്പരപ്പിച്ചു...
തുടരും.........
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖