Aksharathalukal

ഇടവഴിയിലെ പ്രണയം 6

ഭാഗം 6
ഒരുനിമിഷത്തെ ആലോചനയ്ക്ക്‌ ശേഷം
അവള്‍ ദയനീയമായി ഉമ്മുകുല്സു വിനെ
നോക്കി

ന്നിട്ടു പറഞ്ഞു.

അതേ നിക്ക്‌ ഇഷ്ട്ടം ആണ്‌.. ഒരുപാട്‌
ഇഷ്ട്ടം.

ഉമ്മുകുല്‍സു ഒന്നു തരിച്ചു നിന്നു.എന്നിട്ട്‌
പൊട്ടി ചിരിച്ചു.

ന്താടീ കുല്സുവേ... കളിയാക്കാ ഇഞ്ഞു
ന്നെ.

എന്റെ നഫീസു നിനക്ക്‌ ഒരു കാര്യം
അറിയോ.

എന്താ .. നഫീസു ജിജ്ഞാസ യോടെ ഓളെ
നോക്കി...
കറമ്പിയും അങ്ങോട്ട്‌ തന്നെ നോക്കി...

പണ്ട്‌ കുഞ്ഞിനാള്‍ള്‌ തൊട്ടുള്ള ഇഷ്ട്ടാ
എനക്ക്‌ ഓനോട്‌ പക്ഷെ ഓന്‍ അന്നോട്‌
അല്ലെ ഇഷ്ട്ടം.

ഇനിക്ക്‌ ഇഷ്ട്ടം അല്ലെന്ന്‌ കരുതിയ എന്റെ
ആലോചന വന്നപ്പോള്‍ ഓന്‍ സമ്മതം
മൂളിയെ.

നഫീസു വാക്ക്‌ കിട്ടാതെ ഓളെ തന്നെ
നോക്കി നഫിസുന്റെ കണ്ണ്‌ തുളുമ്പാന്‍
നില്‍ക്കുന്ന നിറകുടത്തില്‍ കല്ല്‌ ഇട്ടപോലെ

ആയി

ഞാന്‍ പോവാ നിങ്ങള്‍ സന്തോഷിക്ക്‌.
ഞാന്‍ ഇനി നിങ്ങളെ ഇടയില്‍ വരില്ല.

നഫീസു തിരിച്ചു നടന്നു.
ഉമ്മുകുല്സു ഓളെ കൈ പിടിച്ചു..

എന്റെ നഫീസുവേ. . എനിക്ക്‌ ഈ
ലോകത്തില്‍ ഏറ്റവും ഇഷ്ടം നിന്നോട്‌ ആ..
ന്റെ പടച്ചറബ്ബ് ആണേല്‍..

നീ കരയാത നീ കരഞ്ഞാല്‍ ഉമുകുല്സു
കരയും

ഞാന്‍ പറയാം ശാക്കിര്‍നോട്‌ ഓന്‌
ഇത്‌ കേട്ടാല്‍ സന്തോഷം ആവും ന്റെ
നഫീസുനും.

വേണ്ട ഉമ്മുകുല്സു.. നീയും ഒരുപാട്‌
ഇഷ്ട്ടപെട്ടതല്ലേ പണം കൊണ്ടാണേലും
തറവാട്‌ കൊണ്ടാണേലും ചേര്‍ച്ച
നിങ്ങള്‍ക്ക്‌ തന്നാ. .

ഈ നഫീസുനെ വിട്ടേക്കു.

ഇത്‌ ഓനെ അറിയിച്ചില്ലേല്‍ ഞാന്‍ ചെയ്യുന്ന
ചതി ആവും.

എന്റെ പ്രിയപ്പെട്ടവളെ ചതിച്ചു എന്തിനാ ഒരു
ജീവിതം...


ഉമ്മുകുല്സു ഇഞ്ഞു നിര്‍ത്തു.. ഈ നാട്ടില്‍
ഒരു ലഹള വേണ്ട പറഞ്ഞുറപ്പിച്ചകല്യാണം
ഒഴിഞ്ഞാല്‍ പിന്നെ ഇനിക്ക്‌ ചെക്കനെ
പോലും കിട്ടില്ല

നഫീസു ഓളെ തടഞ്ഞു  ഉമ്മുകുല്സു
നിസാഹയായി നിന്നു. .

ഇങ്ങനെ ഒക്കെ പറഞ്ഞാലും എന്തും
താങ്ങാന്‍ ഉള്ള കരുത്തു പാവം നഫീസുവിന്‌
ഇല്ല എന്ന്‌ അറിയാം.

ഓള്‍ക്കും ഒരു പിടി ഇല്ലായിരുന്നു ബാപ്പ
അറിഞ്ഞാല്‍ അന്ന്‌ തീര്‍ന്നു.

പിന്നെ ഞാനും നഫീസു പുറത്തു ഇറങ്ങില്ല
പരസ്പരം മൌനങ്ങള്‍ക്കിടയില്‍ സൂര്യന്‍
മാത്രം പടിഞ്ഞാറെ മാനത്തു ചുവന്നു
നിന്നു.. ഇനി കറുത്തിരുളാന്‍ വേണ്ടിയുള്ള
ചുവപ്പ്.

നഫീസു കറമ്പിയുമായി നടന്നു നീങ്ങി.

ഉത്തരം ഇല്ലാത്ത രാത്രി  നീണ്ടു
നില്‍ക്കുന്ന രാത്രി.

നഫീസു പുല്ലുപായയില്‍ തിരിഞ്ഞും
മറഞ്ഞും കിടന്നു ഉറക്ക്‌ വരുന്നില്ല..
അകത്തു ഉപ്പയുടെ റേഡിയോയില്‍ നിന്നും
ബാബുക്കയുടെ

ഒരുപുഷ്പ്പം മാത്രമെന്‍ പൂങ്കുലയില്‍
നിര്‍ത്താം ഞാന്‍ ഒടുവില്‍ നീ
എത്തുമ്പോള്‍ ചൂടിക്കുവാന്‍...

നിര്‍ത്താതെ പാടി കൊണ്ടിരുന്നു
നഫീസുവിന്‌ വീണ്ടും നഷ്ടബോധം.

ഞാന്‍ എന്ത്‌ മണ്ടത്തരം ആണ്‌ കാട്ടിയെ..

വീണ്ടും വീണ്ടും ആ നിമിഷത്തെ ശപിച്ചു..
ഉമ്മുകുല്‍സു വും ഉറങ്ങിയിട്ടുണ്ടാവില്ല
വല്ലാത്ത അവസ്ഥ. .

ചിലകാര്യങ്ങള്‍ പടച്ചോന്‍ കൈവിട്ട കളിക്ക്‌
വിട്ട്‌ കൊടുക്കും.

തീരുമാനം ആയാലും തീരുമാനം
ആവാതെ..

അകത്തു.. റേഡിയോ നിശബ്ദമായി.
നഫീസുവിന്റെ മനസ്‌ ഒഴികെ എല്ലാം
നിശബ്ദം...

ഇടവഴിയിലെ പ്രണയം 7

ഇടവഴിയിലെ പ്രണയം 7

4.8
929

ഭാഗം 7രാവിലെ തന്നെ മുറ്റത്തിരുന്നു മീനും പിടിച്ചുചിന്തകളുടെ ലോകത്തില്‍ ആയിരുന്നുനഫീസു..പടേ...ശബ്ദം കേട്ട്‌ അവള്‍ ഒന്നു ഞെട്ടി,ങ്യാവൂ..കണ്ഠന്‍ ചട്ടിയുടെ അടുത്തു നിന്നും ഓടി,വീരനായികയെ പോലെ സീനത്ത്‌നഫീസുവിനെ നോക്കി,കണ്ഠന്‍ ലോകത്തില്‍ ഏറ്റവും ഭയംസീനത്തിനെ ആണ്‌..നഫീസത്ത എന്റെ മീന്‍ എങ്ങാന്‍ ആജന്തു തിന്നിരുന്നേല്‍ ഇങ്ങളെ ഞാന്‍കൊന്നേനെ..നഫീസു ഒന്നും മിണ്ടിയില്ല. അവള്‍ക്ക്‌പറയാന്‍ ഒന്നും ഇല്ലായിരുന്നു,കണ്ഠന്നല്ല ഒരു ജീവിക്കു നഫീസുനെ പേടിഇല്ല...തലോടി അല്ലാതെ തല്ലി ഓള്‍ക്‌ ശീലം ഇല്ല..പണ്ട്‌ കുഞ്ഞിനാളില്‍ മഞ്ചാടിപെറുക്കുമ്പോള്‍ എല്ലാരും ഉപേക്ഷിച്ച ഭങ