Aksharathalukal

പ്രണയഗീതം... 💞 04

രേഖ അവിടെ മേശപ്പുറത്ത് വച്ച ഒരു ഫോട്ടോയെടുത്ത് ശ്രേയയെ കാണിച്ചു...

\"ഇതാണ് ഞങ്ങളുടെ മകൾ \"
ശ്രേയ ആ ഫോട്ടോയിലേക്ക് നോക്കി... അതിൽ കണ്ട മുഖം അവളെ അമ്പരപ്പിച്ചു... 

\"ഇത്... ഇത് അനുശ്രീയല്ലേ.. ഇവൾ നിങ്ങളുടെ മകളാണോ.. ഈശ്വരാ... \"

\"എന്തേ ഇവളെ അറിയുമോ... \"

\"അറിയുമോ എന്നോ... നല്ലതുപോലെ അറിയും... \"

\"എന്നിട്ടാണോ.. അപ്പോൾ നിങ്ങൾ നല്ല കൂട്ടുകാരികളായിരിക്കുമല്ലേ... \"

കൂട്ടുകാരികളാണോ എന്നു ചോദിച്ചാൽ... അതെ... പക്ഷേ അതിലും വലിയ എന്തോ ഒരു ബന്ധമാണ് ഞങ്ങൾ തമ്മിൽ... \"

\"അതുശരി അപ്പോൾ അവളുടെ എല്ലാ കാര്യങ്ങളും മോൾക്ക് അറിയുമായിരിക്കല്ലോ... \"

\"അതെന്താ ആന്റീ അങ്ങനെ ചോദിച്ചത്... \"
ശ്രേയ സംശയത്തോടെ അവളെ നോക്കി... 

\"ഒന്നുമില്ല... വെറുതെ ചോദിച്ചതാണ്..... \"
അവർ ശ്രേയക്ക് മുകളിലത്തെ നിലയിൽ ഒരു മുറി കാണിച്ചുകൊടുത്തു... 

\"ഇതാണ് മോൾക്കുള്ള മുറി... എന്താ ഇഷ്ടായില്ലേ... \"

\"ഇഷ്ടായി... നല്ല വലിയ മുറിയാണിതല്ലോ... ഒരാൾക്കു കൂടി കഴിയാമല്ലോ... \"

\"എന്താ ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ... \"

\"പേടിയുണ്ടായിട്ടല്ല... മുറിയുടെ വലുപ്പം കണ്ടിട്ട് പറഞ്ഞതാണ്... \"

\"ഇത് അനുവിന്റെ മുറിയാണ്... അവൾ അടുത്തയാഴ്ച വരുന്നുണ്ട്... അപ്പോൾ കുറച്ചു ദിവസം നിനക്ക് കൂട്ടാവും... മോളേതായാലുമൊന്ന് ഫ്രഷായി വാ... ഒരുപാട് ദൂരം യാത്ര ചെയ്തതല്ലേ... \" രേഖ പുറത്തേക്ക് നടന്നു..

\"ആന്റീ ആന്റിയെന്താ അനുവിനെ കുറിച്ച് നേരത്തെ പറഞ്ഞത്... \"

\"അതേ അത്.. അവൾക്ക് അവിടെയുള്ള ഒരു പയ്യനുമായിട്ട്...\"

\"അതാണോ കാര്യം... അതൊക്കെ എനിക്കറിയാം...\" 

\"ആണോ എന്നിട്ട്... ആ പയ്യൻ എങ്ങനെ... \"

ആന്റിയുടെ മോള് പറയിപ്പിക്കോ... നല്ല പുളി കൊമ്പിൽ തന്നെയാണ് പിടിച്ചത്... നല്ല ജോലി നല്ല പത്തരമാറ്റ് സ്വഭാവം... ഇതിൽ കൂടുതൽ എന്തുവേണം... \"

\"മ് മ് മനസ്സിലായി... \"
അതും പറഞ്ഞ് രേഖ അവിടെനിന്നും പോയി... 

അവർ പോയെന്ന് ഉറപ്പുവരുത്തിയ ശ്രേയ തന്റെ ഫോണെടുത്ത് കോൾ ചെയ്തു..

\"ഹലോ ഭാവി നാത്തൂനേ.. ഇത്, ഞാനാണ് ശ്രേയ... \"

\"എന്താടീ പ്രതീക്ഷിക്കാതൊരു വിളി... \"

\"അതോ അത് ഞാൻ നാത്തൂന്റെ നാട്ടിലുണ്ട്...... നാട്ടിലല്ല നാത്തൂന്റെ വീട്ടിൽതന്നെ... നാത്തൂന്റെ മുറിയിൽ.. \"

\"നീയെന്തൊക്കെയാണ് പറയുന്നത്... നീയെങ്ങനെ എന്റെ വീട്ടിലെത്തി... \"

\"അപ്പോൾ ശരത്തേട്ടൻ ഒന്നും പറഞ്ഞില്ലേ... എനിക്ക് ഇവിടെ സൂര്യ ഗ്രൂപ്പിൽ ജോലി കിട്ടി.. അപ്പോൾ നാത്തൂന്റെ വീട്ടിലാണ് ഇനിമുതൽ എന്റെ താമസം... \"

\"സൂര്യ ഗ്രൂപ്പിലോ... വെറുതെ കളി പറയരുത്.. അവിടെ ജോലി കിട്ടുകയെന്നത് സ്വപ്നം കാണാനേ നമുക്കൊക്കെ പറ്റൂ... \"

\"എന്നാൽ എനിക്ക് ആ സ്വപ്നം യാഥാർത്ഥമായി... നാളെ ജോയിൻ ചെയ്യണം...   പിന്നെയൊരു സന്തോഷവാർത്ത കൂടിയുണ്ട്... നമ്മുടെ വീട്ടുകാർ തമ്മിൽ പഴയയൊരു ബന്ധമുണ്ട്... നിങ്ങൾ താമസിച്ചിരുന്നത് ഞങ്ങളുടെ വീടിനടുത്തായിരുന്നു... അവിടെനിന്ന് ഇവിടേക്ക് പോന്നതാണെന്ന്... അതൊന്നും എനിക്കോ ഏട്ടനോ അറിയില്ലായിരുന്നു... ഇന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് അറിയുന്നത്... അവർ പഴയ വലിയ കൂട്ടുകാരായിരുന്നു... ഇപ്പോൾ നാത്തൂന്റെ ഫോട്ടോ കണ്ടപ്പോഴാണ്... നാത്തൂന്റെ വീടാണെന്ന് അറിഞ്ഞത്... \"

\"എന്റെ ഈശ്വരാ അപ്പോൾ ഇതിനിടയിൽ അങ്ങനെയൊരു ബന്ധമുണ്ടോ... ഞാനും ശരത്തേട്ടനും തമ്മിലുള്ള ബന്ധം നീ അവിടെ പറഞ്ഞോ... \"

\"എനിക്കെന്താ പ്രാന്താണോ... ഞാനൊന്നും പറഞ്ഞില്ല.... പക്ഷേ നിന്റെ അമ്മ ക്കറിയാം കാര്യങ്ങൾ... പക്ഷേ ആള് ശരത്തേട്ടനാണെന്ന് അറിയില്ല... ഇനിയതറിഞ്ഞാൽ അവരുടെ ബന്ധം ചിലപ്പോൾ ഇല്ലാതായാലോ... ഏതായാലും സമയമാകുമ്പോൾ അവർ അറിയട്ടെ... അതാണ് നല്ലത്... അതു പോട്ടെ... എന്നാണ് ഇവിടേക്ക് വരുന്നത്... \"

\"അടുത്ത ഒരാഴ്ച എനിക്ക്  ലീവാണ്... ക്രിസ്തുമസല്ലേ... പിന്നെ അവിടെയെത്തിയാൽ എന്നെ നാത്തൂനെയെന്ന് വിളിച്ചേക്കരുത്... എന്റെ പേര് വിളിച്ചാൽ മതി... \"

അയ്യോ... അതുവേണോ... സാരമില്ല... ഞാൻ ശ്രമിക്കാം..  എന്നാൽ ശരി... ഞാൻ വീട്ടിലേക്കൊന്ന് വിളിക്കട്ടെ... ഇവിടെയെത്തിയാൽ വിളിക്കാൻ പറഞ്ഞതാണ്...  അപ്പോൾ നേരിട്ട് കാണാം... 
ശ്രേയ കോൾ കട്ടുചെയ്തു... ഏതായാലും ഫ്രഷായിട്ട്  അച്ഛനേയും അമ്മയേയും വിളിക്കാമെന്ന് കരുതി അവൾ തോർത്തുമെടുത്ത് ബാത്രൂമിലേക്ക് നടന്നു... 

രേഖ ചായ റഡിയാക്കി മേശപ്പുറത്ത് വക്കുമ്പോഴാണ് ശ്രേയ ഫ്രഷായി അവിടേക്ക് വന്നത്... 

\"മോള് ചായ കുടിക്ക്... അതിനുശേഷം വിശേഷങ്ങളെല്ലാം പറയാം... \"
രേഖ പറഞ്ഞു... അപ്പോഴേക്കും വാസുദേവനും അവിടെയെത്തി.. പെട്ടന്നാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്... അവൾ കോളെടുത്തു... മറുവശത്തു നിന്നും പറഞ്ഞ കാര്യങ്ങൾ കേട്ട് അവളുടെ മുഖം വാടുന്നത് വാസുദേവനും രേഖയും കണ്ടും... ശ്രേയ കുറച്ച് ദേഷ്യത്തോടെ ഫോൺ കട്ടുചെയ്തു... 

\"എന്താ മോളേ പ്രശ്നം... \"
വാസുദേവൻ ചോദിച്ചു.. 

\"അവർക്കിത് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇത്ര കഷ്ടപ്പെടേണ്ടിയിരുന്നോ ഞാൻ... നാളെ ജോയിൻ ചെയ്യേണ്ട എന്ന്... അടുത്ത മാസം രണ്ടാം തിയതി ജോയിൻ ചെയ്താൽ മതിയെന്ന്... \"

\"അതാണോ ഇത്ര വലിയ കാര്യം... അടുത്ത മാസം രണ്ടാം തിയ്യതി എന്നു പറഞ്ഞാൽ അടുത്ത തിങ്കളാഴ്ചയല്ലേ.. അത് നല്ലതല്ലേ... അപ്പോഴേക്കും ഇവിടെയൊക്കെ പരിചയമാവാലോ മോൾക്ക്.. \"
അത് ശരിയാണെന്ന് അവൾക്കും തോന്നി... 

\"എന്തായാലും ഞാൻവീട്ടിലേക്കൊന്ന് വിളിക്കട്ടെ... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എടാ സുധീറേ.. നിന്റെ മറ്റവൾ എവിടേക്കാണ് ബാഗും തൂക്കി പോകുന്നത്...\"
സുധീറിന്റെ കൂട്ടകാരൻ ബിജു ചോദിച്ചു... 

\"ബാഗും തൂക്കി പോവുകയോ... എവിടേക്ക്... \"

\"അതറിയില്ല...രാവിലെ ഞാൻ ബസ്റ്റാന്റിൽ വച്ചു കണ്ടു അവളുടെ തന്ത ബസ്സ് കയറ്റിവിടാൻ അവിടെയുണ്ടായിരുന്നു... ദൂരെ എവിടേക്കോ ആണ് പോകുന്നതെന്നാണ് തോന്നുന്നത്... \"

\"ഓഹോ... അപ്പോൾ എന്നെ പേടിച്ച് അവളെ ഇവിടെനിന്ന് മാറ്റുകയാണല്ലേ... നടക്കില്ല... അവളെ എത്രദൂരത്തേക്ക് മാറ്റുമവർ... എവിടെ പോയാലും അവളെ ഞാൻ കണ്ടുപിടിക്കും... അവൾ എനിക്കുള്ളതാണ്... അത് എന്റെയും വാശിയാണ്... എന്റെ അച്ഛനുവേണ്ടി ഞാനെടുത്തത്... അത് നിറവേറ്റാതിരിക്കാൻ ഈ സുധീർ പാലത്തിങ്ങൽ സുബ്രഹ്മണ്യന്റെ മകനല്ലാതാവണം... എന്റെ അച്ചനെ ഈ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയവനാണ് ആ രാമദാസൻ... അന്ന് ഞാൻ പ്രതിജ്ഞ ചെയ്തതാണ്... ആ കുടുംബത്തിന്റെ നാശം... ആദ്യം അയാളുടെ മകൾ... പിന്നെ മകൻ... അവസാനം അയാൾ വേദനിച്ച് ഇഞ്ചിഞ്ചായി തീരുന്നത് എനിക്ക് കാണണം... അതിനു ശേഷമേ എനിക്ക് മറ്റൊരു ജീവിതമുള്ളൂ... \"

\"എടാ നിന്റെ അച്ഛനെ നാണം കെടുത്തിയത്  അയാളല്ലേ... അതിന് ആ പാവം മക്കളോടെന്തിനാണ് പ്രതികാരം ചെയ്യുന്നത്... \"

\"അവർക്ക് വേദനിച്ചാലേ അയാൾക്ക് വേദനിക്കൂ... എന്നാലേ പണ്ട് എന്റെ അച്ഛൻ വേദനിച്ചതിന് പകരമാവൂ...അന്ന് നാണംകെട്ട് അവിടെനിന്നും ഇറങ്ങിയ അച്ചൻ പാണ്ടിലോറിയുടെ മുന്നിലേക്ക് ചാടി... ആയുസ്സിന്റെ ബലംകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്... പക്ഷേ ശരീരം മൊത്തം തളർന്ന് ഒന്നനങ്ങാൻ പോലും പറ്റാതെ കിടക്കുകയാണ് വീട്ടിലെ ഒരു മുറിയിൽ... എന്റെ പ്രതിജ്ഞ നിറവേറ്റിയിട്ടേ അച്ഛനെ മരണത്തിന് വിട്ടുകൊടുക്കു ഞാൻ... \"

\"എടാ അതിന് അന്ന് തെറ്റു ചെയ്തത് നിന്റെ അച്ഛനല്ലേ... അയാളുടെ സ്ഥാനത്ത് നീയായിരുന്നാലും ഇതൊക്കെത്തന്നെയല്ലേ ചെയ്യുക... ചിലപ്പോൾ ജീവനുതന്നെ ഭീഷണിയാകുമായിരുന്നു... \"

\"ശരിയാണ്... എന്റെ അച്ഛൻ തെറ്റുചെയ്തു... അത് തെറ്റാണെന്ന് എക്കിക്ക് തോന്നിയിട്ടില്ല... അയാൾ ഒരു സാമ്രാജ്യം തന്നെ നേടിയെടുത്തതിൽ എന്റെ അച്ഛനും പങ്കുണ്ട്... അച്ഛന്റെയും വിയർപ്പുണ്ട് ആ ബിസിനസ് സാമ്രാജ്യത്തിന്... എന്നിട്ടോ... നക്കാപ്പിച്ചം പത്തുലക്ഷം രൂപതന്നിരിക്കുന്നു... അതുകൊണ്ട് തന്നെയാണ് അച്ഛൻ കണക്കിൽ ചില കളികൾ കളിച്ച് കുറച്ചധികം പണം വെട്ടിച്ചത്... അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല... \"

\"അതിന് നിന്റെ അച്ഛനാണ് തെറ്റുകാരനെന്ന് കണ്ടെത്തിയത് പോലിസല്ലേ... അവരല്ലേ അന്ന് അച്ഛനെ അറസ്റ്റ് ചെയ്തത്... എന്നിട്ട് ആ രാമദാസനാണ് അച്ഛനെ ജാമ്യത്തിലിറക്കിയത്... \"

\"അത് അയാളുടെ നാടകമാണ്... പുറത്തു വന്നാൽ അച്ഛൻ മറ്റുള്ളവരുടെ മുന്നിൽ പരിഹാസകഥാപാത്രമാകുമെന്ന് അയാൾക്കറിയാം... അത് അച്ഛന് സഹിക്കാൻ കഴിയില്ലെന്ന് അറിയുകയും ചെയ്യാം... എല്ലാം അയാളുടെ തലയിലുദിച്ച തന്ത്രങ്ങളായിരുന്നു... അച്ഛനെന്ന ബാധ ഇല്ലാതാക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം... അതിൽ അയാൾ വിജയിച്ചു... പക്ഷേ അച്ഛനെ ഇല്ലാതാക്കാൻ അയാൾക്ക് കഴിഞ്ഞില്ല... നാണക്കേടോർത്ത് അച്ഛൻ വല്ല കടുംകൈ ചെയ്യുമെന്ന് അയാൾ നിനച്ചു... അത് അതുപോലെ സംഭവിക്കുകയും ചെയ്തു... പക്ഷേ ആയുസ്സിന്റെ ബലംകൊണ്ടു മാത്രമാണ് അച്ഛൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്... നട്ടെല്ലിനും ഞരമ്പിനും ക്ഷതം സംഭവിച്ചു... അത് അച്ഛന്റെ ജീവിതമാണ് ഇല്ലാതാക്കിയത്... അയാളുടെ സ്വത്ത് മുഴുവൻ അച്ഛൻ തട്ടിയെടുക്കാൻ നോക്കിയിട്ടില്ലല്ലോ... കുറച്ചു പണം... അതു മാത്രമേ ആഗ്രഹിച്ചുള്ളൂ... പക്ഷേ ആ അച്ഛന്റെ മകനാണ് ഞാൻ... അച്ഛന്  കഴിയാത്തത് ഞാൻ നേടിയെടുക്കും... അതിന് അയാളുടെ മകളെ എനിക്ക് സ്വന്തമാക്കണം... എന്നിട്ട് അയാളുടെ സ്വത്തെല്ലാം എനിക്ക്  സ്വന്തമാക്കണം... കൂടെ സുഖിച്ച് പൊറുപ്പിക്കാനല്ല... അവളെ വച്ച് വില പേശാൻ... അവളുടെ കണ്ണ് നിറയുന്നത്ത് അയാൾക്കും അയാളുടെ മകനും സഹിക്കില്ല... അവളുടെ സുരക്ഷക്ക് അതെല്ലാം എന്റെ പേരിൽ എഴുതിത്തരും... അതോടെ പുത്തലത്തെ രാമദാസന്റെ കണക്കില്ലാത്ത സ്വത്തിന്റെ അവകാശി ഈ ഞാൻ തന്നെയായിരിക്കും... അതെന്റെ കയ്യിൽ കിട്ടിയാൽ പിന്നെ എന്തിനാണ് അയാളുടെ മകൾ... ബാംഗ്ലൂരിൽ എന്റെ പരിചയത്തിൽ ഒരുത്തനുണ്ട് നീലരാജഗൌണ്ടർ... തമിഴനാണ്... ചോദിക്കുന്ന പണം കിട്ടും... അതോടെ മകളുടെ അവസ്ഥ കണ്ട് നാണംകെട്ട് അയാളും വീട്ടുകാരും നീറി നീറി ഇല്ലാതാകുന്നത് എനിക്ക് കാണണം... എന്നാലേ ഇത്രയും കാലം ഞാനും എന്റെ അച്ഛനും അനുഭവിച്ചതിന്  പകരമാവൂ... അയാളുടെ കുടുംബം നശിക്കണം... \"



തുടരും......... 


✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം...💞 05

പ്രണയഗീതം...💞 05

4.6
15312

\"മകളുടെ അവസ്ഥ കണ്ട് നാണംകെട്ട് അയാളും വീട്ടുകാരും നീറി നീറി ഇല്ലാതാകുന്നത്  എനിക്ക് കാണണം... എന്നാലേ ഇത്രയും കാലും ഞാനും എന്റെ അച്ഛനും അനുഭവിച്ചതിന്  പകരമാവൂ... അയാളുടെ കുടുംബം നശിക്കണം... \"\"നിനക്കെന്താ പ്രാന്താണോ... ഒരു പാവം പെണ്ണിന്റെ ജീവിതം വച്ചാണോ നിനക്ക് നിന്റെ പക തീർക്കേണ്ടത്... അതിലും നല്ലത് അവളെയങ്ങ് ഇല്ലാതാക്കുന്നതാണ്... വെറുതെയല്ല അവൾ ഇവിടുന്ന് മാറി പോയത്... അവിടെയെങ്കിലും അവൾക്ക് മനഃസമാധാനം കിട്ടുമല്ലോ... \"ബിജു പറഞ്ഞു... \"നിനക്കെന്താ അവളോട് ഇത്ര സിമ്പതി... അവൾ ആരാണ് നിന്റെ... അവളെവിടെ പോയാലും ഞാൻ കണ്ടെത്തും... അതെന്റെ ആവിശ്യമാണ്... എന്റെ അച്ഛൻ അനുഭവ